പാ​ലാ  ഉപതെരഞ്ഞെടുപ്പ്;  സൂക്ഷ്മ പരിശോധന കഴിഞ്ഞു;  മ​ത്സ​രരം​ഗ​ത്ത് 14 സ്ഥാ​നാ​ർ​ഥി​ക​ൾ

കോ​ട്ട​യം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മ​ത്സ​ര രം​ഗ​ത്തു​ള്ള​ത് 14 സ്ഥാ​നാ​ർ​ഥി​ക​ൾ. പ​ത്രി​ക ന​ൽ​കി​യി​രു​ന്ന 17 പേ​രി​ൽ ര​ണ്ടു പേ​ർ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ പ​ത്രി​ക ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത്. ഒ​രാ​ൾ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ​ത്രി​ക പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യ ഡോ. ​കെ. പ​ത്മ​രാ​ജ​ൻ, ബി​ജെ​പി ഡ​മ്മി സ്ഥാ​നാ​ർ​ഥി ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ പ​ത്രി​ക​ക​ളാ​ണ് ത​ള്ളി​യ​ത്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​നാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ച്ച​ത്. അ​ഡ്വ. ജോ​സ് ടോം, ​ബേ​ബി മ​ത്താ​യി എ​ന്നി​വ​ർ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​സ്ഥാ​നാ​ർ​ഥി​ക​ളാ​യി ന​ൽ​കി​യി​രു​ന്ന പ​ത്രി​കക​ൾ ത​ള്ളി​യെ​ങ്കി​ലും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യി സ​മ​ർ​പ്പി​ച്ച പ​ത്രി​ക​ക​ൾ അം​ഗീ​ക​രി​ച്ചു. വ​ര​ണാ​ധി​കാ​രി​യാ​യ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ആ​ർ​ആ​ർ) എ​സ്. ശി​വ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സൂ​ക്ഷ്മ പ​രി​ശോ​ധ​ന. പ​ത്രി​ക​ക​ൾ ഏ​ഴു വ​രെ പി​ൻ​വ​ലി​ക്കാം. നി​ല​വി​ലു​ള്ള സ്ഥാ​നാ​ർ​ഥി​ക​ൾ 1. മാ​ണി സി. ​കാ​പ്പ​ൻ (എ​ൻ​സി​പി) 2. ജോ​ർ​ജ് ഫ്രാ​ൻ​സീ​സ് (സ്വ​ത​ന്ത്ര​ൻ) 3. ബാ​ബു ജോ​സ​ഫ് (സ്വ​ത​ന്ത്ര​ൻ)…

Read More

തൊടുപുഴയിൽ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ  വിദ്യാർഥിനി കുഴഞ്ഞ്  വീണ് മരിച്ച സംഭവം;   മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്; സുരഭിയുടെ  മൃ​ത​ദേ​ഹം  നാട്ടിലേക്ക് കൊണ്ടുപോയി

തൊ​ടു​പു​ഴ: ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ കു​ഴ​ഞ്ഞൂ വീ​ണു മ​രി​ച്ച വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു പോ​യി. മ​ല​പ്പു​റം ഇ​ട​ക്ക​ര മു​ത്തേ​ടം​ക​ണ്ട​യി​ൽ കെ.​സു​ന്ദ​ര​ന്‍റെ മ​ക​ളും മു​ട്ടം ധ​ന്വ​ന്ത​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി​നി​യു​മാ​യ സു​ര​ഭി (19) ആ​ണ് വെ​ള്ളി​യാ​ഴ്ച കേ​ാള​ജി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കുന്ന​തി​നി​ടെ മ​രി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. തു​ട​ർ​ന്ന് സ്വ​ദേ​ശ​മാ​യ മ​ല​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു പോ​യി. ഓ​ണാ​ഘോ​ഷ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ്റ്റേ​ജി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ സു​ര​ഭി കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ​ഹ​പാ​ഠി​ക​ളും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധി​കൃ​ത​രും മു​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യ​തി​നു ശേ​ഷ​മെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മാ​താ​വ് സ​രോ​ജി​നി. സ​ഹോ​ദ​ര​ങ്ങ​ൾ: സൂ​ര​ജ്, സൂ​ര്യ സു​ന്ദ​ർ.

Read More

ചി​ഹ്നം മാ​ണി സാ​റാ​ണെ​ന്ന് പ​റ​ഞ്ഞ​വ​ർ എ​ന്തി​നാ​ണ് ര​ണ്ടി​ല​യ്ക്കാ​യി വാ​ശി​പി​ടി​ക്കു​ന്ന​തെന്ന് ജോ​സ​ഫ്

തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ൽ ചി​ഹ്ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം മു​റു​കു​ന്നു. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജോ​സ് ടോ​മി​ന് ര​ണ്ടി​ല ചി​ഹ്നം ന​ൽ​കാ​മെ​ന്ന് യു​ഡി​എ​ഫി​ൽ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു. ചി​ഹ്നം ന​ൽ​കി​ല്ലെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ അം​ഗീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പാ​ലാ​യു​ടെ ചി​ഹ്നം മാ​ണി സാ​ർ ആ​ണെ​ന്നും ചി​ഹ്നം വേ​ണ്ടെ​ന്നും പ​റ​ഞ്ഞ​വ​ർ എ​ന്തി​നാ​ണ് വീ​ണ്ടും ര​ണ്ടി​ല വേ​ണ​മെ​ന്ന് പ​റ​യു​ന്ന​ത്. ജോ​സ് കെ. ​മാ​ണി​യു​ടെ നീ​ക്ക​ങ്ങ​ൾ ദു​രു​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജോ​സ​ഫ് ക​ണ്ട​ത്തി​ൽ സു​ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ​ത്രി​ക പി​ൻ​വ​ലി​ക്കും. യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ജോ​സ​ഫി​നെ ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​പ്പി​ക്കാ​മെ​ന്നും പി.​ജെ. ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

രാഷ്ട്രീയ നേതാവിന്‍റെ ഭാര്യയുടെ പരാതി;  നീ​തി ന​ട​പ്പാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്ന്

പൊ​ൻ​കു​ന്നം: നീ​തി ന​ട​പ്പാ​ക്കി​യ ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്ന് ഡ്രൈ​വിം​ഗ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. ജോ​യി​ന്‍റ് ആ​ർ​ടി​ഒ പി.​ബി. പ​ദ്മ​കു​മാ​ർ, എം​വി​ഐ സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു. ഓ​ഗ​സ്റ്റ് ആ​റി​ന് ഓ​ഫീ​സി​ലു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ ഭാ​ര്യ 15ന് ​ന​ൽ​കി​യ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ​രാ​തി​യു​ടെ പേ​രി​ലാ​ണി​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ള്ള​ക്കേ​സു​ക​ൾ കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി വേ​ണ്ട​തെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ണ്ണി സെ​ൻ​റ ജൂ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ജി നാ​ഷ​ണ​ൽ, രാ​ജ​ശേ​ഖ​ര​ൻ അ​പ്പൂ​സ്, സ​ലിം വി​ക്ട​റി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

മുളവീടൊരുങ്ങിയല്ലോ! അ​ർ​ച്ച​ന​യു​ടെ സ്നേ​ഹ​കു​ടി​ലി​ൽ  രാ​ജി​യും കു​ടും​ബ​വും സുരക്ഷിതർ

ക​ടു​ത്തു​രു​ത്തി: പ്ര​ള​യം പ​ല ത​വ​ണ ദു​രി​ത​ത്തി​ലാ​ക്കി​യ ക​ല്ല​റ മു​ണ്ടാ​റി​ലെ രാ​ജി​യും കു​ടും​ബ​വും ഇ​നി അ​ർ​ച്ച​ന​യു​ടെ സ്നേ​ഹ​കു​ടി​ലി​ൽ സു​ര​ക്ഷി​ത​ർ. പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​റ്റു​മാ​നൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ർ​ച്ച​ന വി​മ​ണ്‍​സ് സെ​ന്‍റ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി രാ​ജി​ക്കും കു​ടും​ബ​ത്തി​നും കൈ​മാ​റി​യ സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് കൈ​മാ​റി. സാ​ന്പ​ത്തി​ക​മാ​യി ഏ​റേ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന രാ​ജി​യും കു​ടും​ബ​വും ക​ഴി​ഞ്ഞി​രു​ന്ന​ത് മു​ൻ​വ​ർ​ഷ​ത്തെ പ്ര​ള​യം ത​ക​ർ​ത്ത ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ വീ​ട്ടി​ലാ​യി​രു​ന്നു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ പ്ര​ള​യ​ത്തി​ന്‍റെ രൂ​ക്ഷ​ത നേ​രി​ട്ട​റി​ഞ്ഞ അ​ർ​ച്ച​ന​യി​ലെ ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ ഒ​രു മാ​സ​ത്തെ വ​രു​മാ​ന​മു​പ​യോ​ഗി​ച്ചു നി​ർ​ദ്ധ​ന​രാ​യ ഒ​രു കു​ടും​ബ​ത്തി​ന് കി​ട​പ്പാ​ട​മൊ​രു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തീ​ർ​ത്തും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന രാ​ജി​യു​ടെ കു​ടും​ബ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പി​ന്നീ​ട് നി​ർ​മാ​ണം ആ​രം​ഭി​ച്ച വീ​ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ഏ​റേ നാ​ളു​ക​ൾ വേ​ണ്ടി വ​ന്നി​ല്ല. വീ​ട് നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് അ​ർ​ച്ച​ന കു​ടും​ബ​ത്തി​ലെ വ​നി​താ കാ​ർ​പെ​ന്‍റ​ർ​മാ​രും മേ​സ്തി​രി​മാ​രും ത​ന്നെ​യാ​യി​രു​ന്നു. ഭൂ​മി​യി​ൽ നി​ന്നും മു​ള​ക​ന്പു​ക​ളി​ൽ ഉ​യ​ർ​ന്ന്…

Read More

മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസർ വിഭാഗത്തിൽ ഒ പി ക്രമം പരിഷ്കരിക്കുന്നു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കാ​ൻ​സ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​പ്പോ​ഴു​ള്ള തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ഒ.​പി. ക്ര​മം പ​രി​ഷ്ക​രി​ക്കു​ന്നു. ആ​ദ്യ ത​വ​ണ വ​രു​ന്ന രോ​ഗി​ക്ക് അ​ടു​ത്ത ത​വ​ണ എ​ന്നാ​ണ് വ​രേ​ണ്ട​തെ​ന്ന് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച് തീ​യ​തി ന​ല്കു​ക​യാ​ണ് പു​തി​യ രീ​തി. ഇ​തു​മൂ​ലം രോ​ഗി​ക​ളു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും. മാ​ത്ര​മ​ല്ല രോ​ഗി​ക്ക് ഡോ​ക്ട​റെ കാ​ണാ​തെ മ​ട​ങ്ങേ​ണ്ടി വ​രി​ല്ല. കൃ​ത്യ​മാ​യി ഡോ​ക്ട​റെ കാ​ണാ​നും തി​രക്കി​ല്ലാ​തെ പ​രി​ശോ​ധ​ക​ൾ ന​ട​ത്താ​നും ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ സ​മ​യം അ​ടി​യ​ന്ത​ര​മാ​യി ഡോ​ക്ട​റെ കാ​ണേ​ണ്ട​വ​ർ​ക്ക് ഈ ​സ​മ​യ​ക്ര​മം ബാ​ധ​ക​മ​ല്ല. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ വ​ള​രെ പ​രി​താ​പ​ക​ര​മാ​ണ്. ഡോ​ക്ട​ർ​മാ​രു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും വ​ലി​യ തോ​തി​ലു​ള്ള കു​റ​വ് ഉ​ള​ള​തി​നാ​ൽ രാ​വി​ലെ എ​ട്ട് മ​ണി​ക്ക് എ​ത്തു​ന്ന രോ​ഗി മ​ട​ങ്ങി​പ്പോ​കേ​ണ്ടി വ​രു​ന്ന​ത് വൈ​കു​ന്നേ​രം ആ​റ് മ​ണി​ക്ക് ശേ​ഷം മാ​ത്ര​മാ​ണ്. ഇ​ത് രോ​ഗി​ക​ൾ​ക്ക് വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് സ​മ​യം ക്ര​മീ​ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്. നി​ല​വി​ൽ കാ​ൻ​സ​ർ വി​ഭാ​ഗ​ത്തി​ന് ര​ണ്ട്…

Read More

മോഷ്‌‌ടാക്കളെ ഭയന്ന് കാഞ്ഞിരപ്പള്ളി; പ​ട്ടാ​പ്പ​ക​ൽ ബൈ​ക്ക് മോ​ഷ​ണം; യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി മോ​ഷ​ണ​പ​ര​ന്പ​ര തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. നേ​ര​ത്തെ ബ​സി​ലും ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്യാ​ന്പു​ക​ളി​ലു​മാ​യി ന​ട​ന്ന മോ​ഷ​ണ​ങ്ങ​ൾ ഇ​പ്പോ​ൾ പ​ട്ടാ​പ്പ​ക​ൽ ടൗ​ണി​ലും അ​ര​ങ്ങേ​റു​ക​യാ​ണ്. ര​ണ്ടു ദി​വ​സ​മാ​യി ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി മോ​ഷ​ണ​ങ്ങ​ൾ പെ​രു​ക​യാ​ണ്. ഇ​ന്ന​ലെ പ​ട്ടാ​പ്പ​ക​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പു​ൽ​പ്പേ​ൽ ടെ​ക്സ്റ്റ​യി​ൽ​സി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്ത ബൈ​ക്ക് മോ​ഷ്ടി​ച്ച ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഉ​ട​മ​ക​ൾ ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത് ക​ട​ക​ളി​ലേ​ക്ക് ക​യ​റു​ന്ന മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ലാ​ണ് മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ടൗ​ണി​നോ​ട് ചേ​ർ​ന്നു​ള്ള മ​ദ്ര​സ​യി​ലെ​യും കാ​ഞ്ഞി​ര​പ്പ​ള്ളി – ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ ആ​യി​ഷാ പ​ള്ളി​യു​ടെ​യൂം നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി തു​റ​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. കെഎംഎ റോ​ഡി​ൽ മ​ദ്ര​സ​യ്ക്ക് സ​മീ​പ​ത്തെ നേ​ർ​ച്ച​പ്പെ​ട്ടി പൂ​ട്ട് ത​ക​ർ​ത്താ​ണ് പ​ണം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ആ​നി​ത്തോ​ട്ട​ത്തെ പ​ള്ളി​ക്ക് സ​മീ​പം നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തിത്തുറ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. മു​ന്പ് പേ​ട്ട​ക്ക​വ​ല​യി​ലെ ക​ട​ക​ളി​ലും കു​രി​ശു​ങ്ക​ലി​ലെ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന​യി​ട​ത്തും പ​ക​ൽ…

Read More

പോലീസ് പട്രോളിംഗ് സംഘത്തിനു നേരേ ബോംബെറിഞ്ഞ കേസ്; പ്രതിയെ തെരുവുനായ കടിച്ചതു പോലീസിന്‍റെ പണി കുറച്ചു

ഏ​റ്റു​മാ​നൂ​ർ: പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​നു നേ​രേ ബോം​ബെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​യെ നാ​യ കു​ടു​ക്കി. തുടർന്ന് പോ​ലീ​സ് പി​ടി​കൂ​ടി. കാ​ലി​ൽ നാ​യ​യു​ടെ ക​ടി​യേ​റ്റ പ്ര​തി പു​റ​ത്തേ​ക്ക് പോ​കാ​നാ​വാ​തെ വീ​ടി​നു​ള്ളി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ര​ഹ​സ്യ​മാ​യി പോ​ലീ​സി​നെ ആ​രോ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി വീ​ടി​നു​ള്ളി​ൽ നി​ന്ന് പ്ര​തി​യെ പൊ​ക്കി. അ​തി​ര​ന്പു​ഴ കോ​ട്ട​മു​റി പ്രി​യ​ദ​ർ​ശ​നി കോ​ള​നി​യി​ൽ വേ​ന്പ​ന​മു​ക​ളേ​ൽ വി​ഷ്ണു യോ​ഗേ​ഷാ(18)​ണ് പി​ടി​യി​ലാ​യ​ത്. ഏ​റ്റു​മാ​നൂ​ർ സി​ഐ എ.​ജെ. തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്ക്വാഡാ​ണ് പ്ര​തി​യെ കോ​ള​നി​ക്കു​ള്ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​യു​ടെ കാ​ലി​ൽ തെ​രു​വ് നാ​യ ക​ടി​ച്ച​ത്. ഒ​രാ​ഴ്ച മു​ൻ​പാ​ണ് പോ​ലീ​സി​നു നേ​രേ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​മു​ണ്ടാ​യ​ത്. ബൈ​ക്ക് റെ​യ്സിം​ഗ് ന​ട​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ഒ​രാ​ളു​ടെ വീ​ട് ഗു​ണ്ട​ക​ൾ ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു. ഇ​ത​റി​ഞ്ഞു ചെ​ന്ന പോ​ലീ​സി​നു നേ​രേ​യാ​ണ് ബോം​ബെ​റി​ഞ്ഞ​ത്. ഭാ​ഗ്യ​ത്തി​ന് ബോം​ബ് പൊ​ട്ടി​യി​ല്ല. ബോം​ബ് പൊ​ട്ടി​യി​രു​ന്നു​വെ​ങ്കി​ൽ വ​ലി​യ ദു​ര​ന്തം ഉ​ണ്ടാ​കു​മാ​യി​രു​ന്നു.

Read More

വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും നി​ല​വി​ൽ ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല​യു​മു​ള്ള ത​നി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ചി​ഹ്നമെന്ന് പി ജെ ജോസഫ്

തൊ​ടു​പു​ഴ: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജോ​സ് ടോ​മി​ന് അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ര​ണ്ടി​ല ചി​ഹ്നം ന​ൽ​കാ​മെ​ന്ന് പി.​ജെ. ജോ​സ​ഫ്. ര​ണ്ടി​ല ചി​ഹ്നം ന​ൽ​ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി‌ കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും നി​ല​വി​ൽ ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല​യു​മു​ള്ള ത​നി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ചി​ഹ്നം ന​ൽ​കാം. ഇ​ക്കാ​ര്യം ജോ​സ് കെ. ​മാ​ണി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച ചി​ഹ്ന ത​ർ​ക്ക​ത്തി​ൽ ജോ​സ് വി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​ത്ത​ർ​ക്ക​ത്തി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക പ​രി​ശോ ധി​ച്ച ശേ​ഷ​മാ​കും തീ​രു​മാ​ന​മു​ണ്ടാ​കു​ക. അ​വ​കാ​ശം ഉ​ന്ന​യി​ക്കു​ന്ന​ത് പാ​ര്‍​ട്ടി​യു​ടെ യ​ഥാ​ർ​ഥ ഭാ​ര​വാ​ഹി​ക​ള്‍ ആ​യി​രി​ക്ക​ണം. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് തീ​രു​മാ​ന​മെടു​ക്കാ​ന്‍ ക​ഴി‍​ഞ്ഞി​ല്ലെ​ങ്കി​ല്‍ മാ​ത്രം ഇ​ട​പെ​ടു​മെ​ന്നും മീ​ണ പ​റ​ഞ്ഞു.

Read More

 ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദയിൽ കാപ്പനും ജോസും ഹരിയും റെഡി; മഴയത്തും പാലാ  ചൂടുപിടിക്കുന്നു

കോ​ട്ട​യം: കാ​പ്പ​നും ജോ​സും ഹ​രി​യും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദയിൽ പോരാടാൻ ത​യാ​റാ​യ​തോ​ടെ പാ​ലാ​യി​ൽ ഇ​നി കാ​ല​വ​ർ​ഷ മഴയെ വ​ക​വ​യ്ക്കാ​തെ തീ​പാ​റും പോ​രാ​ട്ടം. ഇ​ന്ന​ലെ രാ​ത്രി വൈ​കി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ബി​ജെ​പി കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഹ​രി​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​യി​ൽ അ​ങ്ക​ത്ത​ട്ട് ഒ​രു​ങ്ങി​യ​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ​സി​പി​യി​ലെ മാ​ണി സി. ​കാ​പ്പ​നാ​ണ് ആ​ദ്യം പ്ര​ചാ​ര​ണം തു​ട​ങ്ങു​ക​യും പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് അ​പ്ര​തീ​ക്ഷി​ത​മാ​യി ജോ​സ് ടോം ​യു​ഡ​ിഎ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എ​ത്തി​യ​ത്. എ​ൻ.​ഹ​രി​യും മാ​ണി സി.​കാ​പ്പ​നും ക​ഴി​ഞ്ഞ ത​വ​ണ കെ.​എം.​മാ​ണി​യോ​ട് മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട​വ​രാ​ണ്. ഇ​ത്ത​വ​ണ ഇ​വ​ർ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രി​ക്കു​ക​യാ​ണ്.മൂ​ന്നു മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പാ​ലാ​യി​ൽ ഇ​നി രാ​ഷ്ട്രീ​യ പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​വാ​ൻ പോ​കു​ന്ന​ത്. കെ.​എം.​മാ​ണി​യു​ടെ പി​ൻ​ഗാ​മി ആ​രാ​ണെ​ന്ന​റി​യാ​നു​ള്ള പോ​രാ​ട്ട​ത്തെ രാ​ഷ്്ട്രീ​യ കേ​ര​ളം ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്. ജോ​സ് ടോ​മി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തോ​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ജോ​സ്, ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ളു​ടെ…

Read More