കോട്ടയം: ഒന്പതു മാസമായി അടഞ്ഞു കിടക്കുന്ന ബാറുകൾ തുറക്കാനുള്ള നീക്കം അനുകൂലമായതോടെ ജില്ലയിൽ 52 ബാറുകളുടെയും 32 ബിയർ ആൻഡ് വൈൻ പാർലറുകളും പ്രവർത്തനം ആരംഭിക്കും. നിലവിൽ ബാറുകളെല്ലാം ബിവറേജസ് ഒൗട്ട്ലെറ്റുകളായാണ് പ്രവർത്തിച്ചിരുന്നത്. അനുമതി ലഭിച്ചതോടെ അടഞ്ഞു കിടന്ന ബാറുകളെല്ലാം വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇപ്പോൾ പാഴ്സൽ കേന്ദ്രങ്ങൾ മാത്രമായ ബാറുകളിൽ മദ്യസൽക്കാരം ആരംഭിക്കുന്നതോടെ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തി സമയം അനുവദിച്ചിരിക്കുന്നത്. ബാറുകൾ പഴയപടി പ്രവർത്തനം ആരംഭിക്കുന്നതോടെ നിരവധിപേർക്ക് തൊഴിൽ സാധ്യതയേറും. ജില്ലയിൽ മാത്രമായി രണ്ടായിരത്തോളം പേരാണ് മുന്പ് ബാറുകളിലും ബിയർ ആൻഡ് വൈൻ പാർലറുകളിലുമായി ജോലി ചെയ്തിരുന്നത്. കൗണ്ടർ വഴി മാത്രം കച്ചവടം നടന്നുവന്നതിനാൽ തീരെ കുറച്ചു പേർ മാത്രമാണ് ജോലി ചെയ്തിരുന്നത്. ബാറുകൾ ചില്ലറവില്പന ശാലകളായതോടെ നികുതികളെല്ലാം പഴയപടി നൽകുന്നതിനാൽ ലാഭമില്ലെന്നതായിരുന്നു ബാറുടമകളുടെ പരാതി. അതുകൊണ്ടു തന്നെ എല്ലാവർക്കും…
Read MoreCategory: Kottayam
മുഖ്യമന്ത്രി നാളെ കോട്ടയം ജില്ലയിൽ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിലെത്തും. നാട്ടകം മണിപ്പുഴയിലെ പാംഗ്രൂം ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിനാണ് പരിപാടി. തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ ജനകീയ അംഗീകാരത്തിനു പിന്നാലെ തുടർ ഭരണം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ പര്യടനം.നവകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തിൽ ജില്ലയുടെ വികസന ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളുമെല്ലാം ചർച്ച ചെയ്യും. ജില്ലയിലെ രാഷ്്ട്രീയ സാമൂഹിക സാംസ്കാരിക സമുദായ മാധ്യമ രംഗത്തെ പ്രമുഖരുമായി ചർച്ച നടത്തും. കോവിഡ് സാഹചര്യമായതിനാൽ പ്രത്യേകം ക്ഷണിക്കപ്പെട്ടവരുമായാണ് കൂടിക്കാഴ്ച നടത്തുന്നത്.
Read Moreഊണിനൊപ്പം സ്മോളും ലാർജും; ഹോട്ടൽ നടത്തിപ്പിനൊപ്പം മദ്യവിൽപനയും; ഉടമയെ പൊക്കി പോലീസ്
തൃക്കൊടിത്താനം: അനധികൃതമായി മദ്യം വിൽപ്പന നടത്തിയ ആളെ പോലീസ് പിടിയിൽ. ചങ്ങനാശേരി തുരുത്തി പൈങ്ങോട്ടുപള്ളിയിൽ ഉണ്ണിപ്പിള്ള(54)യേയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. മാമ്മൂട് കവലയിൽ ഹോട്ടൽ നടത്തിവരുകയായിരുന്ന ഇയാളുടെ പക്കൽനിന്നും ആറര ലിറ്റർ വിദേശ മദ്യം പിടികൂടി. ഹോട്ടലിൽ എല്ലാ ദിവസവും രാത്രിയിലാണ് ഇയാൾ മദ്യ വിൽപ്പന നടത്തിയിരുന്നത്. രണ്ടു മാസം മുന്പ് ഇതേ ഹോട്ടലിൽ നിന്നും നിരോധിത പുകയില ഉല്പന്നങ്ങൾ വില്പന നടത്തിയതിനും ഇയാളെ പോലീസ് പിടികൂടിയിരുന്നു. നർക്കോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ളയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. തൃക്കൊടിത്താനം എസ്എച്ചഒ ഇ. അജീബ്, എസ്ഐ രാജശേഖരൻ, എഎസ്ഐ മനോജ്, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, എസ്. അരുണ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്…
Read Moreക്രിസ്മസ് വിപണിയിൽ നക്ഷത്രത്തിളക്കവുമായികൊതിയൂറും കേക്കുകൾ
കോട്ടയം: കേക്കിന്റെ മാധുര്യമില്ലെങ്കിൽ എന്തു ക്രിസ്മസ് ആഘോഷം. ക്രിസ്മസ് ആഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവമായ കേക്കിന്റെ വിപണി സജീവമായി. കോവിഡ് കാലമാണെങ്കിലും ആഘോഷങ്ങൾക്ക് കുറവുവരുത്താതെ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രമുഖ ബേക്കറികൾ വിവിധ തരത്തിലുള്ള കേക്കുകൾ തയാറാക്കിയിരിക്കുന്നത്. പ്ലം കേക്കിന് 300 രൂപയാണ് വില. 800 ഗ്രാമാണുള്ളത്. മാർബിൾ കേക്കിനും 300 രൂപയാണ് വില. ക്രീം കേക്കുകൾക്ക് 600 രൂപ മുതലാണ് വില. കേക്ക് നിർമാണത്തിനാവശ്യമായ സാധനങ്ങൾക്ക് വില വർധിച്ചെങ്കിലും കേക്കിന്റെ വില ഇത്തവണ വർധിപ്പിച്ചിട്ടില്ല. ബ്ലാക്ക് ഫോറസ്റ്റ്, റിച്ച് ഫ്രൂട്ട്, ബദാം, പിസ്ത, കിസ്മിസ്, വാനില, റിച്ച്മണ്ട്സ്, വാൾനട്സ്, ഡ്രൈഫ്രൂട്ട്സ്, ബ്രൗണി, വാൻജോ, പൈനാപ്പിൾ ക്രീം തുടങ്ങിയവയാണ് ഇത്തവണത്തെ ക്രിസ്മസ് സ്പെഷൽ കേക്കുകൾ. മുൻ വർഷങ്ങളിലേതുപോലെ കാരറ്റ് കേക്കിനും ഡിമാന്ഡ് ഏറെയാണ്. 340 രൂപയാണ് കാരറ്റ് കേക്കിന്റെ വില. ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ് എന്നിവയ്ക്ക്…
Read Moreഎതിരേ വന്ന വാഹനം ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു; അനിയത്തിക്ക് മരുന്നു വാങ്ങാൻ വരവേയായിരുന്നു അപകടം
ഗാന്ധിനഗർ: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് പെണ്കുട്ടി മരിച്ചു. മാതാപിതാക്കൾക്കും സഹോദരനും പരിക്കേറ്റു. പീരുമേട് കരുടിക്കുഴി, കുളംകോട്ടിൽ പ്രദീപിന്റെ മകൾ അനശ്വര(9)യാണ് മരിച്ചത്. പ്രദീപ് (29), ഭാര്യ നീന (25), ഇളയ മകൻ അനന്തു പ്രദീപ്( അഞ്ച്) എന്നിവർക്കാണ്് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒന്പതിന് കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിൽ ചോറ്റി ഭാഗത്തായിരുന്നു അപകടം. ഇളയ കുട്ടിയെ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിൽ കൊണ്ടുവന്നശേഷം മടങ്ങിപ്പോകുന്പോഴായിരുന്നു അപകടം. എതിരേ വാഹനം ഇടിക്കാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കാഞ്ഞിരപ്പള്ളി ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും യാത്ര മധ്യേ അനശ്വര മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ.കോവിഡ് പരിശോധനയ്ക്കു മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് നൽകും. മുണ്ടക്കയം സിഎംഎസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര.
Read Moreകഞ്ചാവ് കേസിൽ എരുമേലി സ്വദേശി പിടിയിൽ; കൂടെയുണ്ടായിരുന്ന യുവാവിനെ തിരഞ്ഞ് എക്സൈസ്
പൊൻകുന്നം: ഒരുകിലോഗ്രാം കഞ്ചാവുമായി എത്തി എക്സൈസിനെ വെട്ടിച്ചു കടന്നു കളഞ്ഞയാൾക്കു വേണ്ടി അന്വേഷണം ഉൗർജിതമാക്കി. കഞ്ചാവുമായി സ്കൂട്ടറിൽ എത്തിയ എരുമേലി വഴക്കനാട് പനച്ചിയിൽ ഫിറോസ് ഫൈസലാണ് പിടിയിലായത്. ഇയാൾക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന കനകപ്പലം നെല്ലിക്കശേരി ജിബിൻ ബിജുവിനെയാണ് എക്സൈസ് അന്വേഷിക്കുന്നത്. ഇന്നലെ എരുമേലി-കുറുവാമൂഴി റോഡിൽ ഓരുങ്കൽക്കടവ് പാലത്തിന് സമീപത്തുനിന്നാണ് വാഹനപരിശോധനക്കിടെ കഞ്ചാവ് കണ്ടെത്തിയത്. ഇവർക്ക് കഞ്ചാവ് വിൽപ്പനക്കായി കൈമാറിയ വെണ്കുറിഞ്ഞി കൊല്ലമുള വെള്ളാപ്പള്ളിൽ ടോണി തോമസിനെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്. ഫിറോസ് ഫൈസലിനെ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ സഞ്ജീവ്കുമാർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ജെയ്സണ് ജേക്കബ്, വി.ആർ.വിനോദ്, വി.ടി.അഭിലാഷ്, ശ്രീലേഷ്, നിമേഷ്, നിയാസ്, അഫ്സൽ കരീം, ആനന്ദ് ബാബു, ഷാനവാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Read Moreകോട്ടയം നഗരസഭയിൽ എൽഡിഎഫിനും യുഡിഎഫിനും തുല്യഅംഗങ്ങൾ; നറുക്കെടുപ്പിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ
കോട്ടയം: കോട്ടയം നഗരസഭ ചെയർപേഴ്സണനെ നറുക്കെടുപ്പിലുടെ തീരുമാനിക്കും. നഗരസഭയിലെ 52-ാം വാർഡിൽ നിന്നും സ്വതന്ത്ര്യയായി വിജയിച്ച ബിൻസി സെബാസ്റ്റ്യൻ യുഡിഎഫിനു പിന്തുണ അറിയിച്ചതോടെ എൽഡിഎഫിനും യുഡിഎഫിനും തുല്യഅംഗങ്ങളായി. ഇതോടെയാണ് ചെയർപേഴ്സണ് സ്ഥാനം നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ട സാഹചര്യമുണ്ടായത്. ഇന്നലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള നേതാക്കൾ ബിൻസിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ബിൻസി യുഡിഎഫിനു പിന്തുണ നൽകാൻ തീരുമാനിച്ചത്. ചെയർപേഴ്സണ് പദവിയും ബിൻസി യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തുന്നിതിനായി ഡിസിസിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നേതാക്കൾ ബിൻസിയുമായി ചർച്ച നടത്തിയത്. ക്വാറന്റെനിലായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ബിൻസിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്ന് നേതൃയോഗത്തിനിടയിൽ ഡിസിസിയിലെത്തിയ ബിൻസിയെ ഉമ്മൻചാണ്ടി ഷാൾ അണിയിച്ച് സ്വീകരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഒപ്പമുണ്ടായിരുന്ന പ്രവർത്തകരുടെയും വാർഡിലെ ജനങ്ങളുടെയും തീരുമാനം യുഡിഎഫിനൊപ്പം നിൽക്കുക എന്നതായിരുന്നുവെന്നും ബിൻസി…
Read More‘മനുഷ്യരെ ഇങ്ങനെ ദ്രോഹിക്കണോ’… കോട്ടയം-കുമരകം റോഡിൽ വെയ്റ്റിംഗ് ഷെഡ് നിർമിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു കുറ്റികൾ അപകടകെണിയാകുന്നു
കോട്ടയം: വെയ്റ്റിംഗ് ഷെഡ് നിർമിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ഇരുന്പു കുറ്റികൾ അപകടകെണിയാകുന്നു. കോട്ടയം- കുമരകം റോഡിൽ ദീപിക ഓഫീസിനു സമീപം ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ഇരുന്പു കുറ്റികളാണ് വാഹനങ്ങളുടെ ടയറുകൾക്ക് അപകട കെണിയാകുന്നത്. ഇന്നലെ രാത്രിയിൽ ഇവിടെ പാർക്ക് ചെയ്യാനെത്തിയ ലോറിയുടെ മുന്നിലെയും പിന്നിലെയും ടയറുകൾ ഇരുന്പു കുറ്റിയിൽ കയറി തകർന്നിരുന്നു. മാസങ്ങൾക്കു മുന്പാണ് ഈ റോഡിലുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റിയതിനുശേഷം ഏതാനും മീറ്ററുകൾ മുന്നോട്ട് മാറി പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുന്നതിനു വേണ്ടി ഇരുന്പു പ്പൈുകൾ സ്ഥാപിച്ചു ചെറിയ കുറ്റികൾ നിർമിച്ചത്. പൊക്കമില്ലാതെ റോഡ് നിരപ്പിൽ തന്നെയാണ് ഇരുന്പു പൈപ്പുകളുടെ കുറ്റികളും സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ റോഡായതിനാൽ കുറ്റികൾ സ്ഥാപിച്ചിരിക്കുന്നതു ശ്രദ്ധയിൽപ്പെടാതെ പാർക്കിംഗിന്് എത്തുന്ന വാഹനങ്ങളുടെ ടയറുകൾ കുറ്റികളിൽ കയറി തകർന്നാണ് അപകടമുണ്ടാകുന്നത്. ഇന്നലെ രാത്രിയിൽ അരിയുമായി പെരുന്പാവൂരിലേക്കു പോവുകയായിരുന്നു ലോറി.…
Read Moreവാഗമണ്ണിലെ നിശാപാർട്ടി: സിപിഎം-സിപിഐ ഒത്താശ; കേസ് ഒതുക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്
വാഗമൺ: വാഗമണ്ണിൽ സിപിഐ പ്രാദേശിക നേതാവിന്റെ റിസോർട്ടിൽ നടന്ന നിശാപാർട്ടി സംബന്ധിച്ച കേസ് ഒതുക്കിതീർക്കാൻ ശ്രമമെന്ന് കോൺഗ്രസ്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് കുറച്ചുകാണിക്കാൻ ശ്രമം നടക്കുന്നതായി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. മയക്കുമരുന്ന് പാർട്ടികൾക്ക് സിപിഎം-സിപിഐ ഒത്താശയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. റിസോർട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചും നടത്തി. റിസോർട്ടിന് മുന്നിൽ പോലീസ് ഇവരെ തടഞ്ഞു. അതേസമയം, റിസോർട്ട് ഉടമയെ പോലീസ് ചോദ്യം ചെയ്യുകയാണ്. സിപിഐ പ്രാദേശിക നേതാവും മുൻ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഷാജി കുറ്റിക്കാടനെയാണ് പോലീസ് വിശദമായി ചോദ്യം ചെയ്യുന്നത്. ജന്മദിന പാർട്ടി ആഘോഷങ്ങൾക്കെന്ന പേരിലാണ് റിസോർട്ട് എടുത്തത്. മൂന്ന് റൂം മാത്രമാണ് നൽകിയത്. എണ്ണത്തിൽ കൂടുതൽ ആളുകൾ വന്നപ്പോൾ ചോദ്യം ചെയ്തിരുന്നുവെന്നും റിസോർട്ട് ഉടമ ചോദ്യം ചെയ്യലിൽ അറിയിച്ചു.
Read Moreയാത്രയ്ക്കിടയില് പരിചയപ്പെട്ടു, പ്രണയമായി, ഒടുവില് പീഡനവും; ബസ് ക്ലീനർ അറസ്റ്റിൽ; പ്രതിക്ക് ഭാര്യയും മൂന്നു കുട്ടികളും
കാഞ്ഞാർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മന്നാംകണ്ടം ചാറ്റുപാറ കുടിയിൽ മനു (26)വിനെയാണ് കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസിലെ ക്ലീനറായി ജോലി ചെയ്യുകയാണ് പ്രതി. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഡിഗ്രി പഠനത്തിനു പോകുന്ന, യാത്രയ്ക്കിടയിൽ പരിചയപ്പെട്ട യുവതിയെയാണ് പീഡനത്തിനിരയാക്കിയത്. വിവാഹ വാഗ്ദാനം നൽകി പ്രതിയുടെ അടിമാലിയിലുള്ള വീട്ടിലും ജ്യേഷ്ഠന്റെ വീട്ടിലും ഇടുക്കിയിലെ ഒരു ലോഡ്ജിലും പെണ്കുട്ടിയുടെ വീട്ടിലുംവച്ച് കഴിഞ്ഞ മൂന്നുവർഷമായി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കണമെന്ന് പ്രതിയോട് യുവതി ആവശ്യപ്പെട്ടപ്പോഴാണ് പ്രതിക്ക് ഭാര്യയും മൂന്നു കുട്ടികളും ഉണ്ടെന്ന വിവരം അറിയുന്നത്. തുടർന്ന് ഇവരുടെ പരാതിയിൽ കാഞ്ഞാർ പോലീസ് കേസെടുത്ത് സിഐ വികെ. ശ്രീജേഷിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
Read More