ഒമ്പ​തു വ​ർ​ഷം പരിപാലിച്ചു പോന്ന ഇരുന്നൂറോളം ചെടികൾ മോഷണം പോയി; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്


ക​റു​ക​ച്ചാ​ൽ: റോ​ഡ​രി​കി​ൽ ന​ട്ടു​പി​ടി​പ്പി​ച്ചി​രു​ന്ന ചെ​ടി​ക​ൾ കൂ​ട്ട​ത്തോ​ടെ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഉ​ണ​ർ​വ് റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ർ റോ​ഡി​ൽ എ​ൻ​എ​സ്എ​സ് ജം​ഗ്്ഷ​നു സ​മീ​പം റോ​ഡ​രി​കി​ൽ ന​ട്ടു​പ​രി​പാ​ലി​ച്ചി​രു​ന്ന സ്നേ​ക് പ്ലാ​ന്‍റ് ഇ​ന​ത്തി​ൽ​പ്പെ​ട്ട ഇ​രു​ന്നൂ​റോ​ളം ചെ​ടി​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ മോ​ഷ​ണം പോ​യ​ത്.

അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ ശ​ങ്ക​ര​മം​ഗ​ലം സാ​ജു​മോ​നാ​ണ് ഒ​ന്പ​തു വ​ർ​ഷ​ത്തോ​ള​മാ​യി ചെ​ടി​ക​ൾ പ​രി​പാ​ലി​ച്ചി​രു​ന്ന​ത്. 150 രൂ​പ​യോ​ളം വി​ല​വ​രു​ന്ന ചെ​ടി​ക​ൾ മൂ​ടോ​ടെ പി​ഴു​താ​ണ് കൊ​ണ്ടു​പോ​യ​ത്.

ഇ​ത് മ​റ്റാ​ർ​ക്കെ​ങ്കി​ലും വി​ൽ​ക്കാ​നാ​യി കൊ​ണ്ടുപോ​യ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​താ​യി അ​സോ​സി​യേ​ഷ​ൻ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്തെ സി​സി​ട​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Related posts

Leave a Comment