പത്തനംതിട്ട: മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്ന മറിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മൊബൈൽ സന്ദേശങ്ങൾ, വിളികൾ ഇവയുടെ വിശദാംശം തേടിയുള്ള അന്വേഷണം തുടരുന്നു. സൈബർ വിദഗ്ധസംഘത്തിന്റെ നിഗമനങ്ങളിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകായണ് കേസന്വേഷിക്കുന്ന പ്രത്യേക സംഘം. സൈബർ സെല്ലിന്റെ സഹായത്തിൽ വിശദമായ ഒരു അന്വേഷണം നാലുമാസത്തിനിടെ ഇതാദ്യമായാണ് നടക്കുന്നത്. കഴിഞ്ഞ മാർച്ച് 22നാണ് ജെസ്നയെ വീട്ടിൽ നിന്നും കാണാതായത്. ഇതിനിടയിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക പോലീസ് സംഘം അന്വേഷണം തുടരുകയായിരുന്നു. ജെസ്ന ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ വീട്ടിൽ തന്നെ ഉണ്ടായിരുന്നതിനാൽ ഇതിലെ കോളുകൾ സന്ദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നിരുന്നു. എന്നാൽ ജെസ്ന രണ്ടാമതൊരു ഫോൺ ഉപയോഗിച്ചിരുന്നുവെന്നു സംശയിക്കത്തക്ക ചില സൂചനകൾ സൈബർ വിദഗ്ധ സംഘത്തിന്റെ അന്വേഷണത്തിൽ നിന്നു ലഭിച്ചു. ഇതു സംബന്ധിച്ചു സ്ഥിരീകരണം ആയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരത്തിലൊരു ഫോൺ ജെസ്നയ്ക്കുണ്ടായിരുന്നതായി ബന്ധുക്കളോ സുഹൃത്തുക്കളോ പറഞ്ഞിരുന്നില്ല. എന്നാൽ…
Read MoreCategory: Kottayam
കലാലയ മോഹങ്ങൾ ബാക്കിവെച്ച് അമൽ യാത്രയായി; ഇന്ന് ക്ളാസ് തുടങ്ങാനിരിക്കേ സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു മരണം
കോട്ടയം: ഈരാറ്റുപേട്ടയ്ക്ക് സമീപം കളത്തൂക്കടവിൽ അപകടത്തിൽ മരിച്ച അമൽ ഇന്ന് കുമരകത്തെ സ്വകാര്യ കോളജിൽ ബിബിഎയ്ക്ക് ക്ലാസിൽ ചേരാനിരിക്കുകയായിരുന്നു. പ്രസ്ടു കഴിഞ്ഞ് ബിബിഎയ്ക്ക് ചേർന്ന അമലിന് ഇന്നാണ് ക്ലാസ് ആരംഭിക്കുന്നത്. ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അമൽ മരിച്ചത്. ആർപ്പൂക്കര വില്ലൂന്നി വടക്കേ എൻപതിൽ ഷിബുവിന്റെ മകനാണ് അമൽ (18). അമൽ ഓടിച്ച ആക്ടിവീ സ്കൂട്ടറും ബസും കൂട്ടിയിടിച്ചാണ് അപകടം. അമലിനൊപ്പം യാത്രചെയ്ത സുഹൃത്ത് വില്ലൂന്നി ആന്റണിവില്ലയിൽ ആന്റണി സേവ്യറിന് (20)പരിക്കേറ്റു. ഇരുവരും വാഗമണിൽ പോയി മടങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലിനു തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപമാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ടയിൽനിന്നു തൊടുപുഴയ്ക്കു പോകുകയായിരുന്ന സ്വകാര്യബസും സ്കൂട്ടറുമാണു കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ രാത്രി ഏഴോടെ അമൽ മരണപ്പെട്ടു. തലയ്ക്കു പരിക്കേറ്റ…
Read Moreദുരിതത്തിൽ നിന്ന് കരകയറും മുൻപേ… കോട്ടയത്ത് വീണ്ടും കനത്തമഴ; ജലനിരപ്പ് ഉയരുന്നു; ക്യാമ്പിലേക്ക് മടങ്ങി വരേണ്ടിവരുമോയെന്ന ആശങ്കയോടെ ജനങ്ങൾ
കോട്ടയം: വെള്ളമിറങ്ങിയിട്ടും മഴ തുടരുന്നത് ആശങ്ക ഉയർത്തുന്നു. വീടുകളിൽ നിന്ന് വെള്ളമിറങ്ങിയതോടെ പകുതിയോളം ആളുകൾ ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങി. വീട്ടിലെത്തിയവർക്കും ദുരിതമാണ് നേരിടേണ്ടി വരുന്നത്. വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർ ഏറെയാണ്. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ ഒട്ടുമിക്ക വീടുകളിലും നശിച്ചു. അതുപോലെ കസേര , മേശ, കട്ടിൽ , മെത്ത തുടങ്ങിയവയും നശിച്ചിട്ടുണ്ട്. കുട്ടികളുടെ പാഠപുസ്തകങ്ങളും നോട്ട് ബുക്കുകളും ബാങ്ക് പാസ് ബുക്കും , ആധാരം തുടങ്ങിയ രേഖകൾ നഷ്ടപ്പെട്ടവരും കുറവല്ല. ചിലരുടെ വീട്ടുപകരണങ്ങൾ വെള്ളത്തിൽ ഒഴുകിപ്പോയി. കസേരകൾ നഷ്ടപ്പെട്ടവർ നിരവധിയാണ്. ചെറിയ വീടുകളുടെ കാര്യമാണ് ഏറെ കഷ്ടം. വെള്ളം കയറി വീട് താമസ യോഗ്യമല്ലാതായി. പുറമെ നിന്ന് നോക്കിയാൽ ഒരു കുഴപ്പവുമില്ല. എന്നാൽ അകത്തുകയറി കിടക്കാൻ പോലും കഴിയാത്ത നൂറുകണക്കിന് വീടുകളുണ്ട്. ഇവയ്ക്കൊന്നും സർക്കാർ ആനുകൂല്യം ലഭിക്കുകയില്ല. ആനുകൂല്യം കിട്ടണമെങ്കിൽ വീടിന് നാശനഷ്ടമുണ്ടാവണം.…
Read Moreവെള്ളപ്പൊക്കത്തിൽ ‘വേലിചാടി’യത് പതിനേഴായിരം കിലോ വളർത്തുമത്സ്യം
കുമരകം: കാലവർഷക്കെടുതിയിൽ നെൽകൃഷിയും പച്ചക്കറി കൃഷിയും നശിച്ചതിനൊപ്പം മത്സ്യകൃഷി നശിച്ചു. കുമരകം രണ്ടാം വാർഡിലെ ചാഴിവേലത്തുകരി (മറ്റീത്തറ) പാടത്തിന്റെ വടക്കേ ബ്ലോക്കിലെ ലക്ഷ്മി ഫിഷ് ഫാമിലെ പതിനായിരം കിലോ മത്സ്യവും സമൃദ്ധി ഫിഷ് ഫാമിലെ ഏഴായിരം കിലോ മത്സ്യവുമാണ് വെള്ളപ്പൊക്കത്തിൽ ബണ്ടു കവിഞ്ഞ് പുറത്തേക്ക് പോയത്. ഈ മാസാവസാനം വിൽക്കാൻ പാകമായ തിലോപ്പിയ, ആസാം വാള, കട്ല, രോഹു, ഗ്രാസ് കാർപ്പ്, നാടൻ മത്സ്യങ്ങൾ എന്നിവയാണ് കര കവിഞ്ഞെത്തിയ മലവെള്ളത്തിൽ കർഷകർക്ക് നഷ്ടമായത്. ഒരു കിലോഗ്രാം മുതൽ ഒന്നേ മുക്കാൽ കിലോ വരെ തൂക്കമുള്ള മത്സ്യങ്ങളാണ് പെരുവെളളത്തിൽ ഒഴുകിപ്പോയതെന്ന് 12 ഏക്കറിൽ മത്സ്യകൃഷിയുള്ള ലക്ഷ്മി ഫാം ഉടമ വിനോദ് നടരാജൻ പറഞ്ഞു. അഞ്ചര ഏക്കറുള്ള പടിഞ്ഞാറേക്കരി പാടത്തെ സമൃദ്ധി ഫാമിൽ മുഹമ്മ പുത്തനങ്ങാടി സ്വദേശി സുരേഷ് ബാബുവും മൂന്നു സുഹൃത്തുക്കളും പങ്കുചേർന്നാണ് മത്സ്യകൃഷി നടത്തിയത്. ചാടിപ്പോയ മത്സ്യങ്ങളിലേറെയും…
Read Moreകൈക്കൂലി ഫേസ്ബുക്കിൽ പരസ്യമായി; എരുമേലിയിൽ ടെൻഡർ തുറന്നത് വിവാദത്തിൽ; ജീവനക്കാരി പറയുന്നത് ഇങ്ങനെ…
എരുമേലി: ഒരു കോടി പത്ത് ലക്ഷം രൂപയുടെ 50 ഇനങ്ങളിലുള്ള വിവിധ പ്രവൃത്തികൾക്കായി എരുമേലി പഞ്ചായത്ത് ക്ഷണിച്ച ടെൻഡറുകൾ തുറന്നത് കൈക്കൂലി വിവാദത്തിൽ. ടെൻഡർ തയാറാക്കുന്ന ജോലികൾ നടത്തിയതിന് കരാറുകാരുടെ സംഘടനാ പ്രതിനിധി കൈക്കൂലി നൽകിയെന്നും എന്നാൽ ജീവനക്കാരി അത് വാങ്ങിയില്ലെന്നുമാണ് വിവാദത്തിന്റെ ഉള്ളടക്കം. ടെൻഡർ തുറന്ന് കരാറുറപ്പിക്കൽ കഴിഞ്ഞ ദിവസമായിരുന്നു. ടെൻഡറുകളായതിന്റെ ടാബുലേഷൻ ഫോറം കിട്ടാൻ വേണ്ടി പാരിതോഷികം നൽകുന്ന പതിവ് എല്ലായിടത്തും ഉണ്ടെന്ന് പറയുന്നു. ഇതിന് കരാറുകാർ തങ്ങളുടെ വിഹിതം ശേഖരിച്ച് ഒരുമിച്ചാണത്രെ നൽകുന്നത്. ടെൻഡറുകളുടെ മൊത്തം തുകയുടെ ഒരു ശതമാനം പാരിതോഷികമായി നൽകണമെന്നാണ് രഹസ്യമായ കീഴ്വഴക്കമെന്ന് പറയുന്നു. എന്നാൽ, ഒരു ശതമാനത്തിന്റെ നാലിലൊന്ന് പോലുമില്ലാത്ത തുകയാണ് പ്രതിഫലമെന്ന ഓമനപ്പേരിൽ കൊടുത്തത്. അതേസമയം ജീവനക്കാരി പറയുന്നത് മറിച്ചാണ്. പാരിതോഷികമായി മൂവായിരം രൂപ കരാറുകാരുടെ പ്രതിനിധി തന്നത് കൈക്കൂലി ആയതിനാൽ വാങ്ങിയില്ലെന്നും മേലുദ്യോഗസ്ഥർ അനുമതി നൽകാഞ്ഞതിനാൽ…
Read Moreഫയർ സ്റ്റേഷനിൽ വിളിച്ചാൽ റെയിൽവേ സ്റ്റേഷൻ; അടിമാലിക്കാർക്കും മൂന്നാറുകാർക്കും എട്ടിന്റെ പണി
അടിമാലി: ബിഎസ്എൻഎൽ ഒഴികെയുള്ള ഫോണുകളിൽനിന്നു വിളിച്ചാൽ കിട്ടാത്ത ലാൻഡ് ഫോണുമായി അടിമാലി, മൂന്നാർ അഗ്നിശമന യൂണിറ്റുകൾ. കാലവർഷത്തിലുണ്ടാകുന്ന അത്യാഹിതങ്ങളും മറ്റും അറിയിക്കുന്നതിന് മറ്റു കന്പനികളുടെ നന്പരുകളിൽനിന്നു ഫയർ ഫോഴ്സ് യൂണിറ്റുകളിലേക്കു വിളിച്ചാൽ കിട്ടാതാകുന്നത് ദുരന്തങ്ങളുടെ തീവ്രത വർധിക്കാൻ കാരണമാകുന്നുണ്ട്. അടിമാലി ഫയർ ഫോഴ്സ് യൂണിറ്റിലെ ഫോണ് നന്പർ 04864 224101, മൂന്നാറിലേത് 04865 230290 എന്നിങ്ങനെയാണ്. ഈ രണ്ടു നന്പരുകളിലേക്കും ബിഎസ്എൻഎൽ ഒഴികയുള്ള ഫോണുകളിൽനിന്നു വിളിച്ചാൽ ഡയൽടോണ് തുടക്കത്തിൽതന്നെ നിശ്ചലമാകുകയോ മറ്റേതെങ്കിലും സ്ഥലത്തെ ഏതെങ്കിലും ഓഫീസോ ആണ് ലഭിക്കുന്നത്. ദേവികുളം താലൂക്കിലെയും ഇടുക്കി, ഉടുന്പൻചോല താലൂക്കുകളുടെ പത്തോളം പഞ്ചായത്തുകളിലെയും ജനങ്ങളും അത്യാഹിതങ്ങൾ ഉണ്ടായാൽ ആശ്രയിക്കുന്നത് അടിമാലി, മൂന്നാർ എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളെയാണ്. കൊച്ചി — ധനുഷ്കോടി ദേശീയപാത കടന്നുപോകുന്ന നേര്യമംഗലം മുതൽ ബോഡിമെട്ട് വരെയുള്ള നൂറുകിലോമീറ്റർ ദൂരം അപകടപാതയാണ്. ഇവിടങ്ങളിൽ അപകടങ്ങളുണ്ടായാൽ ഫയർ ഫോഴ്സ് അധികൃതരെ അറിയിക്കാൻ…
Read Moreഅല്പംകൂടി വൈകിയിരുന്നെങ്കില്..! ആരും തിരിഞ്ഞുനോക്കിയില്ല; കാല്തെറ്റിവീണ യുവാവ് രക്തത്തില് കുളിച്ച് വഴിയില് കിടന്നത് 15 മിനിറ്റ്; ഒടുവില്…
നെടുങ്കണ്ടം: കാൽതെറ്റിവീണ് തലപൊട്ടി രക്തം വാർന്ന് 15 മിനിറ്റോളം വഴിയിൽകിടന്ന യുവാവിന് ഡോക്ടർ സഹായിയായി. നെടുങ്കണ്ടം ടൗണിൽ പടിഞ്ഞാറെക്കവലയിൽ പരിവർത്തനറോഡിലേക്കു കയറുന്ന ഭാഗത്താണ് കഴിഞ്ഞദിവസം കാൽതട്ടി വീണതിനെതുടർന്ന് രക്തത്തിൽ കുളിച്ചുകിടന്ന യുവാവിനെ നാട്ടുകാർ അവഗണിച്ചത്. നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപമാണ് യുവാവ് അപകടത്തിൽപെട്ടത്. യുവാവിന്റെ തല സ്ലാബിൽ അടിച്ചുണ്ടായ മുറിവിൽനിന്ന് രക്തം ചീറ്റിയൊഴുകുകയായിരുന്നു. ആരും തിരിഞ്ഞുനോക്കാതെ 15 മിനിറ്റിലധികം റോഡിൽ അബോധാവസ്ഥയിൽ കിടന്ന യുവാവിനെ അതുവഴിവന്ന പോളി ഡെന്റൽ ക്ലിനിക്കിലെ ഡോ. ബിബിനാണ്് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. താലൂക്ക് ആശുപത്രിയിൽനിന്ന് ബന്ധുക്കളുടെ സഹായത്തോടെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. പുരികത്തിനോടു ചേർന്നുണ്ടായ മുറിവിന് 28 തുന്നിക്കെട്ടൽ ആവശ്യമായിവന്നു. യുവാവിനെ ആശുപത്രിയിലെത്തിക്കാൻ അൽപംകൂടി വൈകിയിരുന്നെങ്കിൽ മരണം സംഭവിക്കുമായിരുന്നെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു.
Read Moreഎരുമേലിയുടെ വെളിച്ചമായിരുന്നു; 55 വർഷം എരുമേലിക്കാരെ സിനിമ കാണിച്ച ശ്രീഅയ്യപ്പാ ടാക്കീസ് ഇനി ഓർമ
എരുമേലി : അഞ്ച് വർഷം മുന്പ് നഷ്ടം മൂലം ഉടമ എരുമേലി ഐശ്വര്യ ശ്രീകുമാർ നാടിന്റെ ഏക സിനിമാ തിയറ്റർ ആയ ശ്രീഅയ്യപ്പാ ടാക്കീസ് പൂട്ടുന്പോൾ ഒരു കേടും ഇല്ലാതെ ഭദ്രമായി ഇരിപ്പുണ്ടായിരുന്നു ആ പ്രൊജക്ടർ. ഇന്നലെ തിയറ്ററിന്റെ ഭിത്തികൾ ഇടിച്ചു പൊളിച്ച് നിരപ്പാക്കുന്പോൾ പ്രോജക്ടറും ബാൽക്കണിയുമെല്ലാം ഓർമയായി മാറി. ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്ത പ്രോജക്ടറിലാണ് തിയേറ്ററിന്റെ തുടക്കം മുതൽ അവസാനം വരെ സിനിമകൾ പ്രദർശിപ്പിച്ചത്. അതായത് 55വർഷവും ഒറ്റ പ്രോജക്ടറിലായിരുന്നു പ്രദർശനം. ഇത് മാത്രമല്ല ശ്രീ അയ്യപ്പാ ടാക്കീസിന്റെ സവിശേഷത. തിയറ്റർ തുടങ്ങുന്ന 1951 ൽ എരുമേലിയിലെങ്ങും വൈദുതിയില്ല. അന്ന് ജർമനിയിൽ നിന്ന് പ്രോജക്ടറിനൊപ്പം ഒരു ജനറേറ്റർ കൂടി കൊണ്ടുവന്നിരുന്നു. തിയറ്ററിൽ സിനിമ തുടങ്ങും മുന്പ് ഓണ് ആക്കുന്ന ആ ജനറേറ്ററിൽ നിന്നാണ് അക്കാലത്ത് എരുമേലി ടൗണിൽ കടകളിൽ വെളിച്ചമെത്തിയിരുന്നത്. എരുമേലിയുടെ വെളിച്ചം കൂടിയായിരുന്ന തിയറ്റർ…
Read Moreമക്കൾ ആധിയോടെ വിളിച്ചു; വിദേശത്തുനിന്നും ആ മാതാപിതാക്കൾക്കായി അവർ ഒാടിയെത്തി
റെജി ജോസഫ് കോട്ടയം: പ്രളയം കുട്ടനാടിനെ വിഴുങ്ങുന്ന ഭയാനകമായ വാർത്തകൾ കേട്ടതുമുതൽ വിദേശത്തു കഴിയുന്ന ആ മക്കൾ ആശങ്കയിലായിരുന്നു. പുളിങ്കുന്ന് കായൽപ്പുറം മുത്തുണ്ണി വീട്ടിൽ ഒൗസേപ്പ് വർഗീസും ഭാര്യ മറിയാമ്മയും പുളിങ്കുന്നിലെ വീട്ടിൽ തനിച്ചാണ്. മക്കൾ ആശങ്കയോടെ മാതാപിതാക്കളെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. എന്നാൽ, അഞ്ചു ദിവസം രാപകൽ വിളിച്ചിട്ടും ഫോണിൽ മറുപടിയുണ്ടായില്ല. മാതാപിതാക്കൾക്ക് എന്തു സംഭവിച്ചു എന്ന ആശങ്കയിൽ മക്കൾ അയൽവീടുകളിലും ബന്ധുവീടുകളിലുമൊക്കെ വിളിച്ചു. പക്ഷേ, ആരെയും തന്നെ ഫോണിൽ കിട്ടുന്നില്ല. ഒാരോ ദിവസവും ടിവിയിലും ഓണ്ലൈൻ പത്രങ്ങളിലും വരുന്ന വാർത്തകൾ ആശങ്കയോടെ വായിച്ചു കഴിയുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജിസണ് പോൾ വേങ്ങാശേരിയുടെ അഭ്യർഥന കേൾക്കാനായത്. ചങ്ങനാശേരി അതിരൂപതയിലെ എസ് എംവൈഎം പ്രവർത്തകർക്കൊപ്പം വള്ളങ്ങളിലും നീന്തിയും ഒറ്റപ്പെട്ടുകഴിയുന്ന ദുരിതബാധിതർക്കു ഭക്ഷണവും മരുന്നും എത്തിച്ചുവരികയാണ്…
Read Moreആ ഷട്ടർ ഒന്ന് പെക്കിയിരുന്നെങ്കിൽ; കുട്ടനാട്, അപ്പർകുട്ടനാട് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിത്താഴുമ്പോഴും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഉദ്ഘാടനം നടക്കാത്തതിനാൽ ഉയർത്താതെ അധികൃതർ
കോട്ടയം: ജില്ലയിലെ കോട്ടയം നഗരമുൾപ്പെടെയുള്ള പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്തിൽ മൂങ്ങി കിടക്കുന്പോഴും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഉയർത്തി ജല വിതാനം താഴ്ത്തുന്നത് ഉദ്ഘാടനത്തെച്ചൊല്ലി വൈകുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളിലെ ദുരിതത്തിനു ഒരു പരിധിരെ അറുതിവരുത്താൻ തണ്ണീർമുക്കം ബണ്ടിന്റെ ഷർട്ടർ ഉയർത്തുന്നതോടെ സാധിക്കുമെന്നിരിക്കെ ഉദ്ഘാടനം നടത്താത്തതിനാൽ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. അപ്പർകുട്ടനാട് ഉൾപ്പെടെ പൂർണമായും വെള്ളത്തിലാണ്. ബണ്ടിനു കിഴക്കുവശം ജലനിരപ്പ് ഉയർന്നും കടൽപ്രദേശം താഴ്ന്നുമാണെന്ന് കർഷകർ പറയുന്നു. മേഖലയിലെ മുഴുവൻ പാടശേഖരങ്ങളിലും മടവീണും മടവീഴ്ച ഭീഷണിയിലുമാണ്. കുട്ടനാട് ഡെവലപ്മെന്റ് അഥോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ബണ്ടിന്റെ നിർമാണം പൂർണമായും പൂർത്തിയായി. ബണ്ടിന്റെ മുൻവശത്തുള്ള മണൽചാക്ക് നീക്കി ഷർട്ടർ തുറന്നാൽ വെള്ളം ഒഴുകിപ്പോകും. എന്നാൽ നിർമാണം പൂർത്തിയായി രണ്ടുമാസം പിന്നിട്ടിട്ടും നാളിതുവരെ തുടർനടപടിക്ക് അധികൃതർ തയാറാകുന്നില്ല.വേന്പനാട്ട് കായലിനു കുറുകെ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണു തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാംഘട്ട പ്രവൃത്തികളുടെ ഭാഗമായി ഷർട്ടറുകൾ നിർമിച്ചത്.…
Read More