ശബരിമല: ശബരിമലയിൽ നാളെ മകരവിളക്ക്. പുലർച്ചെ 2.09നാണ് മകരസംക്രമപൂജ. വൈകുന്നേരം തിരുവാഭരണങ്ങൾ ചാർത്തിയുള്ള ദീപാരാധന വൈകുന്നേരം 6.30 ഓടെ സന്നിധാനത്തു നടക്കും. ഇതേസമയം പൊന്നന്പലമേട്ടിൽ മകരജ്യോതി തെളിയും. മകരസംക്രമസന്ധ്യയിലെ ജ്യോതിദർശനത്തിനായി ആയിരക്കണക്കിനു ഭക്തജനങ്ങൾ ശബരിമലയിലെത്തും. എരുമേലിയിൽ പേട്ട കെട്ടിയെത്തുന്ന സംഘത്തിന്റെ ചുമതലയിൽ ഇന്നു പന്പയിൽ സദ്യയും വൈകുന്നേരം വിളക്കും നടക്കും. പന്പസദ്യയും പന്പവിളക്കും കഴിഞ്ഞ മലചവിട്ടുകയാണ് ആചാരം. നാളെ ഉച്ചകഴിഞ്ഞ് പന്പയിൽനിന്നു സന്നിധാനത്തേക്കു ഭക്തരെ കടത്തിവിടുന്നതിൽ നിയന്ത്രണമുണ്ടാകും. മകരജ്യോതി ദർശനത്തിനു ശേഷം സന്നിധാനത്തുള്ള അയ്യപ്പഭക്തർ താഴേക്കിറങ്ങിയതിനുശേഷമേ പന്പയിൽനിന്ന് ആളെ കടത്തിവിടുകയുള്ളൂ. ജ്യോതി ദർശനത്തിനായി അയ്യപ്പഭക്തർ കാത്തിരിക്കുന്ന സ്ഥലങ്ങളിലെല്ലാം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡുകൾ നിർമിച്ചും സുരക്ഷാ ജീവനക്കാരെ നിയോഗിച്ചും ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. മകരവിളക്കിനു മുന്നോടിയായ ശുദ്ധിക്രിയകൾ ആരംഭിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്നലെ വൈകുന്നേരം നട തുറന്നപ്പോൾ പ്രാസാദ ശുദ്ധിക്രിയകൾ നടന്നു. ഇന്ന് ഉഷഃപൂജയേ തുടർന്ന്…
Read MoreCategory: Kottayam
ചെറുവള്ളി എസ്റ്റേറ്റ്; സംസ്ഥാന സർക്കാർ പാലാ സബ് കോടതിയിൽ നൽകിയ അന്യായത്തിൽ വിസ്താരം അടുത്തമാസം
കോട്ടയം: എരുമേലിയിലെ നിർദിഷ്ട ശബരി വിമാനത്താവളം നിർമാണത്തിന് തിരുവല്ല ബിലീവേഴ്സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ പാലാ സബ് കോടതിയിൽ നൽകിയ അന്യായത്തിൽ അടുത്ത മാസം വിസ്താരം തുടങ്ങും. ബിലീവേഴ്സ് ചർച്ചിനു കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിൽ അയന ട്രസ്റ്റിനോ അഭ്യുദയകാംക്ഷികൾക്കോ എതിർപ്പുള്ള പക്ഷം എതിർകക്ഷിയെന്ന നിലയിൽ കേസിൽ സർക്കാരിനെതിരേ കക്ഷി ചേരാനുള്ള പൊതുഅറിയിപ്പ് എന്ന നിലയിൽ പത്രപരസ്യം നൽകാനും കോടതി ഉത്തരവായി. ബിഷപ് റവ. കെ.പി. യോഹന്നാൻ നേതൃത്വം നൽകുന്ന ബിലീവേഴ്സ് ചർച്ചിലെ അംഗങ്ങളെയും അഭ്യുദയകാംക്ഷികളും ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ അന്യായം നൽകിയതായുള്ള വിവരം പത്രപ്പരസ്യത്തിലൂടെ അറിയിച്ചശേഷം വിസ്താരം തുടങ്ങാം എന്നതാണ് കോടതി നിലപാടെന്ന് സർക്കാരിനുവേണ്ടി ഹാരജായ ഗവ. പ്ലീഡർ സജി കൊടുവത്ത് പറഞ്ഞു. പാട്ടക്കാലാവധി കഴിഞ്ഞതും സംസ്ഥാന സർക്കാരിൽ വന്നുചേരേണ്ടതുമായ വസ്തുവാണ്…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽവെന്റിലേറ്റർ സൗകര്യമില്ല; അയ്യപ്പ ഭക്തൻ മരിച്ചു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വെന്റിലേറ്റർ സൗകര്യമില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച അയ്യപ്പഭക്തൻ മരിച്ചു. പാലക്കാട് ഓളശേരി പാളയം ഒന്ന് പുത്തൻവീട്ടിൽ കൃഷ്ണൻ കുട്ടി (56) ആണ് മരിച്ചത്. ശബരിമല ദർശനത്തിനായി ശനിയാഴ്ച രാവിലെ ആറിന് രണ്ട് സുഹൃത്തുക്കൾക്കൊപ്പം പന്പയിലെത്തിയ കൃഷ്ണൻകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ ട്രോളിയിലാണ് സന്നിധാനത്ത് എത്തിയത്. എട്ടിനു സന്നിധാനത്ത് എത്തിയപ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഉടൻ തന്നെ സന്നിധാനത്തുള്ള ഡോക്ടർമാർ പരിശോധന നടത്തുകയും വേഗത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം പ്രാഥമിക പരിശോധന നടത്തി ആറാം വാർഡിലേക്ക് (മെഡിസിൻ) മാറ്റി. എന്നാൽ കൃഷ്ണൻകുട്ടിയുടെ ആരോഗ്യനില വളരെ മോശമായതിനാൽ വെന്റിലേറ്റർ സൗകര്യം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഇന്നലെ രാത്രി ഏഴ് മണിയായിട്ടും വെന്റിലേറ്റർ ലഭിക്കാതിരുന്നതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ കൃഷ്ണൻകുട്ടിയെ…
Read Moreമൂന്നംഗ കുടുംബം വീടിനുള്ളിൽ ജീവനൊടുക്കിയ സംഭവം; മരിച്ച അഖിലയുടെ കാമുകൻ പോലീസ് പിടിയിൽ
തലയോലപ്പറന്പ്: മൂന്നംഗ കുടുംബം വീടിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വൈക്കം മേവെള്ളൂർ മടത്തേടം മേനാക്കൽ എം.കെ. ബിനോയി (ബോസ്- 49), ഭാര്യ സെലീന (48), മകൾ അഖില (17) എന്നിവരെയാണ് ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനോയിയും ഭാര്യ സെലീനയും കിടപ്പുമുറിയിലെ ജനലഴികളിൽ തൂങ്ങിമരിച്ച നിലയിലും ഇളയ മകൾ അഖിലയെ കിടപ്പുമുറിയിലെ ഫാനിലുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ കിടപ്പു മുറിയിൽ തൂങ്ങി നിൽക്കുന്നതു കണ്ട അഖില പിറവത്തു താമസിക്കുന്ന സഹോദരി അമലുവിനെ വിളിച്ചു വിവരം പറഞ്ഞിരുന്നു. പിന്നീട് കൈ ഞരന്പു മുറിച്ചശേഷം അഖില കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങുകയായിരുന്നു. അമലു വെള്ളൂരിലുള്ള മാതൃസഹോദരിയെ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ഉടനെയെത്തി മൂവരെയും കുരുക്കറുത്ത് പൊതിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഖില വെള്ളൂർ…
Read Moreമകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം; തിരുവാഭരണ ഘോഷയാത്ര ഇന്ന്
പത്തനംതിട്ട: മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ തിങ്കളാഴ്ച പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും. പന്തളം സ്രാന്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണു ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങൾ ശിരസിലേറ്റി കാൽനടയായി ശബരിമലയിൽ എത്തിക്കുന്നത്. പന്തളം വലിയതന്പുരാൻ പി. രാമവർമരാജയുടെ പ്രതിനിധിയായി ഉത്രംനാൾ പ്രദീപ് കുമാർ വർമയാണ് ഇത്തവണ ഘോഷയാത്രയെ അനുഗമിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 4.30നു തിരുവാഭരണങ്ങൾ കൊട്ടാരത്തിൽനിന്ന് വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. ഉച്ചയ്ക്ക് 12 വരെ ഭക്തർക്ക് തിരുവാഭരണങ്ങൾ ദർശിക്കാനുള്ള സൗകര്യമുണ്ടാകും. പതിനനഞ്ചിനാണു മകരവിളക്ക്. പരന്പരാഗത പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്രക്കു വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും സ്വീകരണമൊരുക്കും. മകരവിളക്കു ദിവസം വൈകിട്ട് സന്നിധാനത്തെന്നുന്ന തിരുവാരണ ഘോഷയാത്രയെ തന്ത്രിയും മേൽശാന്തിയും ദേവസ്വം അധികൃതരും വരവേൽക്കും. തുടർന്നു തിരുവാഭരണം ചാർത്തി ദീപാരാധനയും പൂജയും നടക്കും. തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ചു വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഏകോപനം…
Read Moreപ്രണയ നൈരാശ്യം! ലൈവ് വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കി; സംഭവം പീരുമേട്
പീരുമേട്: ലൈവ് വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കി. പീരുമേട് പള്ളിക്കുന്ന് സ്വദേശി സ്റ്റാഗ് ബ്രൂക്ക് തേയിലത്തോട്ടത്തിൽ സുരേഷിന്റെ മകൾ ബിരുദ വിദ്യാർഥിനി സൗമ്യ (21) യാണ് തൂങ്ങിമരിച്ചത്. പ്രണയ നൈരാശ്യമാണ് കാരണമെന്നു പോലീസ് അറിയിച്ചു. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. പ്രണയബന്ധം തകർന്നതിന്റെ ദേഷ്യത്തിൽ സൗമ്യ ഏലപ്പാറ കീഴേപെരുന്തറ സ്വദേശി അനീഷിനെ വീഡിയോകോൾ ചെയ്തശേഷം തൂങ്ങി മരിക്കുകയായിരുന്നു. അനീഷ് ഏലപ്പാറയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അനീഷാണ് വിവരം പോലീസിനെ അറിയിച്ചത്. പീരുമേട് പോലീസ് അനീഷിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഇരുവരും അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.
Read Moreപാട്ടിന്റെ ഗതിക്കനുസരിച്ച് വെള്ളത്തുള്ളികൾ വാനിൽ! വിനോദസഞ്ചാരികൾക്ക് കൗതുക കാഴ്ചയായി കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ വാട്ടർ ഫൗണ്ടൻ
മണ്ണാർക്കാട്: വിനോദസഞ്ചാരികൾക്ക് കൗതുക കാഴ്ചയായി കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ പുതിയതായി വാട്ടർ ഫൗണ്ടൻ സ്ഥാപിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ വെള്ളത്തുള്ളികൾ നൃത്തം വയ്ക്കുന്ന പ്രതീതിയിലാണ് ഫൗണ്ടൻ രൂപകല്പന ചെയ്തിരിക്കുന്നത്. പാട്ടിന്റെ ഗതിക്കനുസരിച്ച് വെള്ളത്തുള്ളികൾ വാനിൽ ഉയർന്നു പൊങ്ങുന്നതോടെ കാണികൾ കരഘോഷവും ആർപ്പുവിളിയും മുഴക്കും. ഉദ്യാനവും ഡാമും കണ്ടുമടുത്ത വിനോദസഞ്ചാരികൾക്കായി മൈസൂർ ബൊട്ടാണിക്കൽ ഗാർഡനിലെ വാട്ടർ ഫൗണ്ടന്റെ മാതൃകയിലാണ് കാഞ്ഞിരപ്പുഴയിലെ വാട്ടർ ഫൗണ്ടൻ സ്ഥാപിച്ചിരിക്കുന്നത്.ദിനംപ്രതി നിരവധി സന്ദർശകരാണ് കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെത്തുന്നത്. നിലയിൽ ജില്ലയിലെ ആകെയുള്ള വാട്ടർ ഫൗണ്ടൻ ഇതുമാത്രമാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലാണ് വിനോദസഞ്ചാരികൾക്കായി ഈ നവ്യാനുഭവം ഒരുക്കിയത്. ഏതാനും മാസംമുന്‍പാണ് മൂന്നുകോടി രൂപ ചെലവഴിച്ച് കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ നവീകരണ പ്രവൃത്തികൾ നടത്തിയത്. ഇക്കാലത്താണ് വാട്ടർ ഫൗണ്ടന്റെ നിർമാണവും നടത്തിയത്. മുന്‍പ് ഇവിടെ കുളമായിരുന്നു ഉണ്ടായിരുന്നത്.ഈ കുളം നവീകരിച്ചാണ് വാട്ടർ ഫൗണ്ടൻ സ്ഥാപിച്ചത്. ഇതിനു പുറമേ കുട്ടികളുടെ പാർക്ക്, സ്വിമ്മിംഗ്…
Read Moreഅഞ്ചുവർഷത്തിനുള്ളിൽ 70-ൽപരം കൊലപാതകങ്ങൾ! പ്രണയനിഷേധ കൊലപാതകങ്ങൾക്ക് അറുതിവരുത്താൻ സർക്കാർ ഇടപെടണമെന്ന്
കട്ടപ്പന: കേരളത്തിലെ പ്രണയനിഷേധ കൊലപാതകങ്ങൾക്ക് അറുതിവരുത്താൻ സർക്കാർ കണ്ണുതുറന്ന് പ്രവർത്തിക്കണമെന്ന് ജനശ്രീ ജില്ലാമിഷൻ ആവശ്യപ്പെട്ടു. അഞ്ചുവർഷത്തിനുള്ളിൽ 70-ൽപരം കൊലപാതകങ്ങൾ പ്രണയ നിഷേധത്തെതുടർന്ന് സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. കൊലപാതകികളിൽ ഭൂരിപക്ഷവും മദ്യപാനികളും മയക്കുമരുന്നിന് അടിമകളുമായ യുവാക്കളാണ്. കത്തിക്കു കുത്തിയും പെട്രോളൊഴിച്ച് കത്തിച്ചും പെണ്‍ജീവിതങ്ങളെ തകർക്കുന്ന കാമുകൻമാരെ നേരിടാൻ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പെണ്ണിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും ഏറിവരികയാണ്. കാമുകശല്യത്തിനെതിരേ നൂറുകണക്കിന് പെണ്‍കുട്ടികളുടെ ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടെങ്കിലും ഒട്ടുമുക്കാലും കൊലപാതകത്തിലാണ് കലാശിച്ചത്. പരാതി ലഭിച്ച കേസുകളെങ്കിലും പരിഹരിക്കാൻ കഴിയാത്ത പോലീസ് നടപടി അപലപനീയമാണെന്ന് ചെയർമാൻ വൈ.സി. സ്റ്റീഫന്റെ അധ്യക്ഷതയിൽ കൂടിയ യോഗം വിലയിരുത്തി.
Read Moreമൂന്നാർ തേയിലത്തോട്ടം മേഖലയിൽ മേയുന്ന പശുക്കൾ കൂട്ടത്തോടെ ചത്തുവീഴുന്നു; പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നത്…
മറയൂർ: മൂന്നാർ തേയിലത്തോട്ടം മേഖലയിൽ മേയുന്ന പശുക്കൾ കൂട്ടത്തോടെ ചത്തുവീഴുന്നു. മൂന്നാർ പഞ്ചായത്തിലെ വുഡ്ബ്രയർ ഗ്രൂപ്പിന്റെ കീഴിലുള്ള പാന്പൻമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ പശുക്കളാണ് ചത്തത്. രാവിലെ മേയാൻ വിടുന്ന പശുക്കൾ പെട്ടെന്ന് കൈകാലുകൾ കുടഞ്ഞ് നിലത്തുവീണ് അല്പസമയത്തിനൂള്ളിൽ ചാകുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തോട്ടം തൊഴിലാളികളായ അഞ്ചുപേരുടെ ആറു പശുക്കളാണ് ചത്തത്. പശുക്കൾ ചത്തുവീഴുന്ന വിവരം തോട്ടം തൊഴിലാളികൾ അറിയച്ചതിനേതുടർന്ന് മൂന്നാർ വെറ്ററിനറി സർജൻ ഡോ. ആർ. രാമസാമി സ്ഥലത്തെത്തി പശുക്കളുടെ പോസ്റ്റ്മോർട്ടം നടത്തി. കാൽസ്യത്തിന്റെ കുറവുമൂലമുണ്ടാകുന്ന മിൽക് ഫീവർ എന്ന അസുഖത്തെതുടർന്നാണ് ഇത്തരത്തിൽ ചാകുന്നതിന് കാരണമെന്ന് ഡോക്ടർ പറഞ്ഞു. സമീപത്ത് ഇത്തരത്തിൽ കാൽസ്യം കുറവുള്ള പശുക്കൾക്ക് പ്രതിരോധത്തിനായി കാൽസ്യം മരുന്നുകൾ നൽകിയതായും അദ്ദേഹം അറിയിച്ചു.
Read Moreദീർഘദൂര യാത്രകളെ ഇഷ്ടപ്പെടുന്ന സഹോദരങ്ങള്‍! എബിനും ലിബിനും രാജ്യം ചുറ്റുകയാണ്; ഒരുദിവസം ചെലവാകുന്നത് 350 രൂപ മാത്രം
കട്ടപ്പന: ദീർഘദൂര യാത്രകളെ ഇഷ്ടപ്പെടുന്ന സഹോദരങ്ങളാണ് കണ്ണൂർ ഇരിട്ടി നെച്ചിയാട്ട് എബിൻ വർഗീസും ലിബിൻ വർഗീസും. മൂന്നു വർഷംകൊണ്ട് ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും സഞ്ചരിക്കാനിറങ്ങിയ ഇവർ ഇപ്പോൾ ഇടുക്കിയെ അറിയുന്ന തിരക്കിലാണ്. മൂന്നുമാസം മുന്‍പ് കണ്ണൂരിൽനിന്നും പുറപ്പെട്ട ഇരുവരും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ ഇതിനോടകം പിന്നിട്ടുകഴിഞ്ഞു. വാഹനങ്ങൾ വീടുകളാക്കി വിനോദ സഞ്ചാരത്തിനിറങ്ങുന്ന പ്രവണത യൂറോപ്യൻ രാജ്യങ്ങളിൽ സാധാരണമാണെന്നും ഇത്തരം യാത്രകൾ ഇന്ത്യയിൽ അപൂർവമാണെന്നും ഇവർ പറയുന്നു. ഏഴുപേർക്ക് സഞ്ചരിക്കാൻ കഴിയുന്ന വാഹനമാണ് ഇവരുടെ ഭവനം. ഭക്ഷണം പാകംചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം ഇതിനുള്ളിലാണ്. ഒരുദിവസം ചെലവാകുന്നത് 350 രൂപ മാത്രം. പുറത്തുനിന്നും ഒരു ഭക്ഷണംപോലും ഇവർ കഴിക്കാറില്ല. ഇടുക്കി ജില്ലയിൽ കഴിഞ്ഞ 20 ദിവസമായി ഇവർ ഉണ്ട്. ഒരുമാസംകൂടി ഇടുക്കിയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ സഞ്ചരിച്ചശേഷമാണ് തിരികെ പോകുക. യാത്രയുടെ വിശേഷങ്ങൾ യൂട്യൂബ്…
Read More