വൈക്കത്തിന്റെ അഭിമാനം! അശരണരെ സഹായിക്കാന്‍ ഭാഗ്യക്കുറി വിറ്റ് വലിയ കവലയിലെ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍; 30 ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍ വനിതകളും

വൈ​ക്കം: ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന​തി​ന്‍റെ ഇ​ട​വേ​ള​ക​ളി​ൽ ഭാ​ഗ്യ​ക്കു​റി വി​റ്റ് ല​ഭി​ക്കു​ന്ന തു​ക സ്വ​രൂ​പി​ച്ച് രോ​ഗി​ക​ൾ​ക്കും അ​ശ​ര​ണ​ർ​ക്കും ന​ൽ​കി ഒ​രു കൂ​ട്ടം ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ. വൈ​ക്കം വ​ലി​യ ക​വ​ല​യി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രാ​ണ് കാ​രു​ണ്യ പ്ര​വൃ​ത്തി​യി​ലൂ​ടെ നാ​ടി​നാ​കെ മാ​തൃ​ക​യാ​കു​ന്ന​ത്. വൈ​ക്കം വ​ലി​യ ക​വ​ല സ്റ്റാ​ൻ​ഡി​ൽ ഏ​താ​നും സ്ത്രീ​ക​ള​ട​ക്കം 30 ഓ​ട്ടോ​റി​ക്ഷ​ക്കാ​രാ​ണു​ള്ള​ത്. എ​ല്ലാ​വ​രും സ്വ​ന്ത​മാ​യി ഓ​ട്ടോ​യു​ള്ള​വ​ർ.

സ്റ്റാ​ൻ​ഡി​ൽ ഓ​ട്ട​മി​ല്ലാ​തി​രു​ന്ന ഒ​രു ദി​വ​സം സം​സാ​രി​ച്ചി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​ന​മേ​കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​ശ​യം പ​ങ്കു​വ​ച്ച​ത്. പ​ല​തും ആ​ലോ​ചി​ച്ചു​തി​നൊ​ടു​വി​ലാ​ണ് ഓ​ട്ടോ​സ്റ്റാ​ൻ​ഡി​നു സ​മീ​പം ത​ട്ടി​ട്ട് ഭാ​ഗ്യ​ക്കു​റി വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

എ​ല്ലാ​വ​രും ചേ​ർ​ന്ന് പി​രി​വെ​ടു​ത്ത് 150 ഭാ​ഗ്യ​ക്കു​റി വാ​ങ്ങി വി​റ്റു. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ടി​ക്ക​റ്റു​ക​ൾ വി​ൽ​ക്കു​ന്നു​ണ്ട്.30 ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രി​ൽ വ​നി​ത​ക​ളു​മു​ണ്ട്.

ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന നി​ര​വ​ധി പേ​ർ ഓ​ട്ടോ​റി​ക്ഷ​ക്കാ​രു​ടെ ഉ​ദ്ദേ​ശ​ശു​ദ്ധി ക​ണ​ക്കി​ലെ​ടു​ത്ത് ടി​ക്ക​റ്റ് വാ​ങ്ങു​ന്നു​ണ്ട്. 1000, 2000 രൂ​പ സ​മ്മാ​ന​ങ്ങ​ളും ടി​ക്ക​റ്റ​ടു​ത്ത നി​ര​വ​ധി പേ​ർ​ക്ക് സ​മ്മാ​ന​മാ​യും ല​ഭി​ച്ച​തോ​ടെ സ്ഥി​ര​മാ​യി ഓ​ട്ടോ​ക്കാ​രു​ടെ ടി​ക്ക​റ്റ് വാ​ങ്ങു​ന്ന​വ​രു​മു​ണ്ട്.

ദി​വ​സേ​ന ടി​ക്ക​റ്റ് വി​റ്റ് 75ൽ​പ്പ​രം രൂ​പ ക​മ്മീ​ഷ​നാ​യി ല​ഭി​ക്കു​ന്നു​ണ്ട്. ഈ ​തു​ക കൂ​ട്ടി വ​ച്ച് നി​ർ​ധ​ന രോ​ഗി​യു​ടെ ചി​കി​ൽ​സ​യ്ക്ക് ന​ൽ​കാ​നാ​ണ് ഫ്ര​ണ്ട്സ് ഓ​ട്ടോ ഡ്രൈ​വേ​ഴ്സി​ന്‍റെ തീ​രു​മാ​നം.

ഇ​വ​ർ കാ​രു​ണ്യ​സ്പ​ർ​ശം എ​ന്നു പേ​രി​ട്ട പ​ദ്ധ​തി വ​ലി​യ ക​വ​ല​യി​ൽ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വൈ​ക്കം ജോ​യി​ന്‍റ് ആ​ർ​ഡി​ഒ പി. ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​യ​ൻ പ്ര​സി​ഡ​ൻ​റ് എം.​ടി. പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​ക്കം എ​സ്ഐ എം. ​സാ​ഹി​ൽ ചി​കി​ത്സ ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തും.

താ​ലൂ​ക്ക് ആ​ശു​പ​ത്രി ആ​ർ​എം​ഒ ഡോ. ​പി. വി​നോ​ദ്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ഡി. ​ര​ഞ്ജി​ത്ത് കു​മാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വൈ​ക്കം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി. ​ശി​വ​ദാ​സ്, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി അ​ൻ​വ​ർ സാ​ദ​ത്ത്, ട്ര​ഷ​റ​ർ ഷ​റ​ഫു​ദ്ദീ​ൻ, സി.​ജി. ലൈ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

Related posts