വാഗ്ദാനങ്ങൾ നിരത്തി വലയുമായി നേതാക്കൾ..! ചങ്ങനാശേരി നഗരസഭയിൽ സ്വതന്ത്രരെ പാളയത്തിലെത്തിക്കാൻ തന്ത്രങ്ങളുമായി മുന്നണികൾ


ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​ത്തി​ലേ​റാ​ൻ ഇ​രു​മു​ന്ന​ണി​ക​ളും സ്വ​ത​ന്ത്രാം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​നം വ​നി​താ സം​വ​ര​ണ​മാ​യ​തി​നാ​ൽ സ്വ​ത​ന്ത്ര​രാ​യി വി​ജ​യി​ച്ച സ​ന്ധ്യാ മ​നോ​ജ്, ബീ​നാ ജോ​ബി എ​ന്നി​വ​രെ ത​ങ്ങ​ളു​ടെ പ​ക്ഷ​ത്ത് എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണു ഇ​രു​മു​ന്ന​ണി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ഇ​വ​രു​മാ​യി ഇ​രു​മു​ന്ന​ണി​ക​ളി​ലെ​യും ഉ​ന്ന​ത​നേ​താ​ക്ക​ൾ ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രു​ക​യാ​ണ്.

ക്രി​സ്മ​സി​നു​ശേ​ഷമേ ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തു​ക​യു​ള്ളൂ. 28നു ​രാ​വി​ലെ 11നാ​ണു ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
ഇ​രു​വ​രും ഇ​രു​മു​ന്ന​ണി​ക​ളോ​ടും ചെ​യ​ർ​പേ​ഴ്സ​ണ്‍​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സ്വ​ത​ന്ത്രാം​ഗ​മാ​യ ബെ​ന്നി ജോ​സ​ഫ് വൈ​സ്ചെ​യ​ർ​മാ​ൻ സ്ഥാ​ന​വും ഇ​രു​മു​ന്ന​ണി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.സ്വ​ത​ന്ത്രാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​ന്ന​തി​നൊ​പ്പം പാ​ർ​ട്ടി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ​ക്കു​കൂ​ടി സ്ഥാ​ന​മാ​ന​ങ്ങ​ൾ ന​ൽ​കി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​ണു മു​ന്ന​ണി നേ​താ​ക്ക​ൾ ആ​ലോ​ചി​ക്കു​ന്ന​ത്.

Related posts

Leave a Comment