തിടനാട്: മാടമല മണിയാക്കുപാറ ജോസഫിനും (കുഞ്ഞേട്ടൻ) ഭാര്യ റോസമ്മയ്ക്കും നൂറാം പിറന്നാൾ. ഇരുവരും ഒരുമിച്ചിട്ട് 81 വർഷം.ആഘോഷത്തിൽ പങ്കെടുക്കാൻ മക്കളും ചെറുമക്കളും എത്തിയപ്പോൾ അതു തലമുറകളുടെ സംഗമം. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി റോസമ്മയുടെ സഹോദര പുത്രൻ ഫാ.ഡൊമിനിക് കൊഴികൊത്തിക്കൽ സിഎംഐയുടെ മുഖ്യകാർമികത്വത്തിൽ വീട്ടിൽ പ്രത്യേകം തയാറാക്കിയ അൾത്താരയിൽ കൃതജ്ഞതാ ബലി അർപ്പിച്ചു. ശാരീരികാസ്വാസ്ഥ്യമുള്ളതിനാൽ റോസമ്മയ്ക്കു പള്ളിയിൽ പോകാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് വീട്ടിൽ തന്നെ ദിവ്യബലിക്കു പാലാ രൂപത കേന്ദ്രം പ്രത്യേക അനുമതി നൽകിയത്. ഫാ. ബേബിച്ചൻ വയലിൽ സിഎംഐ, ഫാ. കുര്യൻ വേങ്ങത്താനം സിഎംഐ എന്നിവർ സഹകാർമികത്വം വഹിച്ചു. തിടനാട് പള്ളി വികാരി ഫാ. ജേക്കബ് വടക്കേൽ, അസിസ്റ്റന്റ് വികാരി ഫാ. ജോർജ് കൊട്ടാരത്തിൽ, ആന്റോ ആന്റണി എംപി എന്നിവർ ആംശസകൾ അർപ്പിക്കാനെത്തി. തിടനാട് ഇടവകയുടെ ഉപഹാരവും ദന്പതികൾക്ക് സമ്മാനിച്ചു. പൈക കോഴിക്കൊത്തിക്കൽ കുടുംബാംഗമായ റോസമ്മയെ 81…
Read MoreCategory: Kottayam
സുനിക്ക് ആഹ്ലാദത്തോടെ വീട്ടിലേക്കു മടക്കം..! പന്ത്രണ്ടു വർഷത്തെ വേർപിരിയലിനു സങ്കടങ്ങൾക്കും അറുതിവരുത്തി സുനി സഹോദരങ്ങൾക്കൊപ്പം നാട്ടിലേക്ക് മടങ്ങി; ആ ദുരന്ത കഥയെക്കുറിച്ച് ഓര്ക്കുമ്പോള്…
കുമളി: പന്ത്രണ്ടു വർഷം നീണ്ട വേർപിരിയലിനും സങ്കടങ്ങൾക്കും അറുതിവരുത്തി സുനി വീട്ടിലേക്കു മടങ്ങി. രാത്രി ഏഴോടെ സുനിയും ബന്ധുക്കളും തലയോലപ്പറന്പിലെ വീട്ടിൽ എത്തിച്ചേർന്നപ്പോൾ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വൻ ജനാവലി സ്വീകരിക്കാനെത്തി. ഇളയ അമ്മാവന്റെ വീട്ടിൽ വലിയ വിരുന്നും ഒരുക്കിയിരുന്നു. ഇതു തലയോലപ്പറന്പിനു സമീപം ഇടവട്ടം കടൂക്കര ആറുപറയിൽ സുനി എന്ന സുനിൽ കുമാറിന്റെ (42) വീട്ടിലെ വർഷങ്ങൾക്കു ശേഷമുള്ള പുനഃസമാഗമത്തിന്റെ കഥ. കുമളി അട്ടപ്പള്ളത്തെ അഗതികളുടെ കേന്ദ്രമായ അസീസി സ്നേഹാശ്രമത്തിൽ ഇന്നലെ രാവിലെ മുതൽ ആഘോഷത്തിന്റെ പ്രതീതിയായിരുന്നു. ഇവിടെ കഴിഞ്ഞിരുന്ന സുനിയെ വീട്ടിലേക്കു കൊണ്ടുപോകാൻ വരുന്ന ബന്ധുക്കളെ സ്വീകരിക്കാനുള്ള തിരക്ക്. മദർ സിസ്റ്റർ ആൻമരിയയും സിസ്റ്റർമാരും സുനിയുടെ ഇഷ്ടകൂട്ടുകാരനായ കുക്കീസ് ബേക്കറി ഉടമ ഷാജിയും അഗതികളെ ശുശ്രൂഷിക്കുന്നതോടൊപ്പം ബന്ധുക്കളെ കാത്തിരിപ്പായിരുന്നു. മാധ്യമപ്രവർത്തകരും എത്തിയതോടെ എല്ലാവരുടെയും കണ്ണുകൾ സുനിയിലേക്കായി. സുനിയുടെ മുഖത്ത് ബന്ധുക്കളെ കാണാനും അവരുടെ…
Read Moreപൂക്കാൻ അനുവദിച്ചില്ല..! കാടിന്റെ മറവിൽ കൃഷി ചെയ്തിരുന്ന ഇടുക്കി ഗോൾഡ് വെട്ടി നശിപ്പിച്ചു; 22 തടങ്ങളിലായി 44 ചെടികളാണ് ഉണ്ടായിരുന്നതെന്ന് എക്സൈസ്
നെടുങ്കണ്ടം: റവന്യു പുറന്പോക്ക് ഭൂമിയിൽ കൃഷി ചെയ്തിരുന്ന വൻ കഞ്ചാവ് തോട്ടം ഉടുന്പൻചോല എക്സൈസ് സംഘം നശിപ്പിച്ചു. പൂപ്പാറ ബോഡിമെട്ട് തലക്കുളം കോളനിക്ക് മുകൾഭാഗത്തായാണ് പുറന്പോക്ക് ഭൂമിയിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നത്. 22 തടങ്ങളിലായി 44 ചെടികളാണ് എക്സൈസ് ഇൻസ്പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. അഞ്ചു മാസത്തോളം പ്രായമുള്ളതും അഞ്ചടിയോളം ഉയരമുള്ളതുമായിരുന്നു ചെടികൾ. കനത്ത മഴയെ അവഗണിച്ചും ചെങ്കുത്തായ സ്ഥലത്ത് സംഘം ഇന്നലെ പുലർച്ചെ മൂന്നോടെയാണ് എത്തിച്ചേർന്നത്. പുറന്പോക്ക് ഭൂമിയിൽ വ്യാപകമായ രീതിയിൽ കഞ്ചാവ് കൃഷി ചെയ്തുവരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണു കാടു പിടിച്ചുകിടന്ന പ്രദേശത്തെ കൃഷി കണ്ടെത്തിയത്. തടങ്ങൾ എടുത്ത ശേഷം നട്ടുപിടിപ്പിച്ച ചെടികൾക്കു വളവും മറ്റും നൽകിവന്നിരുന്നു. റോഡിൽനിന്നു നോക്കിയാൽ കണ്ടെത്താൻ കഴിയാത്ത സ്ഥലത്താണു കൃഷി ചെയ്തിരുന്നത്. പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. ഇടുക്കി കഞ്ചാവിനു…
Read Moreകുറിഞ്ഞി കോട്ടമലയിൽ അപൂർവയിനം ജീവികളെ കണ്ടെത്തി; പാറമട ലോബിക്കെതിരെയുള്ള ജനകീയ സമരത്തിലൂടെ ജനശ്രദ്ധയാകർഷിച്ച സ്ഥലമാണിത്
രാമപുരം: പാറമട ലോബിക്കെതിരെയുള്ള ജനകീയ സമരത്തിലൂടെ ജനശ്രദ്ധയാകർഷിച്ച കുറിഞ്ഞി കോട്ടമലയിൽ വംശനാശ ഭീഷണി നേരിടുന്ന അപൂർവയിനം ജീവികളെ കണ്ടെത്തി. ദേശീയ വന്യജീവി ബോർഡ് മെംബർ ഡോ. പി.എസ്. ഈസയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം നടത്തിയ ഉരഗ ഉഭയ ജീവി കണക്കെടുപ്പിലാണ് പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന പാതാള തവളകൾ ഉൾപ്പെടെ വിവിധയിനം അപൂർവ ജീവികളെ കണ്ടെത്തിയത്. ഇന്ത്യ പണ്ട് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്നതിന് ജീവിച്ചിരിക്കുന്ന തെളിവുകൾ ലോക ഉഭയജീവി ഭൂപടത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രധാനിയാണിത്. ജനലോകത്തെ മഹാബലി എന്നറിപ്പെടുന്ന ഇവ മുഴുവൻ സമയവും മണ്ണിനടിയിലാണ് ജീവിക്കുന്നത്. വർഷത്തിലൊരിക്കൽ മാത്രം പുറത്തുവന്ന് പ്രജനത്തിനു ശേഷം മുട്ടവിരിയിച്ച് വീണ്ടും മണ്ണിനടിയിലേക്കു തന്നെ പോകും. ഇവയുടെ വാൽമാക്രികൾക്ക് കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടങ്ങളിൽ പോലും പറ്റിപ്പിടിച്ചിരിക്കാനുള്ള കഴിവുണ്ട്. കോട്ടമലയിലെ മുക്തിയാർകാവ് പ്രദേശത്താണ് പാതാള തവളകളെ കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന വയനാടൻ മരപ്പല്ലി, ചെറുകാലൻ പാറതവള,…
Read Moreഒന്നു മുതൽ ഏഴുവരെ എല്ലാം ഗോവിന്ദാ..! ഓണപ്പരീക്ഷയും അവധിയും കഴിഞ്ഞു ; ക്രിസ്തുമസ് പരീക്ഷയ്ക്കുള്ള പാഠ പുസ്തകങ്ങൾ ഇനിയും എത്തിയില്ല; ഒന്നും പടിപ്പിക്കാനാകാതെ അധ്യാപകർ
ടി.പി സന്തോഷ് കുമാർ തൊടുപുഴ: ഓണപ്പരീക്ഷയും അവധിയും കഴിഞ്ഞ് സ്കൂളുകളിൽ അധ്യയനം തുടങ്ങി ഒരാഴ്ച്ച പിന്നിട്ടപ്പോഴും രണ്ടാം വോള്യം പാഠ പുസ്തകങ്ങൾ എത്തിയിട്ടില്ല. ഒന്നാം ക്ലാസു മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളാണ് സ്കൂളുകളിൽ എത്താത്തത്. രണ്ടാം ഘട്ടത്തിൽ ഹൈസ്കൂളുകളിലെ പാഠ പുസ്തകങ്ങളുടെ വിതരണം മാത്രമാണ് പൂർത്തിയായിരിക്കുന്നത്. ചുരുക്കം ചില സ്കൂളുകളിൽ ഹൈസ്കൂൾ പുസ്തകങ്ങളും ലഭിക്കാനുണ്ട്. ഈ മാസം സർക്കാർ അവധി കൂടിപ്പോയതാണ് പുസ്തകങ്ങൾ സ്കൂളുകളിൽ എത്താൻ വൈകുന്നതിനു കാരണമായി സംസ്ഥാന ബുക്ക് ഡിപ്പോ അധികൃതർ നിരത്തുന്ന ന്യായവാദം. കഴിഞ്ഞ വർഷം വരെ രണ്ടു വോള്യത്തിലാണ് സ്കൂളുകളിൽ പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നതെങ്കിൽ ഈ വർഷം മുതൽ മൂന്നു വോള്യങ്ങളായാണ് പുസ്തകങ്ങൾ നൽകുന്നത്. വിദ്യാർഥികൾക്ക് പുസ്തക ഭാരം കുറയ്ക്കുന്നതിനായാണ് ഇത്തരമൊരു പരിഷ്ക്കാരം വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയത്. ആദ്യ ടേമിൽ കാര്യമായ പരാതിക്കിട നൽകാതെ പുസ്തക വിതരണം നടത്തിയെങ്കിലും…
Read Moreപറ്റിപ്പോയ തെറ്റിന്..! വീട്ടമ്മയോട് മോശമായി പെരുമാറിയ ശേഷം ഒളിവിൽ പോയയാൾ മരിച്ച നിലയിൽ; സമീപത്തെ വനത്തിൽ ബാബുവിനെ തുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്
മുക്കൂട്ടുതറ: വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഒളിവിൽ പോയ ആളെ വനത്തിനുളളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാണപിലാവ് പുളിച്ചുമാക്കൽ ബാബു (52) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ പാണപിലാവ് വനത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ശോഭായാത്രയിൽ പങ്കെടുക്കാനായി വീട്ടമ്മയുടെ കുട വാങ്ങിയത് തിരികെ കൊടുക്കാനായി ചെന്നപ്പോൾ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പരാതി. സംഭവം അന്വേഷിക്കാൻ പോലീസെത്തിയപ്പോൾ ഒളിവിൽ പോയതിന് എരുമേലി പോലീസ് കേസെടുത്തിരുന്നു. സംശയം തോന്നിയ നാട്ടുകാർ പ്രദേശത്തെ വനത്തിനുളളിൽ തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.
Read Moreതെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം..! കോട്ടയം മെഡിക്കൽ കോളജിൽ വയറുവേദന യുമായെത്തിയ വീട്ടമ്മയുടെ തലമൊട്ടയടിച്ച സംഭവം; അന്വേഷണം നടത്താൻ സൂപ്രണ്ട് ഉത്തരവിട്ടു
ഗാന്ധിനഗർ: വയറുവേദനയ്ക്കു മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ വീട്ടമ്മയുടെ തല മൊട്ടയടിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ആശുപത്രി സൂപ്രണ്ട് ഉത്തരവിട്ടു.വസങ്ങൾക്കു മുന്പാണു എരുമേലി കനകപ്പാലം സ്വദേശിനിയായ ശോഭ (40) വയറുവേദനയ്ക്കു ചികിത്സ തേടി മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുടർന്നാണു ഏതാനും ജീവനക്കാരെത്തി ശോഭയുടെ തല മൊട്ടയടിച്ചത്. സംഭവത്തിൽ ജീവനക്കാർക്കു വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടതോടെ ഇവർ രോഗിയോടും ബന്ധുക്കളോടും മാപ്പ് പറയുകയും പരാതി നല്കരുതെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ജീവനക്കാരുടെ ഭാഗത്തു നിന്നുമുണ്ടായ അശ്രദ്ധ ചൂണ്ടിക്കാണിച്ചാണു ശോഭയും ബന്ധുക്കളും മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്കു പരാതി നല്കിയത്. അന്വേഷണം പൂർത്തിയാക്കി ആശുപത്രി ജീവനക്കാർ കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ ശക്തമായ നടപടിയെടുക്കാനും സാധ്യതയുണ്ട്.
Read Moreനഗരത്തിൽ ഓട്ടത്തിനിടെ കാർ കത്തിനശിച്ചു; അപകടത്തിൽ ആർക്കും പരിക്കില്ല; ബോണറ്റിനുള്ളിൽനിന്നും തീയും പുകയും ഉയരുന്നതു കണ്ട് ഡ്രൈവർ കാർത്തി നിർത്തി ഓടി രക്ഷപ്പെടുകയായിരുന്നു
കോട്ടയം: ഓട്ടത്തിനിടയിൽ തീപിടിച്ചു കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നു രാവിലെ 11.30നു സിഎംഎസ് കോളജ് റോഡിൽ ദീപിക ഓഫീസിനു മുന്നിലാണു സംഭവം. ചെറുവാണ്ടൂർ മുണ്ടയ്ക്കൽ ശശികുമാറിന്റെ ഉടമസ്ഥതയിലുള്ള 2008 മോഡൽ ടാറ്റാ ഇൻഡിക്ക കാറാണു കത്തിനശിച്ചത്. രണ്ടു വർഷം മുന്പാണു ഇദേഹം സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയത്. കാറിനു തീപിടിച്ചതിനെതുടർന്നു അരമണിക്കൂർ കോട്ടയം-കുമരകം റോഡിൽ ഗതാഗതം തടസപ്പെട്ടു. ചുങ്കം ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്കു പോകുന്നതിനിടെയാണു കാറിനു തീപിടിച്ചത്. ഓട്ടത്തിനിടയിൽ കാറിന്റെ മുന്നിലത്തെ ബോണറ്റിനുള്ളിൽനിന്നും തീയും പുകയും ഉയരുന്നതു കണ്ടതോടെ ഡ്രൈവർ കാർ റോഡ് സൈഡിലേക്കു ഒതുക്കി നിർത്തിയശേഷം ഇറങ്ങിയോടിയതിനാലാണു അപകടമുണ്ടാകാതിരുന്നത്. നാട്ടുകാർ വിളിച്ചറിയിച്ചതിനുസരിച്ചു കോട്ടയം ഫയർഫോഴ്സിൽനിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണു തീ പൂർണമായും കെടുത്തിയത്. പെട്രോൾ ടാങ്കിനു തീപിടിക്കാതിരുന്നതിനാലാണു കാർപൊട്ടിതെറിക്കാതിരുന്നത്. കാറിന്റെ എൻജിനും ഭാഗികമായും സീറ്റുകൾ ഉൾപ്പെടുന്ന ഉൾഭാഗം പൂർണമായും കത്തിനശിച്ചു.…
Read Moreമദ്യം വിളമ്പാന് ഇനി വളയിട്ട കൈകളും..! തൊടുപുഴയിലെ ഫോർ സ്റ്റാർ ബാറിൽ മദ്യം ഒഴിച്ചു നൽകാൻ പെൺകുട്ടികൾ; ഹോട്ടൽ മാനേജ്മെന്റിൽ പ്രാവീണ്യം തെളിയിച്ച യുവതികളെയാണ് ഇവിടെ നിയമിക്കുന്നത്
തൊടുപുഴ: തൊടുപുഴയിലെ ഒരു ഫോർ സ്റ്റാർ ബാറിൽ മദ്യം വിളന്പാൻ ഇനി വളയിട്ട കൈകളും. പരീക്ഷണ അടിസ്ഥാനത്തിൽ റെസ്റ്റോറന്റ് കം എക്സിക്യൂട്ടിവ് ലോഞ്ചിലാണ് ഹോട്ടൽ മാനേജ്മെന്റിൽ പ്രാവീണ്യം തെളിയിച്ച യുവതികൾ ജോലിക്ക് എത്തിയത്. കൊച്ചി മെട്രോ ഉൾപ്പെടെ വിവിധ മേഖലകളിൽ വനിതകളുടെ പങ്കാളിത്തം വിജയകരമായതാണ് ഈ മേഖലയിൽ വനിതകളുടെ പങ്കാളിത്തം കൊണ്ടുവരാൻ മാനേജുമെന്റിനെ പ്രേരിപ്പിച്ചത്. മെട്രോ നഗരങ്ങളിലെ സ്റ്റാർ ഹോട്ടലുകളിലും മറ്റും വനിതകളാണ് എക്സിക്യൂട്ടിവ് ലോഞ്ചുകൾ കൈകാര്യം ചെയ്യുന്നത്. സംഭവം വിജയകരമായാൽ നഗരത്തിലെ മറ്റു സ്റ്റാർ ഹോട്ടലുകളും ഇതു പരീക്ഷിക്കാൻ സാധ്യതയുണ്ട്. ഈ മേഖലയിൽ തൊഴിലെടുക്കാൻ താത്പര്യമുള്ള ഹോട്ടൽ മാനേജ്മെന്റിൽ പ്രാവീണ്യം നേടിയ യുവതികൾക്ക് കൂടുതൽ അവസരമൊരുങ്ങുകയാണ്.
Read Moreനഗമ്പടത്ത് ഒരു ജീവൻ കൂടി..! ഡിവൈഡറിൽ തട്ടി സ്കൂട്ടർ മറിഞ്ഞു ടിപ്പർ കയറി യുവാവ് മരിച്ചു; അപകട സ്ഥളത്ത് യാദൃച്ഛി എത്തിയ ഭാര്യ കണ്ടത് വഴിയരികിൽ മരിച്ചു കിടക്കുന്നത് തന്റെ ഭർത്താവ്
കോട്ടയം: ടിപ്പർ ശരീരത്തുകൂടി കയറിയിറങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു. ഇന്നു രാവിലെ 7.30ന് നാഗന്പടം മേൽപാലത്തിന് സമീപമായിരുന്നു അപകടം. പേരൂർ സ്വദേശി ജോബി ജോസ് (39) ആണ് കൊല്ലപ്പെട്ടത്. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്പോഴായിരന്നു അപകടം സംഭിച്ചത്. ടിപ്പറിന്റെ പിന്നിലെ ചക്രത്തിനിടയിൽപ്പെട്ടാണ് മരണമടഞ്ഞത്. മേൽപാലത്തിൽ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ തട്ടിയാണ് സ്കൂട്ടർ ടിപ്പറിനടിയിൽപ്പെട്ടത്. തല ടയറിനടിയിൽപ്പെട്ട് അരഞ്ഞ് പോവുകയായിരുന്നു. കുറച്ച് സമയത്തിനു ശേഷം ജോബിയുടെ ഭാര്യ സീന അപകടം നടന്ന സ്ഥലത്ത് യാദൃച്ഛികമായി എത്തിയപ്പോൾ സ്കൂട്ടർ ഇരിക്കുന്നത് കണ്ട് അടുത്തെത്തി അന്വേഷിച്ചു. തുടർന്ന് ലൈസൻസ് കണ്ടാണ് മരിച്ചത് തന്റെ ഭർത്താവണെന്ന്തിരിച്ചറിഞ്ഞത്. രണ്ടു ഡിവൈഡറുകൾ സ്ഥാപിച്ചിരിക്കുന്ന നാഗന്പടം റെയിൽവേ മേൽപാലത്തിന്റെ ഈ ഭാഗം അപകട സാധ്യത ഏറെയുള്ളതാണ്. നിരവധി ചെറുതും വലുതുമായ വാഹനങ്ങൾ കൂട്ടത്തോടെയാണ് മേൽപാലത്തിന്റെ ഭാഗത്തേക്ക് കയറിയിറങ്ങുന്നത്. ഇത് ഇരുചക്രവാഹനങ്ങൾക്ക് കൂടുതൽ അപകടഭീഷണിയാണ്. രണ്ടു മാസം മുന്പ് മേൽപാലത്തിൽ…
Read More