കോട്ടയം: നാട്ടിൻപുറങ്ങളിൽ അപൂർവമായി മയിലിനെ കണ്ടിട്ടുണ്ടെങ്കിലും മയിൽ മുട്ട കാണാത്തവരാണ് അധികവും. ഇപ്പോൾ മയിൽമുട്ട കാണാൻ ആർപ്പൂക്കര സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ജനത്തിരക്കാണ്. ഇവിടെയുള്ള പെണ്മയിൽ ഇട്ട നൂറുകണക്കിനു മുട്ടകൾ കൗതുകത്തോടെ നോക്കി കാണുകയാണ് ജനങ്ങൾ. മുട്ടയിടുന്നത് പെണ്മയിലാണെങ്കിലും അടയിരിക്കുന്നത് ആണ് മയിലാണ്. ഇവിടെയുണ്ടായിരുന്ന ആണ്മയിൽ ചത്തതോടെ അടവയ്ക്കാനാകാതെ നിരവധി മുട്ടകൾ നശിച്ചു.അവശേഷിക്കുന്നവ എങ്ങനെ സംരക്ഷിക്കണമെന്നതിനെക്കുറിച്ച് ക്ഷേത്ര ഭാരവാഹികൾ ആലോചിച്ചു വരുന്നു. മറ്റൊരു ആണ് മയിലിനെ കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്. ക്ഷേത്രത്തിൽ സംരക്ഷിക്കുന്ന മയിൽ മുട്ടയിട്ടുതുടങ്ങിയിട്ട് നാലുമാസത്തിലധികമായി. ക്ഷേത്രത്തിലെത്തുന്ന ഭക്തരാണു മയിലിനു ആഹാരം നൽകി സംരക്ഷിക്കുന്നത്. കൂടാതെ ക്ഷേത്രമുറ്റത്തെ പൂജാവസ്തുക്കൾ വിൽക്കുന്ന കടയിൽ മയിലിനുളള തീറ്റയും വിൽക്കുന്നുണ്ട്. ക്ഷേത്രാരാധനയുടെ ഭാഗമായി ആർപ്പൂക്കര ക്ഷേത്രത്തിൽ മയിലിനെ സംരക്ഷിക്കാൻ തുടങ്ങിയിട്ട് പത്തുവർഷത്തിലധികമായി.
Read MoreCategory: Kottayam
നടുക്കം മാറാതെ ഗുണ്ടുമല; ആയയെ കൊലപ്പെടുത്തിയ കേസിൽ മകനും ഭർത്താവും അറസ്റ്റിൽ; ലഹരിക്ക് അടിമയായ മകനെ കൊലയ്ക്ക് നയിച്ചതിനെക്കുറിച്ച് പോലീസ് പറയുന്നത്
മൂന്നാർ: ഗുണ്ടുമല എസ്റ്റേറ്റിലെ ശിശുപരിപാലന കേന്ദ്രത്തിലെ ആയ വെട്ടേറ്റു കൊല്ലപ്പെട്ട സംഭവത്തിനു പിന്നിലെ ചുരുളഴിഞ്ഞതിന്റെ നടുക്കം മാറാതെ ഗുണ്ടുമല. കഴിഞ്ഞ ദിവസം ആയ മരിച്ച സംഭവത്തിൽ മകനും ഭർത്താവും പോലീസ് പിടിയിലായിരുന്നു. കൊലപാതകത്തിലേയ്ക്ക് നയിച്ചത് മയക്കുമരുന്നു ലഹരിയിലാണെന്ന് വസ്തുതയും എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആശങ്കയുണർത്തുന്നു. മൂത്തപുത്രനായ രാംകുമാറിനോട് അമിത വാത്സല്യം കാട്ടിയതിനാണ് ഇളയമകൻ രാജ്കുമാർ അമ്മയുടെ ജീവനെടുത്തത്. എസ്റ്റേറ്റിൽ ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവർ ഒരു സുപ്രഭാതത്തിൽ ക്രിമിനലുകളാണെന്ന വിവരം നാട്ടുകാർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ ദാരുണമായി കൊന്ന രീതിയും പശ്ചാത്തലവുമാണ് മൂന്നാറിലെ എസ്റ്റേറ്റു മേഖലകളിൽ ഭീഷണി സൃഷ്ടിക്കുന്നത്. ഇളയ പുത്രന്റെ അമിതമയക്കുമരുന്നു ഉപയോഗം പലപ്പോഴും അമ്മ വിലക്കിയിരുന്നു. ഇളയപുത്രന്റെ ദുർന്നടപ്പിനെ ശക്തമായി എതിർത്തിരുന്ന രാജഗുരുവിന് കാര്യങ്ങൾ അറിയാമെങ്കിലും അതൊഴിവാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാതിരുന്നതും അവർക്ക് വിനയായി മാറുകയായിരുന്നു. പുറം ലോകവുമായി അധികം ബന്ധമൊന്നുമില്ലാതെ ഒറ്റപ്പെട്ട…
Read Moreകോട്ടയം നഗരത്തിൽ പട്ടാപ്പകൽ ക്വട്ടേഷൻ ആക്രമണം; ആക്രമണം കുരുമുളക് സ്പ്രേ അടിച്ചശേഷം മൂന്നംഗ സംഘം ഷിനുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു
കോട്ടയം: നഗരത്തിൽ പട്ടാപ്പകൽ ക്വട്ടേഷൻ ആക്രമണം. മൊബൈൽ ഫോണ് കടയിലെ ജീവനക്കാരനു നേരെ കുരുമുളക് സ്പ്രേ അടിച്ചശേഷം മർദിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമെന്നാണ് സൂചന. മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന മൊബൈൽ കടയിലെ ജീവനക്കാരനായ പതിനാറിൽചിറ സ്വദേശി ഷിനുവിനെയാണു കുരുമുളകു സ്പ്രേ അടിച്ചശേഷം മൂന്നംഗ സംഘം കടയിൽ കയറി ആക്രമിച്ചത്. കോട്ടയം കല്ലുപുരക്കൽ സ്വദേശി സതീഷിന്റെ ഉടമസ്ഥതയിലുള്ളതാണു കട. ഇന്നലെ ഉച്ചയോടെ കടയിലെത്തിയ മൂന്നംഗ സംഘം കുരുമുളകു സ്പ്രേ അടിച്ചശേഷം ഷിനുവിനെ മർദിച്ചവശനാക്കിയശേഷം രക്ഷപ്പെടുകയായിരുന്നു. ഷിനുവും സമീപത്തെ മറ്റൊരു കടയിലെ ജീവനക്കാരനും തമ്മിൽ വാക്കു തർക്കവും സംഘർഷവും നടന്നിരുന്നു. അന്ന് ഷിനു മറ്റെയാളെ മർദിച്ചിരുന്നു. ഇതിനു പ്രതികാരം ചെയ്യാൻ ക്വട്ടേഷനെടുത്തവരാണ് ഇന്നലെ കുരുമുളക് സ്പ്രേയടിച്ച് ഷിനുവിനെ മർദിച്ചതെന്നാണ് പോലീസ് കരുതുന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അക്രമി സംഘത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ്…
Read Moreമൂക്കൻപെട്ടിയിൽനിന്ന് വീണ്ടും രാജവെമ്പാലയെ പിടികൂടി; ജനങ്ങളുടെ ആശങ്ക ഒഴിവാക്കി വാവ സുരേഷ് എത്തി രാജവെമ്പാലയെ പിടികൂടി
കണമല: മൂക്കൻപെട്ടിയിൽനിന്ന് ഒന്നര വർഷത്തിനുളളിൽ മൂന്നാമത്തെ രാജവെന്പാലയെ കൂടി പിടികൂടി. ഇന്നലെ രാത്രിയിൽ വാവ സുരേഷ് എത്തി രാജവെന്പാലയെ പിടികൂടിയതോടെയാണ് ജനങ്ങളുടെ ആശങ്ക ഒഴിവായത്. കണമല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്റ് ഒ.ജെ. കുര്യന്റെ സഹോദരൻ ഒഴുകയിൽ മാത്യു താമസിക്കുന്ന മൂക്കൻപെട്ടി ടൗണിനടുത്തുളള വാടക വീട്ടിലാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ രാജവെന്പാല കയറിക്കൂടിയത്. മാത്യുവിന്റെ ഭാര്യ ലീലാമ്മ വീടിനു വെളിയിൽ നിൽക്കുന്പോഴാണ് രാജവെന്പാല ഇഴഞ്ഞെത്തുന്നത് കണ്ടത്. ഭയന്നോടി ലീലാമ്മ വീട്ടിലേക്ക് കയറി. പിന്നാലെ പാന്പും വീട്ടിനുളളിൽ കയറുകയായിരുന്നു. ഹാളിൽ കസേരയുടെ അടിയിൽ കയറിയ രാജവെന്പാല പുറത്ത് കടക്കാതിരിക്കാൻ വീട് പൂട്ടിയ വനപാലകർ വിവരമറിയിച്ചതോടെ വാവ സുരേഷ് രാത്രി ഒന്പതു മണിയോടെ എത്തുകയായിരുന്നു. മൂക്കൻപെട്ടി വനത്തിന്റെ മുകൾ ഭാഗമായ അരുവിക്കൽ ഭാഗത്തു നിന്നാണ് രാജവെന്പാല എത്തിയതെന്ന് കരുതുന്നു. ഇത് മൂന്നാം തവണയാണ് രാജവെന്പാലയെ കാണുന്നത്. ആറ് മാസം…
Read Moreസി. രാജു കുറേ കഷ്ടപ്പെട്ടു ; പച്ചപ്പ് അണിയിച്ച് പൈനാവ് ഗവ. യുപി സ്കൂൾ; ഒന്നു മുതൽ ഏഴുവരെയുള്ള പാഠപുസ്തകത്തിലെ മുഴുവൻ സസ്യങ്ങളും സ്കൂളിലെത്തിയാൽ കാണാം
ബിജു കലയത്തിനാൽ ചെറുതോണി: സർക്കാർ യുപി സ്കൂളിനെ പച്ചപ്പഅ അണിയിച്ച് ചെറുതോണിയിലെ ചുമട്ടു തൊഴിലാളിയായ സി.രാജു രാജ്യത്തിനു തന്നെ മാതൃകയായി. ജില്ലാ ആസ്ഥാനത്ത് ഇടുക്കി കളക്ടറേറ്റിനു സമീപം പ്രവർത്തിക്കുന്ന പൈനാവ് ഗവ.യുപി സ്കൂളിനെയാണ് രാജു ഹരിതാഭമാക്കിയത്. ഒന്നു മുതൽ ഏഴുവരെയുള്ള പാഠപുസ്തകത്തിലെ മുഴുവൻ സസ്യങ്ങളും ഈ സ്കൂളിലെത്തിയാൽ കാണാനാവും. 1968ൽ പ്രവർത്തനമാരംഭിച്ച സ്കൂളിന് 68 സെന്റ് സ്ഥലമുണ്ട്. വർഷങ്ങൾക്ക് മുന്പ് നാൽക്കാലികൾ സ്വൈര്യവിഹാരം നടത്തിയിരുന്ന സ്കൂൾ പരിസരം ചുറ്റുമതിൽ നിർമിച്ച് സംരക്ഷിച്ചു. ഇതോടെ പിടിഎ പ്രസിഡന്റായ പെെനാവ് പുതുവൽ കരയ്ക്കാട്ട് പുത്തൻവീട്ടിൽ രാജു തനിക്ക് ലഭിക്കാവുന്നിടത്തുനിന്നെല്ലാം തണൽമരതൈകളും ഫലവൃക്ഷങ്ങളും ഒൗഷധസസ്യങ്ങളും പൂച്ചെടികളും സംഘടിപ്പിച്ച് സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും വെള്ളവും വളവും നൽകി ഒപ്പം കൂടിയതോടെ സ് കൂളും പരിസരവും പച്ചപ്പട്ടു വിരിച്ചതുപോലെയായി. ഞാവൽ, പേര, നെല്ലി, പ്ലാവ്, മാവ്, കപ്ലം, സപ്പോർട്ട, റന്പൂട്ടാൻ, ഇലുന്പി,…
Read Moreകള്ളു കുടിക്കാൻ പണം ചോദിച്ചിട്ട് നൽകിയില്ല; കട ആക്രമിച്ച പ്രതിക്ക് ഒരു വർഷം തടവും പിഴയും; പിഴ വാദിക്ക് നല്കാനും കോടതി ഉത്തരവ്
കോട്ടയം: കള്ളുകുടിക്കാൻ പണം ചോദിച്ചിട്ടു നല്കാത്തതിന് കട ആക്രമിച്ച് നാശനഷ്ടം വരുത്തിയ കേസിലെ പ്രതിക്ക് തടവും പിഴയും. മീനടം മാളികപ്പടി ഭാഗത്ത പുതുവൽ വീട്ടിൽ അജേഷിനെ (38) ഒരു വർഷം തടവിനും പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചുകൊണ്ട് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഒന്ന് എം.സി.സനിത ഉത്തരവായി. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം. പള്ളം മാവിളങ്ങ് ജംഗ്ഷനിലെ മാത്തുക്കുട്ടി എന്നയാളുടെ കട 2013 ഫെബ്രുവരി ഏഴിന് ആക്രമിച്ചു എന്നാണ് കേസ്. ബേക്കറി കടയുടെ ചില്ലു തകർക്കുകയും കടയിലുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ വാദിക്ക് നല്കാനും കോടതി ഉത്തരവിട്ടു. ചിങ്ങവനം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ എത്തിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ജെ.പത്മകുമാർ ഹാജരായി.
Read Moreഇടുക്കി തോട്ടം മേഖലയിൽ കാനത്തിനു തിരിച്ചടി ; സിപിഐ സംസ്ഥാന സമിതിയിൽ നിന്ന് വാഴൂർ സോമൻ പുറത്ത്; ബിജിമോൾ അകത്ത്
തൊടുപുഴ: സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സംസ്ഥാന സമിതിയംഗങ്ങളെ തെരഞ്ഞെടുത്തപ്പോൾ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തനായ വാഴൂർ സോമനെ ഒഴിവാക്കിയത് ഇടുക്കിയിലെ തോട്ടം മേഖലയിൽ തൊഴിലാളികൾക്കിടയിൽ കൂടുതൽ കരുത്താർജിക്കാനുള്ള കാനത്തിന്റെ നീക്കത്തിനു തിരിച്ചടിയാകും. സിപിഐ സംസ്ഥാനസമിതിയംഗത്തിനു പുറമെ എ ഐ ടിയു സി സംസ്ഥാന വൈസ് പ്രസിഡന്റും വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാനുമായ വാഴൂർ സോമൻ ഈ സ്ഥാനമാനങ്ങളെല്ലാം നേടിയതു തന്നെ കാനം രാജേന്ദ്രന്റെ പിൻബലത്തിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ.എസ്. ബിജിമോളെ പീരുമേട് മണ്ഡലത്തിൽ തോൽപ്പിക്കാൻ വാഴൂർ സോമൻ കരുനീക്കം നടത്തിയെന്ന പരാതി പാർട്ടി കണ്ട്രോൾ കമ്മീഷനു മുന്നിലെത്തിയിരുന്നു. എന്നാൽ പാർട്ടിയിലെ മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിനെതിരെ കണ്ട്രോൾ കമ്മീഷനിൽ എത്തിയ പരാതി പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ചർച്ചയായപ്പോൾ വാഴൂർസോമനെതിരെയുള്ള പരാതി സമ്മേളനത്തിൽ കാര്യമായി ഉയർന്നു വരാതിരുന്നതും കാനത്തിന്റെ ഇടപെടലിനെ തുടർന്നായിരുന്നു. രാഷ്ട്രീയത്തിൽ തനിയ്ക്ക് ഗോഡ്ഫാദർ ഇല്ലെന്ന് വാരികയ്ക്ക്…
Read Moreതിരുനക്കര പകൽപ്പൂരം; 15ന് കൊടിയേറി 24ന് സമാപിക്കും; 20ന് നടക്കുന്ന പകൽപ്പൂരത്തിൽ 22 ആനകൾ പങ്കെടുക്കും
കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രോത്സവം 15ന് കൊടിയേറി 24ന് ആറാട്ടോടെ സമാപിക്കും. 20നാണ് പ്രസിദ്ധമായ പകൽപ്പൂരം. 22നു വലിയവിളക്ക്. 23നു പള്ളിവേട്ട. എട്ടു ദിവസം ഉത്സവബലി. 15നു രാത്രി ഏഴിനു തന്ത്രി താഴ്മണ്മഠം കണ്ഠരര് മോഹനരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. എട്ടിനു നടക്കുന്ന പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി. രാമാനുജം അധ്യക്ഷത വഹിക്കും. പൂയം തിരുനാൾ ഗൗരി പാർവതി ഭായി കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്കുമാർ, ദേവസ്വം ബോർഡ് മെന്പർ കെ.പി. ശങ്കരദാസ്, നഗരസഭാ അധ്യക്ഷ ഡോ. പി.ആർ. സോന, വി.എൻ. വാസവൻ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് 9.30നു ഗാനമേള. 16നു രാത്രി 9.30നു കഥകളി, നളചരിതം, ഒന്നാം ദിവസം-കലാമണ്ഡലം ഗോപി നളനായി വേഷമിടും. 17നു വൈകുന്നേരം അഞ്ചിനു തായന്പക, ഭക്തിഗാനമേള,…
Read Moreകഞ്ചാവുമായി പിടിയിലായവർ ചില്ലറക്കാരല്ല; കഞ്ചാവ് കടത്തുന്നത് സ്ത്രീകളുടെ സംഘം; കേരളത്തിലെ കഞ്ചാവു വിൽപനക്കാരിലെ പ്രമുഖനാണ് പിടിയിലായ ശ്യാംദാസ്
കോട്ടയം: കോട്ടയത്ത് ഇന്നലെ അഞ്ചു കിലോ കഞ്ചാവുമായി പിടിയിലായത് തോട്ടത്തിൽനിന്ന് കഞ്ചാവ് നേരിട്ടു വാങ്ങി വിൽപ്പന നടത്തുന്നവരിൽ പ്രമുഖൻ. കന്പത്തെ കഞ്ചാവ് കൃഷിക്കാരുമായി നേരിട്ടു ബന്ധമുള്ള കേരളത്തിലെ രണ്ടോ മൂന്നോ പേരിൽ പ്രമുഖനാണ് പിടിയിലായ ഇടുക്കി കൊന്നത്തടി അഞ്ചാംമൈൽ മാവനാൽ ശ്യാംദാസ്(36). ഇയാളോടൊപ്പം ഉണ്ടായിരുന്ന ഇടുക്കി പണിക്കൻകുടി അരീക്കൽ സൗമ്യ ജോണ്സണ്(36) ആണ് കഞ്ചാവ് കൈമാറുന്നത്. ശ്യാംദാസിനെ കഞ്ചാവുമായി കേരളത്തിൽ ആദ്യം പോലീസ് പിടികൂടുന്നത് ഇന്നലെയാണ്. മുൻപ് ഇടുക്കിയിലെ എക്സൈസ് പല തവണ പിടികൂടിയിട്ടുണ്ടെങ്കിലും പോലീസ് പിടികൂടിയിരുന്നില്ല. ശ്യാംദാസിന് കേരളത്തിലെ എല്ലാ ജില്ലകളിലും കഞ്ചാവ് വിതരണത്തിന് ഇടനിലക്കാരുണ്ട്. ഇവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഫോണ് നന്പരുകളും പോലീസിന് ലഭിച്ചു. അതുപോലെ കഞ്ചാവ് എത്തിക്കാൻ 20 സ്ത്രീകൾ ഇയാളുടെ സംഘത്തിൽ പ്രവർത്തിക്കുന്നതായും പോലീസിന് വിവരം ലഭിച്ചു. നല്ല പ്രതിഫലം ലഭിക്കുന്നതാണ് സ്ത്രീകൾ ഈ പ്രവർത്തിക്ക് എത്തുന്നതിന്റെ കാരണം. പോലീസ് ,…
Read Moreകുടുംബശ്രീ സെക്രട്ടറിയുടെ ഭർത്താവ് യുവതിയെ കടന്നുപിടിച്ചു; കുടുംബശ്രീയിൽ അടയ്ക്കാനുള്ള പണവുമായി എത്തിയതായിരുന്നു യുവതി; പോലീസ് കേസെടുത്തു
കോട്ടയം: കുടുംബശ്രീയിൽ അടയ്ക്കാനുള്ള പണവുമായി സെക്രട്ടറിയുടെ വീട്ടിലെത്തിയ യുവതിയെ സെക്രട്ടറിയുടെ ഭർത്താവ് കൈയിൽ കടന്നു പിടിച്ച് അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി. സംഭവത്തിൽ പാന്പാടി പോലീസ് ഗൃഹനാഥനെതിരേ കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. 23 വയസുള്ള യുവതി കുടുംബശ്രീയിൽ അടയ്ക്കാനുള്ള പണവുമായി കുടുംബശ്രീ സെക്രട്ടറിയുടെ വീട്ടിലെത്തി. സെക്രട്ടറി അപ്പോൾ വീട്ടിലില്ലായിരുന്നു. സെക്രട്ടറിയുടെ ഭർത്താവ് പണം വാങ്ങിയ ശേഷം യുവതിയുടെ കൈയിൽ കടന്നു പിടിക്കുകയും കൈയിൽ ചുംബിക്കുകയും ചെയ്തെന്നാണ് പരാതി. ആരോപണ വിധേയനായ ഗൃഹനാഥനെതിരേ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന 354 വകുപ്പു പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Read More