ഗാന്ധിനഗർ: പോലീസുകാരനോട് മോശമായി പെരുമാറിയ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിനെതിരേ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയിലാണ് കേസിനാസ്പദമായ സംഭവം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ജില്ലയിലെ ഒരു സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജറി ഒപിയിൽ കൊണ്ടുവന്ന പോലീസുകാരനോട് നഴ്സിംഗ് അസിസ്റ്റന്റ് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. തുടർന്ന് പോലീസുകാരൻ ഗാന്ധിനഗർ സ്റ്റേഷനിലും ആശുപത്രി സൂപ്രണ്ട്, ആർഎംഒ എന്നിവർക്കും പരാതി നൽകിയിരുന്നു. പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയുള്ള പോലീസുകാർക്ക് ഇതിനു മുൻപും ഇതേ നഴ്സിംഗ് അസിസ്റ്റന്റിന്റെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായിരുന്നതിനാൽ ഇത്തവണ ഇവർക്കെതിരെ കേസ് കൊടുക്കുവാൻ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ പോലീസുകാരന് അനുമതി നൽകുകയായിരുന്നു. പോലീസ് കേസ് കൊടുത്തതറിഞ്ഞ ആശുപത്രി ജീവനക്കാരിൽ ഭൂരിപക്ഷം പേരും യൂണിയൻ വ്യത്യാസമില്ലാതെ പോലീസുകാരന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Read MoreCategory: Kottayam
രോഗികൾക്ക് ആശ്വാസമായി കോട്ടയം മെഡിക്കൽ കോളജിൽ ബഗി കാറുകൾ ഓടിത്തുടങ്ങി
ഗാന്ധിനഗർ: രോഗികൾക്കു സഹായമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബഗി കാറുകൾ ഓടിത്തുടങ്ങി. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പ്രാഥമിക പരിശോധനകൾക്കു ശേഷം വാർഡുകളിലേക്കു മാറ്റുന്നതിനാണ് ബഗി കാറുകൾ. ആദ്യ ഘട്ടമെന്ന നിലയിൽ അത്യാഹിത വിഭാഗത്തിലെത്തുന്ന ഹൃദ്രോഗികളെ കാർഡിയോളജി വിഭാഗത്തിലെത്തിക്കുന്നതിനുള്ള ശ്രമമാണ് ആരംഭിച്ചിട്ടുള്ളത്. അടിയന്തിര ഘട്ടത്തിലുള്ള രോഗികൾക്ക് വൈദ്യസഹായം ലഭ്യമാക്കുവാൻ കാലതാമസം ഉണ്ടാകുന്നത് ഇതുമൂലം ഒഴിവാക്കുവാൻ കഴിയും.മുൻപ് ഇത്തരം രോഗികളെ സ്ട്രെച്ചറിൽ കിടത്തി തള്ളിക്കൊണ്ടുപോയാണ് കാർഡിയോളജി വാർഡിൽ എത്തിച്ചിരുന്നത്. ഇത് വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു . ചില സന്ദർഭങ്ങളിൽ രോഗികൾക്ക് പലതരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ബഗി കാർ ഓടിത്തുടങ്ങിയതോടെ ഇതിനു പരിഹാരമായി. ഇനി മുതൽ അത്യാഹിത വിഭാഗത്തിൽ നിന്ന് റോഡ്മാർഗം നേരിട്ട് കാർഡിയോളജി വിഭാഗത്തിലേക്ക് രോഗിയെ എത്തിക്കുവാൻ കഴിയും.രണ്ടു ബഗി കാറുകളാണ് മെഡിക്കൽ കോളജ് ആശുപത്രിക്ക് ലഭിച്ചിരിക്കുന്നത്. ഒന്ന ്ആംബുലൻസിൽ രോഗികളെ കിടത്തി കൊണ്ടുപോകുന്ന സ്ട്രച്ചറും,…
Read More‘ഇനി പീഡിപ്പിച്ചാൽ അനിശ്ചിതകാല സമരം’; കോട്ടയത്തെ ഓട്ടോറിക്ഷ പണിമുടക്ക് അവസാനിച്ചു; ശാശ്വതപരിഹാരത്തിന് ഇന്ന് ജില്ലാ കളക്ടറെ കണ്ട് നിവേദനം നല്കും
കോട്ടയം: ഓട്ടോ മീറ്റർ വിഷയത്തിൽ കോട്ടയം ടൗണിലെ ഓട്ടോ ഡ്രൈവർമാർ ഇന്നലെ നടത്തിയത് സൂചനാ പണിമുടക്കായിരുന്നുവെന്നും ഇനിയും പീഡനം തുടർന്നാൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും സംയുക്ത യൂണിയൻ യോഗം തീരുമാനിച്ചു. ഇന്ന് ഓട്ടോറിക്ഷകൾ ഓടിത്തുടങ്ങി. ഐഎൻടിയുസി, സിഐടിയു, ബിഎംഎസ് എന്നീ യൂണിയനുകൾ സംയുക്തമായാണ് ഇന്നലെ സൂചനാ പണിമുടക്കിന് ആഹ്വാനം നല്കിയത്. ഓട്ടോ മീറ്റർ വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്ന് ജില്ലാ കളക്ടറെ നേരിട്ടു കണ്ട് നിവേദനം നല്കാനും ഇന്നലെ ഉൗട്ടി ലോഡ്ജിൽ ചേർന്ന യോഗം തീരുമാനിച്ചു. ഐഎൻടിയുസിയെ പ്രതിനിധീകരിച്ച് സാബു പുതുപ്പറന്പൻ, എം.പി.സന്തോഷ്കുമാർ, ടോണി തോമസ്, സിഐടിയുവിനെ പ്രതിനിധീകരിച്ച് സുനിൽ തോമസ്, ബിഎംഎസ് യൂണിയൻ പ്രതിനിധി നളിനാക്ഷൻ എന്നിവർ പങ്കെടുത്തു. മീറ്റർ പ്രവർത്തിപ്പിക്കാത്തതിന്റെ പേരിൽ ഓട്ടോ ഡ്രൈവർമാരെ ശല്യം ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. അങ്ങനെയുണ്ടായാൽ ജില്ലയൊട്ടാകെ…
Read Moreതൊടുപുഴ പാലത്തിൽ നിന്ന് യുവതി പുഴയിൽ ചാടി; രക്ഷകരായി ഇതര സംസ്ഥാനതൊഴിലാളികൾ
തൊടുപുഴ: നഗരത്തെ പരിഭ്രാന്തിയിലാക്കി പാലത്തിൽ നിന്നു യുവതി പുഴയിലേക്ക് ചാടി. പുഴയിലെ ഒഴുക്കിൽപ്പെട്ട യുവതിയെ ഇതരസംസ്ഥാന തൊഴിലാളികളായ യുവാക്കളാണ് രക്ഷപ്പെടുത്തിയത്. ഇന്നു രാവിലെ ഒൻപതോടെയാണ് തൊടുപുഴ പാലത്തിൽ നിന്നും 28 കാരിയായ യുവതി തൊടുപുഴയാറ്റിലേക്ക് ചാടിയത്. യുവതി പുഴയിൽ വീഴുന്നതു കണ്ടതോടെ പാലത്തിനു സമീപത്തെ മുനിസിപ്പൽ മൈതാനത്ത് നിൽക്കുകയായിരുന്നു യുപി സ്വദേശികളായ ദിനേശ് കുമാർ, സച്ചിൻ, സതീശ്കുമാർ എന്നിവർ ഉടനെ പുഴയിൽ ചാടി യുവതിയെ കരയ്ക്കടുപ്പിച്ചു. സമീപത്തുണ്ടായിരുന്ന ഡ്രൈവർമാരും വഴിയാത്രക്കാരും നദിയിലിറങ്ങി യുവതിയെ കരയ്ക്കു കയറ്റാൻ സഹായിച്ചു. വിവരമറിഞ്ഞ് ഉടൻ തന്നെ തൊടുപുഴ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഫയർഫോഴ്സിന്റെ ആംബുലൻസിൽ യുവതിയെ കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിച്ചു. മുതലക്കോടത്തെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി മുട്ടത്ത് ഭവന നിർമാണ ബോർഡിന്റെ വനിതാ ഹോസ്റ്റലിലാണ് താമസം. രാവിലെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ട യുവതി പുഴയിൽ ചാടിയതെന്തിനാണെന്ന് വ്യക്തമല്ല. മാനസികാസ്വാസ്ഥ്യമുണ്ടോയെന്നു സംശയിക്കുന്നതായും…
Read Moreഓട്ടോ മീറ്റർ പ്രായോഗികമല്ലെന്ന് ഡ്രൈവർമാർ; ഓട്ടോറിക്ഷ പണിമുടക്ക് ശക്തം
കോട്ടയം: കോട്ടയം നഗരത്തിൽ ഇന്ന് ഓട്ടോറിക്ഷ പണിമുടക്ക്. മീറ്റർ പ്രവർത്തിപ്പിച്ച് ഓടണമെന്ന ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയതോടെ ഇന്നലെ രാത്രിയിൽ മിന്നൽ പണിമുടക്ക് നടത്തി. തുടർന്നാണ് ഇന്നു മുതൽ അനിശ്ചിത കാലത്തേക്ക് പണിമുടക്കാൻ തീരുമാനം. ഇന്നു രാവിലെ ഓടാനെത്തിയ ഓട്ടോകൾ സമരക്കാർ തടഞ്ഞു. വിവിധ യുണിയനുകളുടെ നേതൃത്വത്തിലാണ് ഓട്ടോ പണിമുടക്ക്. സെപ്റ്റംബർ ഒന്നുമുതൽ കോട്ടയത്തെ ഓട്ടോറിക്ഷകൾ നിർബന്ധമായും മീറ്ററിട്ട് ഓടണമെന്നായിരുന്നു തീരുമാനം. ഇന്നലെ രാത്രിയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പരിശോധനയ്ക്ക് എത്തിയതോടെയാണ് ഓട്ടോക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. ഏതാനും ചിലരുടെ ആർസി ബുക്കും താക്കോലുമൊക്കെ ഉദ്യോഗസ്ഥർ ചോദിച്ചു വാങ്ങിയെന്നും പറയുന്നു. കോട്ടയത്ത് മീറ്റർ പ്രായോഗികമല്ല എന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്. കോട്ടയം നഗരത്തിന്റെ സ്ഥല പരിമിതിയിൽ മീറ്റർ പ്രായോഗികമല്ല. ഒരു സ്റ്റാൻഡിൽ കിടന്നോടുന്നയാൾ ഓട്ടം പോയ ശേഷം മറ്റൊരു…
Read Moreയുവതിയുടെ കൊലപാതകം ; കഞ്ചാവിനും മദ്യത്തിനും അടിമയായ സുബിന്റെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കും
ചങ്ങനാശേരി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ മാമ്മൂട് കാവുങ്കൽപടി കോലത്തുമലയിൽ സുബിൻ മോഹൻ (25) നിരവധി കേസുകളിലെ പ്രതിയായ കൊടും ക്രിമിനൽ എന്നു പോലീസ്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധനയ്ക്കു വിധേയമാക്കി. കഞ്ചാവിനും മദ്യത്തിനും അടിമയായ സുബിനെ അടിപിടി ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളതായും പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള അന്വേഷണങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്. സുബിന്റെ ഭാര്യ അശ്വതി (19) യാണ് കൊലചെയ്യപ്പെട്ടത്. തലയിലുണ്ടായ ആഴത്തിലുള്ള മുറിവും തലച്ചോറിനേറ്റ ക്ഷതവുമാണ് അശ്വതിയുടെ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകം നടന്ന മാമ്മൂട്ടിലെ വാടക വീട്ടിൽ ഇന്നലെ പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഇന്ന് തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡും എത്തുന്നുണ്ട്. ജില്ലാ പോലീസ് മേധാവി പി.എസ്. സാബുവിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ് കുമാർ, കറുകച്ചാൽ സിഐ സലിം, എസ്ഐ രാജേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്…
Read Moreമണർകാട് എട്ടുനോമ്പ് പെരുന്നാൾ നാളെ ആരംഭിക്കും; ഏഴിന് നടതുറക്കൽ
കോട്ടയം: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോന്പ് പെരുന്നാളിന് നാളെ തുടക്കമാവും. സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ കരോട്ടെ പള്ളിയിൽ രാവിലെ 6.30 മുതൽ എട്ടു വരെയും കത്തീഡ്രലിൽ ഒന്പതു മുതൽ 10.30 വരെയും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. നാളെ വൈകുന്നേരം നാലിനു കൊടിമരം ഉയർത്തും. ആറിനു ഉച്ചയ്ക്ക് 12നു കുരുശുപള്ളികളിലേക്കുള്ള റാസ പള്ളിയിൽനിന്നും ആരംഭിക്കും. ഏഴിനു ഉച്ചനമസ്കാര സമയത്ത് പ്രധാന മദ്ബഹായിലെ വിശുദ്ധ ത്രോണോസിലുള്ള വിശുദ്ധ ദൈവ മാതാവിന്റെയും ഉണ്ണി യേശുവിന്റെയും ഛായാചിത്രം ഭക്തജനങ്ങൾക്ക് വർഷത്തിൽ ഒരിക്കൽ മാത്രം ദർശനത്തിനായി തുറന്നു കൊടുക്കുന്ന ‘നട തുറക്കൽ’ നടക്കും. എട്ടിനു ഉച്ചകഴിഞ്ഞു രണ്ടിനു പ്രദക്ഷിണം, നേർച്ചവിളന്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
Read Moreപാലാ ഉപതെരഞ്ഞെടുപ്പ്; മാണി സി കാപ്പൻ പത്രിക സമർപ്പിച്ചു; കെട്ടിവയ്ക്കാനുള്ള പണം നൽകിയത് ഓട്ടോ റിക്ഷാ തൊഴിലാളികളും മത്സ്യവിൽപനക്കാരും
പാലാ: പാലാ നിയോജകമണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ പത്രിക സമർപ്പിച്ചു. പ്രവിത്താനത്തുള്ള ളാലം ബ്ലോക്ക് ഓഫീസിലാണ് ഇന്ന് രാവിലെ 10.45 ന് പത്രിക നൽകിയത്. സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ, സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. പാലായിലെ ഓട്ടോ റിക്ഷാ തൊഴിലാളികളും മത്സ്യവിൽപനക്കാരുമാണ് പത്രികക്കൊപ്പം കെട്ടിവയ്ക്കാനുള്ള തുക സംഭാവന നൽകിയത്. മാണി സി കാപ്പുനു വേണ്ടി രണ്ടു സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.
Read Moreകോട്ടയം മെഡിക്കൽ കോളജിലെ 48-ാ മത് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം; ആതിരയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഡോക്ടർമാർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ 48-ാ മത് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയത്തിലേക്ക്. വ്യാഴാഴ്ച രാത്രി 12നാണ് തൊടുപുഴ സ്വദേശിനിയായ ആതിര(21)യ്ക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച ജ്യോതിഷിന്റെ ഒരു വൃക്കയാണ് ആതിരയുടെ ശരീരത്തിൽ വച്ചുപിടിപ്പിച്ചത്. മൂന്നു വർഷമായി കോട്ടയം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു ആതിര. ഇടയ്ക്കിടെ ഡയാലിസിസിന് വിധേയമായിരുന്നു. എ പോസിറ്റീവ് വിഭാഗത്തിൽപ്പെട്ട വൃക്ക ലഭിക്കുവാൻ അവസരമുണ്ടായതിനെ തുടർന്ന് ആതിരയെ വിളിച്ചു വരുത്തി ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ആതിരയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Read Moreകോട്ടയത്തെ അത്തച്ചമയ ഘോഷയാത്ര തിങ്കളാഴ്ച; ഘോഷയാത്രയ്ക്കു വ്യത്യസ്തത പകരാൻ കർണാടകയിൽനിന്നുള്ള കലാരൂപങ്ങൾ
കോട്ടയം: കോട്ടയം നഗരത്തിൽ തിങ്കളാഴ്ച പുലിയിറങ്ങും. ഓണം വരവറിയിച്ചുകൊണ്ടുള്ള വർണാഭമായ അത്തച്ചമയ ഘോഷയാത്ര തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനു പോലീസ് പരേഡ് ഗ്രൗണ്ടിൽനിന്നാരംഭിക്കും. ജില്ലാ പോലീസ് മേധാവി പി. എസ്. സാബു റാലി ഫ്ളാഗ് ഓഫ് ചെയ്യും. ഘോഷയാത്രയ്ക്കു വ്യത്യസ്തത പകരാൻ കർണാടകയിൽനിന്നുള്ള വിവിധ കലാരൂപങ്ങൾ എത്തുന്നുണ്ട്. കർണാടകയിൽനിന്നുള്ള വനിതാ വീരഗാഥടോള്ളു, ബൊമ്മലാട്ട ഡാൻസ്, വീരഭദ്രൻ എന്നിവയാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. തിരൂർ തെയ്യം, പുലികളി, വേലകളി, അർജുന നൃത്തം, കളരിപ്പയറ്റ്, വനിതാ ശിങ്കാരിമേളം, നാസിക് ഡാൻസ്, മാവേലി വേഷങ്ങൾ, ഹൈഡ്രോളിക് പ്ലോട്ടുകൾ, പഞ്ചവാദ്യം എന്നിവ ഘോഷയാത്രയ്ക്ക് അകന്പടിയാകും. തിരുനക്കര മന്നം സാംസ്കാരിക സമിതി, ഹിന്ദു ഇക്കണോമിക് ഫോറം, ദർശന കൾച്ചറൽ സെന്റർ, നവലോകം സാംസ്കാരിക സമിതി, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി, കേരളാ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, വിവിധ സഹകരണ…
Read More