കോട്ടയത്തെ അമ്മത്തൊട്ടിലിൽ ഇരുപത്തിനാലാമനായി എത്തിയത്  10 ദി​വ​സം പ്രാ​യ​മാ​യ ആ​ണ്‍​കു​ഞ്ഞ്; കുട്ടിയെ ഇന്നു ശിശുക്ഷേമ സമിതിക്കു കൈമാറും 

കോ​ട്ട​യം: ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​മ്മത്തൊ​ട്ടി​ലി​ൽ നി​ന്നു ല​ഭി​ച്ച ആ​ണ്‍​കു​ട്ടി​യെ ന​ട​പ​ടിക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ഇ​ന്നു ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കൈ​മാ​റും.ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണു ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു സ​മീ​പ​മു​ള്ള അ​മ്മ​ത്തൊ​ട്ടി​ലി​ൽ നി​ന്നു 10 ദി​വ​സം പ്രാ​യ​മാ​യ ആ​ണ്‍​കു​ഞ്ഞി​നെ ല​ഭി​ക്കു​ന്ന​ത്.

കു​ട്ടി പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നു ജി​ല്ലാ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. അ​മ്മത്തൊ​ട്ടി​ലി​ൽ നി​ന്നു ല​ഭി​ക്കു​ന്ന 24-ാമ​ത്തെ കു​ട്ടി​യാ​ണി​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 30നും ​അ​മ്മ​ത്തൊ​ട്ടി​ലി​ൽ നി​ന്നു കു​ട്ടി​യെ ല​ഭി​ച്ചി​രു​ന്നു. അ​ന്ന് അ​മ്മ​ത്തൊട്ടി​ലി​ന്‍റെ സെ​ൻ​സ​ർ ത​ക​രാ​റു​മൂ​ലം വാ​തി​ൽ ത​നി​യെ തു​റ​ക്കാ​ത്ത​തും അ​ലാ​റം മു​ഴ​ങ്ങാ​ത്ത​തും പ​രാ​തി​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.

തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ശി​ശു​ക്ഷേ​മ സ​മി​തി അ​ധി​കൃ​ത​ർ എ​ത്തി അ​മ്മ​ത്തൊട്ടി​ലി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചി​രു​ന്നു.

 

 

Related posts