ജി​ൻ​സി​യും മി​നി​യും  ക​ല്ലാ​നി​ക്ക​ലി​ലെ “ഓ​ട്ടോശ്രീ​ക​ൾ’; ഓ​ട്ടോ ഓ​ടി​ക്കാ​ൻ പ​ഠി​ച്ചതും വാ​യ്പ​യെ​ടു​ത്ത് ഓ​ട്ടോ വാ​ങ്ങി​യ​തും ക​ല്ലാ​നി​യ്ക്ക​ൽ ക​വ​ല​യി​ൽ ഓ​ട്ടോ​ക​ളു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​തും ഒന്നിച്ച്;  ഇ​വ​രു​ടെ ഓ​ട്ടോ സൗ​ഹൃ​ദം ടോ​പ് ഗി​യ​റി​ൽ മു​ന്നോ​ട്ട് തന്നെ..

ടി.​പി.​സ​ന്തോ​ഷ്കു​മാ​ർ തൊ​ടു​പു​ഴ: കൈ ​കോ​ർ​ത്ത് പി​ടി​ച്ച് ര​ണ്ട് മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ജി​വി​ത​തോ​ണി ആ​ഞ്ഞു തു​ഴ​യു​ക​യാ​ണ് ജി​ൻ​സി​യും മി​നി​യും. ഓ​ട്ടോ ഓ​ടി​ക്കാ​ൻ പ​ഠി​ച്ച​ത് ഒ​രു​മി​ച്ച്. വാ​യ്പ​യെ​ടു​ത്ത് ഓ​ട്ടോ വാ​ങ്ങി​യ​തും ഒ​ന്നി​ച്ച്. ര​ണ്ട​ര വ​ർ​ഷം മു​ൻ​പ് ക​ല്ലാ​നി​യ്ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യ്ക്കു മു​ന്നി​ലെ ക​വ​ല​യി​ൽ ഓ​ട്ടോ​ക​ളു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​തും ഒ​ന്നി​ച്ചാ​യി​രു​ന്നു. ഇ​പ്പോ​ൾ ക​ല്ലാ​നി​യ്ക്ക​ൽ ജം​ഗ്ഷ​നി​ലെ ഓ​ട്ടോ ശ്രീ​ക​ളാ​ണ് തെ​ക്കും​ഭാ​ഗം ചാ​ത്ത​പ്ലാ​ക്ക​ൽ മ​ജേ​ഷി​ന്‍റെ ഭാ​ര്യ ജി​ൻ​സി പോ​ളും പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ മി​നി​യും. രാ​വി​ലെ എ​ട്ട​ര​യോ​ടെ വാ​ഹ​ന​വു​മാ​യി ക​വ​ല​യി​ലെ​ത്തി വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തു​ൾ​പ്പെ​ടെ ഇ​വ​രു​ടെ ഓ​ട്ടോ സൗ​ഹൃ​ദം ടോ​പ് ഗി​യ​റി​ൽ മു​ന്നോ​ട്ടു നീ​ങ്ങു​ക​യാ​ണ്. ഓ​ട്ടോ ഓ​ടി​ക്കു​ന്ന വ​നി​ത​ക​ൾ ഇ​പ്പോ​ൾ പു​തു​മ​യൊ​ന്നു​മ​ല്ല. പ​ക്ഷെ ഓ​ട്ടോ ഓ​ടി​ച്ച് ജി​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​മെ​ന്ന് ഉ​ദ്ദേ​ശി​ച്ച് ഈ ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു വ​ന്ന പ​ല​രും ആ​ണു​ങ്ങ​ളു​ടെ മേ​ൽ​ക്കോ​യ്മ​യു​ള്ള രം​ഗ​ത്തു പി​ടി​ച്ചു നി​ൽ​ക്കാ​നാ​വാ​തെ ക​ളം വി​ട്ടു. ചി​ല​രാ​ക​ട്ടെ വാ​ഹ​ന​ത്തി​ന്‍റെ സാ​ര​ഥ്യം ഭ​ർ​ത്താ​ക്ക​ൻ​മാ​ർ​ക്കോ…

Read More

 കൊടൂരാറ്റിൽ മുങ്ങിത്താണ വിദ്യാർഥികളിൽ ഒരാളുടെ  ജീവൻ രക്ഷിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ വിനോദ്; മു​ൻ സൈ​നി​ക​നാമാ​യ കൊ​ല്ലാ​ട് മ​ഠ​ത്തി​ൽ എം.​ടി. വി​നോ​ദ് സംഭവത്തെക്കുറിച്ച് പറ‍യുന്നതിങ്ങനെ

കോ​ട്ട​യം: കൊ​ടൂ​രാ​റ്റി​ൽ കൊ​ല്ലാ​ട് ക​ള​ത്തിൽക​ട​വി​ൽ മുങ്ങി താ​ഴ്ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണു സ​മീ​പ​വാ​സി​യും മു​ൻ സൈ​നി​ക​നു​മാ​യ കൊ​ല്ലാ​ട് മ​ഠ​ത്തി​ൽ എം.​ടി. വി​നോ​ദ്. ആ​റ്റി​ൽ മുങ്ങിത്താ​ഴു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല​വി​ളി കേ​ട്ടാ​ണു വി​നോ​ദ് ഓ​ടി​യെ​ത്തി​യ​തും ആ​റ്റി​ലേ​ക്കു ചാ​ടി ഒ​രാ​ളെ ക​ര​യ്ക്കെ​ത്തി​ച്ച​തും. ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണു മ​രി​ച്ച ടോ​ണി​യും മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളും ക​ള​ത്തിൽക്ക​ട​വി​ൽ എ​ത്തി​യ​ത്. ഇ​വ​ർ ച​ന്ത​ക്ക​ട​വി​ൽ ഒ​ത്തു ചേ​ർ​ന്നു മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യാ​ണു ക​ള​ത്തിൽക്കക​ട​വി​ൽ എ​ത്തി​യ​ത്. ടോ​ണി​യും, മ​ണി​മ​ല സ്വ​ദേ​ശി ജ​സ്റ്റി​ൻ മാ​ത്യു സെ​ബാ​സ്റ്റ്യ​നും(22), ചി​ങ്ങ​വ​നം സ്വ​ദേ​ശി സ്റ്റെ​മി​ൻ ടോ​മും (22), കു​മ​ര​കം സ്വ​ദേ​ശി ജി​ത്തു ചെ​റി​യാ​ൻ ജോ​യി(22)​യും ഒ​ന്നി​ച്ചാ​ണ് ബൈ​ക്കു​ക​ളി​ലാ​യി സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ​ത്. കോ​ള​ജി​ൽ​നി​ന്നു ഹാ​ൾ ടി​ക്ക​റ്റ് വാ​ങ്ങി​യ​ശേ​ഷം കു​ളി​ക്കു​ന്ന​തി​നാ​യാ​ണ് നാ​ലം​ഗ സം​ഘം ക​ള​ത്തു​ക്ക​ട​വി​ലെ​ത്തി​യ​ത്. ആ​റി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തെ പാ​ല​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്ത് അ​ൽ​പ​നേ​രം ഇ​രു​ന്ന​ശേ​ഷം നാ​ലു പേ​രും നീ​ന്താ​നി​റ​ങ്ങി. ഇ​തി​ൽ ഒ​രാ​ൾ ആ​ദ്യ​മേ പി​ൻ​വാ​ങ്ങി.…

Read More

ലോ ഫ്ളോർ എസി, നോൺ എസി ബസ് നിരക്കുകൾ പുതുക്കി ;ലോ ​ഫ്ളോ​ർ എ​സി ബ​സു​ക​ളു​ടേ​ത് 21 രൂ​പ​യും നോ​ണ്‍ എ​സിക്ക് 10 രൂപയായും കൂട്ടി

കോ​ട്ട​യം: കെ​യു​ആ​ർ​ടി​സി ജ​ന്‍‌‌റം ലോ ​ഫ്ളോ​ർ എ​സി, നോ​ണ്‍ എ​സി ബ​സു​ക​ളു​ടെ പു​തു​ക്കി​യ നി​ര​ക്കു​ക​ളാ​യി. ലോ ​ഫ്ളോ​ർ നോ​ണ്‍ എ​സി ബ​സു​ക​ളു​ടെ മി​നി​മം നി​ര​ക്ക് എ​ട്ടു രൂ​പ​യി​ൽ​നി​ന്നു 10 രൂ​പ​യാ​ക്കി​യാ​ണു ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. കി​ലോ മീ​റ്റ​ർ നി​ര​ക്ക് 70 പൈ​സ​യി​ൽ​നി​ന്ന് 80 പൈ​സ​യാ​ക്കി. മി​ന​മം നി​ര​ക്കി​ൽ അ​ഞ്ച് കി​ലോ​മീ​റ്റ​ർ വ​രെ സ​ഞ്ച​രി​ക്കാം. ലോ ​ഫ്ളോ​ർ എ​സി ബ​സു​ക​ളു​ടേ​ത് 21 രൂ​പ​യു​മാ​ക്കി. 15 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്ക് ഒ​രു രൂ​പ സെ​സ് ഈ​ടാ​ക്കു​ന്ന​തി​നാ​ലാ​ണ് 21 രൂ​പ. ഇ​ത്ത​രം ബ​സു​ക​ളു​ടെ കി​ലോ മീ​റ്റ​ർ ചാ​ർ​ജി​ന് വ​ർ​ധ​ന​യി​ല്ല. 1.50 രൂ​പ​യാ​ണു ലോ ​ഫ്ളോ​ർ എ​സി ബ​സു​ക​ളു​ടെ കി​ലോ​മീ​റ്റ​ർ നി​ര​ക്ക്. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് കെ​യു​ആ​ർ​ടി​സി ജ​ൻ‌‌റം ബ​സു​ക​ളു​ടെ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് കെഎ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read More

കോട്ടയം മെഡിക്കൽ കോളജിൽ  നി​കു​തി അ​ട​വി​ന്‍റെ പേ​രു പ​റ​ഞ്ഞ് ശ​മ്പളം ന​ൽ​കുന്നില്ലെന്ന് ജീവനക്കാർ; അ​ടു​ത്ത ആ​ഴ്ച​യി​ൽ ശ​മ്പ​ളം വി​ത​ര​ണം ചെയ്യുമെന്ന ഓഫീസ്

ഗാ​ന്ധി​ന​ഗ​ർ: നികുതി അ​ട​യ്ക്കേ​ണ്ട​തി​നാ​ൽ ശ​മ്പളം പി​ന്നീ​ടു ന​ൽ​കാ​മെ​ന്ന് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ. നികുതി അ​ട​യ്ക്കേ​ണ്ടാ​ത്ത​വ​രു​ടെ ശ​ന്പ​ളം ന​ൽ​കു​ന്ന​തി​ൽ കു​ഴ​പ്പ​മി​ല്ലെ​ന്ന് ഓ​ഫീ​സി​ലെ ത​ന്നെ മ​റ്റൊ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് നി​കു​തി അ​ട​വി​ന്‍റെ പേ​രുപ​റ​ഞ്ഞ് ശ​ന്പ​ളം ന​ൽ​കാ​ത്ത​ത്. 2017- 18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ സ​ർ​വീ​സ് നികുതി അ​ട​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്കം മൂ​ല​മാ​ണു ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം ന​ൽ​കാ​ത്ത​ത്. 162 ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റുമാ​രും, 22 ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ർ​മാ​രു​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജോ​ലിചെ​യ്യു​ന്ന​ത്. ഇ​വ​രി​ൽ ര​ണ്ടു വി​ഭാ​ഗ​ത്തി​ലും കൂ​ടി 15ൽ ​താ​ഴെ ജീ​വ​ന​ക്കാ​ർ​ക്കു മാ​ത്ര​മേ നി​കു​തി അ​ട​യ് ക്കേ​ണ്ട​തു​ള്ളൂ. ഓ​ഫീ​സി​ൽ ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യു​ന്ന വി​ഭാ​ഗ​ത്തി​ൽ ആ​രൊ​ക്കെ വാ​ർ​ഷി​ക നി​കു​തി അ​ട​യ്ക്കേ​ണ്ട വി​ധം ശ​ന്പളം കൈ​പ്പ​റ്റു​ന്ന​വ​രാ​ണെ​ന്ന് അ​റി​യാ​മെ​ന്നി​രി​ക്കേ നി​കു​തി അ​ട​വി​ന്‍റെ പേ​രി​ൽ മു​ഴു​വ​ൻ പേ​രു​ടെയും ശ​ന്പ​ളം ന​ൽ​കാ​തെ​യി​രി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​തെ​ന്നു ആ​ശു​പ​ത്രി ഓ​ഫീ​സി​ലെ ഒ​രു…

Read More

സ്ത്രീ​ധ​നവും സൗ​ന്ദ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ്  ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും പീഡിപ്പി​ച്ചെ​ന്ന പരാതിയുമായി യുവതി;  മ​ർ​ദ​ന​മേ​റ്റ മി​നി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയിൽ

കോ​ട്ട​യം: സ്ത്രീ​ധ​നം പോ​രെ​ന്നു പ​റ​ഞ്ഞ് ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി പീഡിപ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ വാ​ക​ത്താ​നം പോ​ലീ​സ് കേ​സെ​ടു​ത്തു. ഉ​ദി​ക്ക​ൽ സ്വ​ദേ​ശി മി​നി ന​ല്കി​യ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് , ഭ​ർ​ത്താ​വി​ന്‍റെ പി​താ​വ്, മാ​താ​വ്, സ​ഹോ​ദ​ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രെയാ​ണ് കേ​സ് ര​ജി​സ്​റ്റ​ർ ചെ​യ്ത​ത്. മി​നി​യു​ടെ പ​രാ​തി പ്ര​കാ​രം അ​വ​രു​ടെ മൊ​ഴി​യെ​ടു​ത്ത് ഫാ​മി​ലി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് വാ​ക​ത്താ​നം എ​സ്ഐ അ​റി​യി​ച്ചു. ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​നിയാ​യ മി​നി​യു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും ര​ണ്ടാം വി​വാ​ഹ​മാ​ണ്. സ്ത്രീ​ധ​നം ന​ല്കി​യ​ത് പോ​രെ​ന്നും സൗ​ന്ദ​ര്യ​മി​ല്ലെ​ന്നും പ​റ​ഞ്ഞ് ദി​വ​സ​വും ത​ന്നെ മാ​നസി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ക്കു​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മി​നി പോ​ലീ​സി​ന് പ​രാ​തി ന​ല്കി​യ​ത്. മ​ർ​ദ​ന​മേ​റ്റ മി​നി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കേ​സി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

കെ​എ​സ്ആ​ർ​ടി​സി ബ​സ് യാ​ത്ര​യ്ക്കി​ട​യി​ലും ഉ​മ്മ​ൻ ചാ​ണ്ടി​ക്കു നി​വേ​ദ​നം; യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ടൂ​രിൽ ബസ് എത്തിയപ്പോഴായിരുന്നു  ​നി​വേ​ദ​നം ന​ല്കിയത്

അ​ടൂ​ർ: കോ​ട്ട​യ​ത്തു​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് അ​ടൂ​രി​ൽ നി​വേ​ദ​നം ന​ൽ​കാ​ൻ ആ​ളു​ക​ൾ കാ​ത്തു​നി​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ യാ​ത്രാ​വി​വ​രം അ​റി​ഞ്ഞ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രി​ങ്ങ​നാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ല്കി. ലോ​ട്ട​റി മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും ഒ​രേ​പോ​ലെ ദോ​ഷ​ക​ര​മാ​യ വി​ധ​ത്തി​ൽ നേ​ര​ത്തെ അ​ച്ച​ടി​ച്ചി​രു​ന്ന ടി​ക്ക​റ്റി​ന്‍റെ ഇ​ര​ട്ടി അ​ച്ച​ടി​ക്കു​ക​യും സ​മ്മാ​ന​തു​ക പ​കു​തി​യാ​യി കു​റ​യ്ക്കു​ക​യും ചെ​യ്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യ്ക്കെ​തി​രെ ലോ​ട്ട​റി ജീ​വ​ന​ക്കാ​രും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം നി​വേ​ദ​നം ന​ല്കാ​നെ​ത്തി​യി​രു​ന്നു. ജി​തി​ൻ ജി. ​നൈ​നാ​ൻ, അ​ല​ക്സ് കോ​യി​പ്പു​റ​ത്ത്, റി​നോ പി. ​രാ​ജ​ൻ, തൗ​ഫീ​ഖ് അ​ടൂ​ർ, രാ​ഹു​ൽ കൈ​ത​യ്ക്ക​ൽ, ഗോ​പു ക​രു​വാ​റ്റ, അ​ന​ന്ദു ബാ​ല​ൻ, നെ​സ്മ​ൽ കാ​വി​ള​യി​ൽ, ന​ന്ദു ഹ​രി, ഫെ​ന്നി നൈ​നാ​ൻ, ഷി​ഹാ​ബു​ദ്ദീ​ൻ പ​ഴ​കു​ളം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ല്കി​യ​ത്.

Read More

മദ്യപിച്ചെന്നാരോപിച്ച് പോലീസ് യുവാവിന്‍റെ കൈ തല്ലിയൊടിച്ചതായി പരാതി;   കുറവിലങ്ങാട് സ്വദേശിയായ അജയനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ജ​യ​ൻ പ​റ​യു​ന്ന​തി​ങ്ങ​നെ

ഗാ​ന്ധി​ന​ഗ​ർ: മ​ദ്യ​പി​ച്ചെ​ന്നാ​രോ​പി​ച്ച് ക​ട​യു​ടെ മു​ന്നി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​ച്ചു​കൊ​ണ്ടു പോ​യ യു​വാ​വി​നെ ക​ന്പി​വ​ടി​ക്ക​ടി​ച്ച് കൈ​ഒ​ടി​ച്ചെ​ന്നു പ​രാ​തി. കു​റ​വി​ല​ങ്ങാ​ട് എ​സ്ഐ മ​ർ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് കു​റ​വി​ല​ങ്ങാ​ട് കാ​ഞ്ഞി​രം​കു​ളം ത​റ​ത്തി​ൽ അ​ജ​യ​നെ (39) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ജ​യ​ൻ പ​റ​യു​ന്ന​തി​ങ്ങ​നെ: തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​റ​വി​ല​ങ്ങാ​ട് മു​ട്ടു​ങ്ക​ൽ ഭാ​ഗ​ത്തു​ള്ള ഒ​രു ക​ട​യി​ൽ നി​ന്നും പ​ച്ച​ക്ക​റി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ ഒ​രു ചോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​ത്തി. താ​ൻ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ചോ​ദി​ച്ചു. ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ മ​ദ്യ​പി​ച്ചി​ട്ടാ​ണോ സ്കൂ​ട്ട​ർ ഓ​ടി​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ചു കൊ​ണ്ട് സ്റ്റേ​ഷ​നി​ലേ​ക്ക് ചെ​ല്ലു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. താ​ൻ മ​ദ്യ​പി​ച്ചു​ണ്ടെ​ന്നും വാ​ഹ​നം ഓ​ടി​ച്ചി​ല്ലെ​ന്നും പ​റ​ഞ്ഞെ​ങ്കി​ലും ബ​ല​മാ​യി പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റി. സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ എ​സ്. ഐ ​മൃ​ഗി​യ​മാ​യി മ​ർ​ദി​ച്ചു. ത​ല​യ്ക്ക് പി​ൻ​ഭാ​ഗ​ത്ത് കൈ ​കൊ​ണ്ട് മ​ർ​ദി​ക്കു​ക​യും താ​ഴെ വീ​ണ​പ്പോ​ൾ ഷൂ​സി​ട്ട് ച​വി​ട്ടു​ക​യും ചെ​യ്തു.മ​ർ​ദ​നം സ​ഹി​ക്കാ​തെ ക​ര​ഞ്ഞ് കാ​ലു പി​ടി​ച്ചി​ട്ടും എ​സ്.​ഐ സ​മ്മ​തി​ച്ചി​ല്ല. പി​ന്നീ​ട് നീ​ള​മു​ള്ള ക​ന്പി​വ​ടി​ക്ക് കൈ​ത്ത​ണ്ടി​ൽ അ​ടി​ച്ച്…

Read More

കൊ​ല്ലാ​ടി​ന​ടു​ത്ത് കൊ​ടൂരാ​റ്റി​ലെ ക​ള​ത്തു​ക​ട​വി​ൽ യുവാവ് മു​ങ്ങി മ​രിച്ചു ;  ഏ​റ്റു​മാ​നൂ​ർ പു​ത്ത​ൻ​പു​ര​യി​ൽ ടോ​ണി ആണ് മുങ്ങിമരിച്ചത്

കോ​ട്ട​യം: കൊ​ല്ലാ​ടി​ന​ടു​ത്ത് കൊ​ടൂരാ​റ്റി​ലെ ക​ള​ത്തു​ക​ട​വി​ൽ നീ​ന്താ​നി​റ​ങ്ങി​യ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ മു​ങ്ങി മ​രി​ച്ചു. ര​ണ്ടു പേ​ർ ര​ക്ഷ​പ്പെ​ട്ടു. ഏ​റ്റു​മാ​നൂ​ർ പു​ത്ത​ൻ​പു​ര​യി​ൽ ടോ​ണി (20) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ലെ ഒ​രു സ്വ​കാ​ര്യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ടോ​ണി. നീ​ന്താ​നി​റ​ങ്ങി​യ മൂ​ന്നു പേ​രി​ൽ ഒ​രാ​ളെ സ​മീ​പ​വാ​സി​യാ​യ മു​ൻ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ലു പേ​ർ മൂ​ന്നു ബൈ​ക്കു​ക​ളി​ൽ രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് ക​ള​ത്തു​ക​ട​വി​ൽ എ​ത്തി​യ​ത്. ഇ​വ​രി​ൽ മൂ​ന്നു പേ​ർ കൊ​ടൂ​രാ​ർ മു​റി​ച്ച് മ​റു​ക​ര​യി​ലേ​ക്ക് നീ​ന്തു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഒ​രാ​ൾ അ​ക്ക​രെ എ​ത്തി​യെ​ങ്കി​ലും മ​റ്റു ര​ണ്ടു പേ​ർ​ക്ക് ക​ര​യ്ക്കു ക​യ​റാ​നാ​യി​ല്ല. ഇ​വ​രു​ടെ ബ​ഹ​ളം കേ​ട്ടാ​ണ് സ​മീ​പ​വാ​സി​യും മു​ൻ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ മ​ഠ​ത്തി​ൽ വി​നോ​ദ് എ​ത്തി​യ​ത്. ഇ​ദ്ദേ​ഹം മ​റുക​ര​യി​ൽ നി​ന്നാ​ണ് സം​ഭ​വം. ക​ണ്ട​ത്. ഉ​ട​ൻ ആ​റ്റി​ലേ​ക്ക് ചാ​ടി ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. മ​റ്റൊ​രാ​ളെ കാ​ണാ​താ​യ വി​വ​രം പി​ന്നീ​ടാ​ണ് മ​ന​സി​ലാ​ക്കി​യ​ത്. പി​ന്നീ​ട്…

Read More

ഫേസ് ബുക്ക് കാമുകൻ  തിയറ്ററിൽവച്ച് പെൺകുട്ടിയോട് മോശമായി പെരുമാറി;  പെൺകുട്ടിയുടെ പരാതിയിൽ  യുവാവിനെതിരേ കേസെടുത്തു

കോ​ട്ട​യം: ഫേസ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വാ​വു​മൊ​ത്ത് പ​തി​നേ​ഴു​കാ​രി സി​നി​മ​യ്ക്കു പോ​യി.  സി​നി​മാ തി​യ​റ്റ​റി​ൽ വ​ച്ച് യു​വാ​വ് ചും​ബി​ക്കു​ക​യും കെ​ട്ടി​പ്പി​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​യു​മാ​യി പെ​ണ്‍​കു​ട്ടി പോ​ലീ​സി​നെ സ​മീ​പി​ച്ചു. പ​രാ​തി സ്വീ​ക​രി​ച്ച മു​ണ്ട​ക്ക​യം പോ​ലീ​സ് കൊ​ടി​കു​ത്തി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് സം​ഭ​വം. ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പെ​ണ്‍​കു​ട്ടി​യു​മാ​യി യു​വാ​വ് ഫേസ്ബു​ക്ക് വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. പ​രി​ച​യം മൂ​ത്ത​പ്പോ​ൾ സി​നി​മ കാ​ണാ​ൻ യു​വാ​വ് ക്ഷ​ണി​ച്ചു. മു​ണ്ട​ക്ക​യ​ത്ത് രാ​മ​ലീ​ല സി​നി​മ കാ​ണാ​ൻ ഇ​രു​വ​രും ക​യ​റി. തി​യ​റ്റ​റി​ൽ വ​ച്ച് കെ​ട്ടി​പ്പി​ടി​ക്കു​ക​യും ചും​ബി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ പ​രാ​തി.  പി​ന്നീ​ട് യു​വാ​വ് ത​ന്നി​ൽ നി​ന്ന് അ​ക​ന്നു​വെ​ന്നു​മാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി. പെ​ണ്‍​കു​ട്ടി ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ല്കി​യ പ​രാ​തി അ​വ​രാ​ണ് പോ​ലീ​സി​ന് കൈ​മാ​റി​യ​ത്.

Read More

മൂ​ന്നാറിനു കു​ളി​രു​ന്നു; കേ​​​​ര​​​​ളം വെ​​​​ന്തു​​​​രു​​​​കു​​​​മ്പോ​​​​ൾ തെ​​​​ക്കി​​​​ന്‍റെ കാ​​​​ഷ്മീ​​​​രാ​​​​യ മൂ​​​​ന്നാ​​​​റി​​​​ലെ ജനങ്ങൾ തണുത്തു വിറയ്ക്കുന്നു

തൊ​​​​ടു​​​​പു​​​​ഴ: കേ​​​​ര​​​​ളം വെ​​​​ന്തു​​​​രു​​​​കു​​​​മ്പോ​​​​ൾ തെ​​​​ക്കി​​​​ന്‍റെ കാ​​​​ഷ്മീ​​​​രാ​​​​യ മൂ​​​​ന്നാ​​​​റി​​​​ൽ കു​​​ളി​​​ര്. പാ​​​​ല​​​​ക്കാ​​​​ട് ഉ​​​​ൾ​​​​പ്പെ​​​​ടെ ചൂ​​​​ടി​​​​ൽ ഉ​​​​രു​​​​കു​​​​ന്പോ​​​​ഴാ​​​​ണു മൂ​​​​ന്നാ​​​​റി​​​​ൽ ത​​​​ണു​​​​പ്പ് ശ​​​​ക്ത​​​മാ​​​കു​​​ന്ന​​​ത്. ഇ​​​​ടു​​​​ക്കി​​​യി​​​ൽ 37 ഡി​​​​ഗ്രി താ​​​​പ​​​​നി​​​​ല രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്പോ​​​​ഴാ​​​​ണ് തൊ​​​ട്ട​​​ടു​​​ത്ത മൂ​​​ന്നാ​​​റി​​​ൽ അ​​​​തി​​​​രാ​​​​വി​​​​ലെ താ​​​​പ​​​​നി​​​​ല ര​​​​ണ്ടു​​​​മു​​​​ത​​​​ൽ അ​​​​ഞ്ചു വ​​​​രെ ഡി​​​​ഗ്രി​​​ സെൽഷ സാണ് . പ്ര​​​ദേ​​​ശ​​​ത്തെ കൂ​​​​ടി​​​​യ ചൂ​​​​ട് ന​​​ട്ടു​​​ച്ച​​​യി​​​ൽ​​​പോ​​​ലും 25 -29 ഡി​​​ഗ്രി​​​ക്കു ​മു​​​​ക​​​​ളി​​​​ൽ പോ​​​​കു​​​​ന്നി​​​​ല്ല. മൂ​​​ന്നാ​​​റി​​​ൽ ഡി​​​​സം​​​​ബ​​​​ർ ആ​​​​ദ്യ​​​​വാ​​​​രം ആ​​​​രം​​​​ഭി​​​​ച്ച അ​​​​തി​​​ശൈ​​​​ത്യം മാ​​​​ർ​​​​ച്ച് ആ​​​​ദ്യ​​​​വാ​​​​ര​​​​ത്തി​​​​ലും തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഞാ​​​​യ​​​​റാ​​​​ഴ്ച മൂ​​​​ന്നാ​​​​റി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​യ ചെ​​​​ണ്ടു​​​​വ​​​​രൈ, ചി​​​​റ്റു​​​​വ​​​​രൈ, തെ​​​​ൻ​​​​മ​​​​ല എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ താ​​​​പ​​​​നി​​​​ല പൂ​​​​ജ്യം ഡി​​​​ഗ്രി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. മൂ​​​​ന്നാ​​​​റി​​​​ലെ കു​​​​ളി​​​​ര് ആ​​​​സ്വ​​​​ദി​​​​ക്കാ​​​​ൻ ഇ​​​​പ്പോ​​​​ഴും ധാ​​​​രാ​​​​ളം സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ​​​​ത്തു​​​​ന്നു​​​​ണ്ട്. അ​​​​തി ശൈ​​​​ത്യ​​​​ത്തി​​​​ൽനി​​​​ന്നു ര​​​​ക്ഷ​​​​നേ​​​​ടാ​​​​ൻ വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ തീ ​​​​കൂ​​​​ട്ടി കാ​​​​യു​​​​ന്ന​​​​തും പ​​​​തി​​​​വാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Read More