കോട്ടയം: പാളിയത് പാലം പൊളിക്കുവാൻ കരാർ ഏറ്റെടുത്ത കന്പനിക്കോ അതോ റെയിൽവേയ്ക്കോ. കഴിഞ്ഞ ഏതാനും മാസങ്ങളായി നാഗന്പടത്തെ പാലം പൊളിച്ചു നീക്കുവാൻ ശ്രമം തുടങ്ങിയിട്ട്. കാലപ്പഴക്കമോ ബലമോ പരിഗണിക്കാതെയാണോ നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം പൊളിച്ചു നീക്കുവാൻ ശ്രമം നടത്തിയതെന്ന ആരോപണമാണു ഉയർന്നിരിക്കുന്നത്. പാലം തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടതു സംബന്ധിച്ച വിശദീകരണം നൽകുവാൻ കരാർ കന്പനിക്കും റെയിൽവേക്കും ഇതുവരെ വ്യക്തമായ നടപടിയില്ല. കോട്ടയം നഗരത്തെ ഒരുദിവസം നിശ്ചലമാക്കി റെയിൽവേ നടത്തിയ നടപടിയ്ക്കെതിരെ ജനരോക്ഷം ശക്തമാണ്. ഇന്നലെ ഉച്ചയോടെ പൊട്ടാതെ വന്ന ഡിറ്റനേറ്ററുകൾ നീക്കം ചെയ്തു. ഇതരസംസ്ഥാനങ്ങളിൽ പല കെട്ടിടങ്ങളും കരാർ കന്പനിയായ തിരുപ്പൂർ കേന്ദ്രമായ മാഗ് ലിങ്ക് ഇൻഫ്രാ പ്രോജക്ട് സ്ഫോടനം നടത്തി പൊളിച്ചിട്ടുണ്ടെന്നു അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇത് റെയിൽവേ പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. റെയിൽവേ ആദ്യമായാണു ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ അവലംബിക്കുന്നത്. തൊട്ടടുത്ത് പുതിയ പാലവും കെട്ടിടങ്ങളുമുള്ളതിനാൽ കൂടുതൽ…
Read MoreCategory: Kottayam
കൃഷി ചെയ്ത കിട്ടിയ പണം നല്കിയില്ല; വൃദ്ധരായ അച്ഛനേയും അമ്മയേയും വെട്ടിപ്പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ
ഗാന്ധിനഗർ: ദമ്പതികൾക്ക് വെട്ടേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. ആർപ്പൂക്കര മണിയാപറന്പ് വാവക്കാട്ടിൽ പാപ്പച്ചൻ (65), ഭാര്യ ശ്രീമതി (55) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മൂത്തമകൻ സന്തോഷി(40)നെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പാപ്പച്ചന്റെ വീട്ടിലാണ് സംഭവം. പാപ്പച്ചന്റെ പേരിൽ രണ്ടര ഏക്കർ പാടശേഖരമുണ്ട്. അതിൽ അര ഏക്കർ നിലത്തെ കൃഷിയിൽനിന്നുള്ള വരുമാനമായ 22,500 രൂപ നൽകുന്നത് സംബന്ധിച്ചുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പാപ്പച്ചന്റെ പേരിലുള്ള വസ്തു ആയതിനാൽ ഇവിടെനിന്നും ലഭിച്ച നെല്ല് സപ്ലൈകോയ്ക്ക് നൽകിയത് പാപ്പച്ചനാണ്. ഇതിൽ അര ഏക്കറിൽനിന്നും ലഭിച്ച നെല്ലിന്റെ തുകയായ 22,500 രൂപ സന്തോഷിന് നൽകിയിരുന്നില്ല. ഈ പണം സർക്കാരിൽനിന്നും ലഭിച്ചശേഷം സന്തോഷ് വാങ്ങുന്നതിനായി വീട്ടിൽ എത്തിയതായിരിന്നു. തുടർന്നു പണം സംബന്ധിച്ചു തർക്കം ഉണ്ടാകുകയും സന്തോഷ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശ്രീമതിയുടെ തലയ്ക്കും…
Read Moreപോലീസ് സ്റ്റേഷനുകൾ ഇനി പരിസ്ഥിതി സൗഹൃദമാകും; പോലീസ് സ്റ്റേഷനുകളിൽ 20 ഫലവൃക്ഷങ്ങൾ വച്ചുപിടിക്കാൻ നിർദേശിച്ച് ഡിജിപി
സി.സി.സോമൻ കോട്ടയം: പോലീസ് സ്റ്റേഷനുകൾ ഇനി പരിസ്ഥിതി സൗഹൃദം. സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കാൻ ഡിജിപി നിർദേശിച്ചു. പോലീസ് സ്റ്റേഷൻ പരിസരത്ത് ഫലവൃക്ഷങ്ങൾ വച്ചു പിടിപ്പിക്കണം. മാവ്, പ്ലാവ് തുടങ്ങിയ 20 മരങ്ങളെങ്കിലും ഏറ്റവും കുറഞ്ഞത് സ്റ്റേഷൻ പരിസരത്ത് വച്ചു പിടിപ്പിക്കണമെന്നാണ് നിർദേശമുള്ളത്. സ്ഥല സൗകര്യമുള്ളവർക്ക് അതിൽ കൂടുതൽ വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുന്നതിന് അനുവാദമുണ്ട്.പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കണം. പ്ലാസ്റ്റിക് ഗ്ലാസ്, കപ്പ് എന്നിവ ഉപയോഗിക്കാൻ പാടില്ല. പകരം സ്റ്റീൽ ആകാം. പോലീസ് സ്റ്റേഷൻ ഹരിത ചട്ടം പാലിക്കുന്നു എന്നുറപ്പു വരുത്തുകയും അതിനുള്ള ബോർഡ് സ്ഥാപിക്കുകയും വേണം. പോലീസ് സ്റ്റേഷൻ പരിസരം വൃത്തിയായിരിക്കണം. മാലിന്യം അടിഞ്ഞു കൂടി വൃത്തിഹീനമാകാൻ പാടില്ല. ഇക്കാര്യത്തിൽ അതീവ ശ്രദ്ധ വേണമെന്നും ഡിജിപി നിർദേശിക്കുന്നു. സ്റ്റേഷൻ പരിസ്ഥിതി സൗഹൃദമാക്കാൻ ഒരു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. അതിനുള്ളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കണമെന്നാണ്…
Read Moreബൈക്ക് ഇടിക്കാൻ ചെന്നെന്നു പറഞ്ഞ് സംഘം ചേർന്ന് ആക്രമണം; പ്രതികളായ മൂന്ന് പേർ അറസ്റ്റിൽ; ഇവർക്കെതിരേ പിടിച്ചുപറിക്കേസ് ഉള്ളതായി പോലീസ്
കോട്ടയം : ബൈക്ക് ഇടിക്കാൻ ചെന്നുവെന്നു പറഞ്ഞ് മൂന്നു പേർ ചേർന്ന് യുവാവിനെ ഹെൽമറ്റിനിടിച്ചു പരിക്കേൽപിച്ച സംഭവത്തിൽ പ്രതികളെ കറുകച്ചാൽ പോലീസ് അറസ്റ്റു ചെയ്തു. നെടുംകുന്നം മുളയംവേലി സ്വദേശി അഖിൽ ജോസഫ് (24), മാടപ്പള്ളി സ്വദേശി കെവിൻ അലക്സ് (21), ശാന്തിപുരം സ്വദേശി സജിൻ സാം (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. കൂത്രപ്പള്ളി സ്വദേശി സുബിൻ ജോസഫിനെ (17)യാണ് ഇവർ ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കൂത്രപ്പള്ളിയിലാണ് സംഭവം. സുബിൻജോസഫ് കൂട്ടുകാരന്റെ ബൈക്കിൽ വരുന്പോൾ പ്രതികൾ മൂന്നു പേരും മറ്റൊരു ബൈക്കിൽ വരികയായിരുന്നു. പ്രതികളുടെ ബൈക്കിനു നേരേ ഇടിക്കാൻ ചെന്നുവെന്നുപറഞ്ഞ് സുബിൻജോസഫ് സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ അഖിൽ ജോസഫ്, കെവിൻ അലക്സ് എന്നിവർക്കെതിരേ പിടിച്ചുപറിക്കേസ് നിലവിലുള്ളതായി കറുകച്ചാൽ പോലീസ്…
Read Moreചൂണ്ടയിടീലിൽ ജോജോ പുലിയാണ്… ജീവനോടെയുള്ള വരാലും വാളയും വേണമെങ്കിൽ ഒന്നു വിളിച്ചാൽ മതി; വിദേശ ചൂണ്ടയിലുള്ള മീൻപിടുത്തത്തിൽ താരമാകുകയാണ് ഈ ചെറുപ്പക്കാരൻ
ചിങ്ങവനം: ജോജോയുടെ ഫോണ് കൃത്യമായി എന്നും രാവിലെ ബെല്ലടിക്കും. ഫോണ് എടുത്താൽ മറുതലയ്ക്കൽ നിന്നും പ്രതീക്ഷിച്ച ചോദ്യം തന്നെ. ഇന്നു മീൻ തരുമോ. വലിയ വാളയും, ചേറുമീനും, വാകയുമൊക്കെ പതിവായി കിട്ടണമെങ്കിൽ ജോജോയുടെ നന്പരിൽ വിളിച്ചാൽ മതിയെന്ന് ആവശ്യക്കാർക്കറിയാം. ചോഴിയക്കാട് വലിയപറന്പിൽ ജോജോ ചെറിയാൻ എന്ന 34 കാരന് മീൻ പിടിത്തം എന്നുമൊരു ഹരവും ഒപ്പം വരുമാന മാർഗവുമാണ്. പരുത്തുംപാറയിൽ ഓട്ടോറിക്ഷാ ഡ്രൈവർ കൂടിയാണ് ജോജോ. ഇതിനിടയിൽ സമയം കണ്ടെത്തിയാണ് മീൻ പിടിത്തവും. കൊടൂരാറ്റിലും, മീനച്ചിലാറ്റിലേക്കും ഓട്ടോയിൽ തന്നെയാണ് ചൂണ്ടയുമായി പോകുന്നത്. 10കിലോയിലധികം തൂക്കമുള്ള രണ്ടോ മൂന്നോ ജീവനുള്ള മീനുമായാണ് തിരിച്ചു വരവ്. ഇവയെ വരുന്ന വഴിയിൽ തന്നെ രാവിലെ വിളിച്ച നന്പറിന്റെ ഉടമയ്ക്ക് ന്യായ വിലയ്ക്ക് കൊടുക്കുകയും ചെയ്യും. മീൻ കച്ചവടക്കാരിൽ നിന്നും പഴകിയതും, രാസ വസ്തുക്കൾ ചേർത്തു കിട്ടുന്ന മീനിനേക്കാൾ ജീവനുള്ള ആറ്റുമീനിനോടാണ് ആളുകൾക്ക്…
Read Moreന്യൂനമർദം ചുഴലിക്കാറ്റാകുന്നു; മുന്നറിപ്പുമായി ദുരന്ത നിവാരണ അഥോറിറ്റി നൽകുന്ന നിർദേശങ്ങൾ
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നി ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെയുള്ള സമയത്ത് മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. • മലയോര മേഖലയിലെ റോഡുകൾക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ചാലുകളുടെ അരികിൽ വാഹനങ്ങള് നിർത്തരുത്. • മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. • സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. • നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത് • പാലങ്ങളിലും, നദിക്കരയിലും മറ്റും നിന്ന് സെൽഫിഎടുക്കുന്നത് ഒഴിവാക്കുക • പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനൽ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. • നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ…
Read Moreകോടതിക്കുള്ളിലും ഭീഷണിയുമായി പ്രതികൾ; കെവിൻകേസിൽ ഷാനുചാക്കോയ്ക്കെതിരേ സാക്ഷിപറഞ്ഞയാൾക്ക് കോടതിമുറിയിൽ ആംഗ്യഭാഷയിൽ ഭീഷണി
കോട്ടയം: കെവിൻ വധക്കേസിലെ സാക്ഷിയെ കോടതിക്കുള്ളിൽ ഭീഷണിപ്പെടുത്തിയതിനു പ്രതിക്കെതിരേ കേസ്. കേസിൽ നിർണായകമായ മൊഴി നൽകുകയും തെളിവായ വാട്സ് അപ്പ് സന്ദേശം സമർപ്പിക്കുകയും ചെയ്ത 26 -ാം സാക്ഷി ലിജോയെയാണ് കോടതിമുറിക്കുള്ളിൽ പ്രതി ഭീഷണിപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഷാനു ചാക്കോയ്ക്കെതിരായ നിർണായക മൊഴി നൽകിയ പുനലൂർ ചാലിയേക്കര സ്വദേശിയായ ലിജോയെയാണ് എട്ടാം പ്രതിയായ നിഷാദ് ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നത്. കോടതി മുറിയിൽ നിൽക്കുന്പോൾ കൈകൊണ്ടു കഴുത്തറുക്കുമെന്ന ആംഗ്യം കാട്ടുകയായിരുന്നു. സംഭവത്തിൽ കോടതി നിർദേശാനുസരണം ഈസ്റ്റ് പോലീസ് കേസെടുത്തു. കെവിൻ കൊല്ലപ്പെട്ട ദിവസം ഷാനു ചാക്കോ ലിജോയ്ക്കു വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. “അവൻ ചത്തു’ എന്നതായിരുന്നു സന്ദേശം. ഈ തെളിവ് പോലീസ് കോടതിയിൽ ഹാജരാക്കി. നീനു കെവിനൊപ്പം പോകുകയാണെന്നു ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എഴുതി വച്ചിരുന്നതായി ലിജോ കോടതിയിൽ പറഞ്ഞു. കെവിനുമായുള്ള ബന്ധത്തിന് എതിരുനിന്ന നീനുവിന്റെ സഹോദരൻ…
Read Moreകെവിനെ വധിച്ചുവെന്ന് ഷാനു വിളിച്ചു പറഞ്ഞു; ഇരുപത്തിയാറാം സാക്ഷിയുടെ നിർണായക മൊഴി കോടതിയിൽ
കോട്ടയം: കെവിൻ കേസിൽ പ്രതികൾക്കെതിരേ കോടതിയിൽ നിർണായക മൊഴി. കെവിനെ വധിച്ചുവെന്ന് കേസിലെ ഒന്നാം പ്രതിയായ ഷാനു ചാക്കോ ഫോണിൽ വിളിച്ചു പറഞ്ഞുവെന്ന് ഷാനുവിന്റെ സുഹൃത്ത് ജിജോ വിചാരണയ്ക്കിടെ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മൊഴി നൽകി. കേസിലെ 26-ാം സാക്ഷിയാണ് ജിജോ. നേരത്തെ ജിജോയുടെ രഹസ്യമൊഴി പോലീസ് കോടതിക്ക് മുൻപാകെ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി തന്നെയാണ് വിചാരണ വേളയിലും 26-ാം സാക്ഷി നൽകിയിരിക്കുന്നത്. ഷാനു തന്നെ വിളിച്ചപ്പോൾ കോടതിയിൽ കീഴടങ്ങാൻ താൻ നിർദ്ദേശിച്ചുവെന്നും ജിജോ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കെവിൻ കൊല്ലപ്പെടുന്നതിന്റെ തലേന്ന് നീനുവിനെ അന്വേഷിച്ച് ഷാനുവും പിതാവ് ചാക്കോയും കോട്ടയത്ത് എത്തിയിരുന്നു. ഈ സമയമത്രയും ജിജോയും ഇവർക്കൊപ്പമുണ്ടായിരുന്നു. പിന്നീട് മടങ്ങിപ്പോയ ശേഷം ഷാനു പ്രതികൾക്കൊപ്പം കോട്ടയത്തെത്തി കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. കെവിനെ വധിച്ചുവെന്നും സുഹൃത്ത് അനീഷിനെ തട്ടിക്കൊണ്ടുവന്ന് വിട്ടയച്ചുവെന്നും ഷാനു ഫോണിൽ വിളിച്ച് അറിയിച്ചുവെന്നാണ്…
Read Moreശക്തമായ കാറ്റിൽ വേമ്പനാട്ടു കായലിൽ വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; അപകടത്തെക്കുറിച്ച് കൂടെയുണ്ടായിരുന്ന തൊഴിലാളികൾ പറയുന്നതിങ്ങനെ
വൈക്കം : ശക്തമായ കാറ്റിൽ വേന്പനാട്ടു കായലിൽ വള്ളം മറിഞ്ഞ് കാണാതായ കക്കാവാരൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ചെമ്മനാകരി പുത്തൻതറ സത്യന്റെ (52) മൃതദേഹമാണ് ഇന്നു രാവിലെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വേന്പനാട്ടു കായലിലെ മത്തുങ്കൽ ഭാഗത്തു നിന്നു കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാലിനു മത്സ്യബന്ധനത്തിലേർപ്പെട്ട 18 ഓളം വള്ളങ്ങൾ ശക്തമായ കാറ്റിൽ ആടി ഉലയുകയും ഇതിൽ നാലു വള്ളങ്ങൾകായലിൽമറിയുകയുമായിരുന്നു.വള്ളം മറിഞ്ഞപ്പോൾ മറ്റു തൊഴിലാളികൾ വള്ളത്തിൽ പിടിച്ചു കിടന്നു. വള്ളത്തിൽ പിടികിട്ടാതിരുന്ന സത്യൻ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ തന്നെ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. തുടർന്ന് വൈക്കത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സും വൈക്കം പൊലീസും നാട്ടുകാരും ചേർന്ന് കായലിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മത്തുങ്കലിൽ നിന്നു മൃതദേഹം കണ്ടെത്തിയത്.ഭാര്യ: ഉഷ .മക്കൾ: അനുലക്ഷ്മി, സനുജ. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreഇങ്ങനെയാകുമ്പോൾ ആരേയും പേടിക്കണ്ട; നിയമം ലംഘിക്കുന്നതിനായി അന്തർ സംസ്ഥാന സർവീസ് ബസുകളുടെ രജിസ്ട്രേഷൻ ഇതര സംസ്ഥാനങ്ങളിൽ
തൊടുപുഴ: നിയമലംഘനം നടത്താൻ അന്തർ സംസ്ഥാന ബസ് സർവീസുകൾ രജിസ്റ്റർ ചെയ്യുന്നത് ഇതരസംസ്ഥാനങ്ങളിൽ. കുമളി അതിർത്തി ചെക്ക് പോസ്റ്റിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ പിടി കൂടിയ നാലു ബസുകളിൽ മൂന്നെണ്ണവും രജിസ്റ്റർ ചെയ്തിരിക്കുന്നത് അരുണാചൽ പ്രദേശിൽ. നികുതി വെട്ടിക്കാനായി പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തിരുന്നത് ഇടക്കാലത്ത് വിവാദമായിരുന്നു. മോട്ടോർ വാഹന വകുപ്പ് ഇതിനെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന ബസുകളുടെ നിയമലംഘനം കണ്ടെത്താൻ മോട്ടോർവാഹന വകുപ്പ് നടത്തി വരുന്ന പരിശോധനയിൽ ഒട്ടേറെ ബസുകൾ ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കുമളിയിൽ നിന്നും സർവീസ് നടത്തുന്ന നാല് അന്തർ സംസ്ഥാന സർവീസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ നടപടി സ്വീകരിച്ചതിൽ മൂന്നു ബസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് അരുണാചൽപ്രദേശിലാണെന്ന് കണ്ടെത്തി. എആർ 01 ജെ 364, 366,…
Read More