ഭീ​തി​യി​ൽ ജ​ന​ങ്ങ​ൾ‌: ഇ​ടു​ക്കി മെ​ഡി. കോ​ള​ജി​നു സ​മീ​പം ക​ടു​വാ സാ​ന്നി​ധ്യം

ചെ​റു​തോ​ണി: ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി ജി​ല്ലാ ആ​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം പാ​റേ​മാ​വ് – പ​ത്തേ​ക്ക​ര്‍ കോ​ള​നി​യി​ലാ​ണ് ക​ടു​വ​യെ ക​ണ്ട​ത്.

വീ​ടി​നു സ​മീ​പം ഉ​ദ്ദേ​ശം 50 മീ​റ്റ​ര്‍ ദൂ​രെ​യാ​ണ് സ​ര​സ​മ്മ ക​ടു​വ​യെ ക​ണ്ട​ത്. സ​ര​സ​മ്മ​യു​ടെ വീ​ടി​നു പി​ന്നി​ല്‍ വ​ന​മാ​ണ്. ബ​ഹ​ളം വ​ച്ച​പ്പോ​ൾ വീ​ടി​നു പി​ന്നി​ലു​ള്ള വ​ന​ത്തി​ലേ​ക്ക് ക​ടു​വ ഓ​ടി​പ്പോ​യ​ത്രേ. വെ​ള്ളാ​പ്പാ​റ ഭാ​ഗ​ത്തു​ള്ള വ​ന​ത്തി​ലേ​ക്കാ​ണ് ക​ടു​വ ഓ​ടി​മ​റ​ഞ്ഞ​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ തൊ​ടു​പു​ഴ​യി​ൽ​നി​ന്നു ഡ്രോ​ണ്‍ എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യു​ടെ കാ​ല്‍​പാ​ടോ, കാ​ഷ്ട​മോ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​ടു​ക്കി പാ​ർ​ക്കി​നു സ​മീ​പം ടാ​ക്സി ഡ്രൈ​വ​ർ ക​ടു​വ​യെ ക​ണ്ടി​രു​ന്നു.

എ​ന്നാ​ൽ, വ​ന​പാ​ല​ക​ർ എ​ട്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​രെ നി​രീ​ക്ഷി​ക്കാ​വു​ന്ന ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. മൂ​ന്ന് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​നു​ള്ളി​ൽ വീ​ണ്ടും ക​ടു​വ​യെ ക​ണ്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment