മാനംതെളിഞ്ഞു വെള്ളം ഇറങ്ങിത്തുടങ്ങി; വീ​ടു​ക​ളി​ൽ വൃ​ത്തി​യാ​ക്ക​ൽ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കുന്നു;  അടുക്കളയിൽ ഭക്ഷണം പാകം ചെയ്തു തുടങ്ങി; അയ്മനം പഞ്ചായത്ത് അതിജീവനത്തിൽ

അ​യ്മ​നം: രേ​ഷ്മ​യ്ക്ക് പു​ത്ത​ൻ പു​സ്ത​ക​വും പു​ത്ത​നു​ടു​പ്പും കി​ട്ടു​മോ. വ​ല്യാ​ട് പു​ലി​ക്കു​ട്ടി​ശേ​രി ഉ​പ്പി​ലേ​രി വീ​ട്ടി​ൽ സു​രേ​ഷി​ന്‍റെ കൊ​ച്ചു​മ​ക​ളാ​ണ് രേ​ഷ്മ. ഇ​ന്ന​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ നി​ന്ന് വീ​ട്ടി​ലെ​ത്തി​യ ഉ​ട​ൻ രേ​ഷ്മ തെ​ര​ഞ്ഞ​ത് ത​ന്‍റെ പാ​ഠ​പു​സ്ത​ങ്ങ​ൾ ന​ശി​ച്ചോ എ​ന്നാ​യി​രു​ന്നു. പാ​തി ന​ന​ഞ്ഞ് കു​ത്തു​വി​ട്ട പു​സ്ത​ക​വും അ​ക്ഷ​ര​ങ്ങ​ൾ പാ​തി മാ​ഞ്ഞു​പോ​യ നോ​ട്ടു ബു​ക്കും രേ​ഷ്മ​യു​ടെ ക​ണ്ണു​ക​ളെ ഈ​റ​ണി​യി​ച്ചു. പു​ത്ത​ൻ ബാ​ഗും പു​സ്ത​ക​വും എ​ല്ലാം ല​ഭി​ക്കു​മെ​ന്ന അ​ച്ഛ​ന്‍റെ വാ​ക്കു​ക​ളാ​ണ് അ​വ​ൾ​ക്ക് ആ​ശ്വാ​സ​മാ​യ​ത്. സു​രേ​ഷും ഭാ​ര്യ ര​മ​യും വെ​ള്ളം ഇ​റ​ങ്ങു​ന്ന​ മു​റ​യ്ക്ക് വീ​ടു വൃ​ത്തി​യാ​ക്കി. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം ന​ശി​ച്ചു. അ​ടു​ക്ക​ള​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ ഒ​ന്നു​മി​ല്ല. അ​ല​മാ​രിയി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​രി​യും മു​ള​കും വെ​ള്ളം ക​യ​റി​യെ​ങ്കി​ലും തെ​ളി​ഞ്ഞ വെ​യി​ലി​ൽ ര​മ വെ​യി​ല​ത്ത് ഉ​ണ​ക്കി​യെ​ടു​ക്കു​ക​യാ​ണ്. മ​ഴ​യി​ൽ കു​തി​ർ​ന്ന വി​റ​കു ക​ഷ​ണ​ങ്ങ​ൾ ഉ​ണ​ക്കി​യെ​ടു​ത്ത് അ​ടു​ക്ക​ള​യി​ലേ​ക്ക് എ​ത്തി​ച്ചു. ഉ​ച്ച​ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി പു​തി​യ ജീ​വി​ത​ത്തി​ലേ​ക്ക് ഈ ​കൊ​ച്ചു​കു​ടും​ബം തി​രി​കെ ക​യ​റു​ക​യാ​ണ്. പു​ലി​ക്കു​ട്ടി​ശേ​രി, ഐ​ക്ക​ര​ച്ചി​റ പ്ര​ദേ​ശ​ങ്ങ​ളി​ലും…

Read More

ദുരിതാശ്വാസവുമായി ഷെയർ എ ബ്ലിസ് ; കോട്ടയത്തിന്‍റെ മണിമുത്തുകൾ

സോനു തോമസ് മ​ക്ക​ളെ ത​ണു​ക്കു​ന്നു, പു​ത​യ്ക്കാ​ൻ ഒ​രു പു​ത​പ്പ് കൊ​ണ്ടു​വ​ന്നു ത​രാ​മോ? രാ​ത്രി 11.30ന് ​കോ​ട്ട​യം ആ​ർ​പ്പൂക്ക​ര​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ നി​ന്ന് ഒ​രു വ​ല്യ​മ്മ​യു​ടെ ഫോ​ൺ​വ​ന്ന​പ്പോ​ൾ മ​റ്റൊ​ന്നും ആ​ലോ​ചി​ച്ചി​ല്ല. കൂ​ട്ടു​കാ​രെ വി​ളി​ച്ചു വി​വ​രം അ​റി​യി​ച്ചു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച പു​ത​പ്പു​ക​ളു​മാ​യി ക്യാ​ന്പി​ലേ​ക്ക് പു​റ​പ്പെ​ട്ടു. പു​ത​പ്പു​ക​ൾ വാ​ങ്ങി അ​വ​ർ അ​റി​യി​ച്ച ന​ന്ദി മാ​ത്രം മ​തി ഞ​ങ്ങ​ൾ​ക്ക് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ- ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​മാ​യി കോ​ട്ട​യം ജി​ല്ല​യി​ലെ 27 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച ഷെ​യ​ർ എ ​ബ്ലി​സ് അം​ഗ​ങ്ങ​ളാ​യ മ​നു​വും നോ​യ​ലും അ​ല​നും നി​റ​ഞ്ഞ ചി​രി​യോ​ടെ പ​റ​ഞ്ഞു. 1500-ലേ​റെ പേ​ർ​ക്ക് ഭ​ക്ഷ​ണം, പാ​യ, അ​രി, ബി​സ്ക​റ്റ്,വെ​ള്ളം തു​ട​ങ്ങി​യ എ​ല്ലാ സാ​ധ​ന​ങ്ങ​ളും ഇ​വ​ർ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ക്കു​ന്നു. മൂ​ന്നു പേ​രി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല ഈ ​സൗ​ഹൃ​ദ കൂ​ട്ടാ​യ്മ. കുടമാളൂർ -കഞ്ഞിക്കുഴി സ്വദേശികളായ പ്ല​സ്ടു മു​ത​ൽ ആ​ദ്യ വ​ർ​ഷ ബി​രു​ദ-​ഡി​പ്ലോ​മ വി​ദ്യാ​ർ​ഥി​ക​ളാ​യ ചാ​ക്കോ,…

Read More

ചാ​ലു​കു​ന്ന് ക്യാമ്പിൽ 24 കുടുംബങ്ങൾ കഴിഞ്ഞത് ഒരു കുടുംബം പോലെ ;  ക്യാമ്പിന്‍റെ സുഗമമായ നടത്തിപ്പിനു പിന്നിൽ കോ -ഓർഡിനേറ്റർ ഷിബു സോമനാഥിന്‍റെ കഠിനാധ്വാനം

കോ​ട്ട​യം: പ​രാ​തി​യും പ​രി​ഭ​വ​വു​മി​ല്ലാ​തെ ചാ​ലു​കു​ന്ന് സി​എ​ൻ​ഐ എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് നാ​ളെ പി​രി​യു​ന്പോ​ൾ എ​ല്ലാ​വ​ർ​ക്കം ഒ​രു പ്രാ​ർ​ഥ​ന​മാ​ത്രം ഇ​നി​യും ഇ​തു​പോ​ലു​ള്ള അ​നു​ഭ​വം ഉ​ണ്ടാ​ക​രു​തേ എ​ന്ന്. മ​റ​ക്കാ​നാ​വാ​ത്ത വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യാ​ണ് ഇ​വ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. 24 കു​ടും​ബ​ങ്ങ​ളി​ലെ 110 പേ​ർ ഒ​രു കു​ടും​ബം എ​ന്ന പോ​ലെ എ​ട്ടു​ദി​വ​സം ക​ഴി​ഞ്ഞ​തി​നെ ഓ​ർ​ത്തെ​ടു​ക്കു​ന്പോ​ൾ ക്യാ​ന്പി​ലെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​കൂ​ടി​യാ​യ തൈ​ത്ത​റ​മാ​ലി​യി​ൽ ഷി​ബു സോ​മ​നാ​ഥി​ന് പ​റ​യാ​നേ​റെ. 2018 ഓ​ഗ​സ്റ്റ് 14 ചൊ​വ്വ. രാ​ത്രി 10 മ​ണി​യാ​യി​ക്കാ​ണും. പു​റ​ത്തു ക​ന​ത്ത​മ​ഴ പെ​യ്യു​ന്നു. ഷി​ബു​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് ഒ​രു കോ​ൾ വ​ന്നു. സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന സോ​മ​നാ​ണ് വി​ളി​ക്കു​ന്ന​ത്. വെ​ള്ളം എ​വി​ടെ വ​രെ​യാ​യി എ​ന്ന​റി​യാ​നാ​ണ് വി​ളി. അ​തി​ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും വീ​ശു​ന്നു​ണ്ട്. ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്നു. നേ​രം വെ​ളു​ക്ക​ട്ടെ എ​ന്നു പ​റ​ഞ്ഞു കി​ട​ന്നെ​ങ്കി​ലും ഷി​ബു ഉ​റ​ങ്ങി​യി​ല്ല. ഇ​തി​നി​ടെ ഈ​രാ​റ്റു​പേ​ട്ട​യി​ലും തീ​ക്കോ​യി​യി​ലു​മു​ള്ള പ​രി​ച​യ​ക്കാ​രെ വി​ളി​ച്ച് അ​വി​ടെ മ​ഴ​യു​ണ്ടോ ഉ​രു​ൾ പൊ​ട്ട​ലു​ണ്ടോ…

Read More

ക്യാമ്പുകളിൽ കൈത്താങ്ങായി നവജീവനും ;  വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ വേണ്ട അത്യാവശ്യ സാധനങ്ങൾ നൽകി നവജീവൻ ട്രസ്റ്റ്

ആ​ർ​പ്പൂ​ക്ക​ര: ചെ​ന്പ് സെ​ന്‍റ് തോ​മ​സ് പ​ള്ളി അ​ങ്ക​ണ​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​വു​മാ​യി ന​വ​ജീ​വ​നെ​ത്തി. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ നി​ന്നും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന രോ​ഗി​ക​ൾ​ക്ക് അ​രി​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ളും അ​ത്യാ​വ​ശ്യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും കു​പ്പി​വെ​ള്ള​വും മ​രു​ന്നു​മൊ​ക്കെ​യായാ​ണ് ന​വ​ജീ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി പി.​യു തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​രു​പ​തോ​ളം പ്ര​വ​ർ​ത്ത​ക​ർ ക്യാ​ന്പി​ലെ​ത്തി​യ​ത്. ക്യാ​ന്പി​ൽ ക​ഴി​യു​ന്ന ഞ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​വും വ​സ്ത്ര​ങ്ങ​ളു​മൊ​ക്കെ ത​രാ​ൻ നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ണ്ട്. എ​ന്നാ​ൽ വീ​ടു​ക​ളി​ലേ​ക്ക് ഒ​ന്നു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് ക​യ​റിച്ചെല്ലു​ന്ന ഞ​ങ്ങ​ൾ​ക്ക് ത​രാ​ൻ ആ​രു​മി​ല്ല. പ​ല ക്യാ​ന്പു​ക​ളി​ൽ നി​ന്നും കേ​ട്ട ദ​യ​നീ​യ​മാ​യ നെ​ടു​വീ​ർ​പ്പു​ക​ളാ​ണി​ത്. അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് അ​ത്യാ​വ​ശ്യ വ​സ്ത്ര​ങ്ങ​ളും അ​രി തു​ട​ങ്ങി​യ നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും മ​രു​ന്നു​ക​ളു​മൊ​ക്ക പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്തി​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച് വി​വി​ധ ക്യാ​ന്പു​ക​ളി​ലും വീ​ടു​ക​ളി​ലും എ​ത്തി​ക്കാ​ൻ ത​ങ്ങ​ളെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് മാ​നേ​ജിം​ഗ് ട്ര​സ്റ്റി പി.​യു തോ​മ​സ് അ​റി​യി​ച്ചു. ചെ​ന്പ് സെ​ന്‍റ് തോ​മ​സ് പ​ള്ളി അ​ങ്ക​ണ​ത്തി​ലെ ദു​രി​താ​ശ്വാ​സ…

Read More

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ വീണ്ടും തുറന്നു

ഇടുക്കി: ജലനിരപ്പില്‍ നേരിയ വര്‍ധനവുണ്ടായതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ബുധനാഴ്ച പുലർച്ചെ വീണ്ടും തുറന്നു. ആറ് ഷട്ടറുകളാണ് തുറന്നത്. ജലനിരപ്പ് 140.05 അടിയായതിനെ തുടര്‍ന്നാണ് നടപടി. നാല് ഷട്ടറുകള്‍ രണ്ട് അടി വീതവും രണ്ട് ഷട്ടറുകള്‍ ഒരു അടിയുമാണ് തുറന്നത്. സെക്കന്‍ഡില്‍ 2885 ഘന അടി വെള്ളം വീതമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2212 ഘന അടി വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. 673 ഘന അടി വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കികളയുന്നുമുണ്ട്.അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്.

Read More

താനല്ല ആ ഫോട്ടോ ഇട്ടത്; ദുരിതാശ്വാസ ക്യാമ്പിൽ ഉറങ്ങുന്ന ഫോ​ട്ടോ: വിശദീകരണവുമായി കണ്ണന്താനം

കോട്ടയം: ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്ന ചിത്രം ​​ഫേസ്​ബുക്ക്​ പേജില്‍ പങ്കുവെച്ചതി​നെ തുടർന്നുണ്ടായ വിമർശനങ്ങൾക്കും ട്രോളുകൾക്കും​ മറുപടിയുമായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ചങ്ങനാശ്ശേരി എസ്.ബി ഹൈസ്കൂളിലെ ക്യാമ്പിൽ കിടന്നുറങ്ങുന്നുവെന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം രാത്രി മന്ത്രിയുടെ വേരിഫൈഡ്​ പേജിലാണ്​ ഉറങ്ങുന്ന ചിത്രം പങ്കുവെച്ചത്​. ക്യാമ്പിൽ മറ്റുള്ളവർക്കൊപ്പം നിലത്തു വിരിച്ച ഷീറ്റിൽ കിടന്നുറങ്ങുന്ന കണ്ണന്താനത്തിന്‍റെ ചിത്രവും പോസ്​റ്റും വൈറലാവുകയും ഫോ​ട്ടോക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുകയുമായിരുന്നു.വിമർശനങ്ങൾ രൂക്ഷമായതോടെ താനല്ല ആ ഫോട്ടോ ഇട്ടതെന്ന വാദവുമായാണ് കണ്ണന്താനം രംഗത്തെത്തിയിരിക്കുന്നത്. പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുന്നതിനിടെ ക്യാമ്പില്‍ ചെലവഴിച്ചെന്നും ആ അവസരത്തിൽ ത​​ന്‍റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന പേഴ്സണൽ സ്റ്റാഫാണ് ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതെന്നുമാണ് കണ്ണന്താനം ഫേസ്ബുക്കിലൂടെ വിശദീകരിച്ചത്. എന്നാൽ പുതിയ പോസ്റ്റിന് താഴെയും കണ്ണന്താനത്തെ പരിഹസിച്ചുകൊണ്ടുള്ള കമൻറുകളും ട്രോളുകളുമാണ് വരുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്ന കണ്ണന്താനത്തിന്‍റെ ചിത്രത്തിനെ കളിയാക്കി…

Read More

കിഴക്കൻ വെള്ളത്തിന്‍റെ വരവ് കുറഞ്ഞു; നാളെ മുതൽ ക്യന്പുകളിൽനിന്ന് വീടുകളിലേക്ക്

കോ​ട്ട​യം: പ്ര​ള​യ​ജ​ലം ഇ​റ​ങ്ങിത്തുട​ങ്ങി​യ​തോ​ടെ നാ​ളെ മു​ത​ൽ ക്യാ​ന്പു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് പോ​യി​ത്തു​ട​ങ്ങും. 442 ക്യാ​ന്പു​ക​ളി​ലാ​യി ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. 39443 കു​ടും​ബ​ങ്ങ​ളാ​ണ് ക്യാ​ന്പു​ക​ളി​ൽ അ​ഭ​യം തേ​ടി​യ​ത്. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വു കു​റ​ഞ്ഞെ​ങ്കി​ലും പ​ടി​ഞ്ഞാ​റ​ൻ​മേ​ഖ​ല​യി​ൽ ദു​രി​ത​ത്തി​നു കു​റ​വ് വ​ന്നി​ട്ടി​ല്ല. തി​രു​വാ​ർ​പ്പ്, കു​മ​ര​കം, അ​യ്മ​നം, വൈ​ക്കം, ത​ല​യോ​ല​പ്പ​റ​ന്പ്, വെ​ള്ളൂ​ർ, ടി​വി പു​രം, ചെ​ന്പ്, മ​റ​വ​ൻ​തു​രു​ത്ത്, ഉ​ദ​യ​നാ​പു​രം, വെ​ച്ചൂ​ർ മേ​ഖ​ല​യി​ൽ​നി​ന്നു സ​ർ​വ​തും ഉ​പേ​ക്ഷി​ച്ചു ജ​ന​ങ്ങ​ൾ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം തു​ട​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് നേ​രി​യ തോ​തി​ൽ വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ മ​ന്ദ​ഗ​തി​യി​ലാ​ണ് വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​കി പോ​കു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ടു കി​ട​ന്ന​വ​രെ ടോ​റ​സു​ക​ളി​ലും ടി​പ്പ​റു​ക​ളി​ലും സു​ര​ക്ഷി​ത മേ​ഖ​ല​യി​ലേ​ക്കു മാ​റ്റു​ന്ന​തു ഇ​ന്ന​ലെ വൈ​കു​ന്നേ​ര​വും തു​ട​രു​ക​യാ​ണ്. വീ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ​വ​ർ ആ​ദ്യം വീ​ടു​ക​ൾ ഉ​പേ​ക്ഷി​ച്ചു ക്യാ​ന്പു​ക​ളി​ലേ​ക്കു പോ​കു​വാ​ൻ ത​യാ​റാ​കാ​തി​രി​ക്കു​ക​യും പി​ന്നീ​ട് വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​വ​രു​മാ​ണ് ദു​രി​ത​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​രെ​യാ​ണ്…

Read More

വൈക്കത്തുകാർ ചോദിക്കുന്നു ; ഇനി എങ്ങനെ ജീവിക്കും ? രണ്ടു മാസത്തിനിടെ മൂന്ന് വെള്ളപ്പൊക്കം; ഈ  ഓ​ണ​ക്കാ​ലം പട്ടിണിയുടേതെന്ന്  നാട്ടുകാർ

വൈ​ക്കം: ജി​ല്ല​യി​ൽ വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി​യു​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​തം പേ​റു​ന്ന വൈ​ക്കം നി​വാ​സി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ നി​ന്ന് വെ​ള്ളം ഇ​റ​ങ്ങി തു​ട​ങ്ങി​യ​ത് ആ​ശ്വാ​സ​മാ​യെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള കാ​ര്യ​ങ്ങ​ൾ എ​ങ്ങ​നെ നി​ർ​വ​ഹി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക തു​ട​രു​ക​യാ​ണ്. വി​വി​ധ ക്യാ​ന്പു​ക​ളി​ലാ​യി 42000 ത്തോ​ള​മാ​ളു​ക​ളാ​ണ് ക​ഴി​യു​ന്ന​ത്. കോ​ത​ന​ല്ലൂ​രി​ലെ ഒ​രു ക്യാ​ന്പു​മാ​ത്ര​മാ​ണ് നി​ർ​ത്തി​യ​ത്. ജ​ലാ​ശ​യ​ങ്ങ​ളു​ടെ ഓ​ര​ത്തു​ള്ള വീ​ടു​ക​ളി​ൽ നി​ന്നു പൂ​ർ​ണ​മാ​യി വെ​ള്ള​മി​റ​ങ്ങാ​ൻ ഇ​നി ര​ണ്ടു ദി​വ​സ​മെ​ങ്കി​ലു​മെ​ടു​ക്കും. വീ​ടി​നു​ള്ളി​ലും പ​രി​സ​ര​ത്തും ചെ​ളി​യും​മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. വെ​ള്ളം നി​റ​ഞ്ഞ് ക​ക്കു​സ് ടാ​ങ്ക​ട​ക്കം പൊ​ട്ടി​യൊ​ഴു​കി വീ​ട്ടു​പ​രി​സ​ര​വും നാ​ട്ടു​വ​ഴി​ക​ളും മ​ലി​ന​മാ​ണ്. സാം​ക്ര​മി​ക രോ​ഗ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വൈ​ദ്യ പ​രി​ശോ​ധ​ന ക്യാ​ന്പു​ക​ളും ശു​ചീ​ക​ര​ണ​ത്തി​നാ​യി അ​ണു​നാ​ശി​നി അ​ട​ക്ക​മു​ള്ള​വ താ​ലൂ​ക്ക് ഓ​ഫീ​സ്, പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു മാ​സ​ത്തി​നി​ട​യി​ൽ മു​ന്നു ത​വ​ണ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​മു​ണ്ടാ​യ​തോ​ടെ ചെ​റു​കി​ട ക​ർ​ഷ​ക​രും ക​ർ​ഷ​ക​തൊ​ഴി​ലാ​ളി​ക​ളും മ​ൽ​സ്യ ,ക​ക്ക തൊ​ഴി​ലാ​ളി​ക​ളു​മ​ട​ക്ക​മു​ള്ള നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളും തൊ​ഴി​ൽ ന​ഷ്ട​മാ​യി ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ 95…

Read More

പുറം ലോകം കാണാൻ  കുപ്പികൾകൊണ്ടുള്ള ചങ്ങാടം; പ്രളയദുരന്തത്തിൽ   അകപ്പെട്ട  ചാലുകുന്ന്  നിവാസികളുടെ ഗതികേടുകൾ ഇങ്ങനെ….

കോ​ട്ട​യം: മ​ഴ​വെ​ള്ള​ത്തി​ൽ ഒ​ഴു​കി വ​ന്ന കു​പ്പി​ക​ൾ പെ​റു​ക്കി​ക്കൂട്ടി​യു​ണ്ടാ​ക്കി​യ ച​ങ്ങാ​ട​മാ​ണ് ചാ​ലു​കു​ന്നി​നു സ​മീ​പ​ത്തെ ഏ​താ​നും വീ​ട്ടു​കാ​രു​ടെ ആ​ശ്ര​യം. ചാ​ലു​കു​ന്നി​ന് സ​മീ​പം സി​എ​ൻ​ഐ-​കൊ​ച്ചാ​ന റോ​ഡി​ൽ ഒ​ന്ന​ര​യാ​ൾ വെ​ള്ള​മാ​ണ് ഉ​യ​ർ​ന്ന​ത്. ഏ​താ​ണ്ട് 500 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ റോ​ഡി​ൽ വെ​ള്ളം ക​യ​റി. വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ഭൂ​രി​ഭാ​ഗം പേ​രും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ അ​ഭ​യം തേ​ടി. മ​റ്റു​ള്ള​വ​ർ​ക്ക് പു​റം ലോ​ക​ത്തേ​ക്ക് പോ​കാ​ൻ ഒ​രു മാ​ർ​ഗ​വു​മി​ല്ല. ഈ​യ​വ​സ​ര​ത്തി​ൽ പോ​രു​പു​ഞ്ച​യി​ൽ രാ​മ​കൃ​ഷ്ണ​നാ​ണ് കു​പ്പി പെ​റു​ക്കി​ക്കൂ​ടി ച​ങ്ങാ​ട​മു​ണ്ടാ​ക്കി​യാ​ലോ എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​ത്. കാ​ലി​ക്കു​പ്പി ശേ​ഖ​രി​ച്ച് അ​ത് വ​ല​യ്ക്കു​ള്ളി​ലാ​ക്കി കെ​ട്ടി​യ ശേ​ഷം പ​ല​ക മു​ക​ളി​ൽ വ​ച്ച് കെ​ട്ടി​യാ​ണ് ച​ങ്ങാ​ടം രൂ​പ​പ്പെ​ടു​ത്തി​യ​ത്. കു​പ്പി​യു​ടെ എ​ണ്ണം കൂ​ടും​തോ​റും ച​ങ്ങാ​ട​ത്തി​ന് ബ​ല​മേ​കു​മെ​ന്ന് രാ​മ​കൃ​ഷ്ണ​ൻ പ​റ​യു​ന്നു. എ​ന്താ​യാ​ലും അ​ടു​ത്ത വെ​ള്ള​പ്പൊ​ക്ക സീ​സ​ണി​ൽ വി​പു​ല​മാ​യ ഒ​രു കു​പ്പി​ച്ചങ്ങാ​ട​മു​ണ്ടാ​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ൽ ഇ​പ്പോ​ഴേ കു​പ്പി​ക​ൾ ശേ​ഖ​രി​ച്ചു​തു​ട​ങ്ങി രാ​മ​കൃ​ഷ്ണ​ൻ.

Read More

കുമരകവും തിരുവാർപ്പും മുങ്ങുന്നു;  വീടുകൾ വിട്ട് എല്ലാവരും കോട്ടയത്തേക്ക്;  മുഴുവൻ ആളുകളും ക്യാമ്പിലേക്ക് മാറണമെന്ന് അധികൃതർ

കോ​ട്ട​യം: കു​മ​ര​ക​ത്തു​നി​ന്നും തി​രു​വാ​ർ​പ്പി​ൽ​നി​ന്നും ആ​ളു​ക​ൾ കോ​ട്ട​യ​ത്തേ​ക്ക് കൂ​ട്ട​മാ​യി എ​ത്തു​ന്നു. ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളും പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. കു​മ​ര​ക​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റാ​ത്ത വീ​ടു​ക​ൾ ചു​രു​ക്ക​മാ​ണ്. വീ​ടു​ക​ളി​ൽ ക​ഴു​ത്തൊ​പ്പം വെ​ള്ള​മാ​ണ്. പ​ല വീ​ടു​ക​ളും പൂ​ർ​ണ​മാ​യും മു​ങ്ങി. ഇ​തോ​ടെ​യാ​ണ് ആ​ളു​ക​ളെ വ​ള്ള​ത്തി​ലും ബോ​ട്ടി​ലും ര​ക്ഷ​പെ​ടു​ത്തി കോ​ട്ട​യ​ത്ത് എ​ത്തി​ക്കു​ന്ന​ത്. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ൽ നി​ന്നും ആ​ളു​ക​ളോ​ട് മാ​റാ​ൻ റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. നാ​ട്ടു​കാ​രും സ​ന്ന​ദ്ധ സേ​നാ പ്ര​വ​ർ​ത്ത​ക​ർ, ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ് എ​ന്നി​വ​രാ​ണ് കു​മ​ര​കം ച​ന്ത​ക്ക​വ​ല​യി​ൽ നി​ന്നും ആ​ലും​മൂ​ട് ക​വ​ല​യി​ൽ നി​ന്നും ആ​ളു​ക​ളെ ലോ​റി​ക​ളി​ലും കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലും കോ​ട്ട​യ​ത്ത് എ​ത്തി​ക്കു​ന്ന​ത്. കോ​ട്ട​യ​ത്ത് എ​ത്തു​ന്ന ആ​ളു​ക​ളി​ൽ ഭൂ​രി​ഭാ​ഗം പേ​രും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​ർ​ക്ക് കോ​ട്ട​യം മോ​ഡ​ൽ സ്കൂ​ളി​ലും പാ​ന്പാ​ടി ഗു​ഡ്ന്യൂ​സ് ധ്യാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ലും താ​മ​സ​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​ന്പാ​ടി​യി​ലും പ​യ്യ​പ്പാ​ടി​യി​ലും നി​ര​വ​ധി ക്യാ​ന്പു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്രാ​യ​മ​യാ​വ​രെ​യും രോ​ഗി​ക​ളെ​യും ഫ​യ​ർ​ഫോ​ഴ്സ് ഡി​ങ്കി…

Read More