ജെ​യ്ന​മ്മ തി​രോ​ധാ​നം; പ്ര​തി​യു​മാ​യി ഇ​ന്നു മു​ത​ൽ തെ​ളി​വെ​ടു​പ്പ്; പ്ര​തി സെ​ബാ​സ്റ്റ്യ​ന്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച്

കോ​ട്ട​യം: അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​നി ജെ​യ്ന​മ്മ​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ചേ​ര്‍​ത്ത​ല ചൊ​ങ്ങും​ത​റ സെ​ബാ​സ്റ്റ്യ (68)നു​മാ​യി കോ​ട്ട​യം ക്രൈം ​ബ്രാ​ഞ്ച് ഇ​ന്നു മു​ത​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഇ​ന്ന​ലെ സെ​ബാ​സ്റ്റ്യ​നെ ഏ​ഴു ദി​വ​സ​ത്തേ​ക്കു കോ​ട​തി ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ജെ​യ്ന​മ്മ​യെ പ​രി​ച​യ​മു​ണ്ടെ​ന്ന് പ്ര​തി സെ​ബാ​സ്റ്റ്യ​ന്‍ സ​മ്മ​തി​ച്ചെ​ന്നും, ഇ​യാ​ള്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യെ​ന്നും ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ലു​ണ്ട്. ജെ​യ്ന​മ്മ​യു​ടെ​യും സെ​ബാ​സ്റ്റ്യന്‍റെ​യും മൊ​ബൈ​ല്‍ സി​ഗ്ന​ലു​ക​ള്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഒ​രു​മി​ച്ചു വ​ന്നി​ട്ടു​ണ്ടെ​ന്നും ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 23 നാ​ണ് അ​തി​ര​മ്പു​ഴ സ്വ​ദേ​ശി ജെ​യി​ന്‍ മാ​ത്യു (ജെ​യ്ന​മ്മ 55)യെ ​കാ​ണാ​താ​കു​ന്ന​ത്. സെ​ബാ​സ്റ്റ്യ​ന്‍റെ ചേ​ര്‍​ത്ത​ല​യി​ലെ വീ​ട്ടി​ല്‍നിന്നു ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ജെ​യ്ന​മ്മ​യു​ടേ​ത് ആ​ണോ​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ സെ​ബാ​സ്റ്റ്യന്‍റെ ചേ​ര്‍​ത്ത​ല​യി​ലെ വീ​ട്, ജെ​യ്ന​മ്മ​യു​ടെ മൊ​ബൈ​ല്‍ ചാ​ര്‍​ജ് ചെ​യ്തെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ഈ​രാ​റ്റു​പേ​ട്ട​യി​ലെ ക​ട, ജെ​യ്ന​മ്മ​യു​ടെ ഫോ​ണ്‍ സി​ഗ്ന​ല്‍ കാ​ണി​ച്ച മേ​ലു​കാ​വ്, സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍…

Read More

ജെ​സ്‌​ന തി​രോ​ധാ​നം:​ അ​ന്വേ​ഷ​ണം മു​ണ്ട​ക്ക​യം കേ​ന്ദ്രീ​ക​രി​ച്ച്; സി​ബി​ഐ സ്‌​പെ​ഷ​ല്‍ ടീ​മി​ന്‍റെ ര​ണ്ടാം​ഘ​ട്ടം അ​ന്വേ​ഷ​ണം ഒ​രു വ​ര്‍​ഷം പി​ന്നി​ടു​ന്നു

കോ​​ട്ട​​യം: ജെ​​സ്‌​​ന തി​​രോ​​ധാ​​ന​​ക്കേ​​സി​​ല്‍ സി​​ബി​​ഐ സ്‌​​പെ​​ഷ​​ല്‍ ടീ​​മി​ന്‍റെ ര​​ണ്ടാം​​ഘ​​ട്ടം അ​​ന്വേ​​ഷ​​ണം ഒ​​രു വ​​ര്‍​ഷം പി​​ന്നി​​ടു​​ന്നു. തി​​രു​​വ​​ന​​ന്ത​​പു​​രം സി​​ജെ​​എം കോ​​ട​​തി​​യു​​ടെ നി​​ര്‍​ദേ​​ശ​​പ്ര​​കാ​​രം ന​​ട​​ത്തു​​ന്ന ര​​ണ്ടാം​​ഘ​​ട്ടം അ​​ന്വേ​​ഷ​​ണം മു​​ണ്ട​​ക്ക​​യം, പു​​ഞ്ച​​വ​​യ​​ല്‍ പ്ര​​ദേ​​ശ​​ങ്ങ​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് നീ​​ങ്ങു​​ന്ന​​ത്. സി​​ബി​​ഐ​​യു​​ടെ നാ​​ലം​​ഗ ടീം ​​എ​​രു​​മേ​​ലി​​യി​​ല്‍ ക്യാ​​മ്പ് ചെ​​യ്താ​​ണു വി​​വി​​ധ സാ​​ധ്യ​​ത​​ക​​ളും സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും ആ​​രാ​​യു​​ന്ന​​ത്.മു​​ക്കൂ​​ട്ടു​​ത​​റ കു​​ന്ന​​ത്ത് ജയിം​​സി​​ന്‍റെ മ​​ക​​ളും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജ് ര​​ണ്ടാം വ​​ര്‍​ഷം ബി​​കോം വി ദ്യാ​​ര്‍​ഥി​​നി​​യു​​മാ​​യി​​രു​​ന്ന ജെ​​സ്‌​​ന മ​​രി​​യ ജ​​യിം​​സി​​നെ കാ​​ണാ​​താ​​യി​​ട്ട് ഏ​​ഴ് വ​​ര്‍​ഷം പി​​ന്നി​​ടു​​ന്നു. ലോ​​ക്ക​​ല്‍ പോ​​ലീ​​സും ക്രൈം​​ബ്രാ​​ഞ്ചും അ​​ന്വേ​​ഷി​​ച്ച് തെ​​ളി​​വു ല​​ഭി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ​​യാ​​ണ് ഹൈ​​ക്കോ​​ട​​തി നി​​ര്‍​ദേ​​ശ​​പ്ര​​കാ​​രം സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം ഏ​​റ്റെ​​ടു​​ത്ത്. ജെ​​സ്‌​​ന ജീ​​വി​​ച്ചി​​രി​​പ്പു​​ണ്ടോ ഇ​​ല്ല​​യോ എ​​ന്ന​​ത് വ്യ​​ക്ത​​മ​​ല്ലെ​​ന്നാ​​ണ് സി​​ബി​​ഐ ആ​​ദ്യ​​ഘ​​ട്ടം അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ര്‍​ട്ട് ന​​ല്‍​കി​​യ​​ത്. എ​​ന്നാ​​ല്‍ ഒ​​ന്നാം​​ഘ​​ട്ടം അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടാ​​തെ പോ​​യ ചി​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​യും വ്യ​​ക്തി​​ക​​ളെ​​യും അ​​ന്വേ​​ഷ​​ണ​​പ​​രി​​ധി​​യി​​ല്‍ പെ​​ടു​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ജെ​​സ്‌​​ന​​യു​​ടെ പി​​താ​​വ് ജ യിം​​സ് സി​​ജെ​​എം കോ​​ട​​തി​​യെ…

Read More

ന​ൻ​പ​ൻ ഡാ… ​എം​ഡി​എം​എ ക​ട​ത്തു​കേ​സ്:‍ കൂ​ട്ടു​പ്ര​തി അ​റ​സ്റ്റി​ൽ

പ​ന്ത​ളം: എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്ത​തി​നു പ​ന്ത​ളം പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ കൂ​ട്ടു​പ്ര​തി​ അ​റ​സ്റ്റിൽ. മാ​വേ​ലി​ക്ക​ര വ​ള്ളി​കു​ന്നം ഇ​ലി​പ്പ​ക്കു​ളം കി​ണ​റ്റുംവി​ള​യി​ല്‍ കെ. ​ജ​യ​കു​മാറാ​ണു (44) പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തേ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ബം​ഗ​ളു​രു​വി​ല്‍ നി​ന്നു ബ​സി​ല്‍ എം​ഡി​എം​എയു​മാ​യി വന്ന യു​വാ​വി​നെ പി​ടി​കൂ​ടി​യ കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീസ് പ​റ​ഞ്ഞു. പ​ന്ത​ളം തു​മ്പ​മ​ണ്‍ മു​ട്ടം വ​ട​ക്ക​ട​ത്ത് മ​ണ്ണി​ല്‍ ബ്രി​ല്ലി മാ​ത്യു (40)വാ​ണ് അ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. കു​ള​ന​ട ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ പ​മ്പി​നു മു​ന്നി​ല്‍, തി​രു​വ​ല്ല ഭാ​ഗ​ത്തു​നി​ന്നു ബ​സി​ല്‍ വ​ന്നി​റ​ങ്ങി​യ ഇ​യാ​ളി​ല്‍ നി​ന്ന് പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ് ബാ​ഗി​ലെ അ​റ​യ്ക്കു​ള്ളി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ല്‍ 36.55 ഗ്രാം ​എം​ഡി​എം​എ​യും 8 ചെ​റി​യ സി​റി​ഞ്ചു​ക​ളും പി​ടി​ച്ചെ​ടു​ത്തിരുന്നു. പ​ന്ത​ളം എ​സ്‌​ഐ വി​നോ​ദ് കു​മാ​റാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. തു​ട​ര്‍​ന്ന് പ​ന്ത​ളം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​ഡി പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ര​ണ്ടാം പ്ര​തി​യാ​യ ജ​യ​കു​മാ​ര്‍…

Read More

ജ​യ്ന​മ്മ​യു​ടെ തി​രോ​ധാ​നം: ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് ഫോ​ൺ കോ​ളു​ക​ൾ അ​വ​ഗ​ണി​ച്ച​ത് വി​ന​യാ​യി; ആ​ക്ഷേ​പ​വു​മാ​യി ബ​ന്ധു​ക്ക​ൾ

ഏ​റ്റു​മാ​നൂ​ർ: തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ കാ​ര്യ​ക്ഷ​മ​മാ​യി അ​ന്വേ​ഷി​ച്ചി​രു​ന്നെ​ങ്കി​ൽ ജ​യ്ന​മ്മ​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നെ​ന്ന് കാ​ണാ​താ​യ അ​തി​ര​മ്പു​ഴ കോ​ട്ട​മു​റി കാ​ക്ക​നാ​ട്ടു​കാ​ലാ​യി​ൽ കെ.​എ. മാ​ത്യു​വി​ന്‍റെ ഭാ​ര്യ ജ​യ്ന​മ്മ​യു​ടെ ബ​ന്ധു​ക്ക​ൾ. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 23നാ​ണ് ജ​യ്ന​മ്മ​യെ കാ​ണാ​താ​യ​ത്. ജ​യ്ന​മ്മ​യെ കാ​ണാ​താ​യ​തി​ൽ ദു​രൂ​ഹ​ത സം​ശ​യി​ച്ച് ആ​ദ്യം സ​ഹോ​ദ​ര​ങ്ങ​ളും പി​ന്നീ​ട് ഭ​ർ​ത്താ​വും ഏ​റ്റു​മാ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​യി മൂ​ന്നു ത​വ​ണ ജ​യ്ന​മ്മ​യു​ടെ ഫോ​ണി​ൽ​നി​ന്ന് സ​ഹോ​ദ​രി​യു​ടെ ഫോ​ണി​ലേ​ക്ക് കോ​ൾ വ​ന്നി​രു​ന്നു. അ​പ്പോ​ഴെ​ല്ലാം ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റ​മാ​ണ് ലൊ​ക്കേ​ഷ​ൻ എ​ന്നും മ​ന​സി​ലാ​ക്കി​യി​രു​ന്നു. മൂ​ന്നു ത​വ​ണ​യും ത​ങ്ങ​ൾ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഏ​റ്റു​മാ​നൂ​ർ പോ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ഈ ​കോ​ളു​ക​ളെ പി​ന്തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. അ​ന്ന് അ​ന്വേ​ഷി​ച്ചി​രു​ന്നെ​ങ്കി​ൽ ജ​യ്ന​മ്മ​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ത​ങ്ങ​ളെ വി​ളി​ച്ചു​വ​രു​ത്തി സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​രാ​തി പി​ൻ​വ​ലി​ക്കു​ന്ന​താ​യി എ​ഴു​തി​ന​ൽ​കേ​ണ്ടി…

Read More

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​പ​ക​ടം; ക​ള​ക്ട​റു​ടേ​ത് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട​ല്ല, മം​ഗ​ള​പ​ത്ര​മെ​ന്ന്  തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍

കോ​​ട്ട​​യം: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ജൂ​​ലൈ മൂ​​ന്നി​​ന് ടോ​​യ്‌​​ല​​റ്റ് കെ​​ട്ടി​​ടം വീ​​ണ് ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സ്വ​​ദേ​​ശി​​നി ബി​​ന്ദു മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ൽ സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ര്‍​ട്ട് സ​​ര്‍​ക്കാ​​രി​​നു​​ള്ള മം​​ഗ​​ള​​പ​​ത്ര​​മാ​​ണെ​​ന്ന് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ പ്ര​​തി​​ക​​രി​​ച്ചു. റി​​പ്പോ​​ര്‍​ട്ട് വ​​സ്തു​​ത​​ക​​ള്‍ മ​​റ​​ച്ചു​​വ​​യ്ക്കു​​ന്ന​​താ​​ണെ​​ന്ന് പ​​ര​​ക്കെ വി​​മ​​ര്‍​ശ​​നം ഉ​​യ​​ര്‍​ന്നു. കെ​​ട്ടി​​ടം ഉ​​പ​​യോ​​ഗ​​ത്തി​​ലു​​ള്ള​​ത​​ല്ലെ​​ന്നും ആ​​രും അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ന്നും സ്ഥ​​ല​​ത്തെ​​ത്തി​​യ മ​​ന്ത്രി​​മാ​​രാ​​യ വി.​​എ​​ന്‍. വാ​​സ​​വ​​നും വീ​​ണാ ജോ​​ര്‍​ജും പ​​റ​​ഞ്ഞ​​ത് തെ​​ര​​ച്ചി​​ല്‍ വൈ​​കാ​​ന്‍ കാ​​ര​​ണ​​മാ​​യ​​താ​​യി റി​​പ്പോ​​ര്‍​ട്ടി​​ലി​​ല്ല. ബി​​ന്ദു​​വി​​നെ കാ​​ണാ​​നി​​ല്ലെ​​ന്ന വാ​​ര്‍​ത്ത പ​​ര​​ന്ന് ഒ​​രു മ​​ണി​​ക്കൂ​​റി​​നു ശേ​​ഷ​​മാ​​ണ് തെ​​ര​​ച്ചി​​ല്‍ തു​​ട​​ങ്ങി​​യ​​ത്. കെ​​ട്ടി​​ടം ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യി​​രു​​ന്നു​​വെ​​ന്ന് പ​​റ​​യു​​മ്പോ​​ഴും നി​​ര​​വ​​ധി രോ​​ഗി​​ക​​ളും കൂ​​ട്ടി​​രി​​പ്പു​​കാ​​രും ഇ​​തേ ടോ​​യ്‌​​ല​​റ്റ് ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നു. പു​​തി​​യ കെ​​ട്ടി​​ടം പ​​ണി​​തീ​​ര്‍​ന്നെ​​ങ്കി​​ലും അ​​വി​​ടേ​​ക്ക് വാ​​ര്‍​ഡ് മാ​​റ്റാ​​ന്‍ കാ​​ല​​താ​​മ​​സ​​മു​​ണ്ടാ​​യ​​താ​​യും തി​​രു​​വ​​ഞ്ചൂ​​ർ പ​​റ​​ഞ്ഞു.

Read More

മു​റി​ഞ്ഞു​പു​ഴ​യി​ൽ വ​ള്ളം​മ​റി​ഞ്ഞ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ര​ണ്ടു​പേ​രെ ര​ക്ഷി​ച്ച​ശേ​ഷം നീ​ന്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം

വൈക്കം: ​ചെ​മ്പ് മു​റി​ഞ്ഞ​പു​ഴ ന​ടു​ത്തു​രു​ത്തി​നു സ​മീ​പം വ​ള്ളം മ​റി​ഞ്ഞു കാ​ണാ​താ​യ പാ​ണാ​വ​ള്ളി വേ​ലം​കു​ന്ന​ത്ത് (കൊ​റ്റ​പ്പ​ള്ളി നി​ക​ർ​ത്ത് ) സു​മേ​ഷി​ന്‍റെ(45​ക​ണ്ണ​ൻ) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.അ​രൂ​ർ കോ​ട്ട​പ്പു​റ​ത്ത് കാ​യ​ലോ​ര​ത്ത് പാ​യ​ലും പു​ല്ലും വ​ള​ർ​ന്ന​ഭാ​ഗ​ത്താ​ണ് ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ മൃ​ത​ദേ​ഹം ക​ണ്ട​ത്.​ ക​മ​ഴ്ന്ന നി​ല​യി​ൽ ക​ണ്ട മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ളെ​ത്തി സു​മേ​ഷി​ന്‍റേതാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു.​ പോ​ലീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റ്മോ​ർട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം പാ​ണാ​വ​ള്ളി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.​തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 2.15ഓ​ടെ കാ​ട്ടി​ക്കു​ന്ന് തു​രു​ത്തി​ൽ മ​ര​ണ​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന പാ​ണാ​വ​ള്ളി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വ​ള്ളം മ​റി​ഞ്ഞാ​ണ് സു​മേ​ഷി​നെ(45​ക​ണ്ണ​ൻ) കാ​ണാ​താ​യ​ത്.​ വ​ള്ളം​മു​ങ്ങി​യ​പ്പോ​ൾ നീ​ന്ത​ല​റി​യാ​മാ​യി​രു​ന്ന ക​ണ്ണ​ൻ ര​ണ്ടു സ്ത്രീ​ക​ളെ ര​ക്ഷി​ച്ച് വ​ഞ്ചി​യി​ൽ പി​ടി​പ്പി​ച്ച ശേ​ഷം സു​ഹൃ​ത്താ​യ അ​നി​ക്കു​ട്ട​നൊ​പ്പം നീ​ന്തിപ്പോ​കു​മ്പോ​ഴാ​ണ് മു​ങ്ങി​ത്താ​ണ​ത്.​ ക​ര​പ​റ്റി​യ അ​നി​ക്കു​ട്ട​ൻ ക​ണ്ണ​നെ കാ​ണാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ​തോ​ടെ ക​ണ്ണ​നാ​യി ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബ ടീ​മും എ​ന്‍ ഡി​ആ​ര്‍​എ​ഫ് സം​ഘ​വും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ക​ണ്ണ​ൻ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഭാ​ര്യ​യും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ…

Read More

കോട്ടയം  മെ​ഡി​ക്കൽ കോ​ള​ജ് ആ​ശു​പ​ത്രിയിലെ പത്താം വാ​ര്‍​ഡി​ല്‍ സി​മ​ന്‍റ്പാ​ളി അ​ട​ര്‍ന്നുവീഴാറായ നിലയിൽ​

ഗാ​ന്ധി​ന​ഗ​ര്‍: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ 10ാം വാ​ര്‍​ഡി​ല്‍ സി​ലിം​ഗാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന സി​മ​ന്‍റ് പാ​ളി അ​ട​ര്‍​ന്നു വീ​ഴാ​റാ​യ നി​ല​യി​ല്‍. അ​പ​ക​ട​മു​ണ്ടാ​കാ​വു​ന്ന ത​ര​ത്തി​ലാ​ണ് വ​ലി​യ ഭാ​ര​മു​ള്ള സി​മ​ന്‍റ് പാ​ളി അ​ട​ര്‍​ന്നു വീ​ഴാ​റാ​യി നി​ല്‍​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ആ​ശു​പ​ത്രി​യി​ലെ 14ാം വാ​ര്‍​ഡി​ന് സ​മീ​പ​ത്തെ ശു​ചിമു​റി ഇ​ടി​ഞ്ഞുവീ​ണ് ത​ല​യോ​ല​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഈ ​കെ​ട്ടി​ട​ത്തി​ല്‍ ത​ന്നെ​യാ​ണ് 10ാം വാ​ര്‍​ഡും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ​യാ​ണ് സി​മ​ന്‍റ് പാ​ളി ഏ​ത് നി​മി​ഷ​വും അ​ട​ര്‍​ന്ന് നി​ലം പൊ​ത്താ​വു​ന്ന നി​ല​യി​ലു​ള്ള​ത്. കെ​ട്ടി​ടം ഇ​ടി​ഞ്ഞു വീ​ണ​തി​നെ തു​ട​ര്‍​ന്ന് 10, 11, 14 തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളും പ്ര​ധാ​ന ശ​സ്ത്ര​ക്രി​യ തി​യ​റ്റ​റും പു​തി​യ സ​ര്‍​ജി​ക്ക​ല്‍ ബ്ലോ​ക്കി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന കാ​ല്‍ ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് സി​മ​ന്‍റ് പാ​ളി ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട മേ​ഖ​ല​യാ​ണ് ഇ​തു​വ​ഴി സ​ഞ്ച​രി​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​ര്‍ ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍ ഇ​ത് ശ്ര​ദ്ധി​ക്കാ​റി​ല്ല. ഏ​ത് നി​മി​ഷ​വും നി​ലം പൊ​ത്താ​വു​ന്ന തി​ല​യി​ലു​ള്ള…

Read More

പി​ടി​ത​രാ​തെ വെ​ളി​ച്ചെ​ണ്ണ​വി​ല കു​തി​ക്കു​ന്നു; വി​ല 600 ക​ട​ന്നേ​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ

കോ​ട്ട​യം: കൊ​പ്രാ​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കെ അ​ടു​ത്ത മാ​സം വെ​ളി​ച്ചെ​ണ്ണ വി​ല 600 രൂ​പ ക​ട​ന്നേ​ക്കും. മാ​ര്‍​ക്ക​റ്റി​ല്‍ വെ​ളി​ച്ചെ​ണ്ണ വി​ല കു​റ​യ്ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ആ​വ​ര്‍​ത്തി​ച്ചു പ​റ​യു​മ്പോ​ഴും ഇ​തി​നു​ള്ള സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല. ഓ​ണം സീ​സ​ണി​ല്‍ തേ​ങ്ങ​യും എ​ണ്ണ​യും വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​യി മാ​റും. ഉ​പ്പേ​രി ഉ​ള്‍​പ്പെ​ടെ വി​ഭ​വ​ങ്ങ​ള്‍​ക്കും വി​ല കൂ​ടും. നി​ല​വി​ല്‍ 60 ശ​ത​മാ​നം തേ​ങ്ങ​യും മാ​ര്‍​ക്ക​റ്റി​ലെ​ത്തു​ന്ന​ത് ക​ര്‍​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണ്. പാം ​ഓ​യി​ല്‍, സ​ണ്‍ ഫ്ള​വ​ര്‍, ത​വി​ട് എ​ണ്ണ​യ്ക്ക് വി​ല്‍​പ്പ​ന കൂ​ടി​യെ​ങ്കി​ലും വെ​ളി​ച്ചെ​ണ്ണ വി​ല കു​റ​യ്ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല. തേ​ങ്ങാ​വി​ല 8,590 രൂ​പ​യി​ല്‍​നി​ന്നു താ​ഴു​ന്നി​ല്ല. പ​ത്ത് കി​ലോ കൊ​പ്ര ആ​ട്ടി​യാ​ല്‍ പ​ര​മാ​വ​ധി ആ​റു കി​ലോ വെ​ളി​ച്ചെ​ണ്ണ​യാ​ണു ല​ഭി​ക്കു​ക. ഗു​ണ​മേ​ന്മ​മ​യി​ലും രൂ​ചി​യി​ലും മ​റ്റ് എ​ണ്ണ​ക​ളെ​ക്കാ​ള്‍ മെ​ച്ചം വെ​ളി​ച്ചെ​ണ്ണ​യാ​ണ്. പാ​മോ​യി​ല്‍ കൊ​ള​സ്ട്രോ​ള്‍ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കും. സൂ​ര്യ​കാ​ന്തി എ​ണ്ണ അ​മി​ത​മാ​യി ഉ​പ​യോ​ഗി​ച്ചാ​ല്‍ ഫാ​റ്റി ആ​സി​ഡ് വ​ര്‍​ധി​ക്കും.

Read More

കൊ​ക്ക​യി​ല്‍ വീ​ണ യു​വാ​വിനെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി; വാഗമൺ റൂട്ടിൽ നാ​ലു ദി​വ​സ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ അ​പ​ക​ടം

തൊ​ടു​പു​ഴ: കാ​ഞ്ഞാ​ര്‍ – വാ​ഗ​മ​ണ്‍ റൂ​ട്ടി​ലെ കു​മ്പ​ങ്കാ​നം ചാ​ത്ത​ന്‍​പാ​റ​യി​ല്‍ നി​ന്നു വീ​ണ്ടും യു​വാ​വ് കൊ​ക്ക​യി​ല്‍ വീ​ണു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച കൊ​ക്ക​യി​ല്‍ വീ​ണ് വി​നോ​ദ സ​ഞ്ചാ​രി മ​രി​ച്ച സ്ഥ​ല​ത്തു ത​ന്നെ​യാ​ണ് മറ്റൊരു യു​വാ​വ് വീ​ണ​ത്. തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ര്‍ ന​മ്പ്യാ​ര്‍​മ​ഠ​ത്തി​ല്‍ വി​ഷ്ണു എ​സ്. നാ​യ​ര്‍ (34) ആ​ണ് കൊ​ക്ക​യി​ല്‍ വീ​ണ​ത് 350 അ​ടി താ​ഴ്ച​യി​ലേ​ക്കുവീ​ണ യു​വാ​വി​നെ മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ട ര​ക്ഷാപ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​ടു​വി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് പു​റ​ത്തെ​ത്തി​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തൊ​ടു​പു​ഴ, മൂ​ല​മ​റ്റം ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. എ​റ​ണാ​കു​ളം തോ​പ്പും​പ​ടി ച​ക്കു​ങ്ക​ല്‍ റി​ട്ട.​കെ​എ​സ്ഇ​ബി എ​ന്‍​ജ​നി​യ​റാ​യ തോ​ബി​യാ​സ് ചാ​ക്കോ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ വീ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​ഷ്ണു ഉ​ള്‍​പ്പെ​ടെ ഏ​ഴം​ഗ സം​ഘം വാ​ഗ​മ​ണ്ണി​നു പോ​കു​ന്ന വ​ഴി ഇ​വി​ടെ വാ​ഹ​നം നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങി​യ വി​ഷ്ണു ഇ​തി​നി​ടെ…

Read More

വൈ​ക്ക​ത്ത് ഇ​രു​പ​തു​പേ​രു​മാ​യി പോ​യ വ​ള്ളം​മ​റി​ഞ്ഞു; ഒ​രാ​ളെ കാ​ണാ​നി​ല്ല;​ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

വൈ​ക്കം: കോ​ട്ട​യം വൈ​ക്ക​ത്ത് വ​ള്ളം​മ​റി​ഞ്ഞ് അ​പ​ക​ടം. ചെ​മ്പി​നു സ​മീ​പം തു​രു​ത്തേ​ൽ മു​റി​ഞ്ഞ​പു​ഴ​യി​ലാ​ണ് വ​ള്ളം​മ​റി​ഞ്ഞ​ത്. ഇ​രു​പ​ത് പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഒ​രാ​ളെ കാ​ണാ​താ​യി. മ​റ്റെ​ല്ലാ​വ​രെ​യും ര​ക്ഷ​പെ​ടു​ത്തി. പാ​ണാ​വ​ള്ളി സ്വ​ദേ​ശി​യാ​യ ക​ണ്ണ​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​നാ​യി നാ​ട്ടു​കാ​രും വൈ​ക്കം അ​ഗ്നി​ര​ക്ഷാ​സേ​ന​യും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നാ‍​യി കാ​ട്ടി​ക്കു​ന്നി​ൽ​നി​ന്ന് പാ​ണാ​വ​ള്ളി​യി​ലേ​ക്കു പോ​യ വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചു.

Read More