ജയ്സണ് ജോയ് ആലപ്പുഴ: രണ്ടുദിവസത്തെ വിശ്രമമില്ലാത്ത പരിശ്രമം. ഏറ്റുമാനൂരിന്റെ സുമനസുകൾ കുട്ടനാടിനായി സമാഹരിച്ചത് ലക്ഷങ്ങളുടെ സാധനസാമഗ്രികൾ. ഏറ്റുമാനൂരുകാർ കുട്ടനാടിനായി മനസറിഞ്ഞു സഹായിച്ചപ്പോൾ ആശ്വാസമായത് കൈനകരി അറുനൂറ്റാംപാടം, കുട്ടമംഗലം പ്രദേശങ്ങളിലെ 1200 ഓളം കുടുംബങ്ങൾക്കാണ്. പലവ്യഞ്ജനങ്ങളും അരിയും കുട്ടികൾക്കും പ്രായമായവർക്കും വേണ്ടി പോഷകാഹാരവും നിറച്ച ലോറി ഏറ്റുമാനൂരിൽ നിന്നും പുറപ്പെടുന്നതറിഞ്ഞു റോട്ടറി ക്ലബും സഹായവുമായി എത്തി. 150 കെയ്സ് കുപ്പിവെള്ളം ഇവർ സംഭാവനയായി നൽകി. ഇത് കുട്ടനാട്ടിൽ കുടിവെള്ളം കിട്ടാക്കനിയായി മാറിയ കുട്ടമംഗലത്തെ 700 ഓളം കുടുംബങ്ങളുടെ ദാഹമകറ്റും. കൈനകരി അറുനൂറ്റംപാടം സേക്രഡ്് ഹാർട്ട്, കുട്ടമംഗലം സെന്റ് ജോസഫ് പള്ളികളിലെ വികാരിയായ ഫാ. മാർട്ടിൻ കുരിശിങ്കലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത്. പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഏറ്റുമാനൂരുകാരായ ഒരുപറ്റം ആളുകൾ സഹായ സന്നദ്ധത അറിയിച്ചു അച്ചനെ സമീപിക്കുകയായിരുന്നു. അച്ചന്റെ സമ്മതം ലഭിച്ചതോടുകൂടി സഹായത്തിനായി കൈനീട്ടിയ ഇവർക്കു മുന്നിൽ ഏറ്റുമാനൂരിലെ…
Read MoreCategory: Kottayam
ഇനി സണ്ണിയെ സഹിക്കാൻ പറ്റത്തില്ല; കുറ്റകൃത്യം ചെയ്തുകൊണ്ടിരിക്കുന്ന 12 കേസുകളിലധികം പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ഏറ്റുമാനൂർ: യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. വധശ്രമം ഉൾപ്പെടെ 12 കേസുകളിൽ പ്രതിയായ വെട്ടിമുകൾ സ്വദേശി ജസ്റ്റിൻ സണ്ണി(21)യെയാണ് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു. ഏറ്റുമാനൂർ, കുറവിലങ്ങാട് സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെയുള്ള കേസുകളധികവും. കേസുകളിൽ വിചാരണ നേരിടുന്നതിനിടയിൽ വീണ്ടും കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഇയാളെ പല തവണ താക്കീതു ചെയ്യുകയും ഉപദേശിക്കുകയും ചെയ്തിട്ടും കറ്റകൃത്യങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പോലീസ് അധികൃതർ പറഞ്ഞു.
Read Moreപ്രളയത്തിനു ശേഷവും ദുരിതം തന്നെ; നഷ്ടപ്പെട്ട സാധനങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നല്കുമോയെന്നറിയാൻ കാത്ത് ജനങ്ങൾ
കോട്ടയം: പ്രളയക്കെടുതിയിൽ ജനങ്ങളുടെ വീട്ടുപകരണങ്ങൾ നഷ്ടപ്പെടുകയും കേടു വരികയും ചെയ്തതിന് സർക്കാർ നഷ്ടപരിഹാരം നല്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരള ജനത. നിലവിൽ വീടുകൾക്ക് കേടുപാടുണ്ടായാൽ മാത്രമാണ് നഷ്ടപരിഹാരത്തിന് അർഹത. എന്നാൽ കഴിഞ്ഞ വെള്ളപ്പൊക്കം കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയായി മാറിയത് കണക്കിലെടുത്ത് സർക്കാർ പ്രത്യേക സഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കട്ടിൽ, മെത്ത, ടിവി, വെള്ളം പന്പ് ചെയ്യുന്ന മോട്ടോർ, വസ്ത്രങ്ങൾ, പാത്രം തുടങ്ങിയവ നഷ്ടപ്പെട്ടവർക്ക് എന്തെങ്കിലും പരിഹാരമുണ്ടാകുമോ എന്നാണ് ആരായുന്നത്. വീടുകളിൽ വെള്ളം കയറിയവരുടെയെല്ലാം ഉപകരണങ്ങൾ നഷ്ടപ്പെട്ടു. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ വീട്ടുകാർക്കും ഉണ്ടായിരിക്കുന്നത്. ഇതിൽ ഒരംശമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാണ് ദുരിതം നേരിട്ടവരുടെ ആഗ്രഹം. നഷ്ടപ്പെട്ട വീട്ടുപകരണങ്ങൾക്ക് പകരം പുതിയവ വാങ്ങാൻ കഴിയാത്തവരാണ് ദുരിതമനുഭവിക്കുന്നവരിൽ ഏറിയ പങ്കും. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിന്ന് വീടുകളിൽ എത്തിയവരുടെ കാര്യം പരിതാപകരമാണ്. കട്ടിലും…
Read Moreമഴ പെയ്ത് വെള്ളം കയറിയപ്പോൾ റോഡ് തോടായി;വെള്ളം ഇറങ്ങിയപ്പോൾ റോഡ് കുളമായി; കോട്ടയത്ത് നിന്നുള്ള കാഴ്ച
കോട്ടയം: കനത്ത മഴയിൽ റോഡുകൾ തകർന്നു. എംസി റോഡും കെകെ റോഡും അടക്കമുള്ള മിക്ക റോഡുകളും തകർന്നതോടെ യാത്ര ദുസഹമായി. അടുത്ത നാളിൽ ടാർ ചെയ്ത റോഡുകൾ വരെ തകർന്നിട്ടുണ്ട്. കോടികൾ മുടക്കി നിർമിച്ച റോഡുകൾ പോലും ഒറ്റമഴയിൽ തകരുന്ന കാഴ്ചയാണ് ഈ കാലവർഷാരംഭത്തിൽ കാണാൻ കഴിയുന്നത്. അതുപോലെ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല.നഗരത്തിലെ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. റോഡ് നവീകരണം പൂർത്തിയായ സ്ഥലത്തു വരെ വെള്ളക്കെട്ടുണ്ട്. ഇത് പരിഹരിക്കാത്തതിനാൽ വെള്ളം കെട്ടിക്കിടന്നും റോഡ് തകരാനിടയാക്കുന്നു. നാഗന്പടം ബസ് സറ്റാൻഡ്, തിരുനക്കര, ശാസ്ത്രി റോഡ്, ബേക്കർ ജംഗ്ഷൻ, കുമരകം റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് പ്രശ്നം നേരിടുന്നു.മഴക്കാലം കഴിയുന്പോൾ റോഡുകൾക്ക് വന്പൻ അറ്റകുറ്റപ്പണികൾ വേണ്ടിവരും. ഇപ്പോൾ കുഴികൾ മൂലം യാത്ര അസാധ്യമായിട്ടുണ്ട്.
Read Moreദുരിതബാധിതരുടെ ദുരിതങ്ങക്ക് മേൽ വീണ്ടും മഴ; പടിഞ്ഞാറൻ പ്രദേശങ്ങൾ വീണ്ടും ഓരുവെള്ളപ്പൊക്ക ദുരിതഭീതിയിൽ
കുമരകം: ഒരാഴ്ചയിലേറെ നീണ്ട ജലപ്രളയ ദുരിതത്തിനറുതിയാകും മുന്പേ വീണ്ടും ഒരു വെള്ളപ്പൊക്കത്തെ നേരിടണ്ടി വരുമെന്ന ആശങ്കയിലാണ് ജില്ലയുടെ പടിഞ്ഞാറൻ പ്രദേശവാസികൾ. ഒരാഴ്ച മുൻപ് കയറിയ വെള്ളം തീർത്തും ഇറങ്ങും മുന്പേ ഇന്നലെ മുതൽ മഴ ശക്തമായതാണ് ആശങ്കക്ക് അടിസ്ഥാനം. ഇന്നലെ രാത്രിയിൽ പെയ്ത മഴ ഇറങ്ങിക്കൊണ്ടിരുന്ന വെള്ളത്തിന്റെ ഗതി തടസപ്പെടുത്തുകയും ജലനിരപ്പ് വർധിപ്പിക്കുകയും ചെയ്തു. മഴ വീണ്ടും തുടർന്നാൽ ദുരിതബാധിതരുടെ ദുരിതങ്ങൾ അവസാനിക്കാൻ ഇനിയുമേറെ കാത്തിരിക്കേണ്ടി വരും’ ദുരിത ബാധിതർക്ക് സന്നദ്ധ സംഘടനകളും ആത്മിയ പ്രസ്ഥാനങ്ങളും സഹകരണ സംഘങ്ങളും ടൂറിസം മേഖലയുമൊക്കെ അത്യാവശ്യ സഹായം മുൻ വർഷങ്ങളിലേക്കാൾ അധികമായി നൽകുന്നുണ്ട്. രാഷട്രീയ സാമുദായിക പ്രസ്ഥാനങ്ങളും അവയുടെ യുവജന പ്രസ്ഥാനങ്ങളും സഹായഹസ്തവുമായി ഇപ്പോഴും ദുരിത ബാധിതർക്കൊപ്പമുണ്ട്.
Read Moreഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ദ ശല്യം ഏറുന്നു; വൈക്കം പിറവംറോഡ് റയിൽവേ സ്റ്റേഷനു മുന്നിലെ ഹൈമാസ്റ്റ് ലൈറ്റ് തെളിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു
തലയോലപ്പറന്പ്: വൈക്കം പിറവംറോഡ് റയിൽവേ സ്റ്റേഷനു മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് തെളിക്കുന്നതിനു അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. രണ്ട് വർഷം മുന്പ് സ്ഥാപിച്ച ലൈറ്റ് ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും കണ്ണടച്ചു. വാഹന പാർക്കിംഗ് ഏരിയയിലാകെയും റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി നിരത്തിലെത്തുന്നവർക്കും ഈ ലൈറ്റ് ഏറെ ഉപകാരപ്രദമായിരുന്നു. ലൈറ്റണഞ്ഞതോടെ പാർക്കിംഗ് ഏരിയയിൽ വാഹനത്തിലെത്തിയും സംഘം ചേർന്നും മദ്യപിക്കാനെത്തുന്നവർ വർധിച്ചു വരികയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇനി ലൈറ്റിന്റെ അറ്റകുറ്റപണി നടത്തുന്പോൾ എൽ ഇ ഡി ബൾബുകൾ ഉപയോഗിക്കണമെന്ന അഭിപ്രായമാണു നാട്ടുകാർക്കുള്ളത്. എൽ ഇ ഡിയാകുന്പോൾ വൈദ്യുതി ചാർജിനത്തിൽ പഞ്ചായത്തിനു വൻ തുക ലാഭിക്കാനുമാകും. ലൈറ്റ് തെളിക്കുന്നതിനു അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreഅരയ്ക്ക് താഴെ തളർച്ച ബാധിച്ച രോഗിക്ക് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ച് ഡോക്ടർ; മുഖ്യമന്ത്രി പരാതി നൽകാനൊരുങ്ങി ബന്ധുക്കൾ
ഗാന്ധിനഗർ: അരയക്കു താഴെ തളർച്ച ബാധിച്ച രോഗിക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സ നല്കാതിരുന്ന സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നല്കുമെന്ന് രോഗിയുടെ ബന്ധുക്കൾ അറിയിച്ചു. ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളജ് ആശുപത്രിയുടെ മെഡിസിൻ വിഭാഗമായ രണ്ടാം വാർഡിലാണ് സംഭവം. മാവേലിക്കര കുറത്തികാട് സ്വദേശി രാമചന്ദ്രൻ പിള്ള (70) ക്കാണ് ചികിത്സാ നിഷേധം ഉണ്ടായതെന്ന് ആക്ഷേപമുള്ളത്. അരയ്ക്ക് താഴോട്ട് തളർന്ന നിലയിൽ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗിയെ വിദഗ്ദ ചികിത്സക്കായാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. ഇന്നലെ രാവിലെ 8.30 ന് രാമചന്ദ്രൻ പിള്ളയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിലെ മെഡിസിൻ വിഭാഗം പ്രാഥമിക പരിശോധനയ്ക്ക് ശേഷം രണ്ടു മണിയോടെ രണ്ടാം വാർഡിലേയ്ക്ക് അഡ്മിറ്റ് ചെയ്തു. വാർഡിലുള്ള, രോഗീപരിചരണ മുറിയുടെ വെളിയിൽ സ്റ്റെച്ചറിൽ കിടന്ന രോഗിയെ…
Read Moreകടുത്തുരുത്തിയിൽ തോണിമറിഞ്ഞ് കാണാതായ മാധ്യമസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: കടുത്തുരുത്തിക്ക് സമീപം മുണ്ടാറിലെ വെള്ളപ്പൊക്കക്കെടുതികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ സഞ്ചരിച്ച വള്ളം മുങ്ങി രണ്ടു പേരെ കാണാതായതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകൻ സജി (48)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ മാതൃഭൂമി ന്യൂസ് ചാനലിലെ ഡ്രൈവർ ബിബിനായി തിരച്ചിൽ തുടരുകയാണ്. നാവികസേനയുടെ പ്രത്യകസംഘമുൾപ്പെടെ തെരച്ചിലിന് രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചാനൽ സംഘം റിപ്പോർട്ട് തയാറാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിനുശേഷം രണ്ടു കിലോമീറ്റർ അകലെ എഴുമാന്തുരുത്ത് കൊല്ലംകരി ഭാഗത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് തിരികെവരുന്പോൾ വള്ളം തലകീഴായി മറിയുകയായിരുന്നു. മാതൃഭൂമി ന്യൂസ് ചാനലിലെ റിപ്പോർട്ടർ തൃശൂർ കുടപ്പുഴമന ശ്രീധരൻ നമ്പൂതിരി (29), കാമറാമാൻ കോട്ടയം ചിറക്കടവ് അടിച്ചുമാക്കൽ അഭിലാഷ് നായർ (29), വള്ളം നിയന്ത്രിച്ചിരുന്ന നാട്ടുകാരനായ അനീഷ്ഭവനിൽ അഭിലാഷ് (40) എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇവരെ…
Read Moreകോട്ടയത്ത് വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാൻ പോയ രണ്ട് മാധ്യമ പ്രവർത്തകരെ വള്ളം മറിഞ്ഞ് കാണാതായി
കോട്ടയം: വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാൻ പോയ മാതൃഭൂമി ചാനലിലെ രണ്ടു പേരെ വള്ളം മറിഞ്ഞ് കാണാതായി. കടുത്തുരുത്തി പ്രാദേശിക റിപ്പോർട്ടർ സജി, ഡ്രൈവർ ബിബിൻ എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന റിപ്പോർട്ടർ കെ.ബി. ശ്രീധരനെയും കാമറാമാൻ അഭിലാഷിനെയും നാട്ടുകാർ രക്ഷപ്പെടുത്തി. ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കാണാതായവർക്കായി അഗ്നിശമനസേനയും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്.
Read Moreവീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പുലർച്ചെ കത്തിനശിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
വൈക്കം: വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവ കത്തിനശിച്ചു. വൈക്കം ടി വി പുരം പഞ്ചായത്ത് ഓഫീസിനു പടിഞ്ഞാറു ഭാഗത്തെ പറക്കാട്ടുകുളത്തിനു സമീപത്ത് വൃന്ദാവനത്തിൽ ശ്രീജിത്തി (40) ന്റെ വാഹനങ്ങളാണ് ഇന്ന് പുലർച്ചെ 2.30നു കത്തി നശിച്ചത്. പുലർച്ചെ തീ ആളുന്നത് കണ്ട് സമീപവാസികൾ ഓടി കുടി വീട്ടുകാരെ വിവരമറിയിച്ചാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടു മൂലം തീ പിടിച്ചതാണോ ആരെങ്കിലും വാഹനങ്ങൾക്ക് തീവച്ചതാണോയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകുവെന്നും അന്വേഷണം നടത്തി വരികയാണെന്നും സി ഐ എസ്.ബിനു, എസ് ഐ സി.ടി.സഞ്ജയ് എന്നിവർ അറിയിച്ചു. സയന്റിഫിക് വിദഗ്ധർ സംഭവസ്ഥലത്തെത്തി വിശദ പരിശോധന നടത്തും. ശ്രീജിത്ത് വൈക്കം കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറാണ്.
Read More