ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകൾ തകരാറിൽ. പഴയ അത്യാഹിത വിഭാഗം, ശസ്ത്രക്രിയ വിഭാഗം, പ്രധാന കവാടം എന്നിവിടങ്ങളിലെ ഭൂരിഭാഗം ലിഫ്റ്റുകളും പ്രവർത്തന രഹിതം. ചിലത് നന്നാക്കാനായി അഴിച്ചിട്ടിരിക്കുകയാണ്. എന്നു ശരിയാകുമെന്ന് ആർക്കുമറിയില്ല. ലിഫ്റ്റ് തകരാറിലായതോടെ ശസ്ത്രക്രിയാ തിയറ്ററിലേക്കും വാർഡുകളിലേയ്ക്കും രോഗികളെ യഥാസമയം എത്തിക്കുവാൻ കഴിയാതെ ജീവനക്കാരും രോഗികളുടെ ബന്ധുക്കളും ബുദ്ധിമുട്ടുന്നു. പഴയ അത്യാഹിത വിഭാഗത്തിൽ രണ്ട് ലിഫ്റ്റ് ഉള്ളതിൽ ഒരെണ്ണം പുതിയ ഒ.പി. നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നില്ല. ശേഷിക്കുന്ന ഒരു ലിഫ്റ്റ് വഴി വേണം അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരമായ രോഗികളെ തീവ്രപരിചരണ വിഭാഗത്തിലോ വാർഡുകളിലോ എത്തിക്കുവാൻ. കൂടാതെ ജനറൽ സർജറി, ഓർത്തോ പീഡിക്സ് എന്നീ വിഭാഗങ്ങളിലെ ഒ.പി.യിലെത്തുന്ന രോഗികളെ അഡ്മിറ്റ് ചെയ്താൽ ഇവരെ വാർഡുകളിൽ എത്തിക്കുവാൻ ട്രോളിയോ വീൽചെയറോ ആവശ്യമായ രോഗികളാണെങ്കിൽ ഇവരെ വാർഡുകളിൽ എത്തിക്കുവാനും പ്രയാസമാണ്. രോഗികളെ ശസ്ത്രക്രിയക്കായി വാർഡുകളിൽ നിന്നു പ്രധാന…
Read MoreCategory: Kottayam
തെരഞ്ഞെടുപ്പുകാലം കഴിഞ്ഞു ; കൂട്ടിയും കിഴിച്ചും നോക്കി; എന്നിട്ടും ആശങ്ക ഒഴിയുന്നില്ല; ഈ തെരഞ്ഞെടുപ്പ് ഫലം പി.സി. ജോർജിന് ഏറെ നിര്ണായകം
കാഞ്ഞിരപ്പള്ളി: ഒന്നര മാസം നീണ്ടു നിന്ന ചൂടേറിയ തെരഞ്ഞെടുപ്പുകാലം കഴിഞ്ഞു. ഇനി ആഴ്ചകൾ കാത്തിരിക്കണം ഫലത്തിനായി. വിജയം ആർക്കൊപ്പം എന്ന് പ്രവചിക്കാൻ ഒരു മുന്നണിക്കും കഴിയുന്നില്ല. ഒരു മുന്നണിയിലും അമിത ആഹ്ലാദമില്ല. തെരഞ്ഞെടുപ്പിന്റെ കണക്കെടുപ്പു മുന്നണികൾ തുടങ്ങി. പോളിംഗ് ശതമാനം കൂടിയത് ആരെ തുണയ്ക്കുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്. മുന്നണികൾ പ്രതീക്ഷിച്ചതിലും അപ്പുറമാണ് പോളിംഗ് ശതമാനം. പത്തനംതിട്ട പാർലമെന്റിൽ റിക്കാർഡ് പോളിംഗാണ് നടന്നത്. കൂടാതെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കൂടി. പോളിംഗ് ശതമാനം കൂടിയത് തങ്ങളെ തുണയ്ക്കുമെന്നാണ് യുഡിഎഫ് ക്യാന്പ് പറയുന്നത്. നേതാക്കൾ തമ്മിൽ ചേരിതിരിവോ, ഗ്രൂപ്പു പ്രവർത്തനമോ ഘടകകക്ഷി നേതാക്കൾ തമ്മിലുള്ള വേർതിരിവോ ഉണ്ടായിട്ടില്ല. ചിട്ടയായ പ്രചരണമാണ് ഇക്കുറി നടന്നത്. മുൻ വർഷങ്ങളിൽ വോട്ടു ചെയ്യാത്ത യുഡിഎഫ് അനുകൂലികൾ ഇക്കുറി വോട്ട് ചെയ്തതെന്നും കേരളത്തിൽ എൽഡിഎഫിന്റെയും കേന്ദ്രത്തിൽ എൻഡിഎയുടെയും ഭരണത്തിനെതിരേയുള്ള പ്രതിഷേധവും തങ്ങൾക്ക്…
Read Moreസാമ്പത്തിക ഇടപാടിലുണ്ടായ തര്ക്കം! ഏറ്റുമാനൂരിലെ കൊലപാതം കരുതിക്കൂട്ടിയെന്നു പോലീസ്; സംഭവം ഇങ്ങനെ…
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയതു കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് പോലീസ്. കട്ടച്ചിറ കടവിൽ പി.ആർ.രാജന്റെ ഭാര്യ ഉഷാരാജനാ (50) ണ് കൊല്ലപ്പെട്ടത്. സാന്പത്തിക ഇടപാടിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പാദുവ സ്വദേശി പ്രഭാകരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇസിജിയിലുണ്ടായ വ്യതിയാനം മൂലം കഴിഞ്ഞ രണ്ടു ദിവസമായി പ്രഭാകരൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇയാളെ ഇന്നലെ വൈകുന്നേരം ഡിസ്ചാർജ് ചെയ്തു. അതിനുശേഷം പ്രഭാകരനെ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏറ്റുമാനൂർ വിമല ആശുപത്രിക്ക് സമീപമുള്ള ടോമി ജോസഫിന്റെ വീട് വൃത്തിയാക്കാൻ വന്നതായിരുന്നു കൊല്ലപ്പെട്ട ഉഷ. ചൊവ്വാഴ്ച രാവിലെയാണ് ഉഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ടോമി ജോസഫിന്റെ തറവാട് വീട്ടിൽ വർഷങ്ങളായി ജോലിചെയ്യുന്നയാളാണു പ്രഭാകരൻ. ടോമി ജോസഫ് കുടുംബത്തോടൊപ്പം സൗത്ത് ആഫ്രിക്കയിലാണ്. വീട് വൃത്തിയാക്കേണ്ട സമയങ്ങളിൽ ടോമിയുടെ സഹോദരങ്ങൾ പ്രഭാകരനോട് പറയുകയാണ് പതിവ്.…
Read Moreഇടുങ്ങിയ നഗരത്തെ കുരുക്കിലാക്കിയ നാഗമ്പടം പഴയ പാലം കാണണമെങ്കിൽ കണ്ടോളു; 27ന് ഓർമയിൽ മറയും
കോട്ടയം: നാഗന്പടം ഓവർബ്രിഡ്ജ് കോട്ടയത്തിന്റെ ഓർമയിൽ മാത്രം. 27ന് പാലം തകർക്കും. ഇംപ്ലോഷൻ എന്ന നിയന്ത്രിത സ്ഫോടനത്തിലൂടെയാണു പാലം നീക്കം ചെയ്യുക. പാലത്തിൽ ചെറിയ കുഴികൾ കുഴിച്ച് രാസവസ്തുക്കൾ നിറച്ചാണു നിയന്ത്രിത സ്ഫോടനം നടത്തുക. കണ്ട്രോൾ റൂമിൽനിന്ന് ബട്ടണ് അമർത്തിയാൽ ചെറിയശബ്ദത്തോടെ പാലം താഴേക്ക് ഇടിഞ്ഞു വീഴും. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുതിയ പാലം നിർമിച്ചതിനെത്തുടർന്നാണു പഴയ പാലം പൊളിക്കുന്നത്. 27നു ഒന്പതു മണിക്കൂർ ഗതാഗത നിയന്ത്രണം കോട്ടയം റൂട്ടിലുണ്ടാകും. ചില ട്രെയിനുകൾ പൂർണമായി റദ്ദാക്കുന്പോൾ ദീർഘദൂര ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. പാലത്തിന്റെ ഭാഗത്തെ വൈദ്യുതി ലൈൻ അഴിക്കുന്നതാണ് ആദ്യ ജോലി. ഒന്നര മണിക്കൂർ ഇതിനുവേണ്ടിവരും. അഴിക്കുന്ന ലൈൻ പാളത്തിൽ തന്നെയിടും. തുടർന്നു പാളം മൂടിയശേഷമാകും പാലം തകർക്കുക. അപ്പോൾതന്നെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് വൈദ്യുതി ലൈൻ പുനസ്ഥാപിക്കും. സുരക്ഷാ വിഭാഗം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയശേഷമേ…
Read Moreഏറ്റുമാനൂരിൽ വീട്ടുജോലിക്കരിയെ കൊലപ്പെടുത്തിയ സംഭവം; കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നതിന്റെ കാരണം ഇതൊക്കെ…
ഏറ്റൂമാനൂർ: ഏറ്റുമാനൂരിൽ വീട്ടുജോലിക്കരിയെ കൊലപ്പെടുത്തിയ സംഭവം കരുതിക്കൂട്ടിയുള്ള കൊലയെന്ന് സംശയം. കട്ടച്ചിറ കടവിൽ പി.ആർ.രാജന്റെ ഭാര്യ ഉഷാരാജനാ (50) ണ് കൊല്ലപ്പെട്ടത്. കൊല നടത്തിയതെന്നു കരുതുന്ന പാദുവ സ്വദേശി പ്രഭാകരനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളിപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറ്റുമാനൂർ വിമല ആശുപത്രിക്ക് സമീപമുള്ള ടോമി ജോസഫിന്റെ വീട് വൃത്തിയാക്കാൻ വന്നതായിരുന്നു കൊല്ലപ്പെട്ട ഉഷ. ചൊവ്വാഴ്ച രാവിലെയാണ് ഉഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ടോമി ജോസഫിന്റെ തറവാട് വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തുന്നത് പ്രഭാകരനാണ്. ടോമി ജോസഫ് കുടുംബത്തോടൊപ്പം സൗത്ത് ആഫ്രിക്കയിലാണ്. വീട് വൃത്തിയാക്കുന്ന സമയത്ത് ടോമിയുടെ സഹോദരങ്ങൾ പ്രഭാകരനോട് പറഞ്ഞ് ആളെ ഏർ്പ്പാട് ചെയ്യുകയാണ് പതിവ്. ഉഷയാണ് സ്ഥിരമായി വീട് വൃത്തിയാക്കാനായി എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാൻ ടോമിയുടെ സഹോദരങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല എന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. അപ്പോൾ പ്രഭാകരൻ…
Read Moreകൊടൂരാറ്റിൽ ജലനിരപ്പ് താന്നു; കോട്ടയം-ആലപ്പുഴ ബോട്ട് കാഞ്ഞിരം വഴി വരാൻ ഇനിയും വൈകും; ആറിന്റെ ആഴും കൂട്ടൽ നാളെ ആരംഭിക്കും
കോട്ടയം: കോട്ടയം-ആലപ്പുഴ ബോട്ട് കാഞ്ഞിരം വഴി സർവീസ് നടത്താൻ ഇനിയും കാത്തിരിക്കണം. കൊടൂരാറ്റിലെ ജലനിരപ്പ് താഴ്ന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഇത് പരിഹരിക്കുന്നതിന് ആറിന്റെ ആഴും കൂട്ടുന്ന പദ്ധതി നാളെ ആരംഭിക്കും. പാറേച്ചാൽ ജെട്ടിയിൽ ഡ്രഡ്ജർ ജങ്കാറിൽ ഘടിപ്പിക്കുന്ന ജോലിയാണ് നടന്നു വരുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയാണ് ആഴം കൂട്ടലിന് അനുവദിച്ചിരിക്കുന്നത്. മേജർ ഇറിഗേഷൻ വകുപ്പാണ് പണിക്ക് മേൽനോട്ടം വഹിക്കുന്നത്. പദ്ധതി നേരത്തേ നടത്താൻ തീരുമാനിച്ചിരുന്നതാണ്. അപ്പോഴാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതിനാൽ പണി തുടങ്ങാൻ സാധിച്ചില്ല. നാളെ ആരംഭിക്കുന്ന ആഴംകൂട്ടൽ ജോലി പൂർത്തിയാകാൻ മൂന്നാഴ്ച വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ആഴം കൂട്ടൽ പദ്ധതിയുടെ ഉദ്ഘാടനം നടത്താനിടയില്ല. കോടിമത മുതൽ കാഞ്ഞിരം വരെയുള്ള നഗരസഭ 45-ാം വാർഡ് ഉൾപ്പെടുന്ന പ്രദേശത്തെ മൂന്നര കിലോമീറ്റർ ദൂരത്തിൽ കൊടൂരാറ്റിൽ ആഴം…
Read More‘കൊല്ലട’യ്ക്ക് പിന്നാലെ കെഎസ്ആർടിസിയും; പാതിരാത്രിയിൽ കെഎസ്ആർടിസി ഡ്രൈവറും യാത്രക്കാരും തമ്മിൽ സ്റ്റോപ്പിനെച്ചൊല്ലി തർക്കം; ഏറ്റുമാനൂരിൽ നടന്ന സംഭവത്തെക്കുറിച്ച്
കോട്ടയം: രാത്രിയിൽ സ്റ്റോപ്പില്ലെന്നു പറഞ്ഞ് യാത്രക്കാരെ ഇറക്കിയില്ല. ചോദ്യം ചെയ്തപ്പോൾ യാത്രക്കാരെ വെല്ലുവിളിച്ച് റോഡിലിറങ്ങി ഡ്രൈവറുടെ വക ഷോ. ഏറ്റുമാനൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. മൂവാറ്റുപുഴയിൽ നിന്ന് തിരുവല്ലയ്ക്കു പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് രാത്രി 10 മണിക്ക് ഏറ്റുമാനൂർ ക്ഷേത്രത്തിനു മുന്നിൽ നിർത്താതിരുന്നതിനെ ചൊല്ലിയാണ് വാക്കുതർക്കം. ബസ് ക്ഷേത്രത്തിനു മുന്നിൽ എത്തിയപ്പോഴേക്കും രണ്ടു യാത്രക്കാർ ഇറങ്ങാനെത്തി. ഇതോടെ കണ്ടക്്ടർ ബെല്ലടിച്ചു എന്നിട്ടും ഡ്രൈവർ ബസ് നിർത്തിയില്ല. ഇതോടെ ഇറങ്ങേണ്ടിയിരുന്ന യാത്രക്കാരിൽ ഒരാൾ ബസ് നിർത്താൻ ആവശ്യപ്പെട്ടു. ഈ സമയം ക്ഷേത്രത്തിനു മുന്നിൽ നിന്നും കുറച്ചും മാറ്റി ബസ് നിർത്തിയ ഡ്രൈവർ ഇവിടെ സ്റ്റോപ്പില്ലെന്നു യാത്രക്കാരോടു പറഞ്ഞു. ബസ് നിർത്തിയത് തങ്ങളെ ഇറക്കാനാണെന്നു കരുതി യാത്രക്കാർ ഡോറിനടുത്തെത്തിയപ്പോഴേക്കും ഡോർ തുറന്നു കൊടക്കാതെ വണ്ടി വിട്ടു. ഒടുവിൽ സ്റ്റാൻഡിനു മുന്നിൽ നിർത്തിയപ്പോൾ സ്റ്റോപ്പിൽ നിർത്താതിരുന്നതു ചോദ്യം ചെയ്തത് ചെറിയ…
Read Moreവൈക്കം ദളവാക്കുളം ലിങ്ക് റോഡ് ഇരുട്ടിന്റെ മറവിൽ മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു
വൈക്കം: വൈക്കം നഗരത്തിൽ മാലിന്യസംസ്കരണത്തിനു ഉൗർജിതമായി അധികൃതർ നടപടി സ്വീകരിക്കുന്പോഴും വൈക്കം ദളവാക്കുളം ലിങ്കു റോഡ് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നടക്കം പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ നഗരസഭ കപ്പോളച്ചിറയിലെ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനക്ഷമമാക്കുകയും 80 ഹരിത കർമ്മ സേനാംഗങ്ങളെ മാലിന്യശേഖരണത്തിനു നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ മാലിന്യം ശേഖരിക്കാനെത്തുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് അജൈവമാലിന്യങ്ങൾ നൽകാതെ നഗരത്തിന്റെ ഹൃദയഭാഗത്തു കൂടി കടന്നു പോകുന്ന ലിങ്ക് റോഡിൽ വ്യാപാരികളും കുടുംബങ്ങളും ഇരുട്ടിന്റെ മറവിൽ മാലിന്യങ്ങൾ വാഹനങ്ങളിലെത്തിച്ച് നിക്ഷേപിക്കുന്നത് പതിവാക്കുകയാണ്. പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച ജൈവമാലിന്യങ്ങൾലിങ്ക് റോഡിനു സമീപം കുന്നുകൂട്ടുന്നത് ചീഞ്ഞളിഞ്ഞ് കടുത്തദുർഗന്ധം വമിക്കുന്നതിനാൽ മൂക്കുപൊത്തിയാണ് ജനം ഇതുവഴികടന്നു പോകുന്നത്.ലിങ്ക് റോഡിന്റെ ഓരത്തു കുന്നുകൂട്ടുന്ന മാലിന്യം നീക്കം ചെയ്ത് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കുന്നതിനു അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreഏറ്റുമാനൂരിൽ വീട്ടു ജോലിക്കാരിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ദേഹാസ്വാസ്ഥ്യം
ഏറ്റൂമാനൂർ: ഏറ്റുമാനൂരിൽ വീട്ടു ജോലിക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതിയെ ദേഹാസ്വാസ്ഥ്യം മൂലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി മറ്റക്കര പാദുവ സ്വദേശി പ്രഭാകരനെ (70) ഇന്നലെ രാത്രിയിൽ പള്ളിക്കത്തോട്ടിലുള്ള ബന്ധുവീട്ടിൽ നിന്നാണ് ഏറ്റൂമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത സമയത്ത് ഇയാൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. മാത്രമല്ല ഭക്ഷണവും കഴിച്ചിരുന്നില്ല. പ്രതിയ്ക്ക് രക്തസമ്മർദം വർധിക്കുകയും ചെയ്തിരുന്നു. ഇതെത്തുടർന്നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം പ്രഭാകരനെ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു ഡ്രിപ്പ് ഇട്ടു. ഡിസ്ചാർജ് ചെയ്തതിന് ശേഷമേ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയുള്ളു. ഇന്നലെ രാവിലെയാണ് കട്ടച്ചിറ കടവിൽ ഉഷ രാജനെ (50) ജോലി ചെയ്ത വീട്ടിൽ കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഉഷയുടെ സംസ്കാരം ഇന്ന് രാവിലെ 11ന് വിട്ടു വളപ്പിൽ നടത്തി. അറസ്റ്റിലായ…
Read Moreകെവിൻ കൊലക്കേസ് വിചാരണ ഇന്നാരംഭിക്കും; വേനൽ അവധി പരിഗണിക്കാതെ ഒന്നര മാസംകൊണ്ട് വിചാരണ പൂർത്തിയാക്കാൻ തീരുമാനം
കോട്ടയം: കെവിൻ കൊലക്കേസ് വിചാരണ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് ആരംഭിക്കും. ജൂണ് ആറിന് പൂർത്തിയാക്കാനാണ് തീരുമാനം.ജഡ്ജി സി. ജയചന്ദ്രനാണ് വിചാരണ കേൾക്കുന്നത്. വേനൽ അവധി പരിഗണിക്കാതെ തുടർച്ചയായി ഒന്നര മാസംകൊണ്ട് വിചാരണ പൂർത്തിയാക്കാനാണു തീരുമാനം. കേസിലെ 187 സാക്ഷികൾക്ക് നേരത്തേ സമൻസ് അയച്ചു. ദുരഭിമാനക്കൊലയായി പരിഗണിച്ചു വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. 12 മുതൽ മേയ് 25 വരെ മറ്റുകോടതികൾക്കു വേനൽ അവധിയാണെങ്കിലും പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അവധിയില്ല. ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള ദുരഭിമാനമാണു കൊലപാതകത്തിനു കാരണമെന്നാണ് കുറ്റപത്രം. കേസിൽ 14 പ്രതികളുണ്ട്. നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിനെ (24) ഭാര്യ നീനുവിന്റെ ബന്ധുക്കളും സഹായികളും ചേർന്നു കൊലപ്പെടുത്തിയെന്നാണു കേസ്. 2018 മേയ് 27നാണു കേസിനാസ്പദമായ സംഭവം. കെവിൻ വധക്കേസ് ദുരഭിമാനക്കൊലയാണെന്നു കണ്ടെത്തി…
Read More