തലയോലപ്പറമ്പ്: മിനിലോറിയും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഐ മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കാനം രാജേന്ദ്രന്റെ ഭാര്യക്കും മകനും പരിക്ക്. തലയോലപ്പറമ്പ് വടകര തോട്ടം ജംഗ്ഷനു സമീപം ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇന്നോവയുടെ മുൻവശം പൂർണമായി തകർന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ വനജ രാജേന്ദ്രൻ, മകൻ സന്ദീപ് രാജേന്ദ്രൻ എന്നിവരെ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തുനിന്നും തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിലുള്ള ഗ്രാനൈറ്റ് കടയിലേക്ക് ലോഡുമായി വരികയായിരുന്നു മിനിലോറി. കോട്ടയം ഭാഗത്തുനിന്നു എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ഇന്നോവ. കാർ ഡ്രൈവർ മയങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്നു.
Read MoreCategory: Kottayam
എലിപ്പനി പടരുന്നു; ജാഗ്രത പാലിക്കുക; പ്രതിരോധമാണ് പ്രധാനം; ഗുളിക കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കോട്ടയം: ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കനത്ത ജാഗ്രതയുമായി ആരോഗ്യവകുപ്പ്. എലിപ്പനി ബാധിച്ചു മരണപ്പെടുന്നവരുടെ എണ്ണവും രോഗം പിടിപെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതോടെയാണ് ആരോഗ്യവകുപ്പ് മുന്‍കരുതലുമായി രംഗത്തെത്തിയത്. ജില്ലയില്‍ എലിപ്പനി കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വെള്ളംകയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍, ശുചീകരണത്തൊഴിലാളികള്‍, പാടത്തും ജലാശയങ്ങളിലും മീന്‍ പിടിക്കാനിറങ്ങുന്നവര് തുടങ്ങി കെട്ടിക്കിടക്കുന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കമുണ്ടായിട്ടുള്ള എല്ലാവരും എലിപ്പനിക്കെതിരേയുള്ള മുന്‍കരുതല്‍ മരുന്നായ ഡോക്സിസൈക്ലിന്‍ 200 മില്ലിഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കണം. ഗുളിക കഴിക്കുമ്പോള്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍വരുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ 200 എംജി ഡോക്സിസൈക്ലിന്‍ ഗുളിക ആഴ്ചയിലൊരിക്കല്‍ ആറാഴ്ച വരെ കഴിക്കണം. ജോലി തുടര്‍ന്നും ചെയ്യുന്നെങ്കില്‍ രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കഴിക്കണം. വെറും വയറ്റില്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കരുത്. ഭക്ഷണം…
Read Moreവാഹനങ്ങൾ വാടകയ്ക്കെടുത്ത ശേഷം ഉടമയറിയാതെ മറിച്ചു വിൽക്കും; മൂവാറ്റുപുഴക്കാരൻ അബൂബക്കർ അറസ്റ്റിൽ
രാമപുരം: വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ ഉടമയറിയാതെ മറിച്ചുവിറ്റ കേസിലെ പ്രതിയെ രാമപുരം പോലീസ് അറസ്റ്റു ചെയ്തു.മൂവാറ്റുപുഴ മുടവൂര്‍ കുറ്റിക്കാട്ടുച്ചാലില് അബൂബക്കര്‍ സിദ്ദിഖിനെ(50)യാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന ട്രാക്ടറിനു 15000 രൂപ പ്രതിമാസ വാടക നല്‍കാമെന്നും പിക്കപ്പ് വാഹനം നല്ല വിലയ്ക്കു വിറ്റു തരാമെന്നും കരാറായ ശേഷം ഉടമയറിയാതെ മറിച്ചു വില്‍ക്കുകയും പണം നല്‍കാതെ കബളിപ്പിക്കുകയുമായിരുന്നു. പരാതിയെത്തുടര്‍ന്നു രാമപുരം പോലീസ് അന്വേഷണം നടത്തി പ്രതിയെ എസ്ഐ ടി.സി. മനോജ്, എസ്സിപിഒ വിനീത് രാജ്, പ്രദീപ് എം. ഗോപാല്‍ എന്നിവരുടെ നേത്രത്വത്തില്‍ എറണാകുളം കളമശേരിയില്‍നിന്നും പിടികൂടുകയായിരുന്നു. പ്രതിക്കെതിരേ മൂവാറ്റുപുഴ കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
Read Moreശബരി റെയില്‍ പദ്ധതി: സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നു; കാലടിമുതല്‍ പിഴകുവരെയുള്ള അയ്യായിരം കുടുംബങ്ങൾ അനിശ്ചിതത്വത്തില്‍
കോട്ടയം: ശബരി റെയില്‍വേ നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ അനിശ്ചിതമായി ഇഴയുന്നു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ 600 കോടി രൂപ നഷ്ടപരിഹാരം നല്കി റെയില്‍വേക്ക് സ്ഥലം ഏറ്റെടുത്തുകൊടുക്കാതെ പണി നടക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. ആകെ നാലായിരം കോടി രൂപ ചെലവു വരുന്ന പദ്ധതിയില്‍ ഈ മാസംമുതല്‍ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ കാലടിമുതല്‍ പിഴകുവരെ അയ്യായിരം കുടുംബങ്ങളാണ് അനിശ്ചിതത്വത്തില്‍ കഴിയുന്നത്. ശബരി റെയില്‍ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചില്ല. പദ്ധതിക്ക് റെയില്‍വേ എത്ര രൂപ മുടക്കും എന്നതിലും വ്യക്തതയില്ല. സംസ്ഥാന മുഖ്യമന്ത്രിയും റെയില്‍വേ മന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയെ സന്ദര്‍ശിച്ച ശേഷമാണ് ശബരി പദ്ധതി പുനര്ജീവിപ്പിക്കാന് തീരുമാനമായത്. സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് സ്പെഷല്‍ തഹസില്‍ദാര്‍മാരുടെ ഓഫീസ് തുറക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല. അങ്കമാലിയില്‍ നിന്നും എരുമേലി വരെ 111 കിലോമീറ്ററാണ്…
Read Moreപണിമുടക്കില്‍ പങ്കെടുക്കാത്തതിന് തപാല്‍ ജീവനക്കാരന് മർദനം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
ഇടുക്കി: പീരുമേട്ടില്‍ ദേശീയ പണിമുടക്ക് ദിവസം ജോലിക്കെത്തിയ തപാല്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് അംഗം ആര് തിലകന്, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്.ദിനേശന് എന്നിവർ അടക്കമുള്ളവർക്കെതിരെയാണ് കേസ്. പീരുമേട് പോസ്റ്റ് ഓഫീസിലെ ഗിന്നസ് മാടസ്വാമിക്കാണ് മര്‍ദനമേറ്റത്. പോസ്റ്റോഫീസ് തുറന്നു പ്രവര്‍ത്തിക്കാനിരിക്കുമ്പോഴാണ് സമരാനുകൂലികള്‍ വന്ന് പോസ്റ്റോഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. പോസ്റ്റോഫീസ് അടച്ച് മടങ്ങിപോകാനിരുന്നപ്പോള്‍ മര്‍ദിച്ചുവെന്നാണ് ഗിന്നസ് മാടസ്വാമിയുടെ പരാതി.
Read Moreജന്തുജന്യരോഗം: മൃഗങ്ങളുമായി ഇടപെട്ടുകഴിഞ്ഞാൽ ഉടൻതന്നെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം; കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ്
തൊടുപുഴ: ജന്തുജന്യ രോഗങ്ങൾ ജീവന് ഭീഷണിയായി മാറുന്ന സാഹചര്യത്തിൽ ജനങ്ങൾ ഇതിനെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ 60 ശതമാനം പകർച്ചവ്യാധികളും ജന്തു ജന്യമായതിനാൽ ഏകാരോഗ്യം എന്ന പദ്ധതിയിലൂടെ രോഗവ്യാപനം തടയുന്നതിനായി രോഗ നിരീക്ഷണപ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കണമെന്ന് നിർദേശമുണ്ട്. എലിപ്പനി, സ്ക്രബ് ടൈഫസ്, കുരങ്ങ് പനി, നിപ, പേ വിഷബാധ, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, പക്ഷിപ്പനി എന്നിവയാണ് സാധാരണയായി റിപ്പോർട്ട് ചെയ്യുന്ന ജന്തുജന്യ രോഗങ്ങൾ.ജീവികളിൽനിന്ന് വൈറസ്, ബാക്ടീരിയ, പരാദങ്ങൾ തുടങ്ങിയ രോഗാണുക്കൾ മനുഷ്യരിലെത്തിയാണ് ഇത്തരം രോഗങ്ങൾ പിടിപെടുന്നത്. മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സന്പർക്കം, അവയുടെ ശരീര സ്രവങ്ങളുമായുള്ള സന്പർക്കം എന്നിവയിലൂടെ രോഗം പിടിപെടാനുള്ള സാധ്യതയേറെയാണ്. മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകൾ എന്നിവിടങ്ങളിലുള്ള ഇടപെടലുകൾ, വളർത്തുമൃഗങ്ങളുടെ പരിപാലനം ഇവയിലെല്ലാം ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണം. മൃഗങ്ങളുമായി ഇടപെട്ടുകഴിഞ്ഞാൽ ഉടൻതന്നെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച്…
Read Moreടാങ്കറിൽ എത്തിച്ച ശുചിമുറി മാലിന്യം റോഡിൽ തള്ളി; രണ്ടുപേർ പിടിയിൽ; ഒന്നര ലക്ഷം പിഴ
മുട്ടം: തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയോരത്ത് പെരുമറ്റത്തിനു സമീപം ശുചിമുറി മാലിന്യം തള്ളിയ ടാങ്കർ ലോറിക്ക് പുറമേ ജീവനക്കാരേയും പോലീസ് പിടികൂടി. ഡ്രൈവർ കോട്ടയം ആർപ്പൂക്കര സ്വദേശി കന്പിച്ചിറ ശ്രീക്കുട്ടൻ (28 ), സഹായി കോട്ടയം വെച്ചൂർ നീതു ഭവനിൽ നിധീഷ് മോൻ(32 ) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ചേർത്തല സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. മാലിന്യംകൊണ്ടുവന്ന് തള്ളിയ ടാങ്കറുകളിൽ ഒന്നാണ് പിടികൂടിയത്. മറ്റൊന്നിന്റെ ഉടമയോട് ടാങ്കർ മുട്ടം സ്റ്റേഷനിൽ എത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്. പോലീസ് പിടികൂടിയ ടാങ്കർ കോടതിക്ക് കൈമാറും. സംഭവത്തിൽ മുട്ടം പഞ്ചായത്ത് വാഹന ഉടമകളിൽനിന്ന് 75000 രൂപ വീതം പിഴ ഈടാക്കും. രണ്ട് ടാങ്കറിനുമായി 1,50,000 രൂപ പിഴ ഒടുക്കണം. ഇതിനിടെ ടാങ്കറിലെ ജീവനക്കാരെ ഇന്നലെ മുട്ടം പഞ്ചായത്ത് ഓഫീസിൽ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ തടഞ്ഞുവച്ചു. ഞായറാഴ്ച പുലർച്ചെയാണ് രണ്ട് ടാങ്കർ ലോറികളിലായി എത്തിച്ച…
Read Moreനീർനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു; പ്രാഥമി ചികിത്സ തേടിയെങ്കിലും വൈകുന്നേരത്തോടെ വീട്ടിൽ കുഴഞ്ഞു വീണായിരുന്നു മരണം
കോട്ടയം: നീർനായയുടെ (കഴുന്ന) കടിയേറ്റ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. വേളൂർ പാണംപടി കലയംകേരിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായ കടിക്കുകയായിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കു മടങ്ങി. പിന്നീട്, വൈകുന്നേരം കുഴഞ്ഞ് വീണതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ വിവരം അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. മകൾ: ജാസ്മിൻ. മരുമകൻ: മുബാറക്. കബറടക്കം ഇന്ന് വൈകുന്നേരം മൂന്നിന് താഴത്തങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.
Read Moreമെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായവുമായി ടെക്സ്റ്റൈൽസ് ഉടമ
തലയോലപ്പറമ്പ്: കോട്ടയം മെഡി. കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണു മരിച്ച ഡി.ബിന്ദുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി ബിന്ദു ജോലി ചെയ്തിരുന്ന ടെക്സ്റ്റൈൽസ് ഉടമ എത്തി. തലയോലപ്പറമ്പിലെ ശിവാസ് ടെക്സ്റ്റൈൽസ് ഉടമ ആനന്ദാക്ഷനാണ് ഇന്നലെ രാവിലെ വീട്ടിലെത്തി ഒരു ലക്ഷം രൂപ കൈമാറിയത്. പുറമെ മാസംതോറും 5000 രൂപ ബിന്ദുവിന്റെ മാതാവിന് നൽകുമെന്നും ആനന്ദാക്ഷൻ പറഞ്ഞു.
Read Moreമുക്കുപണ്ടം തട്ടിപ്പ്: പ്രതിയായ യുവതി 19 വർഷത്തിനുശേഷം പിടിയിൽ; പിടികിട്ടാപ്പുള്ളി ബിനീതയെ പൊക്കിയത് നെടുമ്പാശേരിയിൽ നിന്ന്
ഇടുക്കി: മുക്കുപണ്ടം പണയംവച്ചു പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിനുശേഷം പോലീസ് പിടികൂടി.തങ്കമണി, പാലോളിൽ ബിനീത (49) യെയാണ് എറണാകുളത്തുനിന്ന് പോലീസ് പിടികൂടിയത്. 2006ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രാം മുക്കുപണ്ടം പണയം വച്ചു 25,000 രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്. 2006ൽ അറസ്റ്റിലായ യുവതി ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിനെ തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 19 വർഷമായി പോലീസിനെ കബളിപ്പിച്ചു വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇടുക്കി ഡി. സി. ആർ.ബി.ഡി വൈഎസ്പി. കെ.ആർ. ബിജുവിന്റെയും കട്ടപ്പന ഡിവൈഎസ്പി. വി. എ. നിഷാദ് മോന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം, എറണാകുളം നെടുമ്പാശേരിക്കടുത്തുള്ള കാരകുന്നത്തുനിന്നാണു യുവതിയെ അറസ്റ്റ് ചെയ്തത്. 19 വർഷമായി യുവതിയെ പോലീസ് തെരയുകയായിരുന്നു . ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.…
Read More