കുമരകം: തിരുവാർപ്പിൽ നിന്നും ചൊവ്വാഴ്ച കാണാതായ 22കാരിയായ യുവതിയും മുറച്ചെറുക്കനും തൃശൂരിൽ വച്ചു വിവാഹിതരായതായി കുമരകം പോലീസിനു വിവരം ലഭിച്ചു. യുവതിയുടെ വിവാഹ നിശ്ചയം ഞായറാഴ്ച നടത്താൻ വീട്ടുകാർ തീരുമാനിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണു യുവതിയെ കാണാതായത്. മകളെ കാണാനില്ലെന്നു കാണിച്ചു മാതാവ് കഴിഞ്ഞ ദിവസം കുമരകം പോലീസിൽ പരാതി നല്കിയിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ യുവതി മുറച്ചെറുക്കനൊപ്പം പ്രണയത്തിലായിരുന്നുവെന്നും ഇയാളും സ്ഥലത്തില്ലെന്നും വിവരം ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു യുവാവിനൊപ്പം യുവതി തൃശൂരിലുണ്ടെന്നും ഏതാനും ബന്ധുക്കളുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചു വിവാഹം നടത്തിയെന്നും മനസിലായത്. അവിടെ പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്തശേഷം ഇന്നു വൈകുന്നേരത്തോടെ തിരുവാർപ്പിൽ തിരിച്ചെത്തുമെന്നും പോലീസ് പറഞ്ഞു.
Read MoreCategory: Kottayam
വൈക്കത്തിന്റെ അഭിമാനം! അശരണരെ സഹായിക്കാന് ഭാഗ്യക്കുറി വിറ്റ് വലിയ കവലയിലെ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്മാര്; 30 ഓട്ടോറിക്ഷ ഡ്രൈവര്മാരില് വനിതകളും
വൈക്കം: ഓട്ടോറിക്ഷ ഓടിക്കുന്നതിന്റെ ഇടവേളകളിൽ ഭാഗ്യക്കുറി വിറ്റ് ലഭിക്കുന്ന തുക സ്വരൂപിച്ച് രോഗികൾക്കും അശരണർക്കും നൽകി ഒരു കൂട്ടം ഓട്ടോറിക്ഷ ഡ്രൈവർമാർ. വൈക്കം വലിയ കവലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാരാണ് കാരുണ്യ പ്രവൃത്തിയിലൂടെ നാടിനാകെ മാതൃകയാകുന്നത്. വൈക്കം വലിയ കവല സ്റ്റാൻഡിൽ ഏതാനും സ്ത്രീകളടക്കം 30 ഓട്ടോറിക്ഷക്കാരാണുള്ളത്. എല്ലാവരും സ്വന്തമായി ഓട്ടോയുള്ളവർ. സ്റ്റാൻഡിൽ ഓട്ടമില്ലാതിരുന്ന ഒരു ദിവസം സംസാരിച്ചിരിക്കുന്നതിനിടയിലാണ് ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമേകുന്ന പദ്ധതി ആരംഭിക്കണമെന്ന ആശയം പങ്കുവച്ചത്. പലതും ആലോചിച്ചുതിനൊടുവിലാണ് ഓട്ടോസ്റ്റാൻഡിനു സമീപം തട്ടിട്ട് ഭാഗ്യക്കുറി വിൽക്കാൻ തീരുമാനിച്ചത്. എല്ലാവരും ചേർന്ന് പിരിവെടുത്ത് 150 ഭാഗ്യക്കുറി വാങ്ങി വിറ്റു. കഴിഞ്ഞ ഒരു മാസമായി ടിക്കറ്റുകൾ വിൽക്കുന്നുണ്ട്.30 ഓട്ടോറിക്ഷ ഡ്രൈവർമാരിൽ വനിതകളുമുണ്ട്. നഗരത്തിൽ എത്തുന്ന നിരവധി പേർ ഓട്ടോറിക്ഷക്കാരുടെ ഉദ്ദേശശുദ്ധി കണക്കിലെടുത്ത് ടിക്കറ്റ് വാങ്ങുന്നുണ്ട്. 1000, 2000 രൂപ സമ്മാനങ്ങളും ടിക്കറ്റടുത്ത നിരവധി പേർക്ക് സമ്മാനമായും ലഭിച്ചതോടെ സ്ഥിരമായി ഓട്ടോക്കാരുടെ…
Read Moreഇവിടെ ഒരു ബസ് സ്റ്റോപ്പ് അനുവദിക്കുമോ ? പാമ്പാടി താലൂക്ക് ആശുപത്രി ജംഗ്ഷനിൽ ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കോട്ടയം: പാന്പാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിപ്പടി ജംഗ്ഷനിൽ ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആശുപത്രിയിൽ എത്തുന്ന നിരവധി രോഗികളാണു ബസ് സ്റ്റോപ്പും ബസ് കാത്തിരിപ്പു കേന്ദ്രവും ഇല്ലാത്തതിനാൽ നട്ടംതിരിയുന്നത്. ആശുപത്രിയിൽ എത്തുന്ന പ്രായമായവർ ഉൾപ്പെടെയുള്ളവർ ഇവിടെ നിന്നും ബസുകൾ കൈകാണിച്ചാൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ ബസുകൾ നിർത്താറില്ല. എല്ലാവരും ഒരുപോലെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഗവണ്മെന്റ് താലൂക്ക് ആശുപത്രിപ്പടിയിൽ ദേശീയ പാതയിലൂടെ പോകുന്ന എല്ലാ ബസുകളും നിർത്തുന്നതിനു ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമുയരുകയാണ്. നിലവിൽ ആശുപത്രിയിലേക്കു എത്തുന്നവർക്കു ആലാംപള്ളി ജംഗ്ഷനിലിറങ്ങിയോ, പാന്പാടിയിൽ ഇറങ്ങിയോ ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലെത്തേണ്ട സാഹചര്യമാണുള്ളത്. ഇതിനു പുറമെ ആശുപത്രി ഭാഗത്ത് പ്രായമായ രോഗികൾ റോഡ് കുറുകെ കടക്കുന്നതും പലപ്പോഴും ബുദ്ധിമുട്ടിയാണ്. ഇവിടെ റോഡിന്റെ ഇരുവശത്തും വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനാവശ്യമായ ക്രമീകരണം കൂടി ഏർപ്പെടുത്തണമെന്ന ആവശ്യവുമുയരുന്നുണ്ട്. ബസ് സ്റ്റോപ്പ് അനുവദിക്കുന്നതിനു ദേശീയ പാത വിഭാഗവും ആർടിഒയും…
Read Moreതണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു ; പുതിയ പാലത്തിലെ രണ്ടാംഘട്ട ഷട്ടർ ഘടിപ്പിക്കൽ ആരംഭിച്ചു
വൈക്കം: തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ പാലത്തിലെ രണ്ടാംഘട്ട ഷട്ടർ ഘടിപ്പിക്കൽ ആരംഭിച്ചു. വികസന പ്രവർത്തനത്തിന്റെ ഭാഗമായി ബണ്ടിന്റെ നടുവിലെ മണ്ചിറ നീക്കി പൂർണമായി കായലിനെ ഒഴുക്കാനായി പാലം തീർത്തിരുന്നു. 28 സ്പാനുകളുള്ള പുതിയ പാലത്തിൽ 14 സ്റ്റെയിൻ ലസ് സ്റ്റീൽഷട്ടറുകൾ സ്ഥാപിച്ചിരുന്നു. ശേഷിക്കുന്ന 14 ഷട്ടറുകൾ സ്ഥാപിക്കുന്ന പണികളാണ് വീണ്ടും തുടങ്ങിയത്. ഇതിനൊപ്പം ബോട്ടുകൾക്കും മറ്റും കടന്നു പോകുന്നതിനായി രണ്ടു ലോക്കുകളുടെ നിർമാണവും ഷട്ടറുകൾ ഉയർത്തുന്നതിനും താഴ്ത്തുന്ന പ്രവർത്തനങ്ങൾക്കുമായി കണ്ട്രോളിംഗ് റൂമിന്റെ നിർമാണവും നടക്കും. വിനോദ സഞ്ചാര സാധ്യത വർധിപ്പിക്കുന്നതിനായി കായലിൽ പാലത്തോടനുബന്ധിച്ച് വിഭാവനം ചെയ്ത തുരുത്തുകളുടെ നിർമാണം മൽസ്യത്തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് അനിശ്ചിതത്വത്തിലാണ്. ആയിരക്കണക്കിനു ഏക്കർ നെൽകൃഷിയെയും ഇടവിളകളെയും ഓരുജല ഭീഷണിയിൽ നിന്നു പരിരക്ഷിക്കുന്നതിനാണ് വേന്പനാട്ടു കായലിൽ തണീർമുക്കം ബണ്ട് തീർത്തത്. കായലിന്റെ നടുവിൽ മണ്ചിറയും വശങ്ങളിൽ ഷട്ടറുകളോടുകൂടിയ…
Read Moreപോലീസ് മാമന്മാരെ കണ്ടറിയാൻ കുരുന്നുകളെത്തി; ആനക്കല്ല് നൈറ്റ് വാലി ഇന്റർനാഷണൽ സ്കൂളിലെ എൽകെജി വിദ്യാർഥികളാണ് പോലീസുകാരെ അടുത്തറിയാൻ എത്തിയത്
പൊൻകുന്നം: വഴക്കുണ്ടാക്കുന്ന പിള്ളേരെ പോലീസ് പിടിച്ചോണ്ട് പോകുമെന്ന അമ്മമാരുടെ ഭീഷണി ഒന്ന് കണ്ടറിയാൻ തന്നെ അവരെത്തി. ആനക്കല്ല് നൈറ്റ് വാലി ഇന്റർനാഷണൽ സ്കൂളിലെ എൽകെജി വിദ്യാർഥികളാണ് പോലീസ് മാമൻമാരെയും അവരുടെ പ്രവർത്തനങ്ങളെയും കണ്ടറിയാൻ പൊൻകുന്നം ജനമൈത്രി പോലീസ് സ്റ്റേഷനിലെത്തിയത്. അമ്മ പറഞ്ഞ പോലീസ് കള്ളൻമാരെയേ പിടിച്ചോണ്ട് പോകൂ എന്നവർ അറിഞ്ഞപ്പോൾ ആശ്വാസമായി. പിന്നെ സ്റ്റേഷനിലെ തോക്കുകളും പ്രവർത്തനവും സെല്ലും വയർലെസ് സെറ്റിന്റെ പ്രവർത്തനവുമെല്ലാം നേരിൽ കണ്ടറിഞ്ഞപ്പോൾ പലരും ഉള്ളിൽ ഒരു കുട്ടിപ്പോലീസായി. സ്റ്റേഷൻ ഇൻസ്പെക്ടർ സി.ആർ. പ്രമോദ് തോക്കിന്റെയും സെല്ലിന്റെയും പ്രവർത്തനം വിശദീകരിച്ചു. എസ്ഐ എ.സി. മനോജ്കുമാറും പോലീസ് പിആർഒ അബ്ദുൾ ഹാഷീമും കുഞ്ഞുങ്ങളുടെ സംശയങ്ങൾക്ക് മറുപടിയുമായി കൂടെ കൂടിയതോടെ സ്റ്റേഷൻ ക്ലാസ് മുറിയായി മാറി. ഒടുവിൽപോകാൻനേരം കുരുന്നുകൾക്ക് മധുരം നൽകിയാണ് പോലീസ് പറഞ്ഞയച്ചത്. ആഴ്ചയിൽ ഒരു ദിവസം പൊതുജന സേവനകേന്ദ്രങ്ങളുടെ പ്രവർത്തനം അറിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു സ്കൂളിലെ…
Read Moreഞായറാഴ്ച വിവാഹ നിശ്ചയം നടക്കാനിരിക്കെ യുവതിയെ കാണാതായി; അന്വേഷണത്തിൽ അമ്മാവന്റെ മകനെയും കാണാതായതായി പോലീസ്
കുമരകം: അടുത്ത ഞായറാഴ്ച വിവാഹ നിശ്ചയം നടത്താൻ വേണ്ട ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയിരുന്ന 22 കാരിയായ യുവതിയെ കാണാനില്ലെന്ന് കുമരകം പോലീസിൽ മാതാവ് പരാതി നൽകി. തിരുവാർപ്പ് സ്വദേശിയായ യുവതിയെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണതായത് . ഈ യുവതിയുടെ അമ്മാവന്റെ മകനെയും കാണാതായിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. കുമരകം എസ്ഐ ജി.രജൻ കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Read Moreചോരക്കറ മായാതെ എംസി റോഡ് ; ഇന്നലെ രാത്രി പൊലിഞ്ഞത് രണ്ടു ജീവനുകൾ; റോഡ് വികസനത്തിന് ശേഷം കുറിച്ചിക്കും കോടിമതയ്ക്കും ഇടയ്ക്ക്പൊലിഞ്ഞത് പതിനഞ്ചിലധികം ജീവനുകൾ
ചിങ്ങവനം: ചോരക്കറ മായാതെ എംസിറോഡ്. റോഡ് വികസനത്തിന് ശേഷം കുറിച്ചിക്കും കോടിമതയ്ക്കും ഇടയ്ക്ക് റോഡിൽ പൊലിഞ്ഞത് പതിനഞ്ചിലധികം ജീവനുകളാണ്. കൂടാതെ ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. ഏറ്റവും ഒടുവിൽ ഇന്നലെ രാത്രി 9.30ഓടെ ബൈക്കുകളും, കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ചങ്ങനാശേരി, കൂനംന്താനം കറുകപ്പള്ളിൽ ഷെറിൻ സണ്ണി(28), കുറിച്ചി, തെക്കേകുന്നേൽ പ്രശാന്ത്(28) എന്നിവരാണ് മരിച്ചത്. മറ്റു രണ്ട് പേർക്ക് പരിക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓവർടേക്കിംഗാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവ സമയത്ത് ഓവർടേക്ക് ചെയ്തു കടന്നു പോയ ലോറിയും കാറും ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സയന്റിഫിക് പരിശോധനയിലൂടെയെ അപകടത്തിനിടയാക്കിയ വാഹനത്തെ കണ്ടുപിടിക്കാനാകു എന്നാണ് പോലീസ് പറയുന്നത്. റിട്ട.കെഎസ്ആർടിസി കണ്ടക്ടർ റോഡ് കുറുകെ കടക്കുന്നതിനിടയിൽ ചിങ്ങവനത്ത് കെഎസ്ആർടിസി ബസിടിച്ചു മരിച്ചത്് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. റോഡ് കുറുകെ കടക്കുന്നതിനിടയിൽ കോട്ടയത്തു…
Read Moreകോട്ടയം നഗരം പൂരച്ചൂടിലേക്ക്; തിരുനക്കര ഉത്സവത്തിന് നാളെ കൊടിയേറും ; 22 ആനകൾ പൂരത്തിൽ പങ്കെടുക്കും
കോട്ടയം: കോട്ടയം ഉത്സവ ലഹരിയിലേക്ക്. തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു നാളെ കൊടിയേറും. 20നാണ് പ്രസിദ്ധ പകൽപ്പൂരം. 22നു വലിയവിളക്കും 23നു പള്ളിവേട്ടയും നടക്കും. എട്ടു ദിവസം ഉത്സവബലി. നാളെ രാത്രി ഏഴിനു തന്ത്രി താഴ്മണ്മഠം കണ്ഠരര് മോഹനരുടെ കാർമികത്വത്തിൽ കൊടിയേറ്റുന്നതോടെ 10 നാൾ നഗരം ഉത്സവ തിരക്കിലാവും. രാത്രി എട്ടിനു നടക്കുന്ന പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി. രാമാനുജം അധ്യക്ഷതവഹിക്കും. പൂയം തിരുനാൾ ഗൗരി പാർവതി ബായി കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്കുമാർ, ദേവസ്വം ബോർഡ് മെന്പർ കെ.പി. ശങ്കരദാസ്, നഗരസഭാ അധ്യക്ഷ ഡോ. പി.ആർ. സോന, വി.എൻ. വാസവൻ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് 9.30നു ഗാനമേള. 16നു രാത്രി 9.30നു കഥകളി, നളചരിതം, ഒന്നാം ദിവസം-കലാമണ്ഡലം ഗോപി നളനായി…
Read Moreമഴ ശക്തമായില്ലെങ്കിൽ കുഴയും ;വാകത്താനം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ കുടത്ത ജലക്ഷാമത്തിന്റെ പിടിയിൽ
കോട്ടയം: വാകത്താനം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ കുടത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ പൈപ്പ് ജലം എത്താത്തതിനാൽ ജനങ്ങൾ ദൂരെ പ്രദേശങ്ങളിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. പിച്ചനാട്ടുകുളം ഭാഗത്താണ് ഏറ്റവുമധികം ജലക്ഷാമം നേരിടുന്നത്. പിച്ചനാട്ടുകുളം കോളനിക്ക് സമീപമാണ് മല്ലപ്പള്ളിയിൽ നിന്നുള്ള വെള്ളം സംഭരിക്കുന്ന കൂറ്റൻ ടാങ്ക്. ഇവിടെ നിന്നാണ് വാകത്താനം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ജലവിതരണം നടത്തുന്നത്. മല്ലപ്പള്ളിക്ക് പുറമെ വാട്ടർ അഥോറിറ്റിയുടെ പ്രാദേശിക കുളങ്ങളിൽ നിന്ന് പന്പു ചെയ്യുന്ന വെള്ളവും ടാങ്കിൽ എത്തുന്നുണ്ട്. എന്നാൽ വേനൽക്കാലത്ത് ഒരിക്കലും ആവശ്യത്തിന് വെള്ളം കിട്ടുകയില്ല എന്നാണ് ജനങ്ങളുടെ പരാതി. വെള്ളം കിട്ടാതായതോടെ പൈപ്പിനു ചുവട്ടിൽ വെള്ളത്തിനായി വഴക്കും വക്കാണവും സ്ഥിരം സംഭവമാണ്. വെള്ളം വരുന്നതിന് മണിക്കൂറുകൾക്കു മുൻപേ പൈപ്പിന്റെ ചോട്ടിൽ പാത്രങ്ങൾ നിറയും. എല്ലാവരുംഒരേ വലുപ്പമുള്ള പാത്രം വയ്ക്കണമെന്നാണ് പൊതുവായ ധാരണ. ഇത് തെറ്റിച്ച് ആരെങ്കിലും വലിയ…
Read Moreമദ്യപിച്ചെത്തിയ പോലീസുകാരൻ സാധനം വാങ്ങിയശേഷം പണം നൽകിയില്ല; ചോദിച്ചപ്പോൾ കടയുടമയെ മർദിച്ചു കാലിൽ ബൈക്ക് കയറ്റി; ആളുകൂടിയപ്പോൾ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു
കോട്ടയം: മദ്യപിച്ചെത്തിയ പോലീസുകാരൻ കടയുടമയെ മർദിക്കുകയും കാലിൽ ബൈക്ക് കയറ്റുകയും ചെയ്ത തായി ആരോപണം. ഇന്നലെ രാത്രി 8.30നു എംഎൽ റോഡിൽ ചന്തക്കവലയ്ക്കുസമീപമാണ് സംഭവം. എംഎൽ റോഡിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ കോഫി ഹൗസിനു മുന്പിൽ വഴിയരുകിൽ പച്ചക്കറി കച്ചവടം നടത്തുന്ന ഉടമയ്ക്കെതിരെയാണു പോലീസുകാരന്റെ അതിക്രമം. മദ്യപിച്ചെത്തിയ പോലീസുകാരൻ പച്ചക്കറി ആവശ്യപ്പെടുകയും നൽകിയപ്പോൾ പണം ചോദിച്ചപ്പോൾ തട്ടിക്കയറുകയുമായിരുന്നു. വാഹനം ഓടിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിനിടെ കച്ചവടക്കാരന്റെ കാലിലും ബൈക്ക് കയറി. പരിക്കേറ്റ കച്ചവടക്കാരനു പ്രഥമശുശ്രൂഷ നൽകി. വാഹനം ഓടിച്ചുകൊണ്ടുപോകാനാകാതെ ബുദ്ധിമുട്ടിയ പോലീസുകാരൻ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. കടക്കാർ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പോലീസുകാരൻ എത്തിയ ഹോണ്ട ബൈക്കിന്റെ ബാഗിൽനിന്നും രണ്ടു കുപ്പി വിദേശമദ്യം നാട്ടുകാർ പിടിച്ചെടുത്തു. കടക്കാരുടെ പരാതിയെത്തുടർന്നു ഡ്യൂട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെസ്റ്റ് പോലീസ് കേസ് എടുത്തു.
Read More