മു​ണ്ട​ക്കയത്ത് വ​സ്ത്ര​ശാ​ല​യി​ൽ വ​ൻ തീ​പി​ടിത്തം; സം​ഭ​വം അ​റി​ഞ്ഞ് നാ​ട്ടു​കാ​ർ കൂ​ടി​യ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം  മുടങ്ങി;കാഞ്ഞിരപ്പള്ളി ഫയർഫേഴ്സെത്തി തീ അണച്ചു

മു​ണ്ട​ക്ക​യം: ടൗ​ണി​ലെ വ​സ്ത്ര​ശാ​ല​യി​ൽ വ​ൻ തീ​പി​ടിത്തം. അ​ഷ​റ​ഫ് ടെ​ക്സ്റ്റ​യി​ൽ​സി​നാ​ണ് തീ​പി​ടിത്തം ഉ​ണ്ടാ​യ​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം. വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യ്ക്കു​ള്ളി​ലെ വ​സ്ത്ര​ങ്ങ​ളെ​ല്ലാം ക​ത്തി ന​ശി​ച്ച​തി​നു​ശേ​ഷ​മാ​ണ് തീ ​പു​റ​ത്തേ​ക്ക് ഉ​യ​ർ​ന്ന​ത്.

ഇ​തു ക​ണ്ട് നാ​ട്ടു​കാ​ർ പോ​ലീ​സി​ലും ഫ​യ​ർ ഫോ​ഴ്സി​ലും വി​വ​രം അ​റി​യി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്ന് ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു. വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യു​ടെ ഗ്ലാ​സ് താ​ഴെ വി​ഴു​മെ​ന്ന അവ​സ്ഥ​യി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. ഇ​ത് പൊ​ട്ടി​ച്ച് താ​ഴെ ഇ​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഫ​യ​ർ ഫോ​ഴ്സ്. സം​ഭ​വം അ​റി​ഞ്ഞ് നാ​ട്ടു​കാ​ർ കൂ​ടി​യ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം നി​ല​ച്ചി​രു​ന്നു.

തീ ​പി​ടി​ച്ചു​കൊ​ണ്ടി​രു​ന്ന സ​മ​യ​ത്ത് ഇ​രു​സൈ​ഡി​ൽ നി​ന്നും വ​ന്ന വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് നി​ർ​ത്തി​യി​ടി​യി​ച്ചി​രു​ന്നു. ഒ​ന്പ​തു​വ​രെ​യും ഗ്ലാ​സ് പൊ​ട്ടി​ച്ച് നി​ല​ത്ത് ഇ​റ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പ​കു​തി​യോ​ളം ക​ത്തി​യ തു​ണി​ക​ളെ​ല്ലാം റോ​ഡി​ലേ​ക്ക് വ​ലി​ച്ച് ഇട്ടിരിക്കുകയാണ്.

Related posts