കോ​വി​ഡ് വ്യാപന ഭീഷണി; ആ​റ് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ള്ള ആ​റ് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ വി​മാ​ന യാ​ത്ര ന​ട​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും 72 മ​ണി​ക്കൂ​ർ മു​ന്പു​ള്ള കോ​വി​ഡ് നെ​ഗ​റ്റീ​വ് റി​പ്പോ​ർ​ട്ട് അ​പ് ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.

ചൈ​ന, ഹോ​ങ്കോം​ഗ്, ദ​ക്ഷി​ണ കൊ​റി​യ, താ​യ്ലാ​ൻ​ഡ്, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ വ​ഴി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യാ​ണ് പു​തി​യ നി​ബ​ന്ധ​ന.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രാ​ല​യം യാ​ത്രാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത്.

നേ​ര​ത്തെ ഈ ​ആ​റ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ൽ വ​രു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ ആ​ർ​ടി​പി​സി​ആ​ർ ബാ​ധ​ക​മാ​യി​രു​ന്നു​ള്ളു. ഈ ​നി​ബ​ന്ധ​ന​യി​ലാ​ണ് മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment