മൂലമറ്റം: കോളപ്ര തലയനാട് പള്ളിയുടെ സമീപം പ്രവർത്തിക്കുന്ന വാട്ടർ അഥോറിറ്റിയുടെ ശുദ്ധജല പ്ലാന്റിലെ ക്ലോറിൻ ചോർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകുന്നേരം 5.30നായിരുന്നു സംഭവം. കോള പ്ര പന്പ് ഹൗസിൽ നിന്നും പന്പിംഗ് നടത്തുന്ന വെള്ളം ഈ പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ചാണ് കോടിക്കുളം, വണ്ണപ്പുറം, ഉടുന്പന്നൂർ, കരിമണ്ണൂർ, ആലക്കോട് എന്നീ അഞ്ചു പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നത്. ഇതിനായി ഒരു ടണ്‍ ക്ലോറിൻ സൂക്ഷിക്കുന്ന സിലണ്ടറിന്റെ വാൽവിന്റെ ഭാഗത്താണ് ചോർച്ചയുണ്ടായത്. ക്ലോറിൻ വെള്ളവുമായി കലരുന്ന ഭാഗത്ത് ചോർച്ച ഉണ്ടായത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്. മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് ചോർച്ച ഉണ്ടായ വാൽവിന്റെ ഭാഗം അടച്ച് സുരക്ഷിതമാക്കി. കോളപ്ര പാലത്തിൽ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യം ഇല്ലാത്തതിനാൽ കൂടുതൽ ദൂരം സഞ്ചരിച്ചാണ് ഫയർഫോഴ്സ് വാഹനങ്ങൾ എത്തിയത്. മുട്ടം, കാഞ്ഞാർ പോലീസും സ്ഥലത്തെത്തിയിരുന്നു.
Read MoreCategory: Kottayam
മാസ്ക് ധരിക്കാത്തവർക്ക് പിഴ, അടയ്ക്കേണ്ടത് കോടതിയിൽ; രണ്ടുദിവസങ്ങൾക്കുള്ളിൽ നോട്ടീസ് നൽകിയിരിക്കുന്നത് 106 പേർക്ക്
പത്തനംതിട്ട: മുഖാവരണമില്ലാതെ പുറത്തിറങ്ങുന്നവർക്ക് പോലീസ് ചുമത്തുന്ന പിഴ അടയ്ക്കേണ്ടത് കോടതിയിൽ. ജൂണിൽ കോടതി തുറക്കുന്നതനുസരിച്ച് പിഴ കോടതിയിൽ ഹാജരായി അടയ്ക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ആദ്യ പിഴവിന് 200 രൂപയും പിന്നീടുണ്ടാകുന്ന പിഴവിന് 5000 രൂപയുമാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. രണ്ടുദിവസങ്ങൾക്കുള്ളിൽ 106 പേർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ 17 വരെ നീട്ടിയ സാഹചര്യത്തിൽ, ഓറഞ്ച് മേഖലയിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിൽ നിഷ്കർഷിക്കപ്പെട്ടിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ഹോട്ടലുകളോ റെസ്റ്റോറന്റുകളോ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. ഒരുതരത്തിലുമുള്ള ഒത്തുചേരലുകളും അനുവദിക്കില്ല. രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ ആളുകൾ പുറത്തിറങ്ങരുത്. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മുഖാവരണം ധരിക്കണം. പൊതുസ്ഥലങ്ങളിലെ മദ്യപാനം പുകയില ഉത്പന്നങ്ങളുടെ ഉപയോഗം പാടില്ല തുടങ്ങിയ മുഴുവൻ നിബന്ധനകളും പാലിക്കപ്പെടുന്നതായി നിരീക്ഷിക്കും. ഇവയുടെ ലംഘനങ്ങൾ തടഞ്ഞു ശക്തമായ നിയമനടപടികൾ കൈക്കൊള്ളുന്നത്…
Read Moreപോലീസിന് തലവേദന സൃഷ്ടിച്ച് നാട്ടിലേക്ക് മടങ്ങാൻ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നഗരത്തിൽ…
തൊടുപുഴ: തിരികെ നാട്ടിലേക്ക് പോകാൻ അവസരം തെളിഞ്ഞതോടെ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നഗരത്തിലിറങ്ങിയത് ലോക്ക് ഡൗണിൽ പോലീസിന് തല വേദന സൃഷ്ടിച്ചു. ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് തിരികെ പോകാൻ ട്രെയിൻ സൗകര്യം ഒരുക്കി തുടങ്ങിയതോടെയാണ് ഇന്നലെ തൊടുപുഴ മേഖലയിലെ ക്യാന്പുകളിൽ നിന്നും തൊഴിലാളികൾ ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ തേടി പുറത്തിറങ്ങിയത്. ഇതോടെ നഗരത്തിൽ തിരക്കേറി. പോലീസ് സ്റ്റേഷനു സമീപവും മുനിസിപ്പൽ ഓഫീസിനു മുന്നിലുമാണ് തൊഴിലാളികൾ കൂട്ടത്തോടെ എത്തിയത്. നാട്ടിലേക്ക് പോകാനുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചു നൽകാൻ എത്തിയതായിരുന്നു തൊഴിലാളികൾ. ഇതോടെ പോലീസ് എത്തി തൊഴിലാളികളെ തിരികെ പറഞ്ഞു തിരിച്ചയ്ക്കാൻ ശ്രമിച്ചു. രജിസ്ട്രേഷൻ ഫോം കൈയിലുണ്ടായിരുന്നവരിൽ നിന്നും പോലീസ് ഇതു ശേഖരിച്ചു. മറ്റുള്ളവരെയാണ് പോലീസ് പറഞ്ഞു വിട്ടത്. പോകാൻ വിസമ്മതിച്ചവരെ പോലീസ് വിരട്ടിയോടിച്ചു. നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ അവർ കഴിയുന്ന…
Read Moreകോവിഡ് സംശയം; ആദിവാസി യുവതിയുടെ മൃതദേഹം എട്ടു മണിക്കൂർ തീവ്രപരിചരണ വിഭാഗത്തിൽ
ഗാന്ധിനഗർ: പനി മൂലം മരണമടഞ്ഞ ആദിവാസി യുവതിയുടെ മൃതദേഹം കോവിഡ് സംശയത്തെതുടർന്നു എട്ടു മണിക്കൂർ തീവ്രപരിചരണ വിഭാഗത്തിൽ. പരാതി നൽകിയാൽ പോസ്റ്റ്മോർട്ടം നടത്തേണ്ടി വരുമെന്നതിനാൽ പിറ്റേ ദിവസം മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് പോയി. വ്യാഴാഴ്ച വൈകുന്നേരം 6.30ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയവേ മരിച്ച ഇടുക്കി മാങ്കുളം സ്വദേശിനി വനിത (26)യുടെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ രണ്ടിനുശേഷമാണ് മോർച്ചറിയിലേക്ക് മാറ്റിയത്. കടുത്ത പനിയെത്തുടർന്ന് ഒരാഴ്ചയ്ക്ക് മുന്‍പാണ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിസിൻ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമാകുകയും, വ്യാഴാഴ്ച വൈകുന്നേരം മരിക്കുകയും ചെയ്തു. ചികിത്സയിൽ കഴിയുന്നതിനിടയിൽ കോവിഡ് സംശയം തോന്നിയ ഡോക്ടർമാർ ഇവരുടെ രക്ത,-്രവ സാംന്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ലഭിക്കാതിരുന്നതിനാൽ…
Read Moreകാസർഗോട്ടു പോയ കോട്ടയത്തെ മെഡിക്കൽ സംഘം മടങ്ങിയെത്തി; സംഘാംഗങ്ങളെ ഹോം ക്വാറന്റൈനിലേക്ക് മാറ്റി
ഗാന്ധിനഗർ: കാസർകോഡ് മെഡിക്കൽ കോളജിലെ സേവനത്തിനുശേഷം കോട്ടയം മെഡിക്കൽ കോളജ് സംഘം തിരിച്ചെത്തി. ഇന്നലെ രാത്രി എട്ടിന് എത്തിയ സംഘത്തെ ആർഎംഒ ഡോ.ആർ.പി. രഞ്ചിൻ, കോട്ടയം മെഡിക്കൽ കോളജിലെ കോവിഡ് 19 നോഡൽ ഓഫീസർ ഡോ. ആർ.സജിത്കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. സംഘാംഗങ്ങളെ ഹോം ക്വാറന്റൈനിലേക്ക് മാറ്റി. ചില ജീവനക്കാർക്ക് വീടുകളിൽ അസൗകര്യമുള്ളതിനാൽ ഇവരെ ഏറ്റുമാനൂർ മന്നാമലയിലുള്ള ഒരു സന്നദ്ധ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ അനസ്തേഷ്യ മേധാവി ഡോ. മുരളി കൃഷ്ണന്റെ നേതൃത്വത്തിലുള്ള 25 അംഗ സംഘത്തിൽ 10 വീതം ഡോക്ടർമാർ, നഴ്സുമാർ, അഞ്ച് നഴ്സിംഗ് അസിസ്റ്റന്റുമാർ എന്നിവരായിരുന്നു. ഏപ്രിൽ 15നാണ് സംഘം കാസർഗോഡ് മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ടത്. 14 ദിവസത്തെ സേവനത്തിനുശേഷമാണ് തിരികെ എത്തിയത്. ഇനി 14 ദിവസം ക്വാറന്റൈനിൽ പോയശേഷമേ ഇവർ ഡ്യൂട്ടിക്കായി മെഡിക്കൽ കോളജിൽ എത്തുകയുള്ളൂ.
Read Moreകോട്ടയം മെഡിക്കൽ കോളജിൽ കൊറോണ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് പരാതി
ഗാന്ധിനഗർ: കോവിഡ് 19 സംശയിക്കുന്ന രോഗികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് നിരീക്ഷണ വിഭാഗത്തിലേക്ക് കൊണ്ടു പോകുന്പോൾ കൊറോണ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് പരാതി. ഇന്നലെ ഉച്ചയ്ക്ക് മൂന്നാറിൽ നിന്നെത്തിയ ഒരു രോഗിയും ഇന്നു പുലർച്ചെ രണ്ടിനും നാലിനും വന്ന രോഗികളെയും നിരീക്ഷണ വിഭാഗത്തിലേക്ക് സുരക്ഷാമാർഗങ്ങൾ സ്വീകരിക്കാതെയാണ് എത്തിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നാറിൽ നിന്ന് മൂത്രസംബന്ധമായ അസുഖത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിയ 50കാരനെ പ്രാഥമിക പരിശോധന നടത്തി. പരിശോധനയിൽ കോവിഡ് 19 സംശയം തോന്നിയതിനാൽ യൂറോളജി വാർഡിലേക്ക് അഡ്മിറ്റ് ചെയ്തു. കോവിഡ് 19 സംശയമെന്ന് ഡോക്ടർ കേസ് ഷീറ്റിൽ രേഖപ്പെടുത്തിയതിനാൽ രോഗിയെ കൊറോണ നിരീക്ഷണ വാർഡിലേക്കാണ് അയക്കേണ്ടത്. എന്നാൽ ഈ രോഗിയെ ആശുപത്രി ആംബുലൻസിൽ കയറ്റി ആശുപത്രി പ്രധാന കവാടത്തിൽ കൊണ്ടുചെന്ന് വിട്ടു. പിന്നീട് രോഗിയും ഒപ്പമുള്ള രണ്ടു പേരും യൂറോളജി വാർഡിലേക്ക് നടന്നു…
Read Moreനവജാത ശിശുവിനു നവജീവൻ തുണയായി; ലോക്ക് ഡൗണിൽ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ കുടുങ്ങിയ അച്ഛനെയും മകനെയും വീട്ടിലെത്തിച്ച് നവജീവൻ
ഗാന്ധിനഗർ: മാതാവിന്റെ അസാന്നിധ്യത്തിൽ നവജാത ശിശുവിനെ ചികിത്സയ്ക്കു വിധേയമാക്കിയശേഷം വീട്ടിലെത്താൽ ബുദ്ധിമുട്ടിയ പിതാവിനേയും ശിശുവിനേയും നവജീവൻ വീട്ടിലെത്തിച്ചു. ഇടുക്കി ഉടുന്പൻചോല മുത്തുപ്പാണ്ടിയാണ് തന്റെ അഞ്ചു ദിവസം പ്രായമായ കുഞ്ഞിനെ കുട്ടികളുടെ ആശുപത്രിയിൽ നിന്ന് മാതാവിന്റെ അടുത്ത് എത്തിക്കാൻ പ്രയാസപ്പെട്ടത്. മുത്തുപ്പാണ്ടിയുടെ ഭാര്യ നന്ദിനി കഴിഞ്ഞ 24 ന് ഉച്ചയ്ക്ക് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് രണ്ടാമത്തെ ആണ്‍കുട്ടിക്ക് ജന്മം നൽകിയത്. രാത്രിയായപ്പോൾ കുഞ്ഞിന് കടുത്ത ശ്വാസതടസം. തുടർന്ന് രാത്രി 10ന് കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടു പോകുവാൻ നിർദ്ദേശിക്കുകയും മുത്തുപ്പാണ്ടി കുഞ്ഞുമായി പുലർച്ചെ കുട്ടികളുടെ ആശുപത്രിയിൽ എത്തുകയും ചെയ്തു. കുഞ്ഞിനെ ചൊവാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്തെങ്കിലും ഇടുക്കി, കോട്ടയം റെഡ് സോണ്‍ ആയതിനാൽ വാഹനം കിട്ടാതെയും മറ്റ് വാഹനം പിടിച്ച് പോകുന്നതിനുള്ള പണവുമില്ലാതെ മുത്തുപ്പാണ്ടി വിഷമിച്ചു. ആശുപത്രി അധികൃതരിൽ നിന്ന് വിവരം അറിഞ്ഞ നവജീവൻ ട്രസ്റ്റി…
Read Moreഇടുക്കി താലൂക്കിന് അഭിമാനിക്കാൻ ഒരു തഹസിൽദാർ; ലോക്ക് ഡൗൺ ആയതിനാൽ ഓഫീലേക്ക് ആരും വരുന്നില്ല; വെറുതേ സമയം കളയാൻ ഇല്ലാത്തതിനാൽ താലൂക്കോഫിസിന്റെ പരിസരം കൃഷിയിടമാക്കി വ്യത്യസ്തനാം തഹസിൽദാർ
ചെറുതോണി: ഇടുക്കി താലൂക്ക് ഓഫീസിലുണ്ട് വ്യത്യസ്തനാമൊരു തഹസീൽദാർ. വെളുപ്പിനുതന്നെ താലൂക്കോഫീസിലെത്തി വാഴ, കപ്പ തുടങ്ങിയവ കൃഷിചെയ്യാനായി സ്ഥലം ഒരുക്കുന്ന തിരക്കിലാണിദ്ദേഹം. കാർഷിക കുടുംബത്തിൽ ജനിച്ചുവളർന്ന കഞ്ഞിക്കുഴി സ്വദേശിയായ വിൻസെന്റ് ജോസഫ് എന്ന തഹസീൽദാറാണ് റവന്യു വകുപ്പിനുതന്നെ മാതൃകയായിരിക്കുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി ജില്ല ഡബിൾ ലോക്ക് ഡൗണിലായിരിക്കയാണ്. മണിയാറൻകുടിയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചതിനാൽ ഇടുക്കി താലൂക്ക് ഓഫീസ് സ്ഥിതിചെയ്യുന്ന വാഴത്തോപ്പ് പഞ്ചായത്തിൽ കർശനനിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റവന്യു ഉദ്യോഗസ്ഥർക്ക് അവധി നൽകിയിട്ടില്ലെങ്കിലും താലൂക്കോഫീസിലേക്ക് പൊതുജനങ്ങൾ വരുന്നില്ല. എങ്കിലും രാവിലെതന്നെ തഹസീൽദാർ ഓഫീസിലെത്തും. ഓഫീസ് സമയത്തിനുമുന്പേ പറന്പിലെ പണികൾ ചെയ്തുതീർക്കാനായി ഒൗദ്യോഗിക വസ്ത്രങ്ങൾ അഴിച്ചുവയ്ക്കും. വസ്ത്രംമാറ്റി പിന്നെ മണ്‍വെട്ടിയും പണിയായുധങ്ങളുമായി കൃഷിയിടത്തിലേക്കിറങ്ങും. മൂന്നേക്കർ സ്ഥലമാണ് ഇടുക്കി താലൂക്കോഫീസിനായി കെ എസ്ഇബി വിട്ടുനൽകിയത്. ഓഫീസ് കെട്ടിടത്തിനുപുറമെ കാടുകയറിയ സ്ഥലം വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കി മാറ്റുകയാണ് ഈ ഉദ്യോഗസ്ഥൻ. ഓഫീസിൽ മറ്റു ജീവനക്കാരെത്തുന്നതിനുമുന്പേ…
Read Moreരാജവെമ്പാലയ്ക്ക് എന്ത് ലോക്ക്ഡൗണ്‍! ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ രാജവെമ്പാല നാട്ടുകാരുടെ ഉറക്കംകെടുത്തി
ചെറുതോണി: ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള വാഴത്തോപ്പ് പഞ്ചായത്തിൽ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ രാജവെന്പാല നാട്ടുകാരുടെ ഉറക്കംകെടുത്തി. മണിയാറൻകുടി കാട്ടുകുന്നേൽ ജോണിയുടെ വീട്ടിലാണ് രാജവെന്പാല അതിഥിയായെത്തിയത്. ഇന്നലെ രാത്രി രണ്ടോടെയാണ് രാജവെന്പാല വീട്ടുകാരുടെ കണ്ണിൽപെട്ടത്. കഴിഞ്ഞദിവസം ഇവരുടെ തൊഴുത്തിലുണ്ടായ കിടാരി രാത്രി പുറത്തിറങ്ങിയ ശബ്ദംകേട്ടുണർന്ന വീട്ടുകാർ തൊഴുത്തിനുസമീപം രാജവെന്പാലയെ കണ്ടെത്തി. ഉടൻതന്നെ അയൽവാസികളെ വിവരമറിയിച്ചു. വീട്ടുകാരും അയൽവാസികളുംചേർന്ന് നേരം വെളുക്കുന്നതുവരെ പാന്പിനു കാവലിരുന്നു. വെളുപ്പിന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരോടൊപ്പം തെരച്ചിൽ നടത്തിയെങ്കിലും മാളത്തിൽ ഒളിച്ച പാന്പിനെ കണ്ടെത്താനായില്ല. ആളുകൾക്ക് കൂട്ടംകൂടാൻ കഴിയാത്തതിനാൽ ഉൗഴംവച്ചായിരുന്നു കാവലിരുന്നത്. രാജവെന്പാലയെ പിടികൂടാനാവാത്തത് വീട്ടുകാരേയും നാട്ടുകാരേയും ഭീതിയിലാക്കിയിരിക്കുകയാണ്.
Read Moreമഹാരാഷ്ട്രയിൽനിന്നും വാഹനങ്ങൾ മാറിമാറികയറി എത്തിയ യുവാവിനെ ക്വാറന്റൈനിലാക്കി
മറയൂർ: മഹാരാഷ്ട്രയിൽനിന്നും പല വാഹനങ്ങൾ കയറി മറയൂരിലെത്തിയ യുവാവിനെ ക്വാറന്റൈനിലാക്കി. മറയൂർ പയസ് നഗർ സ്വദേശി മണികണ്ഠനാണ് നടന്നും ചരക്കുലോറിയിലും ബൈക്കിലുമായി കേരളത്തിലെത്തിയത്. കഴിഞ്ഞ നവംബർ മുതൽ യുവാവ് മഹാരാഷ്ട്രയിൽ അരോണയിലെ സ്വകാര്യ കന്പനിയിലാണ് ജോലിചെയ്തിരുന്നത്. ഇവരുടെ കന്പനി തന്നെയാണ് ഭക്ഷണവും താമസ സൗകര്യവും ഒരൂക്കിയിരുന്നത്. രാജ്യം മുഴുവൻ ലോക്ക് ഡൗണ്‍ ആയപ്പോൾ ജോലിചെയ്തിരൂന്ന കന്പനിയും വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ യുവാക്കളെ കൈയൊഴിയുകയായിരുന്നു. ആദ്യ ആഴ്ച പിന്നിട്ടതോടെ ഭക്ഷണം ലഭിക്കാതായി. പിന്നീട് താമസസ്ഥലത്തുനിന്നും വാടക നൽകാത്തതിന്റെ പേരിൽ പുറത്താക്കി. പോലീസിന്റെ സഹായമോ ഭക്ഷണമോ ലഭിക്കാതെവന്നപ്പോൾ നാടുകളിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. താമസ സ്ഥലത്തുനിന്നും നടന്ന് മാർക്കറ്റിലെത്തി തമിഴ്നാട്ടിലേക്ക് ചരക്കൂമായി വരുന്ന ലോറി കണ്ടുപിടിച്ച് സഹായം അഭ്യർഥിച്ചു. 2000 രൂപ നൽകിയാൽ ഈറോഡിലെത്തിക്കാമെന്ന് അറിയിച്ചതിനേതുടർന്ന് തുക നൽകി. ചൊവ്വാഴ്ച പുലർച്ചെ ഈറോഡിലെത്തി. ഇവിടെനിന്നൂം ഇവർ തന്നെ കോയന്പത്തൂരിലേക്ക് മറ്റൊരു ലോറിയിൽ കയറ്റിവിട്ടു.…
Read More