ഉടുന്പന്നൂർ മ​ല​യി​ഞ്ചി​യി​ൽ കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം: ഭയന്ന് വിറച്ച് നാട്ടുകാർ

തൊ​ടു​പു​ഴ: ഉ​ടു​ന്പ​ന്നൂ​ർ മ​ല​യി​ഞ്ചി​യി​ൽ കാ​ട്ടാ​ന​യു​ടെ പ​രാ​ക്ര​മം. ഒ​രു വീ​ട് കാ​ട്ടാ​ന ത​ക​ർ​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ല​യി​ഞ്ചി കാ​ക്ക​യാ​നി​ക്ക​ൽ ച​ന്ദ്ര​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണമു​ണ്ടാ​യ​ത്. വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല. ഇ​വി​ടെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​ർ മ​റ്റൊ​രു മേ​ഖ​ല​യി​ൽ ജോ​ലി​ക്കാ​യി പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ന ആ​ക്ര​മ​ണം ഭ​യ​ന്ന് ച​ന്ദ്ര​നും കു​ടും​ബ​വും ഇ​പ്പോ​ൾ ഇ​വി​ടെനി​ന്നു മാ​റിത്താമ​സി​ക്കു​ക​യാ​ണ്.

മ​ല​യി​ഞ്ചി പു​ഴ​യ്ക്ക് അ​ക്ക​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് സം​ഭ​വം. തൊ​ടു​പു​ഴ വ​നം റേ​ഞ്ചി​നു കീ​ഴി​ൽ വ​രു​ന്ന വേ​ളൂ​ർ വ​ന മേ​ഖ​ല​യി​ൽനി​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ പ​തി​വാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കെ​ത്തു​ന്ന​ത്.

ഏ​താ​നും ദി​വ​സം മു​ന്പ് ആ​ൾ​ക്ക​ല്ല് ക​രി​മു​ണ്ട​യ്ക്ക​ൽ ച​ന്ദ്ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ 200 ഓ​ളം വാ​ഴ​ക​ൾ കാ​ട്ടാ​ന ന​ശി​പ്പി​ച്ചി​രു​ന്നു. മ​ല​യി​ഞ്ചി മേ​ഖ​ല​യി​ൽ പ​തി​വാ​യി കൃ​ഷി​യും മ​റ്റും ന​ശി​പ്പി​ക്കു​ന്ന ഒ​റ്റ​യാ​നാ​ണ് വീ​ടും​കൃ​ഷി​യും ന​ശി​പ്പി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഈ ​വീ​ടി​നു നേ​രേ മു​ൻ​പും ര​ണ്ടു ത​വ​ണ കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​വി​ടെ പ​തി​വാ​യി കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ അ​തീ​വ ഭീ​തി​യി​ലാ​ണ്. മ​ല​യി​ഞ്ചി, ആ​ൾ​ക്ക​ല്ല് മേ​ഖ​ല​യി​ൽ ക​ഴി​യു​ന്ന 500 കു​ടും​ബ​ങ്ങ​ൾ കാ​ട്ടാ​ന ആ​ക്ര​മ​ണ ഭീ​തി​യി​ലാ​ണ്.

ജ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന ബൗ​ണ്ട​റി -മ​ല​യി​ഞ്ചി റോ​ഡി​ലും കാ​ട്ടാ​ന ഇ​റ​ങ്ങാ​റു​ണ്ട്. ഈ ​റോ​ഡി​ൽ രാ​ത്രി സ​മ​യ​ത്ത് വൈ​ദ്യു​തി വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് ജ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കു ക​ട​ക്കാ​തി​രി​ക്കാ​നാ​യി ഫെ​ൻ​സിം​ഗ് സം​വി​ധാ​ന​വും ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ​ക​ൽ സ​മ​യം വ​ന​ത്തി​ൽ ക​ഴി​ഞ്ഞ് രാ​ത്രി​യോ​ടെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ് കാ​ട്ടാ​ന​ക​ൾ ചെ​യ്യു​ന്ന​ത്.

കേ​ൾ​വി​ക്കു​റ​വു​ള്ള ഒ​റ്റ​യാ​നാ​ണ് രാ​ത്രികാ​ല​ത്തി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്. പ​ക​ൽ വ​ന​ത്തി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ ഇ​തി​നെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്കു തു​ര​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് വ​നം​വ​കു​പ്പ് പ​റ​യു​ന്ന​ത്. കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ വ​നം വ​കു​പ്പ് ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ ആ​ൾ​ക്ക​ല്ലി​ലെ വ​നം​വ​കു​പ്പ് ഓ​ഫീ​സി​ലേ​ക്കു നാ​ട്ടു​കാ​ർ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.

Related posts

Leave a Comment