ഇവനാണ് ആ കള്ളൻ, കണ്ടാൽ വിടരുത് ! ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്…

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ ന​ട​ന്നു വ​ന്ന വ​യോ​ധി​ക​യെ ലോ​ട്ട​റി അ​ടി​ച്ച​താ​യി വി​ശ്വ​സി​പ്പി​ച്ച് മാ​ല മോ​ഷ്ടി​ച്ച പ്ര​തി​യു​ടെ ദൃ​ശ്യം പോ​ലീ​സ് പു​റ​ത്തു വി​ട്ടു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യെ ബാ​ങ്കി​ലേ​ക്കു കൊ​ണ്ടു വ​ന്ന ശേ​ഷം ത​ട്ടി​പ്പി​ലൂ​ടെ മാ​ല മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് പോലീ​സ് ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ട​ത്. ന​ഗ​ര​ത്തി​ലൂ​ടെ ന​ട​ന്നു വ​ന്ന ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​യു​ടെ ഒ​പ്പം ന​ട​ന്നു വ​ന്ന പ്ര​തി ഇ​വ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചു. തു​ട​ർ​ന്ന് വ​യോ​ധി​ക​യ്ക്കു ലോ​ട്ട​റി അ​ടി​ച്ച​താ​യി വി​ശ്വ​സ​നീ​യ​മാ​കു​ംവിധം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ലോ​ട്ട​റി അ​ടി​ച്ച തു​ക സെ​ൻ​ട്ര​ൽ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ഇ​തു വി​ശ്വ​സി​ച്ച് പ്ര​തി​ക്കൊ​പ്പം വ​യോ​ധി​ക ന​ട​ന്നു. ബാ​ങ്കി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ സ്വ​ർ​ണ മാ​ല​യി​ലെ കോ​ഡ് ബാ​ങ്കി​ൽ കാ​ട്ടി​യെ​ങ്കി​ൽ മാ​ത്ര​മേ പ​ണം ല​ഭി​ക്കൂ എ​ന്നു പ്ര​തി ഇ​വ​രെ വി​ശ്വ​സി​പ്പി​ച്ചു. ഇ​തി​നി​ടെ വ​യോ​ധി​ക​യു​ടെ മാ​ല പ്ര​തി ക​യ്യി​ൽ വാ​ങ്ങി. പ്ര​തി​ക്കൊ​പ്പം വ​യോ​ധി​ക ബാ​ങ്കി​ന്‍റെ ര​ണ്ടാം…

Read More

ഏറ്റുമാനൂരിൽ വീണ്ടും അവരെത്തി! പു​തി​യ ല​ഹ​രി മ​രു​ന്ന് വി​ൽ​പ്പ​ന സം​ഘം സ​ജീ​വ​മാ​കുന്നു; ​ഇവര്‍ നോട്ടമിട്ടിരിക്കുന്നത്….

ഏ​റ്റു​മാ​നൂ​ർ: കോ​വി​ഡി​നെ തു​ട​ർ​ന്ന് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​ർ നാട്ടിലെത്തി വീ​ടു​ക​ളി​ൽ വ​ർ​ക്ക് ഫ്രം ​ഹോം ആ​രം​ഭി​ച്ച​തോ​ടെ ഏ​റ്റു​മാ​നൂ​രി​ൽ അ​തി​മാ​ര​ക​മാ​യ ല​ഹ​രി വ​സ്തു​ക്ക​ളും ഗു​ളി​കക​ളും വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘം സ​ജീ​വ​മാ​കു​ന്നു. മു​ന്പ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ബംഗളൂരു, മും​ബൈ അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലും ജോ​ലി ചെ​യ്തി​രു​ന്ന​വ​രും പ​ഠ​നം ന​ട​ത്തി​യ​വ​രും കോ​വി​ഡി​നെ തു​ട​ർ​ന്ന് തി​രി​ച്ച് നാ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. ഇ​വ​രെ ല​ക്ഷ്യം വ​ച്ചു​കൊ​ണ്ടാ​ണ് പു​തി​യ ല​ഹ​രി മ​രു​ന്ന് വി​ൽ​പ്പ​ന സം​ഘം സ​ജീ​വ​മാ​കു​ന്ന​ത്. മു​ന്പ് ക​ഞ്ചാ​വ് ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും കൂ​ടു​ത​ലാ​യ​പ്പോ​ൾ പോ​ലീ​സി​ന്‍റെ​യും എ​ക്സൈ​സി​ന്‍റ​യും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ഒ​രു പ​രി​ധി​വ​രെ ത​ട​യാ​ൻ സാ​ധി​ച്ചി​രു​ന്നു. നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യി​ൽ​വ​രെ ക​ട​ത്തി​യി​രു​ന്ന കി​ലോക്ക​ണ​ക്കി​നു ക​ഞ്ചാ​വ് പോ​ലീ​സും എ​ക്സൈ​സും പ​ല ത​വ​ണ പി​ടി​കൂ​ടി​യി​രു​ന്നു. എ​ന്നാ​ൽ ക​ഞ്ചാ​വി​നേ​ക്കാ​ൾ അ​തി​മാ​ര​ക​മാ​യ ല​ഹ​രി ഗു​ളി​കക​ളും വ​സ്തു​ക്ക​ളു​മാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യി വി​ൽ​ക്കു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യ​ക മാ​ഫി​യ സം​ഘം ത​ന്നെ രൂ​പ​പ്പെ​ട്ടി​ട്ടുണ്ടെന്നാ​ണ് എ​ക്സൈ​സ് ക​രു​തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ്…

Read More

പുതുവർഷം ആഘോഷിക്കാനെത്തി! കോ​വി​ഡ് നി​യന്ത്ര​ണ​ത്തി​നൊ​പ്പം കാ​ല​വ​സ്ഥ​യും ‘പ​ണി’​കൊ​ടു​ത്തു

കു​മ​ര​കം: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നു കോ​വി​ഡ് നി​യന്ത്ര​ണ​ത്തി​നൊ​പ്പം കാ​ല​വ​സ്ഥ​യും ‘പ​ണി’​കൊ​ടു​ത്തു. കു​മ​ര​ക​ത്ത് ഇ​ക്കു​റി ഹോ​ട്ട​ലു​ക​ളും റി​സോ​ർ​ട്ടു​ക​ളും ബു​ക്ക് ചെ​യ്തു പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന് നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തി​യ​ത്. 2020ന്‍റെ അ​വ​സാ​ന അ​സ്ത​മ​യം കാ​ണു​ന്ന​തി​നാ​യി കു​മ​ര​ത്ത് വി​വി​ധ വ്യൂ ​പോ​യി​ന്‍റു​ക​ളി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​കാ​ംക്ഷയോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളും നാ​ട്ടു​ക​ാരും ത​ന്പ​ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത മ​ഴയും കാ​റ്റും അ​തി​നു തി​രി​ച്ച​ടി​യാ​യി. മൂ​ടി​ക്കെ​ട്ടി​യ ആ​കാ​ശ​വും കാ​ർ​മേ​ഘ​വും സൂ​ര്യ​നെ മ​റ​ച്ച​താ​ണ് പ്ര​തീ​ക്ഷ​ക​ൾ അ​സ്ത​മി​ക്കാ​ൻ കാ​ര​ണം. കു​മ​ര​ക​ത്തെ റി​സോ​ർ​ട്ടു​ക​ളും ഹോ​ട്ട​ലു​ക​ളും പൂ​ർ​ണ​മാ​യി ബു​ക്ക് ചെ​യ്തെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ വേ​ണ്ട വി​ധം ഉ​പ​യോ​ഗി​ക്കാ​നാ​യി​ല്ല. ഹൗ​സ്ബോ​ട്ടു​ക​ളി​ലും ശി​ക്കാ​ര വ​ള്ള​ങ്ങ​ളി​ലും കാ​യ​ലി​ന്‍റെ കി​ഴ​ക്കേ തീ​ര​ത്ത് കാ​ത്തി​രു​ന്ന​വ​ർ​ക്കും നി​രാ​ശ​രാ​കേ​ണ്ടി വ​ന്നു. സാ​ധാ​ര​ണ പു​തു​വ​ത്സ​ര രാ​ത്രി​യി​ൽ പു​ല​ർ​ച്ചെ​വ​രെ നീ​ളു​ന്ന പു​തു​വ​ർ​ഷ പ​രി​പാ​ടി​ക​ളും ഇ​ത്ത​വ​ണ ന​ട​ത്താ​നാ​യി​ല്ല. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും കു​മ​ര​ക​ത്ത് എ​ല്ലാ ഹോ​ട്ട​ലു​ക​ളും ഹൗ​സ്ഫു​ള്ളാ​യി​രു​ന്നു. വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ…

Read More

എല്ലാം ഭദ്രമെന്ന് കരുതി! അസമയത്ത് അയാൾ സെൻട്രൽ ജംഗ്ഷനിലെത്തി; പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കിട്ടിയത് മുട്ടന്‍പണി

കോ​ട്ട​യം: അ​സ​മ​യ​ത്ത് സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ക​ണ്ട​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പി​ടി​യി​ലാ​യ​ത് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി. ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ​യും കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും ബാ​ഗും മ​റ്റു സാ​മ​ഗ്രി​​ക​ളും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യേ​യാ​ണ് ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ഫ്സ​ലി(55)നെ ​റി​മാ​ൻ​ഡ് ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ ക​യ്യി​ൽ നി​ന്നും ബാ​ഗും 3000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പ​ത്താം വാ​ർ​ഡി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്ന തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ മ​റി​യാ​മ്മ എ​ന്ന വീ​ട്ട​മ്മ​യു​ടെ ബാ​ഗാ​ണ് ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും മോ​ഷ്ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ബാ​ഗും പ​ണ​വും മോ​ഷ്ടി​ച്ചു ര​ക്ഷ​പ്പെട്ട​ത്. പോ​ലീ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. വെ​സ്റ്റ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ഇ​ൻ​സ്പെ​ക്ട​ർ എം.​ജെ അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.…

Read More

ജി ​ഫോം പു​തു​ക്കി; സ്വ​കാ​ര്യ ബ​സു​ക​ൾ  വീ​ണ്ടും ന​ഷ്ട​സ​ർ​വീ​സി​ന്; ഇനിയും  ഓ​​ടാ​​തെ കി​​ട​​ന്നാ​​ൽ ബ​​സു​​ക​​ൾ തു​​രു​​മ്പെടുത്തു നശിക്കും

കോ​​ട്ട​​യം: കോ​​വി​​ഡ് മാ​​ന്ദ്യം മാ​​റാ​​ത്ത സാ​​ന്പ​​ത്തി​​ക പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ ന​​ഷ്ടം സ​​ഹി​​ച്ച് സ​​ർ​​വീ​​സ് ന​​ട​​ത്താ​​ൻ റോ​​ഡി​​ലി​​റ​​ങ്ങു​​ന്നു. ജി ​​ഫോം ന​​ൽ​​കി ക​​ഴി​​ഞ്ഞ മാ​​സ​​ങ്ങ​​ളി​​ൽ സ​​ർ​​വീ​​സ് നി​​റു​​ത്തി വ​​ച്ച ബ​​സു​​ക​​ൾ റോ​​ഡ് നി​​കു​​തി അ​​ട​​ച്ച് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ തീ​​ർ​​ത്തു​​വേ​​ണം പു​​തു​​വ​​ർ​​ഷ​​ത്തി​​ൽ നി​​ര​​ത്തി​​ലി​​റ​​ങ്ങാ​​ൻ. റോ​​ഡ് ടാ​​ക്സി​​ന് ഇ​​ള​​വു ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും മാ​​ർ​​ച്ച് വ​​രെ 15,000 രൂ​​പ അ​​ട​​യ്ക്കേ​​ണ്ടി​​വ​​രും. ഇ​​തി​​നി​​ടെ ഒ​​രു വ​​ർ​​ഷം 75,000 രൂ​​പ ഇ​​ൻ​​ഷ്വ​​റ​​ൻ​​സും കെ​​ട്ട​​ണം. ജി​​ല്ല​​യി​​ലെ ആ​​യി​​രം സ്വ​​കാ​​ര്യ ബ​​സു​​ക​​ളി​​ൽ പ​​കു​​തി​​യോ​​ളം ബ​​സു​​ക​​ളും കോ​​വി​​ഡ് മാ​​ന്ദ്യ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഓ​​ട്ടം നി​​റു​​ത്തി​​യി​​രു​​ന്നു. ബാ​​റ്റ​​റി, ബ്രേ​​ക്ക്, ഓ​​യി​​ൽ, ട​​യ​​ർ ഉ​​ൾ​​പ്പെ​​ടെ സ​​ർ​​വീ​​സിം​​ഗ് ന​​ട​​ത്തി ഫി​​റ്റ്ന​​സോ​​ടെ വേ​​ണം സ​​ർ​​വീ​​സ് തു​​ട​​ങ്ങാ​​ൻ. ഇ​​നി ബ​​സു​​ക​​ൾ ഓ​​ടാ​​തെ കി​​ട​​ന്നാ​​ൽ ബ​​സു​​ക​​ൾ തു​​രു​​ന്പെ​​ടു​​ത്ത് ന​​ശി​​ക്കു​​ന്ന നി​​ല​​യി​​ലെ​​ത്തും. അ​​തി​​നി​​ടെ എ​​ല്ലാ ഫാ​​സ്റ്റ്, ലി​​മി​​റ്റ​​ഡ് സ്റ്റോ​​പ്പ് പെ​​ർ​​മി​​റ്റു​​ക​​ൾ റ​​ദ്ദു​​ചെ​​യ്ത് എ​​ല്ലാ സ്വ​​കാ​​ര്യ ബ​​സു​​ക​​ളും ഓ​​ർ​​ഡി​​ന​​റി​​യാ​​യി മാ​​റ്റി​​യ​​തോ​​ടെ വ​​രു​​മാ​​ന​​ത്തി​​ൽ കു​​റ​​വു​​ണ്ടാ​​കും. ഇ​​ന്ധ​​ന​​ച്ചെ​​ല​​വി​​നും ജീ​​വ​​ന​​ക്കാ​​രു​​ടെ…

Read More

രാ​ജാ​ക്കാട്ടെ നിശാ പാർട്ടി പൊളിച്ചടുക്കി പോലീസ്; നി​ശാ പാ​ർ​ട്ടിക്കെത്തിയത് യുവതികൾ ഉൾപ്പെടെ 45 പേർ

ഇ​ടു​ക്കി: വാ​ഗ​മ​ണി​നു പി​ന്നാ​ലെ രാ​ജാ​ക്കാ​ട് സേ​നാ​പ​തി സ്വ​ർ​ഗം​മേ​ട്ടി​ൽ നി​ശാ പാ​ർ​ട്ടി ന​ട​ത്താ​നു​ള്ള നീ​ക്കം പൊ​ളി​ച്ച​ടു​ക്കി പോ​ലീ​സ്. ടെ​ന്‍റു​ക​ൾ കെ​ട്ടി നി​ശാ​പാ​ർ​ട്ടി ന​ട​ത്താ​നു​ള്ള നീ​ക്ക​മാ​ണ് പോ​ലീ​സ് നീ​ക്ക​ത്തോ​ടെ ഉ​പേ​ക്ഷി​ച്ച​ത്. പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​ത് യു​വ​തി​ക​ൾ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നാ​ൽ​പ്പ​ത്ത​ഞ്ചോ​ളം പേ​രാ​യി​രു​ന്നു. ഇ​ന്ന് ഇ​വി​ടെ പു​തു​വ​ൽ​സ​ര പാ​ർ​ട്ടി​യും ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. പാ​ർ​ട്ടി​ക്കാ​യി താ​ത്ക്കാ​ലി​ക​മാ​യി നി​ർ​മി​ച്ച ടെ​ന്‍റു​ക​ൾ നീ​ക്കം ചെ​യ്ത ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രെ മ​ട​ക്കി അ​യ​ച്ചു. ഇ​വ​രി​ൽ ആ​രും ത​ന്നെ ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്താ​നാ​യി​ല്ല. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ 20 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ടെ​ന്‍റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​ത്. സ്ഥ​ല​മു​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി​യാ​ണ് പ​ലീ​സ് പ​രി​പാ​ടി​യ്ക്ക് ത​ട​യി​ട്ട​ത്. ഒ​ട്ടാ​ത്തി​യി​ൽ നി​ന്നും നാ​ലു കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലാ​യി പ്ര​കൃ​തി സു​ന്ദ​ര​മാ​യ മ​ല​മു​ക​ളി​ൽ സ്റ്റേ​ജ്, നാ​ൽ​പ്പ​തോ​ളം ടെ​ന്‍റു​ക​ൾ എ​ന്നി​വ നി​ർ​മി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി​ക്ക് വേ​ദി​യൊ​രു​ക്കി​യ​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല…

Read More

പ​ഞ്ചാ​യ​ത്തം​ഗ​ത്തെ മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ചു; ഗുരുതര പരിക്കേറ്റ് മെമ്പർ ആശുപത്രിയിൽ

  ഗാ​ന്ധി​ന​ഗ​ർ: പ​ഞ്ചാ​യ​ത്തം​ഗ​ത്തെ മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ആ​ർ​പ്പു​ക്ക​ര പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡി​ലെ മെം​ബ​ർ പ്രി​ൻ​സ് മാ​ത്യൂ​വി​നെ​യാ​ണ് ഇ​തേ വാ​ർ​ഡി​ലെ മു​ൻ മെം​ബ​റു​ടെ ഭ​ർ​ത്താ​വ് സ​ജി തെ​ക്കേ​ടം മ​ർ​ദി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ങ്ങാ​ടി​പ്പ​ള്ളി​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. അ​ങ്ങാ​ടി​പ്പ​ള്ളി​യ്ക്ക് സ​മീ​പം ടാ​റിം​ഗ് സാ​ധ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​ത് മൂ​ലം പു​ക​യും ദു​ർ​ഗ​ന്ധ​വും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ൾ​ക്ക് പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ടാ​റിം​ഗ് മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്ക​രു​തെ​ന്ന് നാ​ട്ടു​കാ​ർ പ​ത്താം വാ​ർ​ഡി​ലെ മു​ൻ മെം​ബ​റു​ടെ ഭ​ർ​ത്താ​വാ​യ സ​ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക്ഷു​ഭി​ത​നാ​യ സ​ജി നാ​ട്ടു​കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞു. ഇ​ത​റി​ഞ്ഞ് പ​ത്താം വാ​ർ​ഡി​ലെ പു​തി​യ മെം​ബ​റാ​യ പ്രി​ൻ​സ് മാ​ത്യു അ​ന്വേ​ഷി​ക്കാ​ൻ സ്ഥ​ല​ത്തെ​ത്തി. പ്രി​ൻ​സി​നോ​ടും സ​ജി അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പ്രി​ൻ​സി​നെ ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രി​ൻ​സി​നെ മ​ർ​ദ്ദി​ക്കു​വാ​ൻ കാ​ര​ണം…

Read More

പുതുവർഷത്തിന് മണിക്കൂറുകൾ മാത്രം;  കരുതലോടെ പോലീസ്; ഇന്നു രാപകൽ വാഹന പരിശോധന

കോ​ട്ട​യം: ജി​ല്ല​യി​ലെ റോ​ഡി​ൽ ഇ​ന്നു പ​ക​ലും രാ​ത്രി​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ർ​ശ​ന പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. ക്രി​സ്മ​സ് രാ​ത്രി​യി​ൽ നാ​ല് അ​പ​ക​ട​ങ്ങ​ളി​ലാ​യി നാ​ലു​പേ​ർ മ​ര​ണ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​ത്. മ​ദ്യ​പി​ച്ചും മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​മു​ള്ള ഡ്രൈ​വിം​ഗ്, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യി മൂ​ന്നു പേ​ർ ക​യ​റി യാ​ത്ര ചെ​യ്യു​ന്ന​ത്, അ​മി​ത​വേ​ഗ​ത, എ​ന്നി​വ​യാ​ണ് പ്ര​ധാ​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​മി​ത ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന രീ​തി​യി​ൽ സൈ​ല​ൻ​സ​ർ മാ​റ്റി​യി​ട്ടു​ള്ള​തും, വാ​ഹ​ന​ങ്ങ​ളി​ലെ മ​റ്റ് അ​ന​ധി​കൃ​ത രൂ​പ​മാ​റ്റ​ങ്ങ​ളും ക​ണ്ടെ​ത്തി​യാ​ൽ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. പു​തു​താ​യി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ഹൈ ​സെ​ക്യൂ​രി​റ്റി ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ക്ക് പ്ലേ​റ്റ് ഇ​ള​ക്കി മാ​റ്റി അ​ന​ധി​കൃ​ത ന​ന്പ​റു​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്വീ​ക​രി​ക്കു​ന്നു​ണ്ട്. മ​റ്റു​ള്ള​വ​രു​ടെ ഡ്രൈ​വിം​ഗി​നെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള വ​ർ​ണ്ണ ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ…

Read More

എസ്എസ്എല്‍സി പരീക്ഷയില്‍ ജയിക്കാന്‍ കഴിയില്ല, ക്ഷമിക്കണം..! പെ​ൺ​കു​ട്ടി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ…

മു​ക്കൂ​ട്ടു​ത​റ: വീ​ട്ടി​ൽ കി​ട​പ്പു​മു​റി​യി​ൽ പെ​ൺ​കു​ട്ടി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. മു​ട്ട​പ്പ​ള്ളി പ​ഴ​യ​പ​റ​മ്പി​ൽ ഭാ​സി​യു​ടെ മ​ക​ൾ നീ​നു (14) വി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്നു കി​ട്ടി​യ ക​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ജ​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ക്ഷ​മി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ഉ​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ട്ടോ ഡ്രൈ​വ​റാ​യ സ​ഹോ​ദ​ര​നൊ​പ്പം നീ​നു തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു. കൂ​ലി​പ്പ​ണി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ൾ ജോ​ലി ക​ഴി​ഞ്ഞ് വൈ​കു​ന്നേ​രം ആ​റോ​ടെ വീ​ട്ടി​ൽ എ​ത്തു​മ്പോ​ഴാ​ണ് തു​ട​ർ​ന്ന് വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്ന നീ​നു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് എ​രു​മേ​ലി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​ൺ​കു​റി​ഞ്ഞി എ​സ്എ​ൻ​ഡി​പി ഹൈ​സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​നി ആ​യി​രു​ന്നു നീ​നു. പ്ര​പ്പോ​സ് കൊ​ടി​ത്തോ​ട്ടം ഭാ​ഗ​ത്ത് താ​മ​സി​ച്ചി​രു​ന്ന നീ​നു​വും കു​ടും​ബ​വും ക​ഴി​ഞ്ഞ​യി​ടെ​യാ​ണ് മു​ട്ട​പ്പ​ള്ളി​യി​ൽ സ്ഥ​ലം വാ​ങ്ങി താ​മ​സം ആ​രം​ഭി​ച്ച​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് എ​രു​മേ​ലി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം…

Read More

അവരെത്തിയത് ആ സർവേ‍യ്ക്കല്ല.!  അറുപുഴയിൽ സാമ്പത്തിക സർവേ എടുക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ  20 പേർക്കെതിരേ കേസ്

കോ​ട്ട​യം: പൗ​ര​ത്വ ര​ജി​സ്റ്റ​റി​നു വേ​ണ്ടി സ​ർ​വേ ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചു അ​റു​പു​ഴ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ 20 പേ​ർ​ക്കെ​തി​രേ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ​ർ​വേ​യ്ക്ക് എ​ത്തി​യ നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​ ഒ​രു സം​ഘം ആ​ളു​ക​ൾ ത​ട​ഞ്ഞു​വ​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. പൗ​ര​ത്വ ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കു​ന്ന​തി​നാ​യാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത് എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ​ത്. സാ​ന്പ​ത്തി​ക സ​ർ​വേ ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ത​ങ്ങ​ൾ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞി​ട്ടും ഇ​തൊ​ന്നും കേ​ൾ​ക്കാ​ൻ ത​ട​ഞ്ഞു​വ​ച്ച​വ​ർ കൂ​ട്ടാ​ക്കി​യി​ല്ല. ഉ​ദ്യാ​ഗ​സ്ഥ സം​ഘ​ത്തെ ക​യ്യേ​റ്റം ചെ​യ്യു​ക​യും ഇ​വ​രു​ടെ തി​രി​ച്ച​റി​യി​ൽ കാ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​രം കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​സ്റ്റ് എ​സ്എ​ച്ച്ഒ എം.​ജെ.​അ​രു​ണ്‍, എ​സ്ഐ ടി. ​ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ്…

Read More