തൊടുപുഴ: സമൂഹമനസാക്ഷിയെ ഞെട്ടിച്ച് പിറന്നാൾ ആഘോഷം നടത്തിയ കോളജ് വിദ്യാർഥികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു സംഘം വിദ്യാർഥികളുടെ നേതൃത്വത്തിൽ സഹപാഠിയെ വൈദ്യുത പോസ്റ്റിൽ ബന്ധിച്ച് ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ തൊടുപുഴയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പീഡനത്തിന് ഇരയായ വിദ്യാർഥിയോട് ഇന്നു തൊടുപുഴ പോലീസ് സ്്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പീഡനത്തിന് ഇരയായ വിദ്യാർഥി കേസു കൊടുക്കാൻ വിസമ്മതിച്ചതായാണ് സൂചന. ഈ സാഹചര്യത്തിൽ കേസ് നിലനിൽക്കുമോ എന്നും സംശയമുണ്ട്. ആരും തലയിൽ കൈവച്ചു പോകുന്ന ചാണകവെള്ള അഭിഷേകം വരെയുള്ള കാടത്തരങ്ങളാണ് ഈ കുട്ടികൾ വീഡിയോ ചിത്രീകരിക്കാൻ വേണ്ടി സഹപാഠിയോട് കാട്ടിക്കൂട്ടിയത്. പീഡന ദൃശ്യങ്ങൾ ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ലഭിച്ചിട്ടുണ്ട്. കൈകൾ രണ്ടും പിന്നിലേക്ക് കെട്ടി റോഡരികിലെ കോണ്ക്രീറ്റ് പോസ്റ്റിൽ…
Read MoreCategory: Kottayam
രണ്ടാനച്ഛന്റെയും അയൽവാസിയുടെയും പീഡനം സഹിക്കവയ്യാതെ 15കാരി വീടുവിട്ടു; കാണാതായ പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ പുറത്തു വന്നത് ഞെട്ടിക്കുന്ന പീഡന വിവരം; പ്രതികൾ രണ്ടു പേരും അറസ്റ്റിൽ
കോട്ടയം: രണ്ടാനച്ഛന്റെയും അയൽവാസിയുടെയും ലൈംഗിക പീഡനം സഹിക്കവയ്യാതെ 15 കാരി വീടുവിട്ടു. കാണാതായെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച പോലീസ് പെണ്കുട്ടിയെ കണ്ടെത്തിയപ്പോഴാണു പീഡനവിവരം പുറത്തായത്. പ്രതികൾ രണ്ടു പേരും അറിസ്റ്റിലായി. മുണ്ടക്കയം പോലീസാണു പ്രതികളെ ഇന്ന് അറസ്റ്റുചെയ്തത്. ഒരാഴ്ച മുന്പാണു 15കാരിയെ കാണാനില്ലെന്നു കാണിച്ച് അമ്മ മുണ്ടക്കയം പോലീസിൽ പരാതി നൽകിയത്. പോലീസ് അന്വേഷണത്തിൽ പെണ്കുട്ടി പൂഞ്ഞാറിലുള്ള ബന്ധുവീട്ടിൽ ഉണ്ടെന്നു മനസിലാക്കി. പോലീസ് അവിടെയെത്തി പെണ്കുട്ടിയുടെ വിശദമായ മൊഴിയെടുത്തു. അപ്പോഴാണു പീഡനവിവരം പുറത്തറിയുന്നത്. രണ്ടാനച്ഛന്റെയും അയൽവാസിയായ യുവാവിന്റെയും ഉപദ്രവം സഹിക്കവയ്യാതെ വീടുവിട്ടതാണെന്നു പെണ്കുട്ടി മൊഴി നൽകി. പെണ്കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി പീഡനവിവരം സ്ഥിരീകരിച്ചു. ഒളിവിലായിരുന്ന പ്രതികളെ ഇന്നു രാവിലെയാണു അറസ്റ്റു ചെയ്തത്. കാഞ്ഞിരപ്പള്ളി സിഐ സാജു ജോസ്, മുണ്ടക്കയം എസ്ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.
Read Moreഅന്തരീക്ഷതാപം വർധിക്കാൻ സാധ്യത; പകൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
കോട്ടയം: വരുംദിവസങ്ങളിൽ അന്തരീക്ഷതാപം വർധിക്കാൻ സാധ്യതയുള്ളതിനാൽ പകൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സൂര്യാഘാതത്തിന് സാധ്യതയേറെയാണ്. ചൂട് കൂടി ശരീരത്തിലെ താപം പുറത്തു കളയാൻ കഴിയാതെ, ശരീരത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. ശരീരം ചൂടാകുക, വരണ്ട് ചുവക്കുക, നേർത്ത് വേഗത്തിൽ നാഡിമിടിപ്പ്, ശക്തിയായ തലവേദന, മാനസികാവസ്ഥയിൽ മാറ്റം തുടങ്ങിയവ ലക്ഷണങ്ങളാണ്. ചിലപ്പോൾ അബോധാവസ്ഥയും ഉണ്ടാകാം. സൂര്യാഘാതമോ കടുത്ത ക്ഷീണമോ അനുഭവപ്പെട്ടാൽ തണുത്ത സ്ഥലത്തേക്ക് മാറിനിൽക്കണം. തണുത്ത വെള്ളം കൊണ്ട് ശരീരം തടവുക, ഫാനിന്റെയും മറ്റും സഹായത്തോടെ ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റുക തുടങ്ങിയവ ചെയ്യണം. അമിത ചൂട് അനുഭവപ്പെടുന്ന ഈ ദിവസങ്ങളിൽ ഓരോ മണിക്കൂറും നാലു ഗ്ലാസ് വരെ വെള്ളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളവും നാരങ്ങാവെള്ളവും കുടിക്കാം. മദ്യപാനം ഒഴിവാക്കണം. ബിയറും നന്നല്ല. പഴങ്ങൾ കൂടുതലായി കഴിക്കുക. രാവിലെ…
Read Moreപൊന്തൻപുഴ വനഭൂമി; പ്രക്ഷോഭത്തിനൊരുങ്ങി കോണ്ഗ്രസ്; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊന്തൻപുഴയിലെ വിവിധ പ്രദേശങ്ങളിലെ ആളുകളുമായി നാളെ കൂടിക്കാഴ്ച നടത്തും
കോട്ടയം: പൊന്തൻപുഴ വനഭൂമിയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽനിന്ന് സർക്കാരിനേറ്റ തിരിച്ചടിയിൽ പ്രക്ഷോഭത്തിനൊരുങ്ങി കോണ്ഗ്രസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊന്തൻപുഴയിലെ വിവിധ പ്രദേശങ്ങളിലെ ആളുകളുമായി നാളെ കൂടിക്കാഴ്ച നടത്തും. പൊന്തൻപുഴ വനത്തിൽ 7,000 ഏക്കർ സംരക്ഷിത വനഭൂമിയല്ലെന്നു കഴിഞ്ഞ ജനുവരി 11നാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. വനഭൂമിയിൽഅവകാശ മുന്നയിച്ച് 283 സ്വകാര്യ വ്യക്തികൾ നൽകിയ കേസിലായിരുന്നു വിധി. പൊന്തൻപുഴ വനത്തിന്റെ വിവിധ പ്രദേശങ്ങളായ കറിക്കാട്ടൂർ 1904ലും ആലപ്ര 1906ലും വലിയകാവ് 1908ലുമാണ് സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചത്. വലിയകാവ്, ആലപ്ര പ്രദേശങ്ങളെ സംരക്ഷിത വനമായി പ്രഖ്യാപിച്ച വിജ്ഞാപനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിൽ കറിക്കാട്ടൂരുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിൽ നേരത്തെ തന്നെ സർക്കാരിന് അനുകൂലമായി വിധിച്ചിട്ടുണ്ട്. കറിക്കാട്ടൂർ റിസർവ് വനത്തിന് നിയമസാധുത നൽകുന്ന നേരത്തെയുള്ള വിധി ആലപ്ര, വലിയകാവ് പ്രദേശങ്ങൾക്ക് മുഴുവൻ നിയമസാധുത നൽകുന്ന വിധിയായി വനംമന്ത്രി ചിത്രീകരിക്കുകയാണ്.വസ്തുതകൾ ഇതായിരിക്കേ…
Read Moreകോട്ടയത്തെ ദമ്പതികളുടെ തിരോധാനം; പത്തുമാസം പിന്നിടുമ്പോൾ നേരറിയാൻ സിബിഐ എത്തുന്നു; ഹാഷിമിന്റെ പിതാവ് നൽകിയ ഹർജിയിലാണ് നടപടി
സി.സി.സോമൻ കോട്ടയം: അറുപറയിൽ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായ കേസ് സിബിഐ ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ച് ഹാഷിമിന്റെ പിതാവ് അബ്ദുൾഖാദർ അഭിഭാഷകനായ ടോം ജോസ് പടിഞ്ഞാറേക്കര മുഖേന ഹൈക്കോടതിയിൽ നല്കിയ ഹർജിയിൽ ഹോം സെക്രട്ടറിയോട് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. പോലീസ് ഇതുവരെ നടത്തിയ അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാനാണ് ഹൈക്കോടതി ജഡ്ജി സുനിൽതോമസ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് അടുത്ത 19ലേക്ക് മാറ്റി. 2017 ഏപ്രിൽ ആറിനാണ് ദന്പതികളെ കാണാതായത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ ഇതുവരെ ഒരു തുന്പും കണ്ടെത്താൻ സാധിച്ചിട്ടില്ല. രണ്ടു മനുഷ്യരെയും ഒരു വാഗണ് ആർ കാറും കാണാതായിട്ടും ഒരു വിരവും ലഭിക്കാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹർജിക്കാർക്കു വേണ്ടി ടോം ജോസ് പടിഞ്ഞാറേക്കര കോടതിയിൽ വാദിച്ചു. ഇതേ തുടർന്നാണ് ഹോം സെക്രട്ടറിയോട് റിപ്പോർട്ട് ഹാജരാക്കാൻ…
Read Moreവഴിയച്ചൻ നടന്നു മറഞ്ഞിട്ട് നാളെ പത്തുവർഷം; കോട്ടയം, ആലപ്പുഴ ജില്ലകളിലായി 1,600 കിലോമീറ്റർ റോഡുകൾ നിർമിക്കാൻ നേതൃത്വം നൽകി
ബിജു ഇത്തിത്തറ കടുത്തുരുത്തി: റോഡുകളും പാലങ്ങളും കിണറുകളും പണിത് ഗ്രാമങ്ങളിൽ വികസന വിപ്ലവമെത്തിച്ച വഴിയച്ചൻ എന്ന ഫാ. തോമസ് വിരുത്തിയിൽ ഓർമയായിട്ട് നാളെ പത്തു വർഷം. വിജയപുരം രൂപതയിൽ സേവനമനുഷ്ഠിച്ച അച്ചൻ കോട്ടയം, ആലപ്പുഴ ജില്ലകളിലായി 1,600 കിലോമീറ്റർ റോഡുകൾ നിർമിക്കാൻ നേതൃത്വം നൽകി. കല്ലറ-വെച്ചൂർ-ആലപ്പുഴ, ആയാംകുടി-ആപ്പാഞ്ചിറ, പെരുവ-മോനിപ്പള്ളി റോഡുകൾ അച്ചന്റെ നേതൃത്വത്തിൽ നിർമിച്ചതാണ്. അപ്പർ കുട്ടനാട്ടിൽ തുരുത്തുകളെ ബന്ധിക്കുന്ന നിരവധി റോഡുകളും പാലങ്ങളും അച്ചൻ പണിതു. കൊടുത്തുരുത്ത്, തോട്ടാപ്പള്ളി, പറവൻതുരുത്ത്, ചിത്തനാംകടവ്, നീണ്ടൂർ മാളിയേക്കൽ താഴെ പാലങ്ങൾ ഇതിൽപ്പെടും. പെൻഡുലം ഉപയോഗിച്ചു നൂറുകണക്കിനു കിണറുകൾക്ക് ഇദ്ദേഹം സ്ഥാനം നിർണയിച്ചിട്ടുണ്ട്. ശാസ്ത്ര, പ്രകൃതി, പരിസ്ഥിതി സംബന്ധിയായ നാലു പുസ്തകങ്ങളും രചിച്ചു. നിരവധി ഭക്തിഗാന കാസറ്റുകളും തയാറാക്കിയിട്ടുണ്ട്. ജനകീയ റോഡുകളുടെ ശിൽപി എന്ന നിലയിൽ സ്വകാര്യ ബസുടമകൾ സൗജന്യ യാത്രാ പാസ് നൽകി ആദരിച്ചിരുന്നു. ഗാന്ധിഗ്രാം അവാർഡ്, കത്തോലിക്കാ…
Read Moreഎൺപത്തിയഞ്ചുകാരിയായ വൃദ്ധ ഉൾപ്പെടെയുള്ള നിർധന ദളിത് കുടുംബത്തെ വീട് ഇടിച്ചുനിരത്തി കുടിയിറക്കി; വയോധികയ്ക്ക് നേരെ കൈയേറ്റം
ഏറ്റുമാനൂർ: 85കാരിയായ വൃദ്ധ ഉൾപ്പെടെയുള്ള പട്ടികജാതി കുടുംബത്തെ വീട് ഇടിച്ചുനിരത്തി കുടിയൊഴിപ്പിച്ചു. കോടതി ഉത്തരവിനെ തുടർന്ന് നടന്ന കുടിയൊഴിപ്പിക്കലിന്റെ ഭാഗമായുണ്ടായ കൈയ്യാങ്കളിയിൽ പരിക്കേറ്റ വൃദ്ധ കൂടല്ലൂർ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പുന്നത്തുറ കവലക്കു സമീപം തേനാകര മറിയം ലൂക്കായും മകനും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബമാണ് വഴിയാധാരമായത്. ഇവരുടെ മണ്കട്ട കൊണ്ട് നിർമിച്ച് പ്ലാസ്റ്റിക് മേഞ്ഞ വീട് ഇടിച്ചു പൊളിച്ചു. കയറിക്കിടക്കാൻ ഇടമില്ലാതായ കുടുംബം വലിച്ചെറിയപ്പെട്ട വീട്ടുസാധനങ്ങളുമായി രാത്രി പത്തിനും പെരുവഴിയിലാണ്. പുളിങ്ങാപ്പള്ളിൽ കുഞ്ഞുവർക്കി എന്നയാളുടെ പുരയിടത്തിൽ 8.5 സെന്റ് സ്ഥലത്ത് കഴിഞ്ഞ 70 വർഷമായുള്ള കുടികിടപ്പുകാരാണ് ഇവർ. മറിയത്തിന്റെ ഭർത്താവ് ലൂക്ക പുളിങ്ങാപ്പള്ളി കുടുംബത്തിന്റെ വകയായുള്ള പുരയിടത്തിലെ കൃഷിപ്പണികൾക്കായാണ് എത്തിയത്. 24 വർഷം മുന്പ് ലൂക്കാ മരിച്ചു. സ്ഥലമുടമയായ കുഞ്ഞുവർക്കിയുമായി വാക്കാലുള്ള കരാർ പ്രകാരമായിരുന്നു ലൂക്കായും കുടുംബവും 8.5 സെന്റ് സ്ഥലത്ത് താമസം തുടങ്ങിയതെന്ന് മറിയം…
Read Moreയാത്രക്കാരനെ ആക്രമിച്ച പണം തട്ടിയ കേസ് ; ഒാട്ടോറിക്ഷ ഡ്രൈവറെയും കൂട്ടുകാരനെയും തേടി പോലീസ്; സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ…
കോട്ടയം: ഓട്ടോറിക്ഷ യാത്രക്കാരനെ ആക്രമിച്ചു പണവും ബാഗും തട്ടിയെടുത്തശേഷം വീടിനുസമീപം പുരയിടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുമ്മനം പാലത്തിങ്കൽ തോപ്പിൽ വിജയകുമാറിനെ (50)യാണ് ആക്രമിച്ച് 8000രൂപ തട്ടിയെടുത്തത്. കാലിന്റെ അസ്ഥി പൊട്ടിയ ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗാന്ധിനഗർ പോലീസാണ് അന്വേഷണം നടത്തുന്നത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സമീപത്തെ ചില സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല. മദ്യപിച്ചെന്നു പറയുന്ന ബാറിലെ ദൃശ്യങ്ങളിൽനിന്നും തെളിവുകളൊന്നും ലഭിച്ചില്ല. വിജയകുമാറിന്റെ മൊഴിയിൽ അവ്യക്തതയുള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: കാർപെന്ററായ വിജയകുമാർ ജോലി കഴിഞ്ഞു വരുന്പോൾ ബുധനാഴ്ച രാത്രി 10നു കുമാരനല്ലൂരിൽ ബൈക്ക് കേടായി. ബൈക്ക് അവിടെവച്ച് ഓട്ടോയിൽ മെഡിക്കൽ കോളജ് ഭാഗത്തെത്തി. തുടർന്ന് ഓട്ടോ ഡ്രൈവറുമൊത്ത് ബാറിൽ കയറി മദ്യപിച്ചു.…
Read Moreവായ്പാ തട്ടിപ്പ് ; സജി മഞ്ഞക്കടമ്പിലിനെതിരേ വിജിലൻസ് കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടു; ആരോപണം രാഷ്ട്രീയപ്രേരിതമെന്ന്സജി മഞ്ഞക്കടമ്പിൽ
കോട്ടയം: യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിനെതിരെ വിജിലൻസ് കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടു. വായ്പാ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണു കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ്. സജി മഞ്ഞക്കടന്പിൽ, ഭാര്യ ലത, രണ്ടു ബന്ധുക്കൾ എന്നിവർ ചേർന്നു കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനിൽനിന്നും 20 ലക്ഷം രൂപ സംസ്ഥാന സംരംഭക വികസന മിഷൻ പ്രൊജക്ടിൽപ്പെടുത്തി തട്ടിയെടുത്തുവെന്നാണു പാലാ കരൂർ സ്വദേശി ബിൻസിന്റെ പരാതി. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണു കോടതി നിർദേശം നൽകിയിട്ടുള്ളത്. അതേസമയം, വായ്പാ തട്ടിപ്പ് നടത്തിയെന്ന തനിക്കെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ഏതന്വേഷണവും നേരിടാൻ തയാറാണെന്നും യൂത്ത്ഫ്രണ്ട് എം -സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പ്രതികരിച്ചു. രണ്ടുവർഷം മുന്പ് ഇതേ പരാതിക്കാരൻ ഈ വിഷയം ചൂണ്ടിക്കാട്ടി കോട്ടയം വിജിലൻസ് എസ്പിക്ക് നൽകിയ പരാതിയിൻമേൽ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും സർക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നും കണ്ടെത്തിയതാണ്. രാഷ്ട്രീയ…
Read Moreചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: മുന്നണികൾ മുന്നൊരുക്കം തുടങ്ങി; പട്ടികയിൽ സജി ചെറിയാൻ, എം.മുരളി, ശ്രീധരൻ പിള്ള
ഡൊമനിക് ജോസഫ് മാന്നാർ:ചെങ്ങന്നൂർ ഉപ തെരെഞ്ഞെടുപ്പിന് കളമൊരുങ്ങുന്പോൾ മുന്നണികൾ മുന്നൊരുക്കം തുടങ്ങി.സ്ഥാനാർഥികളെ ഒൗദ്യോഗികമായി മുന്നണികൾ തീരുമാനിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ കൂടി അണികളെ സജ്ജരാക്കുവാൻ എല്ലാ പാർട്ടികളും രംഗത്തത്തിറങ്ങിക്കഴിഞ്ഞു. എൽഡിഎഫ് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ, യുഡിഎഫ് ജില്ലാ ചെയർമാൻ എം.മുരളി, എൻഡിഎ ബിജെപി ദേശീയ സമിതിയംഗം പി.എസ്.ശ്രീധരൻ പിള്ള എന്നിവർ ഈ മുന്നണികളിൽ നിന്ന് സ്ഥാനാർഥികളാകുമെന്നാണ് അവസാന സൂചന. സ്ഥാനാർഥി നിർണയത്തിൽ വലിയ അട്ടിമറികൾ അവസാന നിമിഷം ഉണ്ടായില്ലെങ്കിൽ ഇവരിൽ ഒരാളാകും ചെങ്ങന്നൂരിന്റെ ജനപ്രതിനിധിയായി നിയമസഭയിൽ എത്തുക. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ ഒരോ മുന്നണിയും നടത്തി വരുന്നത്. എല്ലാ തെരഞ്ഞെടുപ്പിലും പോലെ സിപിഎം പ്രചരണരംഗത്ത് ഏറെ സജീവമായിക്കഴിഞ്ഞു. മണ്ഡലത്തിലെ എല്ലാ ബൂത്ത് കമ്മറ്റികൾ ചേരുകയും കണ്വീനർമാരെ നിശ്ചയിക്കുകയും ചെയ്തു. കൂടാതെ ഒാരോ ലോക്കൽ കമ്മിറ്റികൾക്കും ഒരു ജില്ലാ കമ്മിറ്റിയംഗം എന്ന തലത്തിൽ ചുമതലയും നൽകിക്കൊണ്ട് പ്രവർത്തനങ്ങൾ…
Read More