കോട്ടയം: കോവിഡ് വ്യാപനത്തിനിടയിലും മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാൻ ജില്ലയിലെ വിവിധ റോഡുകളിൽ പോലീസ് നടത്തുന്ന പ്രത്യേക പരിശോധനയ്ക്കെതിരേ പോലീസിൽ തന്നെ പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ പോലീസ് ചീഫിന്റെ നിർദേശാനുസരണമാണ് ജില്ലയിലെ വിവിധ റോഡുകളിൽ പോലീസ് ഇന്നു രാവിലെ പ്രത്യേക പരിശോധനകൾ ആരംഭിച്ചത്. കോവിഡ് കാലമായതിനാൽ മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താൻ ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധന സാധിക്കില്ല. റോഡിലൂടെ വരുന്ന ഓരോ വാഹനങ്ങളും കൈകാണിച്ചു നിർത്തി വാഹനമോടിക്കുന്നവരോട് വിവരങ്ങൾ തിരക്കി പരിശോധിക്കുകയാണ് ചെയ്യുന്നത്. മദ്യപിച്ചതായി സംശയം തോന്നുന്നവരെ രക്ത പരിശോധനകൾ നടത്തുന്നതിനായി ആശുപത്രികളിലേക്കു കൊണ്ടു പോകുകയുമാണ് ചെയ്യുന്നത്. കോവിഡ് വ്യാപനത്തിനിടയിലും ഇത്തരം പരിശോധനകൾ നടത്തുന്നതിനോട് ഒരു വിഭാഗം പോലീസുകാർക്കു വിയോജിപ്പുണ്ട്.
Read MoreCategory: Kottayam
കോടിമത ബാറിലെ അക്രമം; പിടിയിലായവരിൽ ഒരാൾ കേഡി ലിസ്റ്റിൽ പെട്ടയാൾ
കോട്ടയം: മദ്യലഹരിയിൽ കോടിമതയിലെ ബാറിൽ സംഘർഷമുണ്ടാക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത കേസിൽ പിടിയിലായ രണ്ടംഗ സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറിയപ്പള്ളി തട്ടാന്പറന്പിൽ ക്രിപിൻ സി.കൃഷ്ണൻ (29), നാട്ടകം തോട്ടുങ്കൽ സജു ശ്രീധരൻ (41) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും കെഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് അറസ്റ്റിലായ ക്രിപിനെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയിൽ ബാറിനുള്ളിലാണ് സംഭവങ്ങളുടെ തുടക്കം. മദ്യപിക്കുകയായിരുന്ന ക്രിപിനും സജുവും മദ്യപിച്ചുകൊണ്ടിരുന്ന മറ്റൊരാളുമായി വാക്കുതർക്കമുണ്ടാക്കി. തുടർന്ന് ഇവർ വാക്കു തർക്കമുണ്ടാക്കിയയാൾ പുറത്തേക്കു പോകാൻ ശ്രമിച്ചപ്പോൾ ഇവർ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. ഇതോടെ സംഭവം കയ്യാങ്കളിയിലേക്ക് എത്തി. ഈ സമയം ബാർ ജീവനക്കാർ വിവരം ചിങ്ങവനം പോലീസിൽ അറിയിച്ചു. സംഘർഷത്തിനുശേഷം ബാറിനു പുറത്തിറങ്ങിയ ക്രിപിനും സജുവും ഇവിടെ നിന്നും അസഭ്യവർഷം നടത്തുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ പോലീസ് സംഘം ഇവരെ…
Read Moreഅബ്ദുൾ സത്താർ ചില്ലറക്കാരനല്ല; കഞ്ചാവുമായി പിടിയിലായ അതിഥി തൊഴിലാളി ഈരാറ്റുപേട്ടയിലെ ‘മൊത്ത വ്യാപാരി’
ഈരാറ്റുപേട്ട: ഒരു കിലോഗ്രാം കഞ്ചാവുമായി ഈരാറ്റുപേട്ടയിൽ പിടിയിലായ അതിഥി തൊഴിലാളി കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരൻ. ബംഗാൾ സ്വദേശി അബ്ദുൾ സത്താർ (25) ആണ് ഈരാറ്റുപേട്ട എക്സൈസിന്റെ പിടിയിലായത്. ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലുമുള്ള അതിഥി തൊഴിലാളികൾക്കിടയിൽ കഞ്ചാവ് ഉപയോഗം വർധിക്കുന്നതായി എക്സൈസ് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അബ്ദുൾ സത്താറിനെക്കുറിച്ചു വിവരം ലഭിച്ചത്. ഇടനിലക്കാരിൽ നിന്നും കഞ്ചാവ് വാങ്ങി വിവിധ കേന്ദ്രങ്ങളിൽ സൂക്ഷിച്ചശേഷം ആവശ്യക്കാർക്ക് അതാതു സ്ഥലങ്ങളിൽ എത്തിച്ചു നല്‍കുകയായിരുന്നു അബ്ദുൾ സത്താറിന്റെ രീതിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ആവശ്യക്കാരനു കഞ്ചാവ് കൈമാറാനായി എത്തിയപ്പോൾ ഇയാളെ അരുവിത്തുറ കോളജ് ഓഡിറ്റോറിയത്തിനു മുൻവശത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കു കഞ്ചാവ് എത്തിച്ചു നല്കുന്നയാളെക്കുറിച്ചും എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. അബ്്ദുൾ സത്താറിന്റെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി. പിള്ള, പ്രിവന്റീവ് ഓഫീസർ ടി.ജെ. മനോജ്,…
Read Moreനിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഗെയിറ്റിൽ ഇടിച്ച് മറിഞ്ഞു; തലയിൽ കമ്പി തുളച്ചു കയറി യുവാവിന് ദാരുണാന്ത്യം
ചങ്ങനാശേരി: കന്പി തലയിൽ തുളച്ചു കയറി മരിച്ച യുവാവിന്റെ സംസ്കാരം ഇന്നു നടക്കും. തൃക്കൊടിത്താനം വേടൻപറന്പിൽ തോമസിന്റെ (മോനിച്ചൻ) മകൻ സെബാസ്റ്റ്യൻ തോമസ് (ബിജു- 44) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 11നു ചങ്ങനാശേരി ഐസിഒ ജംഗ്ഷനിൽ ഉദയഗിരി ഹോസ്പിറ്റലിനു സമീപമാണ് അപകടമുണ്ടായത്. ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ വെറ്റില കച്ചവടം നടത്തുന്ന ബിജു ചന്ദനക്കുട ദേശീയ ആഘോഷ ചടങ്ങിൽ പങ്കെടുത്തതിനുശേഷം തിരികെ തൃക്കൊടിത്താനത്തെ വീട്ടിലേക്കു മടങ്ങും വഴി നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഉദയഗിരി ഹോസ്പിറ്റലിന്റെ മെയിൻ ഗെയിറ്റിലിടിച്ചു. ഗെയിറ്റിലെ കന്പി ബിജുവിന്റെ തലയിലേക്ക് കുത്തിക്കയറുകയായിരുന്നു. ഉടൻ തന്നെ ഉദയഗിരി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിനു ശേഷം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിൽ ചങ്ങനാശേരി പോലീസ് കേസെടുത്തു. അപകട സ്ഥലത്തെത്തി പോലീസ് കൂടുതൽ പരിശോധകൾ നടത്തും. സംസ്കാരം ഇന്നു വൈകുന്നേരം 4.30ന് തൃക്കൊടിത്താനം സെന്റ് സേവ്യർ…
Read Moreഇടയ്ക്ക് ഭരിക്കും..! പാലാ നാലു വർഷം കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും; ഒരു വർഷം സിപിഐ(എം)
കോട്ടയം: പാലാ നഗരസഭ നാലു വർഷം കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും. ആദ്യ രണ്ടു വർഷവും അവസാന രണ്ടു വർഷവും കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കുന്ന രീതിയിലാണ് നിലവിലെ ധാരണ. ആന്റോ ജോസ് പടിഞ്ഞാറേക്കര ആദ്യ ടേമിൽ ചെയർമാൻ ആകും. പാർട്ടിയുടെ നഗരസഭാ പാർലമെന്ററി പാർട്ടി യോഗമാണ് ആന്റോ ജോസ് പടിഞ്ഞാറേക്കരയെ നഗരസഭാ അധ്യക്ഷനായി തെരഞ്ഞെടുത്തത്. മൂന്നാം വർഷം പാലാ നഗരസഭ സിപിഐഎമ്മാണു ഭരിക്കുക. ചെയർമാൻ ജോസ് കെ.മാണിയുടെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗമാണ് ആന്േറായെ ചെയർമാൻ സ്ഥാനത്തേക്കു നിർദ്ദേശിച്ചത്.
Read Moreകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ;കോട്ടയം ജില്ലയിലെ വാട്സ്ആപ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ
കോട്ടയം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിലുടെ പ്രചരിപ്പിക്കുന്ന നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകൾ കോട്ടയം ജില്ലയിൽ നിരീക്ഷണത്തിൽ. ഇന്നലെ സംസ്ഥാന വ്യാപകമായി പി- ഹണ്ട് എന്ന് പേരിൽ നടത്തിയ റെയ്ഡിൽ കോട്ടയം ജില്ലയിൽ നാലു പേർ അറസ്റ്റിലാവുകയും 20 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ജില്ലയിൽ നിന്നും സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച നാലു പേരെയാണ് അറസ്റ്റു ചെയ്തത്. ഇന്റർപോൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസിന്റെ സൈബർ സെല്ലും, സൈബർ പോലീസ് സ്റ്റേഷനും ചേർന്നാണ് പരിശോധന നടത്തിയത്. ഇത്തരത്തിൽ പതിവായി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വാട്സ ആപ്പ് ഗ്രൂപ്പുകൾ പോലീസ് നിരിക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ ഗ്രൂപ്പുകളുടെ അഡ്മിൻമാരും നിരിക്ഷണത്തിലാണ്. തുടർന്നുള്ള ദിവസങ്ങളിലും റെയ്ഡുകൾ ഉണ്ടാകും. ജില്ലാ പോലീസ് ചീഫ് ജി. ജയദേവ്, അഡീഷണൽ എസ്പി എ. നസീം, ജില്ലാ…
Read Moreകറുകച്ചാലിലെ അനാഥാലയത്തിൽനിന്ന് നാലു പെൺകുട്ടികളെ കാണാതായി; അവസരോചിതമായ ഇടപെടലിൽ സുരക്ഷിതരായി കുട്ടികളെ കണ്ടെത്തി പോലീസ്
കോട്ടയം: കറുകച്ചാലിലെ അനാഥാലയത്തിൽനിന്ന് ഇന്നലെ രാത്രി കാണാതായ നാല് പെണ്‍കുട്ടികളെ ഇന്നു രാവിലെ കണ്ടെത്തി. പോലീസ് രാത്രി മുതൽ നടത്തിയ അവസരോചിതമായ അന്വേഷണത്തിനൊടുവിലാണു ഇന്നു രാവിലെ ഏറ്റുമാനൂരിൽനിന്നും പെണ്‍കുട്ടികളെ കണ്ടെത്താൻ സാധിച്ചത്. കറുകച്ചാൽ നെത്തല്ലൂർ ഏകാന്മതാ കേന്ദ്രത്തിന്റെ കീഴിലുള്ള ജ്യോതിർമയി ബാലികാ സദനത്തിൽനിന്നാണു പെണ്‍കുട്ടികളെ കാണാതായത്. ഇന്നലെ രാത്രി മുതലാണു പെണ്‍കുട്ടികളെ സ്ഥാപനത്തിൽനിന്നും കാണാതാകുന്നത്. 14 വയസ് പ്രായമുള്ള മൂന്നു പെണ്‍കുട്ടികളെയും 13 വയസുള്ള ഒരു പെണ്കുട്ടിയേയുമാണു കാണാതായത്. ഇന്നലെ രാത്രി 8.30നു ഭക്ഷണം കഴിച്ചശേഷമാണു സ്ഥാപനത്തിൽ മുങ്ങിയത്. 17 കുട്ടികളാണു സ്ഥാപനത്തിലുള്ളത്. രാത്രി മുഴുവൻ പോലീസ് നടത്തിയ പരിശോധനയ്ക്കുശേഷം ഇന്നു രാവിലെ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു കുട്ടികളെ കണ്ടെത്തുന്നത്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ജവഹർ കോളനി, മൂശാരിമലയിൽനിന്നുമാണു കണ്ടെത്തിയത്. രണ്ടു കുട്ടികൾ വീതം രണ്ടു സ്ഥലത്താണു ഇന്നലെ രാത്രിയിൽ ഇവർ എത്തിയത്.…
Read Moreവാഗ്ദാനങ്ങൾ നിരത്തി വലയുമായി നേതാക്കൾ..! ചങ്ങനാശേരി നഗരസഭയിൽ സ്വതന്ത്രരെ പാളയത്തിലെത്തിക്കാൻ തന്ത്രങ്ങളുമായി മുന്നണികൾ
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയിൽ ഭരണത്തിലേറാൻ ഇരുമുന്നണികളും സ്വതന്ത്രാംഗങ്ങളുമായി ചർച്ചകൾ പുരോഗമിക്കുന്നു. നഗരസഭ ചെയർപേഴ്സണ്‍ സ്ഥാനം വനിതാ സംവരണമായതിനാൽ സ്വതന്ത്രരായി വിജയിച്ച സന്ധ്യാ മനോജ്, ബീനാ ജോബി എന്നിവരെ തങ്ങളുടെ പക്ഷത്ത് എത്തിക്കാനുള്ള നീക്കങ്ങളാണു ഇരുമുന്നണികളും ആസൂത്രണം ചെയ്യുന്നത്. ഇവരുമായി ഇരുമുന്നണികളിലെയും ഉന്നതനേതാക്കൾ ചർച്ചകൾ നടത്തിവരുകയാണ്. ക്രിസ്മസിനുശേഷമേ ചർച്ചകൾ അന്തിമഘട്ടത്തിലെത്തുകയുള്ളൂ. 28നു രാവിലെ 11നാണു ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.ഇരുവരും ഇരുമുന്നണികളോടും ചെയർപേഴ്സണ്‍സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്രാംഗമായ ബെന്നി ജോസഫ് വൈസ്ചെയർമാൻ സ്ഥാനവും ഇരുമുന്നണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.സ്വതന്ത്രാംഗങ്ങളുടെ ആവശ്യം പരിഗണിക്കുന്നതിനൊപ്പം പാർട്ടിലെ മുതിർന്ന അംഗങ്ങൾക്കുകൂടി സ്ഥാനമാനങ്ങൾ നൽകി പ്രതിസന്ധി പരിഹരിക്കാനാണു മുന്നണി നേതാക്കൾ ആലോചിക്കുന്നത്.
Read Moreവിലക്കുറവിന്റെ സഞ്ചരിക്കുന്ന കേക്ക് മേളയുമായി കൺസ്യൂമർ ഫെഡ്; പൊതു വിപണിയേക്കാൾ 18 ശതമാനം വരെ വിലക്കുറവ്
കോട്ടയം: സാധാരണക്കാർക്ക് വിലക്കുറവിൽ കേക്കുകൾ വാങ്ങുന്നതിനായി കണ്‍സ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന കേക്ക് മേളയ്ക്കു തുടക്കമായി. പൊതുവിപണിയേക്കാൾ വിലക്കുറവിലാണ് സഞ്ചരിക്കുന്ന കേക്ക് മേളയിൽ ത്രിവേണി കേക്കുകൾ വിൽക്കുന്നത്. എലൈറ്റ്, മോഡേണ്‍ കന്പനികളുടെ പ്ലം, ചോക്ലേറ്റ്, കാരറ്റ് കേക്കുകളാണ് മേളയിലുള്ളത്. പ്ലം കേക്കിന് 330ഗ്രാമിന് 80 രൂപയും 680ഗ്രാമിന് 165 രൂപയുമാണ് വില. കാരറ്റ് പുഡിംഗ് കേക്കിന് 330 ഗ്രാമിന് 80 രൂപയും ചോക്ലേറ്റ് പ്ലം കേക്കിന് 330 ഗ്രാമിന് 108 രൂപയുമാണ് വില. രാവിലെ 10നു തുടങ്ങുന്ന സഞ്ചരിക്കുന്ന മേള കോട്ടയം ടൗണിലെ പ്രധാന ജംഗ്ഷനുകളിലെത്തും. 24നു രാത്രി 7.30 വരെ മേള പ്രവർത്തിക്കും. പൊതുവിപണിയേക്കാൾ 10 മുതൽ 18 ശതമാനം വരെ വിലക്കുറവിലാണ് കേക്കുകൾ വിൽക്കുന്നതെന്ന് കണ്‍സ്യൂമർ ഫെഡ് കോട്ടയം യൂണിറ്റി ക്രിസ്മസ് പുതുവത്സര വിപണി ഇൻ ചാർജ് കെ.എസ്. സുമിത്ത് പറഞ്ഞു.
Read Moreകഞ്ചാവ് വിൽപനയെക്കുറിച്ച് പോലീസിന് വിവരം നൽകിയതിലുള്ള വൈരാഗ്യം; മാങ്ങാനത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ നാലുപേർ പിടിയിൽ
കോട്ടയം: യുവാവിനെ പതിയിരുന്നാക്രമിച്ച സംഭവത്തിനു പിന്നിൽ കഞ്ചാവ് സംഘത്തിന്റെ മുൻ വൈരാഗ്യം. പോലീസ് പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. ഡിവൈഎഫ്ഐ നേതാവായ മാങ്ങാനം ചെന്പകശേരിയിൽ അരുണ്‍ സി. അപ്പുവി(27)നെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ് നടന്നത്. മാങ്ങാനം ചെമ്മരംപള്ളി സ്വദേശികളായ പരുപ്പറന്പിൽ ബിനോയി മാത്യു (26), പരുപ്പറന്പിൽ എബിൻ മാത്യു (22), പുളിമൂട്ടിൽ ബിബിൻ ബൈജു (22), കുന്നേൽപ്പറന്പിൽ കെ.എസ്. ഷാരോണ്‍ (26) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ അരുണ്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ പ്രതികൾ മാങ്ങാനം പ്രദേശം കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടം ചെയ്തിരുന്നു. അരുണിന്റെ നേതൃത്വത്തിലുള്ള യുവാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്ത് റെയിഡ് നടത്തുകയും കേസിലെ പ്രതികളെ കഞ്ചാവുമായി പിടികൂടുകയും ചെയ്തു. ഇതിനു പിന്നാലെ ജാമ്യത്തിലിറങ്ങിയ പ്രതികൾ തങ്ങളെ ജയിലിലാക്കിയ…
Read More