കഞ്ചാവ് വിൽപനയെക്കുറിച്ച്  പോലീസിന് വിവരം നൽകിയതിലുള്ള വൈരാഗ്യം; മാങ്ങാനത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ നാലുപേർ പിടിയിൽ

കോ​ട്ട​യം: യു​വാ​വി​നെ പ​തി​യി​രു​ന്നാക്ര​മി​ച്ച സം​ഭ​വ​ത്തി​നു പി​ന്നി​ൽ ക​ഞ്ചാ​വ് സം​ഘ​ത്തി​ന്‍റെ മു​ൻ വൈ​രാ​ഗ്യം. പോ​ലീ​സ് പി​ടി​യി​ലാ​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ഡി​വൈ​എ​ഫ്ഐ നേ​താ​വാ​യ മാ​ങ്ങാ​നം ചെ​ന്പ​ക​ശേ​രി​യി​ൽ അ​രു​ണ്‍ സി. ​അ​പ്പു​വി(27)​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​ത്.

മാ​ങ്ങാ​നം ചെ​മ്മ​രം​പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ പ​രു​പ്പ​റ​ന്പി​ൽ ബി​നോ​യി മാ​ത്യു (26), പ​രു​പ്പ​റ​ന്പി​ൽ എ​ബി​ൻ മാ​ത്യു (22), പു​ളി​മൂ​ട്ടി​ൽ ബി​ബി​ൻ ബൈ​ജു (22), കു​ന്നേ​ൽ​പ്പ​റ​ന്പി​ൽ കെ.​എ​സ്. ഷാ​രോ​ണ്‍ (26) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​രി​ക്കേ​റ്റ അ​രു​ണ്‍ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.ക​ഴി​ഞ്ഞ 20 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കേ​സി​ലെ പ്ര​തി​ക​ൾ മാ​ങ്ങാ​നം പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് ക​ച്ച​വ​ടം ചെ​യ്തി​രു​ന്നു.

അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​വാ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് പ്ര​ദേ​ശ​ത്ത് റെ​യി​ഡ് ന​ട​ത്തു​ക​യും കേ​സി​ലെ പ്ര​തി​ക​ളെ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടു​ക​യും ചെ​യ്തു.

ഇ​തി​നു പി​ന്നാ​ലെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ക​ൾ ത​ങ്ങ​ളെ ജ​യി​ലി​ലാ​ക്കി​യ അ​രു​ണി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​രു​ണും സു​ഹൃ​ത്തും ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ൽ മൂ​ന്നം​ഗ സം​ഘം ബൈ​ക്ക് ത​ട​ഞ്ഞു നി​ർ​ത്തി​യാ​ണ് ആ​ക്ര​മി​ച്ച​ത്.

ഹെ​ൽ​മ​റ്റും കൈ​യും ഉ​പ​യോ​ഗി​ച്ച് ത​ട​യു​ന്ന​തി​നി​ടെ അ​രു​ണി​ന്‍റെ കൈ​യ്ക്കു വെ​ട്ടേ​റ്റു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഓ​ടി മാ​റി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ബ​ഹ​ളം കേ​ട്ട നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.

പ്ര​തി​ക​ൾ ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തെ ര​ഹ​സ്യ സ​ങ്കേ​ത​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വി​നു ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തേത്തുട​ർ​ന്നു ഡി​വൈ​എ​സ്പി ആ​ർ. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തി. ഇ​വ​ർ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ഹ​സ്യ സ​ങ്കേ​ത​ത്തി​ലെ​ത്തി ഈ​സ്റ്റ് എ​സ്ഐ ര​ഞ്ജി​ത് കെ. ​വി​ശ്വ​നാ​ഥ​ൻ, എ​സ്ഐ​മാ​രാ​യ ഷി​ബു​ക്കു​ട്ട​ൻ, ശ്രീ​രം​ഗ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment