മൂന്നാർ: വൈകിയെങ്കിലും മൂന്നാറിനെ കുളിരണിയിക്കുന്ന മഞ്ഞിനൊപ്പം നിറങ്ങളുടെ ചാരുതയുമായി പൂത്തുലഞ്ഞുനിൽക്കുന്ന റെയിൽവേ ഗാർഡൻ സഞ്ചാരികളുടെ മനം കവരുന്നു. അതിശൈത്യത്തിന്റെ പിടിയിലമർന്ന മൂന്നാറിൽ പ്രഭാത സമയത്ത് അരിച്ചിറങ്ങുന്ന മഞ്ഞിനോടൊപ്പം ഈ പൂന്തോട്ടവും കാഴ്ചക്കാർക്ക് വിരുന്നൊരുക്കുകയാണ്. മൂന്നാറിന്റെ ഹൃദയഭാഗത്തു തന്നെയുള്ള ഈ പൂന്തോട്ടം കാണാൻ നിരവധി പേരെത്തുന്നുണ്ട്. ഒരുനൂറ്റാണ്ടു മുന്‍പ് ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിൽ മൂന്നാറിൽ സർവീസ് നടത്തിയിരുന്ന റെയിൽവേയുടെ ചരിത്രം ഓർമപ്പെടുത്തുന്നതു കൂടിയാണ് ഈ പൂന്തോട്ടം. അന്ന് റെയിൽവേയുടെ പ്രധാന സ്റ്റേഷനായിരുന്ന മൂന്നാർ ടൗണിലെ കെട്ടിടത്തോടുചേർന്നു സ്ഥിതിചെയ്യുന്നതുകാരണം ഓൾഡ് റെയിൽവേ ഗാർഡൻ എന്നാണ് ഈ പൂന്തോട്ടം അറിയപ്പെടുന്നത്. 1909 മുതൽ ചരക്കു ഗതാഗതത്തിനായും യാത്രയ്ക്കായും ഉപയോഗിച്ചിരുന്നു. ഈ റെയിൽ സർവീസ് 1924-ലെ മഹാപ്രളയത്തിൽ തകർന്നടിയുകയായിരുന്നു. അന്നത്തെ റെയിൽവേയുടെ ഓർമകൾ ഉണർത്തുന്ന സ്മാരകങ്ങൾ ചുരുക്കം മാത്രമാണ് മൂന്നാറിലുള്ളത്. അതിലൊന്നാണ് ഈ പൂന്തോട്ടം. പൂന്തോട്ടത്തിനോടു തൊട്ടുചേർന്നുള്ള പഴയ സ്റ്റേഷൻ കെട്ടിടത്തിലാണ് ഇന്ന്…
Read MoreCategory: Kottayam
മുത്തച്ഛനെ തൊഴിച്ചു കൊന്ന ശേഷം മുങ്ങിയ കൊച്ചുമകനെ തലസ്ഥാനത്ത് നിന്ന് പൊക്കി പോലീസ്
ചിങ്ങവനം: മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയതിനെ തുടർന്നു മുത്തച്ഛൻ മരിക്കാനിടയായ സംഭവത്തിൽ ഒളിവിൽപോയ ചെറുമകൻ അരുണ്‍ദാസി(24)നെ തിരുവനന്തപുരത്തുനിന്നും പോലീസ് പിടികൂടി.കുറിച്ചി ചാലുമാട്ടുതറ തങ്കച്ചനെ(71)ണ് അരുണ്‍ദാസിന്റെ ആക്രമണത്തിൽ കഴിഞ്ഞ 29നു മരിച്ചത്. തങ്കച്ചന്റെ മകൻ ശോബൻദാസിന്റെ മകനാണ് അരുണ്‍ ദാസ്. വാർക്ക പണിക്കാരനായിരുന്ന അരുണ്‍ദാസ് മദ്യപിച്ചു വീട്ടിലെത്തുകയായിരുന്നു പതിവ്. സംഭവദിവസം വൈകുന്നേരം 8.30നു മദ്യപിച്ചെത്തിയ ചെറുമകനുമായി തങ്കച്ചൻ വഴക്കിടുകയും തുടർന്നു ചവിട്ടേറ്റു ബോധരഹിതനായി വീഴുകയുമായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. സംഭവത്തെ തുടർന്നു വീട്ടുകാർ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ തങ്കച്ചൻ മരിച്ചു. സംഘർഷത്തിനിടയിൽ തങ്കച്ചന്റെ ഭാര്യ ലൈസാമ്മയ്ക്കും പരിക്കേറ്റിരുന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തിയെങ്കിലും അരുണ്‍ദാസിനെ പിടികൂടാനായില്ല.ഇയാളെ പിടികൂടാനായി പോലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണം ഉൗർജിതമായി നടത്തുന്നതിനിടെ ഇന്നലെ തിരുവനന്തപുരത്തുനിന്നും പിടിയിലാകുകയായിരുന്നുവെന്ന് ചിങ്ങവനം എസ്ഐ സ്പെപ്റ്റോ ജോണ്‍ പറഞ്ഞു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കി തുടർന്ന് റിമാൻഡ് ചെയ്തു.
Read Moreവീട്ടമ്മയെ തോക്ക് ചൂണ്ടി ഭിഷണിപ്പെടുത്തി സ്വർണം കവർന്ന കേസ്; പ്രതിയെക്കുറിച്ച് ചില സൂചന ലഭിച്ചതായി പോലീസ് ; രേഖാ ചിത്രം തയാറാക്കും
കോട്ടയം: കോവിഡ് വാക്സിൻ വിതരണത്തിനെന്ന പേരിൽ എത്തി വീട്ടമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പട്ടാപകൽ സ്വർണം കവർന്ന സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം തയാറാക്കാൻ പോലീസ് . പ്രദേശത്തെ അന്‍പതോളം സിസിടിവി കാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണു പ്രതിയേക്കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. സമാന രീതിയിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്നവരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. ജില്ലാ പോലീസ് ചീഫ് ഡി. ശില്പയുടെ നിർദേശാനുസരണം കോട്ടയം ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഒന്‍പതംഗ അന്വേഷണ സംഘത്തിനു കഴിഞ്ഞദിവസം രൂപം നൽകിയിരുന്നു. സംഘത്തിന്റെ നേതൃത്വത്തിൽ സംഭവം നടന്ന വീടിനു സമീപമുള്ള സിസിടിവി കാമറകൾ ഇല്ലെങ്കിലും അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ കാമറകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണു പ്രതിയേക്കുറിച്ച് സൂചന ലഭിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് അയർക്കുന്നം ചേന്നാമാറ്റത്താണ് സംഭവം. പുത്തൻപുരയ്ക്കൽ ജോസിന്റെ ഭാര്യ ലിസമ്മ(66)നെ കെട്ടിയിട്ടാണ് 29 പവൻ കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട…
Read Moreസ്വിച്ചിട്ടാൽ കത്താത്തവർ..! കാപ്പനെതിരേ പാലായിൽ എൻസിപി പ്രകടനം; എൻസിപി വിട്ടുപോയത് മാണിസി കാപ്പൻ മാത്രമെന്ന് ഔദ്യോഗിക വിഭാഗം
കോട്ടയം: എൻസിപിയിലെ ഒൗദ്യോഗിക വിഭാഗം പാലായിൽ പ്രകടനം നടത്തി.തങ്ങൾ വിജയിപ്പിച്ച എംഎൽഎ മുന്നണി വിട്ടു പാലാക്കാരെ വഞ്ചിച്ചെന്ന് ആരോപിച്ചായിരുന്നു പ്രകടനം. ഒൗദ്യോഗിക വിഭാഗം നേതാക്കളായ എൻസിപി മുൻ ജില്ലാ പ്രസിഡന്റുമാരായ ടി.വി. ബേബി, കാണക്കാരി അരവിന്ദാക്ഷൻ, സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, മുൻ പാലാ ബ്ലോക്ക് പ്രസിഡന്റ് ബെന്നി മൈലാടൂർ, ജോസ് കുറ്റ്യാനിമറ്റം, പി.ഒ.രാജേന്ദ്രൻ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി. മാണി സി. കാപ്പൻ മാത്രമേ എൻസിപി വിട്ടുപോയിട്ടുള്ളുവെന്നും നേതാക്കളും പ്രവർത്തകരും എൻസിപിയിലുണ്ടെന്നും നേതാക്കൾ പറഞ്ഞു.
Read Moreസിഐഡി എന്നു ജനം കരുതിയ ‘ഭായി’ ഇനി ജീവനിലയത്തിന്റെ തണലിൽ; രാജസ്ഥാന് സ്വദേശിയായ ബാല്‍കിഷന്‍ സിംഗ് സിഐഡിയായ കഥയിങ്ങനെ…
കടുത്തുരുത്തി: കഥകളുടെ സുല്‍ത്താന്റെ നാട്ടിലെ തെരുവോരങ്ങളില്‍ അന്തിയുറങ്ങിയിരുന്ന ഭായി ഇനി വല്ലകം ജീവനിലയത്തിന്റെ സംരക്ഷണയില്‍. 35 വര്‍ഷം മുന്‍പ് തലയോലപറമ്പില്‍ എത്തിയ ഭായി എന്നു വിളിക്കുന്ന രാജസ്ഥാന് സ്വദേശിയായ ബാല്‍കിഷന്‍ സിംഗിനെ ഒരുകൂട്ടം നന്മ മനസുകള്‍ ചേര്‍ന്ന് വല്ലകം തുറുവേലിക്കുന്ന് ജീവനിലയത്തില്‍ എത്തിച്ചത്. മെഡിസിറ്റി സഹകരണ ആശുപത്രി പ്രസിഡന്റ് ഫിറോസ്് മാവുങ്കല്‍, കാര്‍ലീന്‍ സ്റ്റുഡിയോ ഉടമ ചാര്‍ളി ജോസഫ്, തലയോലപ്പറമ്പ് എസ്എച്ച്ഒ പി.എസ്. ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് ജീവനിലയത്തില്‍ എത്തിച്ചത്. ജീവനിലയം സെക്രട്ടറി ജേക്കബ് പുതവേലില്‍ ഭായിയെ പൂക്കള്‍ നല്കി സ്വീകരിച്ചു. ബാല്‍കിഷന്‍ സിംഗ് തലയോലപറമ്പില്‍ എത്തിയ കാലത്ത് കേസ് അന്വേഷിക്കാന്‍ വന്ന സിഐഡി ആണെന്നാണ് നാട്ടുകാര്‍ വിശ്വസിച്ചിരുന്നത്. പ്രേംനസീര്‍ സിഐഡി വേഷത്തില്‍ കേസുകള്‍ തെളിയിച്ചു വെള്ളിത്തിരയില്‍ കൈയ്യടി നേടിയിരുന്ന കാലമായിരുന്നു അത്. മുമ്പ് ഏതോ സിഐഡി തലയോലപറമ്പില്‍ ഭ്രാന്തന്റെ വേഷത്തില്‍ എത്തി കള്ളനോട്ട് കേസ് തെളിയിച്ചിരുന്നു.…
Read More‘ചങ്കാണ് പാലാ’..! കാപ്പൻ പാലായിലെത്തി; യുഡിഎഫ് പ്രവേശന ഒരുക്കം തകൃതി; പ്രകടനത്തോടെ ഐശ്വര്യ കേരള യാത്രാ വേദിയിലേക്ക്
കോട്ടയം: ഇടതു മുന്നണിവിട്ട് യുഡിഎഫിലേക്ക് എത്തുന്ന മാണി സി. കാപ്പൻ എംഎൽഎ നാളെ പ്രതിപക്ഷനേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായിലെത്തുന്പോൾ പ്രഖ്യാപനം നടത്തും. എൻസിപി ദേശീയ നേതൃത്വം എൽഡിഎഫിൽ തുടരാൻ നിർദേശിച്ചതിനെത്തുടർന്നാണ് മാണി സി. കാപ്പൻ യുഡിഎഫ് പ്രവേശനവുമായി ഡൽഹയിൽ നിന്ന് പാലായിലേക്ക് മടങ്ങിയത്. രാവിലെ ഒന്‍പതിന് നെടുന്പാശേരി വിമാനത്തവാളത്തിലെത്തിയ കാപ്പൻ 10.30ന് പാലായിലെ വീട്ടിലെത്തി.വീട്ടിലെത്തിയ മാണി സി. കാപ്പൻ സഹപ്രവർത്തകരോടും പാർട്ടി പ്രവർത്തകരോടും നാളത്തെ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുകയാണ്. പ്രകടനത്തോടെ ഐശ്വര്യ കേരള യാത്രാ വേദിയിലേക്ക്യുഡിഎഫ് പ്രവേശനത്തിനു കാപ്പൻ ക്യാന്പിൽ ഒരുക്കങ്ങൾ തകൃതി. നാളെ രാവിലെ പാലാ നഗരം ചുറ്റി പ്രകടനത്തോടെയാകും കാപ്പൻ യുഡിഎഫ് ക്യാന്പിലെത്തുക. പൊൻകുന്നം പാലത്തിനു സമീപത്തുനിന്ന് 100 ബൈക്കുകളുടെ അകന്പടിയിൽ പ്രകടനത്തിനു മുന്നിൽ മാണി സി. കാപ്പൻ തുറന്ന ജീപ്പിൽ നീങ്ങും. ളാലം പാലം ജംഗ്ഷനിൽ നടക്കുന്ന രാവിലെ…
Read Moreതോക്കു ചൂണ്ടി 29 പവൻ കവർന്ന സംഭവം; വീടിന് സമീപത്തുനിന്നും പോയ ബൈക്കിനെ കേന്ദ്രീകരിച്ച് അന്വേഷണം
കോട്ടയം: കോവിഡ് വാക്സിൻ വിതരണത്തിനെന്ന പേരിൽ എത്തി വീട്ടമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പട്ടാപകൽ സ്വർണം കവർന്ന സംഭവത്തിൽ പ്രതിയേ തേടി പോലീസ്്. ഇതുമായി ബന്ധപ്പെട്ട് അയർക്കുന്നം, പാന്പാടി പ്രദേശങ്ങളിലെ നൂറോലം സിസിടിവി കാമറകൾ പോലീസ് പരിശോധിച്ചു. ആളെക്കുറിച്ച് വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം ഉൗർജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് ചീഫ് ഡി. ശില്പയുടെ നിർദേശാനുസരണം കോട്ടയം ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഒന്‍പതംഗ അന്വേഷണ സംഘത്തെ കഴിഞ്ഞ ദിവസമാണ് നിയോഗിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് അയർക്കുന്നം ചേന്നാമാറ്റത്താണ് സംഭവം. പുത്തൻപുരയ്ക്കൽ ജോസിന്റെ ഭാര്യ ലിസമ്മ(66)നെ കെട്ടിയിട്ടാണ് 29 പവൻ കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. പരിശോധനയിൽ സംഭവ സമയം വീടിനു സമീപം ഒരു ബൈക്ക് പാർക്ക് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്ക് കേന്ദ്രകരിച്ചാണ് അന്വേഷണം. എന്നാൽ ഇതുവരെ…
Read Moreകോവിഡിൽ വഴിമുട്ടി! വീട്ടുചെലവുകൾക്ക് അമ്മയുടെ വരുമാനം തികയാതെ വന്നു; അലങ്കാരമത്സ്യത്തിൽ ജീവിതച്ചൂണ്ടയെറിഞ്ഞ് കുട്ടികൾ
കടുത്തുരുത്തി: കോവിഡിൽ ജീവിതം വഴിമുട്ടിയ വിദ്യാർഥികൾ വീട്ടുചെലവിനായി വഴിയോരത്ത് അലങ്കാര മത്സ്യവിൽപ്പന നടത്തുന്നു. മുട്ടുചിറ മള്ളിയൂർ റോഡിന്റെ ആരംഭഭാഗത്താണ് മുട്ടുചിറ സ്വദേശിയായ ജോയലും (12) ബന്ധുവായ ജോഫിനും (10) അലങ്കാര മത്സ്യവിൽപ്പന നടത്തുന്നത്. ജോയൽ മുട്ടുചിറ സെന്റ് ആഗ്നസ് സ്കൂളിൽ ഏഴാം ക്ലാസിലും ബന്ധുവായ ജോഫിൻ മാന്നാനം സെന്റ് ജോസഫ് സ്കൂളിൽ അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്. മുത്തശിയും അമ്മയും സഹോദരിയും അടങ്ങുന്നതാണ് ജോയലിന്റെ കുടുംബം. ജോയലിന്റെ അമ്മയുടെ ജോലിയുടെ ബലത്തിലാണ് കുടുംബച്ചെലവുകൾ നടന്നിരുന്നത്. കോവിഡ് കാലത്ത് ദുരിതമേറിയപ്പോൾ വീട്ടുചെലവുകൾക്ക് അമ്മയുടെ വരുമാനം തികയാതെ വന്നതിനാലാണ് ജോയലും ബന്ധുവായ കുട്ടിയും മത്സ്യവിൽപ്പനയുമായി രംഗത്തെത്തിയത്. സമീപത്തെ ഫാമുകളിൽനിന്നും അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയാണ് ഇവർ വഴിയരികിൽ കച്ചവടം നടത്തുന്നത്.
Read Moreകോവിഡ് കാലത്തെ വാടക കുടിശിക: ലൈസൻസ് പുതുക്കാനായി വ്യാപാരികൾ നെട്ടോട്ടത്തിൽ; പൂട്ടേണ്ടി വന്നാൽ തങ്ങളുടെ ജീവിത മാർഗം ഇല്ലാതാകുമെന്നാണ് വ്യാപാരികൾ
കോട്ടയം: നഗരസഭ, പഞ്ചായത്ത് സ്ഥാപനങ്ങളുടെ ഷോപ്പിംഗ് കോംപ്ലക്സിലും കെട്ടിടങ്ങളിലും കടമുറികൾ വാടകയ്ക്കെടുത്ത് കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് വാടക കുടിശിക കാരണം ലൈസൻസ് പുതുക്കൽ പ്രതിസന്ധിയിൽ.കോവിഡ് മൂലം മാസങ്ങളോളം കട അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് ലോക്ഡൗണ്‍ ഇളവുകൾ വന്നു കടകൾ തുറന്നപ്പോൾ കച്ചവടം ഇല്ലാതാകുകയും ചെയ്തതോടെയാണ് വാടക കുടിശിക അടയ്ക്കാൻ വ്യാപാരികൾക്ക് കഴിയാതെ വന്നത്. ഈ മാസം ലൈസൻസ് പുതുക്കേണ്ടതാണ്. വാടക കുടിശി അടയ്ക്കാത്തവരുടെ ലൈസൻസ് ഒരു കാരണവശാലും പുതുക്കില്ല. കച്ചവട മാന്ദ്യം അനുഭവപ്പെട്ടിട്ടും നഗരസഭ അധികൃതർ ഒരു ഇളവും വ്യാപാരികൾക്ക് അനുവദിക്കുന്നില്ല. കുടിശികയായ വാടകയ്ക്ക് പലിശയും പിഴപ്പലിയശും അടയ്ക്കണമെന്നാണ് നഗരസഭ, പഞ്ചായത്ത് അധികൃതർ പറയുന്നത്. വൻ തുകയാണ് പലർക്കും പിഴപലിശ ഉൾപ്പെടെ കുടിശിക വന്നിരിക്കുന്നത്. പലിശയും പിഴപലിശയും മാത്രം ആയിരക്കണക്കിനു രൂപയാണ് പലർക്കും വന്നിരിക്കുന്നത്. പലരും സ്വർണവും മറ്റും പണയം വച്ചും പലിശയ്ക്കു പണം കടം വാങ്ങിയും കുടിശിക…
Read Moreഐശ്വര്യ കേരള യാത്ര 14ന് കോട്ടയത്ത്; മാണി സി. കാപ്പന്റെ വരവും ജോസഫിന്റെ സീറ്റ് തർക്കവും; കോട്ടയത്തെ കോൺഗ്രസ് ചർച്ച ഇങ്ങനെ..
കോട്ടയം: സംശുദ്ധം -സദ്ഭരണം എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര 14, 15 തീയതികളിൽ കോട്ടയം ജില്ലയിൽ പര്യടനം നടത്തും. 14നു രാവിലെ 9.30ന് ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിലെത്തുന്ന യാത്രയെ ജില്ലയിലെ യുഡിഎഫ് നേതാക്കൾ സ്വീകരിക്കും. തുടർന്ന് 10നു പാലാ, 11നു പൂഞ്ഞാർ, ഉച്ചകഴിഞ്ഞ് മൂന്നിന് കറുകച്ചാൽ, നാലിനു പാന്പാടി, അഞ്ചിനു ചങ്ങനാശേരി എന്നിവിടങ്ങലിലെ പര്യടനത്തിനു ശേഷം വൈകുന്നേരം ആറിനു. കോട്ടയത്തു സമാപിക്കും. 15നു രാവിലെ 10നു ഏറ്റുമാനൂരിൽ നിന്നും ആരംഭിക്കുന്ന ജാഥാ പര്യടനം 11ന് കടുത്തുരുത്തിയിലെ സ്വീകരണത്തിനു ശേഷം ഉച്ചയ്ക്ക് 12ന് വൈക്കത്തെ പൊതുയോഗത്തോടു കൂടി ജില്ലയിലെ പര്യടനം പൂർത്തിയാക്കി അരൂർ വഴി ആലപ്പുഴ ജില്ലയിൽ കടക്കും. യാത്രയെ വരവേല്ക്കുവാൻ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി യുഡിഎഫ് ജില്ലാ ചെയർമാൻ മോൻസ് ജോസഫ് എംഎൽഎയും ജില്ലാ കണ്‍വീനർ ജോസി സെബാസ്റ്റ്യനും അറിയിച്ചു.…
Read More