ഇടുക്കി: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. രാജാക്കാട് ആത്മാവ് സിറ്റി വെട്ടിക്കുളം മധു (57) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മകന് സുധീഷാ (26) ണ് മദ്യപിച്ചെത്തി പിതാവ് മധുവിനെയും അമ്മ സുജാത (50)യെയും വിറകുകമ്പ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചത്. സംഭവത്തിനു ശേഷം ഇയാളെ വീടിനു സമീപത്തു നിന്ന് ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ്ചെയ്തിരുന്നു. മധു മരിച്ചതോടെ റിമാന്‍ഡില്‍ കഴിയുന്ന സുധീഷിനെതിരേ കൊലക്കുറ്റം ചുമത്തും.കഴിഞ്ഞ 14-നാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം മദ്യലഹരിയിലെത്തിയ സുധീഷ് സ്വത്ത് എഴുതി നല്‍കണമെന്ന് മധുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പട്ടയമില്ലാത്തതിനാല്‍ സുധീഷിന്റെ പേരിലേക്ക് സ്ഥലം എഴുതി നല്‍കാനാവില്ലെന്ന് മധു അറിയിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.തുടര്‍ന്ന് സുധീഷ് വിറകുകമ്പെടുത്ത് മധുവിനെ അടിക്കുകയാ യിരുന്നു. മധുവിന്റെ വാരിയെല്ലുകള്‍ ഒടിയുകയും തലയില്‍ ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇടതുകണ്ണിനും ഗുരുതരമായി പരുക്കേറ്റു. മധുവിനെ അടിക്കുന്നതു…
Read MoreCategory: Kottayam
കെണിയൊരുക്കി മലയോര റോഡുകൾ; ആറു മാസം 552 അപകടം, 61 മരണം; അപകടങ്ങളിലേറെയും അമിത വേഗതമൂലം
തൊടുപുഴ: ജില്ലയിലെ മലയോര പാതകളിൽ റോഡപകടങ്ങൾ പെരുകുന്നു. ഇന്നലെയുണ്ടായ വാഹനാപകടത്തിലും ഒരു ജീവൻ പൊലിഞ്ഞു. ഞായറാഴ്ച കുമളിയിലും പീരുമേട്ടിലും വാഹനാപകടങ്ങളുണ്ടായി. ജില്ലയിൽ ഈ വർഷം ജനുവരി ഒന്നു മുതൽ ജൂണ്‍ 30 വരെ ജില്ലയിൽ ചെറുതും വലുതുമായ 552 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത്രയും നാളത്തെ അപകടങ്ങളിൽ പൊലിഞ്ഞത് 61 ജീവനുകൾ.ഇന്നലെ കുട്ടിക്കാനം-കട്ടപ്പന മലയോര ഹൈവേയിൽ കരുന്തരുവി ആറാം മൈലിനു സമീപമുണ്ടായ അപകടത്തിൽ കോഴിമല കോടാലിപ്പാറ കാട്ടുമറ്റത്തിൽ സന്തോഷാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കു സാരമായി പരിക്കേറ്റു. കെഎസ്ആർടിസി ബസിനു പിന്നിൽ കാർ ഇടിച്ചു കയറിയാണ് അപകടം. ബസിലിടിച്ചു നിയന്ത്രണം വിട്ട കാർ തിട്ടയിലിടിച്ചാണ് നിന്നത്. അടുത്ത നാളിലാണ് ഈ മലയോര ഹൈവേയുടെ നിർമാണം പൂർത്തിയാക്കിയത്. മാസം 10 മരണംഒരു മാസം ശരാശരി കുറഞ്ഞത് 10 പേർ ജില്ലയിൽ വാഹനാപകടങ്ങളിൽ മരിക്കുന്നുവെന്നാണു കണക്കുകൾ. ആറു മാസത്തിനിടെ വാഹനാപകടങ്ങളിൽ 793…
Read Moreചാവശേരിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം
ചാവശേരി: ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്ന് കോഴി കയറ്റി മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും മട്ടന്നൂർ ഭാഗത്തുനിന്ന് ഇരിട്ടിയിലേക്കുപോകുകയായിരുന്ന പാർസൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയിലുണ്ടായിരുന്ന ഒരാൾക്ക് നിസാര പരിക്കേറ്റു. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് കോഴികൾ മറ്റൊരു ലോറിയിലേക്ക് മാറ്റി. ലോറികളുടെ മുൻ ഭാഗങ്ങൾ തകർന്നു. വിവരം അറിഞ്ഞെത്തിയ മട്ടന്നൂർ പോലീസ് അപകടത്തിൽപ്പെട്ട ലോറികൾ റോഡിൽനിന്ന് നീക്കി.
Read Moreചേര്‍ത്തലയിൽ സ്ത്രീകളുടെ തിരോധാനം; സെബാസ്റ്റ്യനെതിരേ കൂടുതല്‍ തെളിവുകള്‍; മനോജിന്റെ മരണത്തിലും ദുരൂഹത
കോട്ടയം: ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്, ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡ് നെടുമ്പ്രക്കാട് വെളിയില്‍ ഐഷ എന്നിവരുടെ തിരോധാനത്തില്‍ ക്രൈം ബ്രാഞ്ചിന് നിര്‍ണായകമായ സൂചനകള്‍. ഇരുവരെയും ചേര്‍ത്തല പള്ളിപ്പുറം സ്വദേശി ചെങ്ങുംതറ സെബാസ്റ്റ്യനും കൂട്ടാളികളും ചേര്‍ന്ന് അരുംകൊല ചെയ്തുവെന്നതിന് സാഹചര്യ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ സെബാസ്റ്റ്യനെ ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. അതിരമ്പുഴ സ്വദേശി ജെയ്നമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ സെബാസ്റ്റ്യന്‍ റിമാന്‍ഡിലാണ്. ഈ കേസില്‍ രണ്ടു തവണ ജുഡീഷല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ടും പ്രതി മൗനം പാലിക്കുകയാണ്. ബിന്ദുവിനെ സെബാസ്റ്റ്യനും ഫ്രാങ്ക്ളിൻ, പൊന്നപ്പന്, മനോജ് എന്നീ കൂട്ടാളികള്‍ ചേര്‍ന്ന് സെബാസ്റ്റ്യന്റെ വീട്ടില്‍വച്ചു വകവരുത്തിയെന്നാണ് സൂചന. ഫ്രാങ്ക്ളിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. ഐഷയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നും സെബാസ്റ്റ്യന്‍ നേരിട്ട് ഇതില്‍ പങ്കുചേര്ന്നില്ലെന്നുമാണ് സൂചന. സെബാസ്റ്റ്യന്‍ പലപ്പോഴായി ഉപയോഗിച്ചിരുന്ന മൂന്നു മൊബൈൽ ഫോണുകളുടെ കോള്‍…
Read Moreകോട്ടയത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം; ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്; കണ്ടില്ലെന്നു നടിച്ച് ജില്ലാ ഭരണകൂടം
കോട്ടയം: കോട്ടയം നഗരത്തില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം. നായയുടെ കടിയേല്‍ക്കാതെ നഗരവാസികളും സ്കൂള്‍ കൂട്ടികൾ ഉള്‍പ്പെടെയുള്ള യാത്രക്കാരും വ്യാപാരികളും തലനാരിഴയ്ക്കാണു പലപ്പോഴും രക്ഷപ്പെടുന്നത്. ബേക്കര്‍ ജംഗ്ഷന്, ശാസ്ത്രി റോഡ്, ചന്ത, കെഎസ്ആര്‍ടിസി പരിസരം, തിരുനക്കര എന്നിവിടങ്ങളിലാണ് നായ്ക്കളുടെ വിഹാരകേന്ദ്രങ്ങള്‍. നൂറുകണക്കിനു യാത്രക്കാര്‍ ഉപയോഗിക്കുന്ന ശാസ്ത്രി റോഡിലെ ബസ് സ്റ്റോപ്പ് നായകള്‍ കൈയേറിയിരിക്കുകയാണ്. കോഴഞ്ചേരി, കുമളി, പാലാ തുടങ്ങി വിവിധ ഇടങ്ങളിലേക്കുള്ള ബസുകള്‍ കാത്തുനില്ക്കുന്ന നിരവധി യാത്രക്കാരാണ് ഇതുമൂലം പൊറുതിമുട്ടിയിരിക്കുന്നത്. കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാലെടുത്ത് വച്ചാല്‍ നായകടിക്കും എന്നതാണു സ്ഥിതി. ഇരിപ്പിടങ്ങളില്‍ ഇരിക്കാനായി ഒരുങ്ങിയാല്‍ നായകളോടി അടുത്തേക്കെത്തും, സൂക്ഷിച്ചില്ലെങ്കില്‍ കടി ഉറപ്പാണ്. കൂട്ടമായി എത്തുന്നതിനാല്‍ ആട്ടിയോടിക്കുക പ്രയാസം. ആക്രമണസ്വഭാവം പുലര്‍ത്തുന്ന നായക്കൂട്ടമാണ് യാത്രാക്കാരുടെനേരെ പാഞ്ഞടുക്കുന്നത്. രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ഭീതിയോടെയാണ് ഇവിടെ നില്‍ക്കുന്നത്.വെളിച്ചക്കുറവുമൂലം നായകള്‍ അടുത്തെത്തിയാല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു. ഇരുട്ടത്തു പതുങ്ങിക്കിടക്കുന്ന നായക്കൂട്ടം ആളുകളെത്തിയാല്‍ കുരച്ചുചാടി കടിക്കുകയാണ്. സ്കൂള്‍ കോളജ്…
Read Moreതദ്ദേശതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ ശബരിപാത വീണ്ടും വൈകും
കോട്ടയം: ശബരി റെയിൽവെ പദ്ധതി നടപ്പിലാകണമെങ്കിൽ സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കണം. അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമീറ്റർ പാതയ്ക്ക് സ്ഥലം ഏറ്റെടുത്തു തുടങ്ങിയാലുടൻ ശബരി പദ്ധതി മരവിപ്പിച്ച നടപടി പിൻവലിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിക്ക് അനുമതി ലഭിച്ച 1997-98ലെ റെയിൽവേ ബജറ്റിൽ 550 കോടിയെന്നു കണക്കാക്കിയ ചെലവ് നിലവിൽ 3800 കോടിയായി ഉയർന്നു. ഇതിൽ നേർപ്പകുതി സംസ്ഥാനം വഹിക്കണമെന്നാണ് കരാർ. 1900 കോടി രൂപ സംസ്ഥാനം ശബരി പദ്ധതിക്കായി കണ്ടെത്തണം. അഞ്ചു വർഷങ്ങളിലായി പ്രതിവർഷം 400 കോടി രൂപ വീതം കണ്ടെത്തിയാൽ മതിയാകും. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ 416 ഹെക്ടർ സ്ഥലം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്തു നൽകണം. ഇതിനായി തഹസീൽദാർമാരെ നിയോഗിച്ച് സ്പെഷൽ ഓഫീസുകൾ തുറക്കണം. നവംബറിൽ നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം അടുത്ത മാസം അവസാനം ഉണ്ടായേക്കാം. വിജ്ഞാപനം വന്നാൽ ശബരി പദ്ധതിയിൽ…
Read Moreകുട്ടികളുടെ ആനപ്പേടിയകറ്റാന് വനംവകുപ്പ് എഐ സുരക്ഷാവേലി ഒരുക്കുന്നു; ആദ്യ വേലി നിർമിക്കുന്ന ഇടുക്കിയിലെ മുള്ളരിങ്ങാട്
കൊല്ലം: കുട്ടികള്‍ക്ക് ആനപ്പേടിയില്ലാതെ പഠിക്കാന്‍ എഐ സംവിധാനത്തിലൂടെ വഴിയൊരുങ്ങുന്നു. വനംവകുപ്പാണ് പുതിയ സുരക്ഷതന്ത്രവുമായി രംഗത്തുവരുന്നത്. മലയോരമേഖലകളില്‍ ആനപ്പേടിയില്‍ സ്കൂളില്‍ വരാത്ത കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള ഒരു മാര്‍ഗവുമാണിത്. എഐ സുരക്ഷാവേലിയാണ് ഉടന്‍ കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ മുള്ളരിങ്ങാട് എന്‍എല്‍പി സ്കൂളിലെ കുട്ടികള്‍ക്ക് ആനപ്പേടിയില്ലാതെ പഠിക്കാനാണ് വഴിയൊരുക്കുന്നത്. കൊച്ചിന് ഷിപ്പിയാര്‍ഡ് ലിമിറ്റഡ്, വനംവകുപ്പുമായി സഹകരിച്ചു 40 ലക്ഷം രൂപയുടെ ആധുനിക എഐ സുരക്ഷാവേലിയാണ് ഇവിടെ നിര്‍മിക്കുക. ഇതു പുറപ്പെടുവിക്കുന്ന ശബ്ദവും വെളിച്ചവും ആനയെ കാട്ടിലേുതന്നെ മടക്കി അയയ്ക്കും. കൂടാതെ ആനയുടെ സാന്നിധ്യം വനംവകുപ്പിനെ അറിയിക്കുവാനും ഈ വേലിയില്‍ സംവിധാനമുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് 400 മീറ്ററോളം എഐ അധിഷ്ഠിത ഹൈബ്രിഡ് വിന്യാസം നടത്തുന്നത്. വനംമന്ത്രി എ. കെ. ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ കൊച്ചിന് ഷിപ്പിയാര്‍ഡ് ലിമിറ്റഡ് സിഎസ് ആര് അഡ്വൈസര്‍ പി.എന്‍. സമ്പത്ത് കോതമംഗലം ഡിഎഫ്ഒ ജോണ്മാത്യുവിന് പദ്ധതിയുടെ കരാര്‍ കൈമാറി.മുള്ളരിങ്ങാട്…
Read Moreമാങ്ങാനം കവര്‍ച്ച: കൊള്ളസംഘം കേരളം വിട്ടിട്ടില്ലെന്ന് പോലീസ്; ഇതരസംസ്ഥാന തൊഴിലാളികള്‍ നിരീക്ഷണത്തില്‍
കോട്ടയം: മാങ്ങാനത്തെ വില്ലയില്‍ വെള്ളിയാഴ്ച രാത്രി മോഷണം നടത്തിയ വടക്കേ ഇന്ത്യന്‍ അഞ്ചംഗ കൊള്ളസംഘം കേരളം വിട്ടിട്ടില്ലെന്ന് പോലീസ് സംശയിക്കുന്നു. പുതുപ്പള്ളി, കോട്ടയം, ചിങ്ങവനം പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലൊന്നും പ്രതികള്‍ മടങ്ങിയതിന്റെ സൂചനകള്‍ ലഭിച്ചിട്ടില്ല. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പ്രതികളെന്നും കേരളത്തിലെ ആളൊഴിഞ്ഞ വീടുകളും വില്ലകളും ഇവര്‍ ഉന്നമിട്ടിട്ടുണ്ടെന്നും വ്യക്തമാണ്. മോഷ്ടാക്കളുടെ ഉയരം, ശരീരഘടന എന്നിവയില്‍നിന്ന് പ്രതികള്‍ വടക്കേ ഇന്ത്യക്കാരാണെന്ന് സ്ഥരീകരിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ എന്ന വ്യാജേന ഒരു സംഘം നാടുചുറ്റി ആള് താമസമില്ലാത്ത സമ്പന്ന വീടുകളെപ്പറ്റി ഇവര്‍ക്ക് സൂചന നല്‍കുന്നുണ്ട്. വിദേശത്തു കഴിയുന്നവര്‍ സ്വര്‍ണാഭരണങ്ങള്‍ ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വന്നുപോകുന്നവരുടെ വീടുകളും സ്ത്രീകള്‍ തനിച്ചു കഴിയുന്ന വീടുകളുമാണ് ഉന്നമിടുന്നത്. തമിഴ് കുറുവ സംഘം വാതില്‍ തകര്‍ത്ത് അകത്തു കടന്നാണു മോഷണം നടത്തുക. എന്നാല്‍ ഉത്തരേന്ത്യന്‍ മോഷ്ടാക്കള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വീടുകളുടെ പൂട്ട്…
Read Moreകോണ്‍ക്രീറ്റ് മിക്സര്‍ വാഹനത്തിന്റെ 15 ലക്ഷം രൂപ വരുന്ന എൻജിനും 2 ലക്ഷം രൂപയും തട്ടിയയാൾ അറസ്റ്റിൽ
പാലാ: വാഹന ഉടമയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. തമിഴ്നാട് ശിവഗംഗ ജില്ലയിൽ തിരുപ്പത്തൂര്‍ സൗന്ദരരാജനെ (38)യാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പുലിയന്നൂര്‍ സ്വദേശിയായ ജോമോന്റെ ഉടമസ്ഥതയിലുള്ള കോണ്‍ക്രീറ്റ് മിക്സര്‍ വാഹനം നന്നാക്കാമെന്നു പറഞ്ഞ് രണ്ടര ലക്ഷത്തിലധികം രൂപയും 15 ലക്ഷം രൂപയോളം വിലവരുന്ന വാഹനത്തിന്റെ എന്‍ജിനും കൈവശപ്പെടുത്തിയ കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ജോമോന്റെ കോണ്‍ക്രീറ്റ് മിക്സര്‍ വാഹനം കേടായതിനെത്തുടര്‍ന്ന് ജോമോന് സുഹൃത്തുവഴി പരിചയപ്പെട്ട സൗന്ദരരാജനെ വാഹനം നന്നാക്കുന്നതിനായി ഏല്‍പ്പിക്കുകയും ഇയാള്‍ സ്ഥലത്തെത്തി വാഹനത്തിന്റെ എന്‍ജിനും അനുബന്ധ സാധനങ്ങളും അഴിച്ചുവയ്ക്കുകയും പ്രതിയുടെ ആവശ്യപ്രകാരം അഴിച്ചുവച്ച 15 ലക്ഷം രൂപ വിലവരുന്ന എന്ജിന് കൊറിയര്‍ മുഖാന്തരം സേലത്തിന് അയച്ചു കൊടുക്കുകയും ചെയ്യുകയായിരുന്നു. സ്പെയര്‍പാര്‍ട്സ് വാങ്ങുന്നതിനും പണിക്കൂലിയും കൊറിയര്‍ ചാര്‍ജും മറ്റുമായി കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളിലായി പലപ്പോഴായി പ്രതിക്ക് പണം അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍…
Read Moreആലപ്പുഴയിലെ ഗതാഗത ദുരിതങ്ങൾക്കെതിരേ തൃണമൂൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
ആലപ്പുഴ: ജില്ലാ കോടതി പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടപ്പാക്കിയ ഗതാഗത പരിഷ്കരണങ്ങളുടെ പേരിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരേ തൃണമൂൽ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “പ്രതിഷേധ പുലരി’ എന്ന പേരിൽ ജനകീയസമരം നടത്തി. പ്രതിഷേധ പരിപാടിക്ക് തൃണമൂൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിഷ്ണു ആര്യാടൻ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആതിരാ മേനോൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലീഗൽ സെൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ബൈജു മുഖ്യപ്രഭാഷണം നടത്തി. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജില്ലാ ഭരണകൂടം എത്രയും വേഗം ഇടപെട്ടില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നവാസ് കലാം സ്വാഗതം ആശംസിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ്. നവാസ്, സംസ്ഥാന കോർഡിനേറ്റർ കെ.പി. വിഷ്ണു, ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് തണ്ടാശേരിൽ,…
Read More