കോട്ടയം: കെവിൻ വധക്കേസിൽ നീനുവിന്റെ അമ്മ രഹ്നയെ പ്രതി ചേർക്കാനുള്ള നടപടികൾ ആരംഭിച്ചതായി സൂചന. ഇന്നു രഹ്നയെ ചോദ്യം ചെയേത്ക്കുമെന്നും ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റുണ്ടായേക്കുമെന്നുമാണ് അറിയാൻ കഴിഞ്ഞത്. കെവിനെ വക വരുത്താൻ ഗൂഢാലോചന നടത്തിയതിൽ പ്രധാനി രഹ്നയായിട്ടും ഇതുവരെ അവരെ കേസിൽ ഉൾപ്പെടുത്തിയിരുന്നില്ല. പോലീസ് മന:പൂർവമാണ് രഹ്നനയെ ഉൾപ്പെടുത്താത്തതെന്ന ആരോപണം ഉയർന്നിരുന്നു. രഹ്നയുടെ പോലീസ് ബന്ധം ഉപയോഗിച്ച് കേസിൽ നിന്ന് ഒഴിവായതെന്നും ആരോപണമുണ്ടായിരുന്നു. തന്റെ അമ്മയാണ് ഗൂഢാലോചനയുടെ മുഖ്യ കണ്ണിയെന്ന് കെവിന്റെ ഭാര്യ നീനുവും വെളിപ്പെടുത്തിയിരുന്നു. അമ്മ അറിയാതെ ഒന്നും സംഭവിക്കില്ല എന്നാണ് നീനു മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തിയത്. രണ്ടു തവണ രഹ്ന മാന്നാനത്ത് എത്തിയതായി അയൽവാസികളും മൊഴി നല്കിയിരുന്നു. ഇതോട്െ പോലീസ് രഹ്നയെക്കൂടി പ്രതി ചേർക്കാൻ നിർബന്ധിതരാവുകയായിരുന്നു. ഇന്നുച്ചയ്ക്കു മുൻപ് രഹ്നനയോട് അന്വേഷണം ഉദ്യോഗസ്ഥർക്കു മുന്പാകെ ഹാജരാകാൻ നിർദേശം നല്കിയതായാണ് അറിയുന്നത്. കെവിനെ കൊലപ്പെടുത്തിയ സംഭവത്തിനു…
Read MoreCategory: Kottayam
കോട്ടയത്ത് വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് പോലീസുകാരൻ മരിച്ചു; സംഭവം ഇന്ന് പുലര്ച്ചെ നാഗമ്പടം ബസ് സ്റ്റാന്ഡിന് മുന്നില്
കോട്ടയം: വാഹന പരിശോധന നടത്തുകയായിരുന്ന പോലീസുകാരൻ ബൈക്കിടിച്ചു മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പാന്പാടി കുറിയന്നൂർകുന്നേൽ വിജയന്റെ മകൻ കെ.വി. അജേഷ് (43) ആണ് മരിച്ചത്. ഇന്നു പുലർച്ചെ ഒന്നേമുക്കാലിന് നാഗന്പടം ബസ് സറ്റാൻഡിനു മുന്നിലാണ് അപകടം. അജേഷും സഹപ്രവർത്തകനായ ബിനോയിയും ബൈക്ക് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു. ഈ സമയം റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്നെത്തിയ ബൈക്ക് നിർത്താനായി അജേഷ് എയ്ഡ് പോസ്റ്റിനു മുന്നിൽ നിന്ന് ബൈക്കിനു കൈകാണിച്ചു. എന്നാൽ ബൈക്ക് നിർത്താതെ അജേഷിനെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ അജേഷ് എയ്ഡ് പോസ്റ്റിന്റെ ഭിത്തിയിൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബൈക്ക് യാത്രക്കാരനെ പോലീസ് അറ്സറ്റു ചെയ്തു. പെരുന്പായിക്കാട് എസ്എച്ച് മൗണ്ട് പുത്തൻപറന്പിൽ സിനിൽ ബിജു (21) ആണ് അറസ്റ്റിലായത്.…
Read Moreനഗരത്തിന്റെ സ്വപ്ന പദ്ധതിയായ ആകാശപാതയുടെ ഒരു തൂൺ പുറത്തായി; പ്ലാറ്റ്ഫോം വളയവും തൂണുമായി ഒരു മീറ്ററിലധികം വ്യത്യാസം
കോട്ടയം: കോട്ടയം നഗരത്തിന്റെ സ്വപ്ന പദ്ധതിയായ ആകാശ പാതയുടെ ഒരു തൂണ് ഇപ്പോൾ ആകാശത്തേക്ക് നോക്കി നിൽക്കുകയാണ്. ആകാശ പാതയുടെ പ്ലാറ്റ്ഫോം താങ്ങി നിർത്തുന്നതിന് സിഎസ്ഐ കോംപ്ലക്സ് ഭാഗത്ത് റോഡിൽ സ്ഥാപിച്ച തൂണാണ് എങ്ങുമെത്താതെ നിൽക്കുന്നത്. റോഡിന്റെ ഏതാണ് എട്ടടിയോളം വീതി തൂണ് സ്ഥാപിച്ചതു വഴി നഷ്ടമാകും. ഇതുണ്ടാക്കുന്ന ഗതാഗത പ്രശ്നം വേറെ. ഇതിനിടെയാണ് ഇവിടെ സ്ഥാപിച്ച തൂണിൽ പ്ലാറ്റ്ഫോം ഉറയക്കാതെ വന്നത്. പ്ലാറ്റ്ഫോം വളയവും തൂണുമായി ഒരു മീറ്ററിലധികം വ്യത്യാസമുണ്ട്. ആകാശപാതയുടെ രൂപരേഖ തയാറാക്കിയപ്പോൾ പ്ലാറ്റ്ഫോം എല്ലാ തൂണുകളിലും ഉറപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. എല്ലാ തൂണുകൾക്കു മുകളിലും പ്ലാറ്റഫോം ഉറപ്പിച്ച് നിർമിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ നിർമാണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഒരു തൂണ് പ്ലാറ്റ്ഫോമിനു പുറത്തായിരിക്കുകയാണ്. എന്നാൽ ഇതിൽ അപാതകയൊന്നുമില്ലെന്നും തൂണുമായി പ്ലാറ്റ്ഫോം ഘടിപ്പിക്കുമെന്നുമാണ് ആകാശ പാതയുടെ നിർമാതാക്കൾ അവകാശപ്പെടുന്നത്. തൂണ് റോഡരകിലേക്ക് മാറ്റി സ്ഥാപിച്ചതാണെന്നും ഇവർ…
Read Moreതിരുവാതുക്കലിനു സമീപംകാർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; പാലക്കാട് സ്വദേശികളായ അഞ്ചുപേർക്ക് പരിക്ക് ഇടിയുടെ ആഘാതത്തിൽ മൂന്നുപോസ്റ്റുകൾ ഒടിഞ്ഞു റോഡിൽ വീണു
കോട്ടയം: തിരുവാതുക്കലിനു സമീപം ബൈപാസ് റോഡിൽ കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴേമുക്കാലിനായിരുന്നു അപകടം. മൂന്നു വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് റോഡിലേക്ക് വീഴുകയും വൈദ്യുതി ലൈൻ റോഡിൽ പൊട്ടി വീഴുകയും ചെയ്തതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. തിരുവാതുക്കൽ-നാട്ടകം ബൈപാസ് റോഡിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. മറ്റ് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പെട്ടെന്നു തന്നെ കെഎസ്ഇബി ജീവനക്കാർ എത്തി വൈദ്യുതി ലൈൻ ഓഫാക്കിയിരുന്നു. വൈദ്യുതി പോസ്റ്റിൽ ഇടിച്ച കാർ സമീപത്തെ പുരയിടത്തിന്റെ മതിൽ തകർത്താണ് നിന്നത്.കാർ യാത്രക്കാരായ സജീഷ്, ഷാഹുൽ മുഹമ്മദ്, ഫിറോസ്, ശശീന്ദ്രൻ, രമേശ് എന്നിവർക്കാണ് പരിക്കേറ്റത്. ബൈപാസ് റോഡരികിൽ താമസിക്കുന്ന നിസാറിന്റെ വീട്ടിലേക്ക് വന്ന പാലക്കാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
Read Moreകോട്ടയത്തിന്റെ കായിക സ്വപ്നങ്ങൾ വെള്ളക്കെട്ടിൽ; മഴപെയ്ത വെള്ളക്കെട്ട് എങ്കിലും ഒഴിവാക്കാൻ അല്പം പണം അനുവദിച്ചു കൂടേയെന്ന് കായിക താരങ്ങൾ
കോട്ടയം: കോട്ടയത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ഇനി എന്നാണ് ചിറകു മുളയയ്ക്കുക. ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള കോട്ടയം നാഗന്പടം നെഹ്റു സ്റ്റേഡിയം ഒന്നൊന്നായി തകർന്നു കൊണ്ടിരിക്കുകയാണ്. സ്റ്റേഡിയം പുനരുദ്ധാരണത്തിന് നഗരസഭ ചെറുവിരൽ പോലും അനക്കുന്നില്ല. കോട്ടയത്തെ എംപിയും എം എൽഎയുമൊന്നും സ്റ്റേഡിയം വിഷയത്തിൽ നയാ പൈസാ നല്കാനും തയാറാകുന്നില്ല. മഴക്കാലമായപ്പോൾ സ്റ്റേഡിയത്തിൽ നിറയുന്ന വെള്ളം ഒഴുകി പോകാനിടമില്ല എന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഒന്നുകിൽ നീന്തൽ പഠിക്കാം അല്ലെങ്കിൽ വെള്ളത്തിൽ പന്തുകളിക്കാം. നിരവധി സംസ്ഥാന മത്സരങ്ങൾക്ക് വേദിയാകുകയും നിരവധി കായികതാരങ്ങൾക്ക് ജൻമംനൽകുകയും ചെയ്ത നാഗന്പടം നെഹ്്റു സ്റ്റേഡിയത്തിന്റെ അവസ്ഥയാണിത്. കഴിഞ്ഞ മൂന്നാഴ്ചയായി സ്റ്റേഡിയത്തിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. മഴ ഇടയ്ക്ക് ശക്തമാകുന്പോൾ ചുറ്റുവട്ടത്തെ കടകളിലേക്കും വെള്ളം ഇരച്ചു കയറും. സ്റ്റേഡിയം വെള്ളത്തിലായതോടെ കായികതാരങ്ങളുടെ പരിശീലനത്തിനും നഗരവാസികളുടെ പ്രഭാത,സായാഹ്ന സവാരിക്കും ഉപയോഗിക്കുന്ന സ്റ്റേഡിയത്തിന്റെ ദുരവസ്ഥയിലേക്ക് കണ്ണുതുറക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. സ്റ്റേഡിയത്തിനുള്ളിൽ…
Read Moreഎറണാകുളം-കോട്ടയം റൂട്ടിൽ ഇന്നു മുതൽ ട്രെയിനുകൾക്കു നിയന്ത്രണം; റെയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 14 വരെ നിയന്ത്രണമെന്ന് റെയിൽവേ
കൊച്ചി: കോട്ടയം- ഏറ്റുമാനൂർ ഭാഗത്തു റെയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നു മുതൽ എറണാകുളം-കോട്ടയം പാതയിലുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഈ മാസം 14 വരെ നിയന്ത്രണം തുടരും. ഇന്നു മുതൽ ഉച്ചയ്ക്കു 12ന് എറണാകുളം സൗത്തിൽനിന്നു പുറപ്പെടേണ്ട എറണാകുളം-കായംകുളം പാസഞ്ചർ 45 മിനിറ്റ് വൈകിയാണു പുറപ്പെടുക. കൊല്ലം ജംഗ്ഷനിൽനിന്ന് രാവിലെ 11.10നു പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു ഒരു മണിക്കൂറും 25 മിനിറ്റും വൈകും. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസും മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസും, കുറുപ്പന്തറ-വൈക്കം റോഡ് ഭാഗത്ത് 20 മുതൽ 25 മിനിറ്റുവരെ പിടിച്ചിടും. കോർബ-തിരുവനന്തപുരം ദ്വൈവാര എക്സ്പ്രസ് ഇന്ന് ഏറ്റുമാനൂരിൽ 20 മിനിറ്റ് പിടിച്ചിടും. 6,9,13 തീയതികളിലും നിയന്ത്രണം തുടരും. ഡെറാഡൂൺ-കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിൻ ജൂലൈ നാലിനും 11നും ഏറ്റുമാനൂരിൽ 20 മിനിറ്റ് പിടിച്ചിടും.
Read Moreഎംഎസ്സി ബിരുദധാരി! ചാണകം വിറ്റ് അനൂപ് നേടുന്നത് ആയിരങ്ങൾ; പാൽ മാസംതോറും വിൽക്കുന്നതിന്റെ വരുമാനം വേറെ
ചാണകം വിറ്റാൽ മാസം പതിനായിരം രൂപ. ഒന്പതിനായിരം ലിറ്റർ പാൽ മാസംതോറും വിൽക്കുന്നതിന്റെ വരുമാനം വേറെ. മറവൻതുരുത്ത് വാക്കയിൽ അനൂപ് എന്ന എംഎസ്സി ബിരുദധാരിയുടെ അനുഭവത്തിൽ ചാണകം മെച്ചപ്പെട്ട വരുമാനമാണ്. ടെറസിലെ കൃഷി സജീവമായതോടെ എറണാകുളത്തുനിന്നും ചാണകം വാങ്ങാൻ ദിവസവും വാഹനവുമായി ആളുകളെത്തുന്നു. ദിവസം 25 ചാക്ക് ചാണകം അനൂപ് വിൽക്കും. ആറു മാസത്തെ അഡ്വാൻസ് ബുക്കിംഗുണ്ട് ചാണകത്തിന്. സ്വന്തമായുണ്ടായിരുന്ന വാക്കയിൽ ട്രാവൽ ഏജൻസി മൂന്നു വർഷം മുന്പ് നിറുത്തിയാണ് അനൂപ് തൊഴുത്തിലേക്കു കാൽവച്ചത്. അനൂപിന്റെ പിതാവ് ബി. രവികുമാർ ആയുർവേദ ഡോക്ടറാണ്. ആയുർവേദ മരുന്നുകൾ തയാറാക്കുന്നതിനു വേണ്ട പാലും നെയ്യും ഗോമൂത്രവും ലഭിക്കാൻ വീട്ടിൽ മുന്പുതന്നെ മൂന്നു നാലു പശുക്കളെ വളർത്തിയിരുന്നു. അങ്ങനെ തുടങ്ങിയ പശുക്കന്പം വളർന്ന് ഇപ്പോൾ സ്വന്തം ഫാമിൽ ജേഴ്സി, ഗീർ, എച്ച്എഫ്, ജേഴ്സി ക്രോസ് ഇനത്തിൽപെട്ട 23 പശുക്കളും 16 കിടാരികളുമുണ്ട്.…
Read Moreസ്റ്റാൻഡിലിരുന്ന് ഉറങ്ങിക്കോളൂ; ബസ് വരുന്പോൾ വിളിക്കാൻ വിജയനുണ്ട്
ഏറ്റുമാനൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിജയനുണ്ടെങ്കിൽ യാത്രക്കാർക്ക് ധൈര്യമായി. അവർക്ക് വിശ്രമകേന്ദ്രത്തിൽ സ്വസ്ഥമായിരിക്കാം. ബസിന്റെ വരവറിയിക്കാൻ വിജയനുണ്ടല്ലോ. ലോട്ടറി വില്പനക്കാരനാണ് ഏറ്റുമാനൂർ വള്ളിക്കാട് സ്വദേശിയായ വിജയൻ. കെഎസ്ആർടിസി ബസ് സ്റ്റാൻഡാണ് വിജയന്റെ പ്രധാന വില്പന കേന്ദ്രം. ബസ് സ്റ്റാൻഡിൽ എത്തുന്ന ബസുകൾ എവിടേക്കെന്നും എത്തുന്ന സമയവുമെല്ലാം വിജയന് ഹൃദിസ്ഥമാണ്. സ്റ്റാൻഡിലേക്ക് ബസ് കടന്നു വരുന്പോഴേ വിജയന്റെ “അനൗണ്സ്മെൻറ്’ തുടങ്ങുകയായി. എവിടേക്കുള്ള ബസാണെന്നും കടന്നു പോകുന്ന വഴികളും വിജയൻ ഉച്ചത്തിൽ വിളിച്ചു പറയും. അനൗണ്സ്മെന്റിന് സൗകര്യമില്ലാത്ത ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ ഒരു ബസ് വരുന്പോൾ എവിടേക്കുള്ള ബസാണെന്നറിയാൻ യാത്രക്കാരെല്ലാവരും പോയി നോക്കുകയേ മാർഗമുള്ളു. ഇവിടെയാണ് വിജയൻ ഉപകാരിയാകുന്നത്. വിജയനുണ്ടെങ്കിൽ യാത്രക്കാർക്ക് സ്വസ്ഥമായിരിക്കാം. വിജയൻ വിളിച്ചു പറയുന്നതനുസരിച്ച് വന്ന് ബസിൽ കയറുക മാത്രം മതി. വിജയന്റെ ഈ ഉപകാരത്തിന് യാത്രക്കാരിൽ പലരും പ്രത്യുപകാരം ചെയ്യുന്നത് വിജയന്റെ പക്കൽ നിന്നും ലോട്ടറി…
Read Moreലോറിയുടമയുടെ തന്ത്രം ഫലിച്ചില്ല ; കണ്ടെയ്നർ വീണു വീടുതകർന്ന കുടുംബത്തിന് ഒടുവിൽ നീതി
തലയോലപ്പറന്പ്: കണ്ടെയ്നർ ലോറി മറിഞ്ഞു വീട് തകർന്ന പട്ടികജാതി കുടുംബത്തിന് ഒടുവിൽ നീതി ലഭിക്കാൻ വഴിയൊരുങ്ങുന്നു. മൂന്നു മാസങ്ങൾക്ക് മുന്പാണ് തലയോലപ്പറന്പ് -എറണാകുളം റോഡിൽ വടകര ഉദയാപറന്പത്ത് ക്ഷേത്രത്തിനു സമീപം നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറി മുന്നോട്ടുരുണ്ട് 25 അടി താഴ്ചയിലുള്ള കൊല്ലാട്ട് വേണുവിന്റെ വീടിനു മുകളിലേക്ക് പതിച്ചത്. വേണു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരമായി 4,70,000 രൂപ വാഹന ഉടമയിൽ നിന്നും ഈടാക്കുന്നതിനു ജില്ലാ കളക്ടർ പാലാ ആർഡിഒയെ ചുമതലപ്പെടുത്തിയെങ്കിലും തുക നൽകാൻ വാഹന ഉടമ തയാറായില്ല. പിന്നീട് വസ്തുതകളും സംഭവങ്ങളും മറച്ചുവെച്ച് വാഹന ഉടമ കോടതിയെ സമീപിച്ച് കണ്ടെയ്നർ തിരികെ കൊണ്ടുപോകുന്നതിനുള്ള ഉത്തരവ് നേടി. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ടെയ്നർ കൊണ്ടുപോകുന്നതിന് ഇവർ വെള്ളിയാഴ്ച എത്തിയെങ്കിലും വണ്ടിയുടെ നന്പറും ഉത്തരവിലെ വണ്ടി നന്പറും തമ്മിൽ വ്യത്യാസമുള്ളതിനാൽ തിരികെ പോയി. ഇന്നലെ വീണ്ടും കണ്ടെയ്നർ കൊണ്ടുപോകുന്നതിന് പോലീസ് സന്നാഹങ്ങളോടെ…
Read Moreചീഞ്ഞ മീനുകളും വിഷം പൊതിഞ്ഞതും വിൽക്കും; കോട്ടയം ജില്ലയില് ചോദിക്കാനും പറയാനും ആളില്ല
കോട്ടയം: എത്ര പഴകിയ മീൻ വിറ്റാലും അതിമാരക കീടനാശിനി വിതറിയാലും ശിക്ഷിക്കാൻ ഒരു വഴിയുമില്ല. മീൻ പരിശോധിക്കാൻ പറ്റിയ ലാബ് ജില്ലയിലില്ല. കൊച്ചി സെൻട്രൽ ലാബിൽ എത്തിച്ചാലും ഫലം കിട്ടാൻ കാലമേറെ കാത്തിരിക്കണം. മീനിലെ രാസവസ്തുക്കൾ കണ്ടെത്താൻ കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) വികസിപ്പിച്ച പേപ്പർ കിറ്റ് മാർക്കറ്റിൽ കിട്ടാനില്ലാത്തതിനാൽ ഉപഭോക്താവിന് നേരിട്ടു പരിശോധിച്ച് ഗുണമേൻമ നോക്കി വാങ്ങാൻ തരമില്ല. കാരണം കിറ്റ് ഒരിടത്തും കിട്ടാനില്ല. നിസാര വിലയുള്ള ഈ കിറ്റ് കഴിഞ്ഞ വർഷം വികസിപ്പിച്ചതാണ്. മീൻ പരിശോധിക്കാൻ ജില്ലയിൽ ആരാണു ചുമതലപ്പെട്ടവരെന്ന് ആർക്കുമറിയില്ല. പരാതി കിട്ടിയാൽ ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളുമൊക്കെ പരസ്പരം പഴിചാരി മാറുന്നതല്ലാതെ മീൻപരിശോധന നിലച്ചിട്ടു മാസങ്ങളായി. സംഘടിത മാഫിയ നിയന്ത്രിക്കുന്ന മീൻചന്തകളിൽ മീൻപരിശോധന നടത്തുകയെന്നതും ദുഷ്കരമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മീൻ സാന്പിൾ പരിശോധിച്ചറിയാൻ കൊച്ചിയിലെ സെൻട്രൽ ലാബിലേക്കു സാന്പിൾ അയയ്ക്കുകയാണ്…
Read More