റാന്നി: പ്രളയക്കെടുതിയിലായ റാന്നി ടൗണിനും പരിസരങ്ങൾക്കും ആശ്വാസവുമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളും അധ്യാപകരും രംഗത്തിറങ്ങി. ശുചീകരണത്തിനാവശ്യമായ മുഴുവൻ സാമഗ്രികളുമായിട്ടാണ് കുട്ടികൾ രണ്ടുദിവസമായി റാന്നിയിൽ സന്നദ്ധപ്രവർത്തനം നടത്തുന്നത്. ടൗൺ ശുചീകരണം, വ്യാപാരസ്ഥാപനങ്ങളിൽ നിന്നും മറ്റും ഉപയോഗശൂന്യമായ വസ്തുക്കളുടെ ശേഖരിച്ച് മാറ്റുക തുടങ്ങിയ ജോലികൾക്കൊപ്പം വീടുകളിലും ശുചീകരണ ആവശ്യങ്ങൾക്കു സഹായം ചെയ്യുന്നുണ്ട്. ശേഖരിക്കുന്ന മാലിന്യങ്ങൾ പൂർണമായി ലോറിയിൽ കയറ്റിക്കൊണ്ടുപോകുന്നുമുണ്ട്. ശുചീകരണത്തെ സംബന്ധിച്ച ബോധവത്കരണവും ഇവരുടെ പ്രവർത്തനത്തിന്റെ ഭാഗമാണ്. മാനേജർ ഫാ.മാത്യു പായിക്കാട്ട്, അസിസ്റ്റന്റ് മാനേജർ ഫാ.ബെന്നി കൊടിമരത്തുംമൂട്ടിൽ, ഫാ.ജിൻസ് അറയ്ക്കപറന്പിൽ, ഫാ.ടിനു കിഴക്കേവേലിക്കകത്ത്, ഫാ.സിജു പുല്ലംപ്ലായിൽ, ഫാ.രാജേഷ് കോട്ടൂർ, ഫാ.റോബിൻ വട്ടത്തറ തുടങ്ങിയ വൈദികരും അധ്യാപകരും ജീവനക്കാരും കുട്ടികളോടൊപ്പം പ്രവർത്തനങ്ങളിൽ പങ്കാളികളായി.
Read MoreCategory: Kottayam
വണ്ണപ്പുറം മേഖലയിൽ വ്യാപക ഉരുൾപൊട്ടൽ; ഉരുൾപൊട്ടലിലും, മണ്ണിടിച്ചിലിലും വ്യാപക നാശ നഷ്ട്ടം
വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്തിന്റെ ഹൈറേഞ്ച് മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകം. പഞ്ചായത്തിലെ പട്ടയക്കുടി ഭാഗങ്ങളിലാണ് ഉരുൾപൊട്ടലിലും, മണ്ണിടിച്ചിലിലും വ്യാപക നാശ നഷ്ട്ടമുണ്ടായത്. നിരവധി വീടുകൾ തകർന്നു. കൂടാതെ നിരവധി വീടുകൾ ഇപ്പോഴും വൻ അപകട ഭീക്ഷണിയിലുമാണ്. ഇനിയും ഉരുൾപൊട്ടുവാൻ സാധ്യതയുള്ള നിരവധിയിടങ്ങളാണ് ഇവിടെയുള്ളത്. അതോടൊപ്പം തന്നെ ഇവിടങ്ങളിലെ റോഡ് തകർന്ന് താറുമാറായ അവസ്ഥയിലാണ്. ഇതു മൂലം ഗതാഗതവും പൂർണമായും നിലച്ച നിലയിലാണ്. പല റോഡുകളുടെ സംരക്ഷണഭിത്തികളും നിലംപതിച്ചു, കൂടതെ പലതും അപകടാവസ്ഥയിലുമാണ്. ഇവിടങ്ങളിലെ വൈദ്യുതി ബന്ധവും നിലച്ച നിലയിലാണ്. അതോടൊപ്പം കള്ളിപ്പാറ തേക്കനാൽ ഭാഗങ്ങളിലും നിരവധി വീടുകൾ ഭീക്ഷണിയിലാണ്. കൂടാതെ വഞ്ചിക്കല്ല്, പാഞ്ചാലി മീനുള്ളിയാൻ മേഖലകളിലായി ഇരുന്നൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടു കിടക്കുന്നത്. പട്ടയക്കുടി ഭാഗങ്ങളിലായി പത്തോളം ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്.
Read Moreതാഴ്ന്നു തുടങ്ങിയ കിഴക്കൻ വെള്ളം പടിഞ്ഞാറൻ മേഖലയിലേക്ക് ഒഴുകുന്നു; കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലകളിലെ സ്ഥിതി അതീവ ഗുരുതരം
കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിലെ സ്ഥിതി അതീവ ഗുരുതമാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. വൈക്കം, കുമരകം, തിരുവാർപ്പ് മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. മഴ കുറഞ്ഞതോടെ താഴ്ന്നു തുടങ്ങിയ കിഴക്കൻ വെള്ളം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലേക്ക് ഒഴുകുകയാണ്.
Read Moreകട്ടപ്പന കെഎസ്ആർടിസി ഡിപ്പോ മണ്ണിടിച്ചിലിൽ തകർന്നു; ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കട്ടപ്പന: കെ എസ്ആർടിസി കട്ടപ്പന ഡിപ്പോ മണ്ണിടിച്ചിലിൽ പൂർണമായും തകർന്നു. ഡിപ്പോയിലുണ്ടായിരുന്ന 15-ഓളം ജീവനക്കാർ മണ്ണിനടിയിൽപ്പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. ഡിപ്പോയുടെ പിൻഭാഗത്തുള്ള നൂറടിയോളം ഉയരമുള്ള മണ്‍തിട്ട രാത്രി ഒന്നരയോടെ ഇടിഞ്ഞു വീഴുകയായിരുന്നു. മണ്ണിടിച്ചിൽ സാധ്യതയുണ്ടായിരുന്നതിനാൽ ഡിപ്പോയിലുണ്ടായിരുന്ന 34 ബസുകൾ ഇവിടെ നിന്നും വെള്ളിയാംകുടി പള്ളിമുറ്റത്തേക്ക് മാറ്റിയിരുന്നു. കണ്ട്രോളിംഗ് ഇൻസ്പെക്ടർമാരായ സി.ആർ.മുരളി, ഷിജുമോൻ എന്നിവരും ഓഫീസ്, ഗാരേജ് ജീവനക്കാരുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവർ കാറിലും ബസിലുമായി വിശ്രമിക്കുന്നതിനിടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിയുന്ന ശബ്ദം കേട്ട് ഇവർ കെട്ടിടത്തിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറത്തിറങ്ങി ഓടി മാറുകയായിരുന്നു. തലനാരിഴയ്ക്കാണ് ജീവനക്കാർ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരുടെ വാഹനങ്ങളുടെയും ബസുകളുടെയും മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. മണ്ണിടിച്ചിലിൽ ഗാരേജും വെയിറ്റിംഗ് ഷെഡും പൂർണമായും തകർന്നു. ഓഫീസ് കെട്ടിടം ഭാഗികമായി തകർന്നു. കെട്ടിടവും ഡീസൽ പന്പും അപകട നിലയിലാണ്. ഡിപ്പോയ്ക്കു മുകളിൽ 150 മീറ്ററോളം…
Read Moreആരും സഹായിക്കാനില്ലാതെ അവസ്ഥ! പൂര്‍ണ ഗര്‍ഭിണികളെ കരയ്ക്കെത്തിക്കാനായ ആശ്വാസത്തില്‍ എസ്ഐയും സംഘവും; സംഭവം കോട്ടയത്ത്
കോട്ടയം: വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടന്ന രണ്ടു പൂര്‍ണ ഗര്‍ഭിണികളെ സുരക്ഷിതമായ കരക്കെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണു കോട്ടയം ഈസ്റ്റ് എസ്ഐ ടി.എസ്. റെനീഷും സംഘവും. കൊശമറ്റം ആലൂംമൂട് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും, പൊന്‍പള്ളി ഭാഗത്തെ വീട്ടില്‍ നിന്നുമാണു ഗര്‍ഭിണികളെ രക്ഷപ്പെടുത്തി സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചത്. ഇറഞ്ഞാലില് നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള കൊശമറ്റം ആലൂംമൂട് സ്കൂളിലെ ദുരിദാശ്വാസ ക്യാമ്പിലേക്കു വെള്ളം കയറിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു ഈസ്റ്റ് എസ്ഐ റെനീഷും സംഘവും ഇവിടേക്കു എത്തുന്നത്. പോലീസ് സംഘം സ്ഥലത്തെത്തുമ്പോള്‍ ആരും സഹായിക്കാനില്ലാതെ അവസ്ഥയിലായിരുന്നു ക്യാമ്പിലുണ്ടായിരുന്നവര്‍. തുടര്‍ന്നാണു പൂര്‍ണ ഗര്‍ഭിണിയായ യുവതി ക്യാമ്പില്‍ കഴിയുന്ന വിവരമറിയുന്നത്. ഉടന്‍ ഗര്‍ഭിണിയായ യുവതിയെയും അവരുടെ അമ്മയെയും പോലീസ് സംഘമെത്തിയ ചെറിയ വള്ളത്തില്‍ ഇറഞ്ഞാല്‍ ഭാഗത്തേക്കു എത്തിക്കുന്നത്. ഇവരെ വള്ളത്തില്‍ കയറ്റി ഇറഞ്ഞാല്‍ ഭാഗത്തേക്കു എത്തിച്ച രണ്ടു കീലോമീറ്റര്‍ ദൂരം വള്ളം മറിയാതെ വള്ളത്തില്‍…
Read Moreജില്ലയിലെ 70 ശതമാനം പന്പുകളിലും ഇന്ധനം തീര്‍ന്നു; പെട്രോള്‍, ഡീസല്‍ ക്ഷാമത്തിനു പിന്നില്‍
കോട്ടയം: ഡീസലിനും പെട്രോളിനും റിഫൈനറിയിലും സംഭരണകേന്ദ്രങ്ങളിലും ക്ഷാമമില്ല; വിതരണത്തിനുണ്ടായിരിക്കുന്ന പരിമിതിയാണ് ക്ഷാമത്തിനു കാരണമെന്നു പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി ജേക്കബ് ചാക്കോ. ജില്ലയിലെ 70 ശതമാനം പന്പുകളിലും ഇന്ധനം തീർന്നിരിക്കുന്നു. ഇന്നു മുതൽ ഇന്ധനവിതരണം സുതാര്യമാക്കാമെന്നാണ് പ്രതീക്ഷ. ഇത്തരം ലോറികൾ ഏറെയും തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളതും ഡ്രൈവർമാരും ക്ലീനർമാരും തൃശൂർ ജില്ലക്കാരുമാണ്. ഇവർ പ്രളയക്കെടുതിയിൽ നാട്ടിൽ ഒറ്റപ്പെട്ടുപോയി. ലോറികളേറെയും ഇരുന്പനം, തൃപ്പൂണിത്തുറ, അന്പലമുകൾ എണ്ണവിതരണ കേന്ദ്രങ്ങളിലും കിടക്കുന്നു. ചാലക്കുടി, ആലുവ എന്നിവിടങ്ങളിൽ നിന്ന് ഡ്രൈവർമാർ ഇന്നെത്തി ലോറികൾ ഓടിച്ചുതുടങ്ങുന്നതോടെ വിതരണം സുതാര്യമായിത്തുടങ്ങും. ആശങ്കയിൽ ഏറെപ്പേരും അധികം ഇന്ധനം സംഭരിച്ചതും ക്ഷാമത്തിനു കാരണമായതായി ജേക്കബ് ചാക്കോ വ്യക്തമാക്കി.
Read Moreസംസ്ഥാനത്ത് വീണ്ടും കനത്ത മഴ: രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാകുന്നു; രക്ഷാപ്രവർത്തനത്തിനായി കരസേനയുടെ 25 ബോട്ടുകൾ എത്തുന്നു
തിരുവനന്തപുരം/പത്തനംതിട്ട: പ്രളയക്കെടുതിയിൽപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ച് വീണ്ടും കനത്ത മഴ. തിരുവനന്തപുരം, ചെങ്ങന്നൂർ, തിരുവല്ല, ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ ചില പ്രദേശങ്ങൾ, കോട്ടയം തുടങ്ങിയ ഇടങ്ങളിലാണ് പുലർച്ചെ മുതൽ വീണ്ടും മഴ കനത്തത്. രാവിലെ വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുനഃരാരംഭിച്ചങ്കിലും കാലാവസ്ഥ വീണ്ടും പ്രതികൂലമായതോടെ പ്രവർത്തനങ്ങൾ കൂടുതൽ ദുഷ്കരമാവുയാണ്. എറണാകുളം ജില്ലയിൽ ആലുവ യുസി കോളജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് വെള്ളം കയറിയതിനേത്തുടർന്ന് ഇവിടെ നിന്നും മാറ്റി. ആലുവയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് ഇവിടെ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. അതിനിടെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം അദ്ദേഹം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. രാവിലെ രക്ഷാപ്രവർത്തനത്തിനായി കരസേനയുടെ…
Read Moreമുല്ലപ്പെരിയാർ തുറന്നപ്പോൾ വെള്ളം കവർന്നു കൊണ്ടുപോയത് പെരിയാറിന്റെ തീരദേശ ജനങ്ങളുടെ സ്വപ്നങ്ങൾ
ഉപ്പുതറ: മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം തുറന്ന് വിട്ടതോടെ പെരിയാർ തീര ദേശ ജനതതയുടെ സ്വപ്നങ്ങളും ഒലിച്ചുപോയി. പതിനാലിന് 5.30 ഓടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ചപ്പാത്തിനെ വെള്ളത്തിനടിയിലാക്കിയത്. ചപ്പാത്ത് പാലം വെള്ളത്തിനടിയിലായതിന് പിന്നാലെ ഉപ്പുതറ പാലവും വെള്ളം മൂടി. കഴിഞ്ഞ 13ന് ആറിനാണ് മുല്ലപ്പെരിയാർ ഡാം തുറന്ന് വിടുമെന്ന് ജില്ലാ ഭരണകൂടത്തിന് അറിയിപ്പ് ലഭിച്ചത്. തുടർന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കലും ദുരിദാശ്വാസ പ്രവർത്തനവുമെല്ലാം വളരെ വേഗത്തിലാണ് നടത്തിയത്. തീരദേശത്ത് 20 ഓളം ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 2000-ഓളം കുടുംബങ്ങളാണ് അഭയാർഥി ക്യാന്പുകളിൽ കഴിയുന്നത്. 15ന് ഉപ്പുതറ പാലത്തിൽ നിന്നും വെള്ളം ഇറങ്ങി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ താഴ്ത്തിയതോടെ ചപ്പാത്ത് പാലത്തിൽ നിന്നും ഇന്നലെ ഉച്ചകഴിഞ്ഞാണ് വെള്ളം ഇറങ്ങി തുടങ്ങിയത്. പത്തോടെ പാലത്തിൽ തടഞ്ഞിരുന്ന മരക്കഷണങ്ങളും മറ്റും പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നീക്കം ചെയ്തു രണ്ടു…
Read Moreആശ്വാസതീരം തേടി പതിനായിരങ്ങൾ; പ്രളയബാധിതർക്കായി സഹായഹസ്തങ്ങൾ
കുറവിലങ്ങാട്: നാട്ടിലെ പ്രളയദുരിതമറിഞ്ഞ് ഖത്തറിൽ നിന്ന് സജി നാട്ടിലെ രാമുപുരം മരങ്ങാട്ടിലെ നിരപ്പിൽ വീട്ടിലേക്ക് വിളിക്കുന്പോൾ മനസിലുള്ള ലക്ഷ്യം ഏതുവിധത്തിലും ദുരിതമേഖലയിൽ സഹായമാകുക എന്നതായിരുന്നു. കഴിഞ്ഞ വർഷം നടത്തിയ കൃഷിയിൽ നിന്ന് സമാഹരിച്ച് വീട്ടിൽ സൂക്ഷിച്ചിരുന്ന ഉണക്കകപ്പ നൽകാമെന്ന് ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തു. നാട്ടിൽ വിളിച്ച് പിതാവ് വർക്കിയോടും ഭാര്യ നിവ്യയോടും ഇതിനായി നിർദേശവും നൽകി. കോട്ടയത്ത് ഡ്രൈവർമാരുടെ നേതൃത്വത്തിലുള്ള സഹായസംഘമെത്തി അഞ്ഞൂറ് കിലോയോളം കപ്പ വാങ്ങി ക്യാന്പിലെത്തിച്ചു. കല്ലറ പഞ്ചായത്തിലേക്കും ഈ സഹായഹസ്തം നീണ്ടു. തൊടുപുഴയിലും സമീപസ്ഥലങ്ങളിലുമായി ആയിരം കിലോയോളം ഉണക്കക്കപ്പ നൽകിയതായി നിവ്യ സജി പറഞ്ഞു. രാമപുരം വെള്ളിലാപ്പിള്ളി പാറോട്ടിയിൽ ബിജു നൽകിയ സേവനം പ്രശംസനീയം. അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിൽപ്പെട്ട ആർക്കും ഫോണ്‍ ചാർജ് ചെയ്തു നൽകുമെന്നായിരുന്നു ബിജുവിന്റെ വാഗ്ദാനം. വിളിച്ചവർക്കെല്ലാം 30 രൂപയ്ക്ക് ചാർജ് ചെയ്ത് നൽകുകയും ചെയ്തു. അത്യാവശ്യസന്ദർഭങ്ങളിൽ മണ്ണുമാന്തിയടക്കമുള്ള വാഹനങ്ങൾ…
Read Moreപ്രളയ ദുരിത ബാധിതര്‍ക്ക് വീടുകളില്‍ നിന്ന് ഭക്ഷണപ്പൊതികള്‍ ശേഖരിച്ചു കാരുണ്യത്തിന്റെ മുഖമായി രണ്ട് പെണ്‍കുട്ടികള്‍
പാലാ: ക്യാമ്പുകളില്‍ കഴിയുന്ന പ്രളയ ദുരിത ബാധിതര്‍ക്ക് വീടുകളില്‍ നിന്ന് ഭക്ഷണപ്പൊതികള്‍ ശേഖരിച്ചു നല്കി കാരുണ്യത്തിന്റെ മുഖമായി രണ്ട് പെണ്‍കുട്ടികള്‍. ഏഴാച്ചേരി ഗ്രാമത്തില്‍ നന്മയുടെ തിരി വെട്ടമായത് കളിക്കൂട്ടുകാരികളായ കാര്‍ത്തികയും ആഷയും. ഇന്നലെ ഏഴാച്ചേരിയിലെ ഓരോ വീടും കയറിയിറങ്ങി മൂന്നു മണിക്കൂര്‍ കൊണ്ട് ഇവര്‍ ശേഖരിച്ചത് നൂറോളം ഭക്ഷണപ്പൊതികൾ. ഒപ്പം ദുരിതാശ്വാസ ധനസഹായ നിധിയിലേക്ക് പണവും. കെടുതിയില്‍പ്പെട്ട് പാലായിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ദൈന്യതയില്‍ നിന്നാണിവര്‍ നാട്ടിലെ കാരുണ്യവഴികളിലേക്ക് നടന്നു തുടങ്ങിയത്. ഏഴാച്ചേരിയിലെ നന്മ മനസ് തങ്ങളെ പിന്തുണയ്ക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നൂ ഈ കൂട്ടുകാരികളുടെ കൈ മുതല്‍ . ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി വിദ്യാര്‍ഥിനിയായ കാര്‍ത്തിക ഏഴാച്ചേരി മഞ്ചേപ്പള്ളില് രാജീവിന്റെയും ബിന്ദുവിന്റെയും മകളാണ്. തെക്കേ പാലറയില്‍ രാജന്-ശോഭ ദമ്പതികളുടെ മകളായ ആഷ ചെന്നൈയില്‍ എംബിഎ വിദ്യാര്‍ഥിനിയാണ്.
Read More