പനച്ചിക്കാട്: ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ 27 മുതൽ ഒക്്ടോബർ എട്ട് വരെ നടക്കുന്ന നവരാത്രി മഹോത്സവത്തിൽ ഹരിതചട്ടം പാലിക്കും. ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ പി. കെ. സുധീർ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.ക്ഷേത്ര പരിസരത്തെ കടകളിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിക്കും. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ നിക്ഷേപിക്കുന്നതിന് ബോട്ടിൽ ബൂത്തുകളും ജൈവ-അജൈവ മാലിന്യ ശേഖരണത്തിന് ബിന്നുകളും സ്ഥാപിക്കും. ഉത്സവ സംഘാടനവുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുളള തൊഴിലാളികൾക്ക് പുറമേ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഹരിത സേനാംഗങ്ങളും ശുചീകരണത്തിൽ പങ്കാളികളാകും. ഭക്ഷണ ശാലകളിൽ ഡിസ്പോസിബിൾ പാത്രങ്ങൾക്ക് പകരം സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കും. കച്ചവട സ്ഥാപനങ്ങൾക്ക് ഹെൽത്ത് കാർഡും ലൈസൻസും നിർബന്ധമാക്കും. ഹരിത നിയമാവലി പാലനം ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാ ശുചിത്വമിഷൻ…
Read MoreCategory: Kottayam
പണമടങ്ങിയ ബാഗ് അബദ്ധത്തിൽ തൊടുപുഴയാറിലേക്കു വീണു; അർജുനന്റെ സാഹസത്തിലൂടെ ലഭിച്ചത് ഒന്നര ലക്ഷം
തൊടുപുഴ: അബദ്ധത്തിൽ പാലത്തിൽ നിന്നും തൊടുപുഴയാറിലേക്കു വീണ പണമടങ്ങിയ ബാഗ് യുവാവ് സാഹസികമായി നീന്തിയെടുത്ത് ഉടമയ്ക്കു കൈമാറി. ഇന്നലെ രാവിലെ തൊടുപുഴ പാലത്തിൽ നിന്നും കരിങ്കുന്നം സ്വദേശി മാത്യൂസിന്റെ ഒന്നര ലക്ഷം രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗാണ് തൊടുപുഴയാറിലേക്ക് വീണത്. ബസിൽ കയറാൻ നടപ്പാലത്തിലൂടെ ധൃതിയിൽ നടന്നു വരികയായിരുന്ന മാത്യൂസിന്റെ കൈയിൽ നിന്നും ബാഗ് കൈവരിയിൽ തട്ടി അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു. ജലനിരപ്പുയർന്ന പുഴയിൽ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. ബാഗ് പുഴയിലൂടെ ഒഴുകി പോകുന്നത് നിസഹായനായി നോക്കി നിൽക്കാനേ മാത്യുസിനു കഴിഞ്ഞുള്ളൂ. പരിഭ്രാന്തനായി അന്പലംകടവിലേക്ക് ഇയാൾ ഓടി വന്നു. ഇവിടെയുണ്ടായിരുന്ന ഏതാനും ചെറുപ്പക്കാരോട് മാത്യൂസ് വിവരം പറഞ്ഞു. ഉടൻ തന്നെ ഇവർക്കൊപ്പമുണ്ടായിരുന്ന തൊടുപുഴ തയ്യക്കോടത്ത് അർജുൻ ശക്തമായ ഒഴുക്കുള്ള പുഴയിലേക്ക് ചാടി നീന്തി ചെന്ന് ബാഗ് എടുത്ത് തിരികെ നീന്തിയെത്തി. കനത്ത അടിയൊഴുക്കിനെ അവഗണിച്ചാണ് അർജുൻ…
Read Moreഓണം ടൂറിസം സീസണ്! കാലാവസ്ഥ അനുകൂലമാകുമെന്ന് പ്രതീക്ഷ; സഞ്ചാരികളെ കാത്ത് ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര മേഖല
തൊടുപുഴ: കഴിഞ്ഞ വർഷത്തെ ഓണം പ്രളയം കവർന്നപ്പോൾ തകർന്നടിഞ്ഞ ടൂറിസം മേഖല ഇത്തവണ പ്രതീക്ഷയിൽ. ഇത്തവണ ഒരാഴ്ചത്തെ ഓണാവധിക്കാലത്ത് ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ വരവുണ്ടാകുമെന്നാണ് പ്രതീക്ഷ. മഴ തുടരുന്നതു മൂലം കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെങ്കിലും അടുത്ത ദിവസങ്ങളിൽ ഇതിനു മാറ്റം വരുമെന്നാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ കരുതുന്നത്. സാധാരണ അവധിക്കാലം ആഘോഷിക്കാൻ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഏറ്റവും കൂടുതൽ സന്ദർശകർ ഒഴുകിയെത്തുന്നതും ഈ സമയത്താണ്. ഇടുക്കി ആർച്ച്ഡാമും ചെറുതോണി ഡാമും ഓണത്തോടനുബന്ധിച്ച് സഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്. ഈ മാസം ഒന്നു മുതൽ തുടങ്ങിയ ഡാം സന്ദർശനം അടുത്ത മാസം 30 വരെയുണ്ട്. വർഷത്തിൽ രണ്ടു തവണ മാത്രമാണ് ഇടുക്കി അണക്കെട്ട് സന്ദർശകർക്കായി തുറക്കുന്നത്. ഓണക്കാലത്തും പുതുവൽസര സമയത്തും. ഈ സമയം ജലാശയത്തിൽ ബോട്ടിംഗ് നടത്താൻ അവസരമുള്ളതിനാൽ…
Read Moreപാലാ പോരാട്ടം! കാണുന്നവരെല്ലാം വോട്ടർമാരല്ല; പുതിയ വീടുകളിൽ പുതിയ വോട്ടർമാർ; പതിനയ്യായിരം ഇതര സംസ്ഥാനക്കാർ മണ്ഡലപരിധിയില്
പാലാ: കുടിയേറ്റങ്ങളുടെയും പ്രയാണത്തിന്റെയും കാലമാണ്. വോട്ടർഭ്യർഥനയുമായി സ്ഥാനാർഥിയും പ്രവർത്തകരും അടുത്തെത്തുന്പോൾ ഞാൻ ബംഗാളിയും ആസാമിയുമാണെന്നു ഹിന്ദിയിലോ മലയാളത്തിലോ മറുപടി കിട്ടാവുന്ന കാലം. മറ്റിടങ്ങളിലെപ്പോലെ പാലാ നഗരത്തിലും ചെറുനഗരങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ഏറെയാണ്. പല തൊഴിലിടങ്ങളിലായി വന്നും പോയും നില്ക്കുന്ന പതിനയ്യായിരം ഇതര സംസ്ഥാനക്കാർ മണ്ഡലപരിധിയിലുണ്ട്. കടകളിലും കന്പോളങ്ങളിലും മലയാളി ജോലിക്കാർ നന്നേ കുറവ്. വോട്ട് ചോദിക്കാൻ മുത്തോലി മേഖലയിലെത്തിയാൽ എൻട്രൻസ് പരിശീലകരായ വിദ്യാർഥികളുടെ നെട്ടോട്ടം. എൻട്രൻസ് കേന്ദ്രങ്ങളോടു ചേർന്ന വീടുകളിലും മുറികളിലും വോട്ട് ചോദിച്ചെത്തുന്പോൾ ഞാൻ മറ്റു ജില്ലക്കാരനാണ് പാലായിലെ വോട്ടറല്ലെന്നു മറുപടി. ഇത്തരത്തിൽ മൂവായിരത്തിലേറെ വിദ്യാർഥികളാണ് സിവിൽ സർവീസിനും എൻട്രൻസിനും ഉൾപ്പെടെ തയാറെടുക്കാൻ പാലാ, മുത്തോലി മേഖലയിൽ താമസിക്കുന്നത്. രാവിലെയും വൈകുന്നേരവും ബസ് സ്റ്റാൻഡുകളിൽ ഇതേ സാഹചര്യമാണ്. വിവിധയിടങ്ങളിലായി വീടുകളിലും കെട്ടിടങ്ങളിലും വാടകയ്ക്കു താമസിക്കുന്നവരും കുറവല്ല. മുൻകാലങ്ങളിൽ പാലായിലേറെ വോട്ടർമാർ പരന്പരാഗത താമസക്കാരും…
Read Moreജോസ് ടോമിന് ചിഹ്നം “കൈതച്ചക്ക’; വോട്ടിംഗ് മെഷീനിൽ ജോസ് ടോമിന്റെ പേര് ഏഴാമത്
പാലാ: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് തെരഞ്ഞെടുപ്പ് കമ്മീഷൻ “കൈതച്ചക്ക’ ചിഹ്നം അനുവദിച്ചു. വോട്ടിംഗ് മെഷീനിൽ ജോസ് ടോമിന്റെ പേര് ഏഴാമതായിട്ടാവും പ്രദർശിപ്പിക്കുന്നത്. കേരള കോണ്ഗ്രസ്-എമ്മിലെ തർക്കം കാരണം പാർട്ടി ചിഹ്നമായ “രണ്ടില’ ജോസ് ടോമിന് ലഭിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ഇതോടെ സ്വതന്ത്ര സ്ഥാനാർഥിയായ അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് കൈതച്ചക്ക ചിഹ്നം അനുവദിച്ചത്. “ഓട്ടോറിക്ഷ’ ചിഹ്നമായി അനുവദിക്കണമെന്നാണ് ജോസ് ടോം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മത്സര രംഗത്തുള്ള മറ്റൊരു സ്വതന്ത്രൻ ഈ ചിഹ്നം സ്വന്തമാക്കുകയായിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സര ചിത്രവും ഇതോടെ തെളിഞ്ഞിരിക്കുകയാണ്. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചു. ജോസ് ടോം അടക്കം 12 സ്വതന്ത്ര സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നുണ്ട്. എൽഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളായ മാണി സി. കാപ്പൻ, എൻ.ഹരി തുടങ്ങിയവരാണ് മത്സര രംഗത്തുള്ള മറ്റ് പ്രമുഖർ.
Read Moreവല്ലാത്ത ബുദ്ധിമുട്ട് തന്നെ..! കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ പാരാമെഡിക്കൽ ജീവനക്കാർക്ക് പ്രാഥമികകൃത്യനിർവഹണത്തിന് സൗകര്യമില്ല; ബുദ്ധിമുട്ടിനെക്കുറിച്ച് ജീവനക്കാർ പറയുന്നത്
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ചെയ്യുന്ന പാരാ മെഡിക്കൽ (എക്സ്റേ, ഇസിജി, സി.റ്റി.സ്കാൻ ) ജീവനക്കാർക്ക് പ്രാഥമിക കൃത്യനിർവഹണത്തിന് സൗകര്യമില്ലെന്നു പരാതി. രാത്രിയിൽ ഡ്യൂട്ടി ചെയ്യുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. റിസപ്ഷൻ, കാഷ്, പി.ആർ.ഒ.എന്നിവരേയും പാരാമെഡിക്കൽ വിഭാഗത്തിൽപ്പെടുത്തിയിരിക്കുകയാണ്. പുരുഷ വിഭാഗം ജീവനക്കാർക്ക് വിശ്രമിക്കുന്നതിന് രണ്ട് കിടക്കകളും സ്ത്രീ ജീവനക്കാർക്ക് നാല് കിടക്കകളും ഉള്ള മുറിയുണ്ടെങ്കിലും ഇതിനുള്ളിൽ പ്രാഥമിക കൃത്യനിർവഹണത്തിനുള്ള സൗകര്യമില്ല. രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ 7.30ന് മടങ്ങിപ്പോകേണ്ട സമയത്ത് പ്രാഥമികകൃത്യനിർവഹണം നടത്തുവാൻ കഴിയാതെ മുഴുവൻ ജീവനക്കാരും ബുദ്ധിമുട്ടുന്നു. നിലവിൽ ഡോക്ടർമാർ, നഴ്സസ് എന്നിവർക്ക് മാത്രമാണ് പ്രാഥമിക കൃത്യനിർവഹണത്തിന് സൗകര്യമുള്ള മുറികൾ ഉള്ളത്. അതിനാൽ മറ്റ് ജീവനക്കാർക്കും ഇത്തരത്തിൽ സൗകര്യമുള്ള ഒരു മുറി നൽകണമെന്നാണ് ആവശ്യം.
Read Moreകുവൈറ്റിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് വന്തട്ടിപ്പ്; തട്ടിയെടുത്തത് ലക്ഷങ്ങള്; സംഭവം ചിങ്ങവനത്തും പാലായിലും
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ചിങ്ങവനത്തും പാലായിലും വൻ തട്ടിപ്പ്. ചിങ്ങവനത്ത് ഏഴു പേരിൽ നിന്നായി ഒൻപത് ലക്ഷവും പാലായിൽ ഒരാളിൽ നിന്ന് അഞ്ചര ലക്ഷവും തട്ടിയെടുത്തുവെന്നാണ് പരാതി. രണ്ടിടത്തും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചിങ്ങവനം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏഴു പേരാണ് പരാതി നല്കിയി്ടുള്ളത്. പോളണ്ടിൽ ജോലി വാഗ്ദാനംചെയത് ചങ്ങനാശേരി സ്വദേശി മാർട്ടിൻ ജോസഫ് എന്നയാൾ പലതവണയായി ഒൻപത് ലക്ഷത്തിൽപരം രൂപ വാങ്ങിയെന്നാണ് പരാതി. ഇത്തിത്താനം സ്വദേശി മനുമാത്യു എന്നയാളുടെ മൊഴിയെടുത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പാലായിൽ കുവൈറ്റിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇടനാട് സ്വദേശിയാണ് വേളൂർ സ്വദേശി അഖിലേഷ് എന്നയാൾക്കെതിരേ പരാതി നല്കിയത്. നിരവധി പേരിൽ നിന്നായി വൻ തുക തട്ടിയെടുത്തുവെന്നാണ് സംശയിക്കപ്പെടുന്നത്. പാലാ പോലീസ് കേസെടുത്ത്…
Read More‘അന്യായ തീരുമാനമായിപ്പോയി’..! സംസ്ഥാനത്ത് വെള്ള റേഷൻ കാർഡുകൾക്ക് മണ്ണെണ്ണ ഇനിയില്ല
ബെന്നി ചിറയിൽ ചങ്ങനാശേരി: 20 ലക്ഷം വെള്ള റേഷൻ കാർഡുകൾക്ക് സംസ്ഥാനത്ത് മണ്ണെണ്ണ നിഷേധിച്ചു. സൗജന്യ ഓണക്കിറ്റ് ഉണ്ടോയെന്നും വ്യക്തതയില്ല. സ്പെഷൽ പഞ്ചസാര ഇല്ലെന്ന് അറിയിപ്പുണ്ട്. പച്ചരി ചില കടകളിൽ മാത്രമേ വിതരണത്തിന് എത്തിയിട്ടുള്ളു. സംസ്ഥാനത്തെ നോണ് പ്രയോറിറ്റി, നോണ് സബ്സിഡി വിഭാഗത്തിൽപെട്ട 20 ലക്ഷം വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഇനി മുതൽ മണ്ണെണ്ണ നൽകേണ്ടതില്ലെന്ന് കഴിഞ്ഞ രണ്ടിനാണ് റേഷനിംഗ് കണ്ട്രോളർ ഉത്തരവിറക്കിയത്. കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചിരുന്നു. ലഭിച്ച വിഹിതത്തിൽ ഇനി മിച്ചമുള്ളത് 1,404 കിലോ ലിറ്റർ മണ്ണെണ്ണ മാത്രമാണ്. ഇതു മുഴുവൻ കാർഡുടമകൾക്ക് നൽകാൻ തികയാത്തതിനാലാണ് വെള്ളകാർഡുടമകൾക്ക് നൽകേണ്ടതില്ല എന്ന് തീരുമാനിച്ചതെന്നാണ് റേഷനിംഗ് കണ്ട്രോളറുടെ ഉത്തരവിൽ പറയുന്നത്. എന്നാൽ പ്രത്യേക സമയങ്ങളിൽ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 10,476 കിലോ ലിറ്റർ മണ്ണെണ്ണ അധിക വിഹിതമായി സബ്സിഡിയില്ലാതെ കേന്ദ്രം സംസ്ഥാനത്തിനു നൽകിയിട്ടുണ്ട്.…
Read Moreപാലാ ഉപതെരഞ്ഞെടുപ്പ്: ജോസ് ടോമിന്റെ ചിഹ്നം ഏത് ; പാലായിലെ വോട്ടർമാർക്കിടയിൽ ചർച്ച മുറുകുന്നു
കോട്ടയം: പാലായിലെ സ്ഥാനാർഥികളെല്ലാം പ്രചാരണ രംഗത്താണെങ്കിലും ഇന്ന് പാലാക്കാർ ഉറ്റുനോക്കുന്നത് യുഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ജോസ് ടോമിന്റെ ചിഹ്നം ഏതെന്നാണ്. ഇക്കാര്യത്തിൽ ഇന്നു തീരുമാനമുണ്ടാകും. പൈനാപ്പിൾ, ഓട്ടോറിക്ഷ, ഫുട്ബോൾ എന്നിവയാണ് ജോസ് ടോം ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പു കമ്മീഷൻ അനുവദിച്ചിരിക്കുന്ന ചിഹ്നങ്ങളിൽ പൈനാപ്പിൾ ഉൾപ്പെടുമോ എന്നത് ഇന്നേ അറിയൂ. അനുവദനീയ ചിഹ്നം ഒന്നിലേറെ സ്വതന്ത്ര സ്ഥാനാർഥികൾ ആവശ്യപ്പെട്ടാൽ ആദ്യം പത്രിക നൽകിയവർക്ക് അത് അനുവദിക്കും എന്നതാണ് കീഴ് വഴക്കം. 14 സ്ഥാനാർഥികൾ പത്രിക നൽകിയിരിക്കുന്നതിൽ ജോസ് ടോം ഉൾപ്പെടെ 12 പേർ സ്വതന്ത്രരാണ്. പത്രിക പിൻവലിക്കാനുള്ള അവസാന സമയവും ഇന്ന് മൂന്നിനാണ്. മൂന്നു കഴിഞ്ഞാൽ ചിത്രം വ്യക്തമാവും. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ വിജയത്തിനായി 1001 അംഗ കമ്മിറ്റി രൂപീകരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ചെയർമാനായും ഫിലിപ്പ് ജോസഫ്, എ.കെ.ചന്ദ്രമോഹൻ, ബിജു പുന്നത്താനം, എന്നിവർ വൈസ് ചെയർമാൻമാരും…
Read Moreപാറയ്ക്കൽ കടവ് വിനേദ സഞ്ചാരകേന്ദ്രത്തിൽ മാലിന്യം കുന്നുകൂടുന്നു; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
ചിങ്ങവനം: കൊല്ലാട്, പാറയ്ക്കൽ കടവിൽ വൻതോതിൽ മാലിന്യം തള്ളുന്നതായി നാട്ടുകാരുടെ പരാതി. അറവ് ശാലകളിൽനിന്നും തള്ളുന്ന ചാക്കിൽ കെട്ടിയ മാംസാവശിഷ്ടം മുതൽ പ്ലാസ്റ്റിക് കൂടുകളിൽ കൊണ്ടുവന്നു തള്ളുന്ന വീട്ടുമാലിന്യങ്ങളും കുന്നുകൂടുകയാണിവിടെ. വഴിയരികിലും പാടത്തും മാലിന്യം കിടന്നു ചീഞ്ഞഴുകിയ ദുർഗന്ധം മൂലം മൂക്ക് പൊത്താതെ ഇതുവഴി കടന്നു പോകാനാവാത്ത സ്ഥിതിയിലാണ്. പാറക്കൽകടവിൽ പുതുപ്പള്ളി പഞ്ചായത്തിലുൾപ്പെട്ട സ്ഥലത്താണു മാലിന്യ നിക്ഷേപം ഏറെയും. വർഷങ്ങൾക്ക് മുൻപ് പാറയ്ക്കൽ കടവിനെ വിനോദസഞ്ചാര കേന്ദ്രമാക്കി നിലനിർത്തുന്നതിന്റെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ പ്രദേശം മനോഹരമാക്കിയിരുന്നു. അതിനുശേഷം ഈ ഭാഗത്തേക്ക് ആരു തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് കാടു കയറി നാശമായ ഇവിടേക്ക് ദൂരെനിന്നു പോലും വൻതോതിൽ മാലിന്യം കൊണ്ടു വന്നു തള്ളുകയാണ്. ഫോട്ടോഗ്രാഫർമാർക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്ന ഇവിടെ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണിപ്പോൾ. അടിയന്തിരമായി ഇതിനൊരു പരിഹാരം…
Read More