ഇനി അധ്യയന ദിനങ്ങൾ; പ്രളയ ദിനങ്ങൾ അവസാനിച്ചു;  ജി​ല്ല​യി​ലെ 900 സ്കൂ​ളു​ക​ളിൽ പഠനം ആരംഭിച്ചു

കോ​ട്ട​യം: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് അ​ട​ച്ച സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്ന് വീ​ണ്ടും ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ 900 സ്കൂ​ളു​ക​ളാ​ണ് ഇ​ന്ന് തു​റ​ക്കു​ന്ന​ത്. വെ​ള്ളം ക​യ​റി​യ കോ​ട്ട​യം വെ​സ്റ്റ് ക​രീ​മ​ഠം ഗ​വ​ണ്‍​മെ​ന്‍റ് യു​പി​എ​സി​ൽ ക്ലാ​സു​ക​ൾ ഇല്ല. സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് ഉ​റ​പ്പാ​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച സ്കൂ​ളു​ക​ളി​ൽ പ​ക​രം സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്കൂ​ളു​ക​ളി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കു​ട്ടി​ക​ളെ​ത്തി​യാ​ൽ ന​ഷ്ട​പ്പെ​ട്ട പാ​ഠ​പു​സ്ത​കം, യൂ​ണി​ഫോം, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ക​ണ​ക്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ എ.​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ അ​റി​യി​ച്ചു. ഇ​ന്ന് ത​ന്നെ ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് എ​ല്ലാ സ്കൂ​ളു​ക​ളി​ൽ നി​ന്നും അ​യ​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ർ മൂ​ന്ന് മു​ത​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.…

Read More

മീ​ന​ച്ചി​ലാ​റ്റി​ലെ അ​പ​ക​ട​ക​ര​മാ​യ ഒ​ഴു​ക്കി​നെ കീ​റി​മു​റി​ച്ച്  കടത്തുവള്ളത്തിൽ രാജു രക്ഷിച്ചത് നിരവധി പേരെ

സി.​സി.​സോ​മ​ൻ കോ​ട്ട​യം: പ്ര​ള​യ​കാ​ല​ത്ത് മീ​ന​ച്ചി​ലാ​റ്റി​ലെ അ​പ​ക​ട​ക​ര​മാ​യ ഒ​ഴു​ക്കി​നെ കീ​റി​മു​റി​ച്ച് നി​ര​വ​ധി പേ​രെ ക​ട​ത്തു​വ​ള്ള​ത്തി​ൽ ക​ര​യ്ക്കെ​ത്തി​ച്ച രാ​ജു സ്വ​ന്തം ജീ​വ​ൻ പോ​ലും നോ​ക്കാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ പ​ല​രും സ്വ​ന്തം വ​ള്ളം പോ​ലും ഇ​റ​ക്കാ​ൻ മ​ടി​ച്ച​പ്പോ​ൾ ഏ​തു സ​മ​യ​ത്തു വി​ളി​ച്ചാ​ലും വ​ള്ള​വു​മാ​യി വ​ന്ന് ധൈ​ര്യ​സ​മേ​തം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​ട​യ്ക്കാ​ട്ടു​പ​ള്ളി ക​ട​വി​ലെ രാ​ജു എ​ന്ന ക​ട​ത്തു​വ​ള്ള​ക്കാ​ര​ൻ. അ​യ്മ​നം പ​ഞ്ചാ​യ​ത്തി​നെ​യും കോ​ട്ട​യം ന​ഗ​ര​സ​ഭ​യെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന താ​ഴ​ത്ത​ങ്ങാ​ടി ഇ​ട​യ്ക്കാ​ട്ടു​പ​ള്ളി​ക്ക​ട​വി​ലെ ക​ട​ത്തു​കാ​ര​നാ​ണ് രാ​ജു. മ​ര്യാ​തു​രു​ത്ത് ഭാ​ഗ​ത്തെ മു​ഴു​വ​ൻ വീ​ടു​ക​ളും പ്ര​ള​യ​ത്തി​ൽ മു​ങ്ങി. ഇ​വി​ടെ​യു​ള്ള​വ​ർ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും എ​ങ്ങ​നെ പോ​കും എ​ന്ന ചി​ന്ത​യാ​യി​രു​ന്നു പ​ല​ർ​ക്കും. വാ​രി​ശേ​രി​യി​ലേ​ക്ക് പോ​കാ​ൻ ഒ​രു കി​ലോ​മീ​റ്റ​ർ വെ​ള്ള​ത്തി​ലൂ​ടെ നീ​ന്ത​ണം. റോ​ഡി​ൽ ക​ഴു​ത്ത​റ്റം വെ​ള്ളം. പ​ല​യി​ട​ത്തും ഒ​ന്ന​ര​യാ​ൾ താ​ഴ്ച. അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ ന​ട​ന്നു പോ​കാ​നാ​വി​ല്ല. പി​ന്നെ​യു​ള്ള വ​ഴി ഇ​ട​യ്ക്കാ​ട്ടു​പ​ള്ളി ക​ട​വ് വ​ഴി മാ​ത്രം. മീ​ന​ച്ചി​ലാ​റ്റി​ലെ അ​തി​ശ​ക്ത​മാ​യ ഒ​ഴു​ക്കു മൂ​ലം ആ​രും വ​ള്ള​മി​റ​ക്കു​ന്നി​ല്ല.…

Read More

ആനന്ദ് തിയറ്ററിന് 50 വയസ്;   ആദ്യ പ്രദർശനം ദി ബൈബിൾ;  ഇന്നത്തെ രണ്ടു കളക്ഷൻ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് തിയേറ്റർ മാനേജ്മെന്‍റ്

കോ​ട്ട​യം: പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ച്ചും ചി​ന്തി​പ്പി​ച്ചും ക​ര​യി​ച്ചും കോ​ട്ട​യ​ത്തെ ആ​ന​ന്ദ് തി​യറ്റ​ർ അ​ൻ​പ​ത് തി​ക​ച്ചു. 50 വ​ർ​ഷം മു​ൻ​പ് ആ​ന​ന്ദ് തി​യറ്റ​ർ ആ​രം​ഭി​ച്ച​പ്പോ​ൾ ദി ​ബൈ​ബി​ൾ ആ​യി​രു​ന്നു ആ​ദ്യ സി​നി​മ. പി​ന്നീ​ടി​ങ്ങോ​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് സി​നി​മ​ക​ൾ തി​യറ്റ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. 1968 ഓ​ഗ​സ്റ്റ് 28ന് ​ബോ​ളി​വു​ഡ് താ​രം ദ്ി​ലീ​പ് കു​മാ​റാ​ണ് തി​യ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​ന്പ​തു വ​ർ​ഷ​ത്തി​നി​ട​യി​ൽ മ​ല​യാ​ള​ത്തി​നു പു​റ​മേ ത​മി​ഴ്, ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​യി ആ​യി​ര​ക്ക​ക​ണ​ക്കി​നു ചി​ത്ര​ങ്ങ​ളാ​ണ് തി​യ​റ്ററി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. 2011ൽ ​തി​യ​റ്റ​ർ ന​വീ​ക​രി​ച്ച് ല​ക്ഷ്വ​റി തി​യ​റ്റ​റാ​ക്കി മാ​റ്റി. സി​നി​മാ തി​യ​റ്റ​റു​ക​ളു​ടെ നി​ല​വാ​രം നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക​മ്മി​റ്റി​യു​ടെ പ്ലാ​റ്റി​നം പ്ല​സ് റേ​റ്റിം​ഗ് നേ​ടു​ന്ന സം​സ്ഥാ​ന​ത്തെ ഏ​ക തി​യ​റ്റ​റാ​ണ്.തി​യ​റ്റ​റി​ൽ കൂ​ടു​ത​ൽ പ്രേ​ക്ഷ​ക​ർ ആ​സ്വ​ദി​ച്ച സി​നി​മ​ക​ളി​ലൊ​ന്നാ​യ ത്രീ ​ഡി ചി​ത്രം മൈ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​ന്‍റെ ര​ണ്ട് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഇ​ന്നു രാ​വി​ലെ 11നും ​വൈ​കു​ന്നേ​രം ആ​റി​നും കൂ​ടെ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ട് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഉ​ച്ച​ക​ഴി​ഞ്ഞ്…

Read More

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദ്രോഗികൾക്ക് പ്രയാസം നേരിടുന്നു; സ്ട്രെക്ച്ചറുകൾ മാറിമാറിയുള്ള കയറ്റം ബുദ്ധിമുട്ടാകുന്നുവെന്ന് രോഗികളും ബന്ധുക്കളും 

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന ഹൃ​ദ്രോ​ഗി​ക​ളെ പ​ല ത​വ​ണ വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും സ്ട്രെ​ച്ച​റു​ക​ളി​ലേ​ക്കും ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യേണ്ടിവരുന്നത് രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യി ആ​ക്ഷേ​പം. ഹൃ​ദ്രോ​ഗി​യു​മാ​യി പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​യ​ശേ​ഷം വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കി ജീ​വ​ന​ക്കാ​ർ എ​ത്തി സ്ട്രെ​ച്ച​റി​ൽ കി​ട​ത്തി​യാ​ണ് ആ​ദ്യ വി​ഭാ​ഗ​മാ​യ ട്ര​യേ​ജി​ൽ കാ​ണി​ക്കു​ന്ന​ത്. അ​വി​ടെ രോ​ഗ വി​വ​രം മ​ന​സി​ലാ​ക്കി മെ​ഡി​സി​നാ​ണോ സ​ർ​ജ​റി​യു​ൾ​പ്പെ​ടെ മ​റ്റേ​തെ​ങ്കി​ലും വി​ഭാ​ഗ​മാ​ണോ​യെ​ന്നും അ​തീ​വ ഗു​രു​ത​ര​മാ​ണോ ഗു​രു​ത​ര​മാ​ണോ സാ​ധാ​ര​ണ​യാ​യു​ള്ള രോ​ഗം മാ​ത്ര​മേ​യു​ള്ളോ എ​ന്ന് നോ​ക്കി​യ ശേ​ഷം അ​തീ​വ ഗു​രു​ത​ര​മാ​ണെ​ങ്കി​ൽ ചു​വ​പ്പ് റി​ബ​ണും, ഗു​രു​ത​ര​മെ​ങ്കി​ൽ മ​ഞ്ഞ റി​ബ​ണും സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ങ്കി​ൽ പ​ച്ച റി​ബ​ണും ന​ൽ​കി​യ ശേ​ഷം ബ​ന്ധ​പ്പെ​ട്ട​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്നു. ഹൃ​ദ്രോ​ഗി​ക​ളെ സം​ബ​ന്ധി​ച്ച് വാ​ഹ​ന​ത്തി​ൽ നി​ന്ന് എ​ടു​ത്ത് ക​യ​റ്റു​ന്ന സ്ട്രെ​ച്ച​റി​ൽ ത​ന്നെ കി​ട​ത്തി​യാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം രോ​ഗി​യെ ഹൃ​ദ്രോ​ഗ​ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ നി​ന്നും…

Read More

കോട്ടയം ജില്ലയിൽ 1,07,152 പേരുടെ  തിരുവോണം  ക്യാമ്പുകളിൽ;   മടങ്ങുന്ന  എ​ല്ലാ​വ​ർ​ക്കും ഓ​ണ​ക്കി​റ്റ് ന​ല്കും

കോ​ട്ട​യം: ജി​ല്ല​യി​ലെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​രു​ടെ തി​രു​വോ​ണം ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ. 310 ക്യാ​ന്പു​ക​ളി​ലാ​യി 32,238 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 1,07,152 ആ​ളു​ക​ളാ​ണ് ഇ​പ്പോ​ഴും ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. അ​താ​യ​ത് 42,615 പു​രു​ഷ​ൻ​മാ​രും 49,749 പേ​ർ സ്ത്രീ​ക​ളും 14,117 കു​ട്ടി​ക​ളും. ഇ​വ​രു​ടെ ഓ​ണം ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​ൽ ത​ന്നെ. മ​ല​യാ​ളി എ​വി​ടെ​യാ​ണെ​ങ്കി​ലും തി​രു​വോ​ണ ദി​വ​സം വീ​ട്ടി​ലെ​ത്തി കു​ടും​ബാ​ംഗ​ങ്ങ​ളോ​ടൊ​പ്പം ഓ​ണ​സ​ദ്യ ക​ഴി​ക്കു​ന്ന​താ​ണ് ഇ​തു​വ​രെ​യു​ള്ള രീ​തി. എ​ന്നാ​ൽ ഇ​ക്കു​റി അ​തെ​ല്ലാം മാ​റ്റി​മ​റി​ച്ചു. എ​ന്നാ​ൽ ചി​ല ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ഓ​ണ സ​ദ്യ ന​ട​ത്തി ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​വ​രു​മു​ണ്ട്. ചാ​ലു​കു​ന്ന് സി​എ​ൻ​ഐ എ​ൽ​പി സ്കൂ​ളി​ലെ 110 പേ​ര​ട​ങ്ങു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ഇ​ന്ന് ഓ​ണ സ​ദ്യ ന​ട​ത്തും. സ്കൂ​ൾ ഹെ​ഡ്മാ​സ​്റ്റ​ർ സാം ​ജോ​ണ്‍ തോ​മ​സ്, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​പി.​ആ​ർ.​സോ​ന, വെ​സ്റ്റ് സി​ഐ നി​ർ​മ​ൽ ബോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. എ​ല്ലാ​വ​ർ​ക്കും ഓ​ണ​ക്കി​റ്റ് ന​ല്കും കോ​ട്ട​യം: ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ നി​ന്ന്് വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്പോ​ൾ ക്യാ​ന്പ്…

Read More

പ്രളയ ദുരന്തത്തിൽ  ആ​രോ​ഗ്യ ഇ​ൻ​ഷുറ​ൻ​സ് കാ​ർ​ഡ് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് കോ​ട്ട​യം മെ​ഡിക്കൽ  കോ​ള​ജി​ൽ സൗ​ജ​ന്യ ചി​കി​ത്സ

ഗാ​ന്ധി​ന​ഗ​ർ: വെ​ള്ള​പ്പൊ​ക്ക​വും ഉ​രു​ൾ​പൊ​ട്ട​ലി​നേ​യും തു​ട​ർ​ന്ന് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും റേ​ഷ​ൻ കാ​ർ​ഡ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കും. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വ​കു​പ്പ് മേ​ധാ​വി​ക​ളു​ടേ​യും വി​വി​ധ സ​ർ​വീ​സ് സം​ഘ​ട​ന നേ​താ​ക്ക​ളു​ടേ​യും സം​യു​ക്ത യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ്ര​കൃ​തി​ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളി​ൽ പ​ല​ർ​ക്കും അ​വ​രു​ടെ സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​നു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. നി​ര​വ​ധി രോ​ഗി​ക​ളാ​ണ് ദു​ര​ന്തമു​ഖ​ത്തുനി​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​ത്. പ​ല​ർ​ക്കും രേ​ഖ​ക​ൾ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ സൗ​ജ​ന്യ​ചി​കി​ത്സ നി​ഷേ​ധി​ച്ചി​രു​ന്ന വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രാ​ണ് അ​റി​യി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ഇ​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന തീ​രു​മാ​ന​മു​ണ്ടാ​യ​ത്. വെ​ള്ള​പ്പൊ​ക്കം മൂ​ലം ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രി​ന്നു​വ​ർ​ക്ക് ശ​ന്പ​ള​ത്തോ​ടു കൂ​ടി​യു​ള്ള അ​വ​ധി ന​ൽ​കു​വാ​നും തീ​രു​മാ​നി​ച്ചു.

Read More

യു​വാ​വി​നെ മ​ർ​ദി​ച്ച് പൊ​ട്ട​ക്കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ടെ​ന്ന സം​ഭ​വം; ദു​രൂ​ഹ​ത നീ​ങ്ങുന്നില്ല; ര​ക്ത​ക്ക​റ​യും കി​ണ​റി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് 

കോ​ട്ട​യം: യു​വാ​വി​നെ മ​ർ​ദി​ച്ച് പൊ​ട്ട​ക്കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ടെ​ന്ന സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീ​ങ്ങി​യി​ല്ല. കി​ണ​റ്റി​ൽ വീ​ണ​യാ​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടില്ല. അ​തേ സ​മ​യം യു​വാ​വി​നെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ടു​വെ​ന്ന് മ​ർ​ദി​ച്ച​വ​ർ മൊ​ഴി ന​ല്കി​യി​ട്ടു​മു​ണ്ട്. ഇ​ന്ന് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. തി​രു​ന​ക്ക​ര​യി​ലെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന് പു​റ​കി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ലാ​ണ് യു​വാ​വി​നെ ത​ള​ളി​യി​ട്ടു​വെ​ന്നു പ​റ​യു​ന്ന പൊ​ട്ട​ക്കി​ണ​ർ. തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ പാ​ന്പാ​ടി സ്വ​ദേ​ശി ബൈ​ജു​വി​നെ (കൊ​ച്ചു​മോ​ൻ-46) കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ടു​വെ​ന്ന് ഒ​രു യു​വ​തി​യാ​ണ് ആ​ദ്യം വെ​സ്റ്റ് സ്റ്റേ​ഷ​നി​ലെ​ത്തി അ​റി​യി​ച്ച​ത്. ക​ട​ത്തി​ണ്ണ​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ബി​ന്ദു എ​ന്ന യു​വ​തി​യാ​ണ് പോ​ലീ​സി​നെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്തു​വ​രു​ന്ന​ത്. ഇ​തേ​ത്തുട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് കി​ണ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. രാ​ത്രി വൈ​കി​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ​രി​ശോ​ധ​ന തു​ട​ർ​ന്നെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. കി​ണ​ർ വ​റ്റി​ച്ചെ​ങ്കി​ലും ചെ​ളി​മൂ​ലം പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. മാ​ത്ര​മ​ല്ല കി​ണ​ർ…

Read More

പൊ​ൻ​കു​ന്ന​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വം: പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി

പൊ​ൻ​കു​ന്നം: തെ​ക്കേ​ത്തുക​വ​ല​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലുപേ​ർ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​താ​യി പൊ​ൻ​കു​ന്നം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ.​ആ​ർ. മോ​ഹ​ൻ​ദാ​സ് അ​റി​യി​ച്ചു. തെ​ക്കേ​ത്തു​ക​വ​ല താ​ന്നു​വേ​ലി​കു​ന്നേ​ൽ ഭാ​ഗ​ത്തു മൂ​ഴി​മേ​ൽ ബി​ജു​വി​ന്‍റെ ഭാ​ര്യ ദീ​പ്തി (മ​നു32), ബി​ജു​വി​ന്‍റെ അ​മ്മ പൊ​ന്ന​മ്മ (65), മ​ക്ക​ളാ​യ ഗൗ​രി​ന​ന്ദ (10), ഗാ​ഥാ​ന​ന്ദ (5) എ​ന്നി​വ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സാ​ന്പ​ത്തി​ക പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ത്തി​ലെ ജീ​വ​ന​ക്കാ​ർ സം​ഭ​വ ദി​വ​സം ജൂ​വ​ല​റി​യി​ലെ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദീപ്തി​യെ അ​ന്വേ​ഷി​ച്ചെ​ത്തി​യെ​ങ്കി​ലും ആ​രേ​യും കാ​ണാ​ത്ത​തി​നാ​ൽ മ​ട​ങ്ങി​പ്പോ​യ​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് വീ​ടി​നു​ള്ളി​ൽ ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ബി​ജു പാ​ലാ​യി​ൽ ഗൃ​ഹോ​പ​ക​ര​ണ വി​ൽ​പ്പ​ന​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ബി​ജു വൈ​കി​ട്ട് വീ​ട്ടി​ലേ​ക്കു വി​ളി​ച്ച​പ്പോ​ൾ ആ​രെ​യും കി​ട്ടാ​താ​യ​പ്പോ​ൾ അ​യ​ൽ​വാ​സി​ക​ളെ വി​ളി​ച്ചു വി​വ​രം തേ​ടി. അ​വ​ർ ചെ​ന്നു അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വീ​ട്ടി​ൽ എ​ല്ലാ​വ​രും മ​രി​ച്ചു…

Read More

  വൈക്കത്ത് ക്യാമ്പിൽ നിന്നും വീട്ടിലേക്ക് പോയ ഗൃ​ഹ​നാ​ഥ​ൻ വെ​ള്ള​ത്തി​ൽ വീ​ണ് മ​രി​ച്ചു

വൈ​ക്കം: ഗൃ​ഹ​നാ​ഥ​നെ വെ​ള്ള​ത്തി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ല്ല​ല പ​ള്ളി​യാ​ട്പാ​ക്കു ക​ണ്ട​ത്തി​ൽ ര​ഘു​വ​ര(70) നെ​യാ​ണ് ഇ​ന്നു രാ​വി​ലെ ഏ​ഴി​നു പ​ള്ളി​യാ​ടു മു​ഴു​ത്തു​രു​ത്ത് ഭാ​ഗ​ത്ത് വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ വീ​ടു​വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ ര​ഘു​വ​ര​നും കു​ടും​ബ​വും​ഉ​ല്ല​ല ശി​വ​ര​ഞ്ജി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ദു​രി​താ​ശ്വാ​സ​ക്യാ​ന്പി​ലാ​യി​രു​ന്നു. വെ​ള്ള​മി​റ​ങ്ങി തു​ട​ങ്ങി​യ​തോ​ടെ വീ​ട്ടി​ലെ സ്ഥി​തി​ഗ​തി​ക​ൾ നോ​ക്കി വ​രാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക്യാ​ന്പി​ൽ നി​ന്നു പോ​യ ര​ഘു​വ​ര​ൻ പി​ന്നീ​ട് മ​ട​ങ്ങി വ​ന്നി​ല്ല. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​ന്നു രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വൈ​ക്കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: രാ​ജ​മ്മ. മ​ക്ക​ൾ: ര​തീ​ഷ്, ര​മ്യ. മ​രു​മ​ക്ക​ൾ: സി​മി, സേ​തു.

Read More

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്കു മുന്നിലെ ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ല; ആശങ്കയോടെ രോഗികളും ബന്ധുക്കളും

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി ഗേ​റ്റി​ന് മു​ന്പിൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഒ​രു മാ​സ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി.ആ​ർ​പ്പൂക്ക​ര പ​ഞ്ചാ​യ​ത്തിനാണ് ഈ ​ലൈ​റ്റ് പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല.​ഗേ​റ്റി​ന് മു​ൻ​വ​ശ​മു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ര​വ​ധി ക​ട​ക​ൾ ഉ​ള്ള​തി​നാ​ൽ ഈ ​ക​ട​ക​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​വാ​ൻ രോ​ഗി​ക​ളോ​ടൊ​പ്പ​മു​ള്ള​വ​ർ എ​ത്തി​ച്ചേ​രാ​റു​ണ്ട്. ലൈ​റ്റ് തെ​ളി​യാ​ത്ത​തുമൂ​ലം സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ വ​ള​രെ ഭ​യാ​ശ​ങ്ക​യോ​ടെ​യാ​ണ് ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ നി​ന്നും വ​ന്നു പോ​കു​ന്ന​ത്. ലൈ​റ്റ് പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More