മറയൂർ: കേരളത്തിലെ മൂന്നാർ, മറയൂർ മേഖലകളിൽ പെയ്ത ശക്തമായ മഴ തമിഴ്നാടിന്റെ അമരാവതി ഡാമിന് പുതുജീവൻ പകർന്നു. കേരളത്തിന്റെ അതിർത്തി ഗ്രാമമായ മറയൂരിൽനിന്ന് 36 കിലോമീറ്റർ അകലെ തിരുപ്പൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഡാം മഴക്കാലത്ത് കേരളത്തിൽനിന്നുള്ള മഴവെള്ളത്താലാണ് നിറയുന്നത്. റയൂരിന്റെ മലനിരകളിൽ പെയ്യുന്ന മഴ കിഴക്കോട്ടൊഴുകി പാന്പാർവഴി അമരാവതി ഡാമിലെത്തുകയാണ്. ഈ വെള്ളം ഉപയോഗിച്ച് തമിഴ്നാട്ടിലെ ഉടുമൽപേട്ട, കരൂർ, മടത്തുകുളം, അങ്കാലക്കുറിച്ചി തുടങ്ങിയ പ്രദേശങ്ങളിലെ 55,000 ഏക്കർ കൃഷിയിടങ്ങളിലാണ് ജലസേചനം നടത്തുന്നത്. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ മഴ കുറവായതിനാൽ ഈ വെള്ളം കർഷകർക്ക് വലിയ ആശ്വാസമാണ്. കൃഷി ആവശ്യങ്ങൾക്കായി വെള്ളം പരമാവധി പ്രയോജനപ്പെടുത്താൻ തമിഴ്നാട് ജലസേചന വകുപ്പിന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. മഴനിഴൽ പ്രദേശമായ മറയൂരിൽ ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. ഈ സമയത്തും അമരാവതി ഡാം നിറഞ്ഞുകവിയാറുണ്ട്. 90 ഘനയടി സംഭരണശേഷിയുള്ള ഈ…
Read MoreCategory: Kottayam
ശബരി റെയില്‍വേ- 3347.35 കോടി; എരുമേലി എയര്‍പോര്‍ട്ട്- 7047 കോടി; പദ്ധതികൾക്കായി കണ്ടെത്തേണ്ടത് വൻതുക
കോട്ടയം: തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാരിന്റെ നേട്ടമായി ശബരി റെയില്‍വേയും എരുമേലി വിമാനത്താവളവും കൊട്ടിഘോഷിക്കാമെന്നു മാത്രം. രണ്ടു പദ്ധതികള്‍ക്കും തെരഞ്ഞെടുപ്പിന് മുന്‍പ് കല്ലിടീല്‍ നടത്തിയേക്കാമെന്നല്ലാതെ സമയബന്ധിതമായ നിര്‍മാണ പദ്ധതി മുന്നിലില്ല. ശബരി റെയില്‍ പദ്ധതിയില്‍ സര്‍വേ പൂര്‍ത്തിയായ സ്ഥലം ഏറ്റെടുത്തു നല്കാന് സംസ്ഥാന സര്‍ക്കാരിന് 600 കോടി രൂപ കണ്ടെത്തണം. പെരുമ്പാവൂര്‍ മുതല്‍ പിഴകുവരെ അടുത്ത റീച്ച് സ്ഥലം ഏറ്റെടുത്തുകൊടുക്കണം. അതിര്‍ത്തി, ഉടമസ്ഥതാ തര്‍ക്കമുള്ളതും കോടതി കേസുള്ളതുമായ സ്ഥലങ്ങളും ഇതില്‍പ്പെടും. അടുത്ത ഘട്ടം പിഴക് മുതല്‍ എരുമേലി വരെ അന്തിമ സര്‍വേ നടത്തി സ്ഥലം ഏറ്റെടുക്കണം. ഇവിടെ ആകാശ സര്‍വേ മാത്രമെ നടന്നിട്ടുള്ളൂ. ഈ റീച്ചില്‍ സാമൂഹികാഘാത പഠനം ഉള്‍പ്പെടെ നടപടികളും ആവശ്യമുണ്ട്. മണിമല, മീനച്ചില്‍ നദികള്‍ക്ക് കുറുകെ വലിയ പാലങ്ങളും പണിയണം. കുറഞ്ഞത് 1500 കോടി രൂപ സംസ്ഥാന വിഹിതമായി ശബരി റെയില്‍ പദ്ധതിയില്‍…
Read Moreരാത്രിയിൽ ഓലിയിട്ട് കുറുനരിക്കൂട്ടങ്ങൾ; പുറത്തിറങ്ങാൻ ഭയന്ന് കുട്ടികൾ; ആക്രമണത്തിൽ വലഞ്ഞ് ജനങ്ങൾ
കുമാരമംഗലം: പഞ്ചായത്തിൽ കുറുനരി ശല്യം വ്യാപകം. പഞ്ചായത്തിലെ ആറ്, 12 വാർഡുകളിൽ യുവാവിനെയും നാല് പശുക്കളെയും കുറുനരി ആക്രമിച്ചു. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ജീവനക്കാരനായ കാഞ്ഞിരക്കാട്ട് ശ്രീജേഷി (34) നെയാണ് കുറുനരി ആക്രമിച്ചത്. കാലിനു പരിക്കേറ്റ ശ്രീജേഷ് ആശുപത്രിയിൽ ചികിത്സതേടി പ്രതിരോധ കുത്തിവയ്പ് എടുത്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ ശ്രീകുമാറിന്റെ വീട്ടുമുറ്റത്താണ് കുറുനരി ആദ്യം എത്തിയത്. മുറ്റത്ത് നിൽക്കുകയായിരുന്ന ശ്രീജേഷിനെ ആക്രമിച്ച ശേഷം സഹോദരൻ സജിയുടെ വീട്ടിലെത്തി രണ്ട് പശുക്കളേയും ആക്രമിച്ചു. പിന്നീട് കുടിയിരുപ്പിൽ പവിത്രന്റെ വീട്ടിലെ പശുക്കളേയും കടിച്ചു പരിക്കേൽപ്പിച്ചു. ഒരു വർഷത്തോളമായി പ്രദേശത്ത് കുറുനരി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. പുലർച്ചെയും സന്ധ്യാ നേരങ്ങളിലും ഇവ കൂട്ടത്തോടെ ഓലിയിട്ട് ഭീതി വിതക്കും. ആ സമയത്ത് കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞു. കുറുനരി ശല്യം നിയന്ത്രിക്കണമെന്ന് അവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി…
Read Moreസ്വത്തു തർക്കം; അനുജൻ ജ്യേഷ്ഠനെയും ഭാര്യയെയും വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു; അമ്പത്തിയാറുകാരൻ അറസ്റ്റിൽ
നെടുങ്കണ്ടം: സ്വത്തു തർക്കത്തിന്റെ പേരിൽ ചെമ്മണ്ണാറില്‍ അനുജൻ ജ്യേഷ്ഠനെയും ഭാര്യയെയും വീട്ടിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പ്രതി അറസ്റ്റില്‍. ചെമ്മണ്ണാര്‍ വലിയപറമ്പില്‍ സണ്ണി (58), ഭാര്യ സിനി(48) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രതി ചെമ്മണ്ണാര്‍ വലിയപറമ്പില്‍ ബിനോയി (56) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 7.45ന് ബിനോയി, ദമ്പതികളെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റവരെ ഉടന്‍തന്നെ നാട്ടുകാര്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ ബിനോയിയെ വട്ടപ്പാറയിലുള്ള വീടിനു സമീപത്തുനിന്ന് ഉടുമ്പന്‍ചോല പോലീസ് പിടികൂടുകയായിരുന്നു. സ്വത്തു തര്‍ക്കത്തെ ത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 2023ല്‍ സിനിയെ ബിനോയി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിനു ശേഷം അതേ വര്‍ഷം സണ്ണിയും സിനിയുടെ സഹോദരനും ചേര്‍ന്ന് ബിനോയിയെയും വെട്ടിപ്പരിക്കേല്പ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Read Moreതൂണിലൊതുങ്ങി ‘ലൈഫ്’; നിർധന ഭൂരഹിതർക്കായി തുടങ്ങിയ ലൈഫ് പദ്ധതി കാടുകയറിയ നിലയിൽ
തലയോലപ്പറമ്പ്: നിർധന ഭൂരഹിതർക്കായി ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായി തുടങ്ങിയ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. പദ്ധതി തൂണിലൊതുങ്ങി കാടുകയറി നശി ക്കുകയാണ്. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിനു സമീപം ഇറിഗേഷൻ വകുപ്പിന്റെ 3.25 ഏക്കർ സ്ഥലത്ത് ആരംഭിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണമാണ് തൂണുകൾ നിർമിച്ചതോടെ മുടങ്ങിയത്. മൂന്ന് ഘട്ടമായി നിർമാണം പൂർത്തീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഗുജറാത്തിലെ സ്വകാര്യ കമ്പനിയാണ് നിർമാണ കരാർ ഏറ്റെടുത്തത്. ആദ്യ ഘട്ടത്തിൽ മൂന്ന് നിലകളിലായി 36 കുടുംബങ്ങൾക്കു താമസിക്കുന്നതിനു സൗകര്യമൊരുക്കുന്നതിനായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. കെട്ടിടത്തിനായി തൂണുകളുടെ കോൺക്രീറ്റിംഗ് നടത്തിയെങ്കിലും പിന്നീട് നിർമാണ പ്രവർത്തനങ്ങൾ മുടങ്ങി. ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കി നിർധന കുടുംബങ്ങൾക്ക് താമസ സൗകര്യമൊരുക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെട്ടു.
Read Moreഇടുക്കിയിൽ തെരുവുനായ ആക്രമണം; നാലുപേർക്കു കടിയേറ്റു
ഇടുക്കി: കരിമ്പനിൽ തെരുവുനായ ആക്രമണം. കടയിലും റോഡിലുമായി നിന്നിരുന്ന നാലുപേർക്കു കടിയേറ്റു. കരിമ്പൻ സ്വദേശികളായ റുഖിയ (68), ലിന്റോ, തടിയമ്പാട് സ്വദേശി സൂരജ് (19), തോപ്രാംകുടി സ്വദേശി പ്രഭാകരൻ (76) എന്നിവർക്കാണു കടിയേറ്റത്. ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. തെരുവുനായ വന്ധ്യംകരണത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിലായി മൊബൈൽ പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചിരുന്നു. എന്നാൽ ഇതിനായുള്ള നടപടികൾ എങ്ങുമെത്തിയില്ല.
Read Moreതിരുവല്ലയിൽ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു: രണ്ടു പേര്‍ക്കു പരിക്ക്
തിരുവല്ല: കാര്‍ നിയന്ത്രണംവിട്ടു കുളത്തിലേക്കുമറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കുപരിക്കേറ്റു. തിരുവല്ല കാരയ്ക്കല്‍ ശ്രീവിലാസത്തില്‍ അനില്‍കുമാറിന്റെ മകന് എ. എസ്. ജയകൃഷ്ണനാണ് (21) മരിച്ചത്. സഹയാത്രികനായിരുന്ന മുത്തൂര്‍ ചാലക്കുഴി ഇലഞ്ഞിമൂട്ടില്‍ രഞ്ചിയുടെ മകന് ഐബി പി. രഞ്ചിയെ (20) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്തൂര്‍ പന്നിക്കുഴി സ്വദേശി അനന്തുവിനും പരിക്കേറ്റു. കാവുംഭാഗം മുത്തൂര്‍ റോഡില്‍ മന്നങ്കരചിറ പാലത്തിനടുത്ത് ഇന്നലെ രാത്രി 11 ഓടെയാണ് അപകടം. കാവുംഭാഗത്തുനിന്ന് മൂത്തൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ പാലത്തിലൂടെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് അപ്രോച്ച് റോഡിന് സമീപം നിന്നിരുന്ന മരത്തിലും വൈദ്യുത പോസ്റ്റിലും ഇടിച്ച് സമീപത്തുള്ള കുളത്തിലേക്കു വീഴുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് വൈദ്യുതബന്ധവും നിലച്ചു. ഇരുട്ടില്‍ ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കയര്‍ കെട്ടി വലിച്ച് കാര്‍ കരയ്ക്കടുപ്പിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ജയകൃഷണന്റെ…
Read Moreവാഗമണ്‍ സന്ദര്‍ശനത്തിനെത്തിയ വിനോദസഞ്ചാരി കൊക്കയില്‍വീണു മരിച്ചു; മൃതദേഹം പുറത്തെത്തിച്ച് ഫയർഫോഴ്സ്
തൊടുപുഴ: വാഗമണ്‍ സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരി കൊക്കയില്‍ വീണ് മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസാണ് മരിച്ചത്. കാഞ്ഞാര്‍ – പുള്ളിക്കാനം – വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ നിന്ന് ഇന്നലെ രാത്രി കാല് വഴുതിയാണ് തോബിയാസ് താഴേക്ക് വീണത്. നൂറുകണക്കിന് അടി താഴ്ചയുള്ള കൊക്കയാണു ചാത്തന്പാറയിലേത്. ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല് വഴുതി കൊക്കയില്‍ വീഴുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍സ്റ്റേഷനുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമായിരുന്നു. അസ്ക ലൈറ്റ് ഉള്‍പ്പെടെ സ്ഥാപിച്ച് പിന്നീട് ഉദ്യോഗസ്ഥര്‍ വടം ഉപയോഗിച്ച് സാഹസികമായി കൊക്കയില്‍ ഇറങ്ങുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട സാഹസിക ശ്രമത്തിനൊടുവിലാണ് കൊക്കയില്‍ നിന്നു മൃതദേഹം പുറത്തെടുത്ത് മുകളിലെത്തിച്ചത്. നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രി മോര്ച്ചറിയിലേക്കുമാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
Read Moreപള്ളിച്ചിറ ക്ഷേത്രത്തിലെ മോഷണം ബംഗാൾ സ്വദേശി പിടിയിൽ
കുമരകം: പള്ളിച്ചിറ ഗുരുക്ഷേത്രത്തിൽ മോഷണം നടത്തിയ ഇതരസംസ്ഥാന ക്കാരൻ അറസ്റ്റിലായി. പശ്ചിമ ബംഗാൾ സൗത്ത് 24 പരഗണാസ് കെനിയിൽ മുഹമ്മദ് ഷംസുൾ ഷേയ്ഖ് ഖാൻ (32) ആണ് കുമരകം പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ 1.30-ന് ക്ഷേത്രത്തിൽനിന്ന് ആരാധനയ്ക്ക് ഉപയോഗിക്കുന്ന ഓട് കൊണ്ട് നിർമിച്ച ആറു വിളക്കുകളും നാല് ഉരുളികളും ഒരു മൊന്തയും ഉൾപ്പെടെ ഇരുപതിനായിരം രൂപയോളം വില വരുന്ന സാധനങ്ങൾ മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. ക്ഷേത്രം ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു. സിസിടിവി കാമറകളുടെയും സാക്ഷിമൊഴികളുടെയും സഹായത്തോടെ മോഷ്ടാവിന്റെ ഏകദേശം രൂപം മനസിലാക്കാൻ കഴിഞ്ഞ അന്വേഷണ സംഘം ഇന്നലെ ഉച്ചയ്ക്ക് ഇല്ലിക്കലിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഇത് ഇങ്ങനെയാന്നുമല്ലടാ പോകണ്ടത്… ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ചു; കാര്‍ തോട്ടിൽ വീഴാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു
ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശതെറ്റിയ ഇലട്രിക് കാര്‍ കുറുപ്പന്തറ കടവിലെ തോട്ടില്‍ വീഴാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തോട്ടിലെ വെള്ളക്കെട്ടിലേക്കു കാറിന്റെ മുന്‍ഭാഗം വീഴാന്‍ പോകുന്നതിനിടെ പെട്ടെന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തിയതാണ് അപകടം ഒഴിവാക്കാനായത്. പത്തനംതിട്ട സ്വദേശികളായ രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. സംഭവം കണ്ട് ഓടിക്കൂടിയ പരിസരവാസികള്‍ ചേര്‍ന്നാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തിറങ്ങാന്‍ സഹായിച്ചത്. സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ക്രെയിന്‍ കൊണ്ടുവന്ന് വാഹനം ഇവിടെനിന്നു സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഇന്നലെ രാവിലെ 11.15ന് കനത്ത മഴയുള്ള സമയത്തായിരുന്നു സംഭവം. കുറുപ്പന്തറ ഭാഗത്തുനിന്നു ഗൂഗിള്‍ മാപ്പ് നോക്കി വരുന്നതിനിടെ വാഹനം വളവു തിരിയുന്നതിനു പകരം നേരേ കടവിലേക്കു പോകുകയായിരുന്നു. വെള്ളക്കെട്ടിലൂടെ മുന്നോട്ടു നീങ്ങുന്നതിനിടെ കാറില്‍ വെള്ളം കയറി. ഉടന്‍തന്നെ കാര്‍ യാത്രികര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു. ഒന്നരയടി കൂടി മുന്നോട്ടു പോയിരുന്നെങ്കില്‍ നിറഞ്ഞൊഴുകുന്ന തോട്ടിലേക്കു വാഹനം വീണ് വന്‍ അപകടം…
Read More