ചങ്ങനാശേരി: വ്യാപാരസ്ഥാപനങ്ങളിൽനിന്ന് പിഴയുടെ പേരിൽ രസീത് നൽകാതെ പണം വാങ്ങിയ ചങ്ങനാശേരിയിലെ മുൻ ലീഗൽ മെട്രോളജി ഇൻസ്പക്ടർക്കെതിരേ പോലീസ് കേസ്. വൈക്കം സ്വദേശി പ്രീനു പുഷ്പനെതിരേയാണ് പോലീസ് കേസെടുത്തത്. ഒന്നാം നന്പർ ബസ്റ്റാൻഡിന് അടുത്തുള്ള ഒരു പെയിന്റ് കടയിൽനിന്ന് 10,000രൂപ, പൂച്ചിമുക്കിലുള്ള സ്പെയർപാർട്സ് കടയിൽനിന്ന് 24,000രൂപ എന്നിങ്ങനെ തുക വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തുക വാങ്ങിയെങ്കിലും രസീത് നൽകിയില്ലെന്ന് വ്യാപാരസ്ഥാപന ഉടമകൾ പോലീസിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ ഉദ്യോഗസ്ഥൻ കോട്ടയത്തും സമാനമായ രീതിയിൽ ക്രമക്കേട് നടത്തിയിരുന്നു. ഇതേത്തുടർന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പുതിയ ഉദ്യോഗസ്ഥൻ ചാർജെടുത്തപ്പോൾ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമക്കേടുകളുടെ വിവരങ്ങൾ പുറത്തായത്. റവന്യൂ ടവർ പ്രവർത്തിക്കുന്ന ലീഗൽ മെട്രോളജി ഓഫീസിലെ രജിസ്റ്ററിന്റെ രണ്ട് പേപ്പർ കീറിമാറ്റിയതായും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ചങ്ങനാശേരി സിഐ പി.വി. മനോജ്കുമാർ, എസ്ഐ ഷമീർഖാൻ, ക്രൈം എസ്ഐ…
Read MoreCategory: Kottayam
അക്ഷര നഗരിയില്‍ ആസാം ജനതയുടെ നിറപ്പകിട്ടാര്‍ന്ന മാഗ് ബിഹു ആഘോഷം; ഒരു വര്‍ഷക്കാലത്തെ പ്രയത്നഫലം കേരളമണ്ണില്‍ ആഘോഷിക്കുമ്പോള്‍…
ലിജിൻ കെ ഈപ്പൻ കോട്ടയം: അക്ഷര നഗരിയിൽ ആസാം ജനതയുടെ നിറപ്പകിട്ടാർന്ന മാഗ് ബിഹു ആഘോഷം. സൂര്യൻ മകരരാശിയിൽ പ്രവേശിക്കുന്ന ഈ ദിനത്തിൽ പുതുവർഷത്തെ വരവേൽക്കുന്ന സംസ്കാരമാണ് ആസാം കർഷകർക്കുള്ളത്. വീടും നാടും ഒരുങ്ങി ഒരു വാരം നിറഞ്ഞു നിൽക്കുന്നതാണ് വിളവെടുപ്പ് ഉത്സവമായ മാഗ് ബിഹുവിന്റേത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അതു കൊണ്ടാടുന്പോൾ കേരളത്തിന്റെ അക്ഷര നഗരയിൽ പലയിടത്തും മാഗ് ബിഹു ആഘോഷമാക്കുന്ന ഒരു പറ്റം ജനതയുണ്ട്. ആസാമിൽ നിന്നും തൊഴിലു തേടിയെത്തിയ ചെറു കൂട്ടങ്ങളാണ് കോട്ടയത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാഗ് ബിഹു ആഘോഷിച്ചത്്. വിളവെടുപ്പിനു ശേഷമുള്ള കാലമാണ് മാഗ് ബിഹു ഉൽസവത്തിന്റേത്. ഭക്ഷണത്തിനും ഉൽസവത്തിനുമുള്ള കാലഘട്ടം. ഒരു വർഷക്കാലത്തെ പ്രയത്നഫലം കേരളമണ്ണിൽ ആഘോഷിക്കുന്പോൾ മാഗ് ബിഹുവിലൂടെ തങ്ങളുടെ തന്നെ സ്വത്വത്തെ തേടുകയാണ് ഈ ജനത. ബിഹുവിന്റെ പ്രധാന ചടങ്ങാണ് വിറക് പിരമിഡ് ആകൃതിയിൽ അടുക്കിയ മേജി…
Read Moreമകരവിളക്കിന്റെ പുണ്യംതേടി ശബരിമലയിൽ ഭക്തജന തിരക്ക്; സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി പോലീസും
ശബരിമല: മകരവിളക്കിന്റെ പുണ്യംതേടിയെത്തിയ ഭക്തസഹസ്രങ്ങളുടെ തിരക്കിലമർന്ന് ശബരിമല. സന്നിധാനവും പരിസരങ്ങളും പന്പയും നിലയ്ക്കലുമെല്ലാം തീർഥാടകരുടെ തിരക്കിലാണ്. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും സംവിധാനങ്ങൾ പോലീസ്, എൻഡിആർഎഫ് , ദ്രുതകർമസേനാ വിഭാഗങ്ങൾ ശക്തമാക്കിയിട്ടുണ്ട്.തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതൽ പോലീസ് ചുമതലയേറ്റു. നിലവിലുള്ളവരെക്കൂടാതെ 200 ഓളം പോലീസുകാരെയാണ് പുതുതായി തിരക്ക് നിയന്ത്രിക്കുന്ന ജോലികൾക്ക് മാത്രമായി നിയോഗിച്ചിട്ടുള്ളത്. മകരവിളക്ക് കഴിഞ്ഞ ശേഷം ഭക്തർ തിരിച്ചിറങ്ങുന്പോൾ ഉണ്ടാകുന്ന തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് പോലീസും ദ്രുതകർമസേനയും എൻഡിആർഎഫും യോജിച്ച് പ്രവർത്തിക്കും. പാണ്ടിത്താവളം, ജീപ്പ് റോഡ്, വടക്കേ നട, മാളികപ്പുറത്തെ ഇറക്കം തുടങ്ങി വിവിധ ഇടങ്ങളിലും പർണശാലകൾക്ക് സമീപവും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. ഫയർഫോഴ്സ് വിഭാഗവും ജാഗ്രതയോടെ രംഗത്തുണ്ട്. മകരവിളക്ക് ദര്‍ശനത്തിനായെത്തുന്ന ഭക്തജനങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അഭ്യര്‍ഥിച്ചു. വന്‍ജനാവലി എത്തുമെന്ന പ്രതീക്ഷയില്‍ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. മകരവിളക്ക്…
Read Moreലിഫ്റ്റ് സ്ഥാപിക്കാൻ ഉത്തരവും പണവും നൽകി; പണിയാതെ പൊതുമരാമത്ത് വകുപ്പ്; കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ഭിന്നശേഷിക്കാർ വലയുന്നു
ഗാന്ധിനഗർ: ലിഫ്റ്റ് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു. പണവും അനുവദിച്ചു. എന്നിട്ടും കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ലിഫ്റ്റ് വന്നില്ല. ഓഫീസിൽ എത്തുന്ന ഭിന്നശേഷിക്കാർ ഇപ്പോൾ വലയുകയാണ്. ഒന്നര വർഷം മുൻപാണ് ഭിന്നശേഷിക്കാർ ഇതു സംബന്ധിച്ച് സർക്കാരിന് നിവേദനം നല്‍കിയത്. ലിഫ്റ്റ് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു. 38 ലക്ഷം രൂപയും അനുവദിച്ചു. എന്നിട്ടും ലിഫ്റ്റ് സ്ഥാപിക്കാൻ ഇതുവരെ തയാറായിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് ലിഫ്റ്റ് സ്ഥാപിക്കാൻ വൈകുന്നതെന്ന് ഭിന്നശേഷിക്കാർ ആരോപിക്കുന്നു. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ദിന്ന ശേഷി ക്കാർക്ക് കയറുന്നതിന് ലിഫ്റ്റോ റാംബോ നിർമിക്കുവാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്ന് ഡിഫറന്റലിഏ ബിൾസ് എംപ്ലോയിസ് അസോസിയേഷൻ (ഡിഎ ഇ എ ) ജില്ലാ പ്രസിഡന്റ് റെനി പോൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള പരാതി കോളജ് പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫിന് നൽകിയിട്ടുണ്ടെന്നും പരിഹാരമായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കേണ്ടി…
Read Moreഅറ്റകുറ്റപ്പണികൾക്കായി ബോട്ടുകൾ ഡോക്കിലേക്കുമാറ്റി; വൈക്കം ഫെറിയിൽ യാത്രക്കാർ വലയുന്നു
വൈക്കം: വൈക്കം-എറണാകുളം റൂട്ടിൽ ഓടുന്ന യാത്രാ ബോട്ടുകൾ അറ്റകുറ്റപ്പണികൾക്കായി ഡോക്കിലേക്കു മാറ്റിയതോടെ യാത്രക്കാർ വലയുന്നു. തിരക്കേറിയ ഫെറിയിലെ സോളാർ ബോട്ട് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതാണ് യാത്രക്കാരെ വലച്ചത്. യാത്രക്കാർക്കായി അധികൃതർ പകരം ബോട്ട് എത്തിച്ചിട്ടില്ല. നാലു യാത്രാ ബോട്ടുകളാണ് 20 മിനിട്ടു ഇടവിട്ട് യാത്രക്കാരെ മറുകര എത്തിച്ചിരുന്നത്. ഫെറിയിൽ നിന്നും 80-ൽ അധികം പേരെ ദിനം പ്രതി ഒരോ ട്രിപ്പിലും സോളാർ ബോട്ട് ആദിത്യ മറുകര എത്തിച്ചിരുന്നു. 20 തവണയാണ് ഒരു ദിവസം ബോട്ടുകൾ സർവീസ് നടത്തുന്നത്. വൈക്കം- തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന രാജ്യത്തെ ആദ്യ സോളാർ ബോട്ടായ ആദിത്യ വാർഷിക അറ്റകുറ്റപ്പണിക്കായാണ് ഡോക്കിൽ കയറ്റിയത്. മൂന്നു4വർഷമായി വിജയകരമായി സർവീസ് നടത്തി വരുന്ന ആദിത്യ ഇതിനോടകം 40,000 കിലോമീറ്റർ ദൂരം ശബ്ദ-ജല മലിനീകരണമില്ലാതെ സഞ്ചരിച്ചു കഴിഞ്ഞു. ആദിത്യയ്ക്കു പുറമേ വേഗതയിൽ പുതിയ ചരിത്രം സൃഷ്ടിച്ച ഇരട്ട എഞ്ചിനുള്ള…
Read Moreഹെൽമെറ്റിനും രക്ഷിക്കാനായില്ല; നിരത്തിലൂടെ കെഎസ്ആർടിസി ബസുകൾ പായുന്നു; കോട്ടയത്തെ അപകടത്തിൽ യുവാവിന്റെ ജീവൻ കവർന്നത് ബസിന്റെ അമിത വേഗവും ഓവർ ടേക്കിംഗും
കോട്ടയം: കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവിനു ദാരുണാന്ത്യം. പെരുന്പായിക്കാട് കിഴക്കാലിക്കൽ വർഗീസ് കുരുവിളയുടെ മകനും എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ പർച്ചേസ് മാനേജരുമാ യ കുരുവിള വർഗീസ് (24) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.50ന് എംസി റോഡിൽ വൈഡബ്ല്യുസിഎയ്ക്കു സമീപമായിരുന്നു അപകടം. പിതാവ് വർഗീസ് കുരുവിളയെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനു നഗരസഭാ ഓഫീസിലേക്കു വരുകയായിരുന്നു കുരുവിള. കൊട്ടാരക്കരയിൽനിന്ന് എറണാകുളത്തിനു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റാണ് ഇടിച്ചത്. ബേക്കർ ജംഗ്ഷനിൽനിന്ന് അമിതവേഗത്തിൽ ഇറക്കമിറങ്ങിയ ബസ്, വൈഡബ്ല്യുസിഎയ്ക്കു മുന്നിൽവച്ചു മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ, എതിർ ദിശയിൽനിന്നു വരുകയായിരുന്ന യുവാവിന്റെ ബൈക്കിൽ ഇടിച്ചു. റോഡിന്റെ മധ്യഭാഗത്തെ വര പൂർണമായും മറികടന്നാണ് ബസ് വന്നത്. ബൈക്ക് ബസിനു മുന്നിൽപ്പെടുകയായിരുന്നു. ബസിന്റെ മുൻചക്രങ്ങൾക്കിടയിൽ ബൈക്ക് കുടുങ്ങി. ബൈക്കുമായി ഏതാനും മീറ്ററുകൾ മുന്നോട്ടു നിരങ്ങിനീങ്ങിയാണ് ബസ് നിന്നത്. ബസിന്റെ ചക്രങ്ങൾ കയറി ഹെൽമറ്റ് തകർന്നാണു മരണം. യുവാവിന്റെ…
Read Moreഇ-പോസ് മെഷീൻ വെട്ടിച്ച് റേഷൻ തട്ടിപ്പ്; റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കി; തട്ടിപ്പിന്റെ പുത്തൻ രീതികൾ ഇങ്ങനെ…
കാഞ്ഞിരപ്പള്ളി: ഇ-പോസ് മെഷീൻ വെട്ടിച്ച് റേഷൻ തട്ടിപ്പ് നടത്തിയ റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കി. കാഞ്ഞിരപ്പള്ളി പേട്ട ഗവണ്മെന്റ് ഹൈസ്കൂളിന് എതിർവശത്തുള്ള സി.എസ്. ഇല്ല്യാസ് ലൈസൻസിയായിട്ടുള്ള 42ാം നന്പർ റേഷൻ കടയുടെ ലൈസൻസാണ് താലൂക്ക് സപ്ലൈ ഓഫീസർ താത്ക്കാലികമായി റദ്ദു ചെയ്തത്. 2019 ഡിസംബർ മാസത്തെ റേഷൻ വിതരണം അവസാനിക്കുന്ന ജനുവരി നാലാം തീയതി പ്രവൃത്തി സമയം കഴിഞ്ഞ് രാത്രി എട്ടിനുശേഷം റേഷൻ വാങ്ങാത്ത കാർഡുകൾ കണ്ടെത്തി അവരുടെ റേഷൻ വിഹിതം ഇ പോസ് മെഷീനെ വെട്ടിച്ച് മാനുവലായി വിതരണം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. നെറ്റ്വർക്ക് തകരാറുള്ളപ്പോൾ റേഷൻ വിതരണം നടത്താനുള്ള മാനുവൽ ഓപ്ഷൻ ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയത്. റേഷൻ വാങ്ങാത്ത നാല് റേഷൻ കാർഡുകളിലായി (ഒരു അന്ത്യോദയ കാർഡ്, ഒരു സബ്സിഡി കാർഡ്, രണ്ട് നോണ്‍ സബ്സിഡി കാർഡ്) 51 കിലോ അരി, അഞ്ചു കിലോ…
Read Moreപോലീസ് സ്റ്റേഷനുകളിലും ഇനി അവലോകനയോഗം; ലക്ഷ്യം പോലീസിന്റെ പ്രതിഛായ നന്നാക്കൽ
സി.സി.സോമൻ കോട്ടയം: പോലീസ് സ്റ്റേഷനിലും ഇനി അവലോകന യോഗം. സാധാരണ എല്ലാ മാസവും നടക്കുന്ന ക്രൈം മിറ്റിംഗിനു പുറമെയുള്ള യോഗമാണിത്. എല്ലാ മാസവും ഒടുവിലത്തെ ആഴ്ചയിൽ എസ്എച്ച്ഒമാരാണ് യോഗം വിളിച്ചു ചേർക്കേണ്ടത്. ഇതു സംബന്ധിച്ച സർക്കുലർ കഴിഞ്ഞ ദിവസം ഡിജിപി സംസ്ഥാനത്തെ ജില്ലാ പോലീസ് മേധാവികൾക്ക് നല്‍കിയിട്ടുണ്ട്. പോലീസിന്റെ പ്രതിഛായ നന്നാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. എസ്ഐ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുമായി തൃശൂർ പോലീസ് അക്കാദമിയിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നത്തെ യോഗത്തിലാണ് പോലീസ് സ്റ്റേഷനുകളിലും ഇനി മുതൽ അവലോകന യോഗം ചേരാൻ തീരുമാനിച്ചത്. അവലോകന യോഗത്തിന്റെ റിപ്പോർട്ട് അതാത് മാസം പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് അയയ്ക്കാനും നിർദേശമുണ്ട്. റിപ്പോർട്ട് നല്‍കേണ്ടത് എസ്പിമാരാണ്. പൊതുജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം സംബന്ധിച്ച നിരവധി പരാതികൾ സർക്കാരിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി…
Read Moreസ്ഥാപനത്തിന് അംഗീകാരമില്ല; മെഡിക്കൽ കോളജിലെ ലാബ് ടെക്നീഷന്റെ പണി പോയി; തലശേരി സ്വദേശിനിക്ക് വിവരാവകാശം വഴി ലഭിച്ച രേഖയുടെ അടിസ്ഥാനത്തിലാണ് നടപടി
‘ഗാന്ധിനഗർ: പഠിച്ച സ്ഥാപനത്തിന് അംഗീകാരമില്ലെന്ന കാരണത്താൽ മെഡിക്കൽ കോളജിലെ താത്കാലിക ലാബ് ടെക്നീഷനെ പിരിച്ചുവിട്ടു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ ബയോകെമസ്ട്രി സെന്റർ ലാബിൽ ലാബ് ടെക്നീഷൻ (ഗ്രേഡ് രണ്ട്) തസ്തികയിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരിയെയാണ് സർവീസിൽ നിന്നും പിരിച്ചുവിട്ടത്. ഇന്റർവ്യൂ സമയത്തു അതിനു ശേഷവും ഹാജരാക്കിയ യോഗ്യതാ സർട്ടിഫിക്കറ്റുകൾ കേരള പാരാമെഡിക്കൽ കൗണ്‍സിലിന്റെ അംഗീകാരം ഇല്ലാത്തതാണെന്നും ജീവനക്കാരി പഠിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനം മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്തതാണെന്നും ചൂണ്ടി ക്കാണിച്ചാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. കണ്ണൂർ തലശേരി സ്വദേശിനിക്ക് ലഭിച്ച വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജിലെ ഡിഎം എൽ റ്റി വിദ്യാർഥികൾ കൊടുത്ത പരാതിയിലാണ് നടപടി. കോട്ടയം മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷന്മാരുടെ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ കഴിഞ്ഞ ജൂലൈ 10-നു നടത്താൻ കോട്ടയം എംപ്ലോയ്മെന്റ് അധികൃതർ ഉദ്യോഗാർഥികൾക്ക് നോട്ടീസ് അയച്ചു.…
Read Moreമട്ടുപ്പാവിൽ വിഷരഹിത പച്ചക്കറികൃഷിയുമായി രാമചന്ദ്രനായിക്ക്; വിളവെടുപ്പിന് പാകമായി പത്തോളം പച്ചക്കറികൾ
വൈക്കം: വീടിന്റെ മട്ടുപ്പാവിലും പരിസരങ്ങളിലും ജൈവ പച്ചക്കറികൃഷി നടത്തുന്ന ചെറുകിട സംരംഭകൻ സമൂഹത്തിനു പ്രചോദനമാകുന്നു. വൈക്കം കിഴക്കേനട കവരപ്പാടിനടയിൽ പൂർണശ്രീയിൽ വി. രാമചന്ദ്രനായിക്കാണ് വിഷരഹിത പച്ചക്കറി കൃഷിയുടെ പ്രചാരകനായി സമൂഹത്തിനു ജൈവ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്നത്. പൂർണശ്രീ എന്ന പേരിൽ ഫുഡ് പ്രോഡക്ട് യൂണിറ്റ് നടത്തുകയാണ് രാമചന്ദ്രനായിക്ക്. തക്കാളി, വഴുതന, പാവയ്ക്ക, പടവലം, പീച്ചിങ്ങ, വെണ്ട, ചീര, പയർ, മുളക് തുടങ്ങി ഒൻപതോളം പച്ചക്കറി ഇനങ്ങളാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. പത്തുവർഷമായി വർഷത്തിൽ രണ്ടു തവണ രാമചന്ദ്രനായിക്ക് കൃഷി ചെയ്യുന്നുണ്ട്. ആദ്യ വിളവിലെ ഫലങ്ങൾ പഴുപ്പിച്ചാണ് അടുത്ത കൃഷിക്കുള്ള വിത്ത് ശേഖരിക്കുന്നത്. വിളഞ്ഞു പാകമായ പച്ചക്കറി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സമീപവാസികൾക്കും നൽകുകയാണ് പതിവ്. രാമചന്ദ്രനായിക്കിന്റെ കൃഷിയിലെ സമർപ്പണം കണക്കിലെടുത്ത് സി.പി.എം കവരപ്പാടിനട ബ്രാഞ്ച് ഭാരവാഹികൾ വൈക്കം ടൗണ്‍ ലോക്കൽ സെക്രട്ടറി എം.സുജിന്റെ നേതൃത്വത്തിൽ കൃഷിയിടത്തിലെത്തി രാമചന്ദ്രനായിക്കിനെ പൊന്നാട…
Read More