രണ്ട് വിത്തൗട്ട് കാപ്പി, രണ്ട് വിത്തൗട്ട് ചായ… ‘പ്രശ്നം ആകെ അലന്പാക്കി’; കോട്ടയം മെഡിക്കൽ കോളജിൽ ചൂടൻ ചർച്ച

ഗാ​ന്ധി​ന​ഗ​ർ: കാ​പ്പി വാ​ങ്ങാ​നെ​ത്തി​യ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നോ​ട്, ടീ ​സ്റ്റാ​ളി​ൽ നി​ന്ന ജീ​വ​ന​ക്ക​ാരി മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു പ​രാ​തി ന​ൽ​കി. അ​ത്യാ​ഹി​ത വി​ഭാ​ഗം മ​ന്ദി​ര​ത്തി​നു മു​ന്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റ്റീ ​സ്റ്റാ​ളി​നെ​തി​രെ​യാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ 10ന്, ​ജീ​വ​ന​ക്കാ​ര​ൻ ഡ്യൂ​ട്ടി വ​സ്ത്ര​ത്തി​ൽ ഫ്ളാ​സ്കു​മാ​യി കാ​പ്പി വാ​ങ്ങു​വാ​ൻ ഇ​വി​ടെ​യെ​ത്തി. പ​ഞ്ച​സാ​ര ഇ​ടാ​തെ ര​ണ്ടു കാ​പ്പി ചോ​ദി​ക്കു​ക​യും, ഫ്ളാ​സ്ക് ടീ​സ്റ്റാ​ളി​ലെ ജീ​വ​ന​ക്കാ​രി കൈ​വ​ശം കൊ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ മ​ധു​ര​മി​ല്ലാ​ത്ത ര​ണ്ടു ചാ​യ ​കൊ​ടു​ത്തു. ഞാ​ൻ കാ​പ്പി​യാ​ണ് ചോ​ദി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞ​പ്പോ​ൾ, ജീ​വ​ന​ക്കാ​ര​ന്‍റെ കൈ​യി​ൽ നി​ന്നും ഫ്ളാ​സ്ക് തി​രി​കെ വാ​ങ്ങി, മ​റ്റ് ചാ​യ പാ​ത്ര​ത്തി​ലേ​ക്ക് (കെ​റ്റി​ൽ) തി​രി​കെ ഒ​ഴി​ച്ച​ശ​ഷം ഇ​വി​ടെ കാ​പ്പി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു​മ​ട​ക്കി അ​യ​ച്ചു. ഇ​തു ത​ന്നെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ച​താ​ണെ​ന്നു പ​റ​ഞ്ഞ് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​യ ജീ​വ​ന​ക്ക​ാര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 30ൽ ​അ​ധി​കം പേ​ർ ഒ​പ്പി​ട്ട പ​രാ​തി സൂ​പ്ര​ണ്ടി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

സു​കൃ​തം, സു​വ​ർ​ണം… ഉമ്മൻചാണ്ടിയുടെ നിയമസഭാ സുവർണ ജൂബിലിയ്ക്കായി പുതുപ്പള്ളിയും കോട്ടയവും ഒരുങ്ങി

കോ​ട്ട​യം:​ അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ളാ​യി പു​തു​പ്പ​ള്ളി​യി​ലെ ജ​ന​പ്ര​തി​നി​ധി​യാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാ പ്ര​വേ​ശ​ന​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​ക​ത്തി​ന് പു​തു​പ്പ​ള്ളി​യും കോ​ട്ട​യ​വും ഒ​രു​ങ്ങു​ന്നു. ര​ണ്ടി​ട​ങ്ങ​ളി​ലും അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു​കൊ​ണ്ടു​ള്ള ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും നി​ര​ന്നു. സു​കൃ​തം, സു​വ​ർ​ണം എ​ന്ന പേ​രി​ൽ മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ 17നു ​വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങ് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും.​ സൂം ആ​പ്പി​ലൂ​ടെ​യാ​ണ് സോ​ണി​യ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.​ മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ താ​ഴ​ത്തെ നി​ല​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ. 16 ല​ക്ഷം പേ​ർ​ക്ക് ഒ​രേ സ​മ​യം വീ​ക്ഷി​ക്കാ​നാ​വും വി​ധം വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ത്തു​ന്ന ച​ട​ങ്ങ് ലോ​ക​മെ​ന്പാ​ടും കാ​ണാ​ൻ സാ​ധി​ക്കും വി​ധ​മാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​ത്.​ സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക, ആ​ധ്യാ​ത്മി​ക മേ​ഖ​ല​ക​ളി​ലു​ള്ള 50 പ്ര​മു​ഖ വ്യ​ക്തി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​തം ഇ​തി​വൃ​ത്ത​മാ​ക്കി​യ പ്ര​ത്യേ​ക പ​രി​പാ​ടി വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​വ​ത​രി​പ്പി​ക്കും.…

Read More

ഇരുന്ന് കുടിക്കാം, പക്ഷേ, പഴയ പടിപോലെ പറ്റില്ല; ബാറുകളിൽ വരുന്ന പുതിയ സംവിധാനങ്ങൾ ഇങ്ങനെ…

കോ​ട്ട​യം: ബാ​റു​ക​ൾ തു​റ​ക്കാ​ൻ എ​ക്സൈ​സ് പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​തോ​ടെ കോ​വി​ഡ് മാ​ന​ദ​ന്ധ​ങ്ങ​ളോ​ടെ പു​തി​യ സം​വി​ധാ​നം ഒ​രു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ബാ​ർ ഉ​ട​മ​ക​ൾ. നി​ല​വി​ൽ ബാ​റു​ക​ളെ​ല്ലാം ബി​വ​റേ​ജ​സ് ഒൗ​ട്ട്‌‌ലെറ്റു​ക​ളാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബാ​റു​ക​ൾ തു​റ​ന്നാ​ൽ എ​ല്ലാ​വ​ർ​ക്കും സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പൊ​തു വി​ല എ​ന്ന സം​വി​ധാ​നം മാ​റും. ഇ​പ്പോ​ൾ പാ​ഴ്സ​ൽ സം​വി​ധാ​നം മാ​ത്ര​മാ​ണ് ബാ​റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബാ​റു​ക​ൾ തു​റ​ക്കു​ന്പോ​ൾ ഒ​രു മേ​ശ​യി​ൽ ര​ണ്ടു​പേ​രെ​ന്ന നി​ല​യി​ലാ​കും ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. അ​നു​മ​തി ല​ഭി​ച്ചാ​ൽ ജി​ല്ല​യി​ൽ 49 ബാ​റു​ക​ളും 31 ബി​യ​ർ പാ​ർ​ല​റു​മാ​ണ് പ​ഴ​യ​പ​ടി പ്ര​വ​ർ​ത്തി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. പു​തി​യ​താ​യി പ​ണി ക​ഴി​പ്പി​ച്ച നാ​ലു ബാ​റു​ക​ളാ​ണ് ലൈ​സ​ൻ​സ് അ​പേ​ക്ഷിച്ച് കാ​ത്തി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ബാ​റു​ക​ളി​ൽ ചി​ല്ല​റ വ്യാ​പാ​രം കൂ​ടി​യെ​ങ്കി​ലും നി​കു​തി​യും മ​റ്റു ചെ​ല​വു​ക​ളും പ​ഴ​യ പ​ടി നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ പ​രാ​തി. പാ​ഴ്സ​ൽ സം​വി​ധാ​നം ലാ​ഭ​ക​ര​മ​ല്ലെ​ന്നും ബാ​റു​ക​ൾ പൂ​ർ​ണ​മാ​യും തു​റ​ക്കാ​ൻ അ​നു​മ​തി വേ​ണ​മെ​ന്നാ​ണ് ബാ​ർ ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​ല​ർ​ത്തി ഏ​തൊ​ക്കെ സം​വി​ധാ​ന​ത്തോ​ടും നി​യ​ന്ത്ര​ണ​ത്തോ​ടു​മാ​ണ്…

Read More

ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രംഭിച്ചു; ലേണേഴ്സ് ടെസ്റ്റ് പാസായവർ ഇനിയെന്തു ചെയ്യും ?

കോ​ട്ട​യം: ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചെങ്കിലും ലോ​ക്ഡൗ​ണി​നു മു​ന്പ് ലേ​ണേ​ഴ്സ് എ​ടു​ത്തു ടെ​സ്റ്റ് പാ​സാ​യ​വ​ർ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ. ജി​ല്ല​യി​ൽ 5000ത്തോ​ളം പേ​രാ​ണ് ലേ​ണേ​ഴ്സ് എ​ടു​ത്തു ടെ​സ്റ്റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്താ​ൻ ഇ​നി​യും മാ​സ​ങ്ങ​ൾ വേ​ണ​മെ​ന്നി​രി​ക്കെ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ലേ​ണേ​ഴ്സ് എ​ടു​ത്ത​വ​ർ മു​ൻ​ഗ​ണ​ന നേ​ടു​ന്പോ​ൾ ഇ​നി പി​രി​ശീ​ല​നം നേ​ടു​ന്ന​വ​രു​ടെ ടെ​സ്റ്റ് എ​ന്നു ന​ട​ത്താ​മെ​ന്ന​ത് അ​നി​ശ്ചി​ത​ത്തി​ലാ​ണ്. ഒ​രു സ്ഥ​ല​ത്ത് 35 പേ​രി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് ടെ​സ്റ്റ് ന​ട​ത്താ​ൻ പാ​ടി​ല്ല എ​ന്നു​ള്ള നി​യ​ന്ത്ര​ണം ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന​ത്. പ​രി​ശീ​ല​ന സ​മ​യ​ത്ത് ഒ​രാ​ൾ മാ​ത്ര​മേ വാ​ഹ​ന​ത്തി​ലു​ണ്ടാ​കൂ. ഒ​രാ​ളു​ടെ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം മാ​ത്രം മ​റ്റൊ​രാ​ൾ എ​ന്ന​തു സ​മ​യ- ഇ​ന്ധ​ന ന​ഷ്ട​ത്തി​ന്‍റെ തോ​ത് വ​ർ​ധി​പ്പി​ക്കു​മെ​ന്നി​രി​ക്കെ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ​ക്കു വ​ലി​യ വെ​ല്ലു​വി​ളി​ക​ളാ​ണ് സൃ​ഷ്ടി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ജി​ല്ല​യി​ൽ 200ഓ​ളം ഡ്രൈ​വിം​ഗ്…

Read More

എ​സ്ഐ മ​നു വി. ​നാ​യ​ർ​ സഹപ്രവർത്തകരുടെ ചങ്കാണ്…ട്രാ​ഫി​ക് എ​സ്ഐയുടെ സ്ഥലമാറ്റത്തിൽ കണ്ണ് നിറഞ്ഞ് സഹ പ്രവർത്തകർ  എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

കോ​ട്ട​യം: എ​സ്ഐ​മാ​ർ സ്ഥ​ലംമാ​റി പോ​കു​ന്ന​തു പു​തി​യ കാ​ര്യ​മ​ല്ല. എ​ന്നാ​ൽ കോ​ട്ട​യം ട്രാ​ഫി​ക് എ​സ്ഐ മ​നു വി. ​നാ​യ​ർ സ്ഥ​ലം​മാ​റി പോ​കു​ന്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണ് നി​റ​യു​ക​യാ​ണ്. അ​ത്ര​യ്ക്കു അ​ടു​പ്പ​മാ​യി​രു​ന്നു മ​നു​വും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പോ​ലീ​സു​കാ​രും ത​മ്മി​ൽ. ഏ​വ​രു​ടെ​യും ഹീ​റോ​യാ​യ എ​സ്ഐ മ​നു വി. ​നാ​യ​ർ​ക്കു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ല്കി​യ യാ​ത്ര​യ​യ​പ്പി​നൊ​പ്പം വി​കാ​ര നി​ർ​ഭ​ര​മാ​യ രീ​തി​യി​ൽ ഫേ​സ​ബു​ക്ക് പോ​സ്റ്റു​മി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം വൈ​റ​ലാ​യ​ത്. കോ​ട്ട​യം ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ ഷെ​മീ​ർ അ​ബൂബ​ക്ക​ർ എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റ് വാ​യി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും മ​ന​സി​ലാ​കും മ​നു വി. ​നാ​യ​ർ എ​ന്ന എ​സ്ഐ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ത്ര​മാ​ത്രം പ്രി​യ​പ്പെ​ട്ട മേ​ലു​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു​വെ​ന്ന്. കോ​വി​ഡ് കാ​ല​ത്തും മ​നു വി. ​നാ​യ​ർ ജോ​ലി​യി​ൽ പു​ല​ർ​ത്തി​യി​രു​ന്ന കാ​ർ​ക്ക​ശ്യ​വും അ​ദേ​ഹ​ത്തി​നു സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടു​ണ്ടാ​യി​രു​ന്ന ക​രു​ത​ലും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂടെ വ്യ​ക്ത​മാ​ണ്. കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​യാ​യ മ​നു വി. ​നാ​യ​ർ ഏ​റ്റു​മാ​നൂ​രി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റി പോ​കു​ന്ന​ത്.…

Read More

താലൂക്കിലെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കുറഞ്ഞു, നിയന്ത്രണങ്ങള്‍ ഒഴിവാക്കി! കോ​വി​ഡ് പേ​ടി​യി​ല്ലാ​തെ കാ​ഞ്ഞി​ര​പ്പ​ള്ളി; ടൗ​ണി​ൽ അ​നി​യ​ന്ത്രി​ത തി​ര​ക്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​വി​ഡ് ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്പോ​ഴും കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ൽ തി​ര​ക്കി​നു കു​റ​വി​ല്ല. താ​ലൂ​ക്കി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ടൗ​ണി​ൽ തി​ര​ക്കു​കൂ​ടി​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​റ​ത്തോ​ട്, മു​ണ്ട​ക്ക​യം, മ​ണി​മ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന് കു​റ​വു​വ​ന്ന​ത് പ്ര​ദേ​ശ​ത്ത് ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. നി​ല​വി​ൽ എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലാ​ണ് കോ​വി​ഡ് രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ 20, 22 വാ​ർ​ഡു​ക​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. മു​ണ്ട​ക്ക​യം, എ​രു​മേ​ലി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലേ​ക്കാ​ണ് കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വീ​സ് കു​റ​ച്ച​തോ​ടെ ആ​ളു​ക​ളെ​ല്ലാം സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് ടൗ​ണി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​തോ​ടെ രാ​വി​ലെ മു​ത​ൽ ടൗ​ണി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​ണ്. ടൗ​ണി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യും ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. അ​തി​നാ​ൽ മി​ക്ക സ്ഥാ​പ​ന​ങ്ങ​ളി​ലും വ​രു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.…

Read More

കോവിഡ് പോസിറ്റീവായ ആൾ ആദ്യം പോയത് ബി​​വ​​റേ​​ജസ് ഷോ​​പ്പി​​ലേക്ക്; അ​​തോ​​ടെ മ​​ദ്യ​​ഷോ​​പ്പി​​ന് താ​​ഴ് വീ​​ണു

ക​​ടു​​ത്തു​​രു​​ത്തി: കോ​​വി​​ഡ് 19 പ​​രി​​ശോ​​ധ​​ന​​യി​​ൽ പോ​​സി​​റ്റീവാ​​യ ആ​​ൾ രോ​​ഗം വി​​വ​​ര​​മ​​റി​​ഞ്ഞ ശേ​​ഷം ആ​​ദ്യ​​മെ​​ത്തി​​യ​​ത് ആ​​ദി​​ത്യ​​പു​​ര​​ത്തെ ബി​​വ​​റേ​​ജസ് ഷോ​​പ്പി​​ൽ. ഇ​​വി​​ടെനി​​ന്നു മ​​ദ്യവും വാ​​ങ്ങി​​യാ​​ണ് ഇ​​ദ്ദേ​​ഹം വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി​​യ​​ത്. പി​​ന്നീ​​ട് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ പ്രാ​​ഥ​​മി​​ക സ​​ന്പ​​ർ​​ക്കപ​​ട്ടി​​ക ത​​യാ​​റാ​​ക്കി​​യ​​പ്പോ​​ഴാ​​ണ് രോ​​ഗം ബാ​​ധി​​ച്ച​​യാ​​ൾ ബി​​വ​​റേ​​ജസ് ഷോ​​പ്പി​​ലെ​​ത്തി മ​​ദ്യം വാ​​ങ്ങി​​യ വി​​വ​​ര​​മ​​റി​​യു​​ന്ന​​ത്. അ​​തോ​​ടെ മ​​ദ്യ​​ഷോ​​പ്പി​​ന് താ​​ഴ് വീ​​ണു. പി​​ന്നീ​​ട് ഫ​​യ​​ർ​​ഫോ​​ഴ്സെ​​ത്തി അ​​ണു​​ന​​ശീ​​ക​​ര​​ണം ന​​ട​​ത്തി ര​​ണ്ട് മ​​ണി​​ക്കൂ​​റി​​നു ശേ​​ഷ​​മാ​​ണ് ബി​​വ​​റേ​​ജസ് ഷോപ്പ് തു​​റ​​ന്ന​​ത്.

Read More

കോട്ടയത്തിനു ഭീഷണിയായി ചെറു ഗുണ്ടകൾ! സംഘങ്ങളെ കൂട്ടിയിണക്കി വാട്സ് ആപ്പ് ഗ്രൂപ്പുകൾ; സംഘത്തിൽ ചേരാൻ കുട്ടികളുടെ ഒഴുക്കെന്ന് പോലീസ്

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ലെ ഗു​ണ്ട സം​ഘ​ങ്ങ​ളി​ലേ​ക്ക് പു​തു​താ​യി എ​ത്തു​ന്ന​തു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ. ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ ര​ണ്ടം​ഗ സം​ഘ​ത്തെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. നി​ര​വ​ധി ക്രി​മി​ന​ൽ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വി​നീ​ത് സ​ഞ്ജ​യ​ന്‍റെ ക്രി​മി​ന​ൽ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വ​ട​വാ​തൂ​ർ ശാ​ന്തി​ഗ്രാം കോ​ള​നി​യി​ൽ പു​ത്ത​ൻ​പ​റ​ന്പി​ൽ റ​ഹി​ലാ​ലി​നെ (27)യും ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളെ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നു​മാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നി​ര​വ​ധി പേ​ർ ഗു​ണ്ടാ സം​ഘ​ങ്ങ​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ത്തു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു ഏ​റ്റു​മാ​നൂ​ർ വെ​ട്ടി​മു​ക​ൾ ജം​ഗ്ഷ​നി​ൽ ഹോ​ട്ട​ൽ അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലും ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ളി​ൽ കൂ​ടു​ത​ൽ പേ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​യി​രു​ന്നു. ഹോ​ട്ട​ൽ അ​ടി​ച്ചു ത​ക​ർ​ത്ത സം​ഘം പ്ര​ദേ​ശ​ത്ത് പു​തു​താ​യി രൂ​പ​പ്പെ​ട്ട ഗു​ണ്ടാ​സം​ഘ​വു​മാ​യി​രു​ന്നു. ഇ​വ​ർ​ക്കെ​ല്ലാം വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ൾ വ​ഴി പ​ര​സ്പ​രം ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഇ​ന്ന​ലെ പി​ടി​യി​ലാ​യ റ​ഹി​ലാ​ൽ അ​ഞ്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ജ​യി​ലി​ൽ നി​ന്നു​മി​റ​ങ്ങി​യ​ത്.  

Read More

കോട്ടയത്തേക്കുള്ള ല​ഹ​രിക​ട​ത്ത്: യു​വ​നേ​താ​ക്ക​ൾ​ക്ക് പ​ങ്ക്; ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾഏ​ർ​പ്പാ​ടാക്കി​യ​ത് ഭ​ര​ണ​ക​ക്ഷി​യി​ലെ യു​വ​നേ​താ​ക്ക​ൾ 

 കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ലേ​ക്കു ല​ഹ​രി മ​രു​ന്നു​ക​ൾ എ​ത്തി​ക്കാ​ൻ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്തു ന​ല്കു​ന്ന​തി​ൽ യു​വ​നേ​താ​ക്ക​ൾ​ക്കും പ​ങ്കു​ള്ള​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. ആ​ഡം​ബ​ര കാ​റു​ക​ൾ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ കാ​റു​ക​ളി​ൽ ടൂ​ർ പാ​ക്കേ​ജ് സം​ഘ​ടി​പ്പി​ച്ചാ​ണ് ല​ഹ​രി മ​രു​ന്നു​ക​ൾ സു​ര​ക്ഷി​ത​മാ​യി കോ​ട്ട​യ​ത്ത് എ​ത്തി​ക്കു​ന്ന​ത്. ആ​ഡം​ബ​ര കാ​റി​ൽ ക​ഞ്ചാ​വ്ഇ​ത്ത​ര​ത്തി​ൽ ആ​ഡം​ബ​ര കാ​റു​ക​ൾ വാ​ട​ക​യ്ക്കു എ​ടു​ത്തു ന​ല്കാ​ൻ മാ​ഫി​യ സം​ഘ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തു ജി​ല്ല​യി​ൽ​നി​ന്നു​ള്ള ഭ​ര​ണ​ക​ക്ഷി​യി​ലെ യു​വ​ജ​ന സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട നേ​താ​ക്ക​ളാ​ണ്. നാ​ളു​ക​ൾ​ക്കു മു​ന്പ് പാ​ലാ സ്വ​ദേ​ശി​യു​ടെ ആ​ഡം​ബ​ര കാ​ർ യു​വ​നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ട​ക​യ്ക്ക് എ​ടു​ത്തു ന​ല്കി​യി​രു​ന്നു. സ്പെ​ഷ​ൽ ബ്രാ​ഞ്ചി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നു വ​രു​ന്ന വ​ഴി​ക്കു കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ഇ​തോ​ടെ കാ​റി​ൽ​നി​ന്നു ക​ഞ്ചാ​വും അ​ന്താ​രാ​ഷ്‌​ട്ര​വി​പ​ണി​യി​ൽ വ​ൻ ഡി​മാ​ൻ​ഡു​ള്ള മ​യ​ക്കു​മ​രു​ന്നും ക​ണ്ടെ​ടു​ത്തു. ഇ​തോ​ടെ കാ​റി​ന്‍റെ ആ​ർ​സി ഉ​ട​മ​യെ പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ടു.…

Read More

കോട്ടയത്തെ വരിഞ്ഞ് മുറുക്കി കോവിഡ്; വീ​ണ്ടും 200 ക​ട​ന്ന് കോ​വി​ഡ് രോ​ഗി​ക​ൾ; സമ്പർക്ക രോഗ വ്യാപനം കൂടുതൽ മുൻസിപ്പാലിറ്റിയിൽ

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ 221 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 211 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു വൈ​റ​സ് ബാ​ധി​ച്ച​ത്. ആ​കെ 2848 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് പു​തി​യ​താ​യി ല​ഭി​ച്ച​ത്. സ​ന്പ​ർ​ക്കം മു​ഖേ​ന​യു​ള്ള രോ​ഗം​ബാ​ധ കൂ​ടു​ത​ൽ പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ച​ത് കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ്. പു​ത്ത​ന​ങ്ങാ​ടി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ പ​ത്തു ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 45 പേ​രാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധി​ത​രാ​യ​ത്. ര​ണ്ട് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ 17 ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ അ​തി​ര​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 24 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. മീ​ന​ടം 14, പാ​ന്പാ​ടി 12, കൂ​രോ​പ്പ​ട 10, മ​ണ​ർ​കാ​ട് 9, കു​റി​ച്ചി, വാ​ഴ​പ്പ​ള്ളി 8 വീ​തം, നെ​ടും​കു​ന്നം, ച​ങ്ങ​നാ​ശേ​രി 7 വീ​തം, മാ​ട​പ്പ​ള്ളി, പ​ന​ച്ചി​ക്കാ​ട് 5 വീ​തം എ​ന്നി​വ​യാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട മ​റ്റു കേ​ന്ദ്ര​ങ്ങ​ൾ. രോ​ഗം ഭേ​ദ​മാ​യ 92 പേ​ർ കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ൽ 2056 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ…

Read More