പണിപാളി! ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​നു പോ​ലീ​സ് പി​ടി​കൂ​ടി​യ യു​വാ​വി​നു കോ​വി​ഡ്; ഇ​ടു​ക്കി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ

ചെ​റു​തോ​ണി: ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്കി​ൽ യാ​ത്ര​ചെ​യ്ത​തി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഇ​ടു​ക്കി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ട് നി​ർ​ത്താ​തെ​പോ​യ ഇ​രു​ച​ക്ര​വാ​ഹ​നം പോ​ലീ​സ് പി​ൻ​തു​ട​ർ​ന്നെ​ത്തി വീ​ട്ടി​ൽ​നി​ന്നും പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സി​ന്‍റെ ന​ട​പ​ടി ചോ​ദ്യം​ചെ​യ്ത യു​വാ​വി​നെ​യും സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു.

എ​ന്നാ​ൽ, പോ​ലീ​സ് കൈ​യേ​റ്റം ചെ​യ്തെ​ന്നാ​രോ​പി​ച്ച് യു​വാ​വ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി എ​ത്തി​യ​പ്പോ​ഴാ​ണ് പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഡോ​ക്ട​ർ​ക്ക് യു​വാ​വി​ന്‍റെ ശാ​രീ​രി​ക സ്ഥി​തി​യി​ൽ സം​ശ​യം​തോ​ന്നി ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​യാ​ൾ ഓ​ടി​ച്ച വാ​ഹ​നം ഇ​യാ​ളു​ടെ വീ​ട്ടു​മു​റ്റ​ത്തു​നി​ന്നും പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ടു​ത്തു​കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് കാ​ണി​ച്ച് യു​വാ​വി​ന്‍റെ ഭാ​ര്യ ഇ​ടു​ക്കി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യു​മാ​ണ്.

പോ​ലീ​സ് കേ​സെ​ടു​ത്ത യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

ബൈ​ക്ക് പെ​ട്ടി​ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റാ​ൻ സ​ഹാ​യി​ച്ച തൊ​ഴി​ലാ​ളി​ക​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​യേ​ക്കും.

Related posts

Leave a Comment