കോട്ടയം: അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പിനു എത്തിച്ചപ്പോഴും കൂസലില്ലാതെ മകന്റെ പ്രതികരണം. ആക്രമിച്ച സംഭവം പോലീസിനു മുന്നില്‍ കാണിച്ചും കുറ്റസമ്മതം നടത്തിയും പ്രതി. മകന്റെ വെട്ടേറ്റ് മാതാവ് മരിച്ച സംഭവത്തില്‍ പ്രതിയായ ബിജുവിനെ (52) ഇന്നലെ രാവിലെ പത്തോടെയാണ് തെളിവെടുപ്പിനു പതിനാറില്‍ച്ചിറയില്‍ കാര്‍ത്തിക ഭവനില്‍ കൊണ്ടുവന്നത്. മാതാവ് സുജാതയെ കൊലപ്പെടുത്തിയ ശേഷം പിതാവ് തമ്പിയെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതാണ് കേസ്. സ്വത്ത് വീതം വയ്ക്കുന്നതു സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറയുന്നു. ശനിയാഴ്ച രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.ബിജുവിന്റെ മാതാവ് സുശീലയുടെ പേരിലായിരുന്നു സ്വത്ത്. സ്വത്ത് തന്റെ പേരിലേക്കു മാറ്റണമെന്നു ബിജു ആവശ്യപ്പെട്ടിരുന്നു. മാതാവ് ഇതിനു തയാറായില്ല. ഇതിനിടെ പിതാവിനു മറ്റൊരു ബന്ധമുണ്ടെന്ന സംശയം ബിജു ഉയര്‍ത്തി. ഇതേപ്പറ്റി പിതാവിനോടു ചോദിക്കുമെന്നു മാതാവ് അറിയിച്ചതാണ് സംഭവ ദിവസം ബിജുവും മാതാവും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചത്.…
Read MoreCategory: Kottayam
മൂന്നു വർഷത്തോളം പത്തുവയസുകാരന് പ്രകൃതിവിരുദ്ധ പീഡനം; ബന്ധുവായ യുവാവ് അറസ്റ്റിൽ
കറുകച്ചാല്‍: പത്തുവയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായത് ബന്ധു. സംഭവവുമായി ബന്ധപ്പെട്ടു കങ്ങഴ കാരമല പാണ്ടിയാംകുളത്ത് താഹ (26) യെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ മാതാവ് ചെല്‍ഡ്ലൈനിലും കറുകച്ചാല്‍ പോലീസിലും പരാതി നല്‍കിയതോടെയാണ് യുവാവ് പോലീസ് പിടിയിലായത്. ബന്ധുവായ കുട്ടിയെ മൂന്നു വര്‍ഷത്തോളമായി ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മാതാവ് പരാതിയുമായി രംഗത്തെത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ നിരവധി പ്രാവശ്യം പീഡിപ്പിച്ചതായി കുട്ടിയും മൊഴി നല്കി.
Read Moreഒറ്റ ഫോൺ കോളിൽ സാധനം എത്തും; സ്ഥിരം കസ്റ്റമറിന് ഡിസ്കൗണ്ടും; കുമരകത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു
കുമരകം: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുമരകത്ത് വ്യാപകമാകുന്നു. ഇവയുടെ ഉപയോഗവും വില്‍പ്പനയും ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടി ശക്തമാക്കണമെന്ന ആവശ്യം ഉയരുകയാണ്. പൊതുസ്ഥലങ്ങളിലടക്കം യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ പരസ്യമായി കൈമാറ്റം ചെയ്യുകയാണ്. പുകയില ഉത്പന്നങ്ങളുടേയും മയക്കുമരുന്നുകളുടേയും വില്പനയ്ക്ക് പിന്നില്‍ വന്‍ ശ്യംഖലതന്നെ പ്രവര്‍ത്തിക്കുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്നു വിലകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ നാട്ടിലെത്തിച്ച് ഏജന്റുമാര്‍ മുഖാന്തരം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയാണ്. വില്പന വഴി വന്‍ തുക ലാഭം ലഭിക്കുന്നതും നിരവധി ആളുകള്‍, പ്രായഭേദമന്യേ പുകയില ഉല്‍പ്പന്നങ്ങളുടേയും ആവശ്യക്കാരായി എത്തുന്നതും കച്ചവടക്കാര്‍ക്കും ചാകരയാവുയാണ്. ഫോണ്‍ ചെയ്താല്‍ അപ്പോള്‍ തന്നെ ബൈക്കിലെത്തി ഇവ കൈമാറും. പായ്ക്കറ്റില്‍ അഞ്ചു രൂപ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 45 രൂപക്കാണ് വില്‍പ്പന. സ്ഥിരം കസ്റ്റമറിന് ഡിസ്കൗണ്ടും ലഭിക്കും. കുമരകം മേലേക്കര ഭാഗമാണ് വില്പനയുടെ കേന്ദ്രം. ഇവിടെ മാത്രം അഞ്ചു വില്‍പ്പനക്കാര്‍ ഉള്ളതായി പറയപ്പെടുന്നു. നാലു പങ്ക് ബോട്ട് ടെര്‍മിനല്‍, കായല്‍…
Read Moreമുൻപേ പോകുകയായിരുന്ന സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചു; റോഡിലേക്ക് വീണ യുവാവിന്റെ ദേഹത്തുകൂടെ കയറിയിറങ്ങി ടോറസ്; യുവാവിന് ദാരുണാന്ത്യം
യുവാവ് മരിച്ചുചങ്ങനാശേരി: എംസി റോഡിൽ തുരുത്തി ബിഎസ്എൻഎലിനു സമീപം ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ചങ്ങനാശേരി പെരുന്ന പനച്ചിക്കാവ് സ്വദേശി രതീഷ് ആണ് മരിച്ചതെന്നു ട്രാഫിക് പോലീസ് പറഞ്ഞു. ഇന്നു രാവിലെ 10.10നാണ് അപകടം. ചങ്ങനാശേരി ഭാഗത്തുനിന്നും കോട്ടയത്തേക്കു പോവുകയായിരുന്ന ലോറി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്പോൾ ഇതേ ദിശയിൽ പോയ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രികനായ യുവാവ് റോഡിലേക്കു തെറിച്ചുവീണു. ലോറി ഇയാളുടെ മേൽ കയറിയിറങ്ങുകയുമായിരുന്നു. യുവാവ് തത്ക്ഷണം മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. പോലീസും ഫയർഫോഴ്സും എത്തി റോഡിലെ ചോരയും മറ്റും കഴുകി വൃത്തിയാക്കി.
Read Moreഫ്ളെക്സിൽ നിന്നും എ ഗ്രൂപ്പ് നേതാക്കൾ പുറത്ത്; കട്ടപ്പനയിൽ ഐശ്വര്യ കേരള യാത്രയുടെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചു
ഇടുക്കി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ. കട്ടപ്പന നഗരത്തിലും പരിസരങ്ങളിലും സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളാണ് നശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസിന് പരാതി നൽകാൻ ഇടുക്കി ഡിസിസി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. യാത്രയുമായി ബന്ധപ്പെട്ട പ്രചരണ ബോർഡ് സ്ഥാപിച്ചതിൽ ജില്ലയിലെ കോണ്‍ഗ്രസിനുള്ളിൽ ഗ്രൂപ്പ് തർക്കം നിലനിന്നിരുന്നു. എ ഗ്രൂപ്പ് നേതാക്കളുടെ ചിത്രങ്ങൾ ഒഴിവാക്കിയാണ് പലയിടത്തും ബോർഡ് സ്ഥാപിച്ചതെന്നായിരുന്നു പരാതി. എംപി ഡീൻ കുര്യാക്കോസ് ഉൾപ്പടെയുള്ള നേതാക്കളുടെ ചിത്രം ഫ്ലെക്സിൽ നിന്നൊഴിവാക്കിയതിലാണ് തർക്കം നിലനിന്നിരുന്നത്. ഇതിന് പിന്നാലെയാണ് ബോർഡുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
Read Moreകോവിഡ് വ്യാപനം രൂക്ഷം! കോട്ടയം നഗരത്തിൽ കോവിഡ് നിരീക്ഷണം ശക്തമാക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…
കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ശന നടപടികളുമായി കോട്ടയം നഗരസഭ. കോവിഡ് പ്രതിരോധ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്നലെ ചേര്‍ന്ന മോണിറ്ററിംഗ് സമിതിആണ് കര്‍ശന നടപടികളും നിരീക്ഷണവും നഗരത്തില്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങള്‍ അണുവിമുക്തമാക്കും. വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ എന്നിവയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കാന്‍ വാര്‍ഡുതല സമിതിയെ ചുമതലപ്പെടുത്തി. ജനമൈത്രി പോലീസും പരിശോധന കര്‍ശനമാക്കും. പൊതു സ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സെക്്ടറല് മജിസ്ട്രേറ്റ് നയിക്കുന്ന സംഘം നഗരത്തില്‍ നിരീക്ഷണം ശക്തമാക്കും. മാര്‍ക്കറ്റിലേക്ക് എത്തുന്ന ചരുക്കു വാഹനങ്ങള്‍ അണുവിമുക്തമാക്കും. ഇതിനൊപ്പം പേരും വിവരങ്ങളും ശേഖരിക്കും. ഇതിനായി വ്യാപര സംഘടനകളുടെ സഹായം തേടും.
Read Moreകാഞ്ഞിരപ്പള്ളി വിട്ടൊരു കളിക്കില്ല! കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്ക് പരാജയം; അന്നു മത്സരിച്ച വി.ബി. ബിനു വീണ്ടും മത്സരിക്കുമെന്ന് സൂചന
കോട്ടയം: കാഞ്ഞിരപ്പള്ളി സീറ്റിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് സിപിഐ നേതൃത്വം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗവും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നിലപാടെടുത്തു. അതേ സമയം കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെ മത്സരം സംബന്ധിച്ച നിലപാട് 10 മുതല്‍ 12 വരെ ചേരുന്ന സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ പ്രഖ്യാപിക്കും. സിപിഐ നാലു പതിറ്റാണ്ടിലേറെ തുടരെ മത്സരിച്ച വാഴൂര്‍ മണ്ഡലത്തിലെ ഏറെ പ്രദേശങ്ങളും ഉള്‍പ്പെടുത്തി കാഞ്ഞിരപ്പള്ളി മണ്ഡലമായി മാറിയതിനാല്‍ അതൊഴിഞ്ഞുകൊടുക്കാന് സാധിക്കില്ല. കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്കായിരുന്നു പരാജയം. അന്നു മത്സരിച്ച വി.ബി. ബിനു വീണ്ടും മത്സരിക്കുമെന്നാണ് സൂചന. ഇദ്ദേഹം കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്നുമുണ്ട്. അടുത്ത നാളില്‍ മണ്ഡലത്തില്‍ സജീവവുമാണ്. കാഞ്ഞിരപ്പള്ളി ജോസ് കെ.മാണി വിഭാഗത്തിനു നല്കി കാഞ്ഞിരപ്പള്ളിക്കു പകരം ചങ്ങനാശേരി, പൂഞ്ഞാര്‍, കോട്ടയം, സീറ്റുകളില്‍ ഒരെണ്ണം പകരം നല്കാന് സിപിഎം നീക്കം നടത്തുന്നുണ്ടെങ്കിലും സിപിഐ ഇതിനോടു…
Read Moreമാസ്ക് ഉണ്ടെങ്കിലും രക്ഷയില്ല! മാലിന്യ കേന്ദ്രമായി ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ പരിസരം
ചങ്ങനാശേരി: റെയില്‍വേ സ്റ്റേഷനടുത്തുള്ള ഗുഡ്സ് ഷെഡ് റോഡ് വീണ്ടും മാലിന്യം തള്ളുന്ന കേന്ദ്രമായി മാറി. ദുര്‍ഗന്ധപൂരിതമായ ഈ റോഡിലൂടെ മാസ്ക് ധരിച്ചുള്ള യാത്രപോലും ദുരിതം നിറഞ്ഞതാണ്. മേരിമൗണ്ട് കുന്നേപ്പള്ളി, ക്ലൂണി പബ്ലിക് സ്കൂൾ, വാട്ടര്‍ അഥോറിറ്റി ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള റോഡാണ് മാലിന്യ നിക്ഷേപ കേന്ദ്രമായിരിക്കുന്നത്. ചാക്കിലും പ്ലാസ്റ്റിക്ക് കൂടുകളിലുമാക്കിയാണ് റോഡരുകില്‍ മാലിന്യം തള്ളുന്നത്. വാഹനങ്ങളുടെ ചക്രങ്ങള്‍ കയറി മാലിന്യം റോഡിലേക്കു വ്യാപിക്കുന്നത് സ്ഥിതി കൂടുതൽ മോശമാക്കുന്നു. ആശുപത്രികള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, അറവുശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യമാണ് രാത്രികാലങ്ങളില്‍ ഈ ഭാഗത്തു തള്ളുന്നത്. വഴിവിളക്കുകള്‍ പ്രകാശിക്കാത്തത് മാലിന്യം തള്ളുന്നവര്‍ക്ക് സഹായകമാകുന്നുണ്ട്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവു നായ്ക്കളും വിഷപ്പാമ്പുകളും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നതായും വ്യാപക പരാതിയുണ്ട്. ഈ റോഡില്‍ മാലിന്യ ചാക്കുകള്‍ കത്തിക്കുന്നതും പതിവായിട്ടുണ്ട്. മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Read Moreപതിനായിരത്തോളം താറാവുകൾ ചത്തു! വിശദ പരിശോധനയ്ക്കായി അയച്ച സാമ്പി ളുകളുടെ പരിശോധനാ ഫലം വന്നു; വെച്ചൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
വൈക്കം:വെച്ചൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് വിവിധ കർഷകരുടേതായി പതിനായിരത്തോളം താറാവുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ചത്തു. പക്ഷി പനി ലക്ഷണങ്ങളോടെയാണ് താറാവുകൾ ചത്തതെങ്കിലും ആദ്യഘട്ടത്തിലെ സാന്പിൾ പരിശോധനകളിൽ പക്ഷി പനി സ്ഥിരീകരിച്ചിരുന്നില്ല. വിശദ പരിശോധനയ്ക്കായി അയച്ച സാന്പിളുകളുടെ പരിശോധനാ ഫലം വന്നപ്പോഴാണ് പക്ഷിപനി സ്ഥിരീകരികരിച്ചതെന്ന് അധികൃതർ പറഞ്ഞു. പക്ഷി പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ മൃഗ സംരക്ഷണ ആരോഗ്യ വകുപ്പ് അധികൃതർ രാവിലെ സ്ഥലത്തെത്തുമെന്ന് അറിയിച്ചതായി വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ അറിയിച്ചു.
Read Moreപത്തനംതിട്ടയിൽ എംഎൽഎമാർ വീണ്ടും മത്സരിക്കുമോ? മാത്യു ടി. തോമസും വീണയും ജനീഷും പോരിനിറങ്ങും; രാജുവിനും ചിറ്റയത്തിനും പാര്‍ട്ടി തീരുമാനം നിര്‍ണായകം
പത്തനംതിട്ട: ജില്ലയിലെ സിറ്റിംഗ് എംഎല്‍എമാരില്‍ ആറന്മുളയില് വീണാ ജോര്‍ജും കോന്നിയില്‍ കെ.യു. ജനീഷ് കുമാറും തിരുവല്ലയില്‍ മാത്യു ടി. തോമസും വീണ്ടും മത്സരരംഗത്തിറങ്ങും. റാന്നിയില്‍ രാജു ഏബ്രഹാം, അടൂരില്‍ ചിറ്റയം ഗോപകുമാര്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സിപിഎം, സിപിഐ സംസ്ഥാന ഘടകങ്ങളുടെ തീരുമാനം നിര്‍ണായകമാകും. 96 മുതൽ പരാജയമറിയാതെ ഇതിനോടകം അഞ്ചു തവണ റാന്നിയില്‍ ജനവിധി തേടിയ രാജു ഏബ്രഹാമിന് ആറാമതൊരു അവസരം കൂടി നല്‍കുമോയെന്ന സിപിഎം തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ് നിയോജകമണ്ഡലം. 1996 മുതല്‍ റാന്നിയില്‍ പരാജയം അറിയാതെ ജനവിധി തേടുന്ന രാജുവിനെ തന്നെ മത്സരിപ്പിക്കുകയായിരിക്കും ജയസാധ്യത ഉറപ്പിക്കാന്‍ നല്ലതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ച്ചയായി രണ്ട് ടേമില്‍ കൂടുതല്‍ ഒരാള്‍ക്കു തന്നെ സീറ്റ് നല്‍കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനം ഓരോ ഘട്ടത്തിലും രാജുവിന് ഇളവ് നല്‍കിവരികയായിരുന്നു. ഇത്തവണ കൂടി അതു വേണമെന്ന അഭിപ്രായത്തിനാണ് സിപിഎമ്മില്‍ മുന്‍തൂക്കം.…
Read More