കോട്ടയം: ലോകത്തിലെ ഏറ്റവും നീളം കൂടിയ മീശയുടെ ഉടമ ഇന്നലെ കോട്ടയത്ത് എത്തി. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ നീളംകൂടിയ മീശയ്ക്ക് ഉടമയായ രാംസിംഗ് ചൗഹാനാണ് ഇന്നലെ കോട്ടയത്തെത്തിയത്. രാജസ്ഥാൻ സ്വദേശിയായ രാംസിംഗ് കുടയംപടി തിരുവാറ്റയിൽ ആരംഭിക്കുന്ന ഹെയർ സ്റ്റൈലിംഗ് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് എത്തിയത്. മീശക്കാരനെ കാണാൻ ഇന്നലെ ഏറെപ്പേരെത്തി. 19 അടി നീളമുള്ള മീശയാണ് ഇദ്ദേഹത്തിനുള്ളത്. രാജസ്ഥാനിൽ സർക്കാർ ഉദ്യോഗത്തിൽനിന്നു വിരമിച്ച ആളാണ് ജയ്പൂർ സ്വദേശിയായ രാംസിംഗ് ചൗഹാൻ. കൗമാരപ്രായത്തിന്റെ അവസാന നാളുകളിലായിരുന്നു രാംസിംഗ് മീശവളർത്താൻ തുടങ്ങിയത്. 1970 മുതൽ മീശ മുറിച്ചിട്ടില്ല. 2010ലാണ് തന്റെ മീശയുടെ നീളംകൊണ്ട് ഇദ്ദേഹം ഗിന്നസ് ബുക്കിൽ ഇടം നേടുന്നത്. അന്ന് 14 അടി നീളമുണ്ടായിരുന്ന മീശയുടെ ഇന്നത്തെ നീളം 19 അടിയാണ്. തന്റെ നീളൻമീശ കാരണം ഇറ്റലി, ജർമനി തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും ചുറ്റിക്കറങ്ങാൻ തനിക്കു…
Read MoreCategory: Kottayam
തട്ടിപ്പു ഫോൺവിളി വിദേശത്തുനിന്ന്: തിരിച്ചു വിളിച്ചവരുടെ പണം പോയി
കണമല: ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളോവിയയിൽ നിന്നും ഇന്നലെ കണമലയിലെ പതിനഞ്ചോളം പേരുടെ മൊബൈൽ നമ്പരുകളിലേക്ക് വന്ന വിളിയിൽ ഒളിഞ്ഞിരുന്നത് പണം ചോർത്തൽ ആണെന്ന് പരാതി . കോൾ അറ്റൻഡ് ചെയ്തപ്പോൾ പ്രതികരണമില്ലായിരുന്നു. തുടർച്ചയായി വിളി വന്നതോടെ പലരും തിരിച്ചു വിളിച്ചു. റിംഗ് ചെയ്തതല്ലാതെ പ്രതികരണം ഉണ്ടായില്ല. തുടർന്നാണ് 50 രൂപ വീതം ഓരോ വിളിക്കും നഷ്ടപ്പെടുന്നതായി അറിഞ്ഞത്. ഈ വിവരം പരസ്പരം പലരും അറിയിച്ചതോടെയാണ് പതിനഞ്ചിൽപരം പേർക്ക് ഈ അനുഭവം ഉണ്ടായതെന്ന് അറിഞ്ഞതെന്ന് കണമലയിലെ വ്യാപാരിയായ കയ്യൂന്നുപാറ വീട്ടിൽ ഷാജി പറയുന്നു. ബിഎസ്എൻഎൽ ഉപയോക്താക്കൾക്കാണ് കോൾ വന്നത്. 11 അക്ക നമ്പറിൽ നിന്നായിരുന്നു കോൾ. അവസാനത്തെ മൂന്ന് അക്കം ആണ് വ്യത്യസ്തമായിരുന്നത്. +59160940189 എന്നീ നമ്പറിൽ നിന്നായിരുന്നു കോൾ. ചിലർക്ക് അവസാന മൂന്ന് അക്കങ്ങൾ 410, 305, 365, 081 എന്നിങ്ങനെ ആയിരുന്നു. സംഭവം സംബന്ധിച്ച്…
Read Moreകെവിൻ വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണമെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ
സി.സി.സോമൻ കോട്ടയം: കെവിൻ വധക്കേസ് അന്വേഷണത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ ഇടപെടുന്നു. കെവിൻ വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ അടുത്ത 23ന് കമ്മീഷന്റെ ഡൽഹി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്കാണ് ഇതു സംബന്ധിച്ച് ദേശീയ പട്ടികജാതി കമ്മീഷൻ നിർദേശം നല്കിയത്. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥിയാണ് കെവിൻ കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്നത്. ഇദേഹമാണ് അന്വേഷണ ഫയലുകളുമായി കമ്മീഷനു മുന്നിൽ ഹാജരാകേണ്ടത്. ചില ഇംഗ്ലീഷ് പത്രങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ സ്വമേധയാ കേസിൽ ഇടപെടുകയായിരുന്നു. കെവിൻ കേസ് അന്വേഷിക്കുന്ന ഡിവൈ എസ്പി ഗിരീഷ് പി സാരഥി കഴിഞ്ഞ ദിവസമുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. പെണ്കുട്ടിയെ പ്രേമിച്ചതിന്റെ പേരിലുള്ള ദുരഭിമാന കൊലയായിരുന്നു കെവിന്റേത്. കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നാണ് കേസ്.
Read Moreജെസ്നയുടെ തിരോധാനം ; ഡിസിസി അനിശ്ചിതകാലസമരം 12 മുതൽ; എംഎൽഎ രാജു ഏബ്രാഹാമിന്റെ നയം പോലീസ് നിർവികാരികതയ്ക്ക് കൂട്ടാകുന്നുവെന്ന് ബാബു ജോർജ്
പത്തനംതിട്ട: കൊല്ലമുള സ്വദേശി ജെസ്ന മറിയ ജെയിംസിന്റെ തിരോധാനംസംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 12 മുതൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനു മുന്പിൽ അനിശ്ചിതകാലസമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു. 108 ദിവസങ്ങൾ പിന്നിട്ടിട്ടും ജെസ്നയുടെ തിരോധാനം സംബന്ധിച്ച ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതിൽ പോലീസ് ദയനീയമായി പരാജപ്പെട്ടതായി ഡിജിപി തന്നെ സമ്മതിച്ചിരിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ ഐജി മനോജ് ഏബ്രഹാം ഇതേവരെയും ജില്ലയിലെത്തിയിട്ടില്ല. സൈബർ വിദഗ്ധരെ ഉപയോഗിച്ച് കുറ്റാന്വേഷണം നടത്തുന്നില്ല. റാന്നി എംഎൽഎ രാജു ഏബ്രാഹാമിന്റെ നയം പോലീസ് നിർവികാരികതയ്ക്ക് കൂട്ടാകുന്നു. ചുരുക്കത്തിൽ കേസന്വേഷണത്തിൽ സംസ്ഥാന പോലീസിന് ഇനി ഒന്നും ചെയ്യാനില്ലെന്നാണ് ഡിജിപിയുടെ പ്രസ്താവന വെളിവാക്കുന്നതെന്നും ബാബു ജോർജ് പറഞ്ഞു. ഇതോടൊപ്പം ജില്ലയിലെ കൊലപാതങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുക, ജനങ്ങളുടെ ഭയാശങ്കകൾ അകറ്റുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിക്കുമെന്നും ഇന്നു…
Read Moreകാണാതായ കോളജ് അധ്യാപകൻ എടിഎമ്മിൽനിന്ന് പണം പിൻവലിച്ചു; പോലീസ് അടിമാലിയിലേക്ക് തിരിച്ചു
കോട്ടയം: കാണാതായ കോളജ് അധ്യാപകനെക്കുറിച്ചുള്ള അന്വേഷണം മുറുകുന്നതിനിടെ ഇദേഹം അടിമാലിയിലെ എടിഎം കൗണ്ടറിൽനിന്ന് പണം പിവലിച്ച വിവരമറിഞ്ഞ് പോലീസ് അവിടേക്ക് പോയി. ഈസ്റ്റ് സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥർ മൂന്നാറിൽ താമസിച്ച് അന്വേഷണം നടത്തി വരികയാണ്. ഇന്നലെ രാവിലെയാണ് എടിഎമ്മിൽനിന്ന് പണം പിൻവലിച്ചത്. ചെറിയ തുകയേയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. അടിമാലി, മൂന്നാർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. ബസേലിയസ് കോളജ് അധ്യാപകൻ നട്ടാശേരി പതിക്കവേലിൽ ശരത് പി നാഥിനെ (31)യാണ് വ്യാഴാഴ്ച മുതൽ കാണാതായത്. ഭാര്യ നല്കിയ പരാതിയിൽ ഈസ്റ്റ് പോലീസ് കേസെടുത്തു. ബസേലിയസ് കോളജിലെ ഹിന്ദി അധ്യാപകനാണ് ശരത് പി നാഥ്. വ്യാഴാഴ്ച കോളജിലേക്ക് പോയ ഇദേഹം രാത്രിയായിട്ടും തിരികെ വീട്ടിൽ എത്തിയില്ല. ക്ലാസ് കഴിഞ്ഞ് വൈകുന്നേരം കോളജിൽ നിന്ന് മടങ്ങിയതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. രാത്രിയിലെ അന്വേഷണങ്ങൾക്കു ശേഷം ഇന്നലെ രാവിലെയാണ് ബന്ധുക്കൾ…
Read Moreമുണ്ടക്കയത്ത് നാട്ടുചന്ത നാളെ; ഭാഗ്യശാലിക്ക് ആട്ടിൻകുട്ടി; മേളയിൽ പഴയ പാട്ടുകൾ പാടാനും സംഗീതോ പകരണങ്ങൾ ഉപയോഗിക്കാനും പ്രത്യേക കൗണ്ടർ
മുണ്ടക്കയം: നാടിളക്കിയ നാട്ടുചന്ത നാളെ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ മുണ്ടക്കയം പോലീസ് സ്റ്റേഷനു സമീപം ദേശീയപാതയിൽ നായനാർ ജംഗ്ഷനിൽ നടക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് ‘പഴമയുടെ പുതുമ ’യെന്ന ആശയവുമായി മുണ്ടക്കയം ഫാർമേഴ്സ് സൊസൈറ്റി നാടൻ ചന്ത തുടങ്ങിയത്. പതിനായിരത്തോളം പേർ ഉദ്ഘാടനദിവസം ചന്ത സന്ദർശിച്ചു. 40 വർഷം മുന്പ് പുത്തൻചന്തയിൽ നിലച്ചുപോയ ചന്തയുടെ ഓർമകളുമായി എത്തിയവർക്ക് ആവേശകരമായിരുന്നു സ്റ്റാളുകൾ. മുൻ എംഎൽഎ കെ ജെ തോമസ് നാടിനായ് തുറന്നു നൽകിയ നാടൻ ചന്ത കൗതുകങ്ങളാൽ സന്ദർശകരെ അദ്ഭുതപ്പെടുത്തിയിരുന്നു. കുപ്പിയുമായെത്തുന്നവർക്ക് അവരുടെ കണ്മുന്നിൽ പാൽ കറന്നു കൊടുത്തത് ശ്രദ്ധിക്ക പ്പെട്ടു. നാടൻ ചന്തയുടെ സെക്രട്ടറി പി എൻ സത്യനാണ് തന്റെ പശുവിനെ ചന്തയിലെത്തിച്ച് പാൽ കറന്നു നൽകിയത്. സൊസൈറ്റി വൈസ് പ്രസിഡന്റ് റജീന റഫീക്കിന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ, ആവശ്യക്കാർ ചൂണ്ടിക്കാട്ടുന്ന ഓടിക്കളിക്കുന്ന മീൻ പിടിച്ച്…
Read Moreഗുണ്ടാപിരിവ് നൽകാത്തതിനെ തുടർന്ന് ബേക്കറി അടിച്ചു തകർത്ത സംഭവം; മൂന്നുപേർ പിടിയിൽ; ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നു പോലീസ്
കോട്ടയം: റെയിൽവേ സ്റ്റേഷനു മുന്നിലെ ബേക്കറി അടിച്ചുതകർത്ത കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നു പോലീസ്. ഇയാൾക്കു വേണ്ടി അന്വേഷണം ആരംഭിച്ചതായി കോട്ടയം ഈസ്റ്റ് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു ഇന്നലെ ഒരാളെ പോലീസ് പിടികൂടിയിരുന്നു. വടവാതൂർ ശാന്തിഗ്രാം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ജോമോൻ കെ ജോസ് (35) ആണ് പിടിയിലായത്. ഇതോടെ ഈ കേസിൽ മൂന്നു പേർ അറസറ്റിലായിട്ടുണ്ട്. ശാന്തിഗ്രാം കോളനിയിൽ മറ്റൊരു പ്രതിയെയാണു ഇനി പിടികൂടാനുള്ളത്. കഴിഞ്ഞ 29ന് രാത്രിയാണ് റെയിൽവേ സ്റ്റേഷനു എതിർവശത്തുള്ള ബ്രദേഴ്സ് ബേക്കറി അടിച്ചു തകർത്ത സംഭവമുണ്ടായത്. ഓട്ടോറിക്ഷയിൽ എത്തിയ സംഘം കടയിലെത്തി ഗുണ്ടാപിരിവ് ചോദിച്ചു. പണം തരില്ലെന്നു കടയുടമ പറഞ്ഞതോടെ ഇയാളെ മർദിക്കുകയും പീന്നിട് കട അടിച്ചുതകർക്കുകയുമായിരുന്നു. അലമാരിയും മിഠായി ഭരണിയുമെല്ലാം തകർത്ത ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. ബേക്കറി ഉടമയ്ക്കും ജീവനക്കാരനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സംഭവം നടന്നു മണിക്കൂറുകൾക്കുള്ളിൽ…
Read Moreജില്ലയിലെ വർക്ഷോപ്പുകളിൽ മോഷണം പെരുകുന്നു; കള്ളനെ പിടികൂടാൻ മധ്യകേരളത്തിലെ മോഷ്ടാക്കളുടെ ലിസ്റ്റെടുത്തു പോലീസ്
കോട്ടയം: ജില്ലയിലെ വിവിധ വർക്ക്ഷോപ്പുകളിൽ നിന്നും വാഹനങ്ങളും മറ്റു ഉപകരണങ്ങളും മോഷണം പോകുന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള കോട്ടയം ജില്ലാ പോലീസ് ചീഫിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതിനു പുറമെ മോഷണം നടന്ന പാലാ, വൈക്കം, ചിങ്ങവനം, കോട്ടയം, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിൽ എസ്ഐമാരുടെ നേതൃത്വത്തിൽ വർക്ക്ഷോപ്പ് ഉടമകളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. യോഗത്തിൽ വർക്ക്ഷോപ്പ് ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പോലീസിനോടു വ്യക്തമാക്കി. വർക്ക്ഷോപ്പുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാനും സെക്യുരിറ്റികളെനിയമിക്കാനും തീരുമാനമായിട്ടുണ്ട്. വർക്ക്ഷോപ്പുകളിൽ രാത്രികാലങ്ങളിൽ സൂക്ഷിക്കുന്ന വാഹനങ്ങളുടെ താക്കോൽ വർക്ക്ഷോപ്പുകളിൽ സൂക്ഷിക്കാതെ വർക്ക്ഷോപ്പ് ഉടമകൾ തന്നെ സൂക്ഷിക്കണമെന്ന് പോലീസ് നിർദേശിച്ചു. ഈരാറ്റുപേട്ട, പാലാ, കോട്ടയം ടൗണ്, ഞാലിയാംകുഴി, കോടിമത, വൈക്കം, കുറവിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ വർക്ക്ഷോപ്പുകളിലാണു മോഷണം നടന്നത്. ഡസ്റ്റർ, ഓൾട്ടോ,…
Read Moreചങ്ങനാശേരിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം; സുനിലിന്റെ ശരീരത്തിൽ മർദനമേറ്റതായി പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
കോട്ടയം: സ്വർണാപഹരണക്കേസിൽ ചങ്ങനാശേരി പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചശേഷം വിഷം ഉള്ളിൽ ചെന്നു മരിച്ച സുനിലിന്റെ ശരീരത്തിൽ മർദനമേറ്റതായി പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്നു അന്വേഷണ ഉദ്യോഗസ്ഥൻ കോട്ടയം ഡിസിആർബി ഡിവൈഎസ്പി പ്രസന്നൻ പടന്നയിൽ. പുഴവാത് ഇല്ലന്പള്ളി സുനിൽ, ഭാര്യ രേഷ്മ എന്നിവരുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അതേസമയം സുനിലനെ ആശുപത്രിയിൽ എത്തിക്കുന്നതിനായി വാഹനത്തിൽ കയറ്റുന്പോൾ ഉണ്ടായതാണു കഷത്തിനു താഴെയുള്ള പാടുകളെന്നും പോലീസ് സംശയിക്കുന്നു. ഇരുവരുടെയും ശരീരത്തിൽ മുറിവുകളോ മർദനമേറ്റതിന്റെ പാടുകളോ ഇല്ലെന്നു വിഷം ഉള്ളിൽ ചെന്നാണു മരണം സംഭവിച്ചിരിക്കുന്നതെന്നും മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ ഇതു സംബന്ധിച്ചുള്ള കൃത്യമായ വിവരം ലഭിക്കുകയോള്ളു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിആർബി ഡിവൈഎസ്പി പ്രസന്നൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ വീട്ടമ്മയുടെ വയറ്റിൽനിന്ന് 12 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു
ഗാന്ധിനഗർ: വീട്ടമ്മയുടെ വയറ്റിൽ നിന്ന് പന്ത്രണ്ടര കിലോഗ്രാം ഭാരമുള്ള മാംസപിണ്ഡം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കോട്ടയം മെഡിക്കൽ കോളജിൽ ജനറൽ സർജറി യൂണിറ്റ് നാലിലാണു ശസ്ത്രക്രീയ നടത്തിയത്. കിടങ്ങറ സ്വദേശി മിനി (42) യുടെ വയറ്റിൽ നിന്നാണ് പന്ത്രണ്ടര കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തത്. ഒന്നര വർഷമായി വയറുവേദനയ്ക്ക് ചികിത്സയിലായിരുന്നു. ചില സ്വകാര്യ ആശുപത്രികളിൽ ചികിത്സിച്ചെങ്കിലും കുറവുണ്ടായില്ല. തുടർന്ന് ആയുർവേദ ചികിത്സ നടത്തി. വയറിനുള്ളിൽ കൊഴുപ്പാണെന്നും അത് ഉരുക്കിക്കളയാമെന്നുമുള്ള ധാരണയിൽ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒന്നര മാസം മുന്പാണ് മെഡിക്കൽ കോളജിലെ ജനറൽ സർജറി വിഭാഗത്തിലെത്തിയത്. പരിശോധനയിൽ ഒരു പ്രത്യേക തരത്തിലുള്ളതും അപൂർവമായി കാണപ്പെടുന്നതുമായ ലൈപ്പോ ഡാർക്കോമ എന്ന രോഗമാണെന്ന് കണ്ടെത്തി. വളരെ നിർധന കുടുംബത്തിൽപ്പെട്ടതിനാൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ മാർഗമില്ലാത്തതിനാൽ കാരുണ്യ പദ്ധതി പ്രകാരം ഒന്നര ലക്ഷം രൂപ അനുവദിച്ചതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ജൂണ്…
Read More