റെഡ് സോൺ; കോട്ടയത്തെ പ​ച്ച​ക്ക​റി കർഷകർ ദുരിതത്തിൽ

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ റെ​ഡ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ മ​റ്റു ജി​ല്ല​ക​ളി​ൽ എ​ത്തി​ച്ചാ​ണ് പ​തി​വാ​യി വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ക​ർ​ഷ​ക​ർ വി​എ​ഫ്പി​സി​കെ​യു​ടെ വി​വി​ധ ഒൗ​ട്ട് ലെ​റ്റു​ക​ളി​ൽ എ​ത്തി​ച്ചു ന​ല്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ പി​ക്ക് അ​പ്പ് വാ​നു​ക​ളി​ലും ലോ​റി​ക​ളു​മാ​യി അ​യ​ൽ ജി​ല്ല​ക​ളാ​യ ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ജി​ല്ല​യി​ൽ റെ​ഡ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പ​ച്ച​ക്ക​റി​ക​ൾ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു കൊ​ണ്ടു പോ​കാ​ൻ ത​ട​സം നേ​രി​ട്ടി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ 30ൽ​പ്പ​രം വി​എ​ഫ്പി​സി​കെ ഒൗ​ട്ട്‌ലെറ്റു​ക​ളി​ലാ​യി പ​ട​വ​ല​ങ്ങ, വെ​ള്ള​രി​ക്ക എ​ന്നി​വ ട​ണ്‍ ക​ണ​ക്കി​നു കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. മ​റ്റു പ​ച്ച​ക്ക​റി​ക​ൾ വി​എ​ഫ്പി​സി​കെ ഒൗ​ട്ട്‌ലെ​റ്റു​ക​ളി​ൽ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​വ ജി​ല്ല​യി​ലെ ത​ന്നെ ക​ച്ച​വ​ട​ക്കാ​ർ വാ​ങ്ങു​ന്ന​തി​നാ​ൽ ഒൗ​ട്ട്‌ലെറ്റു​ക​ളി​ൽ ധാ​രാ​ള​മാ​യി കെ​ട്ടി​ട​ക്കു​ന്നി​ല്ല. മ​റ്റു പ​ച്ച​ക്ക​റി​ക​ളെ അ​പേ​ക്ഷി​ച്ചു വെ​ള്ള​രി​ക്ക, പ​ട​വ​ല​ങ്ങ എ​ന്നി​വ വ​ലി​യ തോ​തി​ലാ​ണ് ജി​ല്ല​യി​ൽ ഉ​ല്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ത​ന്നെ​യു​മ​ല്ല ജി​ല്ല​യി​ലെ ക​ട​ക​ൾ…

Read More

അത്താഴം കഴിക്കാതെ ഉറങ്ങണ്ട… ഭക്ഷണവുമായി തോമസേട്ടൻ എത്തും

ഗാ​ന്ധി​ന​ഗ​ർ: നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ന്‍റി​ൽ ക​ഴി​യു​ന്ന 60 പേ​ർ​ക്ക് രാ​ത്രി ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. രാ​വി​ലെ​യും ഉ​ച്ച​യ്ക്കും ര​ണ്ടു സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ രാ​ത്രി ല​ഭി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി ഭ​ക്ഷ​ണം ല​ഭി​ക്കാ​തി​രി​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​വ​രി​ൽ ഒ​രാ​ൾ ന​വ​ജീ​വ​ൻ ട്ര​സ്റ്റി പി.​യു. തോ​മ​സി​നെ വി​വ​രം അ​റി​യി​ച്ച​തോ​ടെ ഇ​വ​ർ​ക്കു ന​വ​ജീ​വ​ൻ ട്ര​സ്റ്റ് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ​യും ഭ​ക്ഷ​ണം ന​ൽ​കി. എ​ന്നാ​ൽ തി​രു​വാ​ർ​പ്പി​ലും, വ​യ​സ്ക​ര കു​ന്നി​ലു​മാ​യി ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ടെ​ന്നും, വ​യ​സ്്ക​ര​കു​ന്നി​ലു​ള്ള​വ​ർ ക്യാ​ന്പി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഈ ​വി​വ​രം പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ. സോ​ന രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

Read More

കോ​വി​ഡ് 19 സം​ശ​യം; കോട്ടയം മെഡിക്കൽ കോളജിൽ വൃ​ക്ക​രോ​ഗം മൂ​ലം മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ

ഗാ​ന്ധി​ന​ഗ​ർ: വൃ​ക്ക​രോ​ഗം മൂ​ലം ഡ​യാ​ലി​സി​സ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി മ​രി​ച്ചു. മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡ് 19 സം​ശ​യ​ത്തെത്തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കോ​ന്നി സ്വ​ദേ​ശി ര​ഘു (49) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. 16നാ​ണ് ഇ​യാ​ൾ വൃ​ക്ക​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​ത്. ഡ​യാ​ലി​സി​ന് വി​ധേ​യ​മാ​യി കൊ​ണ്ടി​രി​ക്കു​യാ​യി​ര​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം മ​രി​ച്ചു. മ​ര​ണ​ത്തെത്തു​ട​ർ​ന്ന് ഇ​യാ​ൾ​ക്ക് കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യു​ണ്ടോ​യെ​ന്നു​ള്ള സം​ശ​യ​ത്തെ തു​ട​ർ​ന്ന് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തൊ​ണ്ട​യി​ൽ നി​ന്ന് സ്ര​വ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഈ ​സാം​പി​ൾ ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വ് ആ​യാ​ൽ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. പോ​സ​റ്റീ​വ് ആ​ണെ​ങ്കി​ൽ കോ​വി​ഡ് 19 ന്‍റെ പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് മാ​ത്ര​മേ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​ക​യു​ള്ളൂ​വെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

കോ​വി​ഡ് 19; കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജിൽ ക​ഴി​യു​ന്ന 18 പേ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന 18 പേ​രു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന നാ​ലു പേ​രു​ടേ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ഇ​ടു​ക്കി ജി​ല്ല​യി​ൽ നി​ന്ന് ര​ണ്ടും പേ​രും, കോ​ട്ട​യം ജി​ല്ല​യി​ലെ 16 പേ​രു​മാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്ര​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഒ​ള​ശ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ ചി​കി​ത്സ​യി​ലാ​ണ്. പാ​ലാ സ്വ​ദേ​ശി​നി​യാ​യ 65കാ​രി, പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (33) കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ന​ട്ടാ​ശേ​രി സ്വ​ദേ​ശി (37) പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​യു​ടെ മാ​താ​വ് (55), മ​ണ​ർ​കാ​ട് സ്വ​ദേ​ശി​യാ​യ 50 കാ​ര​ൻ, സം​ക്രാ​ന്തി സ്വ​ദേ​ശി​നി​യാ​യ 55കാ​രി, പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ 25കാ​രി, ത​മി​ഴ്നാ​ട് കാ​ര​നും വൈ​ക്കം വെ​ള്ളൂ​രി​ലെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ, തി​രു​പ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യും കി​ട​ങ്ങൂ​ർ പു​ന്ന​ത്ത​റ സ്വ​ദേ​ശ​നി​യു​മാ​യ 33കാ​രി, ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നെ​ത്തി​യ ക​ട്ട​പ്പ​ന…

Read More

ഇടുക്കിയിൽ സ്ഥി​തി ആ​ശ​ങ്കാ​ജ​ന​കം; ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്ന് മന്ത്രി എം.​എം.​ മ​ണി

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ എ​ച്ച്. ദി​നേ​ശ​ന്‍ അ​റി​യി​ച്ചു. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ വ​നി​ത കൗ​ണ്‍​സി​ല​ര്‍, തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്‌​സ്, ബം​ഗ​ളു​രു​വി​ല്‍ നി​ന്ന് വ​ന്ന ഇ​ടു​ക്കി – നാ​ര​ക​ക്കാ​നം സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്ക് ആ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഇ​വ​രു​ടെ ഫ​ലം ല​ഭി​ച്ച​ത്. മൂ​ന്നു പേ​രെ​യും ഇ​ന്ന​ലെ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​ജി​ല്ല​യി​ലെ സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് ഇ​ന്നു രാ​വി​ലെ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം മ​ന്ത്രി എം.​എം.​മ​ണി പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ള​ക്ട​ര്‍ എ​ച്ച്.​ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ല്‍​എ​മാ​രാ​യ പി.​ജെ.​ജോ​സ​ഫ്, റോ​ഷി അ​ഗ​സ്റ്റി​ന്‍, എ​സ്.​രാ​ജേ​ന്ദ്ര​ന്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍.​പ്രി​യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Read More

കോ​ട്ട​യം-കൊ​ല്ലം ജില്ലകളിൽ കോവിഡ് വ്യാപിക്കുന്നു; ജി​ല്ലാ അ​തി​ര്‍​ത്തി​ക​ള്‍ അ​ടച്ച് പത്തനംതിട്ട

പ​ത്ത​നം​തി​ട്ട: കോ​ട്ട​യം, കൊ​ല്ലം ജി​ല്ല​ക​ളു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി​ക​ള്‍ സീ​ല്‍ ചെ​യ്യാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം. ഇ​ട​വ​ഴി​ക​ള്‍ പൂ​ര്‍​ണ​മാ​യും ഇ​ന്ന​ലെ​ത​ന്നെ അ​ട​ച്ചു. മ​ല്ല​പ്പ​ള്ളി, ആ​നി​ക്കാ​ട്, കോ​ട്ടാ​ങ്ങ​ല്‍, കു​ന്ന​ന്താ​നം, റാ​ന്നി പ​ഴ​വ​ങ്ങാ​ടി, അ​ങ്ങാ​ടി, വെ​ച്ചൂ​ച്ചി​റ, പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, തി​രു​വ​ല്ല ന​ഗ​ര​സ​ഭ അ​തി​ര്‍​ത്തി​ക​ളാ​ണ് കോ​ട്ട​യ​വു​മാ​യി പ്ര​ധാ​ന​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന​ത്. ക​ട​മ്പ​നാ​ട്, ഏ​റ​ത്ത്, ഏ​നാ​ദി​മം​ഗ​ലം, ക​ല​ഞ്ഞൂ​ര്‍, പ​ഴ​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ കൊ​ല്ല​വു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ലൊ​ഴി​കെ സ​മ്പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​ടാ​നാ​ണ് നി​ര്‍​ദേ​ശം. കോ​ട്ട​യം, കൊ​ല്ലം ജി​ല്ല​ക​ളു​മാ​യി​ട്ടു​ള്ള പ​ത്ത​നം​തി​ട്ട​യു​ടെ അ​തി​ര്‍​ത്തി​ക​ള്‍ സീ​ല്‍ ചെ​യ്യാനാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു. പ്ര​ധാ​ന റോ​ഡു​ക​ള്‍ മാ​ത്ര​മേ തു​റ​ക്കു​ക​യു​ള്ളു. പോ​ക്ക​റ്റ് റോ​ഡു​ക​ള്‍ എ​ല്ലാം അ​ട​യ്ക്കും. ജി​ല്ല വി​ട്ടു​ള്ള യാ​ത്ര​ക​ള്‍ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ല്ലാ​തെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ഇ​രു​ജി​ല്ല​ക​ളി​ലും അ​വ​ശ്യ​സേ​വ​ന​ത്തി​ലു​ള്ള​വ​ര്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലേ​ക്ക് വ​രു​ന്ന​തും പോ​കു​ന്ന​തും നി​യ​ന്ത്രി​ക്കും. ഇ​ത്ത​ര​ക്കാ​ര്‍…

Read More

കോവിഡ് സംശയം; കാഞ്ഞിരപ്പള്ളി സ്വദേശിനി കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ

ഗാ​ന്ധി​ന​ഗ​ർ: ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി കോ​വി​ഡ് സം​ശ​ത്തെ​തു​ട​ർ​ന്നു കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ പത്തിനാ​ണ് ക​ടു​ത്ത പ​നി​യെ ത്തു​ട​ർ​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ 56 കാ​രി​യെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. എ​ക്സ​റേ, ഇ​സി​ജി, ര​ക്തം പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം മൂ​ന്നാം വാ​ർ​ഡി​ലേ​ക്ക് അ​ഡ്മി​റ്റ് ചെ​യ്തു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ്ത്രീ​ക​ളു​ടെ മെ​ഡി​സി​ൻ വാ​ർ​ഡി​ലെ ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന മു​റി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗി​യ്ക്കു കോ​വി​ഡ് 19 രോ​ഗ​മു​ള്ള​താ​യി ഡോ​ക്ട​ർ​മാ​ർ​ക്കു സം​ശ​യം തോ​ന്നി​യ​ത്. ഉ​ട​ൻ ത​ന്നെ ജീ​വ​ന​ക്കാ​ർ പ്ര​ത്യേ​ക സു​ര​ക്ഷാ (പി​പി​ഇ) വ​സ്ത്രം ധ​രി​ച്ച് കൊ​റോ​ണ വാ​ർ​ഡി​ലെ ഐ​സോ​ലേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഈ ​രോ​ഗി​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം പോ​സ​റ്റീ​വാ​യാ​ൽ, പി​പി​ഇ കി​റ്റ് ധ​രി​ക്കാ​തെ ഡ്യൂ​ട്ടി ചെ​യ്ത അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​യും വാ​ർ​ഡി​ലേ​യും ഡോ​ക്ട​ർ​മാ​ർ, ന​ഴ്സ​സ് മാ​ർ…

Read More

ഇ​ടു​ക്കി​യി​ൽ മൂ​ന്നു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യും; അ​തീ​വ ജാ​ഗ്ര​ത

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ മൂ​ന്നു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഇ​വ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യും ന​ഗ​ര​സ​ഭാം​ഗ​വും ഉ​ൾ​പ്പെ​ടു​ന്നു. തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ്, തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാം​ഗം, മ​രി​യാ​പു​രം സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 17 ആ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച ന​ഴ്സ് ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. മൂ​ന്നു പേ​രെ​യും തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​തേ​സ​മ​യം, റെ​ഡ്സോ​ണി​ലാ​യ ഇ​ടു​ക്കി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. മ​ന്ത്രി എം.​എം. മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗ​വും ചേ​രു​ക​യാ​ണ്.

Read More

കോ​വി​ഡ് 19; കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 12 പേ​ർ ചികിത്സയിൽ; രണ്ടു പേർ ഇടുക്കിയിൽ നിന്നെത്തി യവർ

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച 12 പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ് പത്തു പേ​ർ. ര​ണ്ടു പേ​ർ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യി​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ്. ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മെ​യി​ൽ ന​ഴ്സ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ ചി​കി​ത്സ​യി​ലാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സി​ൽ ക​ഴി​യു​ന്ന ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ 19കാ​രി, കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ലോ​ക് ഡൗ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​ഴ്ച​ക​ൾ​ക്ക് മു​ന്പു​ത​ന്നെ കോ​ള​ജി​ൽ നി​ന്നു വീ​ട്ടി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക്ക് കോ​വി​ഡ് 19 വൈ​റ​സ് പി​ടി​പ്പെ​ട്ട​ത് എ​ങ്ങ​നെ​യെ​ന്ന് അ​റി​യി​ല്ലെ​ന്ന് ഇ​വ​രു​ടെ പി​താ​വ് പ​റ​യു​ന്നു. അ​തു​പോ​ലെ മാ​ർ​ച്ച് 23ന് ​മ​ല​പ്പു​റ​ത്തു നി​ന്നു വീ​ട്ടി​ലെ​ത്തി ഹോം ​ക്വാ​റ​ന്‍റൈനി​ൽ ക​ഴി​ഞ്ഞി​രു​ന്ന ത​നി​ക്ക് രോ​ഗം വ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള​ കു​മ​ളി പു​റ്റ​ടി സ്വ​ദേ​ശി​യാ​യ 24 കാ​ര​ൻ പ​റ​യു​ന്നു.…

Read More

പാ​ഠ​പു​സ്ത​കം ത​യാ​ർ, പ​ഠ​നം വൈ​കി​യേ​ക്കാം; സ്കൂ​ൾ കെ​ട്ടി​ട ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

കോ​ട്ട​യം: കൊ​റോ​ണ കു​രു​ക്കി​ൽ പാ​ഠ​പു​സ്ത​കം, യൂ​ണി​ഫോം എ​ന്നി​വ​യു​ടെ വ​ര​വ് അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ഒ​ന്നു മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ 90 ശ​ത​മാ​നം അ​ച്ച​ടി​യും ഡി​സം​ബ​റി​ൽ​ത്ത​ന്നെ പൂ​ർ​ത്തി​യാ​യി. ഏ​പ്രി​ൽ അ​വ​സാ​ന​വാ​രം പാ​ഠ​പു​സ്ത​ക​ങ്ങ​ൾ സ്കൂ​ളു​ക​ളി​ൽ എ​ത്തി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി​രു​ന്നു. മേ​യ് ആ​ദ്യ​വാ​രം യൂ​ണി​ഫോ​മി​നു​ള്ള തു​ണി​യും സ്കൂ​ളു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു നീ​ക്കം. സ്കൂ​ളു​ക​ൾ ലോ​ക്ക് ഡൗ​ണി​ലാ​യ​തി​നാ​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ളും തു​ണി​യും എ​ത്തി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ല. സ്കൂ​ളു​ക​ളി​ലെ സ്റ്റോ​ർ റൂ​മു​ക​ൾ തു​റ​ന്ന് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ശേ​ഷ​മേ പു​സ്ത​ക​ങ്ങ​ളും ഇ​ത​ര സാ​ധ​ന​ങ്ങ​ളും സം​ഭ​രി​ക്കാ​നാ​കൂ. സ്കൂ​ളും ഭ​ക്ഷ​ണ​പ്പു​ര​യും ടോ​യ്‌​ല​റ്റും വാട്ടർ​ടാ​ങ്കും ഫ​ർ​ണി​ച്ച​ർ-​സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും പാ​ത്ര​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷ​മേ ​ളു​ക​ൾ തു​റ​ക്കാ​നാ​കൂ. സ്കൂ​ൾ കെ​ട്ടി​ട ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന അ​നി​ശ്ചി​ത​ത്വ​ത്തി​ൽ കോ​ട്ട​യം: കൊ​റോ​ണ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി മാ​ത്ര​മ​ല്ല സ്കൂ​ൾ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യി​ലെ അ​നി​ശ്ചി​ത​ത്വ​വും സ്കൂ​ൾ തു​റ​ക്ക​ൽ വൈ​കാ​ൻ ഇ​ട​യാ​ക്കും. വേ​ന​ൽ അ​വ​ധി​യോ​ടു ചേ​ർ​ന്ന് ഏ​പ്രി​ൽ മാ​സ​ത്തി​ൽ സ്കൂ​ൾ കെ​ട്ടി​ടം, ഭ​ക്ഷ​ണ​പ്പു​ര, സ്റ്റോ​ർ​മു​റി എ​ന്നി​വ​യു​ടെ…

Read More