കാർഡ് ഉപയോഗിക്കാൻ സർക്കാർ സബ്സിഡി

ന്യൂ​​​ഡ​​​ൽ​​​ഹി: വ്യാ​​​പാ​​​രസ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ര​​​ണ്ടാ​​​യി​​​രം രൂ​​​പ വ​​​രെ​​​യു​​​ള്ള ഡി​​​ജി​​​റ്റ​​​ൽ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കു ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ സ​​​ബ്സി​​​ഡി. ഈ ​​​ജ​​​നു​​​വ​​​രി മു​​​ത​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കു സ​​​ബ്സി​​​ഡി ന​​​ല്​​​കാ​​​ൻ കേ​​​ന്ദ്ര കാ​​​ബി​​​ന​​​റ്റ് ഇ​​​ന്ന​​​ലെ തീ​​​രു​​​മാ​​​നി​​​ച്ചു.

ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ, ഭീം ​​​യു​​​പി​​​ഐ, എ​​​ഇ​​​പി​​​എ​​​സ് (ആ​​​ധാ​​​ർ എ​​​നേ​​​ബി​​​ൾ​​​ഡ് പേ​​​മെ​​​ന്‍റ് സി​​​സ്റ്റം) എ​​​ന്നി​​​വ വ​​​ഴി വ്യാ​​​പാ​​​ര​​​ശാ​​​ല​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കാ​​​ണു സ​​​ബ്സി​​​ഡി. 2000 രൂ​​​പ​​​വ​​​രെ​​​യു​​​ള്ള തു​​​ക​​​യ്ക്കു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ എം​​​ഡി​​​ആ​​​ർ (മ​​​ർ​​​ച്ച​​​ന്‍റ് ഡി​​​സ്കൗ​​​ണ്ട് റേ​​​റ്റ്) സ​​​ർ​​​ക്കാ​​​ർ ബാ​​​ങ്കു​​​ക​​​ൾ​​​ക്കു ന​​​ല്കും. എ​​​ത്ര​​​വീ​​​തം ന​​​ല്ക​​​ണ​​​മെ​​​ന്നു നി​​​ശ്ച​​​യി​​​ക്കാ​​​ൻ ഒ​​​രു ക​​​മ്മി​​​റ്റി​​​യെ നി​​​യോ​​​ഗി​​​ച്ചു.

കാ​​​ർ​​​ഡ് വ​​​ഴി​​​യു​​​ള്ള പ​​​ണ​​​കൈ​​​മാ​​​റ്റ​​​ത്തി​​​നു ബാ​​​ങ്ക് ഈ​​​ടാ​​​ക്കു​​​ന്ന​​​താ​​​ണ് എം​​​ഡി​​​ആ​​​ർ. ഇ​​​തു സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ക്കു​​​ന്ന​​​തോ​​​ടെ വ്യാ​​​പാ​​​രി​​​ക്കും ഉ​​​പ​​​യോ​​​ക്താ​​​വി​​​നും ബാ​​​ധ്യ​​​ത മാ​​​റി​​​ക്കി​​​ട്ടി. 2018-19ൽ 1050 ​​​കോ​​​ടി രൂ​​​പ​​​യും 2019-20ൽ 1462 ​​​കോ​​​ടി രൂ​​​പ​​​യും സ​​​ബ്സി​​​ഡി​​​ക്കാ​​​യി വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണു ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ക​​​റ​​​ൻ​​​സി ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്കാ​​​ൻ ജ​​​ന​​​ങ്ങ​​​ളെ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണി​​​ത്. കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചു പ​​​ണം ന​​​ല്കു​​​ന്പോ​​​ൾ വ്യാ​​​പാ​​​രി ബാ​​​ങ്കി​​​നു ന​​ല്​​​കേ​​​ണ്ട തു​​​ക ഉ​​​പ​​​യോ​​​ക്താ​​​വി​​​ൽ​​​നി​​​ന്ന് ഈ​​​ടാ​​​ക്കു​​​മാ​​​യി​​​രു​​​ന്നു. ഇ​​​തു​​​മൂ​​​ലം ജ​​​ന​​​ങ്ങ​​​ൾ ക​​​റ​​​ൻ​​​സി ന​​​ല്കാ​​​ൻ ഉ​​​ത്സാ​​​ഹി​​​ച്ചു​​​പോ​​​ന്നു. ഇ​​​നി അ​​​ധി​​​ക​​​ച്ചെ​​​ല​​​വ് ഇ​​​ല്ലാ​​​താ​​​കു​​​ന്ന​​​തി​​​നാ​​​ൽ കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗം കൂ​​​ടും.

Related posts