കോട്ടയം: തിരുനക്കര പകൽപ്പൂരത്തിനു ഇത്തവണയും തിരുനക്കര ശിവനെത്തില്ല. ശിവനു ഇത്തവണയും മദപ്പാട് ലക്ഷണങ്ങൾ കണ്ടതോടെയാണ് ശിവനെ എഴുന്നള്ളിക്കേണ്ടതില്ലെന്ന് ഉത്സവകമ്മിറ്റി തീരുമാനിച്ചത്. മദപ്പാട് ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്നു 15നു ആരംഭിക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാനാകാതെ ശിവന് മടങ്ങി. ആർപ്പൂക്കര സുബ്രമണ്യസ്വാമി ക്ഷേത്രത്തിനു സമീപം ചികിത്സയിലാണിപ്പോൾ. പകരം തൃക്കടവൂർ ദേവസ്വത്തിന്റെ ശിവരാജുവായിരിക്കും മഹാദേവന്റെ തിടന്പേറ്റുക. തിരുനക്കര ഉത്സവസമയമടുക്കുന്പോൾ മദപ്പാടിലാകുന്നതിനാൽ ശിവന് തിടന്പേറ്റാൻ കഴിയാറില്ല. 2015ൽ മദപ്പാട് ലക്ഷണങ്ങൾ കാട്ടിയെങ്കിലും ആനപ്രേമികളുടെ ആവശ്യത്തെത്തുടർന്നു പകൽപ്പൂരത്തിനു ശിവനെ എഴുന്നള്ളിച്ചിരുന്നു. ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിനു മുന്നിൽ തടിച്ചുകൂടിയ ആനപ്രേമികളുടെ ആവശ്യത്തിനു മുന്നിൽ ദേവസ്വം അധികൃതർക്ക് മറ്റുമാർഗമില്ലാതെ വന്നതോടെയാണ് എഴുന്നള്ളിച്ചത്.
Read MoreCategory: Kottayam
വെള്ളൂർ പള്ളിയിലെ മോഷണം; യഥാർഥ പ്രതി കാമാക്ഷി ബിജുവിനെ അറസ്റ്റു ചെയ്തു; മറ്റൊരു കേസിൽ പിടിക്കപ്പെട്ട ബിജുവിനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്
പാമ്പാടി: വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി പെരുന്നാളിനിടെ പള്ളി ഒാഫീസ് കുത്തിത്തുറന്ന് പണവും സ്വർണവും മോഷ്ടിച്ച കേസിൽ യഥാർഥ പ്രതി കാമാക്ഷി ബിജുവെന്ന് പോലീസ്. കഴിഞ്ഞ ജനുവരി രണ്ടിനു പുലർച്ചെയാണ് മോഷണം നടന്നത്. മുന്‍പ് ഈ കേസുമായി ബന്ധപ്പെട്ട് മണർകാട് കുഴിപ്പുരയിടം ചിറയിൽ ലുതീഷ് (പുൽച്ചാടി-23), കാരാപ്പുഴ വാഴയിൽ പുതുവീട്ടിൽ ആദർശ് (ഉണ്ണി-19) എന്നിവരെ പാന്പാടി പോലീസ് പിടികൂടിയിരുന്നു. റിമാൻഡിലായിരുന്ന പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്. മറ്റൊരു കേസിൽ പിടിക്കപ്പെട്ട കാമാക്ഷി ബിജു(42)വിനെ ചോദ്യം ചെയ്തപ്പോഴാണ് വെള്ളൂർ പള്ളിയിലെ മോഷണം നടത്തിയത് താനാണെന്ന് ബിജു പോലീസിനോട് പറഞ്ഞത്. ഇതോടെ ഇന്നലെ പാന്പാടി പോലീസ് ബിജു വിനെ കസ്റ്റഡിയിൽ വാങ്ങി പള്ളിയിലെത്തിച്ചു തെളിവെടുത്തു. പാന്പാടി വെള്ളൂർ ഭാഗത്ത് മദ്യപിച്ചു അബോധാവസ്ഥയിൽ വഴിയിൽ കിടന്നപ്പോഴാണ് ലുതീഷ്, ആദർശ് എന്നിവരെ പോലീസ് നേരത്തെ മോഷണക്കേസിൽ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തപ്പോൾ അന്ന്…
Read Moreആറു മാസം കഴിഞ്ഞിട്ടും സീറ്റ് ലഭിച്ചില്ല! എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു തട്ടിയെടുത്തത് 25 ലക്ഷം, രണ്ടുപേര്‍ അറസ്റ്റില്‍; കോട്ടയം സ്വദേശി മുങ്ങി
കയ്പമംഗലം: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പുഴക്കരക്കാവ് സ്വദേശി ലത നിവാസിൽ ഉണ്ണികൃഷ്ണൻ നായർ (51), ഇടുക്കി ആനവിലാസം സ്വദേശി ജോയ് എന്ന് വിളിക്കുന്ന വർഗീസ് (67) എന്നിവരെയാണു മതിലകം എസ്ഐ പി.കെ. മോഹിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കയ്പമംഗലം സ്വദേശി കണക്കശേരി സന്തോഷിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ മകൾക്കു തമിഴ്നാട്ടിൽ എംബിബിഎസ് സീറ്റ് തരപ്പെടുത്താനായി അഞ്ചു തവണകളായി പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാൽ ആറു മാസം കഴിഞ്ഞിട്ടും സീറ്റ് ലഭിക്കാതായതോടെ പണം തിരികെ ചോദിച്ചെങ്കിലും പ്രതികൾ നൽകാൻ തയാറായില്ല. തുടർന്ന് സന്തോഷ് മതിലകം പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ കോട്ടയം സ്വദേശി സലിം എന്നയാളെക്കൂടി പിടികൂടാനുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.…
Read Moreനടന്നുപോയ യുവതിയെ ബൈക്കിലെത്തി അപമാനിക്കാൻ ശ്രമം; തലയാഴം മാടപ്പള്ളി സ്വദേശി ഷൈൻ അറസ്റ്റിൽ
വൈക്കം: വഴിയിലൂടെ നടന്നുപോയ യുവതിയെ ബൈക്കിൽ പിന്നാലെയെത്തി തടഞ്ഞു നിർത്തി കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് യുവാവിനെ പിടികൂടി. തലയാഴം മാടപ്പള്ളി സ്വദേശി ഷൈനി(30)നെയാണ് എസ്ഐ എം. സാഹിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 6.30ന് യുവതി മാടപ്പള്ളിയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടയിലായിരുന്നു സംഭവം. സ്വകാര്യ ബസ് തൊഴിലാളിയാണ് ഷൈൻ. ഇയാൾ ഇതിനു മുന്‍പും സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചതിനു കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreചിക്കൻപോക്സ്, മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറിളക്കം; വേനൽക്കാല രോഗങ്ങൾ പടരുന്നു; മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യവകുപ്പ്
കോട്ടയം: ചൂട് വർധിച്ചതോടെ വേനൽക്കാല രോഗങ്ങൾ വ്യാപിക്കുന്നു. ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറിളക്ക രോഗങ്ങളാണു ജില്ലയുടെ വിവിധ മേഖലയിൽ പടർന്നുപിടിക്കുന്നത്. വേനൽ ചൂടിൽ ജലാശയങ്ങൾ വറ്റി വരണ്ടതോടെ ജല മലിനീകരണവും വ്യാപകമാണ്. മലിനജലം ഉപയോഗിക്കുന്നതു വഴിയും അവ ഉപയോഗിച്ചു ഭക്ഷണം തയാറാക്കുന്നതിലൂടെയും വയറിളക്ക രോഗങ്ങളും മഞ്ഞപ്പിത്തവും വ്യാപകമാകുമെന്നു ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. വേനൽ കാലത്തു ചൂടു വെള്ളം കുടിക്കുക, ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തുക തുടങ്ങിയവയാണു മുൻകരുതൽ. മലിനജ ഹൈപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ള മഞ്ഞപ്പിത്തം ജില്ലയുടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. സൂര്യപ്രകാശത്തിന്റെ കാഠിന്യത്താൽ കണ്ണിനുണ്ടാകുന്ന ചെങ്കണ്ണ് രോഗവും പടരുന്നുണ്ട്. ബാക്ടീരിയ, വൈറസ് എന്നിങ്ങനെ രണ്ടു തരം ചെങ്കണ്ണ് രോഗങ്ങളും ഇക്കുറി വർധിക്കുവാൻ സാധ്യതയുണ്ട്. ചൂടു കൂടുന്നതോടെ യാത്ര ചെയ്യുന്നവർക്കും സൂര്യപ്രകാശം നേരിട്ട് അനുഭവിക്കേണ്ടി വരുന്നവർക്കുമാണു രോഗം വരാൻ സാധ്യതയേറെ. യാത്രകളിൽ കൂളിംഗ് ഗ്ലാസുകൾ…
Read Moreചീട്ടുകളിക്കാർക്കൊപ്പം കൂടി; ഏറ്റുമാനൂരിലെ റബർതോട്ടത്തിൽനിന്ന് ചീട്ടുകളിസംഘത്തെ പോലീസ് പൊക്കിയത് മഫ്തിയിലെത്തി
കോട്ടയം: ഏറ്റുമാനൂർ ഐടിഐക്ക് സമീപം റോഡരികിലെ റബർതോട്ടത്തിൽ നടന്നു വന്ന ചീട്ടുകളിക്കാരെ പിടികൂടിയത് മഫ്തിയിലെത്തിയ പോലീസ് സംഘം. പോലീസ് വരുന്പോൾ വിവരം നല്‍കാനായി ഒരാളെ ചീട്ടുകളിക്കാർ നിയോഗിച്ചിരുന്നതിനാൽ ഇതുവരെ ഇവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ സ്വകാര്യ കാറിൽ എത്തിയ മഫ്തി സംഘമാണ് കളിക്കാരെ കുടുക്കിയത്. ചീട്ടുകളിക്കാരെക്കൊണ്ട് നാട്ടുകാർ പൊറുതിമുട്ടിയിരുന്നു. ഒടുവിൽ സ്ത്രീകൾ ജില്ലാ പോലീസ് ചീഫിന് നല്കിയ പരാതിയെ തുടർന്ന് ഷാഡോ പോലീസിന്റെ സഹായത്തോടെ ചീട്ടുകളിക്കാരെ കുടുക്കിയത്. നാട്ടുകാരെ വെല്ലുവിളിച്ച് പകൽ സമയത്ത് റോഡരികിലാണ് ചീട്ടുകളി നടത്തി വന്നത്. ഇന്നലെ ഉച്ചകഴിഞ്ഞു മനയ്ക്കപ്പാടത്തു നിന്നും മറ്റൊരു ചീട്ടുകളി സംഘത്തെക്കൂടി പോലീസ് പിടികൂടിയിരുന്നു. ഇരു സംഘങ്ങളിൽ നിന്നുമായി 14 പേരെ അറസ്റ്റു ചെയ്തശേഷം ജാമ്യത്തിൽവിട്ടു. ഇവരുടെ പക്കൽ നിന്നും 26,890 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമാനൂർ സബ് ഇൻസ്പെക്ടർമാരായ പ്രശാന്ത് കുമാർ, രാമു, എഎസ്ഐ ഹരിദാസ്, സീനിയർ സിവിൽ പോലീസ്…
Read Moreപദവി മോഹിച്ചല്ല രാഷ്ട്രീയത്തിലിറങ്ങിയതെന്ന് തുഷാര്‍ വെള്ളാപ്പള്ളി
പന്തളം: ഒരു വിധത്തിലുള്ള പദവിയോ അധികാരസ്ഥാനങ്ങളോ ലക്ഷ്യമിട്ടല്ല താന്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്ന് എന്‍എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. പന്തളം എസ്എന്‍ഡിപി യൂണിയന്റെ ദശവത്സരാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു മുന്നണിയും എസ്എന്‍ഡിപിയെ സഹായിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ എസ്എന്‍ഡിപിയുടെ ശക്തി മുന്നണികള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സംഘടന അധികാരം കൈയാളും. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ബിഡിജെഎസ് രൂപീകരിച്ചതെന്നും തുഷാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ എസ്എന്‍ഡിപി യോഗത്തെ വാര്‍ത്തകളിലൂടെ ആക്ഷേപിക്കുകയാണ്. താന്‍ ഗുജറാത്തില്‍ നിന്ന് എംപിയാകുമെന്നും മറ്റ് ചിലര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്കുമെന്നുമൊക്കെ വാര്‍ത്തകള്‍ പടച്ചു വിടുകയാണ്. മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടും സമീപനങ്ങള്‍ ഇതുപോലെയായിരുന്നു. ഒരു തരത്തിലുള്ള തട്ടിപ്പിനും സാധ്യതയില്ലാത്ത വിധമാണ് പദ്ധതി ആവിഷ്കരിച്ചിരുന്നത്. അടൂര്‍ അടക്കം ചില യൂണിയനുകള്‍ പ്രവര്‍ത്തകരെ കബളിപ്പിക്കുകയാണ് ചെയ്തത്. ഇതിന്റെ പേരില്‍ കേസുകളുണ്ട്. സിബിഐ അന്വേഷണം പോലും വരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം…
Read Moreഅമ്മയുമായി പിണങ്ങി വീടുവിട്ടു; പിങ്ക് പോലീസ് യുവതിയെ തിരിച്ചു വീട്ടിലെത്തിച്ചു
കോട്ടയം: അമ്മയുമായി പിണങ്ങി വീടുവിട്ട തിരുവനന്തപുരം സ്വദേശി യുവതി കോട്ടയത്തെത്തി. പിങ്ക് പോലീസ് യുവതിയെ കൂട്ടിക്കൊണ്ടുവന്ന് മാതാപിതാക്കളെ വിളിച്ചുവരുത്തി തിരിച്ചയച്ചു. പിറ്റേന്ന് മറ്റൊരു യുവതി എത്തിയത് ഫെയ്സ് ബുക്കു വഴി പരിചയപ്പെട്ട കാമുകനെ കാണാൻ. ഈ യുവതികൾക്ക് ഇതെന്തു പറ്റിയെന്ന് കോട്ടയത്തെ വനിതാ പോലീസ് ചോദിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിനി അമ്മയുമായി പിണങ്ങി കോട്ടയത്ത് എത്തിയത്. കയ്യിലുള്ളതാകട്ടെ ആകെ 200രൂപ. കോട്ടയത്ത് ട്രെയിനിൽ വന്നിറങ്ങി ഭക്ഷണം കഴിച്ചപ്പോൾ പണം തീർന്നു. അവശയായി വഴിയെ നടക്കുന്നതു കണ്ട പിങ്ക് പോലീസ് ആണ് യുവതിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി വിവരങ്ങൾ ചോദിച്ചറിഞ്ഞത്. പിന്നീട് മാതാപിതാക്കളെ വരുത്തിയാണ് പറഞ്ഞയച്ചത്. പിറ്റേന്ന് അതാ അർത്തുങ്കൽ നിന്ന് മറ്റൊരു യുവതി കോട്ടയത്തെത്തുന്നു. ഫെയ്സ് ബുക്കുവഴി പരിചയപ്പെട്ട യുവാവിനെ കാണാനാണ് യുവതി എത്തിയത്. യുവാവാകട്ടെ യുവതിയെ വിളിച്ചു വരുത്തിയ ശേഷം മുങ്ങുകയും ചെയ്തു. മണർകാട് സ്വദേശിയാണെന്നു…
Read Moreഎരുമേലി കനകപ്പലത്ത് കാറും ക്രെയിനും കൂട്ടിയിടിച്ചു ദമ്പതികൾ മരിച്ചു ; കട്ടപ്പന ബാലഗ്രാം കൂടത്തിങ്കൽ വിദ്യാധരക്കുറുപ്പും ഭാര്യ ശാന്തമ്മയുമാണ് മരിച്ചത്
കോട്ടയം: എരുമേലിക്കടുത്ത് കനകപ്പലത്ത് അർധരാത്രിയിൽ കാറും ക്രെയിൻ സർവീസ് വാഹനവുമായി കൂട്ടിയിടിച്ച് കാറിൽ യാത്ര ചെയ്ത ദന്പതികൾ മരിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. കട്ടപ്പന ബാലഗ്രാം കൂടത്തിങ്കൽ വിദ്യാധരക്കുറുപ്പ് (65), ഭാര്യ ശാന്തമ്മ (60) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ രാജീവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലഗ്രാം സ്വദേശിയാണ് രാജീവ്. ഇന്നലെ രാത്രി 12 മണിക്കാണ് അപകടം. ശാന്തമ്മയുടെ ചികിത്സയ്ക്കായി തിരുവനന്തപുരം ആർസിസിയിൽ പോയി മടങ്ങുകയായിരുന്നു കാർ യാത്രക്കാർ. ഇവർ റാന്നിയിൽ നിന്ന് എരുമേലി ഭാഗത്തേക്ക് വരുന്പോൾ എതിരേ റാന്നി ഭാഗത്തേക്ക് പോവുകയായിരുന്ന ക്രെയിൻ സർവീസ് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാധരക്കുറുപ്പിനെയും ഭാര്യയെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുക്കാൽ മണിക്കൂറിനകം മരണം സംഭവിച്ചു. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു. എരുമേലി പോലീസ് മേൽനടപടികൾ…
Read Moreകോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ ഗ്ലൗസ്, മാസ്ക് വിവാദം; 100തവണ ഇമ്പോസിഷൻ എഴുതണം; സർവീസ് സംഘടനകൾ ഇടപെട്ടു, നഴ്സിംഗ് ഒാഫീസർ പത്തി മടക്കി
കോട്ടയം: ഗ്ലൗസും മാസ്കും ധരിക്കേണ്ടത് ആര് ? രോഗിയോ അതോ ആശുപത്രി ജീവനക്കാരോ ? കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇങ്ങനെയൊരു തർക്കം ഉടലെടുത്തത്. ജീവനക്കാർ ഗ്ലൗസും മാസ്കും ധരിച്ചത് ശ്രദ്ധയിൽപ്പെട്ട നഴ്സിംഗ് ഓഫീസർ ജീവനക്കാരെക്കൊണ്ട് ഇന്പോസിഷൻ എഴുതിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം വിവാദമായത്. കഴിഞ്ഞ ദിവസം ആറാം വാർഡിലേക്ക് വന്ന നഴ്സിംഗ് ഓഫീസർ കണ്ടത് ഡ്യൂട്ടിയിലുള്ള നഴ്സുമാരും നഴ്സിംഗ് അസിസ്റ്റന്റും അടക്കമുള്ള ജീവനക്കാർ ഗ്ലൗസും മാസ്കും ധരിച്ചിരിക്കുന്നതാണ്. ഇതു കണ്ട് കലികയറിയ നഴ്സിംഗ് ഓഫീസർ ഇതിന്റെ ഉപയോഗം എന്താണെന്നും ആരാണ് ഇത് ധരിക്കേണ്ടതെന്നും അറിയാമോ എന്നു ചോദിച്ചു. ഇതിന്റെ ഉപയോഗം വിശദീകരിച്ചുകൊണ്ട് 100 തവണ ഇന്പോസിഷൻ എഴുതണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതോടെയാണ് സംഗതി വിവാദമായത്. എന്നാൽ പിഎസ്സി വഴി നിയമനം ലഭിച്ചവരുൾപ്പെടെയുള്ളവരെ പ്രാകൃത ശിക്ഷാ നിയമം അടിച്ചേൽപ്പിക്കുവാൻ ഓഫീസർക്ക് അധികാരമില്ലെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള ഗവണ്മെന്റ് നഴ്സിംഗ്…
Read More