പീരുമേട്: ഒന്നാം ക്ലാസ് വിദ്യാർഥിയെ അധ്യാപക മർദിച്ച സംഭവത്തിൽ അധ്യാപിക ഷീല അരുൾ റാണി ഒളിവിൽ . അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ്. അഭിഭാഷകൻ മുഖേന കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായാണ് സൂചന. സംഭവം മറച്ചു വെച്ചതിനും കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതിനും സ്കൂളിലെ പ്രഥമ അധ്യാപകനെതിരെ നടപടിക്കും സാ ധ്യത. വ്യാഴാഴ്ച്ച രാവിലെ തന്നെ കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി പ്രഥമ അധ്യാപകനെ സമീപിച്ചിരുന്നു. തുടക്കം മുതലെ കേസ് ഒതുക്കി തീർക്കാൻ തന്നെയായിരുന്നു സ്കൂൾ അധികൃതർ ശ്രമിച്ചിരുന്നത്. പോലീസിലും ചൈൽഡ് ലൈൻ അധികൃതർക്ക് പോലും പ്രഥമ അധ്യാപകൻ പരാതി നൽകിയിരുന്നില്ല. പ്രഥമ അധ്യാപകന്റെ ഓഫീസിലേക്ക് അധ്യാപികയെ വിളിച്ചു വരുത്തി ക്ഷമ ചോദിച്ച് കേസ് ഒതുക്കാനായിരുന്നു ശ്രമിച്ചത്. ഇതിനിടയിൽ ബന്ധുക്കൾ ഇടപെട്ട് മർദനത്തിനരയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് അധ്യാപികയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമായത്.…
Read MoreCategory: Kottayam
ചങ്ങനാശേരിയിലെ ദമ്പതികളുടെ ആത്മഹത്യ; സുനിലിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഇല്ലെന്ന് പ്രാഥമിക പരിശോധനാ റിപ്പോർട്ട്
കോട്ടയം: വിഷം ഉള്ളിൽ ചെന്ന് മരിച്ച സ്വർണപണിക്കാരൻ ചങ്ങനാശേരി പുഴവാത് ഇല്ലന്പള്ളി വീട്ടിൽ സുനിലിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ഇല്ലെന്ന് പ്രാഥമിക പരിശോധനാ റിപ്പോർട്ട്.ഇന്നു രാവിലെയാണ് സുനിൽ, ഭാര്യ രേഷ്മ എന്നിവരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തത്. സ്വർണം കാണാതായതുമായി ബന്ധപ്പെട്ടു സുനിലിനെ ചങ്ങനാശേരി സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തുവെന്നും മർദിച്ചുവെന്നുമാണു പരാതി ഉയർന്നിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രാഥമിക പരിശോധന നടത്തിയത്. എന്നാൽ ഇത്തരത്തിൽ മർദമേറ്റതിന്റെ പാടുകളോ ചതവുകളോ സുനിലിന്റെ ശരീരത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു പ്രാഥമിക പരിശോധന റിപ്പോർട്ടിൽ പറയുന്നത്. അതേസമയം പോസ്റ്റ്മോർട്ടം നടപടികൾക്കു ആർഡിഒ എത്തിയില്ലെന്നാരോപിച്ചു കോണ്ഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളജ് മോർച്ചറിയ്ക്കു മുന്നിൽ സംഘർഷമുണ്ടാക്കി. അഡീഷണൽ തഹസിൽദാരുടെ നേതൃത്വത്തിലാണു ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയത്.
Read Moreഇടുക്കിയിൽ ഒന്നാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപികയുടെ ക്രൂരമർദ്ദനം; ശരീരത്ത് പത്തോളം പാടുകൾ; മാതാപിതാക്കൾ ചൈൽഡ് ലൈന് പരാതി നൽകി
ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒന്നാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപികയുടെ ക്രൂരമർദ്ദനം. ഗൃഹപാഠം ചെയ്തില്ലെന്ന കാരണത്താലാണ് കുട്ടിയെ അധ്യാപിക മർദ്ദിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. വൈകിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ വടികൊണ്ട് തല്ലിയ ഒരുപാട് പാടുകൾ കണ്ടതോടെയാണ് മാതാപിതാക്കൾ വിവരം തിരക്കിയത്. വെള്ളം പോലും കുടിക്കാൻ ബുദ്ധിമുട്ടിയ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മാതാപിതാക്കൾ സ്കൂളിലെത്തി വിവരം പ്രധാന അധ്യാപകനെ അറിയിച്ചു. പ്രധാന അധ്യാപകൻ അധ്യാപികയെ വിളിച്ചുവരുത്തി സംസാരിക്കുകയും മാതാപിതാക്കളോട് മാപ്പ് പറയുകയും ചെയ്തു. കുട്ടിയുടെ ശരീരത്ത് പത്തോളം പാടുകളുണ്ടായിരുന്നു. മാതാപിതാക്കൾ പിന്നീട് ചൈൽഡ് ലൈന് പരാതി നൽകിയിട്ടുണ്ട്.
Read Moreട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പിഞ്ചു കുഞ്ഞ് ആശുപത്രിയിൽ മരിച്ചു
കോട്ടയം: ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പിഞ്ചു കുഞ്ഞ് ആശുപത്രിയിൽ മരിച്ചു. ഇന്നു രാവിലെ ചെന്നൈ സൂപ്പർ എക്സ്പ്രസിൽ തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു തിരുവനന്തപുരം ആര്യനാട് സ്വദേശികളായ സജിത്ത്- ബിസ്മിയ ദന്പതികളുടെ മൂന്നു മാസം പ്രായമുള്ള പെണ്കുട്ടിയാണു മരിച്ചത്. ഇന്നു പുലർച്ചെ 4.30നാണ് ചെന്നൈ എക്സ്പ്രസ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണു പിഞ്ചു കുഞ്ഞിനു ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉടൻ തന്നെ ആർപിഎഫ് അധികൃതരുടെ നേതൃത്വത്തിൽ കുഞ്ഞിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഏഴാം മാസത്തിൽ പിറന്ന കുഞ്ഞിനു തലച്ചോറിൽ വെള്ളം കെട്ടിനില്ക്കുന്ന രോഗമുണ്ടായിരുന്നതായി റെയിൽവേ പോലീസ് പറഞ്ഞു. കുഞ്ഞിന്റെ കണ്ണിനുണ്ടായ രോഗത്തിനു ചികിത്സ നല്കുന്നതിനായി കോയന്പത്തൂരിലുള്ള ആശുപത്രിയിൽ പോയി തിരികെ തിരുവനന്തപുരത്തേക്കു മടങ്ങുന്പോഴാണു സംഭവം. കുഞ്ഞിനൊടൊപ്പം അമ്മയും ബന്ധുക്കളുമുണ്ടായിരുന്നു.
Read Moreകഞ്ചാവും കുരുമുളക് സ്പ്രേയുമായി പിടികൂടിയ 15കാരനെ കൗണ്സിലിംഗിനു വിധേയനാക്കും
കോട്ടയം: കഞ്ചാവും കുരുമുളക് സ്പ്രേയുമായി ഏറ്റുമാനൂർ എക്സൈസ് അധികൃതർ പിടികൂടിയ 15 വയസുകാരനെ കൗണ്സിലിംഗിനു വിധേയനാക്കും.ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തിൽ മാന്നാനം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് അലോട്ടി സംഘത്തിലുണ്ടായിരുന്ന പത്താം ക്ലാസുകാരൻ പിടിയിലായത്. ഇവനെ ഇന്നലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുന്പാകെയാണു ഹാജരാക്കിയത്. കഞ്ചാവ് വില്പന നടത്തുന്ന ഒരു ഫോണ് നന്പരിൽ ബന്ധപ്പെട്ട് ആവശ്യക്കാരെന്ന രീതിയിൽ വിളിച്ച് വരുത്തിയപ്പോൾ കഞ്ചാവുമായി എത്തിയത് പത്താം ക്ലാസുകാരനായിരുന്നു. പിടികൂടാൻ ശ്രമിച്ചപ്പോൾ ആക്രമണ സ്വഭാവം കാണിച്ച് പോക്കറ്റിൽ നിന്നും കുരുമുളക് സ്പ്രേ അടിക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ പിടികൂടി. നഗരത്തിലെ ഒരു സ്കൂളിലെ വിദ്യാർഥിയാണു പത്താം ക്ലാസുകാരൻ. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനോദ്, സന്തോഷ് കുമാർ, സിവിൽ ഓഫീസർമാരായ ശ്രീകാന്ത്, രഞ്ജിത്ത് നന്ത്യാട്ട്, ജെക്സി ജോസഫ്, ജോബി, വിനോദ് കുമാർ, ആരോമൽ, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
Read Moreബസിൽ നഷ്ടപ്പെട്ട എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവം; സ്ത്രീയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടും പിടികൂടാനാവാതെ പോലീസ്
കോട്ടയം: സ്വകാര്യ ബസിൽ നഷ്ടപ്പെട്ട ബാഗിലുണ്ടായിരുന്ന എടിഎം കാർഡ് ഉപയോഗിച്ചു പണം പിൻവലിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതിയെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 18നാണ് തോട്ടയ്ക്കാട് ചിറയ്ക്കൽ ശ്രീവിദ്യ അനിലിന്റെ ബാഗിൽ നിന്നും പഴ്സ് കോട്ടയം- കോഴഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വച്ചു നഷ്്ടപ്പെട്ടത്. ഇതിലുണ്ടായിരുന്ന എടിഎം കാർഡ് ഉപയോഗിച്ച് ഇന്ത്യൻ ബാങ്കിന്റെ ബേക്കർ ജംഗ്ഷനിലുള്ള എടിഎമ്മിൽ നിന്നുമാണ് ആറു തവണയായി 34,000രൂപ പിൻവലിച്ചത്. ഇതോടെയാണു ശ്രീവിദ്യ ബാങ്കിൽ വിളിച്ചു കാർഡ് ബ്ലോക്ക് ചെയ്തത്. തുടർന്നു കോട്ടയം വെസ്റ്റ് പോലീസിൽ പരാതിയും നല്കി. പരാതിക്കാർ തന്നെ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടു എടിഎമ്മിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഒരു സ്ത്രീയാണു പലതവണയായി പണം പിൻവലിച്ചിരിക്കുന്നതെന്നു കണ്ടെത്തി. ഈ ദൃശ്യങ്ങൾ ലഭിച്ചു 15 ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിനു പണം പിൻവലിച്ച സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ ദൃശ്യങ്ങൾ അടക്കം…
Read More120ടൺ ഭാരം ഈ ‘ഒപ്പിക്കൽ പണി’യിൽ താങ്ങുമോ? കോട്ടയത്ത് നിർമ്മിക്കുന്ന ആകാശപ്പാതയുടെ വിവാദമായ തൂണിൽ ഇരുന്പ് പൈപ്പ് ഉപയോഗിച്ച് പ്ലാസ്റ്റ്ഫോം വെൽഡ് ചെയ്ത് ഉറപ്പിച്ചനിലയിൽ
കോട്ടയം: നഗരത്തിൽ റൗണ്ടാനയിൽ സ്ഥാപിക്കുന്ന ആകാശപാതയുടെ ഒരു തൂണ് പണിതുപണിത് വന്നപ്പോൾ പുറത്തായത് വിവാദമായതോടെ ഇരുന്പ് പൈപ്പ് ഉപയോഗിച്ച് വെൽഡ് ചെയ്ത് ഘടിപ്പിച്ചു പ്രശ്നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചു. സിഎസ്ഐ കോംപ്ലക്സിനു സമീപത്തു സ്ഥാപിച്ച തൂണും ഇപ്പോൾ ഘടിപ്പിച്ച മുകൾ തട്ടുമായി ഇരുന്പുപൈപ്പ് ഘടിപ്പിച്ച് വെൽഡു ചെയ്തു പിടിപ്പിച്ചിരിക്കുകയാണ്. ഇരുന്പു ഗർഡറുകളും ഇരുന്പു ഷീറ്റുകളും അടങ്ങിയ മുകൾ തട്ടിനു 120 ടണ് ഭാരമുണ്ട്. ഇത്രയും ഭാരം താങ്ങാൻ തൂണിൽ വെൽഡു ചെയ്തു പിടിപ്പിച്ച ഇരുന്പുപൈപ്പിനാകുമോ എന്നു സംശയമുണ്ട്. 15 മീറ്റർ വീതിയിൽ വൃത്താകൃതിയിലാണ് മുകൾതട്ടിന്റെ നിർമാണം. ശീമാട്ടി റൗണ്ടാനയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും യാത്രക്കാരുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാനുമാണ് ആകാശ പാത നിർമിക്കുന്നത്. നിർമാണം ഇപ്പോൾ ആരംഭ ഘട്ടത്തിലാണ്.
Read Moreഎറണാകുളം-കോട്ടയം റൂട്ടിൽ എല്ലാവരെയും നോക്കി കൊതിക്കല്ല്; ചരിത്രം പേറുന്ന മൂകസാക്ഷിയായ കൊതിക്കല്ലിനെക്കുറിച്ചറിയാം
കടുത്തുരുത്തി: കോട്ടയം ജില്ലയിലെ നീർപ്പാറ ജംഗ്ഷനിൽ നിന്ന് എറണാകുളം ജില്ലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരിൽ പലർക്കുമറിയില്ല ചരിത്രത്തിന്റെ ഓർമക്കുറിപ്പുകളായ അടയാളങ്ങൾ പിന്നിട്ടിട്ടാണ് തങ്ങൾ സഞ്ചരിക്കുന്നതെന്ന വിവരം. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും നീർപ്പാറയിൽ ഇന്നും അവശേഷിക്കുന്ന കൊതിക്കല്ലുകൾ രാജഭരണത്തിന്റെ ചരിത്രം പേറുന്ന മൂകസാക്ഷികളാണ്. തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളെ വേർതിരിക്കാനായി സ്ഥാപിച്ച അതിർത്തി കല്ലുകളാണ് കൊതിക്കല്ലുകൾ എന്നറിയപ്പെടുന്നത്. രണ്ടടി വീതിയിൽ സമചതുരാകൃതിയിൽ രണ്ട് മീറ്ററിലധികം നീളമുള്ള കരിങ്കൽ തുണിന്റെ (കൊതിക്കല്ല്) ഒരു മീറ്ററോളം ഭാഗമാണ് മണ്ണിന് മുകളിൽ കാണുന്നത്. കല്ലിന്റെ ഒരു ഭാഗത്ത് കൊച്ചിയെന്നും മറുഭാഗത്ത് തിരുവിതാംകൂറെന്നും രേഖപ്പെടുത്തിയിരുന്നതിനാലാണ് കൊതിക്കല്ലുകളെന്ന പേരു വന്നതെന്ന് പഴമക്കാർ ചൂണ്ടിക്കാട്ടുന്നു. കൊതിക്കല്ലുകളിൽ വിരലിലെണ്ണാവുന്നവ മാത്രമാണിന്ന് ശേഷിക്കുന്നത്. കല്ലിലെ എഴുത്തുകൾക്ക് മങ്ങലേറ്റ് തുടങ്ങിയിട്ടുണ്ട്. മാർത്താണ്ഡവർമ്മയുടെ നിർദേശപ്രകാരം ദിവാൻ രാമയ്യർ ദളവ നിർമിച്ച ഇല്ലിക്കോട്ടയുടെ ഭാഗമായാണ് കൊതിക്കല്ലുകൾ സ്ഥാപിച്ചത്. രാജ്യസുരക്ഷയ്ക്കും വിവിധ ഉത്പന്നങ്ങൾ കൊച്ചിയിലേക്ക് കടത്തുന്നത് തടയുന്നതിനുമായിട്ടായിരുന്നു പത്തൊൻപതാം നൂറ്റാണ്ടിന്റെ…
Read Moreമീനിൽ വിഷമുണ്ടോ എന്നറിയാൻ മത്സ്യം പരിശോധിച്ചു വാങ്ങാനുള്ള സൗകര്യം ഉപഭോക്താക്കൾക്കായി ഒരുക്കി സമുദ്ര ഫിഷ്മാർട്ടിൽ; ഇപ്പോൾ നല്ല കച്ചവടമുണ്ടെന്ന് ഉടമകൾ
കടുത്തുരുത്തി: വിൽപനയ്ക്കായി എത്തിക്കുന്ന മത്സ്യത്തിൽ അപകടകാരിയായ വിഷവസ്തുക്കൾ ചേർത്തിട്ടുണ്ടോയെന്നറിയാനുള്ള സംവിധാനം കടുത്തുരുത്തിക്ക് സമീപം മുട്ടുചിറയിൽ പ്രവർത്തിക്കുന്ന സമുദ്ര ഫിഷ് മാർട്ടിൽ ഏർപെടുത്തി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഉപഭോക്താക്കൾക്ക് മത്സ്യത്തിൽ അമോണിയ ഉൾപെടെയുള്ള രാസവസ്തുക്കൾ ചേർത്ത മത്സ്യമാണോ വിൽപന നടത്തുന്നതെന്നറിയാൻ ഒരു കടയിൽ സൗകര്യം ഏർപെടുത്തുന്നതെന്ന് ഉടമകൾ പറയുന്നു. അമോണിയ അടക്കമുള്ള രാസവസ്തുക്കൾ ചേർത്ത മത്സ്യ വിൽപന സജീവമാണെന്ന പ്രചാരണം ശക്തമായതോടെ മത്സ്യവിൽപന കുത്തനെ ഇടിഞ്ഞിരുന്നു. ഇതേതുടർന്നാണ് കോട്ടയം ജില്ലയിലെ മുട്ടുചിറയിൽ പ്രവർത്തിക്കുന്ന സമുദ്ര ഫിഷ് മാർട്ടിൽ മത്സ്യം പരിശോധിച്ചു വാങ്ങാനുള്ള സൗകര്യം ഉപഭോക്താക്കൾക്കായി ഒരുക്കിയത്. മത്സ്യത്തിൽ ഫോർമലിനോ, അമോമിയായോ ഉൾപെടെയുള്ള വിഷപദാർത്ഥങ്ങൾ ചേർത്തിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള പേപ്പർ സ്ട്രിപ്പുകളാണ് ഇവിടെ ലഭ്യമാക്കിയത്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ (സിഐഎഫ്ടി) നിന്നുമാണ് കടയുടമകളായ ബിജു പോൾ, മാർട്ടിൻ ജോർജ് എന്നിവർ ഈ സൗകര്യം കടയിൽ ലഭ്യമാക്കിയത്. ചെക്ക് ഇൻ ഈറ്റ്…
Read Moreകെവിന്റെ മരണത്തിൽ തനിക്ക് പങ്കില്ലെന്ന് നീനുവിന്റെ അമ്മ; വിവാഹത്തിൽ നിന്ന് പിൻമാറാൻ പറഞ്ഞത് മകളോടുള്ള അമിത സ്നേഹം കൊണ്ടെന്ന് രഹ്ന
സി.സി.സോമൻ കോട്ടയം: കെവിൻ വധക്കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് കെവിന്റെ ഭാര്യ നീനുവിന്റെ മാതാവ് രഹ്ന മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. ഇന്നു രാവിലെ കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിൽ മൊഴി നല്കാൻ ഹാജരായതാണ് രഹ്ന. നീനുവിന് മാനസിക രോഗമുണ്ടെന്ന് രഹ്ന ആവർത്തിച്ചു. അതേ സമയം ഇതേക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളിൽ നിന്ന് അവർ ഒഴിഞ്ഞു മാറി. കൗണ്സിലിംഗിന് ഹാജരായതു മാത്രമല്ലേ ആശുപത്രിയിൽ ചികിത്സ നടത്തിയിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ അതേകുറിച്ച് കോടതിയിൽ പറയാമെന്നായിരുന്നു മറുപടി. മകളുടെ പ്രണയക്കാര്യത്തിന് കെവിന്റെ വീട്ടിലും കെവിന്റെ അച്ഛനെയും വന്നു കണ്ടിട്ടുണ്ടെന്ന് രഹ്ന സമ്മതിച്ചു. കെവിനുമായുള്ള വിവാഹത്തിൽ നിന്ന് പിൻമാറാൻ നിർദേശിച്ചിരുന്നു. അത് മകളോടുള്ള അമിത സ്നേഹം കൊണ്ടുമാത്രമാണ്. മകൾക്ക് അതാണ് ഇഷ്ടമെങ്കിൽ 10 ദിവസത്തിനകം വിവാഹം നടത്തിക്കൊടുക്കാമെന്നു പറഞ്ഞിരുന്നതായും രഹ്ന പറയുന്നു. നീനുവിനെ ബലമായി കൊണ്ടു പോകാൻ ശ്രമിച്ചിട്ടില്ലേ എന്ന മാധ്യമ പ്രവർത്തകരുടെ…
Read More