കോട്ടയം: പ്രളയദിനത്തിൽ കലിതുള്ളിയെത്തിയ മീനച്ചിലാറിന്റെ തീരത്ത് പ്രകൃതി ഒരുക്കിയ മണൽതിട്ടയിൽ സഞ്ചാരികളുടെ തിരക്ക്. കിടങ്ങൂർ കാവാലിക്കടവിലാണ് ഇരുന്നൂറോളം മീറ്റർ നീളത്തിലും നൂറുമീറ്റർ വീതിയിലുമായി അരയേക്കറോളം ഭാഗത്ത് പഞ്ചസാര മണൽ അടിഞ്ഞു കൂടിയത്. പ്രകൃതി സംരക്ഷകനും ഫോട്ടോഗ്രാഫറുമായ രമേഷ് കിടങ്ങൂരിന്റെ നേതൃത്വത്തിൽ ‘കടന്നിരിക്കാം നമുക്കീ കാവാലിപ്പുഴകടവിൽ’ എന്ന പദ്ധതിയിലൂടെ ഈ പഞ്ചസാര മണൽതിട്ട ഇന്ന് ഒരു മിനി ബീച്ചായി മാറിയിരിക്കുകയാണ്. ഇതര ജില്ലകളിൽനിന്ന് പോലും കുടുംബസമേതമാണ് ആളുകൾ ഇവിടെ സായാഹ്നം ചെലവഴിക്കാനെത്തുന്നത്. പ്രളയത്തിൽ മീനച്ചിലാർ കരകവിഞ്ഞപ്പോഴാണ് ഒഴുകിയെത്തിയ പഞ്ചസാര മണൽതിട്ട രമേശ് കിടങ്ങൂരിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് മാലിന്യവും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടിയ പ്രദേശം വൃത്തിയാക്കാൻ എത്തണമെന്ന രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട് നൂറുകണക്കിനാളുകളാണ് കാവാലിക്കടവിലെത്തിയത്. മണൽതിട്ടയിലെ മാലിന്യങ്ങൾ വൃത്തിയാക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മുളകൊണ്ടും തടികൊണ്ടും ഇരിപ്പിടങ്ങൾ ഉണ്ടാക്കി.…
Read MoreCategory: Kottayam
ഡിജിപിയുടെ വാക്കിനു പുല്ലുവില; പോലീസ് സുരക്ഷ ഒരുക്കിയില്ല; അയ്യപ്പ ദർശനം ആഗ്രഹിച്ചെത്തിയ ആന്ധ്രാ യുവതിക്ക് മലകയറാനാവാതെ മടക്കം
എരുമേലി: ശബരിമല ദർശനത്തിനെത്തിയ ആന്ധ്ര സ്വദേശിയായ യുവതിക്ക് സന്നിധാനത്തെത്താൻ പോലീസ് സുരക്ഷ നൽകാത്തതിനെ തുടർന്ന് അവർ തിരികെ മടങ്ങി. നാൽപ്പത്തഞ്ച് വയസുള്ള മാധവിയും കുടുംബവുമാണ് മലകയറാൻ എത്തിയത്. പരന്പരാഗത കാനന പാതയുടെ തുടക്കത്തിൽ പ്രതിഷേധക്കാരുടെ വലയം ഭേദിച്ച് പോലീസ് അൽപ്പം ദൂരം ഇവരെയും കൊണ്ട് മുന്നോട്ടു പോയെങ്കിലും, പിന്നീട് പോലീസ് പിൻവാങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് മാധവി തിരികെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
Read Moreപരാതി നൽകാനെത്തിയ യുവതിയെ കാറിൽ കയറ്റി പീഡിപ്പിച്ചെന്നു പരാതി; സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരേ നടപടിക്കു നീക്കം
തൊടുപുഴ: യുവാവ് സ്വർണം തട്ടിയെടുത്തെന്ന പരാതി നൽകാനെത്തിയ യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥനെതിരെ ആരോപണം. സംഭവത്തിൽ തൊടുപുഴയിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെയാണ് വകുപ്പു തല നടപടിക്കു സാധ്യത. യുവാവിനെതിരെ പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ നിർബന്ധിച്ച് കാറിനുള്ളിൽ കയറ്റി പീഡിപ്പിച്ചെന്നാണു പരാതിയുയർന്നത്. യുവതി ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയെ തുടർന്ന് എഎസ്ഐ 1.75 ലക്ഷം രൂപ നൽകി പരാതി പിൻവലിപ്പിച്ചു തടിയൂരി. എന്നാൽ സംഭവം വിവാദമായതോടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യുമെന്നാണ് സൂചന. തൊടുപുഴ സ്വദേശിനിയാണ് ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാലിന് ഒരാഴ്ച മുന്‍പ് പരാതി നൽകിയത്. യുവതിയുടെ സുഹൃത്തായ യുവാവ് ഒരുവർഷം മുന്‍പ് രണ്ടുലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്നും തിരികെ നൽകുന്നില്ലെന്നും പോലിസിൽ പരാതി നൽകിയിരുന്നു. യുവാവിനെ പോലീസ്…
Read Moreവിവാദങ്ങൾക്കൊടുവിൽ പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 25ന്
കോട്ടയം: വിവാദങ്ങൾക്കൊടുവിൽ പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ 25ന് നടത്തും. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. അവിശ്വാസത്തിലൂടെ പുറത്തായ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ 22ന് നടക്കേണ്ടിയിരുന്നതാണ്. തെരഞ്ഞെടുപ്പ് വരണാധികാരിയായ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്ക് ഇ-മെയിൽ അറിയിപ്പ് ലഭിച്ചില്ലെന്ന കാരണത്താലാണ് അന്നു മുടങ്ങിയത്. ഇതേതുടർന്ന് ഭരണ കക്ഷിയായിരുന്ന സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന എന്ന ആക്ഷേപം ഉയർത്തി കോണ്‍ഗ്രസ് അംഗങ്ങൾ കളക്്ടർക്കും, തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. ഇതേതുടർന്ന് കോട്ടയം ഇലക്്ട്രിക്കൽ ഓഫീസർ ജയിംസ്കുട്ടി തോമസ്, തെരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്്ടർ പ്രേമലത എന്നിവരോട് വിശദീകരണം ആവശ്യപെട്ടിരുന്നു.വിവിധ കാരണങ്ങൾ ഉന്നയിച്ച് പ്രസിഡന്റിനും, വൈസ് പ്രസിഡന്റിനും എതിരെ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപിയിലെ രണ്ട് അംഗങ്ങളും, ബിഡിജഐസ് അംഗവും അനുകൂലിച്ച് വോട്ട് ചെയ്തതിനെ തുടർന്നാണ് ഇരുവരും പുറത്തായത്. ഇതോടെയാണ് തെരഞ്ഞെടുപ്പ്…
Read Moreനാഗമ്പടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു; പുതിയ റെയില്‍വേ മേല്‍പ്പാലം അടുത്താഴ്ച തുറന്നുകൊടുക്കും
കോട്ടയം: നാഗന്പടത്തെ പുതിയ റെയിൽവേ മേൽപാലം ഒറ്റവരിയിൽ അടുത്തയാഴ്ച ഗതാഗതത്തിനായി തുറന്നു കൊടുക്കും. പഴയ പാലം ഉടനെ പൊളിക്കില്ല. പുതിയ പാലത്തിൽ രണ്ടുവരിയിലും ഗതാഗതം പൂർണ തോതിൽ ആരംഭിച്ചു കഴിഞ്ഞാലേ പഴയ പാലം അടയ്ക്കൂ. പുതിയ പാലം തുറക്കുന്നതോടെ നാഗന്പടത്ത് ഇന്നനുഭവിക്കുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമുണ്ടാകും. പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ ടാറിംഗിനായി മെറ്റൽ വിരിക്കുന്ന ജോലികൾ പൂർത്തിയായി വരുന്നു. മെയിൻ റോഡുമായി ചേരുന്ന ഭാഗത്തു റോഡ് ലെവലാക്കി മെറ്റൽ വിരിക്കുന്ന ജോലികളാണ് ഇനി അവശേഷിക്കുന്നത്. മെറ്റൽ ഉറപ്പിച്ചതിനുശേഷം വാഹനങ്ങൾ കടത്തിവിടാനാണ് തീരുമാനം. വണ്വേയായിട്ട് കോട്ടയത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് മേൽപാലത്തിലൂടെ ആദ്യം കടത്തിവിടുക. കോട്ടയത്തേക്ക് വരുന്ന വാഹനങ്ങൾ പഴയ പാലത്തിലൂടെയും യാത്ര തുടരും. രണ്ടാഴ്ച ഇങ്ങനെ ഗതാഗതം അനുവദിച്ചതിനു ശേഷമായിരിക്കും ടാറിംഗ് ജോലികൾ ആരംഭിക്കുക. രണ്ടു ദിവസം കൊണ്ട് ടാറിംഗ് പൂർത്തിയാകും.…
Read Moreജൈവവളം മാത്രമുപയോഗിച്ച് ആവശ്യമായ പച്ചക്കറി വീട്ടിൽതന്നെ വിളയിച്ച് യുവ കർഷകൻ റെജി മാതൃകയാകുന്നു
കടുത്തുരുത്തി: വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ വീട്ടുവളപ്പിൽ തന്നെ സ്വന്തമായി ഉദ്പാദിപ്പിച്ചു യുവകർഷകൻ. മാന്നാർ സ്വദേശിയായ പനയ്ക്കൽ ജെറി ജോസഫാണ് വിഷാംശമില്ലാത്ത പച്ചക്കറികൾ സ്വന്തം വീട്ടുവളപ്പിൽ തന്നെ ഉദ്പാദിപ്പിക്കുന്നത്. ഓണത്തിനായി ഒരു മുറം പച്ചക്കറി പദ്ധതിയിലൂടെ കൃഷിഭവനിൽ നിന്നും ലഭിച്ച വിത്തുപയോഗിച്ചാണ് ജെറിയുടെ കൃഷി. വീട് ഇരിക്കുന്ന 40 സെന്റ് സ്ഥലത്താണ് ഇദേഹം അടുക്കളത്തോട്ടം രൂപപ്പെടുത്തിയത്. റബർ, നെല്ല് കാർഷിക മേഖലയിൽ വർഷങ്ങളായി സജീവമായിട്ടുള്ള ജെറി പിന്നീട് പച്ചക്കറി കൃഷിയിലേക്കും തിരിയുകയായിരുന്നു. ഇഞ്ചി, മഞ്ഞൾ, കപ്പ, വാഴ, ചേന്പ്, പയർ, വെണ്ട, കത്രിക്ക, കോവയ്ക്ക, പീച്ചിൽ, വെള്ളരി, കുന്പളങ്ങ, മത്തങ്ങ, ബീൻസ്, ആഫ്രിക്കൻ മല്ലി, മുളക്, വഴുതന തുടങ്ങിയവയെല്ലാം ജെറിയുടെ കൃഷിയിടത്തിലുണ്ട്. ജൈവവളം മാത്രമുപയോഗിച്ചാണ് കൃഷി രീതി. കാച്ചിൽ, ചെറുകിഴങ്ങ്, ചാരപൂവൻപഴം, റെഡ് ലേഡി കപ്ലങ്ങ, വിവിധതരം വാഴകൾ, ചുവപ്പ് കദളി എന്നിവയും ജെറി കൃഷി ചെയ്യുന്നുണ്ട്. ഇതിന് പുറമെ…
Read Moreആശുപത്രിയുടെ സുഗമമായ നടത്തിന് തടസം; ഹർത്താൽ ദിനം ജോലിക്കെത്താത്തവർക്ക് കാരണംകാണിക്കൽ നോട്ടീസ്; മതിയായ കാരണമില്ലെങ്കിൽ നടപടി; സംഘടനാ നേതാക്കൾക്കിടയിൽ മുറുമുറുപ്പ്
ഗാന്ധിനഗർ: ഹർത്താൽ ദിവസം ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്ക് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നല്കി. മതിയായ കാരണമല്ലെങ്കിൽ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ നോട്ടീസിന്റെ പേരിൽ ജീവനക്കാരുടെ സംഘടനകൾക്കിടയിൽ മുറുമുറുപ്പ് ആരംഭിച്ചു. സംഘടനകൾ നോട്ടീസ് തള്ളുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ഇതാദ്യമായാണ് ഇത്തരമൊരു നടപടിയെന്നു പറയുന്നു. സെപ്റ്റംബർ 10 ന് നടന്ന സംസ്ഥാന ഹർത്താല്‍ ദിവസം ജോലിക്ക് ഹാജരാകാതിരുന്ന മുഴുവൻ ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസ് നല്കി. നഴ്സസ്, ആശുപത്രി അറ്റൻഡേഴ്സ് , ഗ്രേഡ് വണ്‍, ഗ്രേഡ് രണ്ട്, എന്നിങ്ങനെ മുഴുവൻ വിഭാഗത്തിലേയും 70 ഓളം പേർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മതിയായ യാത്ര സൗകര്യവും താമസ സൗകര്യവും ക്രമീകരിച്ചിട്ടും മേലധികാരിയുടെ നിർദ്ദേശം അവഗണിച്ച് ജോലിക്ക് ഹാജാരായില്ല. തന്മൂലം ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് തടസം നേരിടുകയും രോഗികൾക്ക് നിരവധി ബുദ്ധിമുട്ടുകളുണ്ടാവുകയും ചെയ്തതായി നോട്ടീസിൽ…
Read Moreഭാഗ്യദേവത കാരുണ്യത്തിലൂടെ കടാക്ഷിച്ചു; ഇത്തിരി സ്വപ്നവുമായി പരിപ്പിലെ ലക്ഷാധിപതി അലക്സ്
കോട്ടയം: പരിപ്പിലെ ലക്ഷാധിപതിക്ക് കാര്യമായ സ്വപ്നങ്ങൾ ഒന്നുമില്ല. കുറെ കടമുണ്ട് അതു വീട്ടണം. ചെറിയൊരു വീടാണ് ഇപ്പോഴുള്ളത്. അതുമതി. വലിയ വീട് എന്ന മോഹമൊന്നുമില്ല. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ച സ്വകാര്യ ബസ് കണ്ടക്ടർ പരിപ്പ് പണിക്കരോടത്തിൽ അലക്സ് തോമസ് പറയുന്നു. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ടിക്കറ്റാണ് അലക്സിനെ ലക്ഷാധിപതിയാക്കിയത്. കോട്ടയം കാഞ്ഞിരം -മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന കൈരളി എന്ന സ്വകാര്യ ബസിൽ കണ്ടക്്ടറും ചെക്കറുമായി ജോലി ചെയ്തുവരികയാണ്. സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും ഒന്നാം സമ്മാനം ലഭിക്കുന്നതു ആദ്യമായിട്ടാണ്. കോട്ടയം ചന്തക്കവലയിലുള്ള ടിവിസി ലോട്ടറി ഏജൻസി നടത്തുന്ന ചന്ദ്രന്റെ പക്കൽ നിന്നുമാണ് ലോട്ടറി എടുത്തത്. ഇന്നലെ വൈകുന്നേരത്തോടെ ഏജൻസിയിൽ നിന്നു തന്നെയാണ് അലക്സിനെ വിളിച്ച് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ടെന്നു കാര്യമറിയിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് കാനറ ബാങ്കിന്റെ പരിപ്പ്…
Read Moreഅമിത ഓഫറുകൾ നൽകി വ്യാജ സാധനങ്ങൾ നൽകുന്ന ഓണ്‍ ലൈൻ വ്യാപാരത്തിനെതിരെ മൊബൈൽ ആൻഡ് റീചാർജിംഗ് അസോസിയേഷൻ
കോട്ടയം: അമിത ഓഫറുകൾ നൽകി വ്യാജ ഫോണുകളും ചൈനാ ഫോണുകളും നൽകി പൊതുജനകളെ വഞ്ചിക്കുന്ന ഓണ്‍ലൈൻ വ്യാപരത്തിനെതിരെ അതി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാൻ മൊബൈൽ ആൻഡ് റീചാർജിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എം എം ശിവബിജുവിന്റെ ആധ്യക്ഷതയിൽ കൂടിയ യോഗം ആണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനി്ച്ചത്. വ്യാപാര സാന്പത്തിക മാന്ദ്യം നേരിടുന്ന ഈ സമയത്തു ഓണലൈൻ വ്യാപാരം ഈ മേഖലയെ തകർക്കും. വ്യാജ സാധനങ്ങൾ വിതരണം നടത്തി പൊതുജനങ്ങളെ കബളിപ്പിക്കുവാനാണ് ഇവർ ശ്രമിക്കുന്നത് എന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സനറ്റ് പി മാത്യു പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു
Read Moreബാങ്ക് ജീവനക്കാരിയെ ശല്യം ചെയ്തു; സിപിഎം പൂപ്പാറ ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി
രാജകുമാരി: ബാങ്ക് ജീവനക്കാരിയെ ഫോണിൽ ശല്യം ചെയ്തെന്ന പരാതിയെ തുടർന്ന് സിപിഎം ഏരിയാകമ്മറ്റിയംഗമായ സഹകരണബാങ്ക് പ്രസിഡന്റിനെതിരെ പാർട്ടി നടപടി. ശാന്തന്‍പാറ സഹകരണബാങ്ക് പ്രസിഡന്റും സിപിഎം പൂപ്പാറ ലോക്കൽ സെക്രട്ടറിയുമായ എൻ.ആർ. ജയനെയാണ് പാർട്ടി ഭാരവാഹിത്വത്തിൽ നിന്നു നീക്കം ചെയ്തത്. ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കുമെന്നാണ് സൂചന. സിപിഎം ശാന്തന്‍പാറ ഏരിയാകമ്മറ്റിയംഗം കൂടിയായ ജയൻ ഡിവൈഎഫ്ഐ മുൻ ജില്ലാസെക്രട്ടറിയാണ്. ആരോപണത്തെ തുടർന്ന് 10 വർഷം മുന്‍പ് ഇയാളെ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. പിന്നീട് പൂപ്പാറ ലോക്കൽ കമ്മറ്റിയിൽ തിരിച്ചെത്തിയ ജയൻ ഏതാനും വർഷം മുന്‍പാണ് ലോക്കൽ സെക്രട്ടറിയും ഏരിയാകമ്മറ്റിയംഗവുമായത്. ബാങ്കിലെ ജീവനക്കാരി പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയെ തുടർന്നാണ് ഏരിയാകമ്മറ്റി ചേർന്ന് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. ഇന്നലെ ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിലും എൻ.ആർ. ജയനെതിരെയുള്ള നടപടി റിപ്പോർട്ടു ചെയ്തു.
Read More