ആംബുലൻസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം; പോലീസിനെ അറിയിച്ചത് വാക്കാൽ; ആരോഗ്യ വകുപ്പിന് വീഴ്ച

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് പോ​സിറ്റീവാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പീ​ഡി​പ്പി​ച്ച പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത് പോ​ലീ​സി​ൽ അ​റി​യി​ക്കാ​തി​രു​ന്ന​ത് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വീ​ഴ്ച​യെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​ർ. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​തി​രു​ന്ന​ത് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വീ​ഴ്ച​യെ​ന്ന് നി​യ​മ വി​ദ​ഗ്ധ​രും ആ​റന്മുള ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളും പ​റ​യു​ന്നു. ക​ഴി​ഞ്ഞ ആ​റി​ന് കോ​വി​ഡ് സ്ഥി​രീക​രി​ച്ച പ​ന്ത​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് വ​ഴി ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പീ​ഡിപ്പി​ച്ചു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ക​ഴി​യു​ന്ന പ​ന്ത​ളം സ്വ​ദേ​ശി​നി​യാ​യ 19കാ​രി​യാ​ണ് ഫാ​നി​ൽ തൂ​ങ്ങി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​ക്കു സൈ​ക്യാ​ട്രി വി​ഭാ​ഗ​മാ​ണ് ചി​കി​ത്സ ന​ൽ​കു​ന്ന​ത്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും, പീ​ഡ​ന​ശ്ര​മം മൂ​ല​മു​ണ്ടാ​യ മാ​ന​സി​ക സം​ഘ​ർ​ഷ​മാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന്…

Read More

മാനത്തോട്ടും നോക്കിയിരുന്നോ ? സംഭവം വലിയ രഹസ്യാന്വേഷണ വിഭാഗമൊക്കെയാണ്, പക്ഷേ കുമരകത്ത് പാളി

കു​മ​ര​കം: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് കു​മ​ര​ക​ത്തെ റി​സോ​ർ​ട്ടി​ൽ മ​യ​ക്കു​മ​രു​ന്ന് പാ​ർ​ട്ടി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം വ​ഴി​മുട്ടി. ബംഗളൂരു മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് അ​നൂ​പും സം​ഘ​വു​ം കു​മ​ര​ക​ത്തെ റി​സോ​ർ​ട്ടി​ൽ മ​യ​ക്കു​മ​രു​ന്ന് പാ​ർ​ട്ടി ന​ട​ത്തി​യെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. ഇ​തു സം​ബ​ന്ധി​ച്ചു കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നോ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു സം​ഭ​വ​ത്തി​ന്‍റെ സത്യാവസ്ഥ ക​ണ്ടെ​ത്താ​നോ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​യ​ക്കു​മ​രു​ന്ന് പാ​ർ​ട്ടി ന​ട​ത്തി​യ റി​സോ​ർ​ട്ട് പോ​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ​യാ​ണ് പോ​ലീ​സി​ലെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം. ക​ഴി​ഞ്ഞ ജൂ​ണ്‍ 19ന‌് കു​മ​ര​ക​ത്തെ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന മ​യ​ക്കു​മ​രു​ന്ന് നൈ​റ്റ് പാ​ർ​ട്ടി​യി​ൽ ബി​നീഷ് കോടി​യേ​രി​ പ​ങ്കെ​ടു​ത്തെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തുവി​ട്ട് മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് ആ​രോ​പി​ച്ചി​രു​ന്നു. റി​സോ​ർ​ട്ടി​ലെ റൂ​മി​നു​ള്ളി​ൽ എ​ടു​ത്ത ചി​ത്ര​ങ്ങ​ൾ പു​റ​ത്തു വ​ന്ന​തോ​ടെ റി​സോ​ർ​ട്ട് ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ര​ഹ​സ്യാ​ന്വേഷ​ണ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ്…

Read More

കോവിഡ് ബാധിച്ച് വീട്ടുകാർ ചികിത്സയിൽ, പഞ്ചായത്തംഗം ചെയ്തത് മാതൃകയായി

എ​ലി​ക്കു​ളം: കോ​വി​ഡ് കാ​ല​ത്ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്തം​ഗം. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡം​ഗ​വും പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട​നാ​ണ് ത​ന്‍റെ വാ​ർ​ഡി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ കൊ​ച്ചു​കു​ഞ്ഞ് ഒ​ഴി​കെ എ​ല്ലാ​വ​രും കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്പോ​ൾ അ​വ​രു​ടെ കാ​ലി​ത്തൊ​ഴു​ത്തി​ൽ എ​ത്തി നാ​ൽ​ക്കാ​ലി​യു​ടെ തീ​റ്റ​യും വെ​ള്ള​വും ന​ല്കു​ന്ന​ത്. ര​ണ്ടു ദി​വ​സ​മാ​യി പ​ശു​വി​നു വെ​ള്ള​വും തീ​റ്റ​യു​മി​ല്ലെ​ന്ന വി​വ​ര​മ​റി​ഞ്ഞ​തോ​ടെ​യാ​ണ് മാ​ത്യൂ​സ് പ​ശു​ത്തൊ​ഴു​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. എ​ല്ലാ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും പാ​ലി​ച്ച് അ​യ​ൽ​വാ​സി​ക​ളാ​യ കു​റ്റി​ക്കാ​ട് പ​വി​ത്ര​ൻ, ത​ണ്ണി​ക്കോ​ട്ട് ജോ​മോ​ൻ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​ശു​വി​ന് വെ​ള്ള​വും പു​ല്ലും കൊ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ നാ​ൽ​ക്കാ​ലി​ക​ൾ​ക്കു ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ല്കു​മെ​ന്ന് ഉ​റ​പ്പു ന​ല്കി​യാ​ണ് മാ​ത്യൂ​സ് മ​ട​ങ്ങു​ന്ന​ത്.

Read More

നി​യ​മ​സ​ഭ​യി​ൽ അ​ഞ്ചു പ​തി​റ്റാ​ണ്ടു​ക​ൾ; ജനകീയ നായകന് ആശംസാ പ്രവാഹം; പതിവു ശൈലിയിൽ ഉമ്മൻചാണ്ടി; സൂവർണ്ണ ജൂബിലി ഉദ്ഘാടനം തത്‌സമയം കാണാം…

കോ​ട്ട​യം: കേ​ര​ള നി​യ​മ​സ​ഭ​യി​ൽ അ​ഞ്ചു പ​തി​റ്റാ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഇ​ന്ന​ത്തെ ദി​വ​സം പ​തി​വു പോ​ലെ ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ കോ​ട്ട​യ​ത്ത് എ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി ഇ​ന്നു രാ​വി​ലെ പു​തു​പ്പ​ള്ളി പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്നു പ​തി​വു പോ​ലെ സ​ഹോ​ദ​രി വ​ൽ​സ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ക​രോ​ട്ട​വ​ള്ള​ക്കാ​ലി​ൽ വീ​ട്ടി​ലെ​ത്തി. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രാ​ണ് ഫോ​ണി​ൽ വി​ളി​ച്ചും നേ​രി​ട്ടെ​ത്തി​യും ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്ന​ത്. പിന്നീട് പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ അ​ദേ​ഹം പ​ങ്കെ​ടു​ക്കു​ക​യാ​ണ്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചു ഉ​മ്മ​ൻ ചാ​ണ്ടി​ക്കു ന​ല്കു​ന്ന ജ​ന​കീ​യ ആ​ദ​ര​വി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി സ​മ്മേ​ള​നം ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു കോ​ട്ട​യം മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ദേ​ശ​ഭ​ക്തി​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മ്മേ​ള​നം കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി സൂം ​മീ​റ്റിം​ഗി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും.…

Read More

ബൈജുവിന്‍റെ ഭാഗ്യം കൊണ്ടാ പോളിന്‍റെ കയ്യിൽ ആ പണം കിട്ടിയത്, അല്ലായിരുന്നെങ്കിൽ…

ചി​ങ്ങ​വ​നം: വ​ഴി​യി​ൽ കി​ട​ന്നു കി​ട്ടി​യ 1.7ല​ക്ഷം രൂ​പ ഉ​ട​മ​യ്ക്കു കൈ​മാ​റി പാ​ക്കി​ൽ അ​റ​യ്ക്ക​ൽ പ​ടി​ക്ക​ൽ പോ​ൾ തോ​മ​സ് മാ​തൃ​ക​യാ​യി. നാ​ട്ട​കം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന പോ​ളി​ന് ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ൽ കോ​ടി​മ​ത ഈ​ര​യി​ൽ ക​ട​വ് ബൈ​പാ​സി​ൽ​നി​ന്നും പ​ണ​മ​ട​ങ്ങി​യ പൊ​തി ല​ഭി​ച്ച​ത്. ദൗ​ർ​ഭാ​ഗ്യം പി​ൻ​തു​ട​രു​ന്പോ​ഴും വ​ഴി​യി​ൽ കി​ട​ന്നു കി​ട്ടി​യ പ​ണം കൈ​ക്ക​ലാ​ക്കാ​ൻ പോ​ളി​ന്‍റെ മ​ന​സ് അ​നു​വ​ദി​ച്ചി​ല്ല. വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട പൊ​തി കണ്ട് സംശയം തോന്നിയ പോൾ സ്കൂ​ട്ട​ർ നി​ർ​ത്തി പൊതിയെടുത്ത് പ​രി​ശോ​ധി​ച്ചു. പണമാണു പൊ​തി​യി​ലെ​ന്നു മനസിലാക്കിയ പോ​ൾ പൊ​തി​യു​മാ​യി നേ​രേ ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഈ ​വാ​ർ​ത്ത രാഷ്‌‌ട്ര ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി​യാ​യ ബൈ​ജു വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ സ്റ്റേ​ഷ​നി​ലെ​ത്തി ബൈജു പ​ണം…

Read More

എ​ന്‍റെ പെ​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി ​പെ​രു​മാ​റി​യോ​ടാ…ലോ​ട്ട​റി​ക്കാ​ര​നൊ​ന്നും മ​ന​സി​ലാ​യി​ല്ല, അ​പ്പോ​ഴേ​ക്കും അ​തു സം​ഭ​വി​ച്ചുകഴിഞ്ഞിരുന്നു…

ക​റു​ക​ച്ചാ​ൽ: ബൈ​ക്കി​ലെ​ത്തി​യ സം​ഘം ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നെ ആ​ക്ര​മി​ച്ച​ശേ​ഷം പ​ണ​വും ടി​ക്ക​റ്റും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. നെ​ടും​കു​ന്നം മോ​ജി​ൻ​ഭ​വ​നി​ൽ മോ​ഹ​ന​നെ(50)​യാ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ക​റു​ക​ച്ചാ​ൽ – മ​ണി​മ​ല റോ​ഡി​ൽ നെ​ടും​കു​ന്നം ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​നു​സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ക​റു​ക​ച്ചാ​ലി​ൽ​നി​ന്നും നെ​ടും​കു​ന്നം ഭാ​ഗ​ത്തേ​ക്കു​പോ​യ മോ​ഹ​ന​ന്‍റെ സ​മീ​പം ബൈ​ക്ക് നി​ർ​ത്തി​യ ശേ​ഷം ‘എ​ന്‍റെ പെ​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യോ​ടാ’ എന്നു ചേ​ദി​ച്ച ശേ​ഷം റോ​ഡ​രി​കി​ലേ​ക്കു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. മോ​ഹ​ന​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗ് ഇ​വ​ർ ത​ട്ടി​യെ​ടു​ത്ത​ശേ​ഷം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. ബാ​ഗി​നു​ള്ളി​ൽ എ​ണ്ണാ​യി​രം രൂ​പ​യു​ടെ ടി​ക്ക​റ്റു​ക​ളും 1500 രൂ​പ​യും ഉ​ണ്ടാ​യി​രു​ന്നു. ഏ​ക​ദേ​ശം 40 വ​യ​സു​ള്ള ആ​ളാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​തെ​ന്നും പി​ന്നി​ലി​രു​ന്ന​യാ​ൾ​ക്ക് 25 വ​യ​സ് ഉ​ണ്ടെ​ന്നും മോ​ഹ​ന​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Read More

നി​യ​മ​സ​ഭാ പ്ര​വേ​ശ​ന​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷത്തിന് ഉമ്മൻചാണ്ടി നാളെ കോട്ടയത്ത്; നാളത്തെ ഒരു ദിനത്തിൽ പങ്കുചേരാൻ മമ്മൂട്ടിയും മോഹൻലാലും പൃഥിരാജും…

കോ​ട്ട​യം: ഉ​മ്മ​ൻചാ​ണ്ടി നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യി​ട്ട് നാ​ളെ അ​ന്പ​താ​ണ്ട്. പ​തി​വ് ശൈ​ലി​ക​ൾ​ക്ക് മാ​റ്റ​മി​ല്ലാ​തെ നാ​ളെ ഉ​മ്മ​ൻ ചാ​ണ്ടി പുതുപ്പള്ളി മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​കും. ജന്മ​നാ​ടി​ന്‍റെ ആ​ദ​രം ഏ​റ്റു​വാ​ങ്ങു​വാ​ൻ ഇ​ന്നു വൈ​കു​ന്നേ​രം കോ​ട്ട​യ​ത്തെ​ത്തു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി നാ​ളെ രാ​വി​ലെ ഏ​ഴി​നു പു​തു​പ്പ​ള്ളി പ​ള്ളി​യി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പ​ങ്കെ​ടു​ക്കും. സ​ഹോ​ദ​രി വ​ൽ​സ​മ്മ​യു​ടെ വീ​ട്ടി​ൽ പ്രാ​ത​ൽ. തു​ട​ർ​ന്നു ക​രോ​ട്ട് വ​ള്ള​ക്കാ​ലി​ൽ വീ​ട്ടി​ലേ​ക്ക്. 10 മു​ത​ൽ പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്വീ​ക​ര​ണം. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചാ​ണു സ​മ്മേ​ള​ന​ങ്ങ​ൾ. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ലേ​ക്കു പോ​കും. നി​യ​മ​സ​ഭാ പ്ര​വേ​ശ​ന​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ എ​ഐ​സി​സി അ​ധ്യ​ക്ഷ​ സോ​ണി​യ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ 50 പേ​ർ​ക്കാ​ണു പ്ര​വേ​ശ​നം. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ദേ​ശ​ഭ​ക്തി ഗാ​ന​ത്തോ​ടെ ആ​രം​ഭി​ക്കും.4.30നു ​ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​ത രേ​ഖ പ്ര​ദ​ർ​ശ​നം. അ​ഞ്ചു…

Read More

വാർത്ത ശ്രദ്ധയിൽപ്പെട്ടു, എല്ലാം ശരിയാക്കി‌; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാവർക്കും ക്വാറന്‍റൈൻ കാലാവധി തുല്യമാക്കി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന എ​ല്ലാ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും ക്വാ​റ​ന്‍റൈൻ കാ​ലാ​വ​ധി തു​ല്യ​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം വ​രെ കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്കു മൂ​ന്നു ദി​വ​സ​മാ​യി​രു​ന്നു ക്വാ​റ​ന്‍റൈൻ കാ​ലാ​വ​ധി. ഈ ​വി​വ​രം രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്കു​ക​യും തു​ട​ർ​ന്നു പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. മാ​ർ​ച്ച് ഒ​ന്പ​തി​നാ​ണ് ആ​ദ്യ​മാ​യി കോ​വി​ഡ് രോ​ഗി​ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് അ​ന്നു മു​ത​ൽ ക​ഴി​ഞ്ഞ ആ​ഴ്ച വ​രെ കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന ന​ഴ്സു​മാ​ർ​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് നി​ഷ്ക​ർ​ഷി​ച്ചി​രു​ന്ന ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഡോ​ക്ടേ​ഴ്സി​നു മാ​ത്ര​മാ​യി​രു​ന്നു നി​ശ്ചി​ത ക്വാ​റ​ന്‍റൈ​ൻ. കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന എ​ല്ലാ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും പ​ത്തു​ദി​വ​സം വീ​തം ക്വാ​റ​ന്‍റൈ​ൻ അ​നു​വ​ദി​ച്ചാണ് പുതിയ ഉത്തരവ്.

Read More

ഉടലാണ് ഇഷ്‌‌ടം; തൊ​ട​ലി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന വ​ള​ർ​ത്തു​നാ​യ​യെ ക​ടി​ച്ചു​തി​ന്ന നിലയിൽ;  അജ്ഞാത ജീവിയിൽ ഭയന്ന് നാട്ടുകാർ

അ​യ​ർ​ക്കു​ന്നം: തൊ​ട​ലി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന വ​ള​ർ​ത്തു​നാ​യ​യെ ക​ടി​ച്ചു​തി​ന്ന അ​ഞ്ജാ​ത ജീ​വി കു​റു​ക്ക​നോ !. അ​യ​ർ​ക്കു​ന്നം മ​റ്റ​ക്ക​ര ആ​ലേ​ക്കു​ന്നേ​ൽ ഇ​ല്ലി​ക്ക​ൽ ശ്രീ​നി​വാ​സ​ന്‍റെ വ​ള​ർ​ത്തു​നാ​യ​യേയാ​ണ് ത​ല​യും വാ​ലു​മൊ​ഴി​കെ ഉ​ട​ൽ​ഭാ​ഗം ക​ടി​ച്ചു​തി​ന്ന നി​ല​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ട്ടു​മു​റ്റ​ത്ത് ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി വീ​ട്ടു​മു​റ്റ​ത്ത് തൊ​ട​ലി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന വ​ള​ർ​ത്തു​നാ​യ​യെയാണ് അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​തി​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.തി​ങ്ക​ളാ​ഴ്ച രാ​ത്രി വീ​ട്ടു​കാ​ർ നാ​യ​യ്ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യ ശേ​ഷ​മാ​ണ് ഉ​റ​ങ്ങാ​ൻ കി​ട​ന്ന​ത്. നാ​യ​യു​ടെ ഉ​ട​ൽ ഭാ​ഗം പൂ​ർ​ണ​മാ​യും ഏ​തോ ജീ​വി ക​ടി​ച്ചു​തി​ന്ന നി​ല​യി​ലാ​ണ്. ക​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന തൊ​ട​ൽ കു​റ്റി​യി​ൽ കെ​ട്ടി​യ നി​ല​യി​ൽ​ത​ന്നെ​യാ​ണ്. രാ​ത്രി​യി​ൽ നാ​യ​യു​ടെ കു​ര​യോ, അ​സ്വാ​ഭാ​വി​ക ബ​ഹ​ള​മോ കേ​ട്ടി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു. മു​റ്റ​ത്ത് മ​റ്റ് ജീ​വി​ക​ളു​ടെ കാ​ൽ​പ്പാ​ടു​ക​ളും ക​ണ്ടെ​ത്താ​നാ​യി​ല്ല. നാ​യ​യെ കെ​ട്ടി​യി​രു​ന്ന​തി​ന് സ​മീ​പം ചാ​രി​വെ​ച്ചി​രു​ന്ന ത​ടി​ക്ക​ഷ​ണ​ങ്ങ​ൾ മ​റി​ഞ്ഞ നി​ല​യി​ലാ​ണ്. ഏ​തു​ജീ​വി​യാ​ണ് നാ​യ​യെ ആ​ക്ര​മി​ച്ച​തെ​ന്ന​തി​ന് സൂ​ച​ന​യൊ​ന്നും വീ​ട്ടു​കാ​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. വി​വ​ര​മ​റി​ഞ്ഞ സ​മീ​പ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്. പ്ര​ദേ​ശ​ത്ത് കു​റു​ക്ക​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും കു​റ​ക്ക​നാ​കാം…

Read More

കോ​വി​ഡി​നു ശേ​ഷം ആ​ശാ​ൻ​മാ​ർ ഉ​ഷാ​റാ​യി, കൂടെ ശിഷ്യൻമാരും; നിയന്ത്രണങ്ങൾ പാലിച്ച് എങ്ങനെ മുന്നോട്ടു പോകും ?

കോ​ട്ട​യം:​ കോ​വി​ഡി​നു ശേ​ഷം ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളി​ലെ വ​ണ്ടി​ക​ൾ ഓ​ടി തു​ട​ങ്ങി. ആ​റു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇ​ന്ന​ലെ മു​ത​ലാ​ണ് ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​ർ​ച്ച് 11നാ​ണ് ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ പൂ​ട്ടി​യ​ത്. ഇ​തോ​ടെ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​വ​ർ പ​ട്ടി​ണി​യി​ലാ​യി​രു​ന്നു. പ​രി​ശീ​ല​നം ന​ട​ത്തു​ന്ന സ്കൂ​ട്ട​റു​ക​ൾ പ​രി​ശീ​ല​ന ഗ്രൗ​ണ്ടു​ക​ളി​ൽ കാ​ടു​പി​ടി​ച്ചു. പ​ല​തി​ന്‍റെ​യും ബാ​റ്റ​റി​യും പോ​യി. കാ​റു​ക​ളു​ടേ​യും അ​വ​സ്ഥ സ​മാ​നം. പ​ല​രും വാ​ട​ക കെ​ടു​ക്കാ​ൻ ക​ഴി​യാ​തെ ഓ​ഫീ​സ് പൂ​ട്ടി താ​ക്കോ​ൽ കൈ​മാ​റി​യി​രു​ന്നു. ആ​റു മാ​സ​ത്തി​നു ശേ​ഷം സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​റ്റി​യ​ത്.ക​ണ്ടെ​യ​ൻ​മെ​ന്‍റ് സോ​ണ്‍, മ​റ്റ് നി​രോ​ധി​ത മേ​ഖ​ല​ക​ൾ​എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ പ​രി​ശീ​ല​ന​ത്തി​ലും ടെ​സ്റ്റി​ലും പ​ങ്കെ​ടു​പ്പി​ക്കി​ല്ല. ചു​മ, പ​നി, മ​റ്റ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി 14ദി​വ​സം ക​ഴി​യാ​ത്ത​വ​ർ, 65 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കും ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. റോ​ഡ്് ടെ​സ്റ്റി​നു വ​രു​ന്ന​വ​ർ…

Read More