ക്വാറന്‍റൈൻ നിർദേശം ലംഘിച്ച് ഓടി രക്ഷപ്പെട്ടു;യുവാവിനെ ആരോഗ്യവകുപ്പ് പൊക്കി


മു​ണ്ട​ക്ക​യം: ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശം ലം​ഘി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പൂ​വ​ഞ്ചി സ്വ​ദേ​ശി പി​ടി​യി​ലാ​യി.

ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ച്ചു വ​ണ്ട​ന്മേ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​ഞ്ചി​യി​ൽ കൊ​ണ്ടു​വ​ന്ന വ്യ​ക്തി​യാ​ണ് നാ​ട്ടു​കാ​രി​ൽ ചി​ല​ർ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ഓ​ടി ര​ക്ഷ​പ്പെട്ട​ത്.

പൂ​വ​ഞ്ചി​യി​ൽ നി​ന്നും വേ​ല​നി​ലം തൂ​ക്കു​പാ​ലം ക​ട​ന്നു സീ​വ്യൂ റോ​ഡി​ലൂ​ടെ മു​ക​ൾ ഭാ​ഗ​ത്തേ​ക്ക്‌ പോ​യ ഇ​യാ​ൾ റ​ബ​ർ തോ​ട്ട​ത്തി​ൽ ഒ​ളി​ച്ചു. നാ​ട്ടു​കാ​രി​ൽ ചി​ല​ർ തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ഇ​ന്ന് രാ​വി​ലെ വെ​ട്ടു​ക​ല്ലാംകു​ഴി ഭാ​ഗ​ത്ത് നി​ന്ന് നാ​ട്ടു​കാ​ര​റി​ച്ച​തി​നെ തു​ട​ന്ന് 7.30ഓ​ടെ ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യി.

Related posts

Leave a Comment