തൊടുപുഴ: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവാഹച്ചടങ്ങുകൾ നിലച്ച പള്ളിയിൽ വീണ്ടും മിന്നുകെട്ട്. ഒരുമാസം മുൻപ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം തൊടുപുഴ ടൗണ്‍ പള്ളിയിൽ ആദ്യവിവാഹം ഇന്നലെ നടന്നു. തൊടുപുഴ വെങ്ങല്ലൂർ പുതിയിടം മാത്യുവിന്റെ മകൻ അജിത് പി. മാത്യൂസിന്റെയും നെടുങ്കണ്ടം വേഴപ്പറന്പിൽ ജോസഫിന്റെ മകൾ ടിസിയും തമ്മിലുള്ള വിവാഹമാണ് ആൾക്കൂട്ടമില്ലാത്ത ചടങ്ങിൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ നടന്നത്. വരനും വധുവും ഉൾപ്പെടെ 19 പേർ വിവാഹത്തിൽ പങ്കെടുത്തു. വധൂവരൻമാരെ കൂടാതെ കാർമികത്വം വഹിച്ച അസി. വികാരി ഫാ. മാത്യു തറപ്പിൽ, കൈക്കാരൻ, ഗായകൻ, വധുവരൻമാരുടെ മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ എന്നിവരാണ് പങ്കെടുത്തത്. ഡിസംബറിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. രണ്ടുദിവസം മുൻപ് 19 പേരെ പങ്കെടുപ്പിച്ച് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫെറോന പള്ളിയിൽ മനസമ്മതം നടത്തിയിരുന്നു. വരന്റെ വീട്ടിൽനിന്നും നാലുപേരാണ് മനസമ്മതത്തിൽ പങ്കെടുത്തത്. നേരത്തെതന്നെ നിശ്ചയിച്ചതിനാലാണ് ചടങ്ങ്…
Read MoreCategory: Kottayam
ലോക്ക് ഡൗണ്‍! സ്വകാര്യ ബസ് ജീവനക്കാരുടെ ജീവിതം ദുരിതത്തിൽ; ക്ഷേമനിധി ബോർഡിൽനിന്നും 5000 രൂപ നൽകുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും തുക കൂടുതൽപേർക്കും ലഭിച്ചിട്ടില്ല
തൊടുപുഴ: ലോക്ക് ഡൗണ്‍ കഴിഞ്ഞാൽ സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെ ഈ മേഖലയിൽ ജോലിചെയ്തിരുന്ന നൂറുകണക്കിന് തൊഴിലാളികൾ ദുരിതക്കയത്തിൽ. സ്വകാര്യ ബസുകളിൽ ദിവസക്കൂലി്ക്ക് ജോലിചെയ്തിരുന്ന ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ, ഡോർചെക്കർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവരാണ് ദുരിതത്തിലായിരിക്കുന്നത്. ഇതിനു പുറമേ ഇവയുടെ ഗാരേജുകളിൽ ജോലിചെയ്തിരുന്ന മെക്കാനിക്കൽ ജീവനക്കാരും ഇതിൽപ്പെടും. ലോക്ക് ഡൗണ്‍ പിൻവലിച്ചാലും ബസുകൾ സർവീസ് ആരംഭിക്കാൻ ഇനിയും മാസങ്ങൾ കഴിയുമെന്നുള്ള വിവരം ഇവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ലോക്ക് ഡൗണ്‍ അവസാനിച്ചാൽതന്നെ സർക്കാരിന്റെ കർശന ഉപോധികളോടെ മാത്രമേ ബസുകൾ നിരത്തിലിറക്കാൻ കഴിയൂ. ഇത് ബസുകളുടെ ദൈനംദിന കളക്ഷനിൽ വൻ ഇടിവു വരുത്തുമെന്നതിനാൽ ഇക്കാര്യം പ്രായോഗികമല്ലെന്നാണ് ബസുടമകൾ പറയുന്നത്. യാത്രക്കാർ തമ്മിൽ സുരക്ഷിത അകലം പാലിക്കേണ്ടിവന്നാൽ സർവീസുകൾ കനത്ത നഷ്ടത്തിലാകും. ആഴ്ചകളായി ബസുകൾ സർവീസ് നിർത്തിവച്ചിരിക്കുന്നതിനാൽ പല ബസുകളുടെയും ബാറ്ററികൾ ഉൾപ്പടെ തകരാറിലാണ്. ഇതിനുപുറമെ പല വാഹനങ്ങളുടെയും…
Read Moreലോക്ക് ഡൗണ്‍ കാരണം പണിക്കു പോകുന്നില്ല! റേഷൻ വാങ്ങാൻ 45 കിലോമീറ്റർ നടന്ന് ദമ്പതികൾ; സഹായവുമായി പോലീസ്
മുട്ടം: റേഷൻ വാങ്ങാനായി 45 കിലോമീറ്റർ നടന്ന ദന്പതിമാർക്ക് സഹായവുമായി മുട്ടം പോലീസ്. മൂന്നിലവിലുള്ള റേഷൻ കടയിൽനിന്ന് ഭക്ഷ്യധാന്യ കിറ്റ് വാങ്ങാൻ ഏഴല്ലൂരിൽ നിന്നാണ് മൂന്നിലവ് പലകചാരിക്കൽ വിൻസെന്റും ഭാര്യ ജോഷ്നിയും മുട്ടംവഴി നടന്നത്. ഏഴല്ലൂർ സ്വദേശിയുടെ കൃഷിയിടത്തിൽ ജോലിചെയ്ത് ഇവിടെതന്നെയുള്ള ഷെഡിൽ വാടകയ്ക്ക് താമസിക്കുകയാണ് വിൻസെന്റും ജോഷ്നയും. ലോക്ക് ഡൗണ്‍ കാരണം പണിക്കു പോകുന്നില്ല. ഇവരുടെ റേഷൻ കാർഡ് സ്വദേശമായ മൂന്നിലവിലാണ്. വാടകഷെഡിൽ അരിയും വീട്ടുസാധനങ്ങളും തീർന്നതോടെ കാൽനടയായി മൂന്നിലവിലെ റേഷൻ കടയിലേക്ക് പോകുന്നതിനിടെയാണ് മുട്ടം എസ്ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽപെടുന്നത്. സൗജന്യ റേഷൻ കിറ്റ് വാങ്ങാനായി മൂന്നിലവിന് പോവുകയാണെന്ന വിവരം ഇവർ പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. കിലോമീറ്ററുകൾ താണ്ടി അവശരായിരുന്നു ഇരുവരും. ഇവരുടെ അവസ്ഥകണ്ട് ഇവർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ അടുത്ത കടയിൽനിന്ന് പോലീസ് ഉദ്യോഗസ്ഥർ വാങ്ങിനൽകി. കൂടാതെ ഇവർ…
Read Moreഇടുക്കി ജില്ലയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ സഞ്ചാരപഥം ഇങ്ങനെ…
മണിയാറൻകുടി സ്വദേശി ഏപ്രിൽ 20 അർധരാത്രി പൊള്ളാച്ചിയിൽനിന്ന് പച്ചക്കറി വണ്ടിയിൽ യാത്ര. 21-ന് പുലർച്ചെ അങ്കമാലിയിൽ. രാവിലെ അഞ്ചിന് അങ്കമാലിയിൽ നിന്ന് ലോറിയിൽ പെരുന്പാവൂരിലേക്ക്. തുടർന്ന് ലോറിയിൽ പെരുന്പാവൂരിൽനിന്ന് മൂവാറ്റുപുഴയിൽ എത്തി. ഇവിടെനിന്ന് മറ്റൊരു ലോറിയിൽ തൊടുപുഴയ്ക്ക്. ഇവിടെനിന്ന് പിക്ക് അപ്പ് വാനിൽ മൂലമറ്റത്തേക്ക്. രാവിലെ എട്ടിന് മൂലമറ്റത്തുനിന്ന് സുഹൃത്തിന്റെ ഓട്ടോറിക്ഷയിൽ മണിയാറൻകുടിയിലേക്ക്. ജില്ലാ ആശുപത്രിയിൽ സ്രവം ശേഖരിച്ചു. 23 വരെ സഹോദരിയുടെ വീട്ടിൽ നിരീക്ഷണത്തിൽ. 23-ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏലപ്പാറ സ്വദേശിയായ യുവാവ് മാർച്ച് 24 മൈസൂറിൽനിന്ന് ബൈക്കിൽ കൂട്ടുകാരനൊപ്പം യാത്ര. 25-ന് കുട്ട തോൽപെട്ടി വഴി പുലർച്ചെ മൂന്നിന് വയനാട് തോൽപെട്ടി ചെക്പോസ്റ്റിൽ. തുടർന്ന് വയനാടുനിന്ന് കുറ്റ്യാടി വഴി എറണാകുളത്തേക്ക്. രാവിലെ ഒന്‍പതിന് പാലാരിവട്ടത്ത് സുഹൃത്തിന്റെ വീട്ടിൽ. തുടർന്ന് ബൈക്കിൽ തനിച്ച് എലപ്പാറയ്ക്ക്. വൈറ്റില ഹബിൽ പോലീസ് ചെക്കിംഗ്. തുടർന്ന് പാലാ, ഈരാറ്റുപേട്ട,…
Read Moreപോലീസ് പരിശോധന കുറഞ്ഞു; അടിമാലിയിൽ ഗതാഗതക്കുരുക്ക്
അടിമാലി: അടിമാലിയിൽ ഗതാഗത തിരക്ക്. നിരോധനാജ്ഞ നിലനില്‍ക്കുന്ന മൂന്നാർ മേഖലയിൽനിന്ന് ഒട്ടേറെപേർ എത്തുന്നത് അടിമാലിയിൽ തിരക്ക് വർധിക്കുവാൻ കാരണമായി. ലോക് ഡൗണിന് ഇളവ് ലഭിച്ചതോടെ പോലീസ് പരിശോധന പേരിനുമാത്രമാണ്. അതിനാൽ നിയന്ത്രണങ്ങളെ പേടിക്കാതെ ആർക്കും വാഹനവുമായി അടിമാലിയിൽ എത്താമെന്ന സ്ഥിതിയാണിപ്പോൾ. അടിമാലി സെൻട്രൽ ജംഗ്ഷൻ കേന്ദ്രീകരിച്ച് മാത്രമാണ് ഇപ്പോൾ പോലീസ് നിലയുറപ്പിച്ചിരിക്കുന്നത്. അതിനാൽ സെൻട്രൽ ജംഗ്ഷനിൽ വാഹനങ്ങളുടെ തിരക്ക് കുറവാണ്. എന്നാൽ കല്ലാർകൂട്ടി റോഡ്, പഞ്ചായത്ത് ജംഗ്ഷൻ എന്നിവിടങ്ങളിലെല്ലാം നിയന്ത്രണങ്ങളില്ലാതെയാണ് ജനങ്ങൾ വാഹനങ്ങളിൽ എത്തുന്നത്.ഇവിടേക്ക് തമിഴ്നാട്ടിൽനിന്നും വരുന്ന പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുമായി എത്തുന്ന വാഹനങ്ങളിൽ വേണ്ടത്ര പരിശോധനകളും നടക്കുന്നില്ല. അടിമാലി താലൂക്ക് ആശുപത്രിയിൽ നിയന്ത്രണങ്ങൾ മറികടന്ന് എത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഇവിടെ പോലീസ് സ്ഥാപിച്ച ട്രാഫിക് നിയന്ത്രണം വാഹന ഉടമകൾ എടുത്തുമാറ്റിയിരിക്കുകയാണ്. ഇതിനെതിരേ ഡോക്ടർമാരുടെ പ്രതിഷേധം ആരും വകവയ്ക്കുന്നില്ല.
Read Moreമാസ്ക്ക് നിർബന്ധം, ഇല്ലെങ്കിൽ പിഴ! കോട്ടയത്ത് ലോക്ക്ഡൗണ്‍ നിർദേശങ്ങൾ കൂടുതൽ കടുപ്പിക്കുന്നു; പോലീസ് കേസെടുത്തു തുടങ്ങി
കോട്ടയം/പാലാ: ലോക്ക്ഡൗണ്‍ നിർദേശങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായി പൊതുഇടങ്ങളിൽ മാസ്ക്ക്മുഖാവരണമോ ധരിക്കാത്തവർക്കെതിരേ പോലീസ് കേസെടുത്തു തുടങ്ങി. പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസിന്റെ പശ്ചാത്തലത്തിലാണു കേസ്. ജില്ലാ പോലീസ് ചീഫിന്റെ നിർദേശപ്രകാരമാണ് ഇന്നലെ മാസ്ക്ക് ധരിക്കാത്തവരെ പോലീസ് പിടികൂടിയത്. മാസ്ക്ക് ധരിക്കാത്ത 50 പേർക്കെതിരെയാണ് ഇന്നലെ പാലാ ഡിവൈഎസ്പി ഓഫീസ് പരിധിയിൽ പോലീസ് കേസെടുത്തത്. പാലായിൽ 30 പേർക്കെതിരെയും രാമപുരത്ത് 10 പേർക്കെതിരേയും കിടങ്ങൂരിൽ 12 പേർക്കെതിരേയും കേസെടുത്തു. ആശുപത്രി പരിസരം, സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, വ്യാപാരസ്ഥാപനങ്ങൾ, പൊതുവഴികൾ, എന്നിവിടങ്ങളിലായിരുന്നു പരിശോധന. വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തിയപ്പോൾ മാസ്ക്ക്ധരിക്കാത്ത യാത്രക്കാർക്കെതിരേയും കേസെടുത്തിട്ടുണ്ട്. മാസ്ക് ധരിക്കാത്ത മുതിർന്ന അംഗങ്ങളെ താക്കീതു ചെയ്തു. വ്യാപാരസ്ഥാപനങ്ങളിലും മറ്റു ജോലിക്ക് നിൽക്കുന്നവർ മാസ്ക്ക് നിർബന്ധമായും ധരിച്ചിരിക്കണമെന്ന് വ്യാപാരികളോട് പോലീസ് നിർദേശിച്ചിട്ടുണ്ട്. മാസ്കില്ലാതെ പൊതുഇടങ്ങളിലെത്തിയവരോട് കടകളിൽനിന്നും മാസ്ക് വാങ്ങി പോകാൻ പോലീസ് നിർബന്ധിക്കുകയും ചെയ്തു. കോട്ടയം, കാഞ്ഞിരപ്പളളി,…
Read Moreതിങ്കളാഴ്ച മുതല്‍ കോട്ടയത്ത് വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം…
കോട്ടയം: തിങ്കളാഴ്ച മുതല്‍ ജില്ലയിൽ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം. വാഹന ഗതാഗതം പരിമിതപ്പെടുത്തുന്നതിനായി തിങ്കളാഴ്ച മുതല്‍ ജില്ലയില്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം കര്‍ശനമായി നടാപ്പാക്കുമെന്ന് കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. തിങ്കൾ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പരില്‍ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ അനുവദിക്കൂ. ഞായറാഴ്ച്ച ഈ നിയന്ത്രണം ബാധകമല്ല. വനിതകൾ, അംഗപരിമിതര്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നവർ, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അടിയന്തര സാഹചര്യങ്ങളില്‍ യാത്ര ചെയ്യേണ്ടിവരുന്നവര്‍, അടിയന്തര ജോലിക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍, അവശ്യ സേവനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ബാങ്കുകള്‍, മാധ്യമപ്രവർത്തകർ എന്നിവര്‍ക്കും നിയന്ത്രണം ബാധകമല്ല.
Read Moreമോഹനം, മനോഹരം! ലോക്ക് ഡൗണ്‍ കാലത്ത് മനസിലെ ഭാവനകളെ കാൻവാസിൽ പകർത്തി വർണലോകം തീർക്കുകയാണ് ഒരു പ്രവാസി…
ചാരുംമൂട്: ആയിരം വാക്കുകളേക്കാൾ വാചാലമാണ് ഒരു മനോഹര ചിത്രം. ലോക്ക് ഡൗണ്‍ കാലത്ത് മനസിലെ ഭാവനകളെ കാൻവാസിൽ പകർത്തി വർണലോകം തീർക്കുകയാണ് ഒരു പ്രവാസി. ദുബായിൽ പരസ്യ കന്പനിയിൽ ഡിസൈനറായി ജോലി ചെയ്തുവരുന്ന നൂറനാട് മുതുകാട്ടുകര സോപനത്തിൽ ശ്രീകുമാർ കാമിയോ ആണ് കോവിഡ് കാലത്തെ ലോക്ക് ഡൗണിൽ ചിത്രകലയിൽ പുത്തൻ സാധ്യതകൾ തേടുന്നത്. 24 ദിവസം മുന്‍പ് ഗൾഫിൽ നിന്നു നാട്ടിലെത്തിയ ശ്രീകുമാർ വീട്ടിലെ ഒഴിവുസമയം പൂർണമായും ചിത്രം വരയ്ക്കാനായി മാറ്റിവയ്ക്കുകയായിരുന്നു. തന്റെ മനസിൽ തെളിയുന്ന എന്തിനെയും നിമിഷങ്ങൾകൊണ്ട് മനോഹരമായി വരയ്ക്കുന്നു എന്നതാണ് ശ്രീകുമാറിനെ വ്യത്യസ്തനാക്കുന്നത് . കുട്ടിക്കാലം മുതൽ ശ്രീകുമാറിന് ചിത്ര രചനയോട് വലിയ താൽപര്യമായിരുന്നു. സ്കൂൾ പഠനകാലത്ത് ചിത്രരചനാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. പ്രകൃതി മനോഹാരിതയും മനുഷ്യമുഖ ഭാവങ്ങളും ചിത്രങ്ങൾക്ക് വിഷയമാകുന്നു. മോഹൻലാൽ, മഞ്ജു വാര്യർ, മോനിഷ, അടൂർ ഗോപാലകൃഷ്ണൻ, നെടുമുടി വേണു,…
Read Moreപത്താംക്ലാസുകാരനെ കൂട്ടുകാർ കൊലപ്പെടുത്തി സംഭവം; അന്വേഷണച്ചുമതല ഡിഐജിക്ക്
പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ 16 കാരനെ സമപ്രായക്കാരായ കുട്ടികള്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണച്ചുമതല ഡിഐജിക്ക്. തിരുവനന്തപുരം റേഞ്ച് ഡിഐജി കോറി സഞ്ജയ് കുമാര്‍ ഗരുഡിനാണ് അന്വേഷണ മേല്‍നോട്ടം. ഇതിന്റെ ഭാഗമായി ഇദ്ദേഹം ഇന്നലെ ജില്ലയില്‍ സന്ദര്‍ശനം നടത്തി. സംഭവസ്ഥലവും പരിസരവും സൂക്ഷ്മമായി പരിശോധിക്കുകയും സംഭവം കണ്ടവരെ നേരിട്ടുകണ്ട് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അന്വേഷണസംഘവുമായും ചര്‍ച്ച നടത്തി. അന്വേഷണ പുരോഗതി വിലയിരുത്തിയ ഡിഐജി അന്വേഷണസംഘത്തിന് നിര്‍ദേശങ്ങള്‍ നല്കി. അന്വേഷണം സംബന്ധിച്ച കേസ്ഡയറി പരിശോധിച്ച ഡിഐജി ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി. ഡിഐജിയോടൊപ്പം ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്.ജോസ്, അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്, കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. കൊലപാതക രീതിയും മൃതദേഹം മറവു ചെയ്യാന്‍ കാട്ടിയ ശൈലിയുമൊക്കെയാണ് ഉന്നത ഉദ്യോഗസ്ഥ…
Read Moreമുണ്ടക്കയത്ത് വാഹനപരിശോധനയ്ക്കിടെ ലോറിഡ്രൈവർ ആറ്റിൽ ചാടി; മുങ്ങിയ ഡ്രൈവറെ കണ്ടെത്താൻ കര്‍ശന പരിശോധന
മുണ്ടക്കയം: പോലീസിൻറെ വാഹന പരിശോധനയ്ക്കിടെ തമിഴ്നാട് അതിർത്തിയിൽ നിന്നും വന്ന മിനിലോറിയിലെ ഡ്രൈവർ ആറ്റിൽ ചാടി. കഴിഞ്ഞ രാത്രി 11.30 ഓടെ ഇടുക്കി-കോട്ടയം ജില്ലാ അതിർത്തിയായ കല്ലേപാലത്തിലാണ് സംഭവം. കോവിഡ് 19 രോഗഭീതിയുടെ ഇടുക്കി ജില്ലാ അതിർത്തിയിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. രാത്രി പച്ചക്കറിയുമായി വന്ന ലോറി പോലീസ് തടഞ്ഞ് ഡ്രൈവറോട് വിവരങ്ങൾ തേടി. കുമളിയിൽ നിന്നു പത്തനംതിട്ടയിലേക്ക് പച്ചക്കറിയുമായി പോകുന്നുവെന്നാണ് ഡ്രൈവർ പോലീസിനോട് പറഞ്ഞത്. തുടർന്ന് വിശദമായി വാഹനം പരിശോധിക്കാൻ തുനിഞ്ഞതോടെ ഡ്രൈവർ പോലീസിനെ വെട്ടിച്ച് പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. പിന്നാലെ പോലീസ് പരിസരങ്ങളിലെല്ലാം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാലത്തിൽ നിന്ന് ഇയാൾ താഴെയുള്ള കുറ്റിക്കാട്ടിലേക്കാണ് വീണതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഡ്രൈവർ രക്ഷപ്പെട്ടതോടെ പോലീസ് നടത്തിയ വിശദ പരിശോധനയിൽ ലോറിയിൽ നിന്നും 400 ഗ്രാം കഞ്ചാവ് കണ്ടെത്തി. ലോറി മുണ്ടക്കയം പോലീസ് കസ്റ്റഡിയിലെടുത്ത് കേസ്…
Read More