കോട്ടയം: പള്ളിക്കത്തോട് മുക്കാലിയിൽ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവം മുങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിശദമായ പരിശോധനക്കായി ആന്തരിക അവയവങ്ങൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയച്ചു. മുക്കാലി ചക്കാന്പുഴ ജയിംസിന്റെ മകൻ അബിയു(20)ടെ മൃതദേഹമാണ് ഇന്നലെ രാവിലെ 6.30നു മുക്കാലി എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിന്റെ തെക്കുവശത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11മുതൽ അബിനെ കാണാനില്ലെന്നു കാണിച്ചു ബന്ധുക്കൾ പള്ളിക്കത്തോട് പോലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച രാത്രി വരെ സുഹൃത്തുക്കൾക്കൊപ്പം അബിൻ ഉണ്ടായിരുന്നു. അവിടെ നിന്ന് വീട്ടിലേക്കുപോയ അബിനെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാൽവഴുതി കിണറ്റിൽ വീണതാകാമെന്നാണ് പോലീസ് കരുതുന്നത്. അബിയുടെ വീട്ടിലേക്ക് പോകാനുള്ള വഴികളിൽ ഒന്ന് പൊട്ടക്കിണറിനു സമീപത്തുകൂടിയാണെന്ന് പോലീസ് പറഞ്ഞു. മറ്റു വഴികളുമുണ്ട്. മരണത്തിൽ സംശയമുള്ളതായി ആരും പരാതി നല്കിയിട്ടില്ലെന്ന് പള്ളിക്കത്തോട് എസ്ഐ…
Read MoreCategory: Kottayam
പ്രളയം മുടക്കിയ വിവാഹം നാടൊന്നാകെ നടത്തി; ആഹ്ലാദത്തിന്റെ തിരതല്ലലിൽ രശ്മിയുടെ മിഴികൾ തുളുമ്പി
വൈക്കം: പ്രളയംമൂലം മാറ്റിവച്ച വിവാഹം വെള്ളമിറങ്ങി മാനം തെളിഞ്ഞശേഷം നാടൊന്നാകെ ചേർന്ന് നടത്തിക്കൊടുത്തപ്പോൾ ആഹ്ലാദത്തിന്റെ തിരതല്ലലിൽ രശ്മിയുടെ മിഴികൾ തുളുന്പി. ഉദയനാപുരം അക്കരപ്പാടം സ്വദേശി മോഹനന്റെ മകൾ രശ്മിയുടെ വിവാഹം കഴിഞ്ഞ മാസം 18 നായിരുന്നു നിശ്ചയിച്ചിരുന്നത്. നാട് വെള്ളത്തിൽ മുങ്ങിയിരുന്നതിനാൽ മാറ്റിവച്ചവിവാഹം പിന്നീട് കഴിഞ്ഞ ദിവസമാണ് നടന്നത്. രശ്മിയെ പത്തനംതിട്ടക്കാരൻ ബിനുവാണ് വിവാഹം കഴിച്ചത്. വർഷങ്ങൾക്കു മുന്പ് ഏക സഹോദരൻ വാഹന അപകടത്തിൽ മരണപ്പെട്ടതോടെ നിർധന കുടുംബത്തിന്റെ സ്ഥിതി പരിതാപകരമാകുകയായിരുന്നു. മുൻ പഞ്ചായത്തു മെന്പറും അയൽവാസിയുമായ എ.പി. നന്ദകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒന്നു ചേർന്നായായിരുന്നു രശ്മിയുടെ വിവാഹം ആഘോഷപൂർവം നടത്തിയത്.
Read Moreസുരക്ഷാസംവിധാനമില്ലാതെ ടാങ്കർ ട്രെയിനുകൾ; ജനവാസ മേഖലയിലൂടെ കൂവിപായുന്നത് തീപിടുത്തമുണ്ടായാൽ കെടുത്താനുള്ള സംവിധാനങ്ങളില്ലാതെ…
കോട്ടയം: ഇരുന്പനത്തുനിന്നു ഇന്ധനവുമായി പോകുന്ന ട്രെയിനുകളിൽ വേണ്ടത്ര സുരക്ഷാ സംവിധാനമില്ല. കഴിഞ്ഞ ദിവസം കോട്ടയത്തിനു സമീപം മുട്ടന്പലത്ത് ഇന്ധനവുമായി പോയ വാഗണിനു തീപിടിത്തമുണ്ടായതിൽ അന്വേഷണം നടന്നുവരികയാണ്.റിഫൈനറിയിൽ ഓയിൽ നിറച്ചശേഷം ടാങ്കറിന്റെ മൂടിയിലൂടെ ഇന്ധനം പുറത്തുചാടുന്നതും അടപ്പ് സീൽ ചെയ്യാതിരിക്കുന്നതുമാണ് അപകടമുണ്ടാക്കുന്നത്. ഇന്ധനം ഇറക്കിയശേഷവും അടപ്പിനോടു ചേർന്ന് പെട്രോളിന്റെയും ഡീസലിന്റെയും അംശം അവശേഷിക്കാം. പല ടാങ്കറുകളിലും ഇന്ധന ചോർച്ച വ്യാപകമാണ്. ട്രെയിൻ ഓടുന്പോൾ തുളുന്പുന്നതും പതിവാണ്.വിവിധ കാരണങ്ങളാൽ ടാങ്കറിനു പുറത്തുള്ള ഇന്ധനത്തിന് തീപിടിക്കാറുണ്ട്. വൈദ്യുതി ലൈനിൽനിന്നു തീപ്പൊരി വീഴാനും സാധ്യതയേറെയാണ്. പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയാണ് റെയിൽവെ ടാങ്കറിൽ ഇരുന്പനത്തുനിന്നും കൊണ്ടുപോകുന്നത്. പുറത്തുനിന്നു തീപ്പൊരിയുണ്ടായാലും ടാങ്കറുകൾക്ക് തീപിടിത്തമുണ്ടാകാമെന്ന് റെയിൽവെ അറിയിച്ചു. 40 ടാങ്കറുകൾ വരെ ഒരു ട്രെയിനിലുണ്ടാകാം. പിൻവശത്തുള്ള ടാങ്കറുകളിൽ തീപടർന്നാൽ ലോക്കോ പൈലറ്റ് അറിയണമെന്നില്ല. വലിയ തീയുണ്ടായാൽ കെടുത്താനുള്ള സംവിധാനവും ട്രെയിനിലില്ല.
Read Moreപ്രളയമേഖലയിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന കുടിവെള്ളം റെയിൽവേ സ്റ്റേഷനിൽ കെട്ടിക്കിടക്കുന്നു ; വിതരണം ചെയ്യാത്തതിന്റെ കാരണം ഇങ്ങനെ…
കോട്ടയം: പ്രളയമേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിച്ച കുടിവെള്ളം ഏറ്റെടുക്കാതെ ഒരു മാസമായി കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ. 20 ലിറ്റർ കാനുകളിൽ നിറച്ച ഒരു ലോഡ് വെള്ളമാണ് റെയിൽവേ പോലീസ് സ്റ്റേഷനു സമീപം പ്ലാറ്റ് ഫോമിൽ സൂക്ഷിച്ചിരിക്കുന്നത്. ചെന്നൈയിൽനിന്നാണ് ഇവ എത്തിച്ചിരിക്കുന്നത്. എന്നാൽ കൃത്യമായ സീൽ ഇല്ലാത്തതിനാലാണ് കൊണ്ടുപോകാൻ വൈകുന്നതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ആരോഗ്യ വകുപ്പ് ജലസാന്പിൾ ശേഖരിച്ച് ശുദ്ധജലമാണെന്ന് ഉറപ്പാക്കിയ ശേഷം അടുത്ത ദിവസം റവന്യു വകുപ്പ് അധികൃതർ കുടിവെള്ളം ഏറ്റെടുക്കും.
Read Moreഎൻജിനിയറിംഗ് വിദ്യാർഥിയെ ഹൗസ് ബോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി
കോട്ടയം: ചെങ്ങന്നൂർ എൻജിനിയറിംഗ് കോളജ് വിദ്യാർഥി സൂരജ് സെബാസ്റ്റ്യനെ ഹൗസ് ബോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി. നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി സിബിഐക്ക് നിർദേശം നല്കി കേസ് മൂന്നു മാസത്തിനുശേഷം പരിഗണിക്കാനായി മാറ്റി. കാണക്കാരി തെക്കേചരിവിൽ ടി.വി. സെബാസ്റ്റ്യന്റെ മകൻ സൂരജ് സെബാസ്റ്റ്യനെ 2009 മേയ് അഞ്ചിനാണു പുന്നമടക്കായലിൽ ഹൗസ് ബോട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 13 സുഹൃത്തുക്കൾക്കുമൊപ്പം ഉല്ലാസ യാത്രയ്ക്കു പോയതായിരുന്നു സൂരജ്. ഒപ്പമുണ്ടായിരുന്നു സുഹൃത്തുക്കളുടെ മൊഴിയിൽ സൂരജ് വെള്ളത്തിൽ മുങ്ങിയിട്ടില്ലെന്നും പിറ്റേന്ന് ഹൗസ് ബോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നുമാണു വ്യക്തമാക്കിയത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങി മരണം എന്നാണു കണ്ടെത്തിയത്. കഴുത്തിൽ പരിക്ക് ഉണ്ടായിരുന്നതായും കണ്ടെത്തി. വിദഗ്ധരായ മൂന്നു ഡോക്ടർമാർ മുങ്ങി മരണമെന്നും ഒരു ഡോക്ടർ എതിർ അഭിപ്രായവും രേഖപ്പെടുത്തി. ലോക്കൽ പോലീസും…
Read Moreകറുകച്ചാൽ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകളിൽ വിദ്യാർഥികളെ കയറ്റുന്നില്ല; കറയുന്ന വിദ്യാർഥികളെ അസഭ്യം പറയുന്നതായി വ്യാപക പരാതി
കറുകച്ചാൽ: കറുകച്ചാൽ പ്രൈവറ്റ് സ്റ്റാൻഡിലെ ചില സ്വകാര്യ ബസുകളിൽ വിദ്യാർഥിനികളെ യാത്രചെയ്യാൻ ജീവനക്കാർ അനുവദിക്കാത്തതായും അസഭ്യം പറയുന്നതായും പരാതി. ബസ് ജീവനക്കാരുടെ നടപടിമൂലം നെടുങ്കുന്നം, കറുകച്ചാൽ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന നിരവധി വിദ്യാർഥിനികളാണു യാത്രക്ലേശം അനുഭവിക്കുന്നത്. കറുകച്ചാലിൽനിന്നു അഞ്ചിനു മാന്തുരുത്തി-പാന്പാടി വഴി പാലായ്ക്കും 5.15നു പാന്പാടി വഴി കോട്ടയത്തേക്കും പോകുന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെയാണു ആരോപണം ഉയർന്നിരിക്കുന്നത്. ചന്പക്കര, മാന്തുരുത്തി, സൗത്ത് പാന്പാടി തുടങ്ങിയ പ്രദേശങ്ങളിലെക്കു പോകുന്ന വിദ്യാർഥിനികൾ ഈ ബസുകളിൽ കയറുന്പോൾ പിന്നാലെയുള്ള ബസുകളിൽ കയറാൻ പറഞ്ഞു വിടുകയാണെന്നു പറയുന്നു. വൈകുന്നേരം ഈ പ്രദേശത്തേക്കുള്ള ബസുകളിൽ കയറുന്ന വിദ്യാർഥിനികളെ അസഭ്യം പറയുന്നതായും പറയുന്നു. ബസ് ജീവനക്കാർക്കെതിരെ വിദ്യാർഥിനികൾ കറുകച്ചാൽ പോലീസിൽ പരാതി നൽകും.
Read Moreജോസിന്റെ “ജെ’ പ്രതികളെ കുടുക്കി; തടി മോഷ്ടാക്കൾ അറസ്റ്റിൽ
എരുമേലി: വഴിയരികിലുള്ള തടികൾ പകൽ കണ്ടുവച്ച ശേഷം അർധരാത്രിയിൽ വാഹനത്തിൽ കയറ്റി ജില്ലകൾക്കപ്പുറത്തെ മില്ലിലെത്തിച്ച് വിൽക്കുന്ന സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. തടികളിൽ ഉടമ തന്റെ പേരിന്റെ ആദ്യ ഇംഗ്ലീഷ് അക്ഷരം കൊത്തിവയ്ക്കുന്ന ശീലം ഉണ്ടായിരുന്നതാണ് മോഷണംപോയ തടികൾ കണ്ടെടുക്കാനും പ്രതികളെ പിടികൂടാനും നിർണായകമായത്. എരുമേലി എംഇഎസ് കോളജിന് സമീപം റോഡരികിൽ സൂക്ഷിച്ചിരുന്ന തടി വ്യാപാരി എരുമേലി സ്വദേശി കല്ലുപുരക്കൽ ജോസ് മാത്യുവിന്റെ പ്ലാവ് മരങ്ങളുടെ വിവിധ അളവുകളിലുള്ള 25 കഷണം തടികളാണ് മോഷ്ടിക്കപ്പെട്ടത്. റാന്നി അടിച്ചിപ്പുഴ ഇലവുങ്കൽ വിനോയി (30), നാറാണംമൂഴി അത്തിക്കയം കരിപ്പായിൽ സുരേഷ് (42) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചംഗ സംഘത്തിൽ മൂന്നുപേർ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എരുമേലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.ഡി. സുനിൽകുമാർ പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കാഞ്ഞിരപ്പള്ളി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലം…
Read Moreമുൻ എംഎൽഎ കെ.വി. കുര്യന്റെ വിടവാങ്ങൽ; ഓർമയാകുന്നത് ആറു പതിറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനചരിത്രം
മുണ്ടക്കയം: കോണ്ഗ്രസിന്റെ ജില്ലയിലെ മുതിർന്ന നേതാവ് കെ.വി. കുര്യന്റെ മരണത്തോടെ ഓർമയാകുന്നത് ആറു പതിറ്റാണ്ടുകാലത്തെ പകരം വയ്ക്കാനില്ലാത്ത പൊതുപ്രവർത്തനചരിത്രം. മുണ്ടക്കയത്തെ വഴിത്തിരിവായി മാറിയ പല വികസന പദ്ധതികളിലും നാട്ടുകാർ കെ.വി.കെ എന്നു വിളിക്കുന്ന കെ.വി. കുര്യന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ പൊതുരംഗത്ത് പ്രവർത്തനമാരംഭിച്ച കെ.വി. കുര്യൻ തന്റെ പ്രവർത്തന മികവു കൊണ്ട് 1965 ൽ മുപ്പത്തിയേഴാം വയസിൽ കാഞ്ഞിരപ്പള്ളിയുടെ എംഎൽഎ യായി.1970 ലും 1977 ലും വീണ്ടും നിയമസഭയിലെത്തിയ കെ.വി. കുര്യൻ പതിനാറ് വർഷം മുണ്ടക്കയം പഞ്ചായത്തിന്റെ പ്രസിഡന്റും നാല് വർഷം പിഎസ്സി മെംബറും 45 വർഷത്തോളം മുണ്ടക്കയം സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്നു. ഇദ്ദേഹം പ്രസിഡന്റായിരുന്ന സമയത്താണ് പുറന്പോക്കിൽ താമസിച്ചിരുന്ന 600 കുടുംബങ്ങളെ കോരുത്തോട് പനയ്ക്കച്ചിറയിൽ പുനരധിവസിപ്പിച്ചത്. മുണ്ടക്കയം കോസ് വേയുടെ നിർമ്മാണത്തിനും മാർഗ ദർശിയായി. മുണ്ടക്കയം പഞ്ചായത്തിലെ ഏറ്റവും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്ന…
Read Moreദ്രവഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിൽ ചോർച്ചയും തീപ്പൊരിയും; പരിശോധനയ്ക്കിടെ ട്രെയിൻ ഓടിച്ചുപോയ ലോക്കോ പൈലറ്റിനെതിരേ അന്വേഷണം
കോട്ടയം: ഇരുന്പനത്തുനിന്നു ദ്രവഇന്ധനവുമായി തിരുനെൽവേലിക്കുപോയ ഗുഡ്സ് ട്രെയിനിൽ ചോർച്ചയും തീപ്പൊരിയും ഉണ്ടായതിനെപ്പറ്റിയും ചോർച്ച പരിഹരിക്കുന്നതിനിടെ മുന്നറിയിപ്പില്ലാതെ ട്രെയിൻ ഓടിച്ചുപോയതിനെപ്പറ്റിയും റെയിൽവേ അന്വേഷണം നടത്തും. മുന്നറിയിപ്പില്ലാതെ ട്രെയിൻ ഓടിച്ചു പോയ ലോക്കോ പൈലറ്റിന്റെ നടപടിയ്ക്കെതിരേ തിരുവനന്തപുരം ഡിവിഷണൽ മാനേജറെ അറിയിച്ചിട്ടുണ്ടെന്ന് കോട്ടയം റെയിവെ മാനേജർ രാജൻ നൈനാൻ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 1.15നു മുട്ടന്പലം പാറയ്ക്കൽ റെയിൽവേ ഗേറ്റിനു സമീപമായിരുന്നു സംഭവം. പെട്രോളും ഡീസലും മണ്ണെണ്ണയും നിറച്ച വാഗണുകളുമായി പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം സ്റ്റേഷനിൽനിന്നു പുറപ്പെട്ടു രണ്ടാം നന്പർ തുരങ്കം പിന്നിട്ടപ്പോഴാണു പിൻഭാഗത്തെ വാഗണുകളിലൊന്നിന്റെ മുകളിൽ തീപ്പൊരി കണ്ടത്. വിവരം നാട്ടുകാർ ഉൾപ്പടെ കാണുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ ലോക്കോപൈലറ്റ് വണ്ടി നിർത്തി. പരിശോധനയിൽ ഡീസൽ നിറച്ച വാഗണുകളിലൊന്നിൽനിന്ന് ഇന്ധനച്ചോർച്ചയുണ്ടായതായി കണ്ടെത്തി. ടാങ്കിന്റെ അടപ്പ് സീൽ ചെയ്തതിന്റെ തകരാർ മൂലമാണ് ഇന്ധനം പുറത്തേക്കു ചോർന്നത്. ചോർച്ച പരിഹരിക്കുന്നതിനിടെ…
Read Moreനാശനഷ്ടങ്ങൾ മനസിലാക്കാൻ വൈക്കത്തെ പ്രളയബാധിത പ്രദേശങ്ങൾ ലോകബാങ്ക് ഉദ്യോഗസ്ഥർ സന്ദർശിച്ചു
വൈക്കം: വെള്ളപ്പൊക്ക പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടം മനസിലാക്കുന്നതിനായി ലോകബാങ്ക് സംഘം താലൂക്കിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. വെച്ചൂർ, തലയാഴം, വൈക്കം നഗരസഭ, ഉദയനാപുരം, ചെന്പ്, മറവൻതുരുത്ത്, വെള്ളൂർ, തലയോലപ്പറന്പ് പഞ്ചായത്തുകളിൽ സംഘം പരിശോധന നടത്തി. ലോക ബാങ്ക് പ്രതിനിധി ദീപക് സിംഗ് ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് പ്രതിനിധി അനിൽദാസ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാ മഹേഷ്, കാർത്തിക ലക്ഷ്മൻ, മെഹുൽ ജെയിൻ, നാഹോഷിബുയ, ഇന്ദ്രാനിൽ ബോസ്, അനുഷ്കാ ശർമ്മ, രമിതാ ചൗധരി, മസത്സുകു, മാത്യൂസ് കെ. മുല്ലക്കൽ എന്നിവരടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ധരായ സംഘം രണ്ട് ബാച്ചുകളായി തിരിഞ്ഞാണു പരിശോധന നടത്തിയത്. വെള്ളപ്പൊക്കത്തിൽ തകർന്ന വീടുകൾ, റോഡുകൾ, വിവിധയിനം കൃഷികൾ നശിച്ച കൃഷിയിടങ്ങൾ, കുടിവെള്ള ശ്രോതസുകൾ എന്നിവ സന്ദർശിച്ചു. മൂവാറ്റുപുഴയാറിന്റെ വെട്ടിക്കാട്ട് മുക്ക് ഭാഗത്ത് തീരം ഇടിഞ്ഞതിനെ തുടർന്ന് അപകടാവസ്ഥയിലായ വീടുകളും സംഘം പരിശോധിച്ചു.
Read More