പ​ച്ച​ക്ക​റി വി​പ​ണി​യി​ൽ വി​ല​ക്ക​യ​റ്റം; വി​ല കേ​ട്ടാ​ൽ ക​ണ്ണു നിറയും! ത​മി​ഴ്നാ​ട്ടി​ലെ ക​ന​ത്ത മ​ഴ​യാ​ണ് പ​ച്ച​ക്ക​റി വി​ല ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ

തൊ​ടു​പു​ഴ: പ​ച്ച​ക്ക​റി വി​പ​ണി​യി​ൽ പ​ല ഇ​ന​ങ്ങ​ൾ​ക്കും പൊ​ള്ളു​ന്ന വി​ല. കാ​ബേ​ജി​ന്‍റെ വി​ല റെ​ക്കോ​ർ​ഡി​ലേ​ക്കു കു​തി​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ ക​ന​ത്ത മ​ഴ​യാ​ണ് പ​ച്ച​ക്ക​റി വി​ല ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ചു​വ​ന്നു​ള്ളി, സ​വോ​ള എ​ന്നി​വ​യു​ടെ വി​ല കേ​ട്ടാ​ൽ ത​ന്നെ ക​ണ്ണു​നി​റ​യു​ന്ന സ്ഥി​തി​യാ​യി. ഒ​രു കി​ലോ​ഗ്രാം കാ​ബേ​ജി​നു 70 രൂ​പ വ​രെ​യാ​ണു ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ ഈ​ടാ​ക്കു​ന്ന​ത്. സ​വോള​യ്ക്കു കി​ലോ​ഗ്രാ​മി​ന് 45-48 രൂ​പ​യും ചു​വ​ന്നു​ള്ളി​ക്കു 140 രൂ​പ​യു​മാ​ണ് ശ​രാ​ശ​രി ചി​ല്ല​റ​വി​ല. സ​വോ​ള ഉ​ള്ളി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ സ​വോ​ള​യ്ക്ക് 56 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. വി​ള​നാ​ശ​മാ​ണ് സ​വോള​യു​ടെ​യും ഉ​ള്ളി​യു​ടെ​യും വി​ല വ​ർ​ധ​ന​വി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. മ​റ്റു പ​ല പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളു​ടെ​യും വി​ല ഉ​യ​ർ​ന്നു​ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. കാ​ര​റ്റി​ന് 60 രൂ​പ​യും ത​ക്കാ​ളി​ക്ക് 60 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. വെ​ണ്ട​ക്ക കി​ലോ​ഗ്രാ​മി​ന് 30 രൂ​പ, വ​ഴു​ത​ന​ങ്ങ 40, പ​ട​വ​ലം30 , പ​ച്ച​മു​ള​ക് 50, മു​രി​ങ്ങ​ക്ക 100, കോ​വ​യ്ക്ക40, ബീ​ൻ​സ്…

Read More

മുന്നറിയിപ്പില്ലാതെ ദീര്‍ഘദൂര സര്‍വീസ് റദ്ദു ചെയ്തു; ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് കിട്ടിയത് എട്ടിന്റെപണി; കെഎസ്ആര്‍ടിസി 7000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്‌

തൊ​ടു​പു​ഴ:​ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് റ​ദ്ദു ചെ​യ്ത് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​ര​നെ വ​ല​ച്ച കെഎസ്ആ​ർ​ടി​സി 5000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 2000 രൂ​പ കേ​സ് ചെല​വു ന​ൽ​കാ​നും ഇ​ടു​ക്കി ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര​ഫോ​റം വി​ധി​ച്ചു. ക​ഴി​ഞ്ഞ 14ന് ​രാ​ത്രി 8.30ന് ​പാ​ലാ​യി​ൽ നി​ന്നും ബാം​ഗ്ലൂ​ർ​ക്ക് പോ​കു​ന്ന ബ​സി​ൽ മൈ​സൂ​റി​നു പോ​കാ​നാ​യി നെ​ടി​യ​ശാ​ല കൊ​ടി​യം​മാ​നാ​ൻ വി​ൻ​സ​ന്‍റാ​ണ് ടി​ക്ക​റ്റ് മു​ൻ​കൂ​ർ ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ബ​സ് റ​ദ്ദു ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​സ് ചാ​ർ​ജ് തി​രി​കെ ന​ൽ​കു​ക​യോ അ​നു​ബ​ന്ധ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. ഇ​ത്ത​ര​ത്തി​ൽ യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​ത് സേ​വ​ന അ​പ​ര്യാ​പ്ത ആ​ണെ​ന്ന​തി​ലാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും എ​സ്.​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ഫോ​റം വി​ധി​ച്ച​ത്. ഇ​തോ​ടൊ​പ്പം മു​ഴു​വ​ൻ ടി​ക്ക​റ്റ് ചാ​ർ​ജും 30 ദി​വ​സ​ത്തി​ന​കം ന​ൽ​കാ​നും ഇ​തി​ന​കം പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ 12 ശ​ത​മാ​നം പ​ലി​ശ ന​ൽ​കാ​നും നി​ർ​ദ്ദേ​ശി​ച്ചു. യാ​ത്ര​ക്കാ​ര​നു വേ​ണ്ടി വി.​എ.​ബി​ജു ഹാ​ജ​രാ​യി.

Read More

ഒരു മാറ്റം നല്ലതല്ലേ..! കെഎസ്ആർടിസി സ്കാനിയ ബസുകളിൽ  ഡ്രൈവർമാർ ടിക്കറ്റ് നൽകുന്നപരിഷ്കാരം വിജയമെന്ന് അധികൃതർ

കോ​ട്ട​യം: കെഎ​സ്ആ​ർ​ടി​സി സ്കാ​നി​യ ബ​സു​ക​ളി​ൽ ഡ്രൈ​വ​ർ​മാ​ർ ത​ന്നെ ടി​ക്ക​റ്റ് ന​ല്കു​ന്ന പ​രി​ഷ്കാ​രം വി​ജ​യ​ക​ര​മാ​ണെ​ന്നു കോ​ട്ട​യം ഡി​പ്പോ അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ മാ​സം ആ​ദ്യ​മാ​ണു കോ​ട്ട​യ​ത്തുനി​ന്ന് ബംഗ​ളൂ​രു വിലേക്കുള്ള സ​ർ​വീ​സു​ക​ളി​ൽ കോ​ട്ട​യ​ത്ത് ആ​ദ്യ​മാ​യി പ​രി​ഷ്കാരം ന​ട​പ്പി​ലാ​ക്കി​യ​ത്. ഡ്രൈ​വ​ർ​മാ​രു​ടെ​യും ക​ണ്ട​ക്ട​ർ​മാ​രു​ടെ​യും ഡ്യൂ​ട്ടി​യു​ടെ എ​ണ്ണം കു​റ​ച്ചു കെഎ​സ്ആ​ർ​ടി​സി​യെ ലാ​ഭ​ത്തി​ലാ​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കി​യ​ത്. കോ​ട്ട​യം ഡി​പ്പോ​യി​ൽനി​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നും ആ​റി​നും ആ​രം​ഭി​ക്കു​ന്ന ബം​ഗ​ളൂ​രു സ​ർ​വീ​സി​ലാ​ണു ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ സ​ർ​വീ​സ് ന​ട​പ്പാ​ക്കി​യ​ത്. ഒ​രു ബ​സ് കോ​ട്ട​യ​ത്തു നി​ന്നു ബം​ഗ​ളൂ​രു വ​രെ പോ​യി വ​രു​ന്പോ​ൾ ഒ​രു ജീ​വ​ന​ക്കാ​ര​നു നാ​ലു ഡ്യൂ​ട്ടി​യാ​ണു ല​ഭി​ക്കു​ക. ഇ​ത്ത​ര​ത്തി​ൽ പ​ന്ത്ര​ണ്ടു ഡ്യൂ​ട്ടി​യാ​ണു ബംഗ​ളൂ​രു സ​ർ​വീ​സി​ലൂ​ടെ ജീ​വ​ന​ക്കാ​ർ​ക്കു ല​ഭി​ച്ചി​രു​ന്ന​ത്. ക​ണ്ട​ക്ട​ർ കം ​ഡ്രൈ​വ​ർ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കി​യ​തോ​ടെ ഡ്യൂ​ട്ടി​യു​ടെ എ​ണ്ണം എ​ട്ടാ​യി കു​റ​ഞ്ഞു. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​ന്‍റെ കാ​ര​ണം ഡ്രൈ​വ​ർ​മാ​ർ​ക്ക് ആ​വ​ശ്യ​ത്തി​നു വി​ശ്ര​മം ല​ഭി​ക്കാ​ത്ത​താ​ണെ​ന്നു കോ​ർ​പ്പ​റേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ…

Read More

എവിടെ ഒളിച്ചാലും പൊക്കും..! നാട്ടകം കോളജ് ജംഗ്ഷനിൽ അമിതവേഗത്തിലെ ത്തിയ വാഹനം ഇടിച്ച് വീട്ടമ്മ മിരിച്ച സംഭവം; അജ്ഞാത വാഹനം കണ്ടെത്തുമെന്ന്   പോലീസ്

ചി​ങ്ങ​വ​നം: അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചു വ​ഴി​യാ​ത്ര​ക്കാ​രി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​യ്മ​നം, കൊ​ച്ചു​പു​ര​യ്ക്ക​ൽ ച​ന്ദ്ര​ശേ​ഖ​ര​പ​ണി​ക്ക​രു​ടെ ഭാ​ര്യ പൊ​ന്ന​മ്മ എ​ന്നു വി​ളി​ക്കു​ന്ന സു​മ​തി​ക്കു​ട്ടി (67) ആ​ണ് മ​രി​ച്ച​ത്. ഇ​വ​ർ നാ​ട്ട​കം കോ​ള​ജി​ന് സ​മീ​പം അ​മ​ലു​കോ​ട്ടേ​ജി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. എം​സി റോ​ഡി​ൽ നാ​ട്ട​കം കോ​ള​ജ് ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​ത്രി 7.30ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​ത വേ​ഗ​ത്തിലെ​ത്തി​യ വാ​ഹ​നം സു​മ​തി​ക്കു​ട്ടി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​തി​നു​ശേ​ഷം നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​മ​തി​ക്കു​ട്ടി​യെ നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ചി​ങ്ങ​വ​നം പോ​ലീ​സ് എ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ക്കു​മെ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു ഇ​ടി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണു ചി​ങ്ങ​വ​നം പോ​ലീ​സ്.

Read More

ഇനി ആരേയും ഇവൻ ചതിക്കരുത്..!  പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കാമുകൻ മറ്റൊരു പെൺകുട്ടിയു മായി പ്രണയത്തിലാണെന്ന് അറിഞ്ഞ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു

കോ​ട്ട​യം: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്നു കു​മ​ര​ക​ത്ത് എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പു ന​ട​ത്തും. പ​ന​ച്ചി​ക്കാ​ട് ക​ടു​വാ​ക്കു​ളം ഹ​രി​ജ​ൻ കോ​ള​നി​യി​ൽ ചെ​രി​യ​ത്ത് സി.​ജെ. അ​നു​രാ​ജി (21)നെ​യാ​ണു ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കു​മ​ര​കം പ​ക്ഷി സ​ങ്കേ​ത​ത്തി​ലെ വാ​ച്ച്ട​വ​റി​നു മു​ക​ളി​ൽ വ​ച്ചാ​ണു ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം ഇ​ന്നു വൈ​കു​ന്നേ​രം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 2015ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​രു​വ​രും ത​മ്മി​ൽ പ​രി​ച​യ​ത്തി​ലാ​യ​തോ​ടെ ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യ്ക്കു വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. നാ​ളു​ക​ൾ​ക്കു​ശേ​ഷം അ​നു​രാ​ജ് മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു മ​ന​സി​ലാ​യ​തോ​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മെ​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ഈ​സ്റ്റ് സി​ഐ സാ​ജു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read More

ഒരു പടം പിടിക്കണം,ചെ​​യ്ത ന​ന്മ​ക​ൾ​​ക്കു ന​​ന്ദി പ​​റ​​യ​​ണം..! ഇ​​ട​​മ​​ല​​ക്കു​​ടി ആ​ദി​വാ​സി​മൂ​പ്പ​ൻ​മാരുടെ ആഗ്രഹം സഫലമാക്കി മമ്മൂട്ടി

ജോ​​ണ്‍​സ​​ണ്‍ വേ​​ങ്ങ​​ത്ത​​ടം തൊ​​ടു​​പു​​ഴ: ഇ​​ഷ്ട​​താ​​ര​​ത്തെ കാ​​ണ​​ണം, ചെ​​യ്ത ന​ന്മ​ക​ൾ​​ക്കു ന​​ന്ദി പ​​റ​​യ​​ണം, സാ​​ധി​​ക്കു​​മെ​​ങ്കി​​ൽ കൂ​​ടെ​നി​​ന്ന് ഒ​​രു പ​​ടം പി​​ടി​​ക്ക​​ണം. ഇ​​തു​​മാ​​ത്ര​​മാ​​ണ് ഇ​​ട​​മ​​ല​​ക്കു​​ടി, കു​​ണ്ട​​ള​​ക്കു​​ടി മൂ​​പ്പ​​ൻ​​മാ​​രു​​ടെ സം​​ഘ​​ത്തി​​നു​​ള്ള ആ​​ഗ്ര​​ഹം. അ​​തി​​നു​​ള്ള അ​​വ​​സ​​ര​​വും മ​​ല​​യാ​​ള​​ത്തി​​ന്‍റെ മെ​​ഗാ​​താ​​രം മ​​മ്മൂ​​ട്ടി ഒ​​രു​​ക്കി​ക്ക​ഴി​​ഞ്ഞു. ആ​​ദി​​വാ​​സി കു​​ടി​​ക​​ളി​​ൽ ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി വ​​രു​​ന്ന മ​​മ്മൂ​​ട്ടി​​യു​​ടെ കെ​​യ​​ർ ആ​​ൻ​​ഡ് ഷെ​​യ​​ർ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഫൗ​​ണ്ടേ​​ഷ​​ന്‍റെ പൂ​​ർ​​വി​​കം എ​​ന്ന പ​​ദ്ധ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു കൂ​​ടി​​യാ​​ണ് ഇ​​വ​​രെ​​ത്തു​​ന്ന​​ത്. തൊ​​ടു​​പു​​ഴ​​യി​​ൽ മ​​മ്മൂ​​ട്ടി​​യു​​ടെ പു​​തി​​യ ചി​​ത്ര​​മാ​​യ പ​​രോ​​ളി​​ന്‍റെ ചി​​ത്രീ​​ക​​ര​​ണ​ തി​​ര​​ക്കി​​ലാ​ണെ​ങ്കി​ലും ആ​​ദി​​വാ​​സി മൂ​​പ്പ​​ൻ​​മാ​​രെ കാ​​ണാ​​ൻ താ​​രം സ​​മ​​യം മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. തൊ​​ടു​​പു​​ഴ മ​​ല​​ങ്ക​​ര ഡാ​​മി​​നു സ​​മീ​​പ​​മു​​ള്ള ലോ​​ക്കേ​​ഷ​​നി​​ലാ​​ണ് ഷൂ​​ട്ടിം​​ഗ്. നാ​​ളെ രാ​​വി​​ലെ പ​ത്തോ​ടെ മൂ​പ്പ​ൻ​മാ​രു​ടെ സം​ഘ​മെ​ത്തും. മൂ​​ന്നാ​​റി​​ലെ ട്രൈ​​ബ​​ൽ ജ​​ന​​മൈ​​ത്രി പോ​​ലീ​​സാ​​ണ് ഇ​​വ​​ർ​​ക്കു ​വേ​​ണ്ട സ​​ഹാ​​യം ചെ​​യ്യു​​ന്ന​​ത്. മൂ​​ന്നാ​​ർ ഡി​​വൈ​​എ​​സ്പി കെ.​​അ​​ഭി​​ലാ​​ഷി​​ന്‍റെ സ​​ഹാ​​യ​​വും ഇ​​വ​​ർ​​ക്കു​​ണ്ട്. ആ​​ദി​​വാ​​സി കു​​ടി​​ക​​ളി​​ൽ മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പ്, ബോ​​ധ​​വ​​ത്ക​​ര​​ണ സെ​​മി​​നാ​​റു​​ക​​ൾ, വി​​ദ്യാ​​ഭ്യാ​​സ ​സ​​ഹാ​​യം,…

Read More

കളക്ഷനിൽ തിരിമറി നടത്തി രണ്ടര ലക്ഷം ത​ട്ടി​യ കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍; ഒളിവിൽ താമസിച്ചുവരവേയാണ്അറസ്റ്റ്

മ​ല​പ്പു​റം: മ​ല​പ്പു​റം കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ക​ണ​ക്കി​ല്‍ തി​രി​മ​റി ന​ട​ത്തി പ​ണം ത​ട്ടി​യ കേ​സി​ല്‍ ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. കോ​ട്ട​യം മ​റ്റം​ക​ര ക​രി​മ്പ​നി കി​ഴ​ക്കേ​മു​റി​യി​ല്‍ രാ​ജേ​ഷ് രാ​ധാ​കൃ​ഷ്ണ (29)നെ​യാ​ണ് മ​ല​പ്പു​റം പോ​ലീ​സി​ലെ സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് അ​റ​സ്റ്റു ചെ​യ്ത​ത്. 2013-14 വ​ര്‍​ഷ​ത്തി​ല്‍ മ​ല​പ്പു​റം ഡി​പ്പോ​യി​ൽ ക​ണ്ട​ക്ട​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു രാ​ജേ​ഷ്. ഇ​തി​നി​ടെ ക​ള്ള​ക്ക​ണ​ക്കു​ണ്ടാ​ക്കി പ​ല ദി​വ​സ​ങ്ങ​ളി​ലും ക​ള​ക‌്ഷ​ന്‍ തു​ക മു​ഴു​വ​ന്‍ ഇ​യാ​ള്‍ ഓ​ഫീ​സി​ല്‍ അ​ട​ച്ചി​രു​ന്നി​ല്ല. ര​ണ്ട​ര​ല​ക്ഷം രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​പ​ഹ​രി​ച്ച​ത്. അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ല്‍ 2015ല്‍ ​മ​ല​പ്പു​റം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. രാ​ജേ​ഷ് മു​ങ്ങി​യ​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ട്ടു. ഇ​തി​നി​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി രാ​ജേ​ഷ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ജാ​മ്യം ല​ഭി​ച്ചി​ല്ല. ഒ​ളി​വി​ല്‍ പോ​യ രാ​ജേ​ഷ് ര​ണ്ടു വ​ര്‍​ഷ​മാ​യി എ​റ​ണാ​കു​ളം, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ളി​ച്ചു​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് എ​റ​ണാ​കു​ള​ത്തു​വ​ച്ചു ഇ​യാ​ളെ മ​ല​പ്പു​റം സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് അ​റ​സ്റ്റു ചെ​യ്ത​ത്.

Read More

ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയ പഞ്ചായത്തിൽ വീടില്ലാതെ ഒരു കുടുംബം; വീ​ട് ല​ഭി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ നൽകിയിട്ടും  പരിഗണിച്ചില്ലെന്ന് മത്തായി

ക​ടു​ത്തു​രു​ത്തി: നാ​ല് സെ​ന്‍റ് ഭൂ​മി​യി​ൽ ചാ​ക്കും പ​ടു​തയും ഷീ​റ്റും മ​റ​ച്ചു​ണ്ടാ​ക്കി​യ കൂ​ര. വി​ട​വ് നി​ക​ത്താ​ൻ കൈ​ലി​മു​ണ്ട് ഉ​ൾ​പ്പെടെ​യു​ള്ള പ​ഴ​യതു​ണി​ക​ൾ. വാ​തി​ന് പ​ക​രം ഫ്ളെ​ക്സ് ബോ​ർ​ഡു​പ​യോ​ഗി​ച്ചു​ള്ള മ​റ. ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി​യ ഞീ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഒ​രു കു​ടും​ബം താ​മ​സി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണി​ത്. ശ​ക്തി​യാ​യി കാ​റ്റോ മ​ഴ​യോ ഉ​ണ്ടാ​യാ​ൽ കൂ​ര​യ​പ്പാ​ടെ പ​റ​ന്നു പോ​കു​മെ​ന്ന ഭീ​തി​യി​ൽ വ​ലി​യ മ​ര​ക്ക​ന്പി​ൽ ഷെ​ഡ് കെ​ട്ടി വ​ച്ചാ​ണ് കു​ടും​ബം ക​ഴി​യു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡ് വ​ട​ക്കേ​നി​ര​പ്പ് ക​ണ​ക്ക​ഞ്ചേ​രി കോ​ളി​നി​യി​ൽ താ​മ​സി​ക്കു​ന്ന ക​ണ്ടം​കാ​വു​ങ്ക​ൽ കെ.​ഒ. മ​ത്താ​യി​യു​ടെ കു​ടും​ബ​മാ​ണ് കൂ​ര​യി​ലെ താ​മ​സക്കാ​ർ. മ​ത്താ​യി​യും ഭാ​ര്യ ഷേ​ർ​ലി​യും ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​മാ​ണ് നാ​ളു​ക​ളാ​യി കൂ​ര​യി​ൽ ക​ഴി​യു​ന്ന​ത്. ചാ​റ്റ​ൽ മ​ഴ പെ​യ്താ​ൽ പോ​ലും വീ​ടി​നു​ള്ളി​ൽ വെ​ള്ളം വീ​ഴു​ന്ന​തി​നാ​ൽ മ​ഴ​ക്കാ​റ് കാ​ണു​ന്പോ​ൾ ത​ന്നെ മ​ത്താ​യി​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും സ​മീ​പ​ത്തെ വീ​ട്ടി​ൽ ചെ​ന്നി​രി​ക്കും. പ്രാ​ഥ​മി​കാ​വശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന​തും കു​ടും​ബ​ത്തി​ന്‍റെ ദു​രി​തം വ​ർ​ദ്ധി​പ്പി​ക്കു​ന്നു. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് മ​ത്താ​യി. പ​ല​പ്പോ​ഴും…

Read More

ഒന്നല്ല രണ്ടാവാം..! ഒരു കുടുംബത്തിൽ നിന്ന് ഒരാളെന്ന നിയമം മാറുന്നു; കു​ടും​ബ​ശ്രീ​യി​ൽ ഇ​നി ഒരു കു​ടും​ബ​ത്തി​ൽനി​ന്ന് ര​ണ്ടുപേ​ർക്ക് പ്രവർത്തിക്കാം

ഏ​റ്റു​മാ​നൂ​ർ: കു​ടും​ബ​ശ്രീ​യി​ൽ ഒ​രു കു​ടും​ബ​ത്തി​ൽനി​ന്ന് ഒ​രു അം​ഗം എ​ന്ന നി​ല​വി​ലു​ള്ള രീ​തി മാ​റു​ന്നു.​ ഇ​നി മു​ത​ൽ ഒ​രു കു​ടും​ബ​ത്തി​ൽനിന്ന് ര​ണ്ട് അം​ഗ​ങ്ങ​ൾ​ക്ക് കു​ടും​ബ​ശ്രീ​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ കീ​ഴി​ൽ ഏ​റ്റു​മാ​നൂ​രി​ൽ സ്ഥാ​പി​ച്ച സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യു​ള്ള സ​ഹാ​യ​കേ​ന്ദ്രം സ്നേ​ഹി​ത​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ കുടുംബശ്രീയുമായി ചേ​ർ​ന്നു ന​ട​ത്തു​ന്ന സ്ത​നാ​ർ​ബു​ദ​ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ സ​ഖി​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. പു​തു​ത​ല​മു​റ​യെ​ക്കൂ​ടി ആ​ക​ർ​ഷി​ക്കാ​നാ​കും വി​ധം സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ കു​ടും​ബ​ശ്രീ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പു​തി​യ ത​ല​മു​റ കു​ടും​ബ​ശ്രീ​യി​ൽ എ​ത്തു​ന്പോ​ൾ പു​തി​യ പ​ദ്ധ​തി​ക​ളും ആ​രം​ഭി​ക്കാം. ഷി ​ലോ​ഡ്ജ്, ഷി ​ഹോം തു​ട​ങ്ങി​യ​വ​യും മെ​ഡി​ക്ക​ൽ സ്റ്റോ​ർ, ലാ​ബ്, ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ ത​ട​ങ്ങി​യ​വ​യു​മൊ​ക്കെ ആ​രം​ഭി​ക്കാം. സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ണ്ടാ​കും.നി​രാ​ലം​ബ​രാ​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​നു​ഭ​വി​ക്കു​ന്ന ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ ക​വ​ച​മാ​ണ് സ്നേ​ഹി​ത. സ്നേ​ഹി​ത​ക്ക് സ്വ​ന്ത​മാ​യി…

Read More

14വർഷത്തിന്ശേഷം പിടിയിൽ; ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണംതട്ടി ഒളിവിൽ പോയ കു​റി​ച്ചി സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ൻ നാ​യ​ർ പി​ടി​യി​ൽ

ച​ങ്ങ​നാ​ശേ​രി: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത പ​ണം ത​ട്ടി​യ ശേ​ഷം 14 വ​ർ​ഷ​മാ​യി മു​ങ്ങി​ന​ട​ന്ന വ​ക്കീ​ൽ ഗു​മ​സ്ത​ൻ പി​ടി​യി​ൽ. കു​റി​ച്ചി ചെ​റു​വേ​ലി​പ്പ​ടി വെ​ട്ടു​കാ​ട്ട് മ​ധു​സൂ​ദ​ന​ൻ നാ​യ​ർ (51) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി ക​റു​ക​ച്ചാ​ലി​ലെ വി​ദേ​ശ​മ​ദ്യ​ശാ​ല​യി​ൽ മ​ദ്യ​പി​ച്ച ശേ​ഷം ഓ​ട്ടോ​യി​ൽ ക​യ​റി​പ്പോ​കാ​ൻ ശ്ര​മി​ക്ക​വേ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ആ​ന്‍റി ഗു​ണ്ടാ സ്ക്വാ​ഡാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. 2003-ൽ ​ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് മൂ​ന്നു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് ഇ​യാ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച പ​ണം ന​ഷ്ട​മാ​യ ആ​ൾ ച​ങ്ങ​നാ​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വ​യ​നാ​ട്ടി​ലേ​ക്ക് മു​ങ്ങി​യ മ​ധു​സൂ​ദ​ന​ൻ അ​വി​ടെ​യും ത​ട്ടി​പ്പ് ന​ട​ത്തി. കാ​ന്‍റീ​ൻ ത​ര​പ്പെ​ടു​ത്തി ന​ൽ​കാം എ​ന്നു പ​റ​ഞ്ഞാ​ണ് വ​യ​നാ​ട്ടി​ലെ ഒ​രാ​ളി​ൽ​നി​ന്ന് പ​ണം ത​ട്ടി​യ​ത്. ഇ​വി​ടെ​നി​ന്നു മു​ങ്ങി​യ മ​ധു​സൂ​ദ​ന​നെ കു​റി​ച്ചി​യി​ലെ വീ​ട്ടി​ൽ വ​യ​നാ​ട് പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ൾ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് മ​ധു​സൂ​ദ​ന​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.ആ​ളു​ക​ളെ പ​റ​ഞ്ഞു​പ​റ്റി​ക്കാ​ൻ ന​ല്ല വാ​ക്ചാ​തു​ര്യ​മു​ള്ള ആ​ളാ​ണ്…

Read More